❤നിന്നിലെ പ്രണയം❤ (2)

Valappottukal


രചന: Crazy Girl
രാത്രി 8 മണിയായപ്പോൾ പൊന്നുവിന് ഐസ്ക്രീം വേണമെന്ന വാശികൊണ്ടു പൊന്നുവിനെയും കൂട്ടി ഐസ്ക്രീം കഴിക്കാം പോയതായിരുന്നു ഗിരി... 

"ഹ്മ്മ് ഇങ്ങനെയൊരു കൊതിച്ചി... ഇനിയെന്തെലും വേണോ തമ്പുരാട്ടിക്ക് "

"എനി വീട്ടിലേക്ക് പാർസൽ വാങ്ങാം ഏട്ടാ "കയ്യിലെ ക്രീം വായിൽ നുണഞ്ഞു കൊണ്ടു പറഞ്ഞത് കെട്ടു അവന് കണ്ണുരുട്ടി

"ദേ ശ്യാമേട്ടൻ... ശ്യാമേട്ടാ "

"എന്റെ പൊന്നു ഒച്ചവെക്കല്ലേ "റോഡിന്റെ എതിർസൈഡിൽ നിന്നു ബുള്ളെറ്റിലേക്ക് കയറുന്ന ശ്യാമിനെ കണ്ടു ഗാധ വിളിക്കുന്നത് കെട്ടു ഗിരി അവള്ടെ തലക്ക് കൊട്ട് കൊടുത്തു... 

അവരെ കണ്ടതും അവന് ബുള്ളറ്റിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നീങ്ങി... 

"ഹാ നീയെന്താ ഇവിടെ നിന്റെ വീട്ടിലെ ബെൽ കൊറേ അടിച്ചു എവിടെ പോയതാ നീ "

"അത് നാളെ ഓഫീസിലെ പ്രൊജക്റ്റ്‌ കോപ്പി ചെയ്യാൻ പെൻഡ്രൈവ് വാങ്ങാൻ വന്നതാടാ.... "

"നിനക്ക് വേണമെങ്കിൽ എന്നോട് ചോതിച്ചാൽ പോരായിരുന്നോ "

"ഹോ അതൊന്നും വേണ്ടന്നെ.. പിന്നെ എനിക്ക് പാൽ വാങ്ങണം... അതോണ്ട് കൂടി വന്നതാ... അല്ലാ നീയെന്താ ഇവളേം കൂട്ടി ഈ സമയത്ത്.. എന്താടി നിന്റെ കയ്യില് "പൊന്നു പിടിച്ചിരിക്കുന്ന പാക്കറ്റിൽ ചൂണ്ടി ഗിരി ചോദിച്ചു.. 

"ഐസ് ക്രീമാ... ഇവൾക്കോരോ വട്ട് "ഗിരി പറയുന്നത് കേട്ട് അവള് കൊഞ്ഞനം കുത്തി... വീണ്ടും ഗിരി എന്തോ പറയാൻ വന്നപ്പോൾ ആണ് ശ്യാമിന്റെ പുറകിലൂടെ ആ  പെണ്ണ് ദ്രിതിയിൽ  പോകുന്നത്  അവന്റെ കണ്ണിൽ പെട്ടത്...  

അവന് അവള് പോകുംവഴി കണ്ണു പായിച്ചു എന്നത്തേയും പോലെ തിരക്ക് പിടിച്ച നടത്തമായിരുന്നു...

"ഇവളിതെങ്ങോട്ടാ ഈ രാത്രിയിൽ"അവന് അവൾ പോയ വഴിയേ നോക്കി ഓർത്തു 

"എന്താടാ എന്താ നീ നോക്കുന്നെ "ശ്യാമിന്റെ ചോദ്യമാണ് അവനെ ബോധത്തിൽ കൊണ്ട് വന്നത് അവന് ഒന്നുമില്ലെന്ന് തലയാട്ടി പെട്ടെന്ന് എന്തോ ഓർത്ത പോലെ ശ്യാമിനെ നോക്കി... 

"ഡാ നീയേ പൊന്നുവിനേം കൂട്ടി വീട്ടിലേക്ക് പൊ എനിക്കൊരിടം വരെ പോകാനുണ്ട് "ഗിരി ശ്യാമിനോടായി പറയുന്നത് കേട്ട് പൊന്നുവിന്റെ കണ്ണുകൾ വിടർന്നു 

"ഇപ്പൊ നിനക്ക് എങ്ങോട്ടാ പോണ്ടത്? "ശ്യാം 

"എടാ ഞാൻ ഞാൻ പറയാം തത്കാലം നീ ഇവളേം കൂട്ടി പൊ "

"എടാ മഴ വരാൻ സാധ്യത ഉണ്ട്... ഞാൻ ബുള്ളറ്റിൽ ഇവളേം കൂട്ടി എങ്ങനെ "

"എന്നാ നീ ആ കീ ഇങ് താ കാറിൽ പൊക്കോ ബുള്ളറ്റ് ഞാൻ എടുക്കാം "

പൊന്നുവിന് ബുള്ളറ്റിൽ പോകാൻ ആയിരുന്നു ഇഷ്ടം പക്ഷെ അവള് ഒന്നും മിണ്ടിയില്ല.. കാറെങ്കിൽ കാർ എന്നവൾ ഓർത്തു.. 

ഗിരി പറയുന്നത് കേട്ട് ശ്യാം തലയാട്ടി.. ശ്യം അവന്റെ കയ്യില് ബുള്ളറ്റിന്റെ കീ കൊടുത്തു...തിരിച്ചു ഗിരിയും...  കീ വാങ്ങിയതും ഗിരി ദ്രിതിയിൽ മുന്നോട്ടേക്ക് നടന്നു... അവരോട് ഒന്ന് പോട്ടെ എന്ന് പോലും പറയാതെ... ശ്യാമും പൊന്നുവും കാറിന്റെ അടുത്തേക്കും 

ഇന്നും ഇന്നലെയുമല്ലാ മാത്രമല്ല നിന്നെ കാണുന്നെ... ആദ്യമായി എന്ന് കണ്ടോ.. അതിനു ശേഷമുള്ള എല്ലാ ദിവസവും നിന്നെ ഞാൻ കാണുന്നുണ്ട്... പലപ്പോഴും പലയിടത്തും തലകുനിച്ചു ആരുഡക്കൊയോ ശകാരം കേൾക്കുന്നത് കാണാം... പക്ഷെ എന്തിനു... ഇങ്ങനെ സഹിച്ചു ജീവിക്കുന്നതെന്തിനാ... ഇവള്ടെ വീട്ടിൽ ആരൊക്കെ ഉണ്ട്... എന്താ അവള് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ആ ബാഗും പിടിച്ചു നടക്കുന്നത്... അവന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നു 

"ഒന്ന് നിന്നെ "

ഒരുപാട് മുന്നിൽ എത്തിയതും അവന് അവളെ നീട്ടി വിളിച്ചു...അവള് ഒന്ന് തിരിഞ്ഞു നോക്കി ഗിരിയെ കണ്ടതും അവള് ബാഗ് മുറുക്കെ പിടിച്ചു ശേഷം ചുറ്റും കണ്ണോടിച്ചു... 

അവനും ചുറ്റും നോക്കി അവിടമാകെ ഇരുട്ടാണ് നിലാവിന്റെ വെളിച്ചം മാത്രം.. പൂട്ടിക്കിടക്കുന്ന ഒരു കടയും അല്ലാതെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാ... അവന് വീണ്ടും അവളിലേക്ക് നോക്കി... 

അവളിലെ കണ്ണുകളിൽ ഭയം കണ്ടു അവന് എന്തെന്ന  രീതിയിൽ അവളെ നോക്കിയപ്പോൾ... 

വീണ്ടും അവള് മുന്നോട്ടേക്ക് നടക്കാൻ തുടങ്ങിയതും അവന് അവളെ തടഞ്ഞു മുന്നിൽ വന്നു നിന്നു...

"എന്താ ഇയാൾക്കു വേണ്ടത്"അവളുടെ കണ്ണുരുട്ടിയുള്ള ചോദ്യവും ദൃഢമായ ശബ്ദവും ആദ്യമായി ഗിരി കേൾക്കുന്നത്... നിനക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ എന്നവൻ ചിന്തിച്ചു 

"ഞാൻ എന്തേലും വേണമെന്ന് പറഞ്ഞോ "അവന് കൈകൾ കെട്ടി കൊണ്ട് പറഞ്ഞു 

"പിന്നെ എന്തിനാ എന്നേ പിന്തുടരുന്നെ "അവള് നിലത്തേക്ക് നോക്കി പറയുന്നത് കേട്ട് അവന് അന്താളിച്ചു... 

"നിന്നെ പിന്തുടരാനോ എപ്പോ.. "അവന് സംശയത്തോടെ ചോദിച്ചു... 

"എനിക്കറിയാം താൻ എന്നേ പിന്തുടരുവാ.. ഞാൻ പോകുന്ന എല്ലായിടത്തും ഇയാൾ ഉണ്ട്... എന്താ എനി വേണ്ടേ അനിയത്തിക്ക് വേണ്ടി ഞാൻ തോറ്റില്ലെ... എനി ഞാൻ എവിടെയാ തോറ്റു തരേണ്ടത് പറ "അവളുടെ സംസാരം കേട്ട് അവന്റെ കണ്ണുകൾ തള്ളി...താൻ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് ഇവള് പറയുന്നത്... 

"നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നെ... ഞാൻ അതിനൊന്നുമല്ലാ വന്നത് "അവന് അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു 

"പിന്നെ എന്തിനാ "അവള് ചോദിച്ചത് കേട്ട് അവനു മറുപടി ഉണ്ടായില്ല 

"അത് പിന്നെ.. തനിക് വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ... ഒന്നുമില്ലേലും പെണ്ണല്ലേ....ദേ നോക്ക് ഈ പരിസരത്തു ഒരു പൊടി കുഞ്ഞു പോലും ഇല്ലാ "അവന് കൃതിമ ഗൗരവം വരുത്തി പറഞ്ഞത് കേട്ട് അവള് ഒന്ന് പുച്ഛിച്ചു 

അവളിൽ മൗനമായിരുന്നു... എന്നാൽ മുഖത്ത് തന്നോടുള്ള പുച്ഛമുണ്ട്... അവള് ഒന്നുടെ മിഴികൾ ഉയർത്തി നോക്കി കൊണ്ട് തന്നെ മറികടന്നു  മുന്നിലേക്ക് നടന്നു... 

ഒരുപാട് മുന്നിൽ എത്തിയപ്പോൾ അവള് തിരിഞ്ഞു നോക്കി 

"ഞാൻ എങ്ങനെ ജീവിച്ചാലും ഇയാളെ അത് ബാധിക്കുന്നില്ലല്ലോ"അതും പറഞ്ഞുകൊണ്ട് അവള് മുന്നോട്ട് നടന്നു... 

ശെരിയാ അവള് എങ്ങനെ നടന്നാലും എന്നേ ബാധിക്കുന്നില്ലല്ലോ പിന്നെ എനിക്കെന്താ... അവന്റെ മനസ്സ് ആകെ അടിമറഞ്ഞ അവസ്ഥയിൽ ആയിരുന്നു... 

ഗിരിയുടെ മനസ്സിൽ പിന്നീട് മുഴുവൻ അവളായിരുന്നു... അവളുടെ ചുണ്ടിൽ അവസാനം വിരിഞ്ഞ മന്ദഹാസം തന്നെ പുച്ഛിച്ചത് ആണേലും അതിൽ വേദന കലർന്നൊരു മന്ദഹാസം ആണെന്ന് അവനു തോന്നി....പക്ഷെ പിനീട് അവന് അവളുടെ മുന്നിൽ കാണനോ  മിണ്ടാനോ പോയില്ലാ...സത്യം പറഞ്ഞാൽ പിന്നീട് അവളെ കണ്ടില്ലെന്ന് പറയുന്നതായിരിക്കും സത്യം... 

എന്നാൽ പൊന്നുവിന് പിന്നീട് വളരെ സന്തോഷമായിരുന്നു... ശ്യാമുമായുള്ള യാത്ര അവള് അത്രമേൽ ആസ്വദിച്ചിരുന്നു... അവനുമായി എടുത്ത സെൽഫിയിൽ അവള് പലപ്പോഴും മൊബൈലിൽ  എടുത്തു നോക്കി  അവന്റെ  ചുണ്ടിൽ മുത്തി കൊണ്ടിരുന്നു... 

**********************************
"ഏട്ടാ വേഗം വാ എക്സാം തുടങ്ങാൻ എനി അര മണിക്കൂറേ ഉള്ളൂ "

"അഹ്ടി ഇറങ്ങി.. പറയുന്ന കേട്ടാ വിചാരിക്കും എല്ലാം പഠിച്ചിട്ട് പോകുവാണെന്ന്... അല്ല എന്താ ഇന്ന് എക്സാം "ജീപ്പിൽ കയറി ഇരിക്കെ ഗിരി ചോദിച്ചു 

"ഹിസ്റ്ററി ആണ് "അവള് ബാഗ് മടിയിൽ വെച്ചു 

"ആഹ് ഇന്നലെ കണ്ട dear comrade എഴുതി വെച്ചേക്കരുത് "

"ഞ ഞ ഞ... ഒന്ന് വേഗം വിട് "
അവള് കണ്ണുരുട്ടി പറയുന്നത് കേട്ട് അവന് ചിരിച്ചുകൊണ്ട് കാർ എടുത്തു... ഗേറ്റ് കടന്നതും ഗാധ എത്തിനോക്കി.. ബുള്ളെറ്റില്ലാ... അപ്പൊ പോയി കാണും അവള് ഓർത്തു... 

"അയ്യോ ബെൽ അടിച്ചു ഏട്ടൻ ഒന്ന് വാ... എന്നിട്ട് ഇൻവിജിലേറ്റർ ആയി നിക്കുന്ന ടീച്ചറോട് ഹോസ്പിറ്റൽ പോകാൻ ഉണ്ടായിരുന്നു എന്ന് പറയണേ "

"അയ്യടി ഹോസ്പിറ്റലിൽ നിന്റെ ഓൻ ഉണ്ടോ "

"എന്റെ പൊന്ന് ഏട്ടാ സമയം ഇല്ലാ ഒന്ന് പെട്ടെന്ന് വാ... ഇപ്പൊ തന്നെ കല്മണിക്കൂർ ലേറ്റ് ആണ് "അവള് ചിണുങ്ങി കൊണ്ട് വിളിച്ചത് കേട്ട് അവന് അവളേം കൊണ്ട് ഹാളിലേക്ക് നടന്നു... ടീച്ചറോട് കള്ളം പറഞ്ഞു അവളെ കയറ്റിയപ്പോൾ അവള് സീറ്റിൽ ഇരുന്നു തനിക് ഫ്ലൈ കിസ്സ് തരാൻ മറന്നില്ലാ... 

വരാന്തയിലൂടെ നടക്കുമ്പോൾ ആണ് വീണ്ടും ഒരു ടീച്ചറുടെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടത്... അവന് വെറുതെ ഒന്ന് ക്ലാസ്സിലേക്ക് നോക്കി... അതെ അവള് തന്നെ... എന്നുമുള്ള അതെ നിർത്തം... ബാഗ് മാറിൽ പിണച്ചു പിടിച്ചു.. നീല ചുരിദാറിൽ തല കുനിച്ചു... 

"മിസ്സേ ഹാൾ ടിക്കറ്റ് ഞാൻ ഇന്ന് വാങ്ങികൊളാം... എക്സാം എഴുതാൻ സമ്മധിക്കണം "

"പറ്റില്ല കുട്ടി ഇതെന്താ തമാശ കളിയാണെന്ന് വിചാരിചോ ആദ്യം താൻ ഹാൾടിക്കറ്റ് കിട്ടാൻ ഫീസ് അടയ്ക്ക് എന്നിട്ട് ഈ എക്സാം പിനീട് എഴുതിയാൽ മതി... കുട്ടി പൊക്കൊളു ബാക്കിയുള്ള സ്റുഡന്റ്സിനു ഡിസ്റ്റർബ് ആകുന്നു "ടീച്ചർ പറഞ്ഞതും അവള് ഒന്നുടെ ദയനീയമായി അവരെ നോക്കി കൊണ്ട് ക്ലാസിൽ നിന്നു ഇറങ്ങി... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവൾ നടക്കാൻ ഒരുങ്ങിയതും തന്റെ സൈഡിൽ ആരോ നില്കുന്നത് പോലെ തോന്നി അവള് തല ചെരിച് നോക്കി... 

അവളുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറഞ്ഞു... പെട്ടെന്ന് തല താഴ്ത്തി അവള് നടന്നു അല്ലാ ഓടി എന്ന് പറയുന്നതായിരിക്കും ശെരി...

ഗിരിക്ക് അവളെ പിടിച്ചു നിർത്തി പലതും ചോദിക്കണം എന്നുണ്ട്.. എന്നാൽ അവന്റെ അഭിമാനം അതിനു സമ്മധിക്കുന്നില്ലാ....അവളുടെ മുന്നിൽ താഴ്ന്നു നിൽക്കാനും അവനു തോന്നിയില്ലാ... അവന് അവള് പോയ വഴിയേ നോക്കി... കാറിലേക്ക് നടന്നു... 

************************************
"നീയെന്താ ഇവിടെ പൊന്നു... കോളേജ് വിട്ട് നേരെ വീട്ടിലേക്ക് പോകൽ അല്ലെ.. എന്തിനാ കമ്പനിയിൽ വന്നേ "

"അത് പിന്നെ ഏട്ടാ അമ്മ ഇല്ലല്ലോ വീട്ടിൽ എനിക്ക് ബോറടിക്കും അതോണ്ട് വന്നതാ "

"അല്ലാ എങ്ങനാ വന്നേ "

"ഓട്ടോയിൽ... അത് പോട്ടെ വാ നമ്മക് ബീച്ചിൽ പോകാം.. "

"ബീച്ചിലോ... ഇപ്പോഴോ നീ അടങ്ങി ഇരുന്നേ പെണ്ണെ... എനിക്ക് നൂറുകൂട്ടം പണിയുണ്ട്.. "

"പ്ലീസ് ഏട്ടാ.. കൊതിയായിട്ട് അല്ലെ"

"അയ്യടി... അത്രക്ക് നിർബന്ധം ആണേൽ അതാ ശ്യാം അപ്പുറത് ഉണ്ട് അവനേം കൂട്ടി പോകോ ഞാൻ പതിയെ അങ്ങോട്ട് വരാം "

അത് കേട്ടതും അവള്ടെ മുഖം വിടർന്നു അവള് സമർത്ഥമായി അത് മറച്ചു പിടിച്ചു... 

"എന്നാലും ഏട്ടൻ ഇല്ലതെ "അവള് ആലസ്യമായി അഭിനയിച്ചു 

"അവനും നിനക്ക് ഏട്ടൻ ആണ് നീ അവനേം കൂട്ടിപോക്കോ ഞാൻ വരാം "അവൻ ഫയലുകൾ മറച്ചുകൊണ്ട് പറഞ്ഞു.. 

അയ്യെടാ എനിക്ക് തത്കാലം ഒരു ഏട്ടൻ മതി... ശ്യാമേട്ടനെ ഏട്ടനെ പോലെ കാണാൻ എന്റെ പട്ടി വരും അവള് പിറുപിറുത്തു ശ്യാമിന്റെ അടുത്തേക്ക് ചെന്നു... ശ്യാം കമ്പ്യൂട്ടറിൽ എന്തോ നോക്കുകയായിരുന്നു.. അവൾ അവന്റെ അടുത്ത് ചെന്ന് നിന്നതും.. 

"ഹ്മ്മ് പറ ഇന്നെവിടെക്കാ "തല ഉയർത്താതെ ശ്യാം ചോദിച്ചത് കേട്ട് അവള്ടെ കണ്ണുകൾ തള്ളി... 

ശേഷം അവള് ഒന്ന് നന്നായി ഇളിച്ചുകൊടുത്തു.... 

കടലിലേക്ക് പാഞ്ഞും... തിരമാലകൾ  വരുമ്പോൾ പുറകിലേക്ക് ഓടിയും മണലിൽ തന്റെ പേരും ഏട്ടന്റെയും ശ്യാമിന്റെയും പേരൊക്കെ എഴുതി ഗാധ കളിച്ചു.. അതൊക്കെ നോക്കിയും മൊബൈലിൽ പകർത്തിയും ശ്യാം മണലിൽ ഇരുന്നു...  

"വാ ശ്യാമേട്ടാ നമ്മക്ക് നടക്കാം... "അവള് അവന്റെ കയ്യില് പിടിച്ചു എഴുന്നേൽപ്പിച്ചു... ശേഷം ജീൻ പാന്റ് ചെറുതായി ഒന്ന് മടക്കി ചെരുപ്പ് കയ്യില് വെച്ചു... ശ്യാമും അവന്റെ ഷൂ കയ്യില് പിടിച്ചു ജീൻ മടക്കി  വെള്ളത്തിലൂടെ നടന്നു... 

"ഇന്ന് വന്ന എക്സാം മിസ്സേ മുന്നിലിരുന്നു തൂങ്ങുവായിരുന്നു അതുകൊണ്ട് ഞങ്ങൾക് തകർത്തെഴുതി "കോളേജിൽ നടന്ന ഓരോ കാര്യവും ഗാധ ശ്യാമിനോട് പറഞ്ഞു അവനൊരു കേൾവിക്കാരന് ആയി ചെറുപുഞ്ചിരിയോടെ അത് കെട്ടുകൊണ്ടു നടന്നു ... 

"എടി ചില്ലു  നോക്കി നടക്കു "പെട്ടെന്ന് അവളുടെ കയ്യില് പിടിച്ചു വലിച്ചു കൊണ്ട് ശ്യാം പറഞ്ഞു... അപ്പോഴാണ് അവളുടെ മുന്നിലെ ചില്ലു കഷ്ണം അവള് കണ്ടത്... അതിൽ ചവിട്ടാതെ വീണ്ടും നടന്നു... പക്ഷെ തന്നെ പിടിച്ച കയ്കളിലെ പിടി അവള് വിട്ടില്ലായിരുന്നു... 

*************************************
കാർ നിർത്തി... ഗിരിയും മണലിലേക്ക് ഇറങ്ങി... വീശിയടിക്കുന്ന കാറ്റു അവന്റെ മുടികളെ ആലസ്യമായി പറത്തികൊണ്ടിരുന്നു...  ചുറ്റും നോക്കി സൂര്യസ്തമയം കാണാൻ ഒരുപാട് ആളുണ്ട്... ഇവിടെ പൊന്നുവിനേം ശ്യാമിനെയും എങ്ങനെ കാണാൻ ആണ്... 

ഗിരി മൊബൈൽ എടുത്തു ശ്യാമിനെ വിളിച്ചു...അവർ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞത് കൊണ്ട് ഗിരി കൈകൾ കെട്ടി കടലിലേക്ക് നോക്കി... 

"ചേട്ടാ ലോട്ടറി ടിക്കറ്റ്... "

ശബ്ദം കേട്ട  ഭാഗത്തേക്ക് ഗിരി നോക്കി.അവനൊന്നു ഞെട്ടികൊണ്ടു അവളെ ഒന്ന് മൊത്തമായി കണ്ണോടിച്ചു... 

മുഖമൊക്കെ വിയർത്തൊലിക്കുന്നുണ്ട്....പിന്നിൽ ബാഗ് ഇട്ടുകൊണ്ട് കയ്യില് പിടിച്ചിരിക്കുന്ന ലോട്ടറി ബോർഡ്‌ അവള് പിടിമുറുക്കുന്നത് കണ്ടു ഗിരി അവളുടെ മുഖത്തേക്ക് നോക്കി... 

അവളിലും ഞെട്ടൽ ഉണ്ടായിരുന്നു... അവള് അവനെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഗിരി അവളുടെ മുന്നിൽ വന്നു നിന്നു... അവള് തല ഉയർത്തിയില്ല.. 

"സോറി എനിക്ക് ആളെ മനസ്സിലായില്ല "മിഴികൾ ഉയർത്താതെ അവള് പറഞ്ഞു... 

"ഹ്മ്മ് നിന്നെ കാണാത്ത സ്ഥലം ഇല്ലല്ലോ... എല്ലാ തരം പണിയിലും കാണാം... "

അവന് കയ്കൾ കെട്ടി അവളെ നോക്കി ചോദിച്ചതും അവളുടെ മുഖം തുടുത്തു....

"അതിനു ഇയാൾക്കു കൊഴപ്പമില്ലല്ലോ..താൻ തന്റെ പെങ്ങൾ എവിടെയാ പോകുന്നത് എന്ന് നോക്കിയാൽ മതി....എന്റെ കാര്യം നോകണ്ടാ..  എനിക്ക് പോണം വഴീന്ന് മാറു "അവള് ഗൗരവത്തോടെ പറഞ്ഞത് ഗിരിക്ക് പിടിച്ചില്ല പ്രതേകിച്ചു പൊന്നുവിനെ വലിച്ചിട്ടത് 

"ഓഹോ ഇത് കഴിഞ്ഞാൽ രാത്രിയിൽ എവിടെയാ ഡ്യൂട്ടി.. ബസ്റ്റാന്റിന്റെ പുറകിലെ കെട്ടിടത്തു ആണൊ... "അവന് പുച്ചംകലർന്ന രീതിയിൽ ചോദിച്ചതും അവളുടെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... അവനു ഒരിക്കലും പ്രദീക്ഷിച്ചില്ല... മുഖം ദേശ്യത്താൽ വലിഞ്ഞു മുറുകി.. അവളെ കൈചൂണ്ടി പറയാൻ നിന്നതും... 

"മിഴി..... "

പെട്ടന്ന് ഗിരിയും അവളും ഞെട്ടി... ഗിരി തിരിഞ്ഞു നോക്കി... പൊന്നുവും ശ്യാമും... തങ്ങളെ നോക്കി നില്കുന്നു... ഗിരിയുടെ കൈകൾ അറിയാതെ അവന്റെ കവിളിൽ തൊട്ടു... തന്നെ അടിച്ചത് അവള് കണ്ടിട്ടുണ്ടാകുമോ... അവന് ഓർത്തു... ഗിരി അവളെ ചുവന്ന കണ്ണോടെ നോക്കി...

ഗാധ പാഞ്ഞു വന്നു അവളുടെ അവള്ടെ കവിളിൽ അടിച്ചപ്പോൾ ആണ് ഗിരി ഞെട്ടിയത്...അവന് ഗാധയെ പിടിച്ചു ചേർത്ത് നിർത്തി.. 

"വേണ്ട പൊന്നു വിട്ടേക്ക്.. ഇവൾക്കുള്ളത് ഞാൻ കൊടുത്തോളാം "പൊന്നുവിനോട് അവന് പറഞ്ഞു അവൾക് നേരെ നോക്കിയതും അവളുടെ മുഖം കണ്ടു അവന്റെ ദേഷ്യം മാറി പാവം തോന്നി... പക്ഷെ അവൾക്കത് വേണം എന്ത് കൊണ്ടോ അവനത് തോന്നി... 

ഗിരി അവളെ നോക്കി നില്കുന്നത് കണ്ടു പൊന്നു അവളുടെ മുന്നിലേക്ക് നടന്നു... 

"നിനക്ക് എങ്ങനാ തോന്നിയെടി എന്റെ ഏട്ടനെ തല്ലാൻ.. ഹേ...ഓ അന്ന് തോറ്റത്തിന്റെ ദേഷ്യം തീര്ഥായിരിക്കും അല്ലെ... എനി മേലാൽ എന്റെ ഏട്ടന്റെ കൺമുന്നിൽ വരിക പോലും ചെയ്യരുത് "പൊന്നു അവൾക് നേരെ വിരൽ ചൂണ്ടിയതും അവളുടെ മുഖത്ത് അതെ മന്ദഹാസം ഉണ്ടായിരുന്നു... 

ഒരുനിമിഷം പൊന്നുവും ശ്യാമും അവളെ ഞെട്ടി നോക്കി എന്നാൽ ഗിരിക്ക് അറിയാമായിരുന്നു അവളെ പ്രതികരണം ഇങ്ങനെ തന്നെ ആയിരിക്കുമെന്ന്... 

"ഗാദേച്ചി... എന്റെ സീനിയർ ആയത് കൊണ്ടുള്ള റെസ്‌പെക്ട് ഒക്കെ എനിക്കുണ്ട്... തന്റെ ഏട്ടനോടും ഉണ്ട് പെങ്ങൾക്ക് വേണ്ടി ആരോടും തല്ലുകൂടുന്ന ഒരു ഏട്ടൻ... 

അവള് ഒന്ന് പുച്ഛിച്ചു... 

എന്നാൽ സ്വന്തം  കൂടപ്പിറപ്പിനു വേണ്ടി മറ്റുള്ളവരുടെ കഴിവ് അടിച്ചമർത്തുമ്പോൾ നിങ്ങള് ഓർക്കണം ചിലപ്പോ അവർ ഇതിനു ഇറങ്ങുന്നത് നിങ്ങളെ പോലെ അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടാണെന്നു... 

എല്ലാം പോട്ടെ... എന്നിട്ടോ ഞാൻ എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ ഇയാൾ വന്നു എന്നേ തടഞ്ഞു നിർത്തുന്നത് എന്തിനാണെന്ന് ചോദിക്ക്... ഞാൻ അടിച്ചത് മാത്രമേ ഗാധേച്ചി കണ്ടുള്ളു എന്തിനാ അടിച്ചതെന്ന് ഈ ഇരിക്കുന്ന ഏട്ടനോട് ചോദിക്കണം... "

അവളിലെ ശബ്ദം കടുപ്പമായിരുന്നു... പൊന്നു പോലും അവളെ അത്ഭുദത്തോടെ ആണ് നോക്കിയത്... അവള് എല്ലാവരെയും നോക്കി മന്ദഹസിച്ചതിനു ശേഷം ആ ടിക്കറ്റ് ബോർഡ് ഒന്നുടെ മുറുക്കി പിടിച്ചു കൊണ്ട് നടന്നു പോയി.... 

ഗിരിയുടെ മുഖം വിളറി വെളുത്തു... ആദ്യമായിട്ടാണ് ഒരുത്തി തനിക് നേരെ വിരൽ ചൂണ്ടുന്നത്... അതും അനിയത്തിയുടെ മുന്നിൽ വെച്ചു...അവന് പൊന്നുവിനെ നോക്കി ശേഷം ശ്യാമിനെയും... ശ്യാമും ഒന്നും അറിയാതെ എന്നാൽ എന്തോ അറിയാൻ കാത്ത് നിൽക്കുന്ന പോലെയുള്ള അവന്റെ നോട്ടം കണ്ടു ഗിരി കാറിന്റെ അടുത്തേക്ക് നടന്നു... 

ഗാധ കോളേജ് വിട്ടതിനു ശേഷം ജ്യൂസ്‌ കുടിക്കാനായി കയറിയതായിരുന്നു.... അപ്പോഴാണ് അവളുടെ ചങ്കായ കസിന് ഗീതുവിന്റെ അമ്മയെ കണ്ടത്...ഗാധ വേഗം പൈസ കൊടുത്ത് കടയിൽ നിന്നു ഇറങ്ങി... 

അവള് അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ആന്റി ആരോടോ സംസാരിക്കുകയായിരുന്നു... കുറച്ചൂടെ മുന്നോട്ട് എത്തിയതും അവൾക് ആളെ മനസ്സിലായി... "മിഴി "അവള് പതിയെ മൊഴിഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് നടന്നു....

"ഹായ് ആന്റി... "ഗാധ അവരുടെ അടുത്ത് ചെന്നു വിളിച്ചതും ആ സ്ത്രീ ചിരിയോടെ അവളെ നോക്കി 

"ആന്റിയെന്താ ഇവിടെ?   ഗീതുവിന്‌ സുഖമല്ലേ "

"ആഹ് അവള് നന്നായി പോണു... ഞാൻ സ്കൂൾ വിട്ട് പോവാൻ ഇരിക്കുവായിരുന്നു അപ്പോഴാ എന്റെ സ്റ്റുഡന്റിനെ കണ്ടത്... അങ്ങനെ ഇവിടെ വന്നതാ "

മിഴിയെ നോക്കി ആന്റി പറയുന്നത് കേട്ട് ഗാധ മിഴിയെ നോക്കി.. മിഴി ചെറുതായി ഒന്ന് ചിരിച്ചു... ഗാധ തിരിച്ചും... ഷീന.. ഹയർ സെക്കന്ററി ടീച്ചർ ആണ്... അവരുടെ പ്ലസ് ടു സ്റ്റുഡന്റ് ആണ് മിഴി... എന്ന് ഗാധക്ക് മനസ്സിലായി... 

"എന്നാ ടീച്ചറെ ഞാൻ പോകുവാ.."മിഴി 

"ശെരി മോളേ... എല്ലാം ശെരിയാവും... നന്നായി വരും "അവർ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞതും അവള് ഒന്ന് പുഞ്ചിരിച്ചു.. ശേഷം രണ്ടു പേരോടും പറഞ്ഞു തിരിഞ്ഞു നടന്നു... ഗാധ അവളെ തന്നെ നോക്കുവായിരുന്നു... 

"ഹ്മ്മ്മ് പിന്നെ സുഖല്ലേ.. പൊന്നു... ഗിരി കമ്പനിയിൽ പോകാറില്ലെ "ആന്റിയുടെ ശബ്ദം ആണ് അവളെ മിഴിയിൽ നിന്നു ആന്റിയിലേക്ക് നോക്കിയത്... 

"ഹാ നന്നായി പോണു..."ഗാധ മറുപടി പറഞ്ഞു... 

"എന്നാൽ വാ വീട്ടിലേക്ക് പോകും വഴി ഞാൻ വീട്ടിൽ ഇറക്കം.. കേറിക്കോ "

ആന്റി പറഞ്ഞത് കേട്ട് അവള് തലയാട്ടിക്കൊണ്ടു കാറിൽ കയറി... 

"അത് പിന്നെ ആന്റി... ഈ മിഴിക്ക് വീട്ടുക്കാർ ഒന്നുമില്ലേ "പോകുംവഴി ഗാധ ആന്റിയോട്‌ ചോദിച്ചു

"നിനക്ക് അവളെ എങ്ങനെ അറിയാം "

"അവള് എന്റെ കോളേജിലാ.. ജൂനിയർ ആണ്... പിന്നെ അവൾക്കെന്തെക്കൊയോ പ്രോബ്ലം ഉള്ളത് പോലെ തോന്നി അതാ ഞാൻ "ഷീനയുടെ സംശയത്തോടെയുള്ള നോട്ടം കണ്ടു അവള് പറഞ്ഞു... 

ഗാധ പറഞ്ഞത് കേട്ടു അവർ ഒന്ന് മന്ദഹസിച്ചു ശേഷം ഏതോ ഓർമയിൽ എന്നാ പോലെ പറയാൻ തുടങ്ങി 

**************************************
"മിഴി... മിടുക്കി പെണ്ണാണ് അവള്.. പ്ലസ് വണ്ണിൽ ആയിരുന്നപ്പോൾ തന്നെ എല്ലാത്തിലും ഫസ്റ്റ് ആയിരുന്നു... കലോത്സവം അയാളും പഠിത്തത്തിൽ ആയാലും.. അങ്ങനെ എല്ലാത്തിനും അവള് ഒന്നാമതായിരുന്നു... ടീച്ചേഴ്സിന്റെ പെറ്റ് ആയിരുന്നു മിഴി... 

എല്ലാവർക്കും അറിയാമായിരുന്നു അവള് അച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെയാണ് താമസിക്കുന്നെ എന്ന്... എന്നാലും അവള് എപ്പോഴും സന്തോഷവതിയായിരുന്നു... ഇന്നേ വരെ ആ മുഖം വാടിയിട്ട് ആരും കണ്ടിട്ടില്ല... 

അങ്ങനെയിരിക്കെ പ്ലസ് ടു എത്തിയപ്പോൾ ആണ് അവള്ടെ അച്ഛന് കുഴഞ്ഞു വീണത്... സ്കൂളിലെ ഒരുവിധം എല്ലാവരും കാണാൻ പോയിരുന്നു....

പക്ഷെ ആദ്യമൊന്നും അവള് സ്കൂളിൽ വന്നില്ല.. ചിലപ്പോൾ അച്ഛന്റെ മരണം താങ്ങാൻ ആവാതെ ലീവ് ആയിരിക്കും എന്നാണ് കരുതിയത്... എന്നാൽ ഒരു മാസത്തോളം വരാതായപ്പോൾ ആണ്.. ഞങ്ങൾ കുറച്ചു ടീച്ചേഴ്സും കമ്മിറ്റി ക്കാരും കൂടെ അവളുടെ വീട്ടിലേക്ക് ചെന്നത്... 

എന്നാൽ അവിടെ അവളുടെ രണ്ടാനമ്മയും വേറൊരു പുരുഷനും മാത്രമേ ഉണ്ടായിരുന്നു... അവരിൽ നിന്ന് അറിഞ്ഞത്.. അച്ഛന് മരിച്ചപ്പോൾ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി എന്നതായിരുന്നു... 

പക്ഷെ ഞങ്ങൾക്ക് അതിൽ വിശ്വാസം വരാത്തത് കൊണ്ട് തന്നെ അയൽവീട്ടിൽ ചോദിച്ചപ്പോൾ അറിഞ്ഞത്... 

കഴിഞ്ഞ ആഴ്ച... രാത്രി ആ പെൺകുട്ടി കരഞ്ഞു കൊണ്ട് വീട്ടിൽ നിന്നു ഇറങ്ങുന്ന ശബ്ദം കേട്ടപ്പോൾ ആണ് അയൽവീട്ടിലെ ചേട്ടൻ കാര്യം അന്നോഷിച്ചത്... അപ്പോൾ അറിഞ്ഞത് ആ സ്ത്രീയും അയാളും കൂടെ കുട്ടിയെ വിൽക്കാനുള്ള പ്ലാൻ ആയിരുന്നു... അതറിഞ്ഞപ്പോൾ അവള് ഇറങ്ങി ഓടിയതാ... പക്ഷെ എങ്ങോട്ടാണ് പോയതെന്ന് ആർക്കും ഒരു ഐഡിയയും ഉണ്ടായിരുന്നില്ല... 

ഒരുപാട് അന്ന്യോഷിച്ചു എവിടെയാണ് അവള് പോയതെന്ന്... പക്ഷെ കണ്ടെത്താൻ ആയില്ല... അവസാനം അവളുടെ പേര് അറ്റെൻഡൻസ് ബുക്കിൽ നിന്നു കട്ട്‌ ആകാൻ നിന്ന ദിവസം ആണ് അവള് സ്കൂളിലേക്ക് വന്നതാ... 

അന്നും അവളുടെ മുഖത്ത് നീർതെളിച്ചം ഉണ്ടെങ്കിലും.. ചുണ്ടിൽ മായാത്തൊരു ചിരി ഉണ്ടായിരുന്നു 

അന്ന് അവള് പറഞ്ഞു ഏതോ ഒരു വീട്ടിലാണ് താമസം അന്ന് രാത്രി ഓടി ചെന്നത് ആരുടെയോ കാറിൽ ആയിരുന്നു... അവള്ടെ അവസ്ഥ കണ്ടപ്പോൾ അവർ വീട്ടിലേക്ക് കൂടിയതാണ് എന്നൊക്കെ... 

പിന്നീട് പ്ലസ് ടു കഴിയുന്നത് വരെ അവള് പതിയെ റിക്കവർ ആയി വന്നു... പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഇന്നാണ് ഞാൻ വീണ്ടും അവളെ കാണുന്നത്... "

ആ സ്ത്രീ പൊന്നുവിനെ നോക്കിയപ്പോൾ അവള് ബാക്കി കേൾക്കാനുള്ള ആവേശത്തിൽ ആയിരുന്നു... 

"ഇന്ന് ഞാൻ അവളെ കാണുന്നത് ലോട്ടറി ടിക്കറ്റും പിടിച്ചു റോഡിലൂടെ നടക്കുന്നതാണ് .. കണ്ടപ്പോൾ ഒന്ന്  ഞെട്ടി കാരണം അവള്കതിന്റെ ആവിശ്യം ഇല്ലാ... അവള്ക്ക് അന്ന് അഭയം കൊടുത്തത് ജീവൻ അസോസിയേഷന്റെ ഓണർ ആയിരുന്നു... അവരാണ് അവളെ പഠിപ്പിക്കാമെന്ന് ഏറ്റത് 

പക്ഷെ അവളിൽ നിന്ന് ഞാൻ അറിഞ്ഞു... അയാൾ അവളോട് മോശമായി പെരുമാറിയതും അവള് ആ വീട്ടിൽ നിന്നു ഇറങ്ങി മഠത്തിൽ  താമസം മാറ്റിയതും എല്ലാം... . 

ഇന്ന് അവൾക് സ്വസ്ഥമായി ഉറങ്ങാം... പക്ഷേ വയർ നിറക്കാൻ അവള് തന്നെ മുന്നിട്ടിറങ്ങണം... "

ഷീന ആന്റി പറഞ്ഞത് മുഴുവൻ ഗാധ ഗിരിയോടും ശ്യാമിനോടും ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി... അറിയാതെ അവളുടെ കണ്ണും നിറഞ്ഞിരുന്നു... 

"കോളേജിൽ ആദ്യമായി വന്നപ്പോൾ എനിക്കറിയില്ലായിരുന്നു അവള് ഒരുപാട് സഹിച്ചാണ് വരുന്നത് എന്ന്... ഞാൻ അവളെ കാണുന്നത് തന്നെ ആർട്സ് ഡേയുടെ പ്രാക്റ്റീസ് ടൈം അവള് നൃത്തം ചെയ്യുന്നതാണ്... അന്നാദ്യമായി തന്നെ മാത്രം ആശ്രയിച്ചിരുന്ന ടീച്ചേർസ് അവളുടെ പുറകെ ആയപ്പോൾ സഹിച്ചില്ല്യ... അതാ ഞാൻ ഏട്ടനോട് ... 

അന്ന് എനിക്ക് കിട്ടിയ പതിനായിരം രൂപ നമ്മള് തൂർത്തടിക്കുമ്പോൾ അവള് കോളേജിലെ എക്സാം ഫീ അടക്കാനുള്ള പൈസ പോയതിന്റെ വിഷമത്തിലും അടങ്ങി ഇരുന്നില്ല... അവള് ഇപ്പൊ ഏതോ റെസ്റ്റാറ്റാന്റിൽ ആണ് വർക്കിന്‌ നില്കുന്നെ... അത് മാത്രമല്ല... ഒരു വിധം എല്ലാ പണിയിലും അവള് ഉണ്ട്... എന്തിനു ഏട്ടന്റെ കമ്പനിക്ക് മുന്നിലെ കോട്ടയിസിലെ ക്ലീനിങ്ങിനു പോലും... 

ഗാധ അവളെ കുറിച്ച് അറിഞ്ഞത് മുഴുവൻ അവരോട് പറഞ്ഞു.. ശ്യാമിനു ഞെട്ടൽ ഉണ്ടേലും ഗിരിക്ക് അതൊക്കെ അറിയാമായിരുന്നു... പക്ഷെ എന്തിനു അവള് ഇതിനിറങ്ങി എന്നതിന് ഉത്തരം അവനു മനസ്സിലായപ്പോൾ അവന്റെ മനസ് വല്ലാതെ വീർപ്പുമുട്ടി... താൻ ഒരിക്കലും അവളോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു... അവന് ഓർത്തു... 

ഗിരിയെയും പൊന്നുവിനെയും നോക്കാതെ അവന് മുറിയിലേക്ക് ചെന്നു ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് മറിഞ്ഞു.   

അന്ന് ആദ്യമായി അവളെ കണ്ടത് അവന്റെ മനസ്സിൽ നിറഞ്ഞു... നീട്ടി എഴുതിയ മിഴിയിൽ നൃത്തം വെക്കുന്നതും... പിന്നീട് നിറഞ്ഞ മിഴികളോട് കൂടെ നോക്കുന്നതുമെല്ലാം... അവന്റെ മനസ്സ് ആകെ അടിമറിഞ്ഞ അവസ്ഥയിൽ ആയിരുന്നു... 

തന്റെ പൊന്നുവിനാണ് ഈ അവസ്ഥ വന്നതെങ്കിൽ അവന് ഓർക്കാൻ പോലും കഴിഞ്ഞില്ലാ... 

പൊന്നുവിന് വേണ്ടിയാണ് താൻ അവളെ ഭീഷണിപ്പെടുത്തിയത്... കാരണം അവള് വേദനിക്കുന്നത് എനിക്ക് സഹിക്കാൻ ആവുന്നതല്ലാ.. അത്രമേൽ എന്റെ പൊന്നു അനുഭവിച്ചിട്ടുണ്ട്..  പക്ഷെ അവളെ ഓർത്തു മറ്റൊരു പെൺകുട്ടിയുടെ അവസ്ഥ ഞാൻ മനസ്സിലാക്കിയില്ല ..   

***************************************
രാത്രി ഗിരിയെ ഒരുപാട് തട്ടി വിളിച്ചിട്ടും ഗിരി ഡോർ തുറക്കാത്തത് കണ്ടപ്പോൾ പൊന്നുവിന് വല്ലാതായി... ഇന്നേവരെ ഏട്ടൻ തന്റെ വിളിക്കൽ കേൾക്കാതെ നിന്നിട്ടില്ല എന്നവൾ ഓർത്തു... 

അമ്മ ഭക്ഷണം കഴിച്ചു മരുന്ന് കഴിച്ചു കിടന്നു... ഏട്ടൻ വന്നിട്ടേ ഗാധ എപ്പോഴും കഴിക്കാറുള്ളു എന്നാൽ ഇന്നേട്ടൻ മുറിയിൽ അടച്ചു പൂട്ടിയിരിക്കുന്നത് അവൾക് സഹിച്ചില്ല... കണ്ണുകൾ നിറഞ്ഞു വന്നു... 

പതിയെ മുന്നിലെ ഡോർ ശബ്ദമാക്കാതെ തുറന്ന് പുറത്തേക്കിറങ്ങി അയല്പക്കത്തേക്ക് നോക്കി... ലൈറ്റ് ഉണ്ട്... അവള് മെല്ലെ ചെരുപ്പിട്ടു മതില് മേലേ കേറി... അപ്പുറത്തെ ഭാഗത്തേക്ക് നിരങ്ങി ഇരുന്നുകൊണ്ട് തുള്ളി... 

ഡോർ പൂട്ടാത്തതിനാൽ അവള് ചെരുപ്പഴിച്ചു വീട്ടിലേക്ക് കയറി... 

"ഈ ടീവി എപ്പോഴും ഓൺ ആണല്ലോ ഇതിനു റസ്റ്റ്‌ ഒന്നും വേണ്ടേ "അവള് ഓർത്തു കൊണ്ട് ഉള്ളിലേക്ക് കയറി... 

"ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ "ടീവി യിൽ പ്ലേ ആയിരിക്കുന്ന പാടില്ല ലയിചിരിക്കുമ്പോൾ ആണ് 

 "എന്റമ്മേ "പെട്ടെന്നൊരു അലർച്ച കേട്ട് അവള് പുറകിലേക്ക് വേച്ചു പോയി... 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top