രചന: Crazy Girl
അമ്മ പറഞ്ഞത് പോലെ പിറ്റേ ദിവസം രാവിലെ തന്നെ പെണ്ണ് കാണാൻ ഇറങ്ങി... പൊന്നു വരുമെന്ന് വാശിപിടിചെങ്കിലും അവൾക് എക്സാം ടൈം ആയത് കൊണ്ട് അമ്മ വരണ്ട എന്ന് പറഞ്ഞു... അവൾക്കത് തീരെ ഇഷ്ടായില്ല അതുകൊണ്ട് തന്നെ കണ്ണു നിറച്ചുകൊണ്ടാണ് പോയത്...
രണ്ട് നില വീടിനു മുന്നിൽ കാർ നിർത്തി ശ്യാം ഡ്രൈവിംഗ് സീറ്റിൽ നിന്നു എഴുനേറ്റു മറ്റേ സീറ്റിൽ നിന്നു ഗിരിയും പുറകിൽ നിന്നു അമ്മയും അവരുടെ അനിയൻ പ്രഭാകരനും...
ബ്രോക്കർ നേരത്തെ പെൺ വീട്ടിൽ എത്തിയിരുന്നു...വീട്ടിലേക്ക് കയറി ചുറ്റും പലരുടെയും നോട്ടം ഉണ്ടേലും എല്ലാവർക്കും ചിരിച്ചു കാണിച്ചു ഗിരിയും ശ്യാമും ഇരുന്നു.... രണ്ടുപേർക്കും വല്ലാതെ വീർപ്പുമുട്ടുന്ന പോലെ തോന്നി..
ജാനകിയും പ്രഭാകരനും അവരോട് സംസാരിച്ചു കൊണ്ടിരുന്നു... ചായേം കൊണ്ട് പെണ്ണിന്റെ അമ്മയെന്ന തോന്നിക്കുന്ന സ്ത്രീ ആണ് വന്നത്...
"മക്കളെ വിളിച്ചോളൂ "ബ്രോക്കർ അവരോടായി പറഞ്ഞു ....
അതനുസരിച്ചു രണ്ടു പേരും വന്നു മുന്നിൽ നിന്നു ജാനകി ഗിരിയെ തോണ്ടിയപ്പോൾ ആണ് അവന് പെണ്ണ് വന്നത് അറിഞ്ഞത്... അത് പോലെ അവൻ ശ്യാമിനെയും തോണ്ടി പെണ്ണിനെ കാണിച്ചു...
രണ്ടുപേർക്കും ഒരേ നിറം ആണേലും ഇരട്ടകൾ എന്ന് പറയാനുള്ള സാമ്യം ഒന്നുമില്ലായിരുന്നു...എന്നാലും കാണാൻ സുന്ദരികൾ തന്നെ ആയിരുന്നു
"നിങ്ങൾക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ... പുറത്തേക്ക് ചെന്നോളു... ഗീതു നീതു നിങ്ങള് ഇവരെ കൂട്ടി ചെല്ല് "അവരുടെ അച്ഛന് പറഞ്ഞതനുസരിച്ചു അവർ മുന്നിൽ നടന്നു...
ഗിരിയും ശ്യാമും പരസ്പരം നോക്കി... അവരുടെ പുറകെ നടന്നു.. മുറ്റത് എത്തിയതും രണ്ട് പേരും രണ്ട് ഭാഗത്തായി തിരിഞ്ഞു..
മൗനത്തിനു ശേഷം ഗിരി തന്നെ വേണ്ടി വന്നു സംസാരത്തിനു തുടക്കമിടാൻ... അവള് നന്നായി സംസാരിക്കുന്നുണ്ട്... അത്യാവശ്യം തന്റേടത്തോടെയുള്ള സംസാരം തന്നെ ആയിരുന്നു... എന്നാൽ സംസാരിച്ചിരിക്കെ അവള് സ്വയം പറഞ്ഞു തനിക് പാചകമൊന്നും അറിയില്ല വീട്ടിലെ സെർവന്റ ആണ് അതൊക്കെ കയ്കാര്യം ചെയ്യുന്നത്... ഇതെല്ലാം പറയുമ്പോളും പാചകമറിയാതത് വെല്ല്യ പ്രൗടി ആണെന്ന് പോലെ ആയിരുന്നു....
ഗിരിക്ക് അവളെ പറയാൻ കുറ്റം ഒന്നുമില്ലെങ്കിലും മനസ്സിൽ അവളുമായി അടുക്കാൻ പറ്റിയില്ല...
ശ്യാമിനു മറിച്ചായിരുന്നില്ല... അവനു അവളുമായി സംസാരത്തിൽ തന്നെ പൊരുത്തപെടാൻ പറ്റാത്തത് പോലെ...അവസാനം അവള് പറഞ്ഞത് കെട്ടു അവന് ഉറപ്പിച്ചു ഒരിക്കലും ഇവളെ തനിക് സ്വീകരിക്കാൻ പറ്റില്ല എന്ന്...
രണ്ട് പേരും മനസ്സിൽ ഉറച്ച തീരുമാനം എടുത്തായിരുന്നു അവിടെ നിന്ന് ഇറങ്ങിയത്...
****************************************
ക്ലാസ്സിലിരുന്നിട്ടും ഇരുപ്പ് ഉറക്കുന്നില്ല എങ്ങനേലും എണീച് ഓടിയാലോ എന്ന് വരെ തോന്നിപോകുന്നുണ്ട്....
എല്ലാവരും ഹിസ്റ്ററിയിൽ ചക്രവർത്തിയെ കുറിച്ചു പറയുമ്പോൾ ഗാധ ശ്യാം തന്റേത് മാത്രമാണെന്ന് ഉരുവിട്ട് കൊണ്ടിരുന്നു...
അവസാനം തനിക്ക് പിടിച്ചു വെക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ ക്ലാസ്സിൽ നിന്നു ഇറങ്ങി മരച്ചുവട്ടിൽ വന്നിരുന്നു....
കോളേജിൽ തന്റേടി ആണ് ഗാധ.. അതും ഗിരിയുടെ പെങ്ങൾ ആയത് കൊണ്ട് തന്നെ പലർക്കും അവളിൽ ഭയമാണ്... ചിലർ കൂട്ടുകൂടാൻ വരുന്നത് ഗിരിയെ നോക്കി കൊണ്ട് മാത്രമായത് കൊണ്ട് തന്നെ അവള് ബെസ്റ്റി എന്ന് പറയാൻ കൂട്ടുകാരികൾ ഒന്നുമില്ലായിരുന്നു... അവൾക്കും അതാണ് ഇഷ്ടം..
എന്നാൽ ഇപ്പൊ തനിക്ക് ആരോടേലും വെട്ടിത്തുറന്ന് പറയണം എന്ന് തോന്നി ആരുടെയെങ്കിലും മുന്നിൽ മനസ്സ് തുറന്ന് കരയണം എന്ന് ആഗ്രഹിച്ചു...
"ഡീ നിന്നെ തന്നെ ഇങ്ങോട്ട് വാടി "പെട്ടെന്നു കൂട്ടം കൂടിയ സീനിയർ പിള്ളേരുടെ ശബ്ദം കേട്ടാണ് അവള് ആലോചനയിൽ നിന്നു തല ഉയർത്തി നോക്കിയത്...
ബ്രേക്ക് ആയത് കൊണ്ട് തന്നെ ആണ്പിള്ളേര് കൂട്ടം കൂടി റാഗിങ് തുടങ്ങി... എന്നാൽ അവർക്കിരയായത് മിഴി ആണെന്ന് കണ്ടപ്പോൾ ഗാധ എണീറ്റു അവരുടെ അടുത്തേക്ക് നടന്നു..
"മോളു ഇവനോട് ലവ് യു പറഞ്ഞിട്ട് പോയാ മതി "അതിൽ ഒരുത്തൻ..
"എന്താടാ ഞാൻ പറഞ്ഞ മതിയോ "ഗാധ അവർക്ക് അരികിൽ ചെന്നു ചോദിച്ചു..
"ഹാ ഗാധയോ...അയ്യോ നമ്മള് ചുമ്മാ രസത്തിനു... "അവന് തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു..
"ഹ്മ്മ്.. മിഴി നീ ഇങ് വാ... മക്കള് വേറെ പെമ്പിള്ളേരെ നോക്കുട്ടാ.. ഇവളെ ഞാൻ കൊണ്ട് പോകുവാ "ഗാധ അവരോടായി പറഞ്ഞു അവർ സമ്മതമെന്ന തലയാട്ടി അടുത്ത പെണ്ണിനെ തേടി പോയി.. ഗാധ തിരികെ മരച്ചുവട്ടിൽ വന്നിരുന്നു... മിഴി അവളുടെ പുറകെ തന്നെ വന്നു അവിടെ നിന്നു...
"താങ്ക്സ് "ബാഗ് മാറോഡ് ചേർത്ത് മിഴികൾ ഉയർത്തി അവള് പറയുന്നത് കെട്ടു ഗാധക്ക് പാവം തോന്നി...
"താൻ ഇവിടെ ഇരിക്ക് "അവള് അവളുടെ അടുത്തേക്ക് കയ്യ് വെച്ചു പറഞ്ഞു...
മിഴി ചുറ്റും നോക്കി. കാരണം അവിടെ ഇറക്കാനുള്ള അവകാശം സീനിയർ പിള്ളേർക്ക് മാത്രമാണ്... ആരും ജൂനിയർസിനെ ഇരുത്താറില്ല... അഥവാ അറിയാതെ ഇരുന്നു പോയാൽ പിന്ന അവന് സീനിയർ ആയാൽ പോലും അവിടെ ഇരിക്കാൻ തോന്നില്ല... അങ്ങനെ പണി കൊടുക്കും...
ഗാധക്ക് കാര്യം മനസ്സിലായി..
"നീ ഇരിക്ക് ഞാനാ പറയുന്നേ.. നിന്നെ ഒരുത്തനും ഒരുത്തിയും ഒന്നും ചെയ്യത്തില്ല "ഗാധയുടെ ഉറച്ച വാക്കുകൾ കേട്ട് മിഴി അവിടെ ഇരുന്നു...
രണ്ടുപേർക്കും പറയാൻ ഒന്നുമില്ലായിരുന്നു.. എന്നാലും ഗാധ അവളോട് പലതും സംസാരിച്ചു കൊണ്ടിരുന്നു... താൻ കാരണം തോറ്റു പോയതിനൊക്കേ മാപ്പ് പറഞ്ഞില്ലേലും അവളുടെ സംസാരത്തിൽ അവള് ക്ഷമാപണം നടത്തിക്കൊണ്ടിരുന്നു... മിഴി എല്ലാം കേട്ടിരുന്നു...
"എനിക്ക് കൊഴപ്പമില്ല ചേച്ചി... എല്ലാം ഞാൻ വിട്ടു... "മിഴിയുടെ പതിഞ്ഞ സ്വരം കേട്ട് ഗാധ ഒന്ന് ചിരിച്ചു...
"തനിക് എന്നേ പേടിയാണോ "
.....
"ഹാ പറയടോ "
"ഹ്മ്മ് നല്ലോണം... ക്ലാസ്സിൽ ഉള്ളവർ പറഞ്ഞറിവുണ്ട് ചേച്ചിയെയും ചേച്ചിടെ ഏട്ടനേയും.."അവള് ചമ്മിയ പോലെ പറഞ്ഞു
"എന്നിട്ട് നീ അന്ന് എന്റെ ഏട്ടനെ അടിക്കുമ്പോൾ ആ പേടിയൊന്നും കണ്ടില്ലല്ലോ "
"അത്... പിന്നെ... പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല... അന്ന് താൻ വീട് വിട്ടു ഇറങ്ങിയത് തന്നെ ഇതുകൊണ്ടാണ്... എന്നിട്ടും താൻ കഷ്ടപെട്ട് അധ്വാനിക്കുന്നതിനു പോലും വേറൊരു കണ്ണോടെ കാണുന്നത് കണ്ടപ്പോൾ സഹിച്ചില്ല"മിഴി എങ്ങോട്ടോ നോക്കി പറഞ്ഞു.. പെട്ടെന്ന് അവൾക് പറഞ്ഞതെന്താണ് എന്ന് ബോധം വന്നത്... അവള് ഗാധയേ നോക്കി...
"ഹ്മ്മ്മ് എനിക്ക് തന്നെ കുറിച് എല്ലാം അറിയാം "അവള്ടെ നോട്ടത്തിനു അർത്ഥം മനസ്സിലായത് പോലെ ഗാധ പറഞ്ഞു...
കുറച്ചു നേരത്തെ സംസാരത്തിനു ശേഷം മിഴി പോകാനായി എഴുനേറ്റു...
"അല്ലാ ക്ലാസ്സ് കഴിഞ്ഞില്ലല്ലോ... ഇപ്പോഴേ താൻ ബാഗും എടുത്ത് ഇറങ്ങുവാണോ "കയ്യിലെ ബാഗിൽ നോക്കി ഗാധ ചോദിച്ചു...
"ഹ്മ്മ് പോണം... ഞാൻ നിൽക്കുന്ന മഠത്തിലെ അമ്മക്ക് സുഖമില്ല.... അവിടെയുള്ളവർ ദ്യാനത്തിണ് പോയേക്കുവാണ്... ഇപ്പൊ ഞാനേ ഉള്ളൂ "മിഴി അവളെ നോക്കി പറഞ്ഞു നടന്നു
"മിഴി "വിളി കേട്ട് മിഴി നിന്നു ശേഷം തിരിഞ്ഞു നോക്കി
"എന്നെയും കൂട്ടുവോ"ഗാധ പറയുന്നത് കേട്ട് അവള് അമ്പരന്നു നോക്കി ശേഷം തലയാട്ടി....
***************************************
ഓട്ടോയിൽ പോകുംവഴി ഗാധയുടെ ഹൃദയമിടിപ്പ് കൂടി... അവൾക് ആ വഴിഎല്ലാം പരിചിതമായിരുന്നു...
ഓട്ടോയിൽ നിന്നു ഇറങ്ങിയതും അവളുടെ കണ്ണുകൾ നിറഞ്ഞു.. താൻ ആദ്യമായി ശ്യാമേട്ടനുമായി സംസാരിച്ച പൂന്തോട്ടം... കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ ഉണ്ടേലും അതിന്റെ സാനിദ്യം പഴയത് ഓർമപെടുത്തി കൊണ്ടിരുന്നു...
മിഴി ഗാധയിലെ ഭാവമാറ്റം നോക്കികൊണ്ടിരുന്നു.... മഠത്തിലെ അമ്മയുമായി ഗാധയുടെ പരിചയമുള്ള പെരുമാറ്റം കണ്ടു മിഴി അമ്പരന്നു... ക്ഷീണിത ആയത് കൊണ്ട് തന്നെ അവർ കിടന്നു...
ഗാധ എല്ലായിടത്തും നടന്നു.. ഓരോ മൂലയിൽ എത്തുമ്പോളും ശ്യാമുമായുള്ള നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു അത് കണ്ണീരായി കവിളിൽ ഒലിച്ചു കൊണ്ടിരുന്നു...
"ശ്യാമേട്ടാ.. ദേ അവിടെ... "
"എവിടെടി "
"ദേ നോക്ക് തൊട്ടപ്പുറം"
"ഇതോ "
"ആഹ് അതെന്നെ പെട്ടെന്നു പറിക്ക് "
"അയ്യോ അമ്മേ "
"അയ്യോ ശ്യാമേട്ടാ... അമ്മേ ഗിരിയെട്ട ഓടി വാ..."
"എടി കിടന്നു അലറാതെ എഴുനെല്പിക്കേടി പൊട്ടി "
"നല്ല വേദന ഉണ്ടോ "
"ഹ്മ്മ് നല്ലോണം "കയ്യ് കുടഞ്ഞു കൊണ്ട് അവന് പറയുന്നത് കേട്ട് അവള്ടെ കണ്ണുകൾ നിറഞ്ഞു..
"അയ്യേ പൊന്നൂസ് കരയാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ... ദേ നോകിയെ "കൈയിലെ മാങ്ങാ കാണിച്ചു കൊണ്ട് അവന് പൊന്നുവിനെ നോക്കി അവള് സന്തോഷം കൊണ്ടു അവനെ ആദ്യമായി പുണർന്നു...
അന്ന് തന്റെ വാശിക്ക് മാവിൽ മാങ്ങാ പറിക്കാൻ കേറി വീണത് അവള്ടെ ഓർമയിൽ തെളിഞ്ഞു... ഗാധ മാവിൽ ഒന്ന് തൊട്ടു...
അവൾക് പിടിച്ചു വെക്കാൻ പറ്റിയില്ല മരത്തിൽ തല ച്ചായിച്ചു അവള് പൊട്ടിക്കരഞ്ഞു.... തോളിൽ പതിഞ്ഞ കരസ്പർശം അറിഞ്ഞു അവള് തിരിഞ്ഞു നോക്കി... പതിയെ മിഴിയെ കെട്ടിപ്പുണർന്നു അവളുടെ നെഞ്ചിലെ ഭാരം ഇറക്കി വെച്ചു....
മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു കഴിയുമ്പോൾ ഗാധ എന്തോ ഭാരം ഇറക്കി വെച്ച സമാധാനത്തിൽ ആയിരുന്നു... ഒട്ടും ക്ഷമകെടാതെ. മടുപ്പ് കാട്ടാതെ.. ഒരു എതിർ അഭിപ്രായവും പറയാതെ.. മിഴി അവളെ കേട്ടിരുന്നു....
"എല്ലാം ശെരിയാകും... ചേച്ചിയുടെ പ്രണയം ആത്മാർത്തമാണെങ്കിൽ ചേച്ചിക്ക് ആഗ്രഹിച്ച ആളെ തന്നെ കിട്ടും... "അവളിലെ വാക്കുകൾ ഗാധയ്ക്ക് ഉന്മേഷം നൽകിയത് പോലെ തോന്നി
**************************************
വീട്ടിലേക്ക് കയറി ഹാളിൽ എത്തിയപ്പോൾ തന്നെ കണ്ടു എല്ലാവരും എന്തോ വലിയ ചർച്ചയിൽ ആണ്... ഗാധ ഗിരിയുടെ അടുത്ത് ചെന്നിരുന്നു...
"പറ ഏട്ടാ ഇഷ്ടായോ "ഗിരിയോടാണ് അവളുടെ ചോദ്യമെങ്കിലും ശ്യാമിന്റെ മറുപടി അറിയാൻ അവളുടെ ഹൃദയം വെമ്പി...
"പിന്ന ഇഷ്ട്ടാവാതെ.. നല്ല കുട്ടികളാ അല്ലെ ഏട്ടാ... പിന്ന രണ്ട് പേർക്കും ഇതിലും നല്ല തറവാട്ടിൽ നിന്നു എനി കിട്ടും എന്ന് തോന്നുന്നില്ല... കാണാനും ഭംഗിയുണ്ട്... "ജാനകി ആയിരുന്നു മറുപടി പറഞ്ഞത്... വീണ്ടും അവളുടെ മനസ്സിൽ കല്ലെടുത്തു വെച്ച ഭാരം തോന്നി...
"ഇല്ലമ്മേ... എനിക്ക്.. എനിക്കിഷട്ടായില്ല... അമ്മ വിചാരിക്കും പോലെ നല്ല തറവാടി ആയിരിക്കും.. പക്ഷെ എന്റെ സങ്കല്പം പോലെ അല്ല അവള്... അമ്മയുടെയും.. അത് കൊണ്ട് ഈ ആലോചന വേണ്ടാ "ഗിരി പറയുന്നത് കേട്ട് ജാനകി മകനെ തന്നെ നോക്കി...
അവന് അവള് പറഞ്ഞതെല്ലാം അവളുടെ ഒരു ഏകദേശ രൂപവും പറഞ്ഞപ്പോൾ തന്നെ ജാനകിക്കും അവളെ വേണ്ടെന്ന് തോന്നി.... ജാനകി ശ്യാമിനെ നോക്കി...
"എനിക്കും ഇഷ്ടായില്ല അമ്മ... എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ അവള്ടെ വീട്ടിൽ നിൽക്കണം എന്നാ ഡിമാന്റ് ഉണ്ട് അവൾക്... എന്തോ അതുമായി എനിക്ക് യോജിക്കാൻ പറ്റില്ലാ "ജാനകിയുടെ നോട്ടം മനസ്സിലാക്കിയ പോലെ ശ്യാം അവന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു...
അവന്റെ മറുപടി കേട്ടപ്പോൾ പൊന്നുവിന്റെ മുഖത്ത് ആയിരം ബൾബ് കത്തിച്ച പ്രകാഷം ആയിരുന്നു...
"എന്തെടി ഇവർക്ക് പെണ്ണിനെ പിടിച്ചില്ലേന്ന് പറഞ്ഞപ്പോൾ നിനക്ക് ഇത്ര സന്തോഷം... "
ഗാധയുടെ മുഖത്തെ തെളിച്ചം കണ്ടു ജാനകി ചോദിച്ചപ്പോൾ അവള് ഗിരിയെ കെട്ടി പിടിച്ചു..
"അത് പിന്നെ എന്നേ കൂട്ടാതെ പോയത് കൊണ്ടല്ലേ അങ്ങനെ തന്നെ വേണം"അവള് ചിണുങ്ങി പറയുന്നത് കേട്ട് ഗിരി ചിരിച്ചു കൊണ്ട് അവളുടെ മുടിയിൽ തലോടി....
ജാനകി അടിക്കാൻ കയ്യോങ്ങിയത് പോലെ കാണിച്ചു...
"അത് പിന്നെ അമ്മേ... എനിക്ക് ഒരു കാര്യം പറയണമായിരുന്നു "ശ്യാം പറയുന്നത് കേട്ട് എല്ലാവരും എന്തെന്ന രീതിയിൽ അവനെ നോക്കി...
"എനിക്കിന്ന് വരെ അനാഥൻ ആണെന്ന് തോന്നിയിട്ടില്ല...നിങ്ങളൊക്കെ തന്നെ ആയിരുന്നു എന്റെ എല്ലാം എന്നാൽ മറ്റുള്ളവർക് ഞാൻ അനാഥ ആണ്... അതുകൊണ്ട് ഗിരിക്ക് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കല്യാണം നടത്തണം... എനിക്ക് ജനിച്ചവൾ എവിടെ ഉണ്ടേലും വരും... ഇത് പോലെ ഇനിയൊരു പെണ്ണിന്റെ അടുത്ത് വേഷം കെട്ടി നില്കാൻ എനിക്ക് എനി താല്പര്യമില്ല... അമ്മക്ക് ഞാൻ പറഞ്ഞത് മനസിലാകുന്നുണ്ടോ "
ശ്യാം പറയുന്നത് കേട്ട് ജാനകി തലയാട്ടി... അവർക്ക് അവനോടുള്ള സ്നേഹം ഒന്നുടെ കൂടിയത് പോലെ അവന്റെ മുടിയിൽ തലോടി....
ഞാനാ ഞാനാ ശ്യാമേട്ടനു ജനിച്ച പെണ്ണ്... എന്ന് ഗാധക്ക് ഉറക്കെ പറയണം എന്ന് തോന്നി എന്നാൽ അവള് അവനെ നോക്കി നിൽക്കായിരുന്നു... ശ്യാം എല്ലാവരെയും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി... ചെരുപ്പ് ഇടുമ്പോൾ അവന് പൊന്നുവിനെ നോക്കി കണ്ണുറുക്കി.. അത് അവള്ടെ ഹൃദയത്തിൽ ചെന്നാണ് പതിച്ചത്...
***************************************
മിഴിയുടെ മനസ്സിൽ അന്ന് മുഴുവൻ ഗാധ ആയിരുന്നു...
കോളേജിലെ റൗഡി... എല്ലാവർക്കും പേടിയാണ്.. ആരേലും എന്തേലും പറഞ്ഞാൽ അവന്റെ വാ അടപ്പിക്കാൻ അവൾക് കഴിയും...അഥവാ എന്തേലും ആരേലും അവളെ പറഞ്ഞാൽ പിന്നെ മറുപടി ആയി വരുന്നത് ഗിരി എന്ന അവളുടെ ഏട്ടൻ ആയിരിക്കും...
ഏട്ടന്റെ പൊന്നോമന പെങ്ങൾ.. കോളേജിലെ മിക്കപെമ്പിള്ളേരും അവളോട് അടുക്കാൻ ശ്രേമിക്കുന്നത് ഈ ഗിരിയോട് മുട്ടാൻ ആണ് എന്നാൽ ഗാധക്ക് അതൊന്നും ഇഷ്ടമല്ല ഒറ്റയായി എല്ലായിടത്തും ഉണ്ടാകും.. ഗാങ് ആയി നടക്കാൻ avalkishtamalla...
ഇതൊക്കെയാണ് അവരെ കുറിച്ച് താൻ അറിയുന്നത് അല്ലാ കോളേജിൽ അറിയപ്പെടുന്നത്... എന്നാൽ ആ ചേച്ചി ഇന്ന് തന്നോട് എത്ര നല്ല രീതിയിൽ ആണ് സംസാരിച്ചത്... പാവമാണ് പൊന്നു ചേച്ചി... പക്ഷെ അയാൾ...
മിഴിയുടെ മനസ്സിൽ ഗിരിയുടെ മുഖം തെളിഞ്ഞു... കുറ്റിതാടിയാണ് ആരെയും ആകർഷിക്കുന്ന ആ കണ്ണുകൾ...
"ആഹാ നീ ആരോടാ പെണ്ണെ സംസാരിക്കുന്നെ "
"അയ്യോ സൂസമ്മേ... എന്താ ഇവിടെ... വെറുതെ എന്തിനാ നടന്നു വന്നേ... വയ്യല്ലോ... എന്നേ ഒന്ന് വിളിച്ചാൽ പോരായിരുന്നോ ഞാൻ അങ്ങോട്ട് വരുവല്ലോ "മുറിയിലേക്ക് കയറികൊണ്ട് വരുന്ന സൂസന്നയേ നോക്കി മിഴി ആവലാദിയോടെ പറഞ്ഞു
"ഹ്മ്മ്മ്... അതൊന്നു കൊഴപ്പില്ല മിഴി.. വാ ഇവിടെ ഇരിക്ക് ചോദിക്കട്ടെ "അവർ ബെഡിൽ ഇരുന്ന് അവളെ മാടി വിളിച്ചു...
"അവർ നാളെ എത്തും "സൂസന്ന അവളെ നോക്കി പറഞ്ഞു അവളുടെ മുഖം മങ്ങി..
"ഹ്മ്മ് "
"എനിക്ക് പേടിയുണ്ട്... അവർ വന്നാൽ എനി ചിലപ്പോ എനിക്ക് നിന്നെ ഇവിടെ നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല മോളേ... അയാൾക് കൊടുക്കാനുള്ള പണം എവിടുന്ന് ഒപ്പിക്കാനാ... "വേവലാതിയോടെ സൂസന്ന പറഞ്ഞു...
"അതൊക്കെ ശെരിയാക്കാം സൂസമ്മേ... "അവള് അവരുടെ മടിയിൽ തല വെച്ചു കൊണ്ട് പറഞ്ഞു...
അന്ന് അഭയം തേടി വന്നപ്പോൾ ഇരു കയ്കളും നീട്ടി തനിക് തല വെക്കാൻ ഒരു ഇടം തന്നത് സൂസമ്മ ആണ്...തന്റെ അവസ്ഥ പറഞ്ഞപ്പോൾ ഒരമ്മയെ പോലെ തന്നെ നെഞ്ചോടു ചേർത്തു നിർത്തി... എന്നാൽ അവരുടെ അനിയൻ ഈ മഠത്തിലെ ഓണർ ആണ്.... സൂസന്ന എന്നാ സൂസമ്മ ഏശുവിന്റെ മണവാട്ടി ആയതു കൊണ്ട് ഇവിടെ തന്നെ ആണ് താമസം... ഒരുപാട് അനാഥ കുട്ടികളും ഉണ്ട്...അത് ഇതു മതക്കാർ ആണേലും കുഴപ്പമില്ല... . എന്നാൽ ഇവിടെ 18 വയസ്സിനു മേലേ താമസിക്കാൻ പറ്റില്ലാ... ഒന്നെങ്കിൽ അവര് പറയുന്ന ആളെ വിവാഹം കഴിക്കണം അല്ലെങ്കിൽ റൂമിന്റെ വാടക അടക്കണം... അതും പറ്റില്ലേൽ ഇറക്കി വിടും... അതാണ് അയാളുടെ നിയമം...
റൂമിന്റെ വാടക ഞാൻ കൊടുക്കുന്നുണ്ട്... കഴിഞ്ഞ മാസം കൊടുക്കാൻ പറ്റിയില്ല... അതിനു അയാൾ ഒരുപാട് ആലോചന കൊണ്ട് വന്നു എന്നാൽ പെട്ടെന്നൊരു ദിവസം ആരാണെന്ന് പോലും അറിയാതെ താലി കെട്ടാൻ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയില്ലാ.. തനിക് എന്തേലും പറ്റിയാൽ ചോദിക്കാൻ പോലും ആരുമില്ലാ...
"എന്താ എന്റെ കുട്ടി ചിന്തിക്കുന്നേ "സൂസന്നയുടെ തലോടൽ ആണ് അവളെ ഞെട്ടി ഉണർത്തിയത്...
"മ്മ്ഹ്ഹ് "അവള് ഒന്നുമില്ലെന്ന് തലയാട്ടി...
"അല്ലാ സൂസമ്മക്ക് ഗാധ ചേച്ചിയെ എങ്ങനെ അറിയാം ചേച്ചി എന്റെ കോളേജിലെ സീനിയർ ആണ്... "
"ഒരുകാലത്ത് അവള് ഇവിടുത്തെ ആളായിരുന്നു... പാവം കുട്ടിയാ "
"ഹ്മ്മ് പാവമാ... പക്ഷെ ആ ചേട്ടൻ "അവൾ ഒന്ന് ശ്വാസം നീട്ടി വലിച്ചു..
"ഹ്മ്മ് എന്ത് "സൂസന്ന മനസ്സിലാവാതെ അവളെ നോക്കി
"ഏയ് ഒന്നുല്ല "
"അല്ലാ എന്തോ ഉണ്ട്... നീ എന്നോടാ കള്ളം പറയാൻ നോക്കുന്നെ മിഴി... പറ... എന്താ ഉണ്ടായേ "കണ്ണുരുട്ടി...
"അത് പിന്നെ ഞാൻ അന്ന് പറഞ്ഞ ഒരു രാക്ഷസൻ ഇല്ലേ... അത്... ഗാധ ചേച്ചിയുടെ ചേട്ടനാ" അവള് നാക്ക് കടിച്ചു പറഞ്ഞു..
അത് കേട്ട് സൂസന്ന അവളുടെ ചെവിയിൽ പിച്ചി.. ശേഷം പൊട്ടിച്ചിരിച്ചു...
"അവന് ആളൊരു പാവമാ പെണ്ണെ... അവന് ഗാധ എന്ന് പറഞ്ഞാൽ ജീവനാണ് അവൾക് വേദന വരുന്നത് ഒന്നും അവന് ചെയ്യില്ല അതിനു കാരണവും ഉണ്ട് "
അവർ ഒന്ന് പറഞ്ഞു നിർത്തി... മിഴി അവരെ തന്നെ നോക്കിയിരുന്നു എന്താണെന്ന് അറിയാൻ...
"പൊന്നുവിന്റെ അച്ഛന് ഗിരീഷും ജാനകിയും ഗിരിയും ഗാധയും അടങ്ങിയതാണ് അവരുടെ കുടുംബം...
പണ്ട് തൊട്ടേ വെല്ല്യ സമ്പന്നർ ആണ്.. അതുകൊണ്ട് തന്നെ ഈ മഠത്തിൽ എല്ലാം മാസവും അവരുടെ വക ഡോനെഷൻ ഉണ്ടാകും.... നല്ല മനസ്സുള്ള ആളാണ് ഗിരീഷ്.. എന്ത് സഹായം വേണേലും ചെയ്ത് കൊടുക്കുന്ന പ്രകൃതി ആണ്...
പിന്നെ ആ ഗിരിയുടെ കൂടെ നടക്കുന്ന ശ്യാം... അവന് ഇവിടെ കുട്ടി ആണ്... എന്റെ ഈ കയ്കളിൽ കിടന്ന അവന് വളർന്നത്.. വലുതായപ്പോൾ അവനു നല്ല ജോലി കിട്ടി വീട് മാറി . എന്നാലും അവന് വരും അവന്റെ ഈ അമ്മയെ കാണാൻ...
സൂസന്നയ്ക്ക് പ്രിയപ്പെട്ടവൻ ആണ് ശ്യാം എന്ന് അവരുടെ വാക്കുകളിൽ നിന്നു മിഴി മനസ്സിലാക്കി...
അങ്ങനെയിരിക്കെ ആണ് ഗിരി ഡൽഹിയിൽ പോകുന്നത്... അന്ന് ശ്യാം ഇല്ലായിരുന്നു കൂടെ... ഗിരി കമ്പനി മീറ്റിംഗ് സംബന്ധിച്ചു പോയതാണ്... തിരിച്ചു വരുമ്പോൾ ഡീൽ ഉറപ്പിച്ച പാർട്ണറും അവരുടെ മകനും ഫ്രണ്ട്സും ആണ് ഉണ്ടായത്..
അവരുടെ അടുത്ത് ഒരു കോട്ടയ്സ് ഉണ്ട് അവിടെ ആണ് അവർക്ക് താമസിക്കാൻ സൗകര്യം ആക്കിയത്.. ഭക്ഷണമെല്ലാം സുജാതയുടെ വക...
അങ്ങനെയിരിക്കെ അവരുമായി എല്ലാവരും നല്ല അടുപ്പമായി ഗിരിയുടെ വീട്ടിലേക്ക് വരാനുള്ള അനുവാദം വരെ അവർക്കു കൊടുത്തു...
ഗിരിയും ശ്യാമും അവരുടെ കൂടെ കൂടി... കാരണം അത്രമേൽ നല്ലവർ ആയിരുന്നു അവർ... പക്ഷെ അവരിൽ കൂടുതൽ സമയം ഗിരി അടുത്തതും അവന്റെ ശീലങ്ങൾ മാറാം തുടങ്ങി... വലിയും കുടിയും എല്ലാം അവനിൽ വന്നു...
ശ്യാം അവനെ എതിർത്തെങ്കിലും അവന് അതിൽ നിന്നു പിന്തിരിയാൻ പറ്റാത്ത വിധം അഡിക്ട ആയി...
അങ്ങനെയിരിക്കെ ബോധമില്ലാതെ അവരുടെ കോട്ടയ്‌സിൽ ഗിരി കിടക്കുമ്പോൾ ആണ് പൊന്നു അവിടെ അന്നോഷിച്ചു വന്നത്...
മദ്യത്തിന്റെ ലഹരിയിൽ ഗിരി ഒന്നും അറിയുന്നില്ല എന്നാൽ ബാക്കിയുള്ളവർ അവളെ ഒറ്റക്ക് കിട്ടിയ ആവേശത്തിൽ ആയിരുന്നു...
അവളെ കാണാതെ വന്ന പൊന്നുവിന്റെ അച്ഛനെ അവള്ടെ മുന്നിലിട്ടാ...
സൂസന്ന ഒന്ന് നിർത്തി...
അവള് ആകെ തളർന്നു പോയി... പക്ഷെ അപ്പോഴേക്കും ശ്യാം വന്നിരുന്നു... അവന് വരുമ്പോളേക്കും അവർ പോയിരുന്നു... എന്തോ ഭാഗ്യത്തിന് പൊന്നുവിനെ അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല പക്ഷെ അവള് തല പൊട്ടി വീണു... ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു.. ഗിരിയും... കാരണം എന്തോ ലഹരി ആണ് അവന്റെ ശരീരത്തിൽ അവന്റെ കുത്തിയത്...
ബോധം വന്നപ്പോൾ ആണ് അവന് എല്ലാം അറിയുന്നത്.. തന്റെ അച്ഛന് ലോകം വിട്ടു പോയതും അനിയത്തി ബോധമില്ലാതെ കിടക്കുന്നതുമെല്ലാം...
പിന്നീട് അവനു ദേഷ്യമായിരുന്നു... ഭ്രാന്തനെ പോലെ അലറി... താൻ കാരണം തന്റെ അനിയത്തിയും അച്ഛനും അവന് ഓർത്തു.. തളർന്നിരിക്കുന്ന അമ്മയെ കണ്ടു അവന്റെ മനസ്സ് പൊട്ടി... ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് അന്ന് ഹോസ്പിറ്റലിൽ ഭ്രാന്തനെ പോലെ എല്ലാം തച്ചുടച്ചത്...
അന്ന് ശ്യാം മാത്രമേ ഉണ്ടായുള്ളൂ അവനെ ചേർത്ത് പിടിക്കാൻ... പൊന്നുവിനു ബോധം വരുന്നതിനു മുൻപ് തന്നെ അവന് പാർട്ണറിന്റെ മക്കളെ ഒരു വഴിക്ക് ആക്കിയിരുന്നു....
എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ സ്വന്തം അച്ഛനെ മുന്നിൽ വെച്ചു കൊന്നത് കണ്ടു ആകെ ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു പൊന്നു... പിനീട് അവൾക് വേണ്ടിയാ അവന്റെ എല്ലാ റൗഡിതരവും മാറ്റി അവള്ടെ കൂടെ തന്നെ അവന് കൂടി... അവള് പഴേ അവസ്ഥയിൽ വരുന്നത് വരെ ശ്യാമും ഗിരിയും അവള്ടെ കൂടെ കൂടി...
അവൾടെ കണ്ണു നിറയിക്കുന്നവരുടെ കണ്ണു പിന്നെ കാണാത്ത രീതിയിൽ അവന് കുത്തിയെടുക്കും...
സൂസന്ന തമാശയോടെ പറഞ്ഞു... അത് കേട്ട് മിഴി ഒന്ന് ചിരിച്ചു...
ഗിരി പാവമാണ്... അന്ന് അങ്ങനെയൊക്കെ അവനെ കൊണ്ട് ചെയ്യിച്ചതാണ്... അതിന്റെ പ്രായശ്ചിത്തം ആണ് അവന് പൊന്നുവിനെ വേദനിപ്പിക്കാതെ ഇങ്ങനെ നടക്കുന്നെ... ഒരുകാലത്തു ഏവർക്കും സഹായം ചെയ്യുന്ന ഗിരീഷ് തന്നെയാണ് ഇപ്പൊ ഗിരിയും...
സൂസന്ന പറഞ്ഞു നിർത്തിയതും അവള് അവരുടെ മടിയിൽ നിന്നു എണീറ്റു അവർക്കു നേരെ ഇരുന്നു...
"അപ്പൊ അത്രക്ക് രാക്ഷസൻ ഒന്നും അല്ലാല്ലേ "അവള് കണ്ണിറുക്കി പറഞ്ഞത് കേട്ട് സൂസന്ന അവള്ടെ അടിക്കുന്ന പോലെ കയ്യ് നീട്ടി അവള് വേഗം അവരെ പുണർന്നു കൊണ്ട് ബെഡിലേക്ക് മറഞ്ഞു..
***************************************
പിറ്റേന്ന് പൊന്നുവിനെ കോളേജിൽ ഇറക്കി അവള് പോകുന്നതും നോക്കി നിൽക്കെ ആണ് അവള് പെടുന്നനെ നിന്നത്... ഗിരി സൂക്ഷിച്ചു നോക്കി പൊന്നു ആരെയാ നോക്കുന്നത് എന്ന്...
മഞ്ഞ ചുരിദാർ അണിഞ്ഞു പാറിനടക്കുന്ന മുടിയുമായി അവള് ഓടി പൊന്നുവിന്റെ അടുത്ത് ചെല്ലുന്നത് കണ്ടു ഗിരി ഭയന്ന്... എനി പൊന്നുവിനെ വല്ലതും പറയാൻ ആണൊ അവള്.. അതോ പൊന്നു വീണ്ടും എന്തേലും അവളെ പറഞ്ഞോ... മനസ്സ് ഇങ്ങനെ ഓരോന്നു മന്ത്രിക്കുമ്പോൾ ആണ് പൊന്നു അവളുടെ കഴുത്തിലൂടെ കയ്യിട്ടു നടക്കുന്നത് കണ്ടത്...
ഗിരി അവരെ അന്താളിച്ചു നോക്കി... ഇന്നേവരെ ഒരുത്തിയേയും കൂടെ കൂട്ടാത്ത പൊന്നുവാണ് അവളെ ചേർത്തു പിടിച്ചു നടക്കുന്നത്... ഗിരി ഒരു പുഞ്ചിരിയോടെ കാർ മുന്നോട്ട് എടുത്തു...
**************************************
ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉണ്ടായുള്ളൂ... പാർട്ടിടെ പരിവാടി ആയതു കൊണ്ട് തന്നെ മിഴി പൊന്നുവിനെയും കൂട്ടി മഠത്തിലേക്ക് ചെന്നു...
പുറത്ത് കിടക്കുന്ന കാർ കണ്ടു മിഴി സംശയത്തോടെ ഉള്ളിലേക്ക് കേറാൻ നിന്നതും പൊന്നു ഓടി ചെന്നു സോഫയിൽ ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ഇരുന്നു...
"മിഴി എന്റെ അമ്മയാണ് "പൊന്നു ആ സ്ത്രീയെ കാണിച്ചു പറഞ്ഞു.. മിഴി ഒന്ന് ചിരിച്ചു
"അമ്മ എന്താ ഇവിടെ വരുന്നത് ഞങ്ങളോട് പറഞ്ഞില്ലല്ലോ "പൊന്നു ജാനകിക്ക് നേരെ തിരിഞ്ഞു..
"പിന്നെ ഞാൻ വരുന്നത് എന്തിനാ നിന്നോട് പറയുന്നേ.. അല്ലാ നീയെന്താ ഇവിടെ നിനക്ക് ക്ലാസ്സിലെ "ജാനകി ഗാധയെ ഉഴിഞ്ഞു നോക്കി...
"ഓ ഇന്ന് ഉച്ചവരെയുള്ളു... പജ്ഞനെ വിചാരിച്ചു ഇവള്ടെ കൂടെ ഇവിടെ വരാം എന്ന് അല്ലെ മിഴി "
പൊന്നു മിഴിയോട് ചോദിച്ചപ്പോൾ അവൾ ആണെന്ന് തലയാട്ടി അപ്പോളേക്കും സൂസന്ന വെള്ളവും കൊണ്ട് വന്നിരുന്നു മിഴി വേഗം വെള്ളം വാങ്ങി ജാനകിക്കു കൊടുത്തു.....
അപ്പോഴാണ് പുറത്ത് കാർ വന്നതാ.. മിഴിയും സൂസന്നയും ആരാണെന്ന് അറിയാൻ പുറത്തേക്ക് തലയെത്തിച്ചു നോക്കി... തോമാച്ചനെ കണ്ടതും മിഴിയുടെ കണ്ണിൽ ഭയം നിറഞ്ഞു അവള് സൂസന്നയെ നോക്കി... അവർ കണ്ണുകൊണ്ടു ഉള്ളിൽ കയറാൻ പറഞ്ഞു മിഴി ബാഗും എടുത്തു മുറിയിലേക്കു ചെന്നു ഇതെല്ലാം വീക്ഷിച്ചു കാര്യമറിയാതെ ജാനകിയും പൊന്നുവും ഇരുന്നു..
"അവള് എങ്ങോട്ടാ പോയെ...ഇങ്ങോട്ട് വരാൻ പറ "കേറി വരുമ്പോൾ തന്നേ തോമസ് പറഞ്ഞു അപ്പോഴാണ് അവിടെ ഇരിക്കുന്ന ജാനകിയെ കണ്ടത്...
അയാൾ അവരെ ഒന്ന് നോക്കികൊണ്ട് പുറത്തേക്കിറങ്ങി...
"എന്താ സൂസന്നെ.. അയാൾ എന്തിനാ ആ കുട്ടിയെ ചോതിക്കുന്നെ
"എന്തിനു അവളെ വിലക്ക് വാങ്ങാൻ ആരേലും വന്നിട്ടുണ്ടാകും "സൂസന്ന പറയുന്നത് കേട്ട് ജാനകിയും പൊന്നുവും അവരെ ഞെട്ടി നോക്കി.. ജാനകിക്ക് അറിയാമായിരുന്നു അയാൾ അത്ര നല്ലതല്ല എന്ന് അതുകൊണ്ട് തന്നെ എന്തോ പന്തികേട് തോന്നി...
അവസാനം സൂസന്ന എല്ലാം വിശദമായി പറഞ്ഞു കൊടുത്തു... അത് കേട്ട് അവർക്ക് മിഴിയുടെ അവസ്ഥ കണ്ടു പാവം തോന്നി രണ്ടുപേർക്കും...
ഒന്നും അറിയാതെ നിറഞ്ഞ പുഞ്ചിരിയോടെ യാത്രയാക്കുന്ന മിഴിയെ ഒന്നുടെ ജാനകി നോക്കി...
വീട്ടിൽ എത്തിയിട്ടും ആ നിഷ്കളങ്ക മുഖം മായാതെ മനസ്സിൽ തങ്ങി നിന്നു.... എന്തോ തന്റെ പൊന്നുവാണെങ്കിലോ അത് പോലെ എന്നോർത്തപ്പോൾ നെഞ്ഞോന്നു പിടഞ്ഞു...
തന്റെ ഗിരീഷേട്ടൻ ഉണ്ടെങ്കിൽ എന്തെങ്കിലും ചെയ്യുമായിരുന്നു ആ കുട്ടിക്ക് വേണ്ടി എന്ന് വേദനയോടെ ഓർത്തു....പെട്ടെന്ന് മനസ്സിൽ ജാനകി എന്തോ ഉറപ്പിച്ച പോലെ ഹാളിൽ വന്നു... ഗിരിയെയും ശ്യാമിനെയും വിളിച്ചു വരുത്തി.... പൊന്നുവും കാര്യം അറിയാൻ ഹാളിൽ വന്നിരുന്നു....
"ശ്യാം... മോനെ നിന്നെ എനിയും വേഷം കെട്ടിക്കുകയാണെന്ന് പറയരുത്... ഈ അമ്മ പറയുന്നത് നീ കേൾക്കുമോ... "ജാനകി ശ്യാമിന്റെ അടുത്ത് ചെന്നു പറയുന്നത് കേട്ട് എല്ലാവരും അവരെ എന്തെന്ന രീതിയിൽ നോക്കി...
"ഒരു പാവം പെൺകുട്ടിക്ക് എന്റെ മോന് ഒരു ജീവിതം കൊടുക്കണം... എന്തുകൊണ്ടും നിനക്ക് ചേർന്നവൾ ആണ് അവള്... "ശ്യാമിനോട് പറയുന്നത് കേട്ട് ശ്യാമും മിഴിയും ഞെട്ടി നോക്കി.. എന്നാൽ പൊന്നുവിന് മനസ്സിലായി ആരെയാ ഉദ്ദേശിക്കുന്നെ എന്ന് വീണ്ടും അവളുടെ ഹൃദയം വിങ്ങി പൊട്ടി..
"അമ്മ ആരുടെ കാര്യമാ പറയുന്നേ "ഗിരി ജാനകിക്കു നേരെ ചോദിച്ചു..
"നമ്മുടെ മഠത്തിൽ ഒരു കുട്ടി വന്നിട്ടുണ്ട്.. മിഴി .. ആ കുട്ടിയുടെ അവസ്ഥ ദയനീയം ആണ്... ആ തോമാച്ചനെ അറിയാലോ പണത്തിനു വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കും....അതിന്റെ മുഖം കാണുമ്പോൾ അയാൾക് വിട്ടു കൊടുക്കാൻ തോന്നുന്നില്ലെടാ.. "
ഗിരിയുടെ മനസിലും ഒരു ഇടിവെട്ടിയത് പോലെ തോന്നി എല്ലാരുടെയും മുഖം ശ്യാമിൽ തങ്ങി നിന്നു....
എന്നാൽ ഒന്നും പറയാതെ അവന് നിന്നു... പൊന്നു അവനെ തന്നെ കണ്ണു നിറച്ചു നോക്കി... ഗിരിയുടെ മനസ്സിലും എന്ത് കൊണ്ടോ അവന് വേണ്ട എന്ന് പറയണേ എന്നോർത്ത്...
"എല്ലാം അമ്മയുടെ ഇഷ്ടം "എന്നും പറഞ്ഞു ശ്യം പോകുമ്പോൾ ജാനകിയുടെ മനസ്സിൽ ആ പാവം പെണ്ണിനെ രക്ഷിച്ചതിന്റെ സന്തോഷം ആയിരുന്നു...
എന്നാൽ ഗിരിയുടെയും പൊന്നുവിന്റെയും മനസ്സിൽ പേമാരി ആയിരുന്നു...
ഗിരി മുറിയിൽ ചെന്നിട്ടു എന്തിനോ തലയണ വലിച്ചെറിഞ്ഞു... അവന്റെ മനസ്സാകെ സങ്കടം നിറഞ്ഞു.... അവളുടെ മിഴികൾ അവന്റെ മനസ്സിൽ തെളിഞ്ഞു...ഇതുവരെ തോന്നാത്ത എന്തോ ഒന്ന് അവനെ വന്നു മൂടി... ഉറക്കം വരാതെ അവന് മുറിചുറ്റും നടന്നു... അവസാനം നിലത്തു തടഞ്ഞിരുന്നു മുടിയിൽ ഇറുക്കെ പിടിച്ചു...ഒച്ചവരാതെ തേങ്ങി...
തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും പൊന്നുവിന്റെ കണ്ണുനീർ തോർന്നില്ലാ... അവള് ജനലിന്റെ അടുത്ത ചെന്നു നോക്കി... വെളിഛം അണഞ്ഞില്ലാ... അവള് ഓർത്തു....
മിഴി അവൾക്കറിയാം എന്റെ പ്രണയം എന്നാൽ എന്റെ അമ്മ ചെന്ന് പറഞ്ഞാൽ ഒരിക്കലും അവൾക് പിന്മാറാൻ കഴിയില്ലാ... അവള് പറഞ്ഞതാണ് ശെരി... തുറന്ന് പറയണം അല്ലേൽ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടും എന്റെ ജീവനെ...
ശ്യാമേട്ടാ... എനിക്ക് വേണം...എന്റെ പ്രണയത്തെ എനിക്ക് വേണം... ശ്യാമേട്ടൻ എന്റേതല്ലാതാവുന്നത് എനിക്ക് സഹിക്കില്ല.... ഇല്ലാ പറ്റില്ല അതോർക്കാൻ കൂടി പറ്റില്ലാ... അവള് കണ്ണുകൾ ഇറുക്കെ അടച്ച്.... ജനൽ കമ്പികളിൽ പിടി മുറുക്കി...
അവസാനം തീരുമാനിച്ചു ഉറപ്പിച്ച പോലെ അവള് കണ്ണുകൾ അമർത്തി തുടച്ചു മുറിക് പുറത്തിറങ്ങി... ഗിരിയുടെയും അമ്മയുടെയും മുറി അടച്ചത് കണ്ടു അവള് പതിയെ വീടിനു പുറത്തിറങ്ങി...
കണ്ണു നിറഞ്ഞു വരുന്നത് തുടച്ചു കൊണ്ട് അവള് മതിലിനു അപ്പുറത്തേക്ക് ചാടി... മുന്നിലെ കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി അവള് വീണ്ടും കണ്ണുകൾ തുടച്ചു അകത്തേക്ക് കയറാൻ നിന്നതും ഡോറിനടുത് കയ്യ് കെട്ടി നിൽക്കുന്ന ശ്യാമിനെ കണ്ടു ഞെട്ടി...
എന്നാൽ ഭാവമാറ്റം ഇല്ലാതെ അവന്റെ നിർത്ഥം കണ്ടു അവള് അവനെ തറഞ്ഞു നോക്കി....
അവന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗാധ പാഞ്ഞു ചെന്നു പുറകിലൂടെ കെട്ടിപിടിച്ചു...
"ശ്യാമേട്ടാ എനിക്ക് എനിക്ക് ഇഷ്ടമാ ശ്യാമേട്ടാ... എന്നേ വിട്ട് പോകല്ലേ.... എന്റെ പ്രാണനാ... എനിക്ക് വേണം ശ്യാമേട്ടനെ... എന്നേ വിട്ട് പോകല്ലേ ശ്യാമേട്ടാ "
പൊന്നു പലതും വിളിച്ചു പറഞ്ഞു... അവളുടെ തേങ്ങലുകൾ ഉയർന്നു വന്നു... എന്നിട്ടും അനങ്ങാതെ നിൽക്കുന്ന ശ്യാമിനെ കണ്ടു അവളുടെ കരച്ചില് കൂടി വന്നു...