വീണ്ടുമൊരു വസന്തകാലം...
രചന: അഗ്നി
"ഇന്ദൂട്യേ...മോളെ...നാളെ നിന്നെ ഒരു കൂട്ടര്
കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്...പിന്നെ ആകെയൊരു പ്രശ്നം ഇത് ആളുടെ രണ്ടാം കെട്ടാണ്...മൂന്ന് വയസ്സുള്ള ഒരു മകനും മകളുമുണ്ട്...ഇരട്ടക്കുഞ്ഞുങ്ങൾ..."
"സാരില്യ അച്ഛാ....ഇതും പഴയപോലെ തന്നെയേ ആവുള്ളു...എല്ലാരും വരും അവസാനം എന്റെ ദേഹത്തെ ഈ ചൊറിച്ചിൽ വന്ന പാടുകൾ കാണുമ്പോൾ പോകും...
ഇനി അത് ഇഷ്ടപ്പെട്ട് വന്നവരാണെങ്കിലോ എന്നോട് സംസാരിച്ചാൽ ഉള്ള ഇഷ്ടവും ഇല്യാണ്ടാകും...
ന്നാലും അച്ഛാ...ഞാൻ ഒരു കാര്യം പറയാം...ഇനി ഈ ആലോചന കൂടെ കഴിഞ്ഞാൽ എനിക്കിനി വേറൊരു ആലോചന വേണ്ട...അത്രേ ഉള്ളു..."
അതും പറഞ്ഞുകൊണ്ട് തികട്ടി വന്ന കണ്ണുനീരിനെ അടക്കിക്കൊണ്ട് ഇന്ദു അകത്തേയ്ക്ക് കയറിപ്പോയി...
അവൾ പോകുന്നത് കണ്ട് അവളുടെ അച്ഛൻ ദാമോദരനും കൗസല്യയും നോക്കി നിന്നു...
"ഭഗവാനെ..എന്റെ കുഞ്ഞിന് നല്ലൊരു ഭാവി കൊടുക്കണമേ എന്നവർ മനസ്സിൽ പ്രാര്ഥിച്ചുകൊണ്ടിരുന്നു..."
ഇതേസമയം ഇന്ദു അവളുടെ മുറിയിൽ കിടക്കുകയായിരുന്നു...അവൾ തന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കി...അവിടിവിടെയായി പൊട്ടിയ പാടുകൾ...അത് അവളുടെ വെളുത്ത മേനിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു...ഒരുവേള തന്റെ പാൽപോലുള്ള നിറത്തോട് തന്നെ അവൾക്ക് വെറുപ്പ് തോന്നിപ്പോയി...
അവൾ പതിയെ അവളുടെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയുടെ വാതിൽ തുറന്നു...വസ്ത്രങ്ങൾക്കിടയിൽ മറച്ചുവച്ചിരിക്കുന്ന മരുന്ന് കുപ്പികൾ അവളെ നോക്കി അട്ടഹസിക്കുന്നതായി തോന്നി..
തന്നെ ഇഷ്ടപ്പെടുന്നവരും വേണ്ടാ എന്ന് പറയുന്നതിന്റെ കാരണം ഇവരാണല്ലോ എന്നവൾ ഓർത്തു.... അല്ലെങ്കിൽ ഇത് തന്നെക്കാണാൻ വരുന്ന ഇരുപതാമത്തെ കൂട്ടർ ആകില്ലായിരുന്നു ഒരിക്കലും...
പുറമെ നിന്ന് നോക്കുമ്പോൾ അന്നന്ന് കഴിഞ്ഞുപോകുവാനുള്ള ചുറ്റുപാടും കാണുവാൻ ശരീരത്തിലെ ചൊറിഞ്ഞു പൊട്ടിയ പാടുകളും ഒഴിച്ചാൽ അതി സുന്ദരിയായ പെൺകൊടി...പി.ജി വരെയുള്ള വിദ്യാഭ്യാസം...പക്ഷെ അതിനും മേലെ നിൽക്കുന്ന ഒന്ന് തന്നെ കാർന്ന് തിന്നുമ്പോൾ....
അവളുടെ ഓർമ്മകൾ രണ്ട് മാസം മുന്നേ നടന്ന കോളേജ് ടൂറിലേക്കെത്തി....ബാംഗ്ലൂരിലേക്കായിരുന്നു ആ വർഷത്തെ ട്രിപ്പ്..അവസാന വര്ഷം ആയതുകൊണ്ട് തന്നെ വേണ്ടെന്ന് പറഞ്ഞിട്ടും അച്ഛനും അമ്മയും നിർബന്ധിച്ചിട്ടാണ് പോയത് തന്നെ...
അവിടെ വച്ച് എന്റെ അശ്രദ്ധ മൂലം ചെറിയൊരു അപകടം ഉണ്ടാകുകയും എന്റെ ശരീരത്തിൽ നിന്നും കുറച്ചധികം രക്തം തന്നെ നഷ്ടപ്പെടുകയും ചെയ്തു..പക്ഷെ പിന്നീട് എന്റെ ജീവൻ രക്ഷിക്കുവാനായി കയറ്റിയ രക്തത്തിൽ എന്റെ ജീവൻ എടുക്കുവാനുള്ള അണുക്കൾ കയറിയ വിവരം ആരും അറിഞ്ഞിരുന്നില്ല..
ട്രിപ്പ് ഞാൻ കാരണം ക്യാൻസൽ ചെയ്തു..തിരികെ എത്തി...കുറച്ചു ദിവസങ്ങൾക്ക് ശേഷം ശരീരം മുഴുവനും ചൊറി വരുവാൻ തുടങ്ങി..വിട്ട് വിട്ടുള്ള പനി.. അങ്ങനെ ശരീരം പതിയെ പണി മുടക്കുന്ന സ്ഥിതി എത്തിയപ്പോൾ അച്ഛനെയും കൂട്ടി ഗവണ്മെന്റ് ആസ്പത്രിയിൽ ചെന്നപ്പോൾ അവർ രക്തപരിശോധനയ്ക്ക് അയച്ചു..
അവസാനം അതിന്റെ ഫലം വന്നപ്പോൾ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടു...തുടക്കം ആയതുകൊണ്ട് മരുന്ന് കൊണ്ട് ജീവിതം നീട്ടാം എന്നല്ലാതെ വേറെ വഴിയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അച്ഛൻ കൂടെയുണ്ടായിരുന്നില്ല..ആ സമയം അച്ഛന് പുറത്തേക്ക് പോകുവാൻ തോന്നിയത് നന്നായി എന്നെനിക്ക് തോന്നി......പിന്നീട് ഞാനായിട്ട് അറിയിച്ചതുമില്ല..അവരെയും കൂടെ സങ്കടപ്പെടുത്തുന്നത് എന്തിനാ...
ഡോക്ടർ പറഞ്ഞതും ഈ നശിച്ച ജന്മം അവസാനിപ്പിക്കുവാനാണ് ആദ്യം തീരുമാനം എടുത്തത് തന്നെ...
പക്ഷെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കുമ്പോൾ അതിന് കഴിയുന്നുണ്ടായില്ല.....എല്ലാ ദിവസവും ഓട്ടോയോടിച്ചും തൊഴിലുറപ്പിന് പോയും എല്ലാം എന്നെ ഇതുവരെ വളർത്തി വലുതാക്കിയ എന്റെ മാതാപിതാക്കളെ ഓർത്തപ്പോൾ എന്നിൽ നിന്നും ആ ധൈര്യം ചോർന്നു പോയിരുന്നു.....
എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്ന എന്നെ അമ്മയുടെ ഭക്ഷണം കഴിക്കുവാനായുള്ള വിളിയാണ് ഉണർത്തിയത്...മേശമേലും നിറഞ്ഞു നിന്നത് നാളെ വരുന്ന കൂട്ടരെപ്പറ്റിയുള്ള വിശേഷങ്ങൾ ആയിരുന്നു...
ആളൊരു ഡോക്ടറാത്രേ..പാവങ്ങൾ അവർ അത്രമേൽ ആഗ്രഹിക്കുന്നുണ്ടാകും...പക്ഷെ എങ്ങനെ നടക്കും...
എന്നെ കാണുവാൻ വരുന്നവരോടെല്ലാം ഞാൻ എന്റെ അവസ്ഥകൾ തുറന്ന് പറയുമ്പോൾ ചിലരിലെങ്കിലും മനസ്സലിയുന്ന ഭാവം തെളിയാറുണ്ട്.. പക്ഷെ ആ ഭാവം കൊണ്ട് അവർക്കെന്നെ വിവാഹം ചെയ്യുവാൻ കഴിയില്ലല്ലോ...ഒരിക്കലും എന്നിൽ നിന്നുമൊരു സന്തതിയെ അവർക്ക് ലഭിക്കുകയില്ല...പിന്നെയെന്തിന്..
നാളെയും സാധാരണപോലെ തന്നെ ഒരുങ്ങി നിൽക്കുവാൻ അവൾ തീരുമാനിച്ചു...എല്ലാവരോടും പറയുന്നത് പോലെ തന്നെ നാളെ വരുന്ന ആളോടും പറയണം...ചില കണക്ക് കൂട്ടലുകളുമായി അവൾ അന്ന് രാത്രി കിടന്നു...
കിടന്നിട്ടും കിടന്നിട്ടും ഉറക്കം അവളെ തഴുകിയില്ല....അവൾ അവളുടെ സ്വപ്നങ്ങളെപ്പറ്റി ഓർത്തുകൊണ്ടേയിരുന്നു...
വിവാഹം എന്നത് ഓരോ പെൺകോടിയെപ്പോലെയും തന്റെയും സ്വപ്നമായിരുന്നു...പക്ഷെ ആ സ്വപ്നത്തെ കാർന്നു തിന്നുവാൻ കഴിയുന്ന ഒരു രോഗം തന്റെ ദേഹത്ത് പിടിമുറുക്കി എന്നറിഞ്ഞപ്പോൾ.....അവളുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ രൂപപ്പെട്ടു....അൽപ സമയം കഴിഞ്ഞതും അവൾ മയക്കത്തിലേക്കാണ്ടു....
പിറ്റേന്ന് രാവിലെ അവളെ അമ്മ കൗസല്യയാണ് വിളിച്ചുണർത്തിയത്... അവൾ.പതിവുപോലെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തെ മാനിച്ചു അണിഞ്ഞൊരുങ്ങി...ഇതും നടക്കുകയില്ല എന്ന വിശ്വാസത്തോടെ...
ചെറുക്കൻ കൂട്ടർ വന്നു....കൂടെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു....അവൾ ആളെ നോക്കാതെ ചായ കൊടുത്തതിനു ശേഷം അകത്തേയ്ക്ക് പോയി..അപ്പോഴേക്കും ഇന്ദുവിന്റെ അച്ഛൻ ശിവകുമാർ എന്ന ഇന്ദുവിന്റെ പയ്യനായ ഡോക്ടറോട് അകത്തേക്ക് ചെന്നുകൊള്ളുവാൻ പറഞ്ഞിരുന്നു....
ഇന്ദു പതിവുപോലെ പറയേണ്ടുന്ന കാര്യങ്ങൾ അയവിറക്കി തിരിഞ്ഞതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ശിവകുമാറിനെയാണ്...
അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചു...ചുണ്ടുകൾ വിറകൊണ്ടു...ഒരു സന്തോഷം അവളുടെ ഹൃദയത്തെ പൊതിയുന്നതായി തോന്നി...തന്റെ ആദ്യ പ്രണയത്തെ കണ്ടപ്പോൾ....
ശിവയുടെ കണ്ണുകളിലെ തിളക്കം കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
"ശി... ശിവേട്ടൻ...ഇവിടെ..."
"നിന്നെ പെണ്ണ് കാണാൻ...അല്ലാതെങ്ങനെ..."
അവളുടെ ഓർമ്മകൾ ഒന്ന് പിന്നിലേക്ക് പോയി...
പ്ലസ് ടുവിൽ മാർക്ക് ഉണ്ടായിരുന്നതിനാൽ തന്നെ എറണാകുളത്തെ പ്രസിദ്ധമായൊരു കോളേജിലാണ് ഡിഗ്രി ചെയ്തത്...അതും മെറിറ്റിൽ
അങ്ങനെയിരിക്കെ ഒരു ദിവസം മെഡിക്കൽ കോളേജിൽ കൂട്ടുകാരിയുടെ പ്രണയിതാവിനെ കാണുവാൻ പോകുമ്പോഴായിരുന്നു ശിവേട്ടനെ കാണുന്നത്....ശിവേട്ടന്റെ കൂട്ടുകാരൻ ആയിരുന്നു അവളുടെയാൾ... അവസാനം ശിവേട്ടനോട് തനിക്കൊരു പ്രണയം തോന്നി അത് തുറന്ന് പറയുവാൻ തുടങ്ങിയപ്പോഴാണ് ശിവേട്ടന്റെ വിവാഹം ഉറപ്പിച്ച വിവരം അറിയുന്നത് തന്നെ...
അത് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു കാരമുള്ളു തറച്ചു കയറുന്നതുപോലെ തോന്നിയെങ്കിലും പിന്നീട് എല്ലാം മറക്കുവാൻ താൻ പഠിച്ചു... പഠിക്കുകയല്ല ശ്രമിച്ചു...അതിൽ ഒരു പരിധി വരെ തനിക്ക് വിജയം നേടുവാനും കഴിഞ്ഞു...
പക്ഷെ വീണ്ടും....അവളുടെ ചിന്തകൾ നിലയില്ലാ കയത്തിലേക്കെന്നതുപോലെ ആണ്ടുപോയി....
"ഇന്ദു...."
ശിവയുടെ വിളിയാണ് അവളെ ഉണർത്തിയത്...
"ശിവേട്ടൻ...ഇവിടെ..."
"ഞാനാടോ തന്നെ പെണ്ണ് കാണുവാൻ വന്നത്....അപ്പോൾ പറഞ്ഞോ...തന്റെ അഭിപ്രായം എന്താ...."
"അത്...ശിവേട്ടാ...എനിക്ക്..എനിക്ക് സമ്മതമല്ല....കാരണം...."
"കാരണം...." ശിവ അൽപ്പം ഉച്ചത്തിൽ ചോദിച്ചു...
"കാരണം എനിക്ക് നല്ലൊരു ഭാര്യ ആകുവാൻ കഴിയുകയില്ല...എനിക്ക്...എനിക്ക് എച്. ഐ.വി പോസിറ്റിവ് ആണ് ശിവേട്ടാ..."
അങ്ങനെത്തുടങ്ങി തനിയെ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് കൂടെ അവൾ പറഞ്ഞു....
പക്ഷെ അതൊന്നും അവനിൽ ഒരു മാറ്റവും വരുത്തിയില്ല...അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയിട്ട് തിരികെ പോയി...കൂട്ടത്തിൽ വിവാഹത്തിനുള്ള സമ്മതം ദാമോദരനെയും കൗസല്യയെയും അറിയിക്കുകയും ചെയ്തു...ഇന്ദുവാകട്ടെ അദ്ദേഹത്തിൻറെ ആ ഒരു തീരുമാനത്തിൽ തറഞ്ഞു നിന്നു....
★★★★★★★★★★★★★★★★★★★★
ദിവസങ്ങൾക്കകം മുഹൂർത്തം കുറിക്കപ്പെട്ടു.... ഇന്ദുവിന്റെ മുന്നിൽ തന്റെ ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി നിന്നു...
എല്ലാ രീതിയിലും തനിക്ക് ഒരു ഭാര്യയാകുവാൻ കഴിഞ്ഞില്ലെങ്കിലും തനിക്ക് കഴിയുന്നതുപോലെ താൻ അദ്ദേഹത്തിന്റെ നല്ല പാതിയാകുമെന്നും അതിലുപരി കുസൃതി കുരുന്നുകളായ അപ്പുവിന്റെയും അമ്മുവിന്റെയും നല്ലൊരു അമ്മയാകുമെന്നും അവൾ ഹൃദയത്തിൽ.ഉറപ്പിച്ചിരുന്നു....അവളും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു...
അങ്ങനെ അവരുടെ വിവാഹ ദിവസമെത്തി....ശിവ ഇന്ദുവിന്റെ കഴുത്തിൽ താലി ചാർത്തി....ഇന്ദുവിന്റെ അസുഖ വിവരം ശിവയ്ക്കും ഇന്ദുവിനും ഇടയിൽ തന്നെ നിന്നു....
ആദ്യരാത്രിയിൽ തന്നെ ശിവയ്ക്ക് തന്നോട് നേരത്തെ തോന്നിയ പ്രണയവും അവസാനം അത് പറയുവാൻ ഒരുങ്ങിയപ്പോഴേക്കും തന്റെ അച്ഛൻ തനിക്കായി മാനസ എന്ന പെൺകുട്ടിയെ കണ്ടെത്തിയതും അച്ഛൻ നൽകിയ വാക്ക് തെറ്റിക്കാതിരിക്കുവാൻ അവൻ വിവാഹം കഴിച്ചതും അവസാനം അവൾ ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിച്ചു നാല് മാസം തികയുന്നതിന് മുന്നേ തന്റെ പൂർവ കാമുകന്റെ കൂടെ പോയ ചരിത്രവും എല്ലാം പറഞ്ഞപ്പോൾ ഇന്ദുവിന്റെ മനസ്സിൽ അതൊരു സങ്കടക്കടലായി രൂപാന്തരപ്പെട്ടിരുന്നു....
അവൾ അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് അവന്റെ നെറുകയിൽ ചുണ്ടുകളമർത്തി...
ഇനിയെന്നും അവർക്കായി അവളുണ്ടെന്ന് മൗനമായവൾ മൊഴിഞ്ഞു...
ദിവസങ്ങൾ കടന്നുപോയി....അവൾ അവളുടെ ശിവേട്ടന് നല്ലൊരു ഭാര്യയും അപ്പുവിന്റെയും അമ്മുവിന്റെയും നല്ലൊരു അമ്മയായും തീർന്നിരുന്നു....
അവർ കുടുംബമായി ഡൽഹിയിലേക്ക് താമസം മാറി.. ശിവയ്ക്ക് ഡെൽഹിയിലുള്ള ഒരു പ്രസിദ്ധമായ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു...
അവിടെയുള്ള അവരുടെ ജീവിതം ആനന്ദദായകമായിരുന്നു...ശിവയും കുഞ്ഞുങ്ങളും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു....
അമ്മേ എന്നുള്ള അപ്പുവിന്റെയും അമ്മുവിന്റെയും വിളി അവളുടെ കാതുകളിൽ അലയടിക്കുമ്പോൾ അവളുടെ അമ്മ മനം ഉണരുകയായിരുന്നു.. താൻ പ്രസവിച്ചില്ലെങ്കിൽ പോലും അവർ അവളുടെ പൊന്നോമനകളായിരുന്നു....
വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ വര്ഷം ആയപ്പോഴേക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും വിശേഷം തിരക്കൽ വന്നപ്പോഴെല്ലാം അവൾ തന്നെ തന്റെ മക്കളെ ചേർത്ത് പിടിച്ചു പറയുമായിരുന്നു..
"ഞങ്ങൾക്ക് ഇവരെ മാത്രം മതി " എന്നും കൂടാതെ തന്റെ അസുഖ വിവരവും...
നാട്ടിൽ ചെല്ലുമ്പോൾ ബന്ധുക്കളും നാട്ടുകാരും അവളെ അവജ്ഞതയോടെ നോക്കുമ്പോൾ തന്റെയും ശിവയുടെയും വീട്ടുകാരായിരുന്നു അവൾക്കൊരാശ്വാസം..
തന്റെ കുറവുകളെ അവരിലൂടെയും ശിവയുടെ സ്നേഹത്തിലൂടെയും കുഞ്ഞുങ്ങളുടെ കളിച്ചിരിയിലൂടെയും അവൾ ഇല്ലാതെയാക്കി....
പണ്ടുണ്ടായിരുന്ന ഭയം അവളെ വിട്ടകന്നു...അവൾ പതിയെ സമൂഹത്തിലേയ്ക്കിറങ്ങി...ബോധവൽക്കാരണങ്ങൾ നടത്തി..അവളുടെ കീഴിൽ നിന്നും ഹോപ്പ് എന്ന പ്രത്യാശയുടെ കിരണങ്ങൾ വിരിയുന്ന എയിഡ്സ് രോഗികളുടെ ഒരു പ്രസ്ഥാനം നിലവിൽ വന്നു....അവളിലൂടെ അനേകം മാറ്റങ്ങൾ സമൂഹം കാണുവാൻ തുടങ്ങി...
എയിഡ്സ് എന്ന അസുഖം തൊടുന്നതിലൂടെയോ പിടിക്കുന്നതിലൂടെയോ പകരുകയില്ലെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ അവർക്ക് പിന്തുണയായി എത്തി...ഈ അസുഖം ബാധിച്ച രോഗികളെ സ്വയം തൊഴിൽ അഭ്യസിപ്പിക്കുവാനും വരുമാനം നേടുവാനുമുള്ള അവസരം ഹോപ്പിലൂടെ അവൾ പകർന്ന് നൽകി....
അവളുടെ ജീവിതത്തിൽ അവൾ നേരിട്ട പരീക്ഷണ കാലം പിന്നിട്ട് ഒരു വസന്തകാലം അവളിൽ നിന്നും നാമ്പെടുത്തു..അതിന് കാരണക്കാരായ തന്റെ ഭർത്താവിനെയും മക്കളെയും അവൾ എന്നും ചേർത്ത് പിടിച്ചിരുന്നു...മക്കൾക്കും എല്ലാം അറിയുന്ന പ്രായം ആയപ്പോഴേക്കും ശിവയും ഇന്ദുവും എല്ലാം പറഞ്ഞു കൊടുത്തിരുന്നു...
വർഷങ്ങൾ കോഴിഞ്ഞുപോയി...അമ്മുവും അപ്പുവും വിവാഹിതരായി..ഇപ്പോൾ ഹോപ്പ് നോക്കി നടത്തുന്നത് അമ്മുവും ഭർത്താവുമാണ്...അപ്പുവും ഭാര്യയും ഒരു താങ്ങായി അവളുടെ കൂടെയുണ്ട് എന്നും എപ്പോഴും..
വര്ഷങ്ങള്ക്ക് മാറ്റങ്ങൾ വന്നെങ്കിലും ശിവയുടെയും ഇന്ദുവിന്റെയും പ്രണയം നാൾക്കുനാൾ വർധിച്ചു വന്നുകൊണ്ടിരുന്നു...നെറ്റിയിലും കവിളുകളും കണ്ണുകളിലും പതിയുന്ന ചുംബനങ്ങളാലും ചേർത്ത് പിടിക്കലുകളാലും തമ്മിൽ കൈമാറിയ പ്രണയം.....ആ പ്രണയത്തിന്റെ ഒഴുക്ക് വേറൊരു തലത്തിലേക്ക് പോകാതിരിക്കുവാൻ ഇന്ദു എന്നും ഒരു തടയണ കെട്ടിയിരുന്നു...
എന്നാൽ ഒരിക്കൽ അവൾ.പോലും അറിയാത്ത ഒരു സാഹചര്യത്തിൽ ആ തടയണ പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ പ്രണയ മഴയിൽ അവൾ മുങ്ങിക്കുളിച്ചു...അവന്റെ പ്രണയം എല്ലാ രൂപത്തോടെയും ഭാവത്തോടെയും അവൾ നെഞ്ചോട് ചേർത്തപ്പോൾ അവളുടെ ഉള്ളിൽ നിന്നും ഒരു കുറ്റബോധത്തിന്റെ ഏങ്ങൽ പുറത്തേക്ക് വന്നു....
താൻ കാരണം തന്റെ പാതിയും ഇപ്പോൾ ആ അസുഖത്താൽ കളങ്കപ്പെട്ടിരിക്കുന്നു എന്നുള്ള ദുഃഖം അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു...
അവളുടെ കണ്ണിൽ നിന്നും ഊറിവന്ന കണ്ണുനീരിനെ ശിവ തന്റെ കൈകളാൽ ഒപ്പിയെടുത്തു....സുഖത്തിലും ദുഃഖത്തിലും രോഗത്തിലും സൗഖ്യത്തിലും എല്ലാ അവസ്ഥയിലും താൻ കൂടെ ഉണ്ടാകുമെന്ന് പറയാതെ പറയുന്നത് പോലെ....അവളും അവന്റെ ആ ചേർത്തുപിടിക്കലിൽ തന്റെ ദുഖങ്ങളെ മറന്നിരുന്നു....അവനെ തിരിച്ചു പുണർന്ന് ആ നെഞ്ചിന്റെ ചൂടേറ്റ് അവൾ അന്നുറങ്ങി...
പിറ്റേന്ന് രാവിലെ അവർ ഇരുവരും ഉണർന്നില്ല...തങ്ങളുടെ ദേഹത്തെ വിട്ട് ആ ആത്മാക്കൾ യാത്രയായിരുന്നു...ഒരാളെ പിരിഞ്ഞു മറ്റൊരാൾക്ക് നിൽക്കാൻ കഴിയാത്തതിനാലാകാം തന്റെ പാതിയെയും അവർ കൂടെ കൊണ്ടുപോയത്.....
കത്തുന്ന ചിതയിലേക്ക് അവരുടെ ദേഹത്തെ സമർപ്പിച്ചപ്പോൾ അവരുടെ ആത്മാക്കൾ കൈകൾ കോർത്ത് സ്വർഗത്തിലേക്ക് യാത്രയായിരുന്നു....
അവർ പിച്ചവയ്ക്കുകയായിരുന്നു അവരുടേത് മാത്രമായ ആ പുതിയ ലോകത്തിലേക്ക്...വീണ്ടുമൊരു വസന്തകാലത്തിലേയ്ക്ക്...
(അവസാനിച്ചു...)
പൊട്ടത്തരമാണെങ്കിൽ ക്ഷമിക്കണേ...എന്ത് തന്നെയായാലും അഭിപ്രായങ്ങൾ പറയണം ട്ടോ...
എന്ന് നിങ്ങളുടെ സ്വന്തം,
അഗ്നി🔥
രചന: അഗ്നി
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....