വേനൽമഴ, PART 5&6

Valappottukal

ആ  പിറന്നാൾകാരൻ എത്തിയല്ലോ  വന്നാട്ടെ വന്നാട്ടേ  ചിരിയോടെ വിജയ്  പറഞ്ഞു.

അവളുടെ കണ്ണുകൾ അവളറിയാതെ തന്നെ  അവനിലേക്ക് പോയി.
നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി അവളുടെ അധരങ്ങളിൽ വിരിഞ്ഞു.

ഇന്ന് അരുൺ ഏട്ടന്റെ പിറന്നാൾ ആണോ

എനിക്കറിയില്ലായിരുന്നു. ഒന്നും വാങ്ങാൻ പറ്റിയില്ലല്ലോ.  അവള് ആത്മഗതിച്ചു
കൊണ്ടു  തിരിഞ്ഞു ആതിയേ കൂർപ്പിച്ചു നോക്കി. ആതി ചിരിച്ചുകൊണ്ട് അരുണിനേ നോക്കി..

അവളുടെ നോട്ടം അരുണിലേക്ക് പോയി. തന്നെ തന്നെ നോക്കി കണ്ണ് മിഴിച്ചു നിൽക്കുകയാണ്.  തന്നോട് പറയാതതിൽ ഉള്ള പരിഭവം മുഴുവൻ  അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.

ആന്റി ഊണ് റെഡി ആയില്ലേ വിശന്നിട്ട് വയറു കത്തുവാ. വേഗം   ചോറ് തായോ . വിവേക് ചെയറിൽ ഇരുന്നു കൊണ്ട് വിളിച്ചു കൂവി.

ഡാ നീ കിടന്നു കൂവാതെ.  ഇപ്പൊൾ വരും

Ha ഗീതു ഇത് എന്റെ ഫ്രണ്ട് വിവേക്
അരുൺ പറഞ്ഞു

ഹായ് ഗീതു

അവൾ ചിരിച്ചു.

ഞാൻ ഊണെടൂക്കാം

ശ്രീദേവി അടുക്കളയിലേക്ക് പോയി.

ഞാനും വരുന്നു അമ്മേ അങ്ങനെ പറഞ്ഞു കൊണ്ടു ഗീതു ശ്രീദേവിയുടെ കൂടെ അടുക്കളയിലേക്ക് പോയി. ആതിയും കൂടെ എഴുനേറ്റു.

അരുൺ അവർ പോയ വഴിയെ പന്തം കണ്ട പെരുച്ചാഴിയെ പോലെ കണ്ണും തള്ളി ഇരിപ്പുണ്ട്.

എഹ് ഇതെപ്പോ. ...

അവന്റെ തലയിലെ കിളികൾ എല്ലാം എവിടേക്കോ പറന്നു പോയി

"ഡാ.... വിവി അവന്റെ കാലിന് ഇട്ടു ഒരു ചവിട്ടു കൊടുത്തു. യ്യോ ...എന്ന് കൂവികൊണ്ട് അവൻ ചാടി എണീറ്റു. പോയ കിളികൾ എല്ലാം പോയപോലെ തിരിച്ചെത്തി.

എന്താടാ??

ആ കൊച്ചിനെ  ഇങ്ങനെ നോക്കി വിഴുങ്ങാതെടാ. നിനക്ക് തന്നെയുള്ളതാ.
അരുൺ ചമ്മലോടെ തിരിഞ്ഞിരുന്നു.

പായസം കൂട്ടി  വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ തയാറാക്കിയിരുന്നു ശ്രീദേവി.
കളിയും ചിരിയും ഒക്കെയായി സന്തോഷത്തോടെ പിറനാൾ സദ്യ  ഒക്കെ കഴിഞ്ഞു.

ആതി  ഗീതുവിനെ വീടെല്ലാം കാണിച്ചു കൊടുത്തു. മുകളിലെ ബാൽക്കണിയിൽ എത്തി. അവിടെ  ഊഞ്ഞാലിൽ അരുൺ ഇരിക്കുന്നുണ്ടായിരുന്നു.

ഏട്ടൻ ഇവിടെയിരിക്കുവായിരുന്നോ. ഞാൻ എവിടെയെല്ലാം നോക്കി.  ദാ കക്ഷിയെ കൈയോടെ കൊണ്ടുവന്നിട്ടുണ്ട്. വേഗം വിട്ടെക്കണേ ഞാൻ താഴെ ഉണ്ടാവും. ആതി  ചിരിച്ചുകൊണ്ട് താഴേയ്ക്ക് പോയി.

ഗീതു പരിഭവത്തോടെ ബാൽകണിയുടെ കൈവരിയിൽ പിടിച്ചുനിന്നു.  അവൻ ചിരിയോടെ ഊഞ്ഞാലിൽ നിന്ന് എഴുനേറ്റു അവളുടെ പുറകിൽ എത്തി. കഴുത്തിന്റെ പുറകിൽ ചുട് നിശ്വാസം അറിഞ്ഞു പൊള്ളിപിടഞ്ഞപോലെ അവൾ തിരിഞ്ഞു.

അവളുടെ താടി മെല്ലെ പിടിച്ചുയർത്തി ....

"എന്താ എന്റെ പെണ്ണിന് ഒരു പരിഭവം...".

"ഒന്നുമില്ല... അവൾ കണ്ണുരുട്ടി അവനെ നോക്കി"

"ശ്ശോ നോക്കി പേടിപ്പിക്കാതെ കാര്യം പറ പെണ്ണേ. "

"എന്നോട് പറഞ്ഞില്ലല്ലോ"

"എന്ത്"

"ഇന്ന് പിറന്നാൾ ആണെന്ന്"

"ഓ അതാണോ.കാര്യം അവൻ പൊട്ടിച്ചിരിച്ചു"

"ചിരിക്കണ്ടാ. "  ഏട്ടൻ എന്നോട് മിണ്ടണ്ട. കലിപ്പോടെ അവൾ അവനെ തട്ടിമാറ്റി  ബാൽക്കണിയുടെ  അറ്റത്തേക്ക്‌മാറി നിന്നു.....

അവൻ പുറകിലൂടെ ചെന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു  ആ പിടക്കുന്ന മിഴികളിലേക് നോക്കി. കാന്ത  ശക്തിയുള്ള അവന്റെ കണ്ണുകളെ നേരിടാൻ ആവാതെ അവൾ   മുഖം കുനിച്ചു. മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി ആ കണ്ണകളിൽ തന്റെ അധരങ്ങൾ ചേർത്തു.  അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു . അവൻ അവളെ ഇറുകെ പുണർന്നു തന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു ....

"എന്നാലും എന്നോട് പറഞ്ഞില്ലല്ലോ"

"എടീ പൊട്ടിപെണ്ണേ ഞാനല്ലേ ആതിയെ  കൊണ്ട് നിന്നെ ഇവിടെ കൊണ്ടു വന്നത്."

സത്യം... ?

 മ്മ്...സത്യം ...

അവൻ അവളുടെ കൈ വിരലിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.  നീയില്ലാതെ എനിക് ഒരു പിറനാൾ ഇനി ഉണ്ടാവില്ല.  എന്റെ  പ്രാണൻ  തന്നെ നീയല്ലേ.
അവൾ പെട്ടെന്ന് അവനെ ഇറുകെ പുണർന്നു കൊണ്ടു അവന്റെ കാലിൽ കാൽ വിരൽ ഊന്നി കവിളിൽ അമർത്തി ചുംബിച്ചു........

ഒരു നിമിഷം എന്താ സംഭവിച്ചത് എന്നറിയാതെ  നിൽക്കുന്ന അവനെ നോക്കി ചിരിച്ചു കൊണ്ടു അവൾ താഴേയ്ക്ക് ഓടി.

ചിരിച്ചു കൊണ്ട് മുകളിൽ നിന്ന്  താഴേയ്ക്ക് ഓടിയിറങ്ങിയ അവൾ എന്തിലോ ഇടിച്ചു നിന്നു... മുഖമുയർത്തി നോക്കിയപ്പോൾ  വിവേക്.  അവൻ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ചുമൽ കൂചി ഒന്നുമില്ല എന്ന് കാണിച്ചുകൊണ്ട് അവൾ താഴേയ്ക്ക് ഇറങ്ങി.

വിവേക് ആലോചനയൊടെ മുകളിലേക്ക് കയറി. അവിടെ ചെന്നപ്പോൾ ഒരാൾ ഇപ്പോഴും എന്തോ കടിച്ച അണ്ണാനേപോലെ നില്പുണ്ട്.  അവൻ ചെന്ന് ഡാ..... എന്ന് ഒറ്റ അലർച്ച
അരുൺ ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ വിവേക് . അവൻ കവിളിൽ കൈ ചേർത്തുകൊണ്ട് ചിരിയോടെ ഊഞ്ഞാലിലേക് ഇരുന്നു.

എന്താടാ ഇവിടെ സംഭവിച്ചത് നീ എന്ത് ചെയ്തു ആ  കൊച്ചിനെ.  സത്യം പറ നീ കിസ്സ് അടിച്ചോ അവളെ . ഒരാള് ചിരിച്ചു കൊണ്ട് ഓടുന്നു....
ഒരാള് ഇവിടെ ചിരിച്ച്‌കൊണ്ടിരിക്കുന്നൂ. രണ്ടിന്റെം  റിലേ അടിച്ചു പോയോ?

"എന്ത് സംഭവിക്കാൻ " അവൻ ചിരിച്ചു...

"ഏയ് അങ്ങനെയാകാൻ വഴിയില്ലല്ലോ
എന്നാലും എന്തായിരിക്കും ഇവിടെ സംഭവിച്ചത്.ആലോചിച്ചു കൊണ്ടു ഇല്ലാത്ത താടിയും  ചൊറിഞ്ഞു നിൽക്കുന്ന അവനെ കണ്ട് അരുണിന് ചിരി പൊട്ടി.

കുറച്ചു കഴിഞ്ഞു ഹ എന്തെലുമാവട്ടെ ...

 പിന്നെ വൈകിട്ട് എന്താ പരിപാടി

അമ്മ പറയുന്നുണ്ട് എല്ലാവർക്കും കൂടി കുടുംബ ക്ഷേത്രത്തിൽ പോകണമെന്ന്
നീ വരുന്നുണ്ടോ അളിയാ

"ആഹ് വന്നേക്കാം ഞാനിവിടെ ഇരുന്നു എന്ത് ചെയ്യാനാ." വിവി പിന്നേം ഫോണിൽ കുത്തികൊണ്ട് ആലോചനയിൽ.മുഴുകി.

നിന്റെ ഒരു കാര്യം എന്ന് പറഞ്ഞുകൊണ്ട് അരുൺ ഊഞ്ഞാലിലേക് ഇരുന്നു തൊട്ടു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തു. അവനു ചിരി വരുന്നുണ്ടായിരുന്നു.
അവൻ  തന്റെ കവിളിൽ തലോടി....

ഗീതു ഹാളിൽ  ആതിയുടെ അടുത്തു വന്നിരുന്നു. ഇടയ്ക്കിടെ അനുസരണയില്ലാത്ത അവളുടെ കണ്ണുകൾ മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

എന്താ എന്റെ എട്ടത്തിയമ്മയ്ക് ഒരു ഇളക്കം. ആതി  അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു.

"പോടീ  " അവൾ നാണത്തോടെ തല താഴ്ത്തി.

ഉം ഉം...

രണ്ടു പേരും കൂടി ടിവിയിൽ പടവും കണ്ടിരിക്കുമ്പോൾ ശ്രീദേവി അവിടെയ്ക് വന്നു അവരുടെ അടുത്തിരുന്നു. വിജയ് മേനോനും വന്നു സെറ്റിയിൽ ഇരുന്നു.  അരുണും  മുകളിൽ നിന്ന് ഇറങ്ങി വന്നു അവരുടെ ഒപ്പമിരുന്നൂ.  കൂടെ  ഉപ്പില്ലാത്ത കഞ്ഞി ഇല്ല എന്ന് പറയുന്ന പോലെ അവന്റെ വാലായി വിവിയും .

അച്ഛനും മക്കളും കൂടി കലപില സംസാരമായി. റിമോട്ടിനു വേണ്ടി അടിപിടി കൂടുന്ന അവരെ നോക്കി അവൾ ഇരുന്നു.  എത്ര സന്തോഷം ഉള്ള ഫാമിലി ആണ് ഇത്.

അവൾ തന്റെ അച്ഛനെ കുറിച്ചോർത്തു. പാവം അച്ഛൻ എന്നും കാഷ്ടപാട് മാത്രമേ ഉണ്ടായിട്ടുള്ളൂ.  അച്ഛൻ ഒന്ന് മനസുതുറന്ന് സന്തോഷിക്കുന്നത് താൻ കണ്ടിട്ടില്ല. അവളുടെ കണ്ണ് നിറഞ്ഞു.

അവൾ കണ്ണ് തുടക്കുന്നതു  കണ്ടൂ
ശ്രീദേവി  എഴുനേറ്റു അവളുടെ അരികിൽ വന്നിരുന്നു.

"എന്താ മോളെ കണ്ണോക്കെ നിറഞ്ഞിരിക്കുന്നല്ലോ  "

"ഒന്നുമില്ല അമ്മേ അച്ഛനെ കുറിച്ച് ഓർത്തപ്പോൾ ."..അവൾ പുഞ്ചിരിച്ചു.

അവർ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു കണ്ണുനീർ തുടച്ചു.

മോൾ വിഷമിക്കണ്ട എല്ലാം ദേവി ശരിയാക്കി തരും. അവർ ആശ്വസിപ്പിച്ചു.

"മോളെ നമുക്ക് വൈകിട്ട് കുടുംബ ക്ഷേത്രത്തിൽ പോയി തൊഴാം" ഇന്ന്
അരുണിന്റെ പിറനാൾ അല്ലേ.... പ്രത്യേക പൂജകളും മറ്റുമുണ്ട്.....

" മോള് കൂടി വാ"

"ഞാൻ വരണോ അമ്മേ"

"നിങ്ങള് എല്ലാരും കൂടി പോയിട്ട് വാ. ഞാനിവിടെ ഇരിക്കാം"

"അതൊന്നും  പറഞ്ഞാൽ പറ്റില്ല മോള് വന്നെ പറ്റൂ അവിടുത്തെ ദേവി ശക്തിയുള്ള ദേവിയാ. മനസറിഞ്ഞ് പ്രാർത്ഥിച്ചാൽ മോള് വിചാരിക്കുന്ന കര്യങ്ങൾ എല്ലാം ദേവി നടത്തിതരും. ." ശ്രീദേവി അവളുടെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു.

"ശരി അമ്മേ"

"ഡാ  അരുണേ...."

"എന്താ അമ്മേ .."

"വേഗം കുളിച്ച് റെഡി ആവ് .

ശരി

അവൻ മുകളിലേക്ക് കയറി

"നിങ്ങളും പൊയ്ക്കോ. പോയി പെട്ടെന്ന് റെഡിയായി വാ. "

അവൾ ആതിയുടെ കൂടെ റൂമിലേക്ക് പോയി. റൂമിൽ കയറി വാതിൽ ലോക് ചെയ്തിട്ട് തിരിഞ്ഞപ്പോൾ ആതി ഒരു ടെക്സ്റ്റൈൽ കവറും ആയി  മുന്നിൽ നിൽക്കുന്നു.  ഗീതുവിൻറെ കൈയിലേക്ക് കവർ വെച്ച് കൊടുത്തു.

"എന്താ ഇത് "

"നിനക്കുള്ള ഡ്രസ്സ് . എൻറെ എട്ടതിയമ്മയ്ക് വേണ്ടി ഏട്ടൻ വാങ്ങി എന്റെ കയിൽ തന്നതാണ്. . നീ ഇന്ന് ഇത് ഇടണമെന്ന് ഏട്ടൻ പറഞ്ഞു. "

"ഇതൊന്നും വേണ്ടാ ആതി "

"ദെ പെണ്ണേ മര്യാദയ്ക്ക് ഇതിട്ടോ. ഇല്ലേൽ ഞാൻ ഏട്ടനെ വിളിക്കും. "

"യ്യോ വേണ്ട ഞാൻ ഇട്ടോളാം' അവള് ചിരിച്ചു.

"അങ്ങനെ വഴിക് വാ.   പോയി വേഗം ഇട്ടിട്ടു വാ പെണ്ണേ.. ഞാൻ പുറത്ത് നിൽക്കാം "

വാതിൽ അടച്ചിട്ടു അവൾ കവർ തുറന്നു  നോക്കി. ഗ്രീൻ കളറിൽ സ്റ്റോൺ വർക് ചെയ്ത ബ്ലൗസും റെഡ് കളറിൽ എംബ്രോയിഡറി വർക് ചെയ്ത മനോഹരമായ ദാവണിയും .

അവൾ അത് നെഞ്ചോടു ചേർത്തു. തനിക്ക് അരുൺ ഏട്ടന്റെ ആദ്യ സമ്മാനം
ദാവണി ഉടുത്ത് നീളമുള്ള മുടി വിടർത്തിയിട്ട്‌ ലൈറ്റ് ആയി കൺമഷി എഴുതി ഒരു ചുവന്ന കുഞ്ഞു പൊട്ട്  വെച്ചു. കഴുത്തിൽ ഒരു നൂൽ ചെയിൻ കാതിൽ ഒരു കുഞ്ഞു ജിമിക്കി . ശേഷം കണ്ണാടിയിൽ നോക്കി. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അവൾ വാതിൽ തുറന്നു. അതേ സമയം തന്നെ  അരുണും വാതിൽ തുറന്നു പുറത്ത് വന്നു.  മുടി പുറകിലേക്ക് ചീകി ഒതുക്കി വെച്ചു തന്റെ  ദാവണിക്ക്   മാച്ച്  ആയ  റെഡ് കളർ ഷർട്ടും കസവു മുണ്ടും ധരിച്ച് നിന്ന അവനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു. അത്ര ഭംഗി ഉണ്ടായിരുന്നു അവനെ കാണാൻ.

ദാവണിയിൽ അവൾ അതി സുന്ദരി ആയിരുന്നു.. രണ്ടുപേരും പരസ്പരം കണ്ണിമയ്ക്കാതെ നോക്കി നിന്നു.

"You look so  beautiful.... ...

അവൻ അവളുടെ കാതിൽ പറഞ്ഞു. അവള് നാണത്തൊടെ മിഴികൾ താഴ്ത്തി.

ഏട്ടാ. ഏട്ടാ....

രണ്ടുപേരും കൂടി ഇവിടെ കണ്ണിൽ കണ്ണിൽ നോക്കി കളിക്കുവ അല്ലേ. "

ആതി  വന്നു തലക്ക് കൊട്ടിയപ്പോളാണ് രണ്ടിനും ബോധം  വെച്ചത്.  ഗീതു ആതിയെ നോക്കി.
തങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഡ്രസ്സ് ആണ്.

ഗീതു അവളെ നോക്കി സൂപ്പർ എന്ന് കാണിച്ചു.

"എട്ടത്തിയമ്മയും സുന്ദരി ആയിട്ടുണ്ട് കേട്ടോ "

ടീ... അവൻ അവളുടെ ചെവിയിൽ പിടിച്ചു.
.
"അമ്മേ അച്ഛാ ഇൗ ഏട്ടൻ......."

"രണ്ടു കൂടി തുടങ്ങിയോ അടി'

മുകളിൽ നിന്നു ഇറങ്ങിവരുന്ന അവരെ നോക്കി ശ്രീദേവിയും വിജയ് മേനോനും നിന്നു. അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. ...

അപ്പോഴേക്കും വിവേകും എത്തി. അരുണിന്റെ  കാറിൽ ആതിയും ഗീതുവും കയറി .  വിജയ് മേനോന്റെ കാർ വിവേക് എടുത്തു.. അവർ ഒന്നിച്ചു  രണ്ടു കാറിലായി ക്ഷേത്രത്തിലേക്ക് പോയി.

അവൻ  കണ്ണാടിയിൽ കൂടി പുറകിൽ  ഇരുന്ന ഗീതുവിനേ നോക്കി സൈറ്റ് അടിച്ചു. അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി.

"മുന്നിലേക്ക് നോക്കി വണ്ട് ഓടിക്ക്‌ ഏട്ടാ..."

ആതിയുടെ സംസാരം അവിടെ ചിരി പടർത്തി.

അവർ എല്ലാവരും ക്ഷേത്രത്തിൽ എത്തി.

ശ്രീദേവിയുടെ കുടുംബ ക്ഷേത്രമാണ്. ദേവിയാണ്  ഇവിടുത്തെ പ്രതിഷ്ഠ. ശ്രീദേവിയുടെ കുടുംബ വക ട്രസ്റ്റാണ് ഇപ്പൊൾ ക്ഷേത്രത്തിലെ കാര്യങ്ങൾ  എല്ലാം നടത്തുന്നത്.

എല്ലാവരും ക്ഷേത്രത്തിനകത്ത് കയറി. ഇന്ന് അരുണിന്റെ പിറന്നാൾ ആയതുകൊണ്ട് പ്രത്യക വഴിപാടുകൾ ഒക്കെ ഉണ്ടായിരുന്നു.

മോളെ ദേവിയോട് മനസറിഞ്ഞ് പ്രാർത്ഥിച്ചോളു മോൾടെ എല്ലാ വിഷമങ്ങളും മാറും.

അവൾ ശ്രീകോവിലിലേക്ക് നോക്കി ദേവിയുടെ കണ്ണുകൾ തിളങ്ങുന്നതായി അവൾക്ക് തോന്നി..... അവൾ കൈകൂപ്പി കണ്ണടച്ച് പ്രാർഥിച്ചു.

ദേവി എന്റെ അരുൺ ഏട്ടന് എല്ലാ ഐശ്വര്യങ്ങളും  നൽകണേ.

തൊട്ടടുത്ത് പരിചിതമായ ഒരു ഗന്ധം അവള് തല ചെരിച്ചു നോക്കിയപ്പോൾ അരുൺ തന്റെ അടുത്ത് നിന്ന് ദേവിയോട് കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുന്നു.

" എന്റെ പ്രാണനെ എനിക് തന്നെ തന്നേക്കണെ ദേവി......"

അവൻ ചുറ്റും നോക്കി. എല്ലാവരും പുറത്താണ്. അവൻ അവളോട് ചേർന്ന് നിന്ന് ദേവിയെ തൊഴുതു പ്രാർഥിച്ചു.

കുറച്ചപ്പുറത്ത് ഇതെല്ലാം കണ്ട് നിന്ന  ശ്രീദേവിയും വിജയും  പുഞ്ചിരിക്കുന്നുണ്ടായിരുന്നൂ....

തിരുമേനി എല്ലാവർക്കും പ്രസാദം ഒക്കെ കൊടുത്തു.

എല്ലാവരും തൊഴുത് ഇറങ്ങി. അരുൺ വിവേകും  ആതിയും  ഗീതുവുമായി  അമ്പലകുളത്തിന് അരികിലേക്ക്
പോയി  അവിടെ കുളത്തിന്റെ പടവിൽ  കുറച്ചു നേരം കത്തിവച്ചിരുന്നൂ.

"ഏട്ടാ ഞാൻ പോയി അച്ഛനെയും അമ്മയെയും നോക്കട്ടെ. ആതി പടവുകൾ കയറി മുകളിലേക്ക് പോയി. "

അരുൺ വിവേകിനേ നോക്കി.......

ബാക്കി വായിക്കൂ...

 likum comentum  ...മടികൂടാതെ ഇട്ടോളു......

Shenka


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top