വേനൽമഴ PART 9

Valappottukal

മീറ്റിംഗ് കഴിഞ്ഞപ്പോൾ ഒരുപാട് വൈകി......പെട്ടെന്ന് വിളിച്ചു കൂട്ടിയ മീറ്റിംഗ് ആയതിനാൽ ഒഴിഞ്ഞു മാറാൻ പറ്റിയില്ല.....

ഇന്ന് ഗീതുവിൻറ  എക്സാം കഴിയുന്ന ദിവസമാണ്... കുറച്ചു ദിവസമായി കണ്ടിട്ട്... ഇന്ന് വൈകിട്ട് എന്തായാലും കാണാമെന്ന് പറഞ്ഞിരുന്നതാണ്.
5 മണിയായി മീറ്റിംഗ് കഴിഞ്ഞപ്പോൾ....

ഇനിയിപ്പോൾ എന്ത് ചെയ്യും. മുഖവും വീർപ്പിച്ചു ഇരിക്കുന്നു ഉണ്ടാവും പെണ്ണ്... അവനു ചിരി വന്നു ...എന്തായാലും വിളിക്കാം...അരുൺ മൊബൈൽ എടുത്തു ഗിതുവിനെ വിളിച്ചു..

"Switched off
വീണ്ടും വീണ്ടും വിളിച്ചു. " Switched off..

ഇൗ പെണ്ണിന്റെ ഒരു കാര്യം ... പിണങ്ങി ഫോണും  സ്വിച്ചെഡ് ഓഫ് ആക്കി വെച്ചിരിക്കുന്നു....

അവൻ ഫോണിന്റെ സ്ക്രീനിൽ  തെളിഞ്ഞ അവളുടെ ഫോട്ടോയിൽ മുത്തം ഇട്ടുകൊണ്ട് പറഞ്ഞു.....

നാളെ ആവട്ടെ നിന്റെ എല്ലാ പിണക്കവും ഞാൻ തീർത്തു തരുന്നുണ്ട് കുസൃതിയോടെ അത് പറഞ്ഞുകൊണ്ട്  അവൻ ആ ഫോട്ടോ നെഞ്ചോടു ചേർത്തു.....

 ഓഫീസിൽ നിന്നിറങ്ങി   കാലം തെറ്റി ആർത്തലച്ചു പെയ്യുന്ന മഴ ....... .... ആരുടെയോ  നിലയ്ക്കാത്ത കണ്ണീരു പോലെ........

വീട്ടിൽ എത്തി   ആതി യോട്

"എക്സാം എങ്ങനെയുണ്ടായിരുന്നു"

"നന്നായി എഴുതി ഏട്ടാ..."

"ഗീതു......"

"അവൾ  ഏട്ടനെ കാണാൻ വേണ്ടി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു ഞാൻ പോരുമ്പോൾ.. ഏട്ടൻ കണ്ടില്ലേ അവളെ..."

"ഇല്ല മോളെ എനിക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഇറങ്ങാൻ പറ്റിയില്ല.."

"വിളിച്ചിട്ട് ഫോൺ switched off ആണ്."

"ഞാനും വിളിച്ചിരുന്നു ഏട്ടാ കിട്ടിയില്ല....
"
എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം...

അങ്ങോട്ട് വന്ന വിജയ് മേനോൻ ചോദിച്ചു.

"ഒന്നുമില്ല അച്ഛാ ഞാൻ എക്സാം എങ്ങനെയുണ്ടെന്ന്  ചോദിക്കുകയായിരുന്നു.....
"
"മ്മ് "

അമ്മേ ഒരു ചായ . അടുക്കളയിലേക്ക്  ചെന്നുകൊണ്ട് അരുൺ പറഞ്ഞു.

"ദാ മോനെ  "

നമുക്ക് നാളെ ഗീതുവിൻെറ വീട് വരെ ഒന്ന് പോയാലോ ...

വിജയ് ചോദിച്ചു.... ആതി   അരുണിനെ നോക്കി...

പോകാം ഏട്ടാ നമുക്ക് വീടൊക്കെ ഒന്ന് കാണാലോ. പിന്നെ മോളെയും കണ്ടിട്ട് കുറച്ചായി.. ശ്രീദേവി പറഞ്ഞു........

അങ്ങനെ നമ്മൾ നാളെ ഗീതുവിൻെറ  വീട്ടിലേക്ക് പോകുന്നൂ...... വിജയ് പറഞ്ഞു.

അരുൺ സന്തോഷത്തോടെ മുകളിലേക്ക് കയറി...

റൂമിലെത്തി ഫോൺ എടുത്തു വിളിച്ചു നോക്കി... switched of ..

അവനു നിരാശ തോന്നി... എന്തിനാ പെണ്ണേ നീ  പിണങ്ങി ഇരിക്കുന്നത്... നിന്റെ പിണക്കം പോലും എനിക്ക് താങ്ങാൻ പറ്റുന്നില്ല....

നിർത്താതെയുള്ള ഫോൺ ബെല്ലടി കേട്ടാണ് അരുൺ ഉറക്കത്തിൽ നിന്നുണർന്നത്

അവൻ വാച്ചിൽ നോക്കി. സമയം 12 മണി. ..ഈ പാതിരാത്രിയിൽ ആരാ വിളിക്കുന്നത് എന്ന് വിചാരിച്ചു കൊണ്ട്  ഫോൺ എടുത്തു....

വിവേക്

എന്താടാ നിനക്ക് ഉറക്കവുമില്ലെ???

ഡാ അളിയാ നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വരു. അവന്റെ ശബ്ദത്തിലെ പരിഭ്രാന്തി കണ്ട്

"എന്താടാ... എന്ത് പറ്റി..??

എടാ അത് അത്... നീ വേഗം വാ

പറയെട. എന്താ എന്തുപറ്റി??

എടാ അത് നമ്മുടെ ഗീതു!!

ഗീതു.. അരുൺ ചാടി എണീറ്റു

എന്താ ഗീതുവിന്‌ എന്ത് പറ്റി

വന്നിട്ട് പറയാം നീ വേഗം വാ ഞാനിവിടെ ഉണ്ട്..

അവൻ  പെട്ടെന്നുതന്നെ കാറിന്റെ കീയും  എടുത്തു കൊണ്ട് ഒടിയിരങ്ങി...

അച്ഛാ ഞാൻ ഹോസ്പിറ്റലിൽ വരെ പോകുന്നു

എന്താ മോനെ എന്ത് പറ്റി

ഞാൻ വന്നിട്ട് പറയാം  അച്ഛാ ...അത് പറഞ്ഞു കൊണ്ട് അവൻ കാർ സ്റ്റാർട്ട് ചെയ്തു..

ഹോസ്പിറ്റലിൽ എത്തുമ്പോൾ വിവേക് അവിടെ എൻട്രൻസിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എന്താടാ എന്റെ ഗീതു എവിടെ. അവൾക് എന്ത് പറ്റി...

എടാ നീ വിഷമിക്കരുത്.  എല്ലാം സഹിക്കണം

പറയേടാ അരുൺ വിവേകിന്റെ ഷർട്ടിൽ കുത്തിപിടിച്ച് കൊണ്ട്  അലറി..
എൻറെ പെണ്ണിന് എന്ത് പറ്റി പറയട  പറയാൻ

നീ വാ വിവേക് അവന്റെ കയും പിടിച്ച് കൊണ്ട്  ICU വിലേക്ക്‌  ഓടി.  .
അവിടെ എത്തിയപ്പോൾ ഐസിയു വിന്റെ വാതിൽക്കൽ  മാധവൻ നായർ ജീവശ്ചവം പോലെ ഇരിക്കുന്നു....

അച്ഛാ ........

അരുൺ അടുത്തു ചെന്നിരുന്നു വിളിച്ചു... മാധവൻ നായർ തല പൊക്കി നോക്കി

അരുൺ...... മോനെ എന്റെ മോള്. ആ മനുഷ്യൻ കരഞ്ഞു കൊണ്ടു അവനെ കെട്ടിപിടിച്ചു...

എന്താ പറ്റിയത് അച്ഛാ

എനിക്കൊന്നും അറിയില്ല മോനെ

അവൻ നോക്കിയപ്പോൾ ആരൊക്കെയോ അവിടെ നിൽക്കുന്നുണ്ട്

ആരെങ്കിലും.ഒന്ന് പറ  എന്താ പറ്റിയത് അവൾക്...

 ഡാ ......നീ വന്നെ വിവേക് വന്നു കയ്യിൽ.പിടിച്ചു.. 

മാധവൻ നായരെ  കസേരയിലേക്ക് ഇരുത്തി അവൻ വിവേകിന്റെ കൂടെ പോയി...

"ഡാ ഇനിയെങ്കിലും ഒന്ന് പറ. എന്നെ ഭ്രാന്ത് പിടിപ്പിക്കാതേ"

ഡാ  അവളെ ആരോ....

എന്താടാ എന്റെ ഗീതുവിനു പറ്റിയെ ..

നീ സംയമനത്തോടെ കേൾക്കണം അരുൺ.. അവളെ  ആരോ റേപ് ചെയ്തു....

നോ..... അവൻ അലറി

ഡാ അരുൺ നീ ഒന്ന് സമാധനിക് ...

അരുൺ പൊട്ടി കരഞ്ഞുങ്കൊണ്ട് തളർന്നു താഴേക്കിരുന്നു..

ഞാൻ കാരണമാ .... ഞാൻ കാരണമാ അവൻ പുലമ്പി കൊണ്ടിരുന്നു. .. ഞാൻ അവളെ കാണാൻ പോയിരുന്നെങ്കിൽ    അവൾക് ഒന്നും സംഭവിക്കുമായിരുന്നില്ല...

ദൈവമേ ഞാൻ ഇനി എന്താ ചെയ്യുക അവൻ കരഞ്ഞുകൊണ്ട്  ഒരു പ്രാന്തനെ പോലെ മുടി വലിച്ചു പറിച്ചു...

അവന്റെ അവസ്ഥ കണ്ടിട്ട് വിവേകിന് പേടിയായി..

ഡാ  നീ ഇങ്ങനെ വിഷമിക്കാതെ

ഡാ  നീ കണ്ടില്ലേ എന്റെ ഗീതു.. ഞാൻ ,എനിക് അവളെ രക്ഷിക്കാൻ പറ്റിയില്ലല്ലോടാ ... അരുൺ വിവേകിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു...

ഗീതുവിൻെറ  ബൈ സ്റ്റാൻഡേർഡ്സ്  ആരാ? 

ICU  വിൻെറ വാതിൽ തുറന്നു പുറത്ത് വന്ന നഴ്സ് ചോദിച്ചു....

അരുൺ ഓടി എഴുനേറ്റു ചെന്നു. 

എന്താ സിസ്റ്റർ . ഗീതു.?????

ബോധം തെളിഞ്ഞിട്ടില്ല

ഡോക്ടർ വിളിക്കുന്നു...അകത്തേക്ക് വരൂ..

അരുൺ അകത്തേക്ക് കയറി കൂടെ മാധവൻ നായരും

ഇരിക്കൂ. ഡോക്ടർ പറഞ്ഞു...

ആ കുട്ടിയുടെ  ആരാണ്  ??

അച്ഛനാണ്   മാധവൻ നായർ പറഞ്ഞു.

ഡോക്ടർ അരുണിന്റെ  മുഖത്തേയ്ക്ക് നോക്കി ....

"ഞാൻ ......ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ് ഡോക്ടർ"

മാധവൻ നായർ ഞെട്ടി അരുണിനെ നോക്കി . അവൻ അദ്ദേഹത്തിന്റെ കൈകൾ കൂട്ടി പിടിച്ചു...

എന്താ ഡോക്ടർ ഗീതുവിനു.

സീ  Mr. അരുൺ ആ കുട്ടി ക്രൂരമായി റേപ് ചെയ്യപ്പെട്ടിരിക്കുന്നു.....
ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല. പിന്നെ തലക്ക് പിന്നിൽ ശക്തമായി അടി കിട്ടിയിട്ടുണ്ട്.

ഈശ്വരാ എൻറെ മോൾ...... മാധവൻ നായർ   എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന അരുണിനെ നോക്കി....

ആരാ മോനെ എന്റെ മോളോട് ഇത് ചെയ്തത്... അറിഞ്ഞുകൊണ്ട് എന്റെ കുഞ്ഞു  ആരെയും ദ്രോഹിച്ചിട്ടില്ലല്ലോ ദൈവമേ...

അരുൺ  ഇത് പോലീസിൽ അറിയിക്കേണ്ട  കേസാണ്.  പക്ഷേ ഞാൻ ഇതുവരെ പോലീസിൽ അറിയിച്ചിട്ടില്ല... കാരണം എനിക്കും  ഒരു കുട്ടി വളർന്നു വരുന്നുണ്ട്. ഒരു പോലീസ് കേസായാൽ ആ കുട്ടിക്ക് പിന്നെ ഒരു ഭാവി ഇല്ലാതാകും..... പിന്നെ നിങൾ ആലോചിക്കുക എന്ത് വേണമെന്ന്.

Dr. ഗീതുവിനെ  ഒന്നു കാണാൻ പറ്റുമോ

ബോധം വീണിട്ടില്ല തലക്ക് പിന്നിൽ ഉള്ള അടി കുറച്ചു ആഴത്തിൽ ഉള്ളതാണ്.  ബോധം തെളിയാൻ  കുറച്ചു സമയം എടുക്കും.  ബോധം വന്നിട്ട് വിളിക്കാം അപ്പൊൾ കാണാം ... അതുവരെ ക്ഷമിക്കൂ..

അവൻ മാധവൻ നായരെയും കൊണ്ടു പുറത്ത് വന്നു. അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. എന്നിട്ട് വിവേകിന്റെ അടുത്തു വന്നു.  വിവേക്  അവന്റെ കൂട്ടുകാരനായ നിഖിലുമായി സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.

ഡാ ആരാടാ എന്റെ ഗീതുവിനോടു ഇത് ചെയ്തത്... അവനെ ഞാൻ  വെറുതെ വിടില്ല... അവനെ എനിക്ക് വേണം..

ഡാ  ഇത് നിഖിൽ ഇവനാണ് ഗീതുവിനെ ഇവിടെ എത്തിച്ചത്...

പറ ഗീതുവിനെ  നിനക്ക് എങ്ങനെ അറിയാം  അരുൺ  ഷർട്ടിൽ കുത്തി പിടിച്ചു  കൊണ്ട് നിഖിലിനോട് ചോദിച്ചു.

ഡാ വിടടാ നീ എന്താ ഈ കാണിക്കുന്നത്. വിവേക് അരുണിനെ പിടിച്ചു മാറ്റികൊണ്ട് ചോദിച്ചു..

നിഖിൽ പറഞ്ഞു തുടങ്ങി വൈകിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് പൊട്ടി പൊളിഞ്ഞു കിടക്കുന്ന  ഒരു വീടിന്റെ ഉള്ളിൽ നിന്നു   ഒരു  ഞരക്കം കേൾക്കുന്നത്.  സംശയം തോന്നി അകത്തു കയറി നോക്കിയപ്പോൾ ആണ് ഇൗ കുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്... അപ്പോൾത്തന്നെ ഒരു വണ്ടി  വിളിച്ചു ഇങ്ങോട്ട് കൊണ്ടു വന്നു.  ഇൗ കുട്ടിയെ ഞാൻ മുൻപ് നിങ്ങളുടെ കൂടെ കണ്ടിട്ടുണ്ട്. അതാണ് ഞാൻ അപ്പൊൾ തന്നെ വിവേകിനെ വിളിച്ചു  പറഞ്ഞത്.  കൂടുതൽ ഒന്നും എനിക്കും അറിയില്ല.

 എല്ലാം നഷ്ട്ടപെട്ടവനെ പോലെ തറയിൽ ഇരിക്കുന്ന അരുണിനെ  കണ്ട് വിവേകിന്റെ കണ്ണ് നിറഞ്ഞു..

അവൾക് ഒന്ന് ബോധം വരട്ടെ നമുക്ക് അവളോട് ചോദിക്കാം ..അരുൺ നീ ഇങ്ങനെ വിഷമിക്കാതെ.... അവളെ ഞാൻ എന്റെ സ്വന്തം പെങ്ങളായിട്ടാ കണ്ടത്... നമ്മൾ കണ്ടുപിടിക്കും അവനെ.. വെറുതെ വിടില്ല.

അപ്പോഴേക്കും വിവേകിന്റെ ഫോൺ  ബെൽ അടിച്ചു.. നോക്കിയപ്പോൾ വിജയ് അങ്കിൾ ആണ്.
അവൻ ഫോൺ എടുത്തു..

മോനെ നിങൾ എവിടെയാ അരുൺ ഫോൺ എടുക്കുന്നില്ല  ? എന്ത് പറ്റി?

അത് അങ്കിൾ .... വിവേക് എല്ലാ കാര്യങ്ങളും വിജയിനോട് പറഞ്ഞു.

ശരി ഞാൻ ഇപ്പോൾ എത്താം .
വിജയ് ഫോൺ വെച്ചിട്ട്‌ തളർന്നു സോഫയിലേക്ക് ഇരുന്നു.

എന്താ വിജയേട്ടാ എന്ത് പറ്റി ശ്രീദേവി ചെന്ന് അടുത്തിരുന്നു...

അത് ദേവി നമ്മുടെ  ഗീതു മോൾക്ക് ചെറിയ ഒരു ആക്സിഡന്റ്. ഞാൻ ഒന്ന് ഹോസ്പിറ്റലിൽ വരെ പോയിട്ട് വരാം

അയ്യോ എന്താ പറ്റിയത് മോൾക്ക് . ഞാനും കൂടി വരാം വിജയെട്ടാ .

നീ ഇപ്പൊൾ വരണ്ട ദേവി ഞാൻ  പോയിട്ട് വരാം. മോൾ അറിയണ്ട തൽക്കാലം.

എത്തിയിട്ട് വിളിക്കണം

ശരി

വിജയ് വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി

എന്താ മോനെ സംഭവിച്ചത്

അറിയില്ല അച്ഛാ അരുൺ വിജയിനെ കെട്ടിപിടിച്ചു കരഞ്ഞു....

കരയല്ലേ മോനെ ഞാൻ ഡോക്ടറെ ഒന്ന് കാണട്ടെ.

അദ്ദേഹം ഡോക്ടറുടെ മുറിയിലേക്ക് കയറി

ഹലോ വിജയ് വരു ഇരിക്കൂ..

ഹലോ Dr.   നന്ദൻ

ഡോക്ടർ എന്താ ഇവിടെ

ഗീതുവിന് എന്താ സംഭവിച്ചത്  നന്ദൻ

വിജയുടെ ആരാണ് ഗീതു

അത് എന്റെ മോളുടെ ഫ്രണ്ട് ആണ് ഗീതു. പിന്നെ അരുൺ എന്റെ മകനാണ്.


ആ   കുട്ടിയുടെ കൂടെയുള്ള അരുൺ തന്റെ മകൻ ആണോ

അതേ നന്ദ പറയൂ എന്താണ് ഉണ്ടായത്

വിജയ് ആ കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടു.  തലയ്ക്ക് പിന്നിൽ   ശക്തമായി അടി കിട്ടിയിട്ടുണ്ട്. കുറച്ചു ക്രിട്ടിക്കൽ സ്റ്റേജ് ആണ്. 24 ഹൗർസ് കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ. ബോധം വന്നിട്ടില്ല ഇതുവരെ. ഞാൻ പോലീസിൽ റിപ്പോർട്ട് ചെയ്തില്ല . ഒരു പെൺകുട്ടി അല്ലേ ...പോലീസ് കേസായാൽ പിന്നെ എല്ലാവരും അറിഞ്ഞു ആ കുട്ടിക്ക് ഒരു ഫ്യൂച്ചർ ഇല്ലാതാവും..

അത് നന്നായി  നന്ദാ അച്ഛൻ മാത്രേ ഉള്ളൂ ആ കുട്ടിക്ക്.. പാവം കുട്ടിയാണ്. ഞങ്ങൾക്ക് അവളെ വളരെ ഇഷ്ടമായിരുന്നു.

എനിക്കൊന്നു കാണാൻ പറ്റുമോ

വരൂ വിജയ്.. നന്ദൻ ഐസിയുവിലേക് കയറി ഒപ്പം വിജയും. അവിടെ ബോധമില്ലാത്ത അവസ്ഥയിൽ.. തലയിൽ  സ്‌റ്റിച്ച് ഇട്ടിട്ടുണ്ട്... ഓക്സിജൻ ട്യൂബ്പിടി പ്പിച്ചിരിക്കുന്നു......
മുഖത്ത് അടി കിട്ടിയ പാടുകൾ. വാടി കൊഴിഞ്ഞ പൂവുപോലെ തന്റെ മകന്റെ  പെണ്ണ് എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച പെൺകുട്ടി.... വിജയിന്റെ കണ്ണ് നിറഞ്ഞു. മെല്ലെ അവളുടെ തലയിൽ തഴുകി...കണ്ണ് തുടച്ചു കൊണ്ടു വിജയ് പുറത്തിറങ്ങി.

ഓകെ നന്ദ ഞാൻ ഉറങ്ങട്ടെ. എന്ത് ഉണ്ടെങ്കിലും  വിളിക്കണം

ശരി വിജയ്..

വിജയ് പുറത്തിറങ്ങി . തകർന്നിരിക്കുന്ന മാധവൻ നായരുടെ അരുകിലേക് നടന്നു.
മാധവൻ നായർ മുഖം ഉയർത്തി നോക്കി.

ഞാൻ അരുണിന്റെ അച്ഛൻ വിജയ് മേനോൻ.

മോൾ പറഞ്ഞിട്ടുണ്ട് .....ഡോക്ടർ എന്റെ മോളെ  ഒന്ന് കാണാൻ പറ്റുമോ എനിക് ....അദ്ദേഹം കരഞ്ഞു.

മാധവൻ നായരുടെ സങ്കടം കാണാൻ ആവാതെ വിജയ് അദ്ദേഹത്തെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു. മോൾകൊന്നുമില്ല ബോധം ഒന്ന് വന്നോട്ടെ ഉടനെ കാണാം..

എൻറെ കുഞ്ഞു...... എന്റെ കുഞ്ഞു ...... മാധവൻ നായർ കരഞ്ഞു കൊണ്ടു ഇരുന്നു...

വിജയ് അരുണിനെ ചേർത്തു പിടിച്ചു. തന്റെ മകൻ , അവന്റെ മനസ്സിൽ ഗീതു ഉണ്ടായിരുന്നു.  ആ  തിരിച്ചറിവിൽ അദ്ദേഹം തളർന്നു...  മുൻപായിരുന്നു  എങ്കിൽ  ഏറ്റവും കൂടുതൽ സന്തോഷിക്കുക താനായിരുന്നെനെ .  ദൈവമേ ഞാൻ എന്താ ഇപ്പോ ചെയ്യുക.??

നഴ്സ് പുറത്തേയ്ക്ക് വന്നു ഗീതുവിന് ബോധം വന്നിട്ടുണ്ട്.  രണ്ടുപേർക്ക് കാണാം വരൂ...

അരുൺ വിജയിനേ നോക്കി.

പോയിട്ട് വരു ...

അരുൺ മാധവൻ നായരെയും.കൂട്ടി അകത്തേക്ക് കയറി. കണ്ണ് തുറന്നു മുകളിലേക്ക് നോക്കി കിടക്കുകയാണ് ഗീതു.

മോളെ മാധവൻ നായർ വിളിച്ചു..

അവൾ തിരിഞ്ഞു നോക്കി  നിർവികാരത യോടെ കിടന്നു. ചെന്നിയിൽ കൂടി കണ്ണ് നീർ ഒഴുകി.

ഗീതു .... നോക്ക് അരുൺ ഏട്ടൻ ആണ് . നീ എന്തെങ്കിലും ഒന്ന് പറ മോളെ .....
അവളെ കുലുക്കി വിളിച്ചു കൊണ്ട് അരുൺ പറഞ്ഞു കൊണ്ടേയിരുന്നു....

ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ അടച്ചു...

പെയ്തു തോരാത്ത മഴ പോലെ കണ്ണ് നീർ ഒഴുകിക്കൊണ്ടിരുന്നു....


തുടരും........


 🙏🙏... ഇത് കഥയാണ്... എല്ലാ കൂട്ടുകാരും ക്ഷമയോടെ വായിക്കണം. ലൈക്കും കമന്റും മറക്കല്ലേ....


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top