അരുൺ അദ്ദേഹത്തിന്റെ കൈ പിടിച്ചു
അച്ഛൻ വിഷമിക്കരുത് എല്ലാം.ശരിയാകും..............
അപ്പോഴേക്ക് ഗീതു ഒരു ട്രേയിൽ ചായയും നല്ല ചൂടുള്ള പഴംപൊരി വെച്ച പ്ലേറ്റും ആയി വന്നു.
വരാന്തയിൽ ഉള്ള ടീപോയിയിൽ കൊണ്ട് വെച്ചു.
"കഴിക്ക് മക്കളെ..."
എല്ലാവരും ചായ എടുത്തു. വിവേക് പഴം പൊരി എടുത്തു കഴിച്ചു കൊണ്ട് സൂപ്പർ എന്ന് പറഞ്ഞു ഗീതുവിനെ നോക്കി.
അവൾ ചിരിച്ചു കൊണ്ട് അരുണിനെ നോക്കി. അവൻ കണ്ണുകൊണ്ട് സൂപ്പർ എന്ന് കാണിച്ചു.
ചായ കുടിയൊക്കെ കഴിഞ്ഞു ഗീതു എല്ലാവരെയും വിളിച്ചു കൊണ്ട് പാടതൂടെ നടന്നു. ആതിയും ഗീതുവും കൂടി വാ തോരാതെ സംസാരിച് കൊണ്ടിരുന്നു... .അവരുടെ സംസാരം ആസ്വദിച്ച് കൊണ്ടു പുറകെ അരുണും വിവേകും. കുറച്ചു നേരം നടന്നിട്ട് അവർ അവിടെ പാടവരമ്പത്തു ഇരുന്നു.. ഇടയ്ക്കിടെ അരുണിന്റെ കണ്ണുകൾ അവളിലേക്ക് എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... സായം സന്ധ്യയിൽ ചുവന്ന സൂര്യകിരണങ്ങൾ അവളുടെ മുഖത്തെ അഴക് കൂട്ടി...... നാണത്തിൽ കുതിർന്ന അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ
അവനിരുന്നു....... അവളും...... പ്രണയത്തിന്റെ ഭാഷ അതിമനോഹരമാണ്... അവിടെ വാക്കുകൾക്ക് സ്ഥാനമില്ല......
നേരം സന്ധ്യ കഴിഞ്ഞു..... തിരിച്ചു വീട്ടിലെത്തി അവർ പോകാനായി ഇറങ്ങി.
"പോയി വരാം "അരുൺ മാധവൻ നായരോട് പറഞ്ഞു
പോട്ടെ ഗീതു നാളെ കോളജിൽ കാണാം ആതി ഗീതുവിനെ കെട്ടിപ്പിടിച്ചു കൊണ്ടു യാത്ര പറഞ്ഞു..
പോട്ടെ പെങ്ങളെ.........വിവേകിന്റ വാക്കുകൾ എല്ലാവരിലും ചിരിയുണർത്തി.
അരുൺ അവളുടെ അടുത്തു എത്തി .........
"പോയി വരാം. "
അവളുടെ കൺകോണിൽ നീർ പൊടിഞ്ഞു. ഹൃദയ മിടിപ്പ് വല്ലാതെ ഉയരുന്നു..... അവൾക് ആകെ ഒരു അസ്വസ്ഥത... എന്തിനെന്നറിയാതെ കണ്ണുകൾ നിറയുന്നു.....
അവന് തന്റെ പ്രാണൻ വിട്ടുപോകുന്ന വേദന തോന്നി.....നെഞ്ചിലേക്ക് ഒന്ന് ചേർക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. നിറഞ്ഞ് വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ പെട്ടെന്ന് തിരിഞ്ഞു നടന്നു.....
യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങി. കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നു...
"മോളെ
"നല്ല ആൾക്കാർ അല്ലേ മോളെ"
"അതേ അച്ഛാ"
"മോള് പോയി കുളിച്ചു വിളക്ക് വെക്കു"
അവൾ അകത്തേക്ക് കയറിപോയി.
മാധവൻ നായർ ആലോചനയോടെ അവിടെ കുറച്ചു സമയം നിന്നു.
രാത്രിയായി ഫുഡ് കഴിഞ്ഞു അച്ഛനുമായി കുറച്ചു നേരം കഥകൾ ഒക്കെ പറഞ്ഞിരുന്നു.
മൊബൈലിന്റെ കാര്യം അച്ഛനോട് പറയണോ അവൾ ആലോചിച്ചു.
അച്ഛൻ എന്ത് പറയും. അവൾക് പേടി തോന്നി ഇതുവരെ ഞാൻ അച്ഛനെ ഒളിച്ചു ഒന്നും ചെയ്തിട്ടില്ല
വേണ്ട ഇപ്പൊ പറയണ്ട പിന്നെ പറയാം.
അവൾ ഉറങ്ങാനായി മുറിയിലേക്ക് പോയി
രാവിലെ കോളേജിൽ പോകണം ബുക്സ് എടുത്തു ബാഗിൽ വേക്കനായി ബാഗ് തുറന്നപ്പോൾ ആണ് ഗിഫ്റ്റ് ബോക്സ് കണ്ടത് . അതെടുത്ത് തുറന്നു. അതേ നിമിഷം തന്നെ കോൾ വന്നു.
എടുക്കണോ
ഒരു നിമിഷം ആലോചിച്ചു എടുക്കാൻ കൈ ചെന്നപ്പോഴേക്കും കട്ടായി...
കുറച്ചു നേരം ഫോണിലേക്ക് നോക്കി ഇരുന്നു .....വീണ്ടും കിടക്കാനായി തുടങ്ങിയപ്പോൾ ബെൽ അടിക്കുന്നു.
അവൾ വേഗം തന്നെ ഫോണെടുത്തു.
Hello.......
Hello .......
"ഗീതു ഞാനാ അരുൺ...."
ഒരു നിമിഷത്തേക്ക് ശബ്ദം ഒന്നും കിട്ടിയില്ല
"Hello ഗീതു എന്താ എന്തുപറ്റി?"
"അരുൺ ഏട്ടാ"
"എന്താടോ ഒന്നും മിണ്ടാതെ"
"എനിക് അറിയില്ല അരുൺ ഏട്ടാ ആദ്യമായിട്ടാണ് ഞാൻ അച്ഛൻ അറിയാതെ ഇങ്ങനെ.....അച്ഛൻ അറിയാത്ത ഒന്നും ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല...." എന്റെ അച്ചനല്ലതെ എനിക് ആരും ഇതുവരെ ഒന്നും വാങ്ങിതന്നിട്ടില്ല... ഇതിപ്പോൾ അച്ഛൻ അറിഞ്ഞാൽ.. എനിക് പേടിയാകുന്നു അരുൺ ഏട്ടാ..... പറഞ്ഞപ്പൊഴേക്കും അവളുടെ തൊണ്ട ഇടറി......
"താൻ വിഷമിക്കല്ലെ ....എനിക് തന്നോട് സംസാരിക്കാതിരിക്കാൻ വയ്യെടോ ...അതുകൊണ്ടല്ലേ... അച്ഛന്റെയും എല്ലാവരുടെയും സമ്മതത്തോടെയേ ഞാൻ തന്നെ സ്വന്തമാക്കൂ..... ആരെയും നമ്മൾ വിഷമിപ്പിക്കില്ല....ഇത് ഞാൻ തനിക്ക് തരുന്ന വാക്ക്........
സംസാരിച്ചു സംസാരിച്ചു സമയം പോയത് അവർ അറിഞ്ഞില്ല....... വർഷവും വസന്തങ്ങളും .................
മഴയും വെയിലും വന്നു പോയി ........
അവരുടെ പ്രണയം........ ഒരു ശക്തിക്കും പിരിക്കാൻ ആവാത്ത വിധം ആ പ്രണയം ഒഴുകികൊണ്ടെയിരുന്നു...
കോളജിൽ മൂന്നാം വർഷമായി. പഠിക്കുന്ന കാര്യത്തിലും അവർ ഒന്നാമത് ആയിരുന്നു.
ഫൈനൽ ഇയർ എക്സാം അടുത്തു.
രണ്ടുപേരും കൊണ്ടു പിടിച്ച പഠിത്തം ആണ്. ഒരു ദിവസം ആതിയുടെ വീട്ടിൽ ആണെങ്കിൽ അടുത്ത നാൾ ഗീതുവിന്റെ വീട്ടിൽ ആയിരിക്കും...
തൽക്കാലത്തേക്ക് ഫോൺ ഒക്കെ മാറ്റി വെച്ചേക്കുകയാണ് .....അരുണിന്റെ കർശന നിർദ്ദേശം ആയിരുന്നു എക്സാം കഴിയുന്നവരെ രണ്ടു പേരും ഫോൺ തൊടരുത് എന്ന്.
ഇതിനിടയിൽ..... അരുണിന്റെ വീട്ടിൽ
ദേവി നമുക്ക് ഒന്ന് മാധവൻ നായരെ കണ്ട് സംസാരിച്ചു വെച്ചാലോ. എക്സാം കഴിഞ്ഞു നല്ല ഒരു മുഹൂർത്തത്തിൽ നമുക്ക് അവരുടെ കല്ല്യാണം നടത്താം
അതിനു മുൻപ് നമുക്ക് അരുണിനോട് ചോദിക്കണ്ടേ വിജായെട്ട...
എനിക് തോന്നുന്നത് അവർ തമ്മിൽ ഇഷ്ടതിൽ ആണെന്നാ ദേവി.ഗീതു മോളെ കാണുമ്പോൾ അവന്റെ ഒരു നോട്ടമോക്കെ പലപ്പോഴായി ഞാൻ ശ്രദ്ധിക്കുന്നു.
എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതില്ല ഏട്ടാ...
നമുക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്കാ മനസ്സിലാകുക അല്ലേ എന്റെ ദേവി കൂട്ടി അയാൾ അവരുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു......
"പോ ഏട്ടാ........"
എന്തായാലും എക്സാം കഴിയട്ടെ. നമുക്ക് മാധവൻ നായരെ കണ്ടൂ സംസാരിക്കാം. ....
അവന് ഒരു സർപ്രൈസ് ആയിക്കൊട്ടെ..... നീ പറയണ്ട തൽക്കാലം. .. രണ്ടുപേരും ചിരിച്ചു.
അങ്ങനെ എക്സാം ആയി രണ്ടു പേരും നല്ലപോലെ എക്സാമൊക്കെ എഴുതി...
കണ്ടിട്ട് കുറച്ചു ദിവസമായി ..
അരുൺ അക്ഷമയോടെ കാത്തിരിക്കുകയാണ് . ലാസ്റ്റ് എക്സാം കഴിഞ്ഞിട്ട് അടിച്ചു പൊളിക്കാൻ ഇരിക്കുവാണൂ അവർ....
ലാസ്റ്റ് എക്സാം ദിവസമായി
അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം.........
തന്റെ എല്ലാ സന്തോഷങ്ങളും തനിക്ക് എന്നേക്കുമായി നഷ്ടമായ ദിവസം............ ആ ഓർമകളിൽ അവളുടെ മനസ്സൊന്നു തേങ്ങി......
******
"മമ്മി ........മമ്മി....."
"എന്തൊരു ഉറക്കമണ് മമ്മി...."
വിനുകുട്ടന്റെ വിളി കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു ക്ലോക്കിൽ നോക്കി
7 മണി ആയിരിക്കുന്നു
"മമ്മി മറന്നു പോയോ ഇന്ന് പാരന്റ്‌സ് മീറ്റിംഗ് ഉണ്ടെന്ന് "
യ്യോ ഇന്ന് മോന് പാരന്റ്‌സ് മീറ്റിംഗ് ഉള്ള ദിവസമാണ് . ഹാഫ് ഡേ ലീവ് എടുത്തിട്ടാണ് ഇന്നലെ വന്നത്.
രാത്രി ഓരോന്ന് ഓർത്തു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി. അവൾ മുടി വാരിക്കെട്ടി എഴുനേറ്റു.
ജോലിക്ക് ഒരു കുട്ടിയുണ്ട് രാവിലെ വന്നു വൈകിട്ട് താൻ വന്നു കഴിയുമ്പോൾ പോകും.
ഇന്ന് വരില്ലയെന്ന് ഇന്നലെ പറഞ്ഞിരുന്നു. താൻ അതോർത്തതുമില്ല.
ഇനിയിപ്പോൾ എന്ത് ചെയ്യും
സ്കൂൾ ബസ് 8 മണിയാകുമ്പോൾ വരും . . ഇന്ന് ഇനി ബസ് കിട്ടില്ല. കാറിൽ കൊണ്ടു വിടാം.
ബാംഗ്ലൂർ സിറ്റിയിലെ ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് എപ്പോൾ ചെല്ലുമോ ആവോ.
മോനെ എടുത്തു ബാത്റൂമിൽ ആക്കി . പേസ്റ്റ് തേച്ചു ബ്രഷ് കയ്യിൽ കൊടുത്തു.
എൻറെ ചക്കര മോനല്ലെ പെട്ടെന്ന് ബ്രഷ് ചെയ് . മമ്മി അപ്പോഴേക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കാം.
അവൾ പെട്ടെന്ന് കിച്ചനിലേക്ക് കയറി ബ്രെഡ്ഡ് എടുത്തു ജാം പുരട്ടി ബൂസ്റ്റും എടുത്തു ടേബിളിൽ വെച്ചു.
മമ്മി...... ....പല്ല് ബ്രഷ് ചെയ്തിട്ടുള്ള വിളിയാണ്. അവൾ ചെന്ന് മോനെ കുളിപ്പിച്ചെടുത് യൂണിഫോം ഇട്ടുകൊടുത്തു ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി. . ഒരു നാപ്കിൻ എടുത്തു കഴുത്തിൽ ചുറ്റി
മോൻ പെട്ടെന്ന് കഴിക്കണം മമ്മി ഇപ്പൊൾ റെഡിയായി വരാം ..
ബാത്റൂമിൽ കയറി കുളിച്ച് വന്നു ...കണ്ണാടിക്കു മുന്നിൽ ഒരു നിമിഷം നിന്നു. ഈ 7 വർഷങ്ങൾ തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കണ്ണിലെ തിളക്കം വറ്റിയിരിക്കുന്നൂ........കണ്ണിനു താഴെ അൽപം കറുപ് പടർന്നതുപോലെ... . ചിരിക്കാൻ തന്നെ മറന്നു പോയിരിക്കുന്നു.......
പിന്നെ പെട്ടെന്ന് എന്തോ ഓർത്തപോലെ മുടി ഹെയർ ബാൻഡ് ഇട്ടു കെട്ടി വെച്ചു ഒരു കുഞ്ഞു പൊട്ട് തൊട്ടു. കാതിൽ ഒരു കുഞ്ഞു സ്റ്റഡ് കയ്യിൽ ഒരു watch കഴുത്തിൽ ഒരു നൂൽ ചെയിൻ . അലമാര തുറന്നു പീകോക്ക് കളറിൽ ഉള്ള ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു. ബാഗും എടുത്തു ഹാളിൽ വന്നു . അപ്പോഴേക്ക് സ്കൂൾ ബസ് പോയി കഴിഞ്ഞിരുന്നു.
ഡൈനിങ് ടേബിളിൽ ചെന്നപ്പോൾ ബൂസ്റ്റ് മാത്രം കുടിച്ചിട്ട് ഇരിക്കുന്നു വിനുമോൻ.
"എന്താ മോനെ ബ്രഡ് കഴിക്കാഞ്ഞത് "
"എനിക് വേണ്ട മമ്മി ബ്രെഡ്"
"മമ്മി ഉറങ്ങി പോയിട്ടല്ലെ സോറി നാളെ ആവട്ടെ മമ്മി മോന് നൂഡിൽസ് ഉണ്ടാക്കി തരാലോ. "
നൂഡിൽസ് എന്ന് കേട്ടപ്പോൾ വിനുകുട്ടന് സന്തോഷമായി. അവൾ ബ്രഡ് മുറിച്ചു വായിൽ വെചു കൊടുത്തു.. കഴിച്ചു കഴിഞ്ഞു വായും കഴുകിച്ച് മോനെ ഇരുത്തിയിട്ട് നിന്നുകൊണ്ടുതന്നെ ചായയിൽ മുക്കി ഒരു ബ്രഡ് കഴിച്ചു അവൾ കാറിന്റെ കീയുമെടുത് ഫ്ലാറ്റ് പൂട്ടി ഇറങ്ങി.
ലിഫ്റ്റിൽ കയറി താഴെ എത്തി പർകിങ്ങിൽ നിന്നു കാർ എടുത്തു
കാറിൽ മോനെ കയറ്റി ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ......
വീട്ടിൽ നിന്നു ഒരു 15 minutes ഉണ്ട് സ്കൂളിലേക്ക്.
"മമ്മി സ്കൂൾ ടൈം ആകാറായി "
ഹോ എന്ത് ട്രാഫിക് ആണ് . അവള് വാച്ചിൽ നോക്കി. 8.20 ആകുന്നു.
"Mount Carmel.centrl.school Bangalore "
ദൂരെ നിന്നെ സ്ക്കൂളിന്റെ വലിയ ബോർഡ് കണ്ടൂ.
അവൾ കാർ ആ വലിയ മതിൽ കെട്ടിനകത്തേക്ക് കയറ്റി.....
വണ്ടിയിൽ നിന്നിറങ്ങി ബാഗ് എടുത്ത് കൊണ്ട് മോന്റെ കയും പിടിച്ച് മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് നടന്നു
അവിടെ പ്രിൻസിയുടെ വെൽക്കം സ്‌പീച്ച് തുടങ്ങിയിരുന്നു. കുറച്ചു സമയമവിടെ ചിലവഴിച്ചു.
പിന്നെ ടീച്ചേഴ്സ് നെ ഒക്കെ കണ്ട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും സമയം 12 മണി.
അവൾ സ്കൂൾ കാന്റീനിൽ കയറി മോനുള്ള ലഞ്ച് വാങ്ങി പാക്ക് ചെയ്തു ബാഗിൽ വെച്ചു
മോൻ ലഞ്ച് കഴിക്കണം . മമ്മി വന്നു കൊണ്ടുപോകാം മോനെ ഇന്ന് ബസിൽ പോകണ്ട കെട്ടോ. ഫ്ളാറ്റിൽ ചേച്ചി ഇല്ലല്ലോ . മോന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു അവളിറങ്ങി .......
ബൈ മമ്മി
ബൈ മോനൂ.....
Next Here
കഥ പുതിയൊരു വഴിത്തിരിവിലേക്ക് മാറുകയാണ്... എല്ലാവരും accept ചെയ്യുമെന്ന് വിശ്വസിക്കുന്നു....ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായവും പ്രതീക്ഷിക്കുന്നു....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....