രചന: Crazy Girl
ശ്യാമിന്റെ മൗനം അവളിൽ തേങ്ങൽ ഉയർത്തി അതിലുപരി അത്ഭുദവും ഇത്രയും നേരം തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടും അനങ്ങാതെ നിക്കുന്നത് കണ്ടു അവന്റെ വയറിൽ നിന്നു പതിയെ പിടി വിട്ടു.....
ശ്യാം തിരിച്ചു അവൾക് നേരെ നിന്നു.... കണ്ണുകൾ കണ്ണീരിൽ കുതിർന്നു വീർത്തു കെട്ടിയിരുന്നു... അവളുടെ കുട്ടിത്തം റൗഡിത്തം എല്ലാം മാഞ്ഞു കരഞ്ഞു വാടിയ താമരമൊട്ടു പോലെ അവള് നിന്നു...
"എനിക്ക് ഇഷ്ടമാ.. ശ്യാമേട്ടനെ... ഒരുപാട്... ഒരുപാട്... ഒരുപാട് "കൊച്ചു കുട്ടിയെ പോലെ അവള് അവനെ നോക്കി പറഞ്ഞു..
"എനിക്കറിയാമായിരുന്നു "അവളെ ഉറ്റുനോക്കികൊണ്ടു തന്നെ അവന് പറഞ്ഞു... ഗാധ ഒന്ന് ഞെട്ടി...
"അപ്പൊ അറിയാമായിരുന്നോ.. എന്നിട്ടും എന്നോട്... "അവള് വാക്കുകൾ കിട്ടാതെ ഇടറി ഒരിറ്റു കണ്ണുനീർ നിലം പതിച്ചു എന്നിട്ടും മറുപടിക്കായി ശ്യാമിനെ നോക്കി..
"എനിക്കൊരിക്കലും കഴിയില്ല പൊന്നു... നിന്നെ... നീ മറക്കണം... നാളെ പെണ്ണ് കാണാൻ പോകുമ്പോൾ നീയും വരണം.. നിന്റെ ഏട്ടന്റെ കൂടെ... "അവളുടെ മുഖത്തേക്ക് നോക്കി അവന് പറഞ്ഞതും അവളുടെ തല താണു.. നിലത്തേക്ക് നോക്കി അവള് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.....
എന്നിട്ടും യാതൊരു ഭാവമാറ്റവും ഇല്ലാതെ ശ്യാം നിന്നു... പെട്ടെന്ന് അവള് കണ്ണുകൾ ഇറുക്കെ തുടച്ചു അവനെ നോക്കി... ഒന്ന് മന്ദഹസിച്ചു...
"അപ്പൊ എന്നേ ഇഷ്ടല്ലല്ലേ "അവള് പുഞ്ചിരിയോടെ പറഞ്ഞു..
ശ്യാം അവളുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു അമ്പരന്നു... അവന് പതിയെ ഇല്ലെന്ന് തലയാട്ടി...
അത് കണ്ടതും അവള് ഒന്ന് നിശ്വസിച്ചു... കണ്ണുകൾ ചുറ്റും പരതി... ടേബിളിൽ ആപ്പിൾ മുറിച്ചു വെക്കാൻ കൊണ്ട് വെച്ച കത്തിയിൽ കണ്ണു പതിഞ്ഞതും അവള് ഒന്നുടെ അവനെ നോക്കി അതിന്റെ അടുത്തേക്ക് നടന്നു കത്തി കയ്യിലെടുത്തു...
"സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ലാ... അത് പോലെ ഒരാളോട് സ്നേഹം തോന്നിയാൽ അത് മായിച്ചു കളയാനും പറ്റില്ലാ... എന്റെ പ്രണയം എനിക്ക് നഷ്ടമാവുന്നത് എന്റെ പ്രാണൻ പോകുന്ന വേദനയാ.... അത് കാണാൻ എനിക്ക് വയ്യാ.. ഞാൻ പോകുവാ... ശ്യാമേട്ടൻ ഒരു ശല്യവുമില്ലാതെ ഞാൻ പോകുവാ.. ഒരിക്കലും ഞാൻ ശപിക്കില്ലാ... അത്രക്ക് ഇഷ്ടമാ... അല്ലേലും ശപിക്കാൻ എന്നേ കൊണ്ട് ആവുമോ.. അതിനു പോലും എനിക്ക് അർഹത ഇല്ലല്ലോ... "ഒന്ന് പറഞ്ഞു നിർത്തി അവള് കത്തിയില്ല മുറുകെ പിടിച്ചു കൈത്തണ്ടയിൽ വെച്ചു..
ഒരുവേള ശ്യാമിന്റെ നെഞ്ഞോന്നു കാളി അവന് വന്നു അവളുടെ കൈകളിൽ പിടിത്തമിട്ടു...
"വിടെന്നെ...വിട് "അവള് കുതറി...
ശ്യാം വീണ്ടും അവളെ പിടിക്കാൻ തുനിഞ്ഞതും അവള് കുതറി കൊണ്ട് മാറി.. അവന് അവളുടെ പുറകിലെ ചുറ്റി പിടിച്ചു... പക്ഷെ അവള് കത്തി വിടാൻ തയ്യാറല്ലായിരുന്നു ....കത്തിയിൽ പിടിയും വലിയും നടന്നു... അവസാനം സഹികെട്ടു ശ്യാം അവളുടെ കവിൾ ആഞ്ഞടിച്ചു...
പെട്ടെന്നുള്ള അടിയിൽ അവള് ഞെട്ടലോടെ പുറകിലേക്ക് വേച്ചു നിലത്തേക്ക് വീഴാൻ പോയതും രണ്ട് കരങ്ങൾ അവളെ താങ്ങി പിടിച്ചു...
നിറഞ്ഞു തുളുമ്പിയ കണ്ണുനീരും കവിളിലെ വേദനയുടെയും നോക്കിയപ്പോൾ കാഴ്ചകൾ മങ്ങി... കണ്ണുകൾ ഇറുക്കെ അടച്ച് വലിച്ചു തുറന്നു..തന്നെ താങ്ങി നിൽക്കുന്ന ആളെ നോക്കിയപ്പോൾ അവള് ഒന്ന് ഞെട്ടി...
"ഏ.. ട്ടാ "അവള് വിക്കി വിക്കി വിളിച്ചു...
ശേഷം ശ്യാമിനെ തല ചെരിച് നോക്കി അവന്റെ മുഖത്തെ പലഭാവങ്ങളും മിന്നി മറഞ്ഞു.... ഗിരി പൊന്നുവിനെ നേരെ നിർത്തി ശ്യാമിനെ നോക്കി... ശ്യാമിന്റെ തല താണു...
ഗിരി അവന്റെ അടുത്ത് ചെന്നു പൊന്നുവിന് ഭയം തോന്നി തന്നെ അടിച്ചതിനു ശ്യാമേട്ടനെ ഗിരി വല്ലതും ചെയ്യുമോ എന്ന്.. എന്നാൽ ശ്യാം എന്തും നേരിടാൻ നിന്ന നിൽപ്പാടായിരുന്നു.. അവന്റെ തോളിൽ ഗിരി പിടി മുറുകിയപ്പോൾ ആണ് അവന് തല പൊന്തിച്ചു ഗിരിയെ നോക്കിയത്...
ഗിരിയുടെ മുഖത്ത് നിന്നു മനസ്സിലായി അവന് എല്ലാം കണ്ടിട്ടുണ്ടെന്ന്....
"എടാ ഞാൻ "ശ്യാം എന്തോ പറയാൻ വന്നതും ഗിരി അവനെ തടഞ്ഞു.. ശേഷം തിരിച്ചു നിന്നു ഗാധയുടെ അടുത്ത് ചെന്നു ഒന്ന് കൊടുത്ത്..
ശ്യാം ഞെട്ടിക്കൊണ്ടു അവനെ പിടിച്ചു...അടിയിൽ ഗാധയുടെ ചുണ്ട് പൊട്ടി... അവൾക് തല പെരുക്കും പോലെ തോന്നി.. കണ്ണിൽ ഇരുട്ട് പടർന്നു... നിലത്തേക്ക് വീഴാൻ പോയതും ആരോ താങ്ങി പിടിച്ചുവെന്ന് അവൾക് മനസ്സിലായി...
പതിയെ കണ്ണുകൾ വലിച്ചു തുറന്നു...
"ശ്യാമേട്ടാ "വിറയാർന്ന ചുണ്ടോടു അവള് വിളിച്ചു...
*************************************
ഹാളിൽ മൗനം തളംകെട്ടിയിരുന്നു... ഗിരിയും ശ്യാമും സോഫയിൽ ഇരുന്നു... ഒന്നും മിണ്ടാതെ... എതിർ സോഫയിൽ തല കുനിച്ചു പൊന്നുവും...
"എന്നാലും എങ്ങനാ തോന്നിയാടാ.. ഇവൾക്ക് കത്തിയും പിടിച്ചു സ്വയം ഇല്ലാതാകാൻ... "ശ്യാം പൊന്നുവിനെ നോക്കി പറഞ്ഞു... അവള് ഒന്നും മിണ്ടിയില്ല...
"ഇവള്ക്ക് വേണ്ടി നടക്കുന്ന നിന്നെ കുറിച് ഓർത്തോ.. നിങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ആ പാവം അമ്മയെ കുറിച് ഓർത്തോ... എന്തിനു ഇവളെ മാത്രം മനസ്സിൽ ഓർത്തു ജീവിക്കുന്ന എന്നേ കുറിച് "ദേഷ്യത്തിൽ ശകാരിക്കുമ്പോൾ ആണ് ശ്യം പെട്ടെന്ന് നിർത്തിയത്...അവന് ഒന്ന് നിർത്തി ഗിരിയെയും പൊന്നുവിനെയും നോക്കി.. രണ്ടു പേരും അവനെ അത്ഭുദത്തോടെ നോക്കി...പൊന്നുവിന്റെ നിറഞ്ഞ കൺപീലികൾ വിടർന്നു... അവന് അവസാനം പറഞ്ഞത് ഒന്നുടെ കേൾക്കാൻ മനസ്സ് വെമ്പി...
"എന്താടാ ഇത് "ഗിരി ഒന്നും മനസ്സിലാകാതെ ശ്യാമിന്റെ തോളിൽ തട്ടി...
ശ്യാം ഒന്ന് ഞെട്ടി... അവന് തല ഉയർത്തി പൊന്നുവിനെ നോക്കി അവളുടെ കണ്ണിലെ തിളക്കം കണ്ടു അവനു പിടിച്ചു നിൽക്കാൻ പറ്റിയില്ലാ... സോഫയിൽ നിന്നു ഊർന്നു കൊണ്ട് ഗിരിയുടെ മുന്നിൽ മുട്ടിലിരുന്നു....
"അതേടാ... എനിക്ക്... എനിക്ക് നിന്റെ പെങ്ങൾ ജീവനാ..നിന്നോട് മറച്ചു വെക്കുന്ന ഒരേ ഒരു കാര്യം ഇതാ... ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. എന്ന് കണ്ടുമുട്ടിയോ അന്ന് മനസ്സിൽ കേറിയതാ ഈ പൊട്ടി പെണ്ണ്...
പൊന്നുവിനെ നോക്കി അവന് പറയുമ്പോൾ അവള് കേട്ടത് വിശ്വസിക്കാൻ ആകാതെ തടഞ്ഞിരുന്നു....
പിന്നീട് ഇവളിൽ നിന്നു തന്നെ ഇവള് പോലും അറിയാതെ ഞാൻ മനസ്സിലാക്കുക ആയിരുന്നു ഇവള്ടെ മനസ്സിൽ ഞാൻ മാത്രമേ ഉള്ളുവെന്ന്...അതറിഞ്ഞപ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു... അതുകൊണ്ടാ അടുത്ത വീട്ടിൽ തന്നെ പണം കൊടുത്തു വാങ്ങിയത് എപ്പോഴും കണ്ടോണ്ടിരിക്കാലോ എന്നാൽ ഞാൻ കാരണം നാട്ടിൽ ഇവള് തലകുനിക്കുന്നത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഇവളെ അകറ്റാൻ ശ്രേമിച്ചത്.. എന്നിട്ട് അതിലും ശക്തിയോടെ ഇവള് എന്നോട് അടുത്ത്...
എല്ലാം തുറന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചതാ... പക്ഷെ ഈ അനാഥൻക്ക് സ്നേഹവും കുടുംബവും തന്നവരോട് കാട്ടുന്ന ചതിയാകുമോ എന്ന് ഭയന്ന്... അതുകൊണ്ടാ നിന്നോട് പോലും പറയാതെ ഞാൻ "ആദ്യമായി ശ്യാമിന്റെ കണ്ണു നിറഞ്ഞത് ഗിരിയും പൊന്നുവും കണ്ടു...
പൊന്നുവിന്റെ മനസ്സിൽ സന്തോഷവും അവന്റെ അവസ്ഥ കണ്ടു സങ്കടവും തോന്നി... അവള് ഗിരിയെ നോക്കി....അവനോട് അവള് കണ്ണ് കൊണ്ട് യാചിച്ചു....
ഗിരി അവനെ പിടിച്ചെഴുന്നേല്പിച്ചു... ഗിരിയുടെ തല അപ്പോഴും താണിരുന്നു...
"എന്തിനാ എന്നോട് മറച്ചു വെച്ചത്... എനിക്ക് എന്നേക്കാൾ കൂടുതൽ വിശ്വാസം നിന്നെയാ എന്ന് നിനക്കറിയുന്നത് അല്ലെ... ഒരുവട്ടം ഒരുവട്ടം ചോതിച്ചിരുന്നുവെങ്കിൽ നിന്റെ ഈ ഇരുകൈകളിലും സന്തോഷത്തോടെ ഏൽപിക്കില്ലെടാ... രണ്ടു പേരും മനസ്സിൽ വെച്ചു നീറി കഴിഞ്ഞത് കൂടെ നടക്കുന്ന ഞാൻ അറിഞ്ഞില്ലല്ലോ... "ഗിരിയുടെ വാക്കുകൾ ഇടാറി..
"ടാ "ശ്യാം അവനെ നോക്കി വിളിച്ചു.. പെടുന്നനെ രണ്ടു പേരും പരസ്പരം കെട്ടിപ്പുണർന്നു....
ഇത് കണ്ടു മനസ്സ് നിറഞ്ഞു ചിരിച്ചു പൊന്നു... ശ്യാമിന്റെ കണ്ണുകൾ അവൾക്കു നേരെ നീണ്ടു... എന്തിനോ ആദ്യമായി അവളുടെ മുഖം ചുവന്നു കൊണ്ട് കുനിഞ്ഞു...
പരസ്പരം അടർന്നു മാറി... ഗിരി പൊന്നുവിന്റെ കയ്യില് പിടിച്ചു ഇറങ്ങാൻ നിന്നപ്പോൾ ആണ് ഗിരിയുടെ കൈകളിൽ ശ്യാം പിടിത്തമിട്ടത്... ഒന്നും മനസ്സിലാകാതെ ഗിരിയും പൊന്നുവും ശ്യാമിനെ നോക്കി...
"നിന്റെ ഈ തലതെറിച്ച പെങ്ങൾ ഈ രാത്രി വന്നത് ഈ പെണ്ണ് കാണൽ നടക്കല്ലേ എന്ന് പറയാൻ അതും എന്നോടുള്ള പ്രണയം മൂത്ത്...അല്ലാ എന്റെ അളിയൻ എന്തിനാണാവോ വന്നത് "ശ്യാം അവനെ ഉഴിഞ്ഞു നോക്കി പറയുന്നത് കേട്ടു ഗിരിയുടെ ചുണ്ടിൽ കുസൃതി മിന്നി... അത് മനസ്സിലായ ശ്യാം പൊട്ടിച്ചിരിച്ചു... ആദ്യം ഒന്ന് ചമ്മിയെങ്കിലും അവന്റെ ചിരിയിൽ ഗിരിയും ചേർന്നു... ഒന്നും മനസ്സിലാകാതെ രണ്ടിനേം മാറി നോക്കുന്ന പൊന്നുവിനെ നോക്കി രണ്ടാളും കണ്ണിറുക്കി...
*************************************
ശ്യം വേഗം ഒരുങ്ങി ഗിരിയുടെ വീട്ടിലേക്ക് ചെന്നു... അപ്പോൾ നേരത്തെ റെഡി ആയി.. ഒരുകയ്യിൽ റിമോട്ടും മറ്റേ കയ്യ് നടുവിന് കുത്തി.. ടീവി യിലേക്ക് ഉറ്റുനോക്കുന്ന പ്രവിയെ കണ്ടാണ് വീട്ടിലേക്ക് കയറിയത്
അവള് എന്താ ഇത്ര നോക്കുന്നെ എന്നറിയാൻ ശ്യാമും ടീവി യിലേക്ക് നോക്കി...
"ഓഹോ കണ്ട പ്രേതത്തിന്റെ ഇംഗ്ലീഷ് സിനിമയാണ് ഇവള്ടെ മെയിൻ... ഇപ്പൊ കാണിച്ചു തരാടി "ശ്യാം മനസ്സിൽ ഓർത്തു പതുങ്ങി പതുങ്ങി അവളുടെ അടുത്ത് പുറകിലായി നിന്നു..
അതിലെ പ്രേതം വരാൻ ആകുമ്പോൾ ആണ് വയറിലൂടെ എന്തോ ചുറ്റും പോലെ തോന്നിയത്...ആരുടെയോ കയ്യ് മാത്രം കണ്ടതും പൊന്നു വാ തുറന്നു അലറാൻ തുടങ്ങി.. ശബ്ദം കുറച്ചു പുറത്ത് വന്നപ്പോൾ തന്നെ ശ്യം അവളെ തിരിച്ചു നിർത്തി അവളുടെ വാ പൊത്തിയിരുന്നു....
ആരേലും കേട്ടോ എന്നറിയാൻ അവൻ നാല് പാടും കണ്ണു കൊണ്ട് പാഞ്ഞപ്പോൾ അവള് അവനിൽ തന്നെ നോക്കി നിന്നു... ശ്യാം പൊന്നുവിലേക്ക് തിരിഞ്ഞപ്പോൾ തന്നെ നോക്കി നിൽക്കുന്ന പൊന്നുവിനെ കണ്ടു അവള് കാണാതെ പുഞ്ചിരി വന്നു...
അവന് അവളുടെ ഇടുപ്പിൽ കയ്യമർത്തിയതും അവള് ഒന്നെങ്ങി കൊണ്ട് പൊങ്ങി... വീണ്ടും ഇടുപ്പിൽ കയ്യ് വെക്കാൻ തുനിഞ്ഞപ്പോൾ ആണ് പടിയിറങ്ങുന്ന ശബ്ദം കേട്ടത് പെടുന്നനെ ശ്യാം അവളിൽ നിന്നു പിടി വിട്ടു... പൊന്നു വല്ലാതെ കിതച്ചു....
"ആഹ് നീ വന്നോ... ഒരു കാര്യം ചെയ്യ് ഇവളേം കൂട്ടി കാറിൽ കയറു "ഗിരി അവന്റെ കയ്യിലെ കീ ശ്യാമിന്റെ കയ്യിലേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു...
"എടാ അമ്മാ "ശ്യാം ഗിരിയെ നോക്കി...
"ഹ്മ്മ് ഞാൻ പറയാം നിങ്ങള് ചെല്ല് "
ഗിരി പറഞ്ഞത് കേട്ട് ശ്യാമും പൊന്നുവും ടീവി ഓഫ് ചെയ്ത് വീട്ടിൽ നിന്നു ഇറങ്ങി...
ഒരുങ്ങി വന്ന ജാനകി ചെരുപ്പിടാൻ നേരം ആണ് ഗിരി പുറകിൽ ചെന്നു നിന്നത്
"അമ്മേ എനിക്കൊരു കാര്യം പറയണം "
**********************************
"സൂസമ്മേ ഇതിനാണോ എന്നോട് ഇന്ന് കോളേജിൽ പോകണ്ടാ എന്ന് പറഞ്ഞത്... സൂസമ്മക്ക് അറിയില്ലേ ഇത് വരെ പരിജയം പോലും ഇല്ലാത്ത ഒരാളെ എങ്ങനാ വിശ്വസിച്ചു.. എനിക്കെന്തെലും പറ്റിയാൽ ചോദിക്കാൻ പോലും... "മിഴിയുടെ വാക്കുകൾ ഇടറി
"എന്റെ മോൾക് തോന്നുന്നുണ്ടോ എന്റെ ഏട്ടനെ പോലെ കണ്ടവൻ മാർക്ക് മോളേ ഞാൻ കൊടുക്കും എന്ന്... നിന്റെ സുരക്ഷയ്ക്ക് വേണ്ടിയാ ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തത്... പിന്നെ ഇവരെ എനിക്ക് നല്ല പോലെ അറിയുന്നവരാ... മോൾക്കും അറിയാം... പൊന്നുവിന്റെ ഏട്ടന്റെ കൂട്ടുകാരൻ... കൂട്ടുകാരൻ ആണേലും അവനും ആ കുടുംബത്തിലെ ഒരംഗം ആണ് അതുകൊണ്ടല്ലേ ജാനകി സ്വന്തം മോനെ പോലെ പെണ്ണ് കാണാൻ അവന്റെ കൂടെ വരുന്നത് "
സൂസമ്മ പറയുന്നത് കേട്ട് മിഴി ഞെട്ടി... അവളുടെ മനസ്സിൽ അന്ന് കരഞ്ഞു തളർന്നു പറയുന്ന ഗാധയുടെ മുഖം മനസ്സിൽ തെളിഞ്ഞു...
"സൂസമ്മേ.. ഇത് നടക്കാൻ പാടില്ല "അവള് പെടുന്നനെ അവരോട് പറഞ്ഞു... സൂസമ്മേ അവളെ തന്നെ നോക്കി അതിനു അർത്ഥം മനസ്സിലായ മിഴി അവരോട് എല്ലാം പറഞ്ഞു....
****************************************
സൂസമ്മ കൊടുത്ത കോട്ടൺ സാരിയിൽ മിഴി വളരെ സുന്ദരിയായി തോന്നി....
ചായയും കൊണ്ട് ചെല്ലാൻ പറഞ്ഞ സൂസമ്മയോട് കണ്ണു കൊണ്ട് അവള് യാചിച്ചു... സൂസമ്മ എല്ലാം ശെരിയാക്കാം എന്നാ മട്ടിൽ അവൾക് ആശ്വാസം നൽകി...
ആദ്യം അറ്റത്തിരുന്നു പൊന്നുവിനും ജാനകിക്കും പിന്നെ ശ്യാമിനും ഗിരിക്കും മിഴി ചായ കൊടുത്തു പുറകിലേക്ക് മാറി നിന്നു...
"ജാനകി എനിക്ക് നിന്നോട് കുറച്ചു കാര്യം "
"അതൊക്കെ പറയാം സൂസന്നെ ആദ്യം പിള്ളേർ സംസാരിക്കട്ടെ "
പറയാൻ നിന്ന സൂസന്നയെ തടഞ്ഞു ജാനകി പറഞ്ഞു... മിഴിയും സൂസന്നയും പരസ്പരം നോക്കി... മിഴി പൊന്നുവിനെ നോക്കുമ്പോൾ അവള്ടെ മുഖത്തെ ഭാവമാറ്റം ഒന്നും കാണാത്തത് കണ്ടു അവൾക് അത്ഭുദം തോന്നി...
"മിഴി മോനേം കൂട്ടി സംസാരിച്ചോളൂ.. കുട്ടിയുടെ പൂർണ താല്പര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് നടക്കൂ "ജാനകി മിഴിയെ നോക്കി വാത്സല്യത്തോടെ പറഞ്ഞു.. അവള് ഒന്ന് പുഞ്ചിരിച്ചു.. ശേഷം സൂസമ്മയെ നോക്കി...
"പുറത്തെ മറച്ചുവട്ടിലേക്ക് ചെന്നോളു " സൂസമ്മ പറഞ്ഞത് കേട്ട് മിഴി ശ്യാമിനെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു...
മരച്ചുവട്ടിൽ എത്തിയിട്ടും അവള്ടെ ഹൃദയം വല്ലാതെമിടിച്ചു കൊണ്ടിരുന്നു...
"ഗാധ ചേച്ചിയുടെ പ്രണയം അറിഞ്ഞിട്ടും ശ്യാമേട്ടനെ കെട്ടുന്നത് തെറ്റാണ് എല്ലാം പറയണം... ശ്യാമേട്ടനോട്... എനിക്ക് വയ്യാ "അവള് ഓർത്തു...
പുറകിലെ കാൽപ്പെരുമാറ്റം അറിഞ്ഞു അവള് പതിയെ തിരിഞ്ഞു... ഒരുമാത്ര അവള്ടെ നെഞ്ച് വല്ലാതെ ഇടിച്ചുകൊണ്ടിരുന്നു..ചെറുപുഞ്ചിരിയോടെ കയ്യും കെട്ടി നിൽക്കുന്ന ഗിരിയെ കണ്ടു അവളൊന്നു ഞെട്ടി...
"താ... നോ "വിശ്വാസം വരാതെ അവള് ഗിരിയെ നോക്കി
"ഓഹോ നിനക്ക് എന്റെ അനിയത്തീടെ ചെക്കനെ തന്നെ വേണം അല്ലേടി "മുഖത്തെ ചിരി മായിച്ചു അവന് ഗൗരവത്തിൽ പറഞ്ഞു... അവള് വീണ്ടും ഞെട്ടി... പതിയെ അവള് ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി...
"എനിക്ക് ആരേം വേണ്ടാ "അവള് വീറോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു...
"അതെങ്ങനാ ശെരിയാകും പിന്നെ ഞാൻ എന്തിനാ വന്നേ "അവന് കുസൃതി ചിരിയോടു അവളുടെ അടുത്ത് ചെന്ന് നിന്നു ചോദിച്ചു..
"ന്തിനാ "നിഷ്കളങ്കമായി അവളുടെ ചോദ്യം കേട്ടു അവന് ഒന്ന് ചിരിച്ചു... അത് കണ്ടു അവളുടെ മൂക്ക് ചുവന്നു...
"നിന്നേം കൊണ്ട് പോകാൻ... എനി നീ എന്റെ വീട്ടിലാ... എന്റെ അമ്മേടെ മോള് ആയി എന്റെ അനിയത്തീടെ നാത്തൂൻ ആയി ഈ എന്റെ പെണ്ണായി "അവന് ഉറച്ച വാക്കോടെ പറഞ്ഞത് കേട്ടു അവള് തറഞ്ഞു നിന്നു...
അവന്റെ നോട്ടം തന്നിൽ തന്നെ ആണെന്ന് കണ്ടതും അവള് പെടുന്നനെ മുഖം തിരിച്ചു... എന്തോ അവളെ മൂടുന്നത് പോലെ തോന്നി...ശരീരമാകെ ചൂടും തണുപ്പും കൂടെ കലർന്നൊരു വികാരം അവളിൽ മൂടി...
"നിന്റെ മറുപടി എന്താണേലും... ഗിരിയുടെ വീട്ടിൽ നീ തന്നെ ആണ് വലംകാലു വെച്ചു കയറാൻ പോകുന്നത്... ഇതെന്റെ തീരുമാനം ആണ് "അവളുടെ മറുപടി ഒന്ന് കാണാത്തത് കണ്ടു ഗിരി പറഞ്ഞു... അവള് അവനെ കൂർപ്പിച്ചു നോക്കി... പക്ഷെ അവന്റെ മുഖത്തെ ചിരി കണ്ടു അവൾക്കൊന്നും പറയാൻ കിട്ടിയില്ലാ...
അവന് തിരിഞ്ഞു നടന്നു പോയതും അവള് നിന്നെടുത്ത തരിച്ചു നിന്നു.... പതിയെ അവിടെ നിന്നു നടന്നു...
"ഇന്നാണ് ഗിരി എല്ലാം പറഞ്ഞത്... സന്തോഷമേ തോന്നിയുള്ളൂ...എന്റെ വീട്ടിലേക്ക് ഇവളെ കൊണ്ട് പോകാൻ... പക്ഷെ ശ്യാമിന് നല്ലൊരു കുട്ടിയെ കണ്ടു പിടിക്കണം എന്നുള്ളത് കൊണ്ടാ അവനു വേണ്ടി ആലോചിക്കാൻ നിന്നത്.. പക്ഷെ ഈ അറാംപിറന്നവളുടെ മനസ്സിൽ ഇങ്ങനെ ഒരു പൂതി ഉണ്ടാകും എന്ന് കരുതിയില്ല...
പൊന്നുവിനെ ഒന്ന് ചെവി പിടിച്ചു കൊണ്ട് ജാനകി പറഞ്ഞു...
ഇതിലും നല്ല ഒരു ചെക്കനേം മോളേം കിട്ടിയതിൽ പരം ഭാഗ്യ വേറൊന്നും ഞങ്ങള്ക്ക് വേണ്ടാ... എനി നിന്റെ സമ്മതം കൂടി എനിക്കറിയണം.. ഇപ്പൊ പറയണം എന്നില്ലാ... ആലോചിച്ചു പതിയെ പറഞ്ഞാൽ മതി...
മിഴിയെ അടുത്ത് ചെന്നു അവളെ തലോടി കൊണ്ട് ജാനകി പറഞ്ഞു..
അങ്ങനെ മഠത്തിൽ നിന്നു അവർ ഇറങ്ങാം നേരം യാത്രയാക്കാൻ സൂസമ്മയും മിഴിയും പുറത്തേക്കിറങ്ങി...
എന്തിനോ മിഴിയുടെ കണ്ണുകൾ അവനിൽ തന്നേ കോർത്തു...ഗിരി അവളെ നോക്കി കണ്ണിറുക്കി .. അവള് ആകെ വല്ലാതായി മുഖം തിരിച്ചു അവന് കള്ളച്ചിരിയോടെ കാറിൽ കയറി... കാറ് മുന്നിൽ നിന്നു പോകുന്നത് വരെ അവള് വേറേതോ ലോകത്തു ആയിരുന്നു ..
"എന്റെ മോൾടെ ഭാഗ്യമാ... നിന്റെ കഷ്ടപ്പാടും എല്ലാം തീരും.. നിന്നെ സ്നേഹിച്ചു അവർ വീർപ്പുമുട്ടിക്കും എനിക്കുറപ്പാ "സൂസമ്മ അവളുടെ.മുടിയിൽ തലോടി പറയുന്നത് കേട്ടാണ് അവള് ബോധത്തിൽ വന്നതാ...
"അഹ്‌ണോ അമ്മക്കുട്ടി "അവള് കൊഞ്ചലോടെ അവരുടെ തോളിൽ കയ്യിട്ടു പറഞ്ഞു... ശേഷം രണ്ടു പേരും ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി..
**************************************
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവളെ നിദ്രാദേവി തിരിഞ്ഞു നോക്കിയില്ല...
പെട്ടെന്നൊരു കല്യാണം അവള് ആഗ്രഹിച്ചതല്ല പക്ഷെ എന്തോ കൊണ്ടോ തനിക് വേണ്ടാ എന്ന് പറയാൻ പറ്റുന്നില്ല.. എനി ശെരിക്കും ഇത് ഞാൻ ആഗ്രഹിക്കുന്നുണ്ടോ അയാളുമായിട്ട്...
"ചെ ചെ.. ഞാൻ എന്താ വിചാരിക്കണെ "അവള് സ്വയം തലക്ക് കോട്ടി തിരിഞ്ഞു കിടന്നു...
പക്ഷെ മനസ്സിൽ നിറഞ്ഞു വരുന്നത് ആ മുഖമാണ് ആദ്യമായി കണ്ടതും പിന്നീട് എല്ലായിടത്തും കാണുന്നതും ആദ്യമായി കരണത് അടിച്ചതും... അവള് അവനെ അടിച്ച കൈകളിൽ നോക്കി... ശേഷം കവിളിൽ ഒന്ന് തൊട്ടു...
"അയ്യോ എനിക്ക് ഉറങ്ങണം "അവള് കണ്ണുകൾ ഇറുക്കെ അടച്ച് എന്നിട്ടും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗിരിയുടെ മുഖം അത്രമേൽ ഹൃദയത്തിൽ പതിച്ചിട്ടുണ്ടെന്ന സത്യം അവള് അത്ഭുതത്തോടെ മനസ്സിലാക്കി...
"ഇരട്ടകളെ പോലെ നടക്കുമ്പോൾ കരുതീല മക്കളെ രണ്ടും ഒരുപോലെ കെട്ടും എന്ന്..."
ഗിരിയെയും ശ്യാമിനെയും ഒരുക്കുകയാണ് കൂട്ടുക്കാർ... ഇന്നത്തെ ദിവസം അവരുടെ ദിവസമാണ് രണ്ടിനേം പരമാവധി കളിയാക്കി തകർക്കുന്നുണ്ട്... ഗിരിയും ശ്യാമും പരസ്പരം ദയനീയഭാവത്തോടെ നോക്കി അവരുടെ കളിയാക്കൽ സഹിച്ചു നിക്കുന്നു...
"ഇനിയിപ്പോ ഒരുമാസം കഴിഞ്ഞാൽ രണ്ടിനെയും ഒരേ ഹോസ്പിറ്റലിൽ കൊണ്ട് പോയ മതി അല്ലേടാ "അതിൽ ഒരുത്തൻ എല്ലാവരെയും നോക്കി പറഞ്ഞു..
"ഹോസ്പിറ്റലോ എന്തിന് "ഗിരിയും ശ്യാമും ഒരുപോലെ ചോദിച്ചു...
"അല്ലാ മക്കള് പണിപറ്റിച്ചാൽ കെട്ടിയോൾമാരെയും കൂട്ടി ഹോസ്പിറ്റലിൽ അല്ലെ പോണ്ടേ..."അവർ പറഞ്ഞുനിർത്തിയതും അവിടെ ചിരി മുഴങ്ങി... അവർ പരമാവധി ചമ്മി നാറിയ അവസ്ഥയിൽ നിന്നു... അവസാനം ഗിരി എന്റെ പൊന്നുവിനെ കാണട്ടെ എന്നും പറഞ്ഞു.ശ്യാമിനെ ആക്കി കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി...
പൊന്നുവിന്റെ മുറിയിൽ എല്ലാം സ്ത്രീകളുടെ സംസ്ഥാനസമ്മേളനം ആയിരുന്നു... അവസാനം വല്ല്യെയേട്ടന്റെ ഭാര്യ എല്ലാരേം പുറത്താക്കി ഗിരിയെ മുറിയിലേക്ക് കയറ്റി....
അവള് കണ്ണാടിയുടെ മുന്നിൽ നിന്നു.. ആകെ അന്തിച്ചു നിൽപ്പാണ്... ഗിരി മുറിയിൽ കയറി ഡോർ അടച്ച് തിരിഞ്ഞതും പൊന്നു അവന്റെ അടുത്ത് ചെന്നു എങ്ങനെയുണ്ടെന്നു നടുവിന് കയ്യും കൊടുത്തു ചോദിച്ചു...
പൊന്നുവിനെ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ കണ്ടപ്പോൾ അവനിലെ ഏട്ടൻ ഉണർന്നു... എന്തിനോ കണ്ണിൽ നനവ് പടർന്നു... അവളുടെ തലയിൽ ഒന്ന് തടവി... അവന്റെ നിറഞ്ഞ കണ്ണു കണ്ടു പൊന്നു മനസ്സൊന്നു ഇടാറില്ല...
"അയ്യോ കെട്ടി വെച്ച മുടി കൊളമാക്കല്ലേ "അവനെ ചിരിപ്പിക്കാൻ എന്നവണ്ണം അവള് അവന്റെ കൈ തലയിൽ നിന്നു മാറ്റി സ്റ്റൈൽ ആക്കി...
എന്നാലും ഗിരി അവളെ തന്നെ നോക്കി നിന്നു... തന്റെ പെങ്ങളുട്ടി ഇന്ന് മുതൽ തന്റെ കൂടെയല്ലാ...കല്യാണ വേഷത്തിൽ അവള് വലിയ കുട്ടിയെ പോലുണ്ട്... അവന് ഓർത്തു..
"എന്റെ പൊന്നു സുന്ദരി ആയിട്ടുണ്ട്... "അവന് പറയുന്നത് കേട്ട് എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു
"ഹോ.. എന്നാ പോരട്ടെ ഉപദേഷം "നിറഞ്ഞ കണ്ണുകൾ മറച്ചു അവള് കുറുമ്പൊടെ പറഞ്ഞു...
"അമ്പടി ഉപദേശിക്കാൻ മാത്രമൊന്നുല്ല കാരണം നീ ന്റെ പെങ്ങൾ അല്ലെ "അവന് ജാടയോടെ പറഞ്ഞു അവളെ നോക്കി അവള് അയ്യെടാ എന്നാ രീതിയിൽ നില്കുന്നത് കണ്ടു അവന് ചിരിച്ചു കൊണ്ട് അവളെ ചേർത്തു.. പിടിച്ചു അവന്റെ നെഞ്ചിൽ തല വെച്ചു ചിരിയോടെ പൊന്നു നിന്നു
"ശ്യാം പാവമാ... അവനെ നമ്മള് മാത്രമേ ഉള്ളൂ... ഒരിക്കലും അവനെ വിഷമിപ്പിക്കരുത്.. കേട്ടോ "അവളുടെ മുടിയിൽ തലോടി കൊണ്ട് അവന് പറഞ്ഞതിന് സമ്മതമെന്നോളം അവള് അവനെ ഇറുക്കെ പിടിച്ചു...
*************************************
ഗിരിയും ശ്യാമും കതിര്മണ്ഡപത്തിൽ കയറി ഇരുന്നു... ഗിരിയെയും ശ്യാമിനെയും ജാനകി തന്നെ അമ്മയുടെ സ്ഥാനത് നിന്നു എല്ലാം ചെയ്തുകൊടുത്തു...
അപ്പോഴാണ് ഒരുകൂട്ടം പെൺകുട്ടികളുടെ നടുക്കൂടെ നടന്നു വരുന്ന ഗാധയെയും മിഴിയെയും രണ്ട് പേരും കണ്ടത്.. ഒരുമാത്ര രണ്ടുപേരുടെ കണ്ണുകളും അവരിൽ തറഞ്ഞു നിന്നു... അവരിൽ നിന്നു നോട്ടം മാറ്റി ഗിരിയും ശ്യാമും പരസ്പരം നോക്കി കള്ളച്ചിരി ചിരിച്ചു... ജാനകി രണ്ട്പേരുടെ ചെവി പിടിച്ചപ്പോൾ അവർ അടങ്ങി ഇരുന്നു..
കയ്കൾ കൂപ്പി തന്റെ വരന്റെ കൂടെ മിഴിയും ഗാധയും ഇരുന്നു....
പൂജാരിയുടെ മന്ത്രങ്ങളോടപ്പം മിഴിയുടെ കഴുത്തിൽ ഗിരി താലി ചാർത്തുമ്പോൾ അവളുടെ കഴുത്തിലെ തണുപ്പും വിറയാർന്ന ചുണ്ടുകളും അവന് കൗതുകത്തോടെ നോക്കി.. മിഴി അവനെ തല ഉയർത്തി നോക്കിയപ്പോൾ അവരുടെ കണ്ണുകൾ പരസ്പരം കോർത്തു.. പെട്ടെന്നവൾ കണ്ണുകൾ പിൻവലിച്ചു കൊണ്ട് നേരെ ഇരുന്നു...
പൊന്നുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ശ്യാമിന്റെ കൈകൾ എന്തുകൊണ്ടോ വിറച്ചു...അവനൊരിക്കലും ഓർത്തില്ല...ഇതൊരു സ്വപ്നമാണോ എന്നവൻ തോന്നിപോയി... അത്രമേൽ അവന് പൊന്നുവിനെ പ്രണയിച്ചിരുന്നു... ശ്യാം പൊന്നുവിനെ പ്രണയത്തോടെ നോക്കി അവള് അവനു കണ്ണുറുക്കി കാണിച്ചപ്പോൾ അവന്റെ കണ്ണു തള്ളി... ആരും കാണാതെ അവള് അവനു കൺക്കെ ചുണ്ടുകൊണ്ട് ഉമ്മകൊടുക്കുന്ന പോലെ ചുണ്ട് കൂട്ടി... അവന് താലി കെട്ടി നേരെ ഇരുന്നു അവളുടെ പ്രവർത്തി അവനെ ഞെട്ടിച്ചു നെറ്റിയിലെ വിയർപ്പു തുടച്ചു.. അവന്റെ പ്രവർത്തി കണ്ടു പൊന്നുവിന് ചിരി വരുന്നുണ്ടായിരുന്നു അവള് കടിച്ചു പിടിച്ചു... ഇരുന്നു...
സിന്ദൂരം ചാർത്തി വലയം വെച്ചു ജാനകിയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങുമ്പോൾ നാലുപേരുടെ മനസ്സും നിറഞ്ഞ സന്തോഷത്തിൽ ആയിരുന്നു...
മക്കളെ മരിക്കുവോളും കണ്മുന്നിൽ കാണാം എന്നാ സന്തോഷത്തിൽ ജാനകിയും...
മഠത്തിലെ സൂസമ്മയെ കെട്ടിപിടിച്ചു കരയുന്ന മിഴിയെ മൂവരും നോക്കി നിന്നു...
ഇത്രയും കാലം അമ്മയെ പോലെ പരിചരിച്ച സൂസമ്മ അവൾക് സ്വന്തം അമ്മ തന്നെ ആയിരുന്നു... സൂസമ്മ നിറഞ്ഞ മനസ്സോടെ അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചുകൊണ്ടു അവിടെ നിന്നു മാറി നിന്നു...
************************************
ശ്യാമിന്റെ വീട്ടിൽ വിളക്കുകൊടുത്തു കയറ്റാൻ അവന്റെ സ്വന്തം അമ്മയായി സൂസമ്മ തന്നെയാണ് വന്നത് ....
അന്ന് ശ്യാമിന്റെ കൂടെ എല്ലാത്തിനും സൂസമ്മ സ്വന്തം അമ്മയെ പോലെ അവന്റെ വീട്ടിൽ നിന്നു...
ജാനകിയും അവരുടെ മരുമകളെ വിളക്ക് കൊടുത്തു കയറ്റി...
രണ്ടുവീട്ടിലും ഒരുപോലെ ചടങ്ങുകൾ തീർത്തു....
**************************************
രാത്രി സെറ്റ് സാരിയും അണിയിച്ചു ജാനകി മിഴിയുടെ കൈകളിൽ പാല് കൊടുത്തു... അവള് പാൽ വാങ്ങി ചിരിക്കാനൊരു ശ്രമം നടത്തിയെങ്കിലും അത് പാളിപ്പോയി...
"ന്റെ മോള് പേടിക്കണ്ടാ... ആദ്യമായി ഒരു പുരുഷന്റെ മുറിയിൽ കയറുമ്പോൾ പേടി തോന്നാം... പെട്ടെന്നൊരു ഭാര്യ പതവി ഏറ്റെടുക്കാൻ പറ്റില്ലായിരിക്കും... സാരമില്ല എല്ലാം സമയമെടുത്ത് നന്നായ മതി.. നീ എനിക്ക് മരുമകളല്ല മകളാണ് എന്തുണ്ടെലും ഈ അമ്മയോട് പറയാം... ചെല്ല് "
ജാനകി അവളുടെ മുടിയിൽ തലോടി മുറിയിലേക്ക് അയച്ചു...
മുറിക്കകത്തു കയറിയതും എന്ത് ചെയ്യണം എന്നറിയാതെ അവള് നിന്നു പരുങ്ങി... ടേബിളിൽ പാൽ ഗ്ലാസ് വെച്ചു മുറി ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പോഴാണ് ചുമരിൽ ഫ്രെയിം ചെയ്തു വെച്ച ആ വലിയ ഫോട്ടോയിൽ അവളുടെ കണ്ണുകൾ പതിഞ്ഞത്... മുന്നിൽ വീണ മുടികളിൽ കൈ വെച്ച് ആരോടോ ചിരിച്ചു സംസാരിക്കുന്ന പോലെ അൺഎക്സ്സ്‌പെക്ടഡ് ആയ ഒരു ഫോട്ടോ... ഗിരിയുടെ നുണക്കുഴി വിരിഞ്ഞ മുഖം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു... അവളുടെ കൈകൾ ആ ഫോട്ടോയിൽ തലോടി...
കൂട്ടുകാരോട് സംസാരിച്ചു മുറിയിൽ കേറുമ്പോൾ മിഴിയെ കണ്ടു അവനൊന്നു പകച്ചു നിന്നു...പിന്നീടാണ് ബോധം വന്നത് ... അവന് ഒന്നുടെ അവളെ നോക്കി തന്റെ ഫോട്ടോയിൽ നോക്കി തലോടുന്ന അവളെ കണ്ടപ്പോൾ അവനൊന്നു ചിരിച്ചു...
മുറിയിലേക്ക് കയറി ഡോർ കുറ്റിയിടുമ്പോൾ അവള് ഒന്ന് ഞെട്ടി തിരിഞ്ഞു... പെട്ടെന്ന് തന്നെ കണ്ട വെപ്രാളവും ഭയവും അവളുടെ മുഖത്ത് നിന്നു അവന് വായിചെടുത്തു...
എങ്ങോട്ട് പോകണം എങ്ങോട്ട് തിരിയണം ഇനിയെന്താ വേണ്ടത് എന്നായിരുന്നു അവളുടെ ചിന്ത....
"ഈ സാരിയിട്ടു തന്നെ ആണൊ കിടക്കാൻ പോകുന്നെ "മൗനത്തെ ഭേദിച്ചു കൊണ്ട് ഗിരി ചോദിച്ചതും അവള് അവനെ നോക്കി ആണെന്നും അല്ലെന്നും തലയാട്ടി...
അവന് ഒന്നുടെ അവളെ സൂക്ഷിച്ചു നോക്കികൊണ്ട് ഒരു ടീഷർട്ടും പാന്റും എടുത്ത് ബാത്റൂമിലേക്ക് നടന്നു... അപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.... അവള് പെട്ടെന്ന് കണ്ണാടിയുടെ മുന്നിൽ ചെന്നു ആഭരണങ്ങൾ മുഴുവൻ അഴിച്ചു അവിടെ അലമാരയിൽ വെച്ച്... ആകെ മൊത്തം ഒരു വെപ്രാളം അവൾക്ക് അനുഭവപെട്ടു... ടേബിളിൽ വെച്ചിരുന്നു പാൽ ഗ്ലാസ് ഒറ്റയടിക്ക് കണ്ണും പൂട്ടി വലിച്ചുകുടിച്ചു....
ഇത് കണ്ടുകൊണ്ടാണ് ഗിരി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത്... കയ്യില് പിടിച്ചിരിക്കുന്ന കാലി പാൽ ഗ്ലാസ് കണ്ടു അവന് അവളെ അന്തം വിട്ടു നോക്കി...
അപ്പോഴാണ് അവൾക്കു ബോധം വന്നതാ...
"ഈശ്വര.. പാൽ മൊത്തം ഞാൻ കുടിച്ചല്ലോ... ഞാനെന്താ ഇങ്ങനെ... ഇനിയെന്താ ചെയ്യാ "അവള് സ്വയം ഓരോന്ന് ഓർത്തു അവനെ നോക്കി അവന്റെ നോട്ടം കണ്ടതും അവള് ഒന്ന് പേടിച്ചു...
"നീയെന്താ കാണിച്ചേ "
"ഞാൻ... ഞാൻ വേണേൽ വേറെ പാൽ കൊണ്ട് വരാം "അവന്റെ മുഖഭാവം കണ്ടു അവള് വിക്കി വിക്കി പറഞ്ഞു... അവനു ചിരി വരുന്ന പോലെ തോന്നി...
"ഹ്മ്മ് വേണ്ട നീ പോയി കിട.."പൂർത്തിയാക്കുന്നതിന് മുന്നേ അവള് ബെഡിൽ കേറി അറ്റത് ചുരുണ്ടു കൂടി കിടന്നു...
ഗിരി കണ്ണുകൾ മിഴിച്ചു നോക്കി... പതിയെ അത് അത് പുഞ്ചിരിയായി.. അവന് ബെഡിൽ കിടന്നു... അവന് കിടന്നെന്ന് മനസ്സിലായതും അവനെ തട്ടാതിരിക്കാൻ അവള് ഒതുങ്ങി കിടന്നു...
ഗിരിയുടെ മനസ്സിൽ ഇന്ന് അവള് പേടിച്ചരണ്ട മുഖമായിരുന്നു... എന്നാൽ അവനു അതോർത്തു ചിരിയാ വന്നതാ... ആദ്യം കണ്ട പുലികുട്ടി ഇന്ന് പൂച്ചകുട്ടിയായി എന്റെ ബെഡിൽ എന്റെ അടുത്ത്... ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവന് ഓർത്തു... കണ്ണുകളടച്ചു....
കുറച്ചു നേരം കഴിഞ്ഞപ്പോൾ മിഴി മെല്ലെ തിരിഞ്ഞു കിടന്നു... തുറന്ന് കിടക്കുന്ന ജനാലയുടെ ഇടയിലൂടെ ചന്ദ്രന്റെ നിലാവെളിച്ചം ഗിരിയുടെ മുഖത്തെ ഭംഗി കൂട്ടി... അവള് അവന്റെ കണ്ണും മൂക്കും താടിയും എല്ലാം കൗതുകത്തോടെ നോക്കി...
പെങ്ങൾക്ക് വേണ്ടി ആദ്യമായി തന്നെ ഭീഷണി പെടുത്തിയത് മുതൽ തന്നെ പെണ്ണ് കാണാൻ വന്നതാ വരെ അവള് ഓർത്തെടുത്തു... അന്ന് അവന്റെ കണ്ണിൽ കണ്ട പ്രണയം അവളുടെ മനസ്സിൽ തെളിഞ്ഞു... അറിയാതെ മുഖം ചൂട്പിടിക്കുന്നത് അവൾക് മനസ്സിലായി... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവള് കണ്ണുകൾ അടച്ച്....
***************************************
സൂസമ്മയോട് കത്തിയടിച്ചു സമയം പോയതറിഞ്ഞില്ല... അവള് പൊന്നു വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ട് സൂസമ്മയുടെ ചെവി തിന്നു...
ശ്യാം കുളിച്ചൊരുങ്ങി മുറിയിൽ ഇരുന്നിട്ട് നേരം കുറെ ആയി പൊന്നുവിന്റെ വരവ് കാണാഞ്ഞപ്പോൾ അവന് തന്നെ മുറിയിൽ നിന്നിറങ്ങി അപ്പോഴാണ് സോഫയിൽ ഇരുന്നു കലപില കൂട്ടുന്നാ പൊന്നുവേ കണ്ടത്...
അവള് ഒന്ന് കാണാൻ വേണ്ടി അവന് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ട് നിന്നു എന്നാൽ അവള് കണ്ട ഭാവം നടിചില്ല... അവസാനം ശ്യാം ഫ്രിഡ്ജിൽ നിന്നു വെള്ളം എടുത്തു ഫ്രിഡ്ജ് വലിച്ചടച്ചു കൊണ്ട് പോയി...
ഇതെല്ലാം കണ്ട സൂസമ്മ ചെറുചിരിയോടെ പൊന്നുവിനെ മുറിയിലേക്ക് അയച്ചു....
പൊന്നു മുറിയിൽ കയറി ഡോർ അടച്ച് തിരിയാൻ തുനിയുമ്പോൾ തന്നെ അവളെ പുറകിലൂടെ വരിഞ്ഞു മുറുകിയിരുന്നു... അവന്റെ ചൂട്ശ്വാസം അവളുടെ കവിളിൽ ഇക്കിളി കൂട്ടി... പുറത്ത് വന്ന നാണം മറച്ചു വെച്ച് പൊന്നു അവന്റെ വയറ്റിൽ കയ്യ്മുട്ട് വെച്ച് ഒരു കുത്തുകൊടുത്തു...
"ആഹ്ഹ "അവളിൽ നിന്നു പിടി വിട്ടു അവന് വയറ്റിൽ കയ്യ് വെച്ച് അലറി...
"എന്നേ തൊട്ടു പോകരുത് "അവനു നേരെ കൈ ചൂണ്ടി പൊന്നു പറയുന്നത് കേട്ട് അവനൊന്നു ഞെട്ടി...
"പൊന്നു "
"അതെ പൊന്നു തന്നെയാ... "പെട്ടെന്ന് അവളുടെ ഭാവമാറ്റം കണ്ടു അവനൊന്നു ഭയന്ന്...
"ഇത്രയും കാലം പുറകെ നടന്നു എന്നേ ഒന്ന് മൈൻഡ് പോലും ചെയ്യാതെ എന്റെ ഏട്ടത്തി അമ്മയെ കെട്ടാൻ നോക്കിയ കാലമാട... എന്നേ തൊട്ടാൽ ആ കയ്യ് ഞാനങ്ങു വെട്ടും... ഹും.. എന്നോട് ഇഷ്ടമുണ്ടായിട്ടും അത് പറയാതെ എന്നേ മനസ്സിലിട്ടു സൂക്ഷിച്ചതും പോരാ എന്നിട്ട് ഞാൻ ഒന്ന് വന്നു മിണ്ടിയാൽ ജാടയും... എടാ ജാഡ തെണ്ടി എനി ഞാനും കുറച്ചു ജാഡ കാണിക്കട്ടെ... ഹും... "അതും പറഞ്ഞു അവള് ബെഡിൽ പോയി ഒറ്റക്കിടത്തം ആയിരുന്നു...
ആര ഇവിടെ പടക്കം പൊട്ടിച്ചേ എന്നാ ഭാവത്തിൽ ശ്യാമും... അവന് ഒന്നുടെ റീവൈൻഡ് ചെയ്ത്.. ആലോചിച്ചു... പതിയെ അവളുടെ അടുത്ത് ചെന്നു കിടന്നു ലൈറ്റ് ഓഫ് ചെയ്തു...
പൊന്നു ശബ്ദമില്ലാതെ ചിരി കടിച്ചു പിടിക്കുമ്പോൾ ആണ് വയറിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയത്...
"അയ്യടാ മോനെ ഈ ഗാധ എത്ര കരഞ്ഞെന്നോ... എന്നിട്ട് അതൊന്നും കാണാത്ത ഭാവം നടിച്ചു എന്നേ വട്ടത്തി ആക്കിയത് ഞാൻ മറക്കൂല... എനി മോന് കുറച്ചു വട്ടം കറങ്ങു ട്ടോ"അതും മനസ്സിൽ വിചാരിച്ചു അവന്റെ കയ്യെടുത്തു മാറ്റി വീണ്ടു വയറ്റിനിട്ടു മുട്ട് കൊണ്ട് ഒന്ന് കൊടുത്തു....
അത് കിട്ടിയതോടെ അവന് അടങ്ങി.. പൊന്നു മനസ്സിൽ ഊറി ചിരിച്ചു...
****************************************
പിറ്റേന്ന് രാവിലെ കണ്ണിൽ തട്ടിയ സൂര്യപ്രകാശം കൊണ്ടാണ് മിഴി കണ്ണുകൾ തുറന്നത്... മുന്നിൽ സുഗമായി ഉറങ്ങുന്ന ഗിരിയെ കണ്ടതും അവള് പകച്ചു പിന്നീടാണ് കല്യാണം കഴിഞ്ഞത് ഓർമ വന്നത്... അവള് അവനെ നോക്കി ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ എഴുനേൽക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല എന്തോ തന്നെ വരിഞ്ഞു മുറുക്കിയത് പോലെ തോന്നി...
അപ്പോഴാണ് അവൾക്ക് മനസ്സിലായത്... താൻ അവന്റെ കൈക്കുള്ളിൽ ആണ് ഉള്ളത്... ഇന്നലെ ഒരുപാട് ഡിസ്റ്റൻസ് ഇട്ടു കിടന്നതാണല്ലോ.. പിന്നെ എങ്ങനെ അവള് ഓർത്തു...
പക്ഷെ അവൾക് പേടി തോന്നിയില്ല പകരം നാണം കൊണ്ട് മുഖം ചുവന്നു... ഗിരി ഉണരാതെ അവള് പതിയെ അവന്റെ കൈകൾ മാറ്റി ബാത്റൂമിലേക്ക് ഓടി...
ഗിരി ഉണർന്നപ്പോൾ ബെഡിലെ മുല്ലപൂവിന്റെ ഇതളുകൾ കണ്ടു അവന് ഇന്നലെ രാത്രിയിലെ കാര്യങ്ങൾ ഓർമ വന്നു...
"തനിക് അവളോടുള്ള പ്രണയം നിറഞ്ഞ് തന്നെയാണ് അവളെ കല്യാണം കഴിച്ചത്... എന്നാൽ ആദ്യ രാത്രിയിൽ പെട്ടെന്ന് അവള് ഒരു പുരുഷന്റെ സാനിധ്യം ഏതൊരു പെണ്ണിലും പേടി ഉണർത്തും കുറച്ചു സാവകാഷം കൊടുക്കണം എന്ന് അമ്മ പറഞ്ഞത് കൊണ്ടാ കിടന്നോളാൻ പറഞ്ഞത്.. അപ്പൊ തന്നെ ബെഡിലേക്ക് ഒരു ഓട്ടം ആയിരുന്നു ഇങ്ങനൊരു പൊട്ടി... "അവന് സ്വയം പറഞ്ഞ് കൊണ്ട് ചിരിച്ചു
പിന്നീടുള്ള ദിവസവും അത് പോലെ തന്നെ ആയിരുന്നു... മിഴി ജാനകിയുമായി പെട്ടെന്ന് കൂട്ടായി... അത് പോലെ ശ്യാം പണിക്ക് പോയി കഴിഞ്ഞാൽ പൊന്നുവും ജാനകിയുടെ അടുത്താണ്... പിന്നെ അവിടെ രണ്ട്പെൺമക്കളുടെ കുറുമ്പും സംസാരവും കളിയും ആണ്...
എന്നാൽ എന്ത് കൊണ്ടോ ഗിരിയുമായി അവൾക് ഒന്ന് അടുക്കാൻ പറ്റിയില്ല...അവന് പോലും കാണാതെ അവനെ നോക്കിയിരിക്കും.. എന്നാൽ അവന്റെ നോട്ടം അവളിലേക്ക് വന്നാൽ ഒരുതരം വെപ്രാളമാണ്... അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ അവന് അവൾക് കുറച്ചു സമയം നൽകി എല്ലാംകൊണ്ടും പൊരുത്തപെടാൻ...
എന്നാൽ ശ്യാമിനെ വട്ടം കറക്കലാണ് പൊന്നുവിന്റെ പണി...അവളോടുള്ള സ്നേഹം മറച്ചു വെച്ചതിനു അവള് അവനെ ഇട്ടു കളിപ്പിക്കും എന്നാൽ ഇതെല്ലാം കപട ദേഷ്യം കാണിച്ചു അവളുടെ കുസൃതി ആസ്വദിച്ചു ശ്യാമും അവൾക്കൊപ്പം കൂടി...
*********************************
മഴ ഭൂമിയെ ചുംബിക്കാൻ വേണ്ടി കാർമേഘങ്ങൾ ഒരു മറ എന്ന പോലെ ആകാശത്തിൽ ഇരുട്ട് വ്യാപിച്ചു...
ശ്യാം ബുള്ളറ്റിൽ നിന്നു ഇറങ്ങി വീട്ടിലേക്ക് കയറി... ഡോർ തുറന്നതിനാൽ അവൻ ഉള്ളിലേക്ക് കയറി ഡോർ അടച്ചു....
"ഇവളിതെവിടെ പോയി "ചുറ്റും കണ്ണോടിച്ചു കൊണ്ട് നിൽകുമ്പോൾ ആണ് കിച്ചണിൽ നിന്നു മൂളിപ്പാട്ട് കേട്ടത്...
"നിന്നോട് മിണ്ടില്ല ഞാൻ..
നിന്നോട് കൂട്ടില്ല ഞാൻ...
കരളിലെ കള്ളൻ ഞാൻ അല്ലെ... "
ഗ്യാസിൽ ചായക്ക് പാല് വെച്ച് മുടി വിടർത്തിയിട്ട് പാട്ടുപാടുന്ന അവളെ കണ്ടപ്പോൾ ശ്യാമിന്റെ കണ്ണിൽ കുസൃതി മിന്നി...
അവളുടെ പുറകിൽ ചെന്ന് പുറകിലെ മുടി മാറ്റി അവിടം ചുംബിച്ചപ്പോൾ അവള് ഒന്ന് പിടഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു...
പെട്ടെന്നുള്ള അവന്റെ പ്രവർത്തി അവളിൽ ഹൃദയമിടിപ്പ് കൂട്ടി.. കുസൃതിയോടെ കളിപ്പിക്കാൻ നിന്ന ശ്യാം അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ അവന്റെ ഉള്ളിലൂടെ എന്തോ പാഞ്ഞത് പോലെ തോന്നി...
കണ്ണുകൾ തമ്മിൽ കോർത്തു പരസ്പരം ചേർന്ന് നിന്നു.. മുഖങ്ങൾ തമ്മിൽ അടുപ്പം കുറഞ്ഞു വന്നു... അവളുടെ ചുണ്ടിൽ ആദ്യമായി അവന് ഒന്ന് മുത്തി... പൊന്നുവിന്റെ കാലിലൂടെ കറന്റ് പാസ്സ് ആയത് പോലെ അവള് ഒന്ന് പിടഞ്ഞു.. അവന്റെ തോളിൽ പിടത്തമിട്ടു...
പെട്ടെന്നാണ് പാല് പതച്ചു മറഞത്... അവള് പിടഞ്ഞു മാറാൻ നിന്നെങ്കിലും അവന് അവളെ ചുറ്റിവരിഞ്ഞു ഗാഡമായി ചുംബനത്തിൽ മുഴുകി ... ഇടതു കയ്യ് കൊണ്ട് അവള് പോലും അറിയാതെ ഗ്യാസ് ഓഫ് ചെയ്തു....
പരസ്പരം അടരാൻ ഇഷ്ടമില്ലാതെ ചുണ്ടുകൾ തമ്മിൽ വേർപ്പിട്ടു ആദ്യാമായി പൊന്നുവിന്റെ മുഖം നാണത്താൽ താണു.. അവളുടെ ചുവന്നു തുടുത്ത മുഖം അവനിൽ പ്രണയം കൂട്ടി... അവളെ പൊക്കി മുറിയിലേക്ക് നടക്കുമ്പോൾ നാണത്താൽ അവളുടെ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു...
**********************************
ഓഫീസിൽ നിന്നു വരുന്ന സമയം ആയിട്ടും ഗിരിയെ കാണാതായപ്പോൾ മിഴിക്ക് വേവലാതിയായി...പോരാത്തതിന് നല്ല മഴയും...അമ്മയോട് പറഞ്ഞപ്പോൾ അവന് ഇടക്ക് ലേറ്റ് ആകും മോളേ എന്ന് പറഞ്ഞു..
രാത്രി ആയി അമ്മക് തലവേദന എന്നും പറഞ്ഞു മരുന്ന് കഴിച്ചു കിടന്നു.... എന്നാൽ ഗിരിയെ കാത്തിരുന്നു എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു...
അയലത്തെ വീട്ടിലേക്ക് എത്തി നോക്കി ശ്യാമേട്ടൻ വന്നു അപ്പൊ ഗിരിയേട്ടൻ എവിടെ അവളുടെ നെഞ്ചിലൂടെ കൊള്ളിയാൽ മിന്നി...
രണ്ടും കല്പ്പിച്ചു ശ്യാമിന്റെ അടുത്തേക്ക് ചെന്ന് ചോദിക്കാൻ ഇറങ്ങുമ്പോൾ ആണ് നല്ല മഴയത് ബൈക്കിൽ നനഞ്ഞു കൊണ്ട് വരുന്ന ഗിരിയെ കണ്ടത്...
ഒരുപോലെ ആശ്വാസവും അതിലുപരി അവനോട് ദേഷ്യവും തോന്നി...
"ഒന്ന് വിളിച്ചു പറഞ്ഞൂടെ ലേറ്റ് ആകും എന്ന്.. മനുഷ്യൻ ഇവിടെ തീ തിന്നു... ഹുമം... ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ "
"എന്താടി വാതിക്കൽ നിന്നു പിറുപിറുക്കുന്നെ "നനഞ്ഞു കുതിര്ന്നു നിന്ന് കൊണ്ട് തന്നെ നോക്കി ചോദിച്ച ഗിരിയെ നോക്കി ചുണ്ട് കോട്ടി കൊണ്ട് അവന്റെ കയ്യിലെ ബാഗ് വാങ്ങി ഉള്ളിലേക്ക് കയറി...
ഗിരി അന്തം വിട്ടു അവളെ നോക്കി ഉള്ളിലേക്ക് കയറി...
"ഇവൾക്കിതെന്ത് പറ്റി "അവന് ഓർത്തു...
അപ്പോഴാണ് മുറിയിലേക്ക് തോർത്തു കൊണ്ട് അവള് വന്നതാ... അവന് അത് വാങ്ങാൻ നീട്ടിയ കയ്യ് അവള് കാണാത്ത പോലെ നടിച്ചു... അവന്റെ തല ഏന്തി വലിഞ്ഞു തുവർത്താൻ തുടങ്ങി... അവന് പുഞ്ചിരിയോടെ അവളേ നോക്കി... എന്നാൽ ചുവപ്പ് പടർന്ന ആ കണ്ണുകൾ കണ്ടപ്പോൾ അവന് ഒന്ന് സംശയിച്ചു..
"എന്താ പറ്റിയത് "അവന് സൗമ്യമായി ചോദിച്ചു... അവള് ഒന്ന് മിണ്ടിയില്ല
വീണ്ടും അവന് ചോദിച്ചതിന് മറുപടി നൽകാതെ നിന്നപ്പോൾ അവന് അവളുടെ ഇടുപ്പിൽ പിടിച്ചു അവള് ഒന്ന് പൊങ്ങി...
"എന്തിനാ കരഞ്ഞേ "അവന് മൃദുവായി ചോദിച്ചു
"ലേറ്റ് ആകുമെങ്കിൽ ഒന്ന് പറഞ്ഞൂടെ... ഞാൻ.. ഞാൻ എത്ര പേടിച്ചു... "വിതുമ്പികൊണ്ടു പറയുന്നത് കേട്ട് അവനു പാവം തോന്നി... എന്നാൽ അത് പുറത്ത് കാട്ടാതെ അവന് ഗൗരവത്തിൽ നിന്നു...
"അതിനു നീ എന്റെ ആര.. വിളിച്ചു പറയാൻ "ഗൗരവത്തിൽ അവന് ചോദിക്കുന്നത് കേട്ട് അവള് ഒന്ന് ഞെട്ടി... അവന്റെ തലയിൽ നിന്നു കയ്യെടുത്തു അവനെ നോക്കി... പെട്ടെന്ന് കണ്ണുകൾ നിറഞ്ഞ പോലെ തോന്നി അവള് മുറിവിട്ടു ഇറങ്ങി...
ഇത്രയും ദിവസം തന്നോട് മാത്രം അടുക്കാത്തത് കൊണ്ട് ചോതിച്ചതാണ് പക്ഷെ പെണ്ണിന് അത് സങ്കടായി സാരില്ല മാറ്റി കൊടുക്കാം അവന് ഓർത്തു കൊണ്ട് ഡ്രസ്സ് മാറ്റി...
കഴിക്കാൻ ഇരുന്നിട്ടും അവള് അവനെ നോക്കാതെ നുള്ളിപൊറുക്കി കഴിച്ചു...
"ഞാൻ ആരാന്ന്.. അപ്പൊ ഈ കഴുത്തിലെ താലി കണ്ടപ്പോൾ മനസ്സിലായില്ലേ ഭാര്യ ആണെന്ന്.. eന്നിട്ട് ചോദിക്കുവാ ഞാൻ ആരാണെന്ന് അപ്പൊ എന്നേ അങ്ങനെ കണ്ടിട്ടില്ലേ "മനസ്സിൽ കുന്നുകൂടിയ സങ്കടം കടിച്ചമർത്തി മിഴി മുറിയിൽ കയറി ഡോർ അടച്ച് കിടന്നു... എന്തോ അവളുടെ കണ്ണുനീർ ഒഴുകി... വയറിലൂടെ ചുറ്റിവരിയുന്നത് അറിഞ്ഞു അവള് പിടഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു... നിലാവേളിച്ചത്തിൽ ആ മുഖം കണ്ടു അവളുടെ കണ്ണുകൾ വിടർന്നു...
"നീ എന്റെ ആര "വീണ്ടും അവന് ചോദിച്ചത് കേട്ട് അവള് ഒന്ന് ഞെട്ടി.. അവള് ഒന്നും പറയാത്തത് കണ്ടു അവന് വീണ്ടു അവളോട് പറഞ്ഞു...
"എന്റെ ആരുമല്ലെ "എന്ന് ചോദിക്കുമ്പോളേക്കും അവന്റെ നെഞ്ചിലേക്ക് അവള് പറ്റി കിടന്നിരുന്നു...
"ജീവന...ജീവിതമാ.. എന്റെ മാത്രമേ... "അവള് ഓരോന്ന് പറഞ്ഞു കൊണ്ട് അവനെ ചുറ്റി വരിഞ്ഞു....
ഗിരിയുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു അവന് അവളെ അകറ്റിമാറ്റി ആ കണ്ണുകളിൽ നോക്കി... അവളുടെ മുർദ്ധവിൽ ചുംബിച്ചു അവള് കണ്ണുകൾ ഇറുക്കെ അടച്ച്...
"അതെ നിന്റെ മാത്രമാ... നീ എന്റേതും "അവളുടെ കാതിൽ മൊഴിഞ്ഞു കൊണ്ട് കാതിൽ പതിയെ ചുണ്ട് ചേർത്തു അവള് ഒന്ന് പിടഞ്ഞു അവനെ ഇറുക്കെ പിടിച്ചു... പതിയെ അവന്റെ ചുംബനങ്ങളാൽ മിഴി അവനിൽ അലിഞ്ഞു ചേർന്ന്...
നിലാവുള്ള ആ രാത്രിയിൽ ഒരു പ്രണയം പൂവണിഞ സന്തോഷത്തിൽ തന്റെ പ്രണയതിന്റെ നെഞ്ചിൽ തലച്ചായിച്ചു മയങ്ങി അവർ... വായിച്ച എല്ലാ കൂട്ടുകാരും ദയവായി ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ, ഷെയർ ചെയ്യണേ...
അവസാനിച്ചു