മൗനനൊമ്പരം, Part 7

Valappottukal


രചന: ഉണ്ണി കെ പാർത്ഥൻ

അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു ന്ന് മനസ് പറയുന്നു..."

"ഹേയ് അതൊക്കെ തന്റെ തോന്നൽ അല്ലേ...
വാ..'
വേണിയുടെ കൈയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് വരുൺ മുന്നോട്ട് നടന്നു...

"ചേച്ചി..."
അമ്മുവിന്റെ ശബ്ദം വേണിയുടെ കാതിൽ മുഴങ്ങി തുടങ്ങി..

"ഏട്ടാ.."
ഡോർ തുറന്നു അകത്തേക്ക് കയറിയതും വേണിയുടെ പിടുത്തം ഒന്നുടെ മുറുകി...

"സാർ..
കുറച്ചു നേരമായി ഇവർ ഇവിടെ വന്നിട്ട് ഒച്ച വെക്കുന്നത്.."
വരുണിനേ കണ്ടതും അരുന്ധതി ഹരനെയും വേറെ രണ്ടു ആളുകളെയും നോക്കി പറഞ്ഞു..

"ആരാ ഇവർ.."
വരുൺ ചോദിച്ചു..

"ഇത്..
ഇന്നലെ രാത്രി വന്ന ആള്..
ഹരൻ..
ഇവർ ശ്രീമയിയുടെ അച്ഛനും അമ്മാവനും.."

"മ്മ്...
എന്താ ഇപ്പൊ പ്രശ്നം.."
വരുൺ അവരേ നോക്കി ചോദിച്ചു..

"സാറേ..
ഇവൻ ഒരു ചതിയൻ ആണ്..
പണ്ട് ഇവന്റെ കൈയ്യിൽ നിന്നും ഞാൻ ഒരു കണക്കിന് ആണ് എന്റെ മോളേ ഞാൻ രക്ഷിച്ചെടുത്തത്..
ഇതിപ്പോ വീണ്ടും.."

പ്രേമൻ..
ശ്രീമയിയുടെ അച്ഛൻ വരുണിനെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു..
അയ്യാളുടെ ശബ്ദം നേർത്തിരുന്നു..

"എനിക്ക് ഇവളുടെ കാര്യത്തിൽ പേടിയുണ്ട് സാറേ..
ഇവനോട്‌ എന്റെ മോൾക്ക് എങ്ങനെ ഒരു ഇഷ്ടം വന്നുവെന്ന് എനിക്കറിയില്ല..

ഒമ്പതിൽ പഠിക്കുന്നത് മുതൽ എനിക്ക് ഇവനേ അറിയാം..
സമൂഹത്തിൽ ഇവൻ അന്നും ഇന്നും മാന്യനാ സാറേ..
പക്ഷേ തനി നിറം സാറിന് അറിയോ..
ക്രിമിനൽ ആണ് സാർ..
ഇവനൊക്കെ ചെയ്തു കൂട്ടുന്നത് ഒരിക്കലും സമൂഹത്തിൽ ആരും അറിയില്ല...
ഇവനെയൊക്കെ തീറ്റിപോറ്റാൻ ഒരുപാട് പേര് പുറത്ത് ക്യു നിൽക്കുന്നുണ്ട് ന്ന് അറിയോ..

മൂന്നു കൊലപാതകം ചെയ്തിട്ടുണ്ട് ഇവൻ..
കൊറേ പെൺകുട്ടികളേ നശിപ്പിച്ചിട്ടുണ്ട്..
പക്ഷേ ഒന്നിനും ആരും പരാതി പറയില്ല.
പത്താം ക്ലാസിൽ പഠിക്കുമ്പോ ഇവൻ ഒരു കൊലപാതകം ചെയ്തിട്ടുണ്ട്..
ആ കുറ്റം ഏറ്റെടുത്തത് വേറെ ഒരാൾ ആണ്..
തെളിവ് ഉണ്ട് എന്റേൽ..
അന്ന് എനിക്ക് പേടി ആയിരുന്നു സാറേ തുറന്നു പറയാൻ..
ഭർത്താവ് ഗൾഫിൽ ഉള്ള ഒരു സ്ത്രീയേ ഇവൻ നശിപ്പിച്ചിട്ടുണ്ട്..
അതു പ്ലസ്‌ടു വിന് പഠിക്കുമ്പോൾ..
അത് ഷൂട്ട്‌ ചെയ്തു വീഡിയോ കാണിച്ചു ഭീഷണിപെടുത്തി ഇവൻ ഒരുപാട് പൈസ ആ പാവത്തിന്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്..
പിന്നീട് പലപ്പോഴും ഇവനും ഇവൻ കൊണ്ട് വരുന്ന മറ്റ് ചിലർക്കും ആ പെണ്ണ് കിടന്നു കൊടുത്തിട്ടുമുണ്ട്..

സാർ ഇതൊരു ട്രാപ് ആണ്..
ഇവനെ പോലേയുള്ളവർക്കു പിന്നിൽ വലിയൊരു ലോബിയുണ്ട് സാർ...
കള്ളും കഞ്ചാവും മാത്രം നൽകി പൈസക്ക് വേണ്ടി എന്ത് കൊള്ളരുതായ്മക്കും കൂട്ട് നിൽക്കുന്നവർ.. "
പ്രേമൻ നിന്നു കിതച്ചു..

"നീ ഇത് കേൾക്കുന്നില്ലേ നിന്റെ അച്ഛൻ എന്നേ പറ്റി പറയുന്നത്..
ഇങ്ങനെയൊക്കെ വിളിച്ചു പറയാൻ ഭ്രാന്ത് ഉണ്ടോ നിന്റെ അച്ഛന്.."
ശ്രീമയിയേ നോക്കി ഹരൻ ചിരിച്ചു കൊണ്ട് ചോദിച്ചു...

ശ്രീമയി പകച്ചു നിൽക്കുകയാണ്..

"സാറേ..
എനിക്ക് എന്റെ മോളേ വേണം..
എന്റെ മോൾക്ക് ഇവനോട് എങ്ങനെ ഒരു ഇഷ്ടം വന്നു എന്ന് എനിക്കറിയില്ല..
പക്ഷേ..
എന്റെ മൂത്ത മകൾ തിരഞ്ഞെടുത്ത പയ്യനെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ഒരച്ഛനാണ് ഞാൻ..
ബന്ധുക്കൾ എന്നേ തള്ളി പറഞ്ഞിട്ടും..
എന്റെ മോളെയും മോനെയും ചേർത്ത് പിടിച്ച ഒരച്ഛനാണ് ഞാൻ..
എനിക്ക് സഹിക്കണില്ല സാറേ..
എനിക്ക് എന്റെ മോളേ വേണം.."
പൊട്ടികരഞ്ഞു കൊണ്ട് പ്രേമൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു..

"അയ്യാൾക്ക് ഭ്രാന്താണ് സാറേ.."
ഹരൻ പറഞ്ഞു തീരും മുൻപേ വേണിയുടെ വലതു കൈ ഹരന്റെ ഇടതു കവിളിൽ പതിഞ്ഞിരുന്നു..
എല്ലാരും ഞെട്ടി തരിച്ചു നിൽക്കുന്ന ആ നിമിഷം തന്നേ വേണി വീണ്ടും വീണ്ടും ഹരന്റെ ഇരു കവിളിലിലും മാറി മാറി അടിച്ചു..

"ഏട്ടാ...
ഇവനാണ്..
ഹരൻ..
നമ്മുടെ അമ്മു മോളുടെ മോർഫ് ചെയ്ത വീഡിയോ കാണിച്ചു ഞങ്ങളേ ഒരുപാട് നാള് ഭീഷണിപെടുത്തിയ നായ..
ഞാൻ പറഞ്ഞിട്ടില്ലേ..
ഒരിക്കൽ.."
മാലിനി പറഞ്ഞത് കേട്ട് വരുൺ അമ്പരപ്പോടെ ഹരനെ നോക്കി..
ശ്രീമയിയുടെ മുഖം വിളറി വെളുത്തു..

"എന്റെ ദേവി..
നീ എന്റെ പ്രാർത്ഥന കേട്ടല്ലോ..

ഞാൻ പറഞ്ഞില്ലേ സാറേ..
ഇവൻ..
ഇവൻ ക്രിമിനൽ ആണ്ന്ന്.."
പ്രേമൻ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു..

"നിങ്ങൾക്ക് എന്നേ ഒരു ചുക്കും ചെയ്യാൻ കഴിയില്ല..
മോളേ...
നീ ജസ്റ്റ്‌ മിസ്സ്‌ ആയി എന്റെ കൈയ്യിൽ നിന്നും...
കുഴപ്പമില്ല വർഷങ്ങൾ ഇനീം മുന്നോട്ട് ഉണ്ടല്ലോ..
ഒരു ദിവസമെങ്കിലും ഞാൻ ഒരു വട്ടം മോളേ അറിയും.."
വഷളൻ ചിരി ചിരിച്ചു കൊണ്ട് ഹരൻ ശ്രീമയിയേ നോക്കി പറഞ്ഞത് കേട്ട് ശ്രീമയി ഒന്ന് പിടഞ്ഞു..

ഒറ്റ കുതിപ്പിന് ഹരന്റെ തൊട്ട് മുന്നിൽ വന്നു നിന്നു..
കണ്ണ് ചിമ്മി തുറക്കുന്ന സമയം പോലും ഹരന് നൽകാതെ തന്റെ വലതു കാൽ ഹരന്റെ രണ്ടു കാലുകൾക്ക് ഇടയിലൂടെ താഴെ ആഞ്ഞു പതിച്ചു..

"ആ.."
വേദനകൊണ്ട് പുളഞ്ഞ ഹരൻ അലറി വിളിച്ചു..

"ന്തേ ഡാ..
വേദന ഉണ്ടോ.."
ശ്രീമയിയുടെ മുഖഭാവം കണ്ടു ഹരൻ ഒന്നു രണ്ടടി പിറകിലേക്ക് മാറി..

"ഇന്ന് തന്നേ എടുത്തോടാ നീ എന്നേ.."
ഹരൻ പ്രതീക്ഷിക്കും മുൻപേ ശ്രീമയിയുടെ ഇടതു കൈ ഹരന്റെ അടി വയറിന്റെ താഴെ അമർന്നിരുന്നു..

"ഇത് ഉണ്ടേൽ അല്ലടാ....
പട്ടി കഴുവേറിടെ മോനേ നിന്റെ കഴപ്പ് നടക്കുള്ളൂ.."
ഇടതു കൈയ്യിൽ ഞെരിഞ്ഞമരുന്ന വേദനയിൽ ഹരൻ അലറി വിളിച്ചു..

"ഇനി നീ ഒരു പെണ്ണിന്റെയും മുഖത്തു നോക്കി അവളുടെ മാനത്തിന് വില പറയരുത്..
കേട്ടോടാ നായേ.."
ഇടതു കൈ ഒന്നുടെ അമർത്തി ഞെരിച്ചു കൊണ്ട് ശ്രീമയി പല്ല് ഞെരിച്ചു..

"പെണ്ണിനെ നിന്റെയൊക്കെ ഇതിന്റെ സുഖത്തിനു തീരേണ്ടതല്ലടാ ഒരു  പെണ്ണിന്റെ ജീവിതം..
കേട്ടോടാ പട്ടി.."
ഒന്നുടെ അമർത്തി ഞെരിച്ചു കൊണ്ട് ശ്രീമയി കൈ പിൻ വലിച്ചു..
ഹരൻ ഇരു കൈയും താഴ്ക്ക് അമർത്തി പിടിച്ചു കൊണ്ട് താഴേക്ക് ഇരുന്നു..

"അച്ഛാ..
ബാത്‌റൂമിന്റെ വാതിൽ ഒന്ന് തുറന്നേ.."
വിരലിനു ഇടയിലൂടെ ഊർന്നിറങ്ങിയ ചോര തുള്ളികൾ ശ്രദ്ധിക്കാതെ ശ്രീമയി ബാത്‌റൂമിനു നേരെ നടന്നു..
എല്ലാരും ശ്രീമയിയേ അമ്പരപ്പോടെ നോക്കി നിന്നു...
*****************************************-

"ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരാളേ കസ്റ്റഡിയിൽ എടുക്കാൻ കഴിയില്ലന്ന് അറിയാലോ..
മാത്രമല്ല..
അവൻ ആണേൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു..
കേസ് പോകുന്നത് ഇപ്പൊ വേറെ വഴിക്കാണ്.."
വരുൺ പറഞ്ഞത് കേട്ട് പ്രിയനും ശ്രീമയിയും ഒന്നും മനസിലാവാത്തത് പോലേ വരുണിനെ നോക്കി..

"ശ്രീമയി ഒരു മെന്റൽ പേഷ്യന്റ് ആണ് എന്നാണ് അവൻ പരാതിയിൽ പറയുന്നത്...
മാനസികമായി ശ്രീമയിക്കു എന്തോ കുഴപ്പമുണ്ടെന്നു..
അതിന് അവൻ വേറെയും തെളിവുകൾ നിരത്തി..
അന്ന് ബസിൽ വഴക്ക് ഉണ്ടാക്കിയത്,
സ്റ്റേഷനിൽ എന്നോട് ചെയ്തത്..
പിന്നെ ഇപ്പൊ അവനോടും ചെയ്തത്..
കേസിന്റെ വഴിക്ക് പോയാൽ ചിലപ്പോൾ ശ്രീമയിക്ക് തന്നെ ആവും കുഴപ്പം..
അവന് ഒന്നും നഷ്ടപ്പെടാൻ ഇല്ല...
ഇപ്പോളും അവൻ പരാതിയായി എഴുതി തന്നിട്ടില്ല..

ശ്രീമയിയുടെ അച്ഛൻ പറഞ്ഞത് ശരിയാണ്...
അവന് പിറകിൽ ആളുകൾ ഉണ്ട്..
ഇല്ലേ ഇങ്ങനെ ഒരു നീക്കം അവന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല..
കോടതിയിൽ പോയാൽ അവൻ പറഞ്ഞതാണ് എന്ന് അവന് നിസാരമായി തെളിയിക്കാം..
മാത്രമല്ല ശ്രീമയിയുടെ അച്ഛന്റെ കൈയ്യിൽ ഉണ്ടെന്ന് പറയുന്ന തെളിവിന്റെ അധികാരികത കോടതിയിൽ ചോദ്യം ചെയ്യപ്പെടാം..
ഗൾഫ്കാരന്റെ ഭാര്യ എന്ന് പറയുന്ന സ്ത്രീ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ എല്ലാം കഴിഞ്ഞു..
പിന്നെ കൊലപാതകം ചെയ്തത് ഒക്കെ അവർ ഭംഗിയായി മൂടി വെച്ചിട്ടുമുണ്ട്..
സത്യം പറഞ്ഞാൽ..
അവരേ തൊടാൻ കഴിയില്ല..
ഞാൻ വേണേൽ കേസ് എടുക്കാം..
വേണേൽ അവനെ അറസ്റ്റ് ചെയ്യാം...
പക്ഷേ കോടതിയിൽ ഒടുവിൽ വാദി പ്രതിയാകും..

ശ്രീമയിയുടെ നന്മ മാത്രമാണ് ലക്ഷ്യം എനിക്ക്..
ഇപ്പൊ ഞാൻ പറയുന്നത് കേൾക്കുക..
ഡിസ്ചാർജ് കിട്ടി..
നാട്ടിൽ പോവുക..
എല്ലാം മറക്കുക..
നല്ലൊരു അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഉണ്ട്..
അവർ പറയുന്നത് കേട്ട് സുഖമായി ജീവിക്കുക..
ഹരന്റെ ഉപദ്രവം ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പ് തരാം..
അതല്ലേ..
കേസിന്റെ കൂടെ പോകാൻ ആണ് തീരുമാനമെങ്കിൽ വരുന്ന ഭവിഷത്തുക്കളെ കുറിച്ച് മുന്നേ കൂട്ടി നമ്മൾ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ പ്രാപ്തമാക്കണം..
എത്രയൊക്കെ പറഞ്ഞാലും..
കൊറേ കഴിയുമ്പോൾ നിങ്ങൾ മാത്രമാകും..
എല്ലാരും കൈ ഒഴിയും...

എന്റെ അമ്മുവിന്റെ സ്ഥാനത്ത് നിന്നു കൊണ്ടാണ് ഞാൻ മോളേ കാണുന്നത്..
അതിന്റെ സ്നേഹം ഉള്ളിൽ നിറഞ്ഞു നില്കുന്നത് കൊണ്ടാണ് പറയുന്നത്..
തീരുമാനം ഇനി നിങ്ങളുടെ ആണ്.. "
വരുൺ ഇരുവരെയും മാറി മാറി നോക്കി...
*******************************************

"ശ്രീമയി എന്നുള്ള ഒരു കുട്ടിയേ ഇവിടെ അഡ്മിറ്റ്‌ ചെയ്തിരുന്നു ഏതാ റൂം.."
റിസപ്‌ഷനിലെ പെൺ കുട്ടിയോട് ജാൻസി ചോദിച്ചു..

"ഏതാണ്..
ആ പോലീസ് സ്റ്റേഷൻ കേസ് ആണോ.."
മുഖവുര കൂടതേ റിസ്പഷ്യന്സ്റ്റ് ചോദിച്ചു.

"മ്മ്..
ആള് തന്നെ...."
മറുപടി കാവേരിയുടെ ആയിരുന്നു..

"അവര് ഡിസ്ചാർജ് ആയി ലോ..
ഇന്ന് ഉച്ചയോടെ.."

"ആണോ..
എന്നിട്ട് പോയോ..."

"മ്മ്..
പോയി...
ഹോസ്പിറ്റൽ മേനെജ്മെന്റ് അവർ എത്രേം പെട്ടന്ന് പോകട്ടെ എന്നുള്ള ലൈനിൽ ആയിരുന്നു നടപടി..

ആ കുട്ടി വല്യ പ്രശ്നക്കാരി ആണ് ല്ലേ..
നിങ്ങളുടെ ആരാ ആ കുട്ടി..
ഇങ്ങനെയും ഉണ്ടോ പെൺകുട്ടികൾ..
വെറുതെ ആണുങ്ങളേ കാണുമ്പോൾ ഹാലിളകി ഓരോന്ന് ചെയ്തു കൂട്ടുന്ന ജന്മങ്ങൾ തന്നേയാണ് നമ്മളേ പോലുള്ള സ്ത്രീകൾക്ക് നാണക്കേട് ഉണ്ടാക്കുന്നത്.."

"ഹേയ്...
മതി..
ഞങ്ങൾക്ക് അറിയാം അവളേ..
ഞങ്ങൾ നോക്കിക്കളാം...
കേട്ടല്ലോ..
വല്യ വർത്താനം പറയണ്ട..
ഒരു സ്ത്രീ വന്നിരിക്കുന്നു..
നിനക്ക് എന്തോ അറിയാം ഡീ.."
ജാൻസിയുടെ ശബ്ദം ഉയർന്നു..

"ഓ...
അപ്പൊ എല്ലാം കണക്കാ..
ഞാൻ സെക്യുരിറ്റിയേ വിളിക്കണോ.."

"ചുമ്മാ പേടിപ്പിക്കാതെ പോടീ പെണ്ണേ..
നിനക്കൊക്കെ വരുമ്പോളേ അറിയൂ..
ഇതിന്റെ ഒക്കെ ഒരു.."
പാതിയിൽ നിർത്തി ജാൻസി തിരിഞ്ഞു നടന്നു..

"വാ... ഡീ.."
കാവേരിയുടെ കൈയ്യിൽ പിടിച്ചു ജാൻസി മുന്നോട്ട് നടന്നു...
*******************************************

"എന്ത് പറയുന്നു.."
വരുൺ ശ്രീമയിയേയും പ്രേമനേയും നോക്കി ചോദിച്ചു..

"പരാതി പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടോ..."

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top