വേനൽമഴ, PART 6

Valappottukal

ഓ അളിയാ നോക്കണ്ട ഞാൻ പോയേക്കാമെ . പെട്ടെന്ന്  വന്നേക്കണം ആന്റിയും അങ്കിളും അവിടെ ഉണ്ടെന്ന് ഓർമ വേണം.രണ്ടാൾക്കും.  അവൻ അതും പറഞ്ഞകൊണ്ട് മുകളിലേക്ക് പോയി.

വേണ്ടായിരുന്നു അരുൺ ഏട്ടാ അവർ എന്ത് വിചാരിക്കും

"എന്ത് വിചാരിക്കാൻ  ഞാൻ എന്റെ പെണ്ണിന്റെ കൂടെ ഇരിക്കുന്നു". അവൻ ചിരിച്ചു.

അവൾ അവളുടെ കൈയിൽ ഉണ്ടായിരുന്ന ഇലചീന്തിൽ നിന്നു  കുറച്ചു ചന്ദനവും സിന്ദൂരവും എടുത്തു അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു. അവൻ തിരിച്ചു അവളുടെ  നെറ്റിയിലും തൊട്ടു...

"ദേവിയെ സാക്ഷിയാക്കി  ഈ  സീമന്തരേഖയിൽ സിന്ദൂരം ചാർത്തി  നിന്നെ ഞാൻ എന്റെ സ്വന്തമാക്കും...... "അവൻ പ്രണയത്തോടെ അവളെ  ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു....ഒരു  നിമിഷം അവൾ മിഴികൾ പൂട്ടി നിന്നു.......

പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ അവനിൽ നിന്നടർന്നു മാറി.

വാ ഏട്ടാ അവർ അവിടെ നോക്കി നിക്കുവാരിക്കും പോകാം . അവൾ അവന്റെ കൈയും പിടിച്ച് ഓടി മുകളിലേക്ക് കയറി.

എല്ലാവരും ഒന്ന് കൂടി തൊഴുത ശേഷം  അവിടെ നിന്ന് ഇറങ്ങി.  രാത്രി ഒരുപാട് വൈകിയത് കൊണ്ട് പുറത്തൂന്ന് ഭക്ഷണമൊക്കെ കഴിച്ചശേഷം വീട്ടിലെത്തി. .

അളിയാ ഞാൻ ഇറങ്ങുന്നു രാവിലെ കാണാം.

Bye good night

Bye  good night അളിയാ.

എല്ലാവർക്കും നല്ല ക്ഷീണം ഉള്ളത് കാരണം കിടക്കാനായി  അവരവരുടെ റൂമിലേക്ക് പോയി. ഗീതു ആതിയുടെ കൂടെ അവളുടെ റൂമിലേക്ക് പോയി.

പോകുന്ന വഴിയിൽ അരുണിന്റെ  റൂമിലേക്ക് അവളുടെ  കണ്ണുകൾ പോയി. അവൻ വാതിലിൽ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

"എന്താ "കണ്ണുകൾ പൊക്കി അവനോട് ചോദിച്ചു....

അവൻ കണ്ണ് ചിമ്മി ചുമൽ കൂച്ചി ചിരിച്ചുകൊണ്ട് അവളെ നോക്കി... 

അവനെ നോക്കി  ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി.

ആതി  ഫോണിൽ കുത്തി കൊണ്ടിരിക്കുവാണ്
എന്താണ് ഒരു കള്ളച്ചിരി എന്റെ പുന്നാര ഏട്ടത്തി....... ഫോണിൽ നിന്ന് മുഖം ഉയർത്തിക്കൊണ്ടു ആതി  ചോദിച്ചു.

ഗീതു ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു.

ഒന്നുമില്ല മോളെ....ഉറങ്ങാം നമുക്ക്

മ്മ്

അതിരാവിലെ തന്നെ ഗീതു ഉണർന്നു...
കുളിച്ച് അലമാരയിൽ നിന്ന് ആതിയുടെ ഒരു സ്കർട്ടും നീളമുള്ള ഒരു കൂർത്തയും ഇട്ടു മുടി ടവ്വൽ കൊണ്ട് ചുറ്റികെട്ടി വെച്ചു വാതിൽ തുറന്നു പുറത്തിറങ്ങി.
അവളുടെ കണ്ണുകൾ അരുണിന്റെ റൂമിന്റെ വാതിലിലെക് നീണ്ടു. അത് തുറന്നിട്ടില്ല. നേരം വെളുക്കുന്നതേയുള്ളൂ.

അവൾ നേരെ അടുക്കളയിലേക്ക് പോയി.  ഫ്രിഡ്ജ് തുറന്നു പാൽ എടുത്തു ഗ്യാസ് കത്തിച്ചു ചായ ഉണ്ടാക്കി. അത് ഗ്ലാസിലേക് പകർന്നു . രണ്ട് ഗ്ലാസ് ചായയുമായി   അവൾ അച്ഛന്റെയും അമ്മയുടെയും റൂമിൽ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി ചെന്ന് വാതിൽ തുറന്നു.   കൈയിൽ ചായയുമായി  പുഞ്ചിരിയോടെ നിൽക്കുന്ന ഗീതുവിനേ കണ്ടൂ , 

"അയ്യോ മോൾ രാവിലെ എഴുന്നേറ്റ് ചായ ഇട്ടോ.  "

"ഇവിടെ എല്ലാവരും എഴുന്നേൽക്കുന്ന സമയം ആവുന്നെയുള്ളൂ. "

"വീട്ടിൽ ഞാൻ രാവിലെ  എഴുന്നേൽക്കും
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . 

 അവൾ പോകുന്നതും നോക്കി ശ്രീദേവി നിന്നു.

"മോളെ"

"എന്താ അമ്മേ"

മോള് അരുണിന് ഒരു ചായ കൊടുത്തേ ക്ക്. അവനു എഴുന്നേൽക്കുമ്പോൾ ഒരു ചായ പതിവാ.

ശരി അമ്മേ.

നല്ല കുട്ടി അല്ലേ  വിജയേട്ടാ ...

അതെടോ

"നല്ല ചായ "

മ്മ്

ചായ കുടിച്ചു കൊണ്ട് ആലോചനയോടെ ഇരിക്കുന്ന വിജയിന്റെ അടുത്തേയ്ക്ക് ശ്രീദേവി ചെന്നൂ.

എന്താ ഒരു ആലോചന

എടോ നമുക്ക് ആ കുട്ടിയെ നമ്മുടെ അരുണിന് വേണ്ടി ഒന്ന് ആലോചിച്ചാലോ

ഞാനത് എട്ടനൊട് പറയാനിരിക്കുകയായിരുന്നു.. .. നല്ല ഐശ്വര്യമുള്ള കുട്ടി.

ഇപ്പൊ ആരോടും ഒന്നും പറയേണ്ട പഠിക്കുകയല്ലെ. പഠിത്തം കഴിയട്ടെ നമുക്ക് ആലോചിക്കാം എന്താ ദേവി

അതേ വിജയെട്ടാ

ഒരു കപ്പിൽ ചായ പകർന്നുകൊണ്ട് അവൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി. അരുണിന്റെ റൂമിന്റെ വാതിലിൽ ചെന്ന് ഒരു നിമിഷം അവൾ നിന്നു.

വിളിക്കണോ .... വേണ്ട.....

തിരിഞ്ഞു നടനിട്ട് വീണ്ടും  വാതിലിലേക്ക് നോക്കി. പിന്നെ രണ്ടും കല്പിച്ചു  അവൾ വാതിലിൽ തട്ടാനയി തുടങ്ങിയപ്പോൾ അത് തുറന്നു വന്നു.  അവൾ അകത്തേക്ക് കയറി. നല്ല വലിയ മുറി.  വളരെ ഭംഗിയായി എല്ലാം  അടുക്കി വെച്ചിരിക്കുന്നു. ഒരു മേശ കസേര ഡ്രസ്സിംഗ്  ടേബിൾ ,.  സ്റ്റാൻഡിൽ കുറെ ബുക്സ് ഒക്കെ അടുക്കി വെച്ചിരിക്കുന്നു.  അവനെ അവിടെയെങ്ങും കണ്ടില്ല

അവൾ  ചായ മേശമേൽ വെച്ചിട്ട് പോകനായി  തിരിയവേ തൊട്ടു പിന്നിൽ അരുൺ.    രാവിലത്തെ എക്സർസൈസ് കഴിഞ്ഞുള്ള വരവാണ്. ട്രാക്ക് സൂട്ട് ആണ്  വേഷം  ഒരു ടൗവ്വൽ തോളിൽ ഇട്ടിട്ടുണ്ട്.  ഒരു കള്ളച്ചിരിയോടെ നിൽക്കുന്ന അവനെ കണ്ടൂ 

"ദൈവമേ പെട്ട്.......... "

ആത്മഗതിച്ചു കൊണ്ട്  പോകാനായി തിരിഞ്ഞ അവളെ  ഇടുപ്പിലൂടെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.
അവള് കുതറി മാറാൻ ഒരു ശ്രമം നടതിന്നോക്കി. എവിടെ....
മാറാൻ ശ്രമിക്കും തോറും പിടുത്തം മുറുകി വന്നു.

നീ എന്താ ഇവിടെ എന്റെ മുറിയിൽ....

ഞാൻ..... ...ചായ തരാൻ അമ്മ പറഞ്ഞു..
...

 മേശമേൽ ഇരിക്കുന്ന ചായ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ നിന്ന് വിക്കി.

"എനിക് ചായ വേണ്ട. .....പകരം"......... ഒരു  വഷള ചിരിയോടെ മീശ പിരിച്ചു ഒരു കൈകൊണ്ട്  അവളെ ചേർത്തു പിടിച്ച് അവൻ മുഖം താഴ്ത്തി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.........

എന്താണ് അവന്റെ ഉദ്ദേശം എന്ന് മനസ്സിലാക്കിയതും അവനെ തള്ളി മാറ്റി  ചിരിച്ചു  കൊണ്ട്  പുറത്തേക്ക്  ഓടി.....

"നിന്നെ ഞാൻ എടുത്തോളാം മോളെ.."...പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ അത് നോക്കി നിന്നു.

അവൾ നേരെ റൂമിലെത്തി ആതിയെ വിളിച്ചുണർത്തി.

എന്താടി

ഉറക്ക ചടവോടെ എണീറ്റു ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

നമുക്ക് പോകണ്ടേ നീ എഴുനേൽക്ക്

കുറച്ചൂടെ കഴിയട്ടെ ഗീതു

എടാ അച്ഛൻ ഒറ്റക്കാണ്. പോകാം നമുക്ക്.

ശരി ... അവൾ ബാത്റൂമിലേക്ക്‌ കയറി.

ഗീതു പെട്ടെന്ന് തന്നെ റെഡിയായി താഴേയ്ക്ക് പോയി

അടുക്കളയിൽ ചെന്നപ്പോൾ ശ്രീദേവി  രാവിലത്തേക്കുള ഫുഡ് തയാറാക്കുക ആയിരുന്നു.

അമ്മ മാറു ഞാൻ ചെയ്യാം.

മോൾ അവിടെ ഇരിക്ക്‌

ദാ ഇപ്പൊ തീരും

അവളെ അവിടെ പിടിച്ച് ഇരുത്തിയ ശേഷം ശ്രീദേവി പാത്രങ്ങളിലേക് ദോശയും ചട്ണിയും എടുത്തു വെച്ചു

മോൾ ദാ ഇതൊക്കെ എടുത്തു  ഡൈനിങ് ടേബിളിൽ വെക്ക്. അപ്പോഴേക്കും ഞാൻ ചായ എടുക്കാം.

അവൾ  ദോശയും ചട്ണിയും  ഡൈനിങ്  ടേബിളിൽ കൊണ്ടു വെച്ചു തിരിഞ്ഞപ്പോൾ അരുൺ സ്റ്റെപ് ഇറങ്ങി വരുന്നുണ്ടായിരുന്നു. ഒരു നിമിഷം അവൾ അവനെ നോക്കി നിന്നു. അവനും.....പിറകെ തന്നെ ആതിയും

വിജയ് മേനോൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയായി വന്നു  .  എല്ലാവരും ടേബിളിൽ ഇരിപ്പുറപ്പിച്ചു.

അപ്പോഴേക്കും വിവേകും ഹാജർ .

ആന്റി ഇന്നെന്താ  ബ്രേക്ക്ഫാസ്റ്റ്

ദോശയും ചട്ണിയും

വിളമ്പിക്കോ ആന്റി നല്ല വിശപ്പ്..

അവൻ വന്നു പ്ലേറ്റ് എടുത്തു വെച്ച് ദോശ എടുത്ത്  ചട്നി ഒഴിച്ചു കഴിച്ചു തുടങ്ങി..
ഇതെല്ലാം നോക്കിക്കൊണ്ട് ചിരിക്കുവാണ് എല്ലാവരും. അവനു അതൊന്നും ഒരു പ്രശ്നമേ അല്ല.

പതുക്കെ കഴിക്ക്‌ വിവിയേട്ട..ആതി  പറഞ്ഞു..

ഗീതു നിൽക്കുന്നത് കണ്ടൂ വിജയ് പറഞ്ഞു മോൾ ഇരിക്ക്
അരുൺ ഇരുന്നതിന്റെ തൊട്ടടുത്തുള്ള കസേരയിൽ അവളെ പിടിച്ചിരുത്തി. ഇപ്പുറം ആതിയും ഇരുന്നു .

വിവേക് കാലുകൊണ്ട് അരുണിന്റെ കാലിൽ തോണ്ടി.

എന്താടാ.... പുരികം പൊക്കി അവൻ ചോദിച്ചു

അവൻ കണ്ണുകൊണ്ട് ഗീതുവിനേ കാണിച്ചു.

അവൻ തല പതിയെ ചരിച്ച് അവളെ നോക്കി. കുനിഞ്ഞിരുന്ന് ഭക്ഷണം.കഴിക്കുകയാണ്. അവളുടെ ഹൃദയമിടിപ്പ് അവനു കേൾക്കാം.

അവൻ ഒരു ചെറു ചിരിയോടെ ഭക്ഷണം കഴിച്ചു.

എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞു എഴുനേറ്റു.

അമ്മേ ഞാൻ ഇറങ്ങികൊട്ടെ.
ഗീതു പറഞ്ഞു.

മോളെ ഉച്ചക്ക് ഊണ് കഴിഞ്ഞു  പോയാൽ പോരെ.

അത് അമ്മേ അച്ഛൻ അവിടെ ഒറ്റക്കല്ലെ.

എങ്ങനെ പോകും ....

ഞങൾ ഒരു ഓട്ടോ പിടിച്ചു പോകാം അമ്മേ ആതി  പറഞ്ഞു . ഞാൻ ഗീതുവിനേ വീട്ടിൽ വിട്ടു വരാം

അരുൺ നീ അവരെ  വീട്ടിൽ വിട്ടിട്ട് ഓഫീസിൽ. പോകൂ. വിജയ് പറഞ്ഞു.

രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതു പാല് എന്ന് പറഞ്ഞ അവസ്ഥയിൽ ആണ് അരുൺ.

ആതിയും വിവെകും അവനെ ഒരു  കള്ളച്ചിരിയോടെ  തല ചെരിച്ചു നോക്കി.

വരൂ  അരുൺ കാറിനടുത്തേക് ഇറങ്ങി

പോട്ടെ അമ്മേ

പോയിട്ടുവാരാം എന്ന് പറയൂ മോളെ.
ശ്രീദേവി  അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു..

പോയിട്ട് വരാം അങ്കിൾ

അയാൾ  അവളുടെ കവിളിൽ തട്ടി പോയിട്ട് വാ മോളെ.....

അങ്ങനെ അവർ അവിടെ നിന്നിറങ്ങി കാറിൽ കയറി. വിവേക് ഡ്രൈവിംഗ്  സീറ്റിൽ കയറി. അരുൺ കോ ഡ്രൈവർ സീറ്റിലും.  പെൺകുട്ടികൾ ബാക്കിലും.

കളിയും ചിരിയും ഒക്കെയായി അവർ ഗീതുവിന്റ വീട്ടിൽ എത്തി.   കാറിൽ നിന്ന് ഇറങ്ങാൻ നേരം അരുൺ അവളുടെ      കയ്യിൽ പിടിച്ച് നിർത്തി ഒരു കവർ അവളുടെ കൈയിൽ വെച്ചു.

എന്താ അരുൺ ഏട്ടാ

തുറന്നു നോക്ക്

അവളത് പതിയെ തുറന്നു. മനോഹരമായ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ഒരു മൊബൈൽ. അവൾ എന്ത് പറയണമെന്ന്  അറിയാതെ ഇരുന്നു. 

ഇത് വേണ്ട അരുൺ ഏട്ടാ.

അച്ഛൻ അറിഞ്ഞാൽ  വഴക്ക് പറയും

അതൊന്നും ഇല്ല. താൻ ഇത് വെയ്ക്കു അതിൽ സിം ഇട്ടിട്ടുണ്ട്.

വാങ്ങിക്ക്‌ ഗീതു. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കമല്ലോ. ആതി  പറഞ്ഞു.  ഞാൻ  അങ്കിളിനോട് പറഞ്ഞോളാം.

അവൾ അരുണിനെ നോക്കി.  പിന്നെ അതെടുത്ത് ബാഗിൽ വെച്ചു.

ഇറങ്ങുന്നില്ലെ

ഇല്ല ഇപ്പൊൾ പോകട്ടെ വൈകിട്ട് ആതിയെ വിളിക്കാൻ വരാം അപ്പൊൾ കയറാം .

അപ്പോഴേക്കും കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് മാധവൻ നായർ ഇറങ്ങി വന്നു. 

ഇവിടെ നിൽക്കുവാണോ  വാ കയറി വാ എല്ലാവരും.

അരുൺ കാറിൽ നിന്നിറങ്ങി.  ഒപ്പം വിവെകും

അവർ മാധവൻ നായരുടെ അരികിലേക്ക് വന്നു.

അച്ഛാ ഓഫീസിൽ കുറച്ചു തിരക്കുണ്ട്. ഇപ്പൊൾ പോകട്ടെ . വൈകിട്ട് ആതിയെ കൂട്ടാൻ വരാം. അപ്പൊൾ കയറാം. 

ശരി മക്കളെ എന്നാൽ പോയിട്ട് വരൂ.

രണ്ടുപേരും യാത്ര പറഞ്ഞു  കാറിൽ കയറി.

അവർ പോകുന്നതും നോക്കി നിന്ന ശേഷം  മൂന്നുപേരും  തിരികെ വീട്ടിലേക്ക് കയറി.

നിങ്ങള് എന്തെങ്കിലും കഴിച്ചാരുന്നോ?

കഴിച്ചു അങ്കിൾ

എന്ന വാ നമുക്ക് ഉച്ചയ്കുള്ള ഭക്ഷണം ഉണ്ടാക്കാം.

അങ്കിൾ ഇരിക്ക്‌. ഞാനും ഗീതുവുമായീ ലഞ്ച് റെഡി ആക്കാം. അവർ അടുക്കളയിലേക്ക് നടന്നു.


അതിനു നിനക്ക് എന്തേലും ഉണ്ടാക്കാൻ അറിയാമോ.  ഗീതു ചിരിച്ചു

എൻറെ എട്ടത്തിയമ്മ ഇല്ലെ ഇവിടെ പിന്നെന്താ .... ആതി  അവളുടെ താടിയിൽ പിടിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടികൊണ്ട് ചോദിച്ചു....

ഒന്ന് പോടീ...

ഇൗ സമയം 

ഡാ അളിയാ നീ സീരിയസ് ആണോ

എന്ത്

ഗീതുവിന്റെ കാര്യത്തിൽ

അതെന്താ നീ അങ്ങനെ ചോദിച്ചത്.

അല്ല നിനക്ക് തോന്നുന്നുണ്ടോ അങ്കിളും ആന്റിയും സമ്മതിക്കും എന്ന്"

"സമ്മതിക്കുമെടാ എനിക് നല്ല ഉറപ്പുണ്ട് . അവർക്ക്  അവളെ ഇഷ്ടമാകും

എനിക് അവൾ ഇല്ലാതെ പറ്റില്ലെടാ ...എൻറെ പ്രാണൻ തന്നെ ഇപ്പോൾ അവളാണ്....അവൾ അല്ലാതെ എന്റെ  ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവില്ല വിവി.

എല്ലാം ശരിയാകും അളിയാ. ഞാൻ ഇല്ലെ നിന്റെ കൂടെ വിവേക് ചിരിച്ചു

അവർ ഓഫീസിലെത്തി.

രണ്ടുപേരും കൂടി ഭക്ഷണമൊക്കെ തയ്യാറാക്കി ഉച്ചയ്ക്ക് ഊണോക്കെ കഴിഞ്ഞു അച്ഛനുമായി കുറെ നേരം കത്തി വെച്ചിരുന്ന ശേഷം  കുറച്ചുറങ്ങി. അപ്പോഴേക്കും അരുൺ വിവേകിനെം കൂട്ടി വന്നു. 

മാധവൻ നായർ രണ്ടു പേരെയും സ്വീകരിച്ചിരുത്തി . അരുൺ വീട് നോക്കി കാണുകയായിരുന്നു. ഓടിട്ട  രണ്ടു നിലയായ  ചെറിയ മുറികളോട് കൂടിയ പഴക്കം ചെന്ന വീട്. അവിടെയും ഇവിടെയും ഒക്കെ പൊട്ടിയിട്ടുണ്ട്.  എന്നാലും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.  മുറ്റത്ത് ചെറിയ ഒരു ഗാർഡൻ .  മുല്ല വള്ളികൾ പടർന്നു കിടക്കുന്ന വേലി കെട്ട് ( വേലി എന്താണെന്ന് അറിയാത്തവർക്കയി ഇപ്പോഴുള്ള മതിലിനു പകരം പണ്ട് ഗ്രാമപ്രദേശങ്ങളിൽ ചെടികൾ കൊണ്ട് തീർക്കുന്ന മതിൽ  )   കുറച്ചപ്പുറത്തായി നീണ്ടു കിടക്കുന്ന പാടം , എല്ലാം കൊണ്ടും വളരെ മനോഹരമായിരുന്നു.

അരുൺ നോക്കുന്നത് കണ്ടൂ  മാധവൻ നായർ  പറഞ്ഞു. ഞങ്ങൾ നാല് മക്കളായിരുന്നു.  ഏറ്റവും ഇളയ ആളായിരുന്നു ഞാൻ അങ്ങനെ തറവാട് വീട് എനിക്കായി. അമ്മയുടെ അച്ഛൻ അമ്മയ്ക് കൊടുത്തതാണ്. ഒരു നൂറ് വർഷമെങ്കിലും പഴക്കം ഉണ്ടാകും ഇതിലും വലിയ വീടായിരുന്നു പുറകിലോക്കെ കുറച്ചു  നാശം ആയിപ്പോയി.  ഇൗ  കാണുന്ന പാടം എല്ലാം  ഇവിടുത്തെ ആയിരുന്നു. അമ്മയുടെ മരണശേഷം  എല്ലാവരും  എല്ലാം വിറ്റ് പലയിടത്തായി  പോയി.  പിന്നെ മോൾടെ അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞ  ശേഷം ഞാനും മോളും മാത്രമാണ് ഇവിടെ.   എന്തെങ്കിലും വിശേഷങ്ങൾ ഒക്കെ ഉള്ളപ്പൊഴോ മറ്റോ എല്ലാവരും വന്നാലായി... എല്ലാവർക്കും തിരക്കല്ലെ.....എന്റെ മോൾക്ക് കൊടുക്കാനായി എന്റെ കൈയിൽ ഉള്ള ഏക സ്വത്ത്.  അത് പറഞ്ഞപൊഴേക് മാധവൻ നായരുടെ തൊണ്ട ഇടറി. .....



തുടരും......

കൂട്ടുകാർക്ക് എന്റെ കഥ  ഇഷ്ടമാകുന്നൂ എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... അഭിപ്രായങ്ങൾ ഒരു രണ്ടു വരിയായി കുറിക്കുമെന്നൂ പ്രതീക്ഷിക്കുന്നു....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top