പുതുപ്പെണ്ണ് ♥️ 1
രചന: രമേശ് മെഴുവേലി
..... മഹാദേവന്റെ മുന്നിൽ ശിവലിംഗം നോക്കി അവൾ ഒന്ന് കരഞ്ഞു.. കുട്ടികാലം മുതൽ കണ്ടു വളർന്ന ക്ഷേത്രം.... എന്നും അവൾക്കു തണലായി എപ്പോഴും പ്രാർത്ഥനയിൽ വരുന്ന ഭാഗവൻ ....
ഇന്ന് ആ ഭഗവാന്റെ മുന്നിൽ വെച്ചു 23 ... വയസ്സിൽ ഹരി ഏട്ടന്റെ താലി ഇട്ടു കൊണ്ട് അവൾ നിന്നു....
മോളെ ലക്ഷ്മി വന്നേ അമ്മയുടെ വിളി....
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് കാറിന്റെ അടുത്തേക് നടന്നു..
അവളുടെ ശ്വാസത്തിന്റ വേഗത അറിയുന്ന മുത്തശ്ശി ആൽമരത്തിന്റ മുന്നിൽ ആണ് അച്ഛനും അമ്മയും.. അനിയത്തിയും...... തന്നെ യാത്ര ആക്കാൻ നിക്കുന്നു...
കൂട്ടുകാരുടെ തമാശ പറച്ചിലിൽ സംസാരിച്ചു കൊണ്ട് ഇരിക്കുന്നു ഹരിയേട്ടൻ....
ഹരിയേട്ടൻ കുടുബത്തിലെ രണ്ടാമത്തെ കുട്ടിയാണ് മൂത്ത ചേട്ടൻ ആർമിയിൽ ജോലി ചെയുന്നു.. കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളും ഉണ്ട്.... പിന്നേ രണ്ട് അനിയത്തി കുട്ടികൾ ആണ് ഹരിയേട്ടന്..
ഹരിയേട്ടൻ ഗവണ്മെന്റ് ജോലി ആണ് ക്ലാർക്...
അച്ഛനും അമ്മയും ഗവണ്മെന്റ് റിട്ടയർഡ് ടീച്ചർ ആണ് ഹരിയേട്ടന്റ...
ഹരിയേട്ടന് പറ്റിയ ബന്ധം ഒന്നുമല്ല ഞാൻ..
ഞാൻ ഒരു സാധാരണ കാരി ആണ് അച്ചൻ ഓട്ടോ തൊഴിലാളി.. അമ്മ വീട്ടുജോലി.. അനിയത്തി പഠിക്കുന്നു...
ബ്രോക്കർ നാണു ചേട്ടൻ വഴിയാണ് ബന്ധം വന്നത്...
ഹരിയേട്ടന്റ അത്രയും സൗന്ദര്യം ഒന്നുമില്ല എനിക്ക്. ഹരിയേട്ടൻ നല്ല സുന്ദരൻ ആണ് നല്ല കട്ടി മീശയും നല്ല നെഞ്ചളവും അവശ്യത്തിന് പൊക്കവും. നല്ല ചിരിയും ഓക്കേ ആണ്.
ഏതു പെൺകൊച്ചു കണ്ടാലും ഒന്ന് നോക്കും...
ഞാൻ എന്നെ കുറച്ചു എങ്ങനെ പറയുക അല്ലെങ്കിലും സ്വന്തം സൗന്ദര്യ തെ കുറച്ചു പറയാൻ മടി ആണ്..
ഒരുപാട് നിറം ഒന്നുമില്ല ഇരുനിറം... പിന്നെ പലരും പറയാറുണ്ട് എന്റെ കരിമഷി കണ്ണുകളും മുക്കുത്തിയും സൂപ്പർ ആണെന്ന്....
പിന്നെ ഹരിയേട്ടൻ ഒരു മൂക്കുത്തി ഭ്രാന്തൻ കൂടി ആണെന്നു പറഞ്ഞു... ചിലപ്പോൾ എന്റെ മൂക്കുത്തി ആവും ഇഷ്ടം ആയതു എന്തോ അറിയില്ല..
എന്നെ ഹരിയേട്ടന് ഇഷ്ടം ആയത് കൊണ്ട്.സ്ത്രീധനം ആയിട്ടു സാമ്പത്തികം ഒന്നും വേണ്ട എന്നാണ് പറഞ്ഞത്...
പക്ഷെ കല്യാണം ആയപ്പോഴാകും കുടുബക്കാരുടെ ചോത്യം ഓക്കേ വന്നു.. ഗവണ്മെന്റ് ജോലി കാരനെ അല്ലയോ കൊച്ചിന് കിട്ടിയത് എന്തെങ്കിലും നല്ലതായിട്ട് കൊടുക്കണം എന്ന് പറഞ്ഞു....
അവസാനം അച്ഛൻ ഉണ്ടായിരുന്ന 5സെന്റ് പുരയിടം പണയ വെച്ച്...20പവനും 2ലക്ഷം രൂപയും കൊടുത്തു....
...ഇങ്ങോട്ട് വേഗം വാ കുട്ടിയേ 12 മണിക്ക് മുൻപ് അവിടെ ചെല്ലണം സമയം കഴിഞ്ഞാൽ പ്രശനമാ.. ബ്രോക്കർ നാണു ചേട്ടൻ പറഞ്ഞു...
എല്ലാവരും കാറിന്റെ അടുത്ത് എത്തി.. അമ്മയെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു... എന്തിനാ മോളെ കരയുന്നത്.. അമ്മ ഒരു ചെറു വേദനയോടെ പറഞ്ഞു... അനിയത്തി പൊട്ടി കരഞ്ഞു ചേച്ചി എന്ന് വിളിച്ചു അവൾക്കു ഞാൻ ചേച്ചി മാത്രം അല്ലായിരുന്നു.. അമ്മയെ പോലെ ആണ്...
എല്ലാവരോടും യാത്ര പറഞ്ഞു ഹരിയേട്ടൻ കാറിൽ കയറി....
മോള് കയറു അച്ഛൻ എന്റെ കൈ പിടിച്ചു പറഞ്ഞു... എനിക്ക് അത് വരെ ഉണ്ടായിരുന്ന സകല നിയന്ത്രണവും പോയി ഞാൻ അച്ഛന്റെ കാലിൽ തൊട്ട് തൊഴുതു അച്ഛനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...
അച്ഛൻ വേദന ഹൃദയത്തിൽ പിടിച്ചു നിർത്തി അച്ഛൻ ഹൃദയം ത്തിന്റെ വേഗത എനിക്ക് അറിയാം...
മോള് നന്നായി ജീവിക്കുക ആരെ കൊണ്ട് മോശം എന്ന് പറയിക്കരുത് അവിടെ ഉള്ള അച്ഛനെയും അമ്മയു പൊന്ന് പോലെ നോക്കണം..
മതി കുഞ്ഞേ രണ്ട് ദിവസം കഴിഞ്ഞാൽ ഇങ്ങോട്ട് ഓക്കേ വരില്ലയോ പിന്നെ എന്താ കയറു നീ നാണു ബ്രോക്കർ പറഞ്ഞു...
ഞാൻ കാറിൽ കയറി ഹരിയേട്ടന് ഒന്ന് നോക്കി ഹരിയേട്ടൻ എന്നെ നോക്കി ഒന്ന് ചിരിച്ചു... ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിലിലേക്കു പോകുന്നതിന്റെ ടെൻഷൻ ആയിരുന്നു എന്റെ മുഖത്തു......
ആലപ്പുഴയിലെ കായൽ ഭംഗിയോളം സുന്ദരമായ ഒരു തറവാട്ടിലേക്ക് ആണ് ആ കാർ വന്നു നിന്നത്....
ഹരിയേട്ടൻ ഇറങ്ങി പിന്നാലെ ഞാനും ഇറങ്ങി
വീട് കണ്ടപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി വലിയ തറവാട് ഞാൻ സിനിമയിൽ ഓക്കേ മാത്രമേ ഇത്രയും വലിയ വീടും തറവാടും ഓക്കേ കണ്ടിട്ട് ഉള്ളു..
അവിടെ എല്ലാവരും വാതിക്കൽ നിന്നു.. അമ്മയുടെ മുഖത്തേക്കു ഞാൻ ഒന്ന് നോക്കി ഒരു സന്തോഷം ഇല്ല എന്നാലും നിലവിളക്കു കൈയിൽ തന്നു...
അങ്ങനെ ആ വലിയ കുടുബത്തിലേക്കു വലതു കാൽ വെച്ചു ഞാൻ കയറി........
വീടിന്റെ അകത്തു കയറി സോഫയിൽ ഇരുന്നു ഹരിയും ലക്ഷമിയും..
അവളുടെ മുഖത്തു നല്ല പരിഭ്രമം ആയിരുന്നു.. ചുറ്റിനും പരിചയമില്ലാത്ത കുറെ മുഖങ്ങൾ..
മണിക്കുട്ടി...
ചേട്ടന് കൊടുക്കാൻ പാൽ കൊണ്ട് വാ..ചേട്ടത്തിയമ്മ വിളിച്ചു പറഞ്ഞു...
ഹരിയുടെ പെങ്ങൾ ആണ് മണിക്കുട്ടിയും മീനുകുട്ടിയും...
മൂത്ത ചേട്ടന്റെ ഭാര്യ ആണ് പാലുമായി വന്നത് സുമതി ചേച്ചി...
സാധാരണ അമ്മായിമ്മ ആണ് പാൽ കൊടുക്കുന്നത് അമ്മെയെ കാണാതെ ആയപ്പോഴേ അവളുടെ മനസിൽ ഒരു പിടച്ചിൽ ഉണ്ടായി.... പെങ്ങൾമാരും ചേച്ചി എല്ലാവരും രണ്ടുപേർക്കും പാൽ കൊടുത്തു.....
വാ ചേച്ചി മിനുട്ടീ അവളെയും കൊണ്ട് ഒരു റൂമിലേക്ക് പോയി ഇതാണ് എന്റെ ചേച്ചിയുടെ റൂം എന്നിട്ടവൾ ചിരിച്ചു.. അവളുടെ വാക്കുകളിൽ നിന്നും അവൾക്കു എന്നോട് സ്‌നേഹം ഉണ്ടെന്ന് മനസിലായി...
ചേച്ചി ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അവൾ പോയി..
ഹരി മുറിയിൽ കയറി വന്നു അവളെ ഒന്ന് നോക്കി....
എന്താടോ..തനിക്ക് ഒരു പരിഭ്രമം എന്റെ വീടും വീട്ടുകാരെയും ഒന്നും തനിക് ഇഷ്ടം ആയില്ലേ...
ആയ്യോ അങ്ങനെ ഒന്നുമില്ല ഹരിയേട്ടാ ഞാൻ വന്നത് അല്ലെ ഉള്ളു അതിന്റ ഒരു ടെൻഷൻ...
ഹരി അവളുടെ കൈകളിൽ പിടിച്ചു ചേർത്ത് നിർത്തി എന്നിട്ട് പറഞ്ഞു... ഇന്ന് മുതൽ നിന്റ എല്ലാം ഈ വീടാണ്...
അച്ഛൻ പാവമാണ് അമ്മയ്ക്ക് ചില വാശികൾ ഉണ്ട് അത് അറിഞ്ഞു നീ നിക്കണം എന്നാലും പാവമാ അമ്മ..
പിന്നെ ചേട്ടത്തിയമ്മേ കണ്ടല്ലോ അതെപ്പോഴും ഇങ്ങനെ ഓടി നടക്കും അതൊരു പാവമാ..
പിന്നെ ചേട്ടൻ അങ്ങനെ ആരോടും മിണ്ടില്ല... അതാണ് സ്വഭാവം
അവള്മാരെ കണ്ടല്ലോ രണ്ടും അല്പം കുസൃതി ഉള്ള കൂട്ടങ്ങൾ ആണ് രണ്ടിനും നിന്നെ ഒരുപാട് ഇഷ്ടമാ......
പിന്നെ നിനക്ക് എന്തും എന്നോട് തുറന്നു പറയാം...
സന്തോഷം ആയാലും സങ്കടം ആയാലും നിന്റെ കൂടെ എന്നും ഉണ്ടാവും ഞാൻ....
അവന്റ ആ വാക്കുകൾ അവളുടെ മനസിൽ ഒരുപാട് സന്തോഷം നിറച്ചു അവൾ ഒന്ന് ഹരിയുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു...
ഹരിയേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
എന്തെ പറ നീ...
ഹരിയേട്ടന്റ അമ്മയ്ക്ക് എന്നെ ഇഷ്ടം അല്ലായിരുന്നോ....
അത് എന്താ അങ്ങനെ ചോദിച്ചത് നീ...
ഞാൻ വന്നപ്പോൾ മുതൽ
അമ്മയ്ക്ക് എന്നോട് എന്തോ നീരസം ഉള്ളത് പോലെ തോന്നുന്നു.....
ഹേയ് അങ്ങനെ ഒന്നുമില്ല ഞാൻ പറഞ്ഞില്ലേ അമ്മയ്ക്കു അല്പം വാശി കൂടുതൽ ഉണ്ട് അത്രേ ഉള്ളു...
നീ ഓരോന്ന് ആലോചിക്കാതെ വേഗം കുളിച്ചു ദേ ഈ അലമാരയിൽ നിനക്ക് ഉള്ള ഡ്രസ്സ് വാങ്ങി വെച്ചിട്ടുണ്ട് ഇഷ്ടം ഉള്ളത് ഇട്ടു താഴേക്കു വാ...
അതേ സമയം അടുക്കളയിൽ....
അമ്മ എന്താ അവൾക്കു പാൽ കൊടുക്കൻ വരാഞ്ഞത് സുമതി ഏട്ടത്തി അമ്മയോട് എന്തോ ജോലി ചെയ്തു കൊണ്ട് ചോദിച്ചു.....
സുമതി നീ മിണ്ടാതെ ഇരുന്നോണം നിനക്ക് അറിയാലോ എന്റെ സ്വഭാവം വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.....
അവന്റ ഒറ്റ വാശിയും പിന്നെ അച്ഛന്റെ ഇഷ്ടവും, അല്ലാതെ ഇവളെ പോലെ സൗന്ദര്യമോ പണമോ ഇല്ലാത്ത ഒരു കുടുബത്തിൽ നിന്നും പെണ്ണ് കൊണ്ട് വരേണ്ട ആവശ്യം ഒന്നും എന്റെ മോനു ഇല്ലായിരുന്നു...
എന്തിനാ അമ്മേ ഇങ്ങനെ പറയുന്നത് ആ കൊച്ചൊരു പാവമാണെന്ന് കണ്ടാൽ അറിയാം.....
എന്റെ ചെക്കനെ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആണ് അവനു 50ഓ 100ഓ പവൻ സ്വർണവും ലക്ഷങ്ങൾ പണവും തന്നു കെട്ടാൻ ഒരുപാട് ബന്ധങ്ങൾ വന്നേനെ...
അപ്പോഴാ അവന്റെ കണ്ണിൽ ഈ പിശാശിനെ കണ്ടത്......
നീ തന്നെ 100പവനും 5ലക്ഷം രൂപയും ആണ് ഇങ്ങോട്ട് കൊണ്ട് വന്നത് അത് കൊണ്ട് ഇപ്പോ എന്താ പൊന്ന് പോലെ അല്ലെ നീ ഇവിടെ കഴിയുന്നത്......
എല്ലാവർക്കും ഒരു പോലെ പറ്റുമോ അമ്മേ
അമ്മേ അമ്മേ.....അപ്പോഴേക്കും അങ്ങോട്ട് ഹരി വന്നു.....
എന്താ മോനെ...
അമ്മ എന്താ ഇങ്ങനെ അവളോട് വന്നിട്ട് ഒന്ന് മിണ്ടി പോലുമില്ലല്ലോ... അവൾക്കു നല്ല വിഷമം ഉണ്ട് അമ്മ ഒന്ന് മിണ്ടാത്തെ കൊണ്ട്....
ഓഹ് വന്നില്ല അതിന് മുൻപേ പരാതി പറച്ചിൽ തുടങ്ങി അല്ലെ അവൾക്കു....
എന്റെ പൊന്ന് അമ്മേ അവൾ പരാതി ഒന്നുമല്ല പറഞ്ഞത് അവളുടെ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളും എല്ലാം മാറ്റി നിർത്തി അവൾ വരുമ്പോൾ അവൾക്കു ഇവിടെ ഒരു അമ്മയുടെ സ്‌നേഹം കിട്ടിയില്ല എങ്കിൽ അവളുടെ മനസ്സ് എന്തോരം വിഷമിക്കും എന്ന് അമ്മയ്ക്കും അറിയില്ലേ....
ആഹാ നീ അമ്മയ്ക്ക് ക്ലാസ്സ് എടുക്കാനും തുടങ്ങിയോ...
ഇപ്പൊ ഞാൻ എന്താ ചെയേണ്ടത് അവളെ കെട്ടിപിടിച്ചു ഉമ്മ വെയ്ക്കണോ..
എന്താ അമ്മേ ഇത് സുമതി ചോദിച്ചു.....
നീ മിണ്ടാതെ ഇരീക്കടി അവൻ പറഞ്ഞത് കേട്ടോ എന്നോട്....
ഞാൻ ഒന്നും പറയുന്നില്ല ഹരി പുറത്തേക്ക് പോയി...
.. ലക്ഷ്മി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തേക് വന്നു...
അവളെ കണ്ടതും മണിക്കുട്ടി ഓടി അടുത്തു വന്നു ചേച്ചി സുന്ദരി ആയല്ലോ....
അവൾ ഒന്ന് പുഞ്ചിരിച്ചു താഴേക്കു വന്നതും അച്ഛൻ സോഫയിൽ ഇരിപ്പുണ്ടായിരുന്നു...
ആഹാ മോൾ വന്നപ്പോഴേക്കും കുളി ഒക്കെ കഴിഞ്ഞോ...
അതെ അച്ഛാ കുളിച്ചു. നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നു ..
എന്തായാലും അത് നന്നായി..
അവനെ ഇപ്പൊ ഒന്നും ഇനി കിട്ടില്ല.കണ്ടില്ലേ വീടിന്റെ മുറ്റം നിറച്ചു കൂട്ടുകാരാ ഇനി അവരുമായിട്ട് ആവും അവൻ...
അവൾ ഒന്ന് ചിരിച്ചു..
മോൾക്ക് വീടും ഇവിടെ ഉള്ളവരെ ഓക്കേ ഇഷ്ട്ടായോ...
പിന്നെ ഇഷ്ടം ആവാതെ ഇവിടെ ഉള്ളവർ ഓക്കേ പാവങ്ങൾ അല്ലെ അച്ഛാ മീനുട്ടി പറഞ്ഞു കൊണ്ട് വന്നു..
ഓഹ് നീ ആവും പാവം അല്ലെ....
ഹഹഹ അവർ രണ്ട് പേരും ചിരിച്ചു...
ചേച്ചി വാ അവളെയും കൂട്ടി അവൾ മുറികൾ എല്ലാം കാണിച്ചു കൊടുക്കാൻ പോയി..
അടുക്കളയിൽ എത്തിയതും. മീനുട്ടി പറഞ്ഞൂ ചേച്ചി ഞാൻ ഇപ്പൊ വരാം..
അഞ്ജു മോൾ എന്തോ പണി ഒപ്പിച്ചിട്ട് ഉണ്ട് അപ്പുവിന്റെ കരച്ചിൽ കേൾക്കുന്നു..
ഹരിയുടെ ചേട്ടന്റ മക്കൾ ആണ് അഞ്ജുവും അപ്പുവും....
ചേച്ചി അടുക്കളയിൽ ചെല്ല് അവിടെ ചേട്ടത്തിയമ്മ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അവൾ പോയി....
... അടുക്കളയിൽ അമ്മയും ചേട്ടത്തിയമ്മയും കൂടി എന്തോ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അവൾ കയറി ചെന്നത്. അവളെ കണ്ടതും ....
ആഹാ മോൾ ഇപ്പോഴേ ഇങ്ങോട്ട് വന്നോ സുമതി ഏട്ടത്തി ചോദിച്ചു....
ഞാൻ ഒറ്റയ്ക്കു ഇരുന്നപ്പോൾ എന്തോ പോലെ ചേച്ചി ഞാനും കൂടാം.....
ഹേയ് ഇന്ന് എന്തായാലും വേണ്ടാ മോൾ പോയി വിശ്രമിക് യാത്ര ഓക്കേ കഴിഞ്ഞു വന്നതല്ലേ....
അമ്മ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൾ പതിയെ അമ്മയെ ഒന്ന് നോക്കി....
..... ഉടനെ അമ്മ പറഞ്ഞു അവളും എന്തെങ്കിലും ഓക്കേ ചെയ്യട്ടെ സുമതി .
അവളും നാളെ മുതൽ അടുക്കളയിൽ കയറേണ്ടത് അല്ലെ പുതുപ്പെണ്ണ് അടുക്കളയിൽ കയറി എന്ന് വെച്ചു ഒന്നും പറ്റില്ല...
എന്താ അമ്മേ അവൾ ഇന്ന് വന്നത് അല്ലെ ഉള്ളു..സുമതി പറഞ്ഞു..
ഹേയ് സാരമില്ല ചേച്ചി എനിക്ക് അങ്ങനെ ഒന്നുമില്ല ഞാൻ വീട്ടിലെ എല്ലാ ജോലിയും ചെയാറുണ്ട്... എന്ന് പറഞ്ഞു അവൾ കിച്ചണിൽ കയറി..
ഇത് കണ്ടു കൊണ്ട് ഹരി കയറി വന്നു അവനു അത് ഇഷ്ടം ആയില്ല അവൻ പതിയെ അവളെ വിളിച്ചു..
അവനെ കണ്ടതും സുമതി ഏട്ടത്തി പറഞ്ഞു മോളെ ലക്ഷ്മി നീ ചെല്ല് ദേ ഹരി വിളിക്കുന്നു നിന്നെ.....
അവൾ അങ്ങോട്ട് തിരിഞ്ഞത് അമ്മ അവളും അവനും കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു...
ചെല്ല് ചെല്ല് പുതുപെണ്ണിന്റ കൈ നനഞ്ഞാൽ നോവും.. കൊണ്ട് പോയി പുതപ്പിനുള്ളിൽ ഒളിപ്പിച്ചു ഇരുത്തു നാണമില്ലാത്തവൻ ചേ....
അത് അവൾ കേട്ട്
ഹരിയേട്ടാ ഞാൻ അടുക്കളയിൽ ചെല്ലട്ടെ അമ്മയ്ക്ക് ഞാൻ വന്നത് ഇഷ്ടം ആയില്ല....
ഇപ്പൊ നീ പോവണ്ട നീ ഹരി അവളെയും വിളിച്ചു റൂമിലേക്ക് പോയി....
റൂമിൽ എത്തിയതും അവൾ പറഞ്ഞു ഹരിയേട്ടാ അമ്മയ്ക്ക് എന്തോ ദേഷ്യം എന്നോട് ഉണ്ട് ഉറപ്പാണ്.... അല്ലെങ്കിൽ അമ്മ അങ്ങനെ ഒന്നും പറയില്ല..
അങ്ങനെ ഒന്നുമില്ല പെണ്ണെ നീ ആവശ്യമില്ലാത്ത ചിന്തിക്കാതെ...
അമ്മയ്ക്ക് ഒരുപാട് പണവും പൊന്നും സ്ത്രീധനം കിട്ടുന്ന ഒരു മരുമോളെ ആണ് നോക്കിയത് അതിന് കഴിഞ്ഞില്ല അതിന്റ ഒരു നീരസം ..
ആയ്യോാ അപ്പോൾ എന്നോട് അമ്മയ്ക്ക് ഒരിക്കലും സ്‌നേഹം ഉണ്ടാവില്ലയോ അവൾ അക്കെ വിഷമിച്ചു....
അങ്ങനെ ഒന്നുമില്ല രണ്ട് ദിവസം കഴിയുമ്പോൾ അത് ഓക്കേ മാറും...
അവളുടെ കൈകൾ ചെയ്ർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
അമ്മയ്ക്ക് പണം ആണെകിൽ എനിക്ക് ഇഷ്ടം... എന്നെ സ്‌നേഹിക്കുന്ന എന്നെ മനസിലാകുന്ന ഒരു പാവം നാടൻ പെൺകുട്ടിയെ ആണ്...
അതാണ് മൂക്കുത്തി ചേലുള്ള എന്റെ ലക്ഷ്മി..
അവൻ അവളെ ചേര്ത്തു നിർത്തി അവളുടെ നെറുകയിൽ ഒരു ചുംബനം നില്കി.....