രചന: ഉണ്ണി കെ പാർത്ഥൻ
"വണ്ടി പോകും..
എനിക്ക് വിശക്കുന്നു..
നൂറ് രൂപ ഉണ്ടോ.."
വിച്ചുവിന്റെ ശബ്ദം ശ്രീമയിയുടെ കാതിൽ വീണ്ടും അലയടിച്ചു...
"വാ..
നമുക്ക് ഒരുമിച്ചു കഴിക്കാം..
എനിക്കും നല്ല വിശപ്പുണ്ട്.."
ശ്രീമയി പറഞ്ഞു..
"മ്മ്..
ആയിക്കോട്ടെ..
വരൂ.."
സീറ്റിൽ നിന്നും എഴുന്നേറ്റു വിച്ചു മുന്നോട്ട് നടന്നു..
ശ്രീമയി വിച്ചുവിന് പിറകിലായി നടന്നു...
"കല്യാണം കഴിച്ചില്ലേ..യോ മക്കളേ.."
തൊട്ട് മുന്നിലേ സീറ്റിൽ ഇരുന്നയാൾ വീണ്ടും അവരേ നോക്കി കളിയാക്കി ചോദിച്ചു..
"ഇവനേ ഇന്ന് ഞാൻ.."
ശ്രീമയി അയ്യാളുടെ നേർക്ക് തിരിഞ്ഞു..
വേഗം വിച്ചു ശ്രീമയിയുടെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു..
"എന്നേ വിട്ടേ..
അയ്യാൾക്ക് ഇട്ടു രണ്ടെണ്ണം കൊടുത്തില്ലേൽ എനിക്ക് ഇനി സമാധാനം ഉണ്ടാവില്ല.."
"ആളുകൾ ശ്രദ്ധിക്കുന്നു...
ചുമ്മാ ഒരു സീൻ ഉണ്ടാക്കാതെ വന്നേ ഇങ്ങോട്ട്.."
വിച്ചു ശ്രീമയിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് വേഗം നടന്നു..
"ഇവൻ ഇത്രക്ക് പേടി തൊണ്ടൻ ആണോ..
ആൺകുട്ടികളുടെ പേര് കളയാൻ ഒരു ജന്മം.."
പിന്നാലേ നടക്കുമ്പോ ശ്രീമയി പിറുപിറുത്തു..
"അതേ..
എനിക്ക് കൈ വേദനിക്കുന്നു..."
ശ്രീമയി പറഞ്ഞത് കേട്ട് വേഗം വിച്ചു കൈ വിട്ടു...
ബസിൽ നിന്നും പുറത്തേക്ക് ഇറങ്ങി വിച്ചുവും ശ്രീമയിയും ചുറ്റിനും നോക്കി..
വല്യ ഒരു ഗ്രൗണ്ടിൽ ആണ് ബസ് നിർത്തിയിട്ടിരിക്കുന്നത്..
ഒരുപാട് ബസുകൾ..
ലോറികൾ..
കാറുകൾ എല്ലാം പാർക്ക് ചെയ്തിട്ടുണ്ട്..
രണ്ടു മൂന്നു ഹോട്ടലുകൾ ഉണ്ട് ചുറ്റിനും...
കുറച്ചു മാറി രണ്ടു തട്ടു കടകൾ ഉണ്ടായിരുന്നു..
ഒരു കടയിൽ പ്രായമായ ഒരു സ്ത്രീയും..
പത്തോ പതിനഞ്ചോ പ്രായം തോന്നുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..
ആ പെൺകുട്ടി അവരേ നോക്കി കൈ കൊണ്ട് കടയിലേക്ക് വരാൻ ആംഗ്യം കാണിച്ചു...
വിച്ചു അങ്ങോട്ട് നടക്കാൻ തുടങ്ങിയതും..
"അതേ..."
ശ്രീമയി മെല്ലെ വിളിച്ചു...
"എന്തേ.."
"എനിക്ക് ടോയ്‌ലറ്റിൽ പോകണം..."
"പോയിട്ട് വാ...
ഞാൻ ദാ ആ തട്ട് കടയിൽ ഉണ്ടാകും.."
ആ പെൺകുട്ടിയേയും പ്രായമായ സ്ത്രീയേയും നോക്കി വിച്ചു പറഞ്ഞു..
"പരിജയമില്ലാത്ത സ്ഥലമല്ലേ...
ഒരു പേടി ഉണ്ട്..."
"അങ്ങനെ പറയല്ലേ..
കണ്ടാൽ പറയുമെങ്കിലും..
പ്രവർത്തിയിൽ അത് പറയില്ല...
എന്തായിരുന്നു പെർഫോമൻസ്..
അതിന്റെ ഒരു അംശം വേണ്ടാ ബാത്‌റൂമിൽ പോയി വരാൻ.."
"ഓ..
അങ്ങനെ..."
"ആ..
അങ്ങനെ ന്നേ..
വേണേൽ തന്നേ പോയി കാര്യം സാധിച്ചു വന്നാൽ മതി.."
"നിന്നേയൊക്കെ സഹായത്തിനു വിളിച്ച എന്നോട് പറഞ്ഞാൽ മതി..."
അതും പറഞ്ഞു ചവിട്ടി തുള്ളി ശ്രീമയി കുറച്ചു മുന്നോട്ട് നടന്നു..
പിന്നെ പെട്ടന്ന് നിന്നു..
മെല്ലേ തിരിഞ്ഞു നോക്കി...
"ഒന്ന് വാടോ..
ഇല്ലേ ചിലപ്പോൾ എനിക്ക് ബാത്‌റൂമിൽ കേറും മുൻപ് എല്ലാം നടക്കും.."
ഞാൻ എങ്ങനെ ഇത്രയും നാണമില്ലാതെ ഇയ്യാളോട് സംസാരിക്കുന്നു എന്നുള്ള ചിന്ത അതിനോടൊപ്പം തന്നെ ശ്രീമയി സ്വയം ചോദിച്ചിരുന്നു..
"കുന്തം വിഴുങ്ങിയത് നോക്കി നിൽക്കാതെ ഒന്ന് വാടോ..."
ശ്രീമയിയുടെ ശബ്ദം അൽപ്പം ഉയർന്നു..
"ഇനി പോയില്ലേൽ ഇവൾ ചിലപ്പോൾ എന്നേ തെറി പച്ചക്ക് വിളിക്കും..
അമ്മാതിരി ഐറ്റം ആണ്..
ചുമ്മാ റിസ്ക് എടുക്കേണ്ടാ.."
ഉള്ളിൽ പറഞ്ഞു കൊണ്ട് വിച്ചു മുന്നോട്ട് നടന്നു..
"താൻ ഇത് എങ്ങോട്ടാ വാണം വിട്ട പോലേ പോണേ..."
ശ്രീമയി വിച്ചുവിന്റെ നടത്തം കണ്ട് ചോദിച്ചു..
"ങ്ങേ..
അപ്പൊ താൻ അല്ലേ പറഞ്ഞത് തനിക്കു ബാത്‌റൂമിൽ പോണം ന്ന്.."
"അതിന്..
താൻ ഇത് എങ്ങോട്ടാ എന്നേ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോകുന്നത്.."
"ഹെലോ..
ഭവതിക്ക് പോകേണ്ട സ്ഥലം ദേ ഭംഗിയായും വെടിപ്പായും എഴുതി വെച്ചിരിക്കുന്നത് അങ്ങ് കണ്ടില്ലേ.."
കുറച്ചു മാറി എഴുതി വെച്ചിരിക്കുന്ന ടോയ്ലറ്റ് എന്ന ബോർഡ് ചൂണ്ടി വിച്ചു ചോദിച്ചു..
"അയ്യേ..
അവിടെയോ..
ഹോട്ടലിൽ ബാത്രൂം ഉണ്ടാവില്ലേ.."
"ഇത് ഒരു പബ്ലിക് പ്ലേസ് ആണ് മാഡം..
ഹോട്ടലിൽ ഉള്ള ബാത്രൂം ഇവിടെ സ്വപ്നങ്ങളിൽ മാത്രം.."
"അതെന്താ.."
"അതൊന്നും എനിക്കറിയില്ല...
ഇവിടെ ഉള്ള ഹോട്ടലിൽ ബാത്രൂം ഇല്ല..
അത് എനിക്ക് അറിയാം..
ഭവതിക്ക് വേണേൽ അകത്തു പോയി കാര്യം സാധിച്ചു വരാം..
അടിയൻ ഇവിടെ കാവൽ നിൽക്കാം.."
"ഓ...
ആയിക്കോട്ടെ തമ്പ്രാ..
നോം പോയി ഇപ്പൊ വരാം..
എവിടേം പോയി കളയരുത്.."
"ഒന്ന് പോയേച്ചും വാ..
എനിക്ക് വിശന്നിട്ടു വയ്യ.."
വിച്ചു വയറിൽ തടവി കൊണ്ട് പറഞ്ഞു..
"മ്മ്..."
മൂളി കൊണ്ട് ശ്രീമയി മുന്നോട്ട് നടന്നു..
ഈ സമയം വിച്ചുവിന്റെ മൊബൈൽ റിംഗ് ചെയ്തു..
"അമ്മേ.."
വിച്ചു കാൾ അറ്റൻഡ് ചെയ്തു..
"അമ്മ കണ്ടില്ല ഡാ കാൾ..
അമ്പലത്തിൽ പോയേക്കുവായിരുന്നു..
മൊബൈൽ അമ്പലത്തിന്റെ അടുത്തുള്ള കടയിൽ വെച്ച് മറന്നു..
എന്തേ വിളിച്ചേ.."
"പെട്ടന്ന് റൂമിൽ നീ നിന്നും ഇറങ്ങിയപ്പോൾ പേഴ്‌സ് എടുക്കാൻ മറന്നു..
അകൗണ്ടിൽ ആണേൽ പൈസയുമില്ല.."
"അപ്പൊ ഇന്നലെ ഇട്ടു തന്ന പൈസ എവിടെ പോയി.."
"നീരജിന്റെ അമ്മക്ക് വീണ്ടും വയ്യായ്ക കൂടി...
ഞാൻ ഇറങ്ങുന്നതിന് തൊട്ട് മുന്നേ.."
"ഓ..
അപ്പൊ പേഴ്‌സ് മറന്നതല്ല..
എടിഎം ഉണ്ടോ എന്നിട്ട് കൈയ്യിൽ.."
"ഇല്ല.."
"പിന്നേ എന്താ കാര്യം.."
"എനിക്ക് വിശക്കുന്നു.."
"അതിന് ഇപ്പൊ നിനക്ക് എങ്ങനെ പൈസ എടുക്കാൻ പറ്റുക...
നോക്ക്..
ഒരു രണ്ടായിരം ഇട്ടിട്ടുണ്ട്..
ദേ..
ഇതും കൂടി ഈ മാസം ഇരുപത് ആയി..
റൗണ്ട് ആക്കി ആണ് രണ്ടായിരം ഇട്ടത്..
സാലറി കിട്ടുമ്പോ എനിക്ക് പലിശ കൂട്ടി ഇട്ടു തന്നേക്കണം.."
"പലിശ ഒരുപാടായി എന്റേന്ന് വാങ്ങുന്നു.."
"കുഴപ്പമില്ല..
മോന്റെ കൈയ്യിൽ നിന്നും അല്ലേ..
അല്ല ഇപ്പൊ എവിടെത്തി..
നാളേ വെളുപ്പിനേ എത്തോ.."
"ഇപ്പൊ സേലം ആണെന്ന് തോന്നുന്നു..
അൽപ്പം ഉള്ളിലേക്ക് കയറി ആണ്..
വെളുപ്പിനേ എത്തും..
അമ്മ ഉണ്ടാവോ അവിടെ.."
"ടൈം ഷാർപ് ആണോ..
ഞാൻ അല്ലേ വെളുപ്പിനേ വെറുതേ എഴുന്നേറ്റു എന്റെ ഉറക്കം കളയണോ.."
"ടൈം മാറിയാൽ ഞാൻ മെസ്സേജ് ചെയ്യാം..
ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവോ..
പുലർച്ചെ ആയത് കൊണ്ട്.."
"പിന്നെ..
ഇതിപ്പോ ശീലമായില്ലേ.."
"ഇതെന്താ ഈ പാതിരാത്രി അമ്പലത്തിൽ.."
"അമ്പലത്തിൽ നിന്നും വന്നിട്ട് കൊറേ ആയി..
മൊബൈൽ ഇപ്പോൾ ആണ് മാമൻ കൊണ്ട് വന്നു തന്നത്..
നിന്റെ നാലു കോളുകൾ കണ്ട് വിളിച്ചത്.."
"മ്മ്...
ന്തായാലും നല്ല നേരത്താ വിളിച്ചത്..
ഞാൻ പോയി എന്തേലും കഴിക്കട്ടെ.."
"മ്മ്...
ശരി ഡാ..
ഞാൻ സ്റ്റോപ്പിൽ ഉണ്ടാവും ഷാർപ് ടൈം.."
"ഒക്കെ അമ്മാ..
ഗുഡ് ന്യ്റ്റ്.."
"ഗുഡ് ന്യ്റ്റ്..
മിസ്സ് യൂ...
ഉമ്മാ.."
"ഉമ്മാ.."
വിച്ചു കാൾ കട്ട് ചെയ്തു...
"ഇവള് പോയിട്ട് കുറച്ചായി ലോ..
കാണുന്നില്ല ലോ..
ഓ..
വരുന്നുണ്ട്.."
"ബോറടിച്ചോ.."
വന്നതും ശ്രീമയി ചോദിച്ചു..
"ഹേയ്..
നല്ല നേരം പോക്ക് അല്ലേ...
ബാത്‌റൂമിന്റെ മുന്നിൽ കാവൽ നിൽക്കാൻ.."
കളിയാക്കുന്ന രീതിയിൽ വിച്ചു മറുപടി കൊടുത്തു..
"വിഷ്‌ണു മുരളിക്ക് വിശക്കുന്നില്ലേ.."
"വിച്ചു..
അങ്ങനെ വിളിച്ചാൽ മതി..."
"ഇല്ല..
വിളിക്കില്ല.."
"തനിക്കു ഗൂഗിൾ പേ ഉണ്ടോ..."
വിച്ചു ചോദിച്ചു...
"ഉണ്ടെങ്കിൽ.."
"ഞാൻ ഒരു അഞ്ഞൂറ് രൂപ ചെയ്തു തരാം..
എനിക്ക് ക്യാഷ് ആയിട്ട് തന്നാൽ മതി.."
"ഹെലോ..
ഞാൻ എടിഎം അല്ല..."
"അത് അറിയാം...
റൂമിൽ നിന്നും ഇറങ്ങിയപ്പോൾ പേഴ്‌സ് എടുക്കാൻ മറന്നു..
ഇപ്പൊ അമ്മ അകൗണ്ടിൽ പൈസ ഇട്ടു തന്നു..
ഇവിടെ ആണേൽ എടിഎം ഒന്നും ഇല്ല..
മാത്രമല്ല ആ തട്ട് കടയിൽ ഗൂഗിൾ പേ ഒന്നും ഉണ്ടാകാനും വഴിയില്ല.."
"ഇത്രേം നല്ല ഹോട്ടൽ ഇവിടെ ഉണ്ടല്ലോ..
എന്നിട്ട് എന്തിനാ ആ തട്ട് കടയിൽ പോയി ഭക്ഷണം കഴിക്കുന്നേ..."
"ആ കുടുംബത്തിന് ഒരു സഹായം ആയിക്കോട്ടെ..
ജീവിക്കാൻ വേണ്ടി അല്ലെ ഇത്രയും ഉള്ള ഒരു മകളേ ഈ രാത്രിയിൽ ഇങ്ങനെ കടയിൽ നിർത്തി.."
പാതിയിൽ നിർത്തി വിച്ചു ശ്രീമയിയെ നോക്കി...
"ജി പേ.. ചെയ്തോളു.."
ശ്രീമയി വിച്ചുവിനെ നോക്കി പറഞ്ഞു..
"മൊബൈൽ നമ്പർ.."
"താൻ ആള് കൊള്ളാലോ..
ഇല്ലാത്ത ഒരു കഥയുണ്ടാക്കി എന്റെ മൊബൈൽ നമ്പർ കൂടി വാങ്ങാൻ കണ്ടെത്തിയ ഐഡിയ കൊള്ളാം.."
"പിന്നെ..
അതിനു എനിക്ക് എന്തിനാ തന്റെ നമ്പർ..
ക്യാഷ് ഇട്ടു കഴിഞ്ഞാൽ ഞാൻ നമ്പർ ഡിലീറ്റ് ചെയ്തു കളയും.."
"ആ വിശ്വസിച്ചു.."
അതും പറഞ്ഞു ശ്രീമയി മൊബൈൽ നമ്പർ കൊടുത്തു..
വിച്ചു അഞ്ഞൂറ് രൂപ ട്രാൻസ്ഫർ ചെയ്തു.
അഞ്ചു നൂറിന്റെ നോട്ട് ശ്രീമയി വിച്ചുവിന് നൽകി..
"എന്തേ..
നമ്പർ ഡിലീറ്റ് ചെയ്യുന്നില്ലേ..."
"ഇല്ല.."
"അടിപൊളി...
എനിക്കറിയാം..
താൻ ഇങ്ങനെയെ ചെയ്യൂ എന്ന്.."
"മ്മ്..
താൻ വരുന്നേൽ വാ..
എനിക്ക് വിശക്കുന്നു.."
"ഈ നമ്പർ പുതിയ ഐഡിയ ആണ് ല്ലേ..
അപ്പൊൾ.."
"ങ്ങേ അതെന്താ അങ്ങനെ പറഞ്ഞത്.."
"അല്ലേ..
മുന്നൊക്കെ വാട്സാപ്പ് നമ്പർ ആയിരുന്നു ആളുകൾ ചോദിച്ചിരിന്നത്..
ഇതിപ്പോ പെരുവഴിയിൽ പെട്ടു പോയ ഒരാളുടെ ദയനീയത കണ്ട്.."
"ഹ.. ഹ ഇയ്യാള് പേടിക്കണ്ട..
ഞാൻ ശല്യം ചെയ്യില്ല..
പക്ഷേ നമ്പർ ഡിലീറ്റ് ചെയ്യുന്നില്ല..
ചുമ്മാ ഒരു രസം.."
"ഹെലോ..
ഇയ്യാള് അല്ല..
ശ്രീമയി..
വേണേൽ മായ എന്ന് വിളിക്കാം..
അല്ലേ ശ്രീ എന്ന് വിളിക്കാം..."
"ഇല്ല..
ശ്രീമയി അങ്ങനെ വിളിക്കൂ..
ചേച്ചി രണ്ടു ദോശ.."
കടയിലെ ചേച്ചിയേ നോക്കി വിച്ചു പറഞ്ഞു..
"രണ്ടു ദോശ എനിക്കും.."
ശ്രീമയിയും പറഞ്ഞു..
"ചേച്ചി..
ഒരു കട്ടൻ കൂടി..."
ദോശ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വിച്ചു വിളിച്ചു പറഞ്ഞു..
"എത്രായി..."
കഴിച്ചു കഴിഞ്ഞു കൈകഴുകി വന്നു വിച്ചു ചോദിച്ചു..
"അറുപതു രൂപ..."
ഇത്തവണ മറുപടി ആ പെൺകുട്ടിയുടെ ആയിരുന്നു..
വിച്ചു നൂറു രൂപ എടുത്തു ആ കുട്ടിയുടെ നേർക്ക് നീട്ടി..
"ചേട്ടാ ഗൂഗിൾ പേ ഉണ്ടോ.."
ആ പെൺകുട്ടി ചോദിച്ചത് കേട്ട് വിച്ചുവും ശ്രീമയിയും ഒന്ന് ഞെട്ടി..
"വേറെ ഒന്നും കൊണ്ടല്ല ചേട്ടാ..
ഇതാവുമ്പോ അകൗണ്ടിൽ പൈസ കിടക്കും..
ചിലവിന്റെ പൈസ കൈയ്യിൽ വന്നാൽ പിന്നെ ഗൂഗിൾ പേ..
അല്ലേ ഫോൺ പേ ഒക്കെ ചെയ്യാൻ നോക്കും പരമാവധി ആളുകളിൽ നിന്നും..
ഈ ഏരിയ ഇത്തിരി മോശം ആണ്..
പെട്ടിയിൽ പൈസ കണ്ടാൽ ചില ദുഷ്ടന്മാർ വന്നു പിടിച്ചു പറിച്ചു എടുത്തോണ്ട് പോകും..
ഇതാവുമ്പോ പെട്ടന്ന് അവർക്ക് കഴിയില്ല ലോ...
അതോണ്ട് കുഞ്ഞിതായാലും ട്രാൻസ്ഫർ എല്ലാം ഇങ്ങനെ ആണ്..
ഡിജിറ്റൽ ഇന്ത്യ.."
പുഞ്ചിരിയോടെ ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഇരുവരും വാ പൊളിച്ചു നിന്നു പോയി..
"മോള് എത്രെലാ പഠിക്കുന്നെ.."
ശ്രീമയി ചോദിച്ചു..
"പത്തു കഴിഞ്ഞു..."
"എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട് ട്ടോ..."
ഇത്തവണ മറുപടി ആ ചേച്ചിയുടെ ആയിരുന്നു...
"ആഹാ മിടുക്കി...
എന്താ പേര്.."
വിച്ചു ചോദിച്ചു..
"ശ്രീമയി.."
അവൾ മറുപടി പറഞ്ഞു..
"ങ്ങേ...
എന്റെ പേരാണ് ലോ..."
"ആണോ..
ചേച്ചിയുടെ പേരാണോ.."
"മ്മ്...
മോൾക്ക് ആരാവാൻ ആണ് ആഗ്രഹം.."
ശ്രീമയി ചിരിച്ചു കൊണ്ട് ചോദിച്ചു...
"ഞാൻ ഒരു കളക്ടർ ആവും ചേച്ചി..."
ആ മറുപടിയിൽ ഒരു തീരുമാനം ഉണ്ടായിരുന്നു..
അടങ്ങാത്ത ആവേശവും..
ഈ സമയം ബസ് ഹോൺ നീട്ടി മുഴക്കി..
"മോളേ നമ്പർ വേഗം പറ.."
വിച്ചു പറഞ്ഞു..
അവൾ നമ്പർ പറഞ്ഞു...
വിച്ചു പൈസ ട്രാൻസ്ഫർ ചെയ്തു..
"അപ്പൊ ശരി മോളേ..
ചേച്ചി..
ഇനീം കാണാട്ടോ.."
അതും പറഞ്ഞു ഇരുവരും ബസിന്റെ അടുത്തേക്ക് നടന്നു..
ശ്രീമയിയും അമ്മയും അവരുടെ ജോലികളിൽ മുഴുകി..
******************************************
നല്ല ഉറക്കത്തിൽ എപ്പോളോ ശ്രീമയിയുടെ മൊബൈൽ തുടർച്ചയായി റിംഗ് ചെയ്യുന്നത് കേട്ട് വിച്ചു മെല്ലേ കണ്ണുകൾ തുറന്നു..
"ഡോ..."
ശ്രീമയിയെ മെല്ലെ തട്ടി വിളിച്ചു വിച്ചു..
"മ്മ്..."
ഉറക്കച്ചടവോടെ ശ്രീമയി കണ്ണുകൾ തുറന്നു വിച്ചുവിനെ നോക്കി..
"മൊബൈൽ കൊറേ നേരമായി റിംഗ് ചെയ്യുന്നു.."
"ആണോ.."
ശ്രീമയി വേഗം ബാഗിൽ നിന്നും ഫോൺ എടുത്തു..
"അച്ഛൻ ആണല്ലോ...
എന്താവോ ഈ അസമയത്തു.."
ശ്രീമയി വേഗം തിരിച്ചു വിളിച്ചു..
അപ്പുറത്ത് പരിധിക്ക് പുറത്ത് എന്ന മറുപടി വന്നു..
ശ്രീമയിയുടെ ഉള്ള് പിടച്ചു..
"എന്തേ.."
വിച്ചു ചോദിച്ചു..
"ഹേയ് ഒന്നൂല്യ..."
നേർത്ത ശബ്ദത്തിൽ ശ്രീമയി മറുപടി കൊടുത്തു..
പലവട്ടം വിളിച്ചു നോട്ട് റീച്ബിൾ..
സ്വിച്ച് ഓഫ് മറുപടി മാത്രം...
"എന്തെടോ...
ആരാ വിളിച്ചേ.."
വിച്ചു ചോദിച്ചു..
"അച്ഛൻ...
പക്ഷേ തിരിച്ചു വിളിച്ചിട്ട് കിട്ടുന്നില്ല.."
"ഓ..
ചിലപ്പോൾ റേൻജ് പോയിക്കാണും അതാവും.."
വിച്ചു പറഞ്ഞു തീരും മുൻപേ വീണ്ടും ഫോൺ റിംഗ് ചെയ്തു..
ശ്രീമയി കാൾ ചാടിയെടുത്തു..
"അച്ഛാ.."
ശ്രീമയി മെല്ലേ വിളിച്ചു..
"എപ്പോ...
എന്നിട്ട്...
ഞാൻ ഇപ്പൊ എന്താ ചെയ്യാ...
എങ്ങനെ..
ഞാൻ ഒറ്റക്കോ..
ഇല്ല...
മറ്റന്നാൾ..."
ശ്രീമയിയുടെ മുഖത്തെ പരിഭ്രമം കണ്ട് വിച്ചു ശ്രീമയിയോട് എന്താ കാര്യം ന്ന് കണ്ണ് കൊണ്ട് ചോദിച്ചു..
കൈ മെല്ലേ വിച്ചുവിന് നേർക്ക് ഉയർത്തി ഇപ്പൊ പറയാം എന്നുള്ള ആംഗ്യം കാണിച്ചു...
കുറച്ചു നേരത്തെ സംഭാഷണത്തിനു ശേഷം ശ്രീമയി കാൾ കട്ട് ചെയ്തു മെല്ലേ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു..
"മായേ.."
വിച്ചു മെല്ലേ വിളിച്ചു..
"മ്മ്..."
"എന്തേ..."
ശ്രീമയി മെല്ലേ കണ്ണുകൾ തുറന്നു വിച്ചുവിനെ നോക്കി..
ഒരു ആശ്വാസം പോലേ...