❤നിന്നിലെ പ്രണയം❤ (3)

Valappottukal



രചന: Crazy Girl
ടീവിയിലെ പാട്ടിൽ ലയിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്നൊരു അലർച്ച കേട്ടത്... ഗാധ പെട്ടെന്ന് ഞെട്ടി പുറകിലേക്ക് വേച്ചു പോയി... 

അവള് ശബ്ദം കെട്ട ഭാഗത്തേക്ക് നോക്കിയതും കയ്യില്ലാത്ത ബ്ലാക്ക്  ബെന്യനും കൂടെ ഷോർട്സും ഇട്ടു പ്ലേറ്റ് പിടിച്ചു നിൽക്കുന്ന ശ്യാമിനെ കണ്ടു അവള് നന്നായി ഒന്ന് ഇളിച്ചു... എന്നാൽ ശ്യാം പെട്ടെന്നുള്ള ഞെട്ടലിൽ നിന്നു ഗാധ ആണെന്ന് മനസ്സിലായപ്പോൾ അവന് ദീർഘശ്വാസം വിട്ടു അവളെ നോക്കി കണ്ണുരുട്ടി... 

"ഡീ... നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഒറ്റക്ക് ഇങ്ങോട്ട് വരരുത് എന്ന്... പോരാത്തതിന് രാത്രി മുടിയും വിടർത്തി ഇട്ടു വെള്ള കുപ്പായവും ഇട്ടു വന്നേക്കുവാ... മനുഷ്യനെ പേടിപ്പിക്കാൻ "ശ്യാം കണ്ണുരുട്ടി പറയുന്നത് കേട്ട് അവൾക് ചിരി പൊട്ടി.. 

"അയ്യേ പേടിച്ചു പോയല്ലേ "അവള് വാ പൊത്തി ചിരിച്ചു കൊണ്ട് അവനെ കളിയാക്കി... 

ശ്യാം കയ്യിലെ പാത്രം ടേബിളിൽ വെച്ചു അവളെ അടിക്കാൻ കയ്യ് ഉയർത്തിയപ്പോളേക്കും അവള് സോഫയ്ക്ക് പുറകിൽ ചെന്നു നിന്നു... 

"എന്നേ അടിക്കല്ലേ... സോറി എനി ഞാൻ രാത്രി വരൂലാ "അവള് തല താഴ്ത്തി പറഞ്ഞതും അവന് ഒന്ന് അമർത്തി മൂളി... 

ശേഷം ടേബിളിൽ വെച്ച പ്ലേറ്റ് എടുത്തു സോഫയിൽ ഇരുന്നു...ഗാധയും സോഫയിൽ പതിയെ വന്നിരുന്നു... അവന്റെ പ്ലേറ്റിലേക്ക് നോക്കിയപ്പോൾ റൊട്ടി റോസ്റ്റ് ആണ്... ശ്യം ആണേൽ ടീവി യിൽ നോക്കി ഒന്നെടുത്തു വായിലിട്ടു... അടുത്ത റൊട്ടി എടുക്കാൻ നിന്നപ്പോൾ പ്ലേറ്റ് കാലി.. അവന് ടിവിയിൽ നിന്നു പ്ലേറ്റിലേക്കും ശേഷം റൊട്ടി കഴിക്കുന്ന ഗാധയിലേക്കും നോക്കി... അവള് നല്ല പോളിംഗ് ആയിരുന്നു... 

"ഓഹോ നിന്റെ വീട്ടിൽ ഒന്നും ആകില്ലെടി... ഇവിടെ വന്നു മുണുങ്ങാൻ "ശ്യാം കണ്ണുരുട്ടി ചോദിക്കുന്നത് കേട്ട് അവള് നന്നായി ഒന്ന് ഇളിച്ചു... 

"അത് പിന്നെ ശ്യാമേട്ടാ... ഏട്ടൻ ഒന്നും കഴിക്കാതെ കിടന്നു... "അവള് റൊട്ടി മുഴവൻ വായിലിട്ടു കൊണ്ട് പറഞ്ഞു... 

"ഓഹോ എന്നിട്ടാണോ നീ ഇവിടെ നിന്നു കഴിക്കുന്നേ "അവന് അവളെ നോക്കി പുരികമുയർത്തി... 

"എനിക്ക് നല്ല വിശപ്പുണ്ട്... എപ്പോഴും ഏട്ടന്റെ കൂടെ അല്ലെ ഞാൻ കഴിക്കാറ് ഇന്ന് ഏട്ടൻ എന്നോട് മിണ്ടാതെ മുറിയിൽ കേറി ഡോർ അടച്ച്... എനി ഏട്ടൻ എന്നോട് ദേഷ്യമായിരിക്കോ ഞാൻ കാരണം ഒരു പാവം പെണ്ണിനെ ഭീഷണിപ്പെടുത്തിയത് ഓർത്തു "അവള് പരാതി പറഞ്ഞു 

"ഏയ്... അങ്ങനെ ഒന്നും ഇല്ലെടി... അവന് എത്രയാളെ.. വഴക്കിട്ടിട്ടുണ്ട്... അത് പോലെ ഇതും കരുതിയ മതി "അവളുടെ കണ്ണു നിറഞ്ഞത് കണ്ടു ശ്യാം സമാധാനിപ്പിക്കാൻ എന്നാ പോലെ പറഞ്ഞു... 

"അല്ലാ ശ്യാമേട്ടാ... ഇത് അത് പോലെ അല്ലാ മിഴി അവള്ടെ അവസ്ഥ പോലും നോക്കാതെ ആണ് ഞാൻ അവളെ തൊപ്പിക്കാൻ വാശി പിടിച്ചത് എന്റെ വാശിക്കാണ് ഏട്ടൻ ആ പാവം പെണ്ണിനോട്‌ അന്ന് അങ്ങനെയൊക്കെ പറഞ്ഞെ... അതൊക്കെ അറിഞ്ഞപ്പോ ഏട്ടന് എന്നോട് ദേഷ്യമുള്ളത് പോലെ ഇന്ന് എന്നോട് മിണ്ടിയിട്ട് പോലും ഇല്ലാ നേരത്തെ മുറിയിൽ കയറിയതാ... ഭക്ഷണം കഴിക്കാൻ  വിളിച്ചിട്ടു പോലും വരുന്നില്ലാ... എനി എന്നോട് വെറുപ്പായിരിക്കോ ശ്യാമേട്ടാ "അവള് വിതുമ്പുന്നത് കണ്ടു അവന് അവളുടെ തോളിൽ കയ്യ് വെച്ചു... 

"എന്താ പൊന്നൂസ് പറയണേ... നിന്റെ ഏട്ടൻ നിന്നോട് പിണങ്ങാനോ... അവന് നിനക്ക് വേണ്ടിയല്ലെടി ഇങ്ങനെ നടക്കുന്നെ.. നിന്റെ കണ്ണൊന്നു നിരയാതിരിക്കാൻ വേണ്ടിയല്ലേ അവന് ഗുണ്ടായിസം വരെ നിർത്തിയത്...

ശ്യം ചിരിയോടെ പറഞ്ഞു... 

ഹ്മ്മ് പോട്ടെ.. ഇപ്പൊ എന്താ പ്രശ്നം.. അവന് കഴിക്കാൻ വന്നില്ലാ... നീ വാ ഏതായാലും എന്റെ റൊട്ടി നീ കഴിച്ചു എനി നിന്റെ വീട്ടിൽ വന്നിട്ട് നിനക്കുള്ളത് കഴിച്ചിട്ടേ ഞാൻ വരുള്ളൂ... "

ശ്യാം കണ്ണുരുട്ടിക്കൊണ്ടു പറയുന്നത് കേട്ട് അവള് ചിരിച്ചു... അവനും അവള്ടെ ചിരി കണ്ടു മന്ദഹസിച്ചു... ശേഷം രണ്ടു പേരും വീട്ടിലേക്ക് പൊന്നുവിന്റെ വീട്ടിലേക്ക് വിട്ടു 

***************************************
പിന്നീട് ശ്യാമും ഗിരിയും പൊന്നുവും പഴയത് പോലെ ആയിരുന്നു മിഴിയുടെ മുന്നിൽ ഗിരി പിന്നെ ചെന്നതേ ഇല്ലാ.. എന്നാൽ അവന്റെ മനസ്സിൽ അവന് അവളോട് നൂറുവട്ടം സോറി പറഞ്ഞുകൊണ്ടിരുന്നു... അവളുടെ മിഴികൾ ആണ്  അവന്റെ മനസ്സ് നിറയെ... എന്നാൽ അവളെ കാണണോ മിണ്ടാനോ അവന് നിന്നില്ല.... 

സൺ‌ഡേ ആയത് കൊണ്ട് തന്നെ ഗിരി ശ്യാമിനെയും കൂട്ടി പുറത്തുപോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങിയതായിരുന്നു.... ടീഷർട് കുടഞ്ഞു അതിട്ടു കൊണ്ട് പടികൾ ഇറങ്ങുമ്പോൾ ആണ് ചെയറിൽ ഇരുന്നു തന്നെ കണ്ണുരുട്ടുന്ന ജാനകിയെ കണ്ടത്... 

"ശിവനെ അമ്മേടെ മുന്നിൽ പെടാതെ പോകാൻ നിന്നതാ... മുന്നിൽ തന്നെ പെട്ടല്ലോ "അവന് ഓർത്തു കൊണ്ട് ജാനകിക്ക് ഒരു ഇളി പാസ്സ് ആക്കി പുറത്തേക്കിറങ്ങാൻ നിന്നതും പുറകിൽ നിന്നു വിളി വന്നു... 

"ഗിരി "

"എന്തമ്മേ ഞാൻ പുറത്ത് പോകുമ്പോൾ ആണൊ പുറകിൽ നിന്നു വിളിക്കുന്നെ "

"ഓ നിനക്ക് ഇങ്ങനത്തെ വിശ്വാസം ഒക്കെ യെപ്പോ വന്നു... ഇങ് വാടാ... ഇന്ന് നീ എങ്ങോട്ടും മുങ്ങാൻ നോക്കണ്ടാ "ജാനകി ദേഷ്യത്തോടെ പറഞ്ഞു 

"എന്റെ ജാനിക്കുട്ടിക്ക് എന്താ പറയണ്ടേപ്പാ.. "ഗിരി അവരുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു ചോദിച്ചു... ജാനകി അവന്റെ കയ്യില് ചെറുതായി ഒന്ന് അടിച്ചു... 

"ദേ അമ്മേ.. ചേട്ടൻ സോപ്പിടുവാ... മുറുക്കെ പിടിച്ചോ ഇന്നും അമ്മേനെ വെള്ളത്തിൽ മുക്കി മുങ്ങി കളയും "ഗാധ കിച്ചണിൽ നിന്നു ദോശ കടിച്ചു കൊണ്ടു പറയുന്നത് കേട്ട് അവന് കണ്ണുരുട്ടി... അതിനു അവള് കൊഞ്ഞനം കുത്തി കാണിച്ചു... 

"ഡീ കുട്ടിപിശാശേ നിന്നെ ഞാൻ എടുത്തോളാം "എന്നാ മാറ്റി ഗിരി അവളെ നോക്കി 

"ഇതൊക്കെ നമ്മള് കൊറേ കണ്ടതാ "എന്നാ ഭാവത്തിൽ അവളും...

"രണ്ടും കൂടെ കണ്ണുരുട്ടണ്ടാ... ഗിരി നീയെന്താ എനിയും ഇങ്ങനെ ഒറ്റ തടിയായി നടക്കാം എന്നാണോ വിചാരിക്കുന്നെ നിനക്ക് വയസ്സ് എത്രയായി... നിനക്കൊരു പെണ്ണ് കണ്ടു പിടിച്ചിട്ടു വേണം ഇവൾക്ക് നോക്കാൻ രണ്ടു പേരുടെയും ഒരുമിച്ചു നടത്താൻ... 

ഇന്നലേം കൂടി ആ ബ്രോക്കർ വന്നു കൊറേ പെൺകുട്ടികളുടെ ഫോട്ടോ കൊണ്ട് വന്നതാ.. അത് നീയൊന്നും നോക്കിയത് പോലും ഇല്ലാ... എനിക്ക് വയ്യ നിന്റെ പുറകെ നടക്കാൻ... ഞാൻ ഒന്ന് കിടപ്പിലാകുന്നതിനു മുന്നേ നിങ്ങള് രണ്ടിനെയും കെട്ടി കാണണം എന്നത് ഒരമ്മയുടെ ആഗ്രഹം ആണ്... അതിനു വിലവെക്കാത്ത മക്കളെ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല... അല്ലേലും ഞാൻ ഈൗ പറഞ്ഞത് ഒക്കെ വെറുതെ... "

ജാനകി സാരിയുടെ അറ്റം പിടിച്ചു സങ്കടം പറച്ചിൽ കേട്ട് ഗിരിയും ഗാധയും തലയിൽ കയ്യ് വെച്ചു... 

"എന്റമ്മേ ഈ ഡയലോഗ് ഒന്ന് മാറ്റി പിടി... കഴിഞ്ഞ ഒരു വർഷം ആയി ഇത് തന്നെയാ "പൊന്നു ജാനകിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു... 

"നീ മിണ്ടാതിരിക്ക് പൊന്നു... ഞാൻ പറഞ്ഞതാ കുറ്റം അല്ലാതെ ഞാൻ പറഞ്ഞതിൽ യാതൊരു സങ്കടവും നിങ്ങൾക്കില്ല അല്ലെ... ദേ ഗിരി... നീ ഞാൻ പറഞ്ഞത് എനിയും കേൾക്കില്ലെങ്കിൽ പിന്നെ നീ അമ്മ എന്ന് വിളിച്ചു വന്നേക്കരുത് "

"ഓഹ് ശെരി... ഇപ്പോ എന്താ.. ഞാൻ വേണ്ടേ "അമ്മയുടെ ഭീഷണിക്കു മുന്നിൽ ഗിരി തല ചൊറിഞ്ഞു കൊണ്ട് സമ്മതിച്ചു... 

"നീ പെണ്ണ് കാണാൻ പോകണം... "
ജാനകി അവനെ നോക്കി പറഞ്ഞു 

"അമ്മേ ഞാൻ പോകാം പക്ഷെ അതിനു മുൻപ് ശ്യാം അവനു പെണ്ണ് കിട്ടിയിട്ടേ ഞാൻ കെട്ടു.. അമ്മക്കറിയാലോ അവനു നമ്മള് മാത്രമല്ലെ ഉള്ളൂ... അവനു ഒരു പെണ്ണ് സെറ്റ് ആയിട്ട് പോരെ എനിക്ക് "അവന് ജാനകിയുടെ താടിയിൽ പിടിച്ചു പറയുന്നത് കേട്ട് അവർ ഒന്ന് ചിരിച്ചു.. 

"എനിക്കറിയാമായിരുന്നു എന്റെ മോന് അടുത്ത അടവ് എടുക്കും എന്ന്... പിന്നെ ശ്യാം അവന് എനിക്ക് പിറന്നതനെങ്കിൽ അല്ലെങ്കിലും അവന്റെ ബാല്യം മുതലേ കാണാൻ തുടങ്ങിയതാ ഞാൻ... അവനു വേണ്ടി ഞാൻ ഒരു പെണ്ണിനെ കണ്ടു വെച്ചിട്ടുണ്ട്...വേറെ ആരും അല്ല നിനക്ക് കണ്ടു പിടിച്ച പെണ്ണിന്റെ ഇരട്ട ആണ്... അതുകൊണ്ട് മക്കള് നാളെ കമ്പനി എന്ന് പറഞ്ഞു മുങ്ങണ്ടാ നാളെ ലീവ് ആക്കി രണ്ടു പേരും എന്റെ കൂടെ വന്നോളുവാ... അല്ലേൽ... എന്റെ മക്കള് ഈ അമ്മയെ അറിയും "

ജാനകി പറഞ്ഞു പോയത് കേട്ട് ഗിരി തലക്ക് കയ്യ് വെച്ചു... അമ്മ വളരെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആണല്ലോ.. അവന് ഓർത്തു... 

എന്നാൽ പൊന്നുവിന്റെ മനസ്സിൽ ഒരു ഇടിവെട്ടിയ പ്രതീതി ആയിരുന്നു... ശ്യാമേട്ടനു പെണ്ണ് കാണനോ ... അപ്പൊ ഞാനോ... എന്റെ പ്രണയമോ... അവള്ടെ നെഞ്ഞോന്നു വിങ്ങി... 

കണ്ണു നിറഞ്ഞു കാഴ്ചകൾ മങ്ങുന്നത് കണ്ടതും അവള് ഗിരിയെ നോക്കാതെ മുറിയിലേക്ക് ഓടി... 

ചെറുപ്പത്തിൽ 6 ഇൽ പഠിക്കുമ്പോൾ ആണ് പൊന്നു ശ്യാമിനെ കാണുന്നത്... സാമ്പത്തികമായി അവർ ഉള്ളവർ ആയത് കൊണ്ടു തന്നെ അടുത്തുള്ള മഠത്തിലെ കുട്ടികൾക്ക് ജാനകി ഭക്ഷണവും ഡ്രെസ്സുമെല്ലാം ധാനം ചെയ്യുമായിരുന്നു.... അങ്ങനെ ഒരിക്കെ അമ്മയുടെ കൂടെ പോയതായിരുന്നു ഞാനും ഗിരിയേട്ടനും... 

അവിടെ മഠത്തിലെ പിള്ളേരുടെ കൂടെ കളിക്കുമ്പോൾ അറിയാതെ കാലു തെറ്റി വീണു... മുട്ടിലെ തൊലി പൊളിഞ്ഞു ചോര വന്നതും വേദന കൊണ്ട് നിലവിളിച്ചു.. എന്നാൽ പുറകു വശം ആയത് കൊണ്ടു ആരും കേട്ടില്ല... പിള്ളേരൊക്കെ ഞാൻ കരയുന്നത് അന്തം വിട്ടു നില്കുവാന്... അപ്പോഴാണ് ആരോ താങ്ങി എടുക്കുന്നത് കണ്ടത്...കണ്ണു നിറഞ്ഞത് കൊണ്ട് ആരാണെന്ന് നോക്കിയില്ല.. പകരം നിലവിളിച്ചു കരഞ്ഞു... 

മരുന്നും വെച്ചു അമ്മയുടെ ശകാരവും കിട്ടിയപ്പോൾ മുഖവും വീർപ്പിച്ചു പുറത്ത് നിൽകുമ്പോൾ ആണ് ആദ്യമായി ശ്യാമേട്ടൻ മുന്നിൽ വന്നു നിന്നത്... 

വേദന കുറവുണ്ടോ എന്നേ ചോദിച്ചുള്ളൂ.. എന്നാൽ സൂപ്പർ മാനും സ്പൈഡർ മാനും ഒക്കെ കാർട്ടൂൺ കണ്ടു നടക്കുന്ന എനിക്ക് എന്നേ പൊക്കിയെടുത്തു കൊണ്ട് വന്ന ശ്യാമേട്ടനും എന്റെ സൂപ്പർ ഹീറോ ആയിരുന്നു... 

പിന്നീട് ആണ് അറിയുന്നേ ശ്യാമേട്ടനും ഗിരിയേട്ടനും ചങ്ങാതി മാർ ആണ്... അവർ 10 പഠിക്കുമ്പോൾ കംപൈൻ സ്റ്റഡി എന്ന് പറഞ്ഞു വീട്ടിൽ വരുമ്പോൾ ഞാനും അവരുടെ മുറിയിൽ ലുഡോ ബോർഡും എടുത്തു ചെല്ലും... അങ്ങനെ ഗിരിയേട്ടനും ഞാനും ശ്യാമേട്ടനും ഒരുമിച്ചു വളർന്നു... ഗിരിയേട്ടൻ വഴക്ക് പറഞ്ഞാൽ കരഞ്ഞു കൊണ്ട് ശ്യാമേട്ടന്റെ അടുത്ത് ചെന്നു പരാതി പറയും... എന്നാൽ ശ്യാമേട്ടൻ മിണ്ടാതെ നിന്നാൽ ഗിരിയേട്ടന്റെ അടുത്ത് ചെന്ന് നിലവിളിക്കും... 

പിന്നീട് മഠത്തിൽ തന്നെ ആയിരുന്നു ഞാൻ.. ശ്യാമേട്ടൻ ആയിരുന്നു ബെസ്റ്റ് ഫ്രണ്ട്... പിന്നീട് എപ്പോഴാ തനിക് ഒരു പ്രണയം തോന്നി തുടങ്ങിയത്... 

അതെ അന്ന് തന്നെ...തനിക്കൊരു ആപത്തു വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഈ പൊട്ടിപെണ്ണിനെ രക്ഷിച്ചു... ബോധമില്ലാതെ കിടക്കുമ്പോളും... പൊന്നു എന്ന് നിലവിളിച്ചു കരയുന്നത് പാതി ബോധത്തിലും അറിയുന്നുണ്ടായിരുന്നു.... ഗിരിയേട്ടന്റെ കൂടെ തന്നെ ദ്രോഹിക്കാൻ നോക്കിയ അയാളുടെ അടുത്ത് പ്രതികാരം തീർക്കാൻ ശ്യാമേട്ടനും പോയി...

അന്ന് മനസ്സിൽ മുളച്ചതാണ് പ്രണയം എന്നാ വികാരം... അവർ വളർന്നു ഒരു കമ്പനി തുടങ്ങി... അത്യാവശ്യം ജീവിക്കാൻ ഉള്ള വക ആയപ്പോൾ അടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട് ശ്യാമേട്ടൻ വിലക്ക് വാങ്ങിയപ്പോൾ താൻ ആയിരുന്നു ഏറ്റവും സന്തോഷിച്ചത്... എപ്പോഴും കണ്ടോണ്ടിരിക്കലോ... 

അതുകൊണ്ട് തന്നെ എപ്പോഴും ആ വീട്ടിൽ തന്നെ ആയിരുന്നു... താൻ ഉള്ളപ്പോൾ ശ്യാമേട്ടനും സന്തോഷം ആയിരുന്നു... ഗിരിയേട്ടൻ സ്നേഹം തന്നു വീർപ്പുമുട്ടിക്കുമ്പോൾ ശ്യാമേട്ടനോടാപ്പം അടി കൂടി രസിച്ചു... 

ഒറ്റക്ക് നിക്കുന്ന ചെക്കന്റെ വീട്ടിലേക്കുള്ള പോക്ക് അത്ര നല്ലതല്ലാട്ടോ എന്നാ അടുത്ത വീട്ടിലെ ചേച്ചിടെ രഹസ്യം പറച്ചിൽ ചെറുതായി പരസ്യമായപ്പോൾ ശ്യാമേട്ടൻ തന്നെ ആയിരുന്നു തന്നോട് വീട്ടിലേക്ക് ഒറ്റക്ക് വരരുത് എന്ന് പറഞ്ഞത്... എന്നാൽ അമ്മയ്ക്കും ഗിരിയേട്ടനും അത് വെല്ല്യ കുഴപ്പം അല്ലാത്തത് കൊണ്ട് തന്നെ ശ്യാമേട്ടൻ നിരസിച്ചാലും ഞാൻ പോകും ഏത് പാതിരാ ആണേലും... അത്രക്ക് ഇഷ്ടവുമാണ്... എപ്പോഴു മുന്നിൽ കണ്ടിരിക്കാൻ തോന്നും.... 

എന്നാൽ ശ്യാമേട്ടനെ തനിക് നഷ്ടമാവുമോ... ഇത് വരെ പറയാതെ ഒളുപ്പിച്ചു വെച്ച പ്രണയം തനിക്ക് പാരയാകുമോ.... 

ഇല്ലാ പറ്റില്ലാ ശ്യാമേട്ടനെ സ്നേഹിച്ചത് ഞാൻ ആണ്... ശ്യാമേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്നതും ഞാൻ ആണ്... എനിക്ക് വേണം ശ്യാമേട്ടനെ അല്ലേൽ എനിക്ക് വട്ടു പിടിക്കും... 

മുടികളിൽ വിരലുകൾ ഇട്ടു ഇറുക്കെ പിടിച്ചു ബെഡിനു ഓരം ഇരുന്നു കൊണ്ട് പൊന്നു കണ്ണീർ വാഴ്ത്തി... 

*************************************
കമ്പനിയിൽ ആവിശ്യമുള്ള സാധനമൊക്കെ വാങ്ങി മാളിൽ നിന്നു ഇറങ്ങുമ്പോൾ ഗിരി അമ്മ പറഞ്ഞത് ശ്യാമിനോട് പറഞ്ഞു... അവന് എല്ലാം മൂളികേട്ടു.... 

"നീ എന്തിനാടാ എന്നേ ഇതിൽ വലിച്ചിട്ടത്..."ശ്യാം അവനെ നോക്കി പറഞ്ഞു... 

"അയ്യെടാ.. പണ്ടേ എന്ത് എനിക്ക് കിട്ടിയാലും അത് നിനക്ക് തരാതെ എനിക്ക് സമാധാനം ഉണ്ടാകില്ല... എന്നാലേ ഞാൻ കെട്ടുമ്പോൾ നീ ഒറ്റത്തടിയായി നടക്കുന്നത് എനിക്ക് സഹിക്കില്ല അളിയാ "

ഗിരി പറയുന്നത് കേട്ട് ശ്യാം കണ്ണുരുട്ടി... അവനെ പുറത്തിട്ടു അടി കൊടുത്തു... 

"തെണ്ടി... എന്നേം കൂടി കൊലക്ക് കൊടുക്കടാ... "ശ്യാം  പല്ലു കടിച്ചു 

രണ്ടു പേരും പരസ്പരം അടികൂടി നടക്കുമ്പോൾ ആണ് ഗിരി അറിയാതെ ആരെയോ ചെന്നിടിച്ചത്.... 

തെറിച്ചു വീഴാൻ നിന്നതും അവന്റെ കൈകൾ അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു... 

"ഹോ വീണില്ല "അവന് ശ്വാസം വിട്ടു അവളെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ എന്തിനോ വിടർന്നു.... 

"മിഴി "

കണ്ണടച്ച് കയ്യ് ചുരുട്ടി നെഞ്ചിൽ വെച്ചു കിടക്കുന്ന മിഴി പതിയെ കണ്ണു തുറന്നു... തന്നെ താങ്ങി പിടിച്ചിരിക്കുന്ന ഗിരിയുടെ കണ്ണിലുടക്കി അവള് നിന്നു... 

പതിയെ സ്ഥലബോധം വന്നതും അവള് ചുറ്റും നോക്കി... നാട്ടുകാർ പലരും നോക്കി നില്കുന്നത് കണ്ടു അവന്റെ കയ്യില് നിന്നു അവള് കുതറി മാറി... 

"സോറി "മുഖത്ത് പോലും നോക്കാതെ അവള് അതും പറഞ്ഞു ദ്രിതിയിൽ നടന്നു... 

"എന്ത് പാവം പെണ്ണാലെ അവള്... "ശ്യാമിന്റെ ശബ്ദം കേട്ടതും അവന് അവളിലെ നോട്ടം മാറ്റിയത് ശ്യാമിനെ നോക്കി... 

"എന്താ "

"അല്ലാ നീ ചെന്നിടിച്ചിട്ടും അവളാണ് സോറി പറഞ്ഞു പോയത് "ശ്യാം പറയുന്നത് കേട്ട് അവന് ഒന്ന് മന്ദഹസിച്ചു... 

"അത്ര പാവം ഒന്നുമല്ല "ഗിരി കവിളിൽ കയ്യ് വെച്ചു പറയുന്നത് കേട്ട് ശ്യാം പൊട്ടിച്ചിരിച്ചു... 

അതുകണ്ട് ഗിരി അവനെ കൂർപ്പിച്ചു നോക്കി കാറിൽ കയറി... പക്ഷെ അവന്റെ ചുണ്ടിലും ചിരി തെളിഞ്ഞിരുന്നു.... 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top