ബൈ പറഞ്ഞു അവൾ നേരെ ഓഫീസിലേക്ക് പോയി.
"ഇൻഫോ പാർക്ക് " എന്ന വലിയ ഐടി കമ്പനിയുടെ പാർക്കിങ്ങിൽ കാർ ഇട്ട് ലിഫ്റ്റ് കയറി തേർഡ് ഫ്ലോറിൽ എത്തി.
മാഡം ഇന്ന് ലീവ് ആയിരുന്നോ ? ഡോർ തുറന്നു കൊടുത്തു കൊണ്ട് സെക്യൂരിറ്റി യിലെ രഘവേട്ടൻ ചോദിച്ചു.
ഇന്ന് മോന്റെ സ്കൂളിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ചേട്ടാ.
അത് പറഞ്ഞു കൊണ്ടു അവൾ ക്യാബിനിലേക്ക് കയറി. ഇയർ എന്റ് ആയതുകൊണ്ട് ഒരുപാട് ജോലി ഉണ്ട്.. അവൾ ഫയലിലേക് മുഖം പൂഴ്ത്തി. .
മാഡം. ..... വിളികേട്ടു മുഖം ഉയർത്തി നോക്കി.
അക്കൗന്റ്സിലെ സൂര്യ ആണ് . മലയാളി കുട്ടി ആണ് . വീട് പാലക്കാട്... ഇവിടെ 2 വർഷമായി ഉണ്ട്.
"എന്താ സൂര്യ
"കുറച്ചു ഡൗട്ട്സ് ഉണ്ടായിരുന്നു. "
"വരൂ ഇരിക്ക് "
സൂര്യ ഫയൽസ് കൊണ്ട് വെച്ചു.
എല്ലാം കഴിഞപ്പോൾ സമയം 2 മണിയായി .
"മാഡം ഫുഡ് കൊണ്ടു വന്നില്ലേ ."
"ഇല്ല സൂര്യ. "
"മോന്റെ സ്കൂളിൽ പേരന്റ്സ് മീറ്റിംഗ് ആയിരുന്നു. അതു കാരണം ഒന്നും നടന്നില്ല. "
കാന്റീനിൽ നിന്ന് എന്തേലും കഴിക്കാം
അവൾ ക്യാബിനിൽ നിന്നിറങ്ങി കാന്റീനിലെക് നടന്നു. അവിടെ ഒരു സൈഡിൽ ഉള്ള ടേബിളിൽ ഇരുന്നു. എന്തോ കഴിച്ചെന്നു വരുത്തി എഴുനേറ്റു. വിശപ്പ് തോന്നുന്നില്ല
മനസ്സിന് വല്ലാത്ത ഭാരം അനുഭവപ്പെടുന്നു. .ഹൃദയം ശക്തിയിൽ മിടിക്കുന്നു.... തനിക്ക് പ്രിയപ്പെട്ട ആരോ തൊട്ടടുത്തുള്ള പോലെ.......എന്താണെന്ന് മനസിലാകുന്നില്ല.
അവൾ വീണ്ടും ക്യാബിനിൽ വന്നു ഫയലിൽ മുഴുകി.
അറ്റൻഡർ വന്നു . MD വിളിക്കുന്നു മാഡം......
അവൾ MD യുടെ റൂമിലേക്ക് ചെന്നു. അവിടെ എംഡി യേ കൂടാതെ ഒരാൾ കൂടിയുണ്ട്. പുറം തിരിഞ്ഞിരിക്കുകയാണ്......
വരൂ .....ഗീതു ഇരിക്കു ...
എംഡി ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു 55 വയസിനടുത് പ്രായം വരും . കണ്ടാൽ പക്ഷേ അത്രേം പറയില്ല. സൗമ്യമായ പെരുമാറ്റം. എല്ലാവർക്കും പ്രിയങ്കരനാണ് എംഡി. ഒരു കുടുംബം പോലെയാണ് അദ്ദേഹം എല്ലാവരോടും.
അവൾ അദ്ദേഹത്തിന്റെ മുന്നിൽ ഉള്ള കസേരയിൽ ചെന്ന് ഇരുന്നു.
"ഗീതു എങ്ങനെ പോകുന്നു കാര്യങ്ങൾഒക്കെ. "
"നന്നായിരിക്കുന്നു sir"
"മോൻ സുഖമായി ഇരിക്കുന്നോ "
"സുഖമായി ഇരിക്കുന്നു." അവള് ചിരിച്ചു.
"പിന്നെ ഗീതു ഇത് Mr. അരുൺ മേനോൻ..നമ്മുടെ കമ്പനിയുടെ പുതിയ മാർക്കറ്റിംഗ് മാനേജർ ആണ്. "
"ഗീതു വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കണം "
"ഓകെ Sir
See Mr. Arun. ഇത് ഗീതു. H R Manager ആണ്. ഇവിടെ ഗീതു ഇല്ലെങ്കിൽ ഒന്നും നടക്കില്ല . കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗീതു ഇവിടെയുണ്ട്. എന്ത് സംശയം ഉണ്ടെങ്കിലും ഗീതുവായി കോൺടാക്ട് ചെയ്താൽ മതി.
ഫോണിൽ നോക്കി കൊണ്ടു ഇരിക്കുകയായിരുന്ന അരുൺ മുഖമുയർത്തി ഗീതുവിന് നേരെ കൈനീട്ടി.
ഹലോ Ms. ഗീതു......
അവൾ തിരിഞ്ഞു കൈ നീട്ടിയതും ആ മുഖം കണ്ട് ഒരു നിമിഷം ഷോക് അടിച്ചതുപോലെ ഇരുന്നു. ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി...
അരുൺ ഏട്ടൻ...........
എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം സ്ഥംഭിച്ചിരുന്നു.
ഇല്ല , താൻ തളരാൻ പാടില്ല.
ഗീതു ......
Sir ആണ്. അവൾ ഞെട്ടി ചുറ്റും നോക്കി..
എന്താ എന്ത് പറ്റി ഗീതു. Are you ok ?
Ya I am fine sir......
പെട്ടെന്നുതന്നെ അവൾ ബോധത്തിലേക്ക് എത്തി.
Sir .........അവൾ അവന് ഷേക് ഹാൻഡ് കൊടുത്തു......ഒരു നിമിഷം പരസ്പരം കണ്ണുകൾ ഉടക്കി. അവൾ പെട്ടെന്ന് കൈകൾ പിൻവലിച്ചു .
7 വർഷങ്ങൾ ... അരുൺ എട്ടനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. . ക്ലീൻ ഷേവ് ചെയ്ത ഗൗരവം നിറഞ്ഞ മുഖം......... പഴയ ആ കുസൃതി കണ്ണുകളിൽ നിന്ന് പോയിരിക്കുന്നു.... അവിടെ ഇപ്പൊൾ വിഷാദം നിറഞ്ഞു നിൽക്കുന്നു...... അത് മറയ്ക്കാൻ എന്നപോലെ ഒരു കണ്ണട....
മുടി പുറകിലേക്ക് ചീകി ഒതുക്കി വെച്ചിരിക്കുന്നു.
"Sir ഞാൻ ഇറങ്ങട്ടെ. മോനെ വിളിക്കണം സ്കൂളിൽ വരെ പോകണം..."
"ശരി ഗീതു പൊയ്കൊള്ളൂ....."
അവൾ ഇറങ്ങി ഓടുകയായിരുന്നു. ...
തിരിച്ചു സീറ്റിൽ വന്നിരുന്നു. മേശയിലേക്ക് തല വെച്ച് കിടന്നു... കണ്ണുകളിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകി.....
ഏതാനും നിമിഷങ്ങൾക്ക് ശേഷം എഴുനേറ്റു മുഖം ഒന്ന് കഴുകി തുടച്ചു ബാഗുമെടുത്ത് ഇറങ്ങി. .മനസ്സിൽ ഒരു കടലിരമ്പുന്നൂ. ഒന്ന് പൊട്ടിക്കരയാൻ മനസ്സ് വെമ്പുന്നു.
വേണ്ട ഒന്നും ഓർക്കേണ്ട. കഴിഞ്ഞതെല്ലാം ഞാനെന്നെ മനസ്സിൽ മണ്ണിട്ട് മൂടി ക്കഴിഞ്ഞതാണ്. ഇനി ഒന്നും ഓർത്തെടുകേണ്ട.
സ്കൂളിലെത്തി മോനെയും കൊണ്ട് ഇറങ്ങി നേരെ ബീച്ചിൽ എത്തി. കുറച്ചു സമയം അവിടെയിരുന്നു.
മമ്മീ മമ്മി വാ..... നമുക്ക് കടലിൽ ഇറ
ങ്ങാം വാ . വിനു മോൻ കൈയ്യിൽ പിടിച്ച് വലിച്ചു...
വേണ്ട മോൻ കളിച്ചോ മമ്മിക് നല്ല തലവേദന..
കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം അവർ ഫുഡ് കഴിച്ചിട്ട് വീട്ടിലെത്തി.
അവരറിയാതെ രണ്ടു കണ്ണുകൾ അവരെ പിൻ തുടരുന്നുണ്ടായിരുന്നു...
പിറ്റെ ദിവസം ഞായറാഴ്ച ആയതു അവൾക് വലിയ ആശ്വാസമായി തോന്നി.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു കണ്ടുമുട്ടൽ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.... ആരിൽ നിന്നാണോ താൻ ഇത്രയും നാൾ ഒളിച്ചോടിയത് ആ ആൾ ഇപ്പൊൾ തന്റെ മുന്നിൽ..
ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്. അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
മമ്മി എന്താ ആലോചിക്കുന്നെ. വിനുമോനാണ്...
അവൾ മോനെ മടിയിലേക്കിരുത്തി. ഒന്നുമില്ല മോനെ സ്കൂളിലെ വിശേഷങ്ങൾ പറ മമ്മി കേൾക്കട്ടെ...
"മമ്മി എന്റെ ഫ്രണ്ട്സ് എല്ലാം മമ്മിയും ഡാഡിയുമായിട്ടാണ് വരുന്നത്. "
"എന്താ മമ്മി മോനെ കാണാൻ ഡാഡി
വരാത്തത്. അവർ ഡാഡിയുടെ കൈ പിടിച്ചു പോകുമ്പോൾ മോന് സങ്കടം വരും മമ്മി. "
പതിവ് ചോദ്യമാണ് വിനുകുട്ടൻറെ.
"ഒരു ദിവസം വരും മോനെ. ഡാഡിക്ക് തിരക്കായിട്ടല്ലെ.."
എന്നൂം ഒരെ ഉത്തരം
അപ്പോഴേക്കും മോൻ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. .
മോനേയുമെടുത്ത് ബെഡ്റൂമിലേക്ക് നടന്നു.
മോനെ കിടത്തിയ ശേഷം മോനെ കെട്ടിപിടിച്ചു അവളും കിടന്നു.
രാവിലെ കോളിംഗ് ബെൽ കേട്ടാണ് ഉണർന്നത്.
ഇത് ആരാണാവോ ഇത്ര രാവിലെ എന്ന് വിചാരിച്ചു കൊണ്ടാണ് വാതിൽ തുറന്നത്.
നീയായിരുന്നോ... പാലും കയിൽ.പിടിച്ചുകൊണ്ട് മീര നിൽക്കുന്നു.
" 7 മണിയായി ചേച്ചീ.
ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ മുഖമോക്കെ വല്ലാതെ ഇരിക്കുന്നു.
എന്ന് ചോദിച്ചു കൊണ്ട് മീര അകത്തേക്ക് കയറി.
നീ ഇത്തിരി ചായ ഉണ്ടാക്കി വെക്കു. നല്ല തലവേദന. ഞാൻ അപ്പോഴേക്കും മോനെ വിളിച്ചു എഴുനെല്പിക്കം.
അവള് റൂമിലേക്ക് കയറി
മോനെ വിനുകുട്ടാ സമയമെത്രയായി എഴുന്നേൽക്കുന്നില്ലെ. ....
പ്ലീസ് മമ്മി കുറച്ചൂടെ ഇന്ന് സ്കൂൾ ഇല്ലല്ലോ.
ഒരു 5 മിനിറ്റ് കൂടി കേട്ടോ ...പ്രോമിസ്
പ്രോമിസ്. മമ്മി
ബാത്റൂമിൽ.കയറി ഫ്രഷ് ആയിട്ടു
അവൾ നേരെ അടുക്കളയിൽ എത്തി . അപ്പോഴേക്കും മീര ചായ ഇട്ടുവെച്ചിരുന്നു. .ഒരു ഗ്ലാസ്സിൽ ചായ പകർന്നു കൊണ്ട് ഹാളിലേക്ക് പോയി
ചേച്ചി വിനുമോൻ എണീറ്റില്ലേ
നീ ഒന്ന് നോക്ക് മീര.
3 വർഷമായി കൂടെയുണ്ട്. ....മീര ഉണ്ടെങ്കിൽ മോന് വേറെ ആരും വേണ്ട
മീര റൂമിൽ ചെല്ലുമ്പോൾ വിനു മോൻ നല്ല ഉറക്കം.
"വിനുകൂട്ടാ ... എണീറ്റ് വാ
"ആന്റി....
"അച്ചോട നല്ല കുട്ടിയല്ലേ ആന്റിടെ മോൻ വന്നെ ബ്രഷ് ചെയ്യണ്ടേ.... അവൾ ചെന്ന് മോനെ ഇക്കിളിയിട്ടുകൊണ്ടു വിളിച്ചു...
"പ്ലീസ് ആന്റി കുറച്ചൂടെ.... "കൊഞ്ചികൊണ്ടു വിനുമോൻ തിരിഞ്ഞു കിടന്നു..
"അതൊന്നും പറ്റില്ല എണീക്കെടാ കുട്ടാ..."
കുത്തിപൊക്കി ബ്രഷ് ചെയ്യാൻ വിട്ടു.
"ബ്രഷ് ചെയുമ്പൊഴേക് ആന്റി ബൂസ്റ്റ് എടുത്തു വെക്കാം.... വേഗം വന്നേക്കണെ.."
മീര കിച്ചനിലേക്ക് പോയി.
ഗുഡ് മോണിംഗ് മമ്മി.....
വിനുകുട്ടൻ ഓടിവന്നു കെട്ടിപിടിച്ചു ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
ഗുഡ് മോണിംഗ് മോനെ.. ഗീതു മോന്റെ നെറ്റിയിൽ ഉമ്മ വെച്ചു.
"മമ്മി ഇന്ന് നമുക്ക് പുറത്ത് പോകണ്ടേ "
"പോകാലോ.... ഉച്ചകഴിഞ്ഞ് ഇറങ്ങാം."
മോന് സ്കൂളിലേക്ക് എന്തൊക്കെയോ വേണമെന്ന് പറഞ്ഞിരുന്നു....
"മീര മോന് ബൂസ്റ്റ് എടുത്തോ"
"ദാ കൊണ്ടു വരുന്നു ചേച്ചി.."
"ചേച്ചി വാ കഴികണ്ടെ"
അവൾ അടുക്കളയിലേക്ക് ചെന്നു
മീര എല്ലാം ഡൈനിങ് ടേബിളിൽ നിരത്തി
"നീയും ഇരിക്ക് നമുക്കൊന്നിച്ച് കഴിക്കാം"
എല്ലാ ഹോളിഡേസിലും ഒന്നിച്ചാണ് ഭക്ഷണം.
ഫുഡ് കഴിഞ്ഞു മോന് ഹോം വർക് ചെയ്യാനുള്ളത് കൊടുത്തിട്ട് അവൾ ലാപുമായി ഇരുന്നു. നാളത്തേക്കുള്ള കുറച്ചു ജോലി തീർക്കാനുണ്ട് .
ഉച്ചക്ക് ഫുഡ് ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി.
"മീര ഞങൾ പോയിട്ട് വരാം. നിനക്ക് എന്തെങ്കിലും വേണോ
"
"ഒന്നും വേണ്ട ചേച്ചി നിങ്ങള് പോയിട്ട് വാ."
നേരെ അടുത്തുള്ള മാളിലേക് പോയി. മോന് ആവശ്യമുള്ളത് ഒക്കെ വാങ്ങി വന്നപ്പോഴേക്കും 5 മണി കഴിഞ്ഞു.
"മമ്മി ഐസ് ക്രീം ..."
അവിടെ തന്നെയുള്ള ഒരു ഐസ് ക്രീം പാർലറിൽ കയറി മോന് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ചോക്കലേറ്റ് ഐസ് ക്രീമും ഒരു കോൾഡ് കോഫിയും ഓർഡർ ചെയ്തു. അവിടെയുള്ള ചെയറിൽ ഇരുന്നു.
പെട്ടെന്ന് തനിക്ക് പ്രിയപ്പെട്ട ആരോ തന്റെയടുത് ഉള്ളതുപോലെ ഒരു തോന്നൽ....അവൾ ചുറ്റും നോക്കി. ആരെയും കണ്ടില്ല....
തനിക് തോന്നിയതാവും. അല്ലെങ്കിൽ തന്നെ തനികിവിടെ ആരാണ് സ്വന്തം എന്ന് പറയാൻ ..
എല്ലാം കണ്ടുകൊണ്ട് നിറ കണ്ണുകളോടെ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവൾ കാണാതെ........ അവളറിയാതെ......
വീട്ടിൽ എത്തിയപ്പോഴേക്കും മീര പോയിരുന്നു.
"മോനെ നാളെ സ്കൂളിൽ പോകേണ്ടതല്ലെ നേരത്തെ ഉറങ്ങാം. . "
രാവിലെ തന്നെ എഴുനേറ്റു മോനെ കുളിപ്പിച്ച് ഒരുക്കി വന്നപ്പോഴേക്കും മീര മോനുള്ള ലഞ്ച് എല്ലാം റെഡിയാക്കി വെച്ചിരുന്നു..... മോനെ ബസിൽ കയറ്റി വിട്ടു അവളും പെട്ടെന്ന് തന്നെ റെഡിയായി ഇറങ്ങി....
ഇന്ന് പുതിയ മാർക്കറ്റിങ് മാനേജർ ചാർജ് എടുക്കുന്ന ദിവസമാണ്.. നേരത്തെ എത്തണം ...
ഓഫീസിൽ എത്തി ക്യാബിനിൽ കയറവെ അറ്റൻഡർ വന്നു പറഞ്ഞു മീറ്റിംഗ് ഉണ്ടെന്ന്.
അവൾ കോൺഫറൻസ് ഹാളിലേക്ക് ചെന്നപ്പോൾ എല്ലാവരും വനിട്ടുണ്ടായിരുന്നൂ.
എംഡി പുതിയ മാർക്കറ്റിംഗ് മാനേജരെ എല്ലാവർക്കും പരിചയപെടുത്തി.
എല്ലാവരെയും പരിചയപ്പെടുന്ന തിരക്കുകൾ ഒക്കെ കഴിഞ്ഞു ഓരോരുത്തരും അവരുടെ സീറ്റുകളിലേക്ക് പോയി.
Ms. ഗീതു എന്റെ ക്യാബിനിലേക് വരു. കുറച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്. ഗീതുവിനോട് പറഞ്ഞിട്ട് അരുൺ ക്യാബിനിൽ കയറി. .
ഗീതു പുറകെ ഫയലുമെടുത് ചെന്നുു.
അരുൺ ചെന്ന് ചെയറിൽ ഇരുന്നു അവളോട് ഇരിക്കാൻ പറഞ്ഞു. . ഫയൽ തുറന്നു നോക്കിയിട്ട് .
Ms. ഗീതു മാർക്കറ്റിംഗ് സ്റ്റാഫിലെ എല്ലാവരുടെയും ഡീറ്റെയിൽസ് അടങ്ങിയ ഫയൽ നാളത്തെയ്ക് അറേഞ്ച് ചെയ്യണം... . മാർക്കറ്റിംഗ് സ്റ്റാഫ് കുറവാണ്..ഒന്ന് രണ്ടു പേര് കൂടി വേണ്ടി വരും.. ഞാൻ എംഡി യുമായി ഒന്ന് സംസാരിക്കട്ടെ Ms.. ഗീതു എന്ത് പറയുന്നു.
ശരി sir
"പിന്നെ സർ എപ്പോഴും എന്നെ Ms. ഗീതു എന്ന് വിളികണ്ട....ഗീതു എന്ന് വിളിച്ചാൽ മതിയാകും....."
"ഓകെ "
പിന്നെ ഗീതുവിന്റ സഹായം ഞാൻ പ്രതീക്ഷിക്കുന്നു.
"ശരി സർ......"
അവൾക് അവന്റെ മുഖത്തേയ്ക്ക് നോക്കാൻ പ്രയാസം തോന്നി. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ താനാകെ തളരുന്ന പോലെ......
"ഞാൻ പോയ്കൊട്ടെ... കുറച്ചു ജോലി ബാക്കിയുണ്ടായിരുന്നു. .."
" പൊയ്ക്കോളൂ....."
പോകാൻ വേണ്ടി അവൾ ഡോർ തുറക്കാനായി തിരിഞ്ഞതും. ...
ഗീതു ....... ആർദ്രമായി തൊട്ടു പിന്നിൽ വിളികേട്ടു . അവന്റെ ചുടു നിശ്വാസം കഴുത്തിൽ തട്ടി . അവൾ അവിടെ തറഞ്ഞു നിന്നു പോയി. അവൻ മെല്ലെ അവളെ തിരിച്ചു പിടിച്ചു നിർത്തി.
"ഇൗ കണ്ണിലേക്ക് നോക്കൂ മോളെ . നിന്റെ കണ്ണിൽ നീ എന്നെ കാണുന്നില്ലേ........"
അവന്റെ കണ്ണിലേക്ക് നോക്കാൻ ആവാതെ അവൾ താഴേയ്ക്ക് നോക്കി. അവളുടെ കണ്ണിൽ നിന്ന് അനുസരണയില്ലാത്ത കണ്ണ് നീർ ഒഴുകി കൊണ്ടിരുന്നു....
അരുൺ അവളുടെ മുഖം പിടിച്ചുയർത്തി കൈ കൊണ്ട് കണ്ണുനീർ തുടച്ചു എന്നിട്ട് അവളെ ചെയറിലേക്കിരുത്തി.
"തനിക്ക് സുഖമാണോ ഗീതു? "
" സുഖമാണ് സർ'
"തന്റെ ഇൗ സർ വിളി ഒന്ന് നിർത്തുമോ ഗീതു. തനിക്ക് എന്നെ ഒരിക്കലെങ്കിലും ആ പഴയ വിളി അരുൺ ഏട്ടൻ എന്ന് ഒന്ന് വിളിച്ചൂടെ ...."
" വേണ്ട സർ"
"ഞാൻ അതൊക്കെ എന്നെ മനസ്സിൽ കുഴിച്ചു മൂടി സർ"
" എന്നെയും"..... അവൻ വേദനയോടെ ചോദിച്ചു ..
"അതേ സർ . ഒന്നും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല....."
ഒന്നും പറയാൻ ആവാതെ സങ്കടത്തോടെ അവൻ അവളെ നോക്കി. .. നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതെ തിരിഞ്ഞു നിന്ന് തുടച്ചു....
ഞാൻ പോകട്ടെ സർ .... ഗീതു വാതിൽ തുറന്നു പുറത്തിറങ്ങി...
അരുൺ കണ്ണുകൾ അടച്ച് കസേരയിലേക്ക് ചാരി കിടന്നു... കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു.....
അവന്റെ ഓർമകൾ 7 വർഷം പുറകിലുള്ള ആ കറുത്ത ദിവസത്തിലേക്ക്.........
Next Here...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....