വേനൽമഴ, PART 19

Valappottukal

അവൾ ആ തിരുനടയിൽ തന്റെ ഉള്ളിലുള്ള  വിഷമങ്ങൾ ഒക്കെ ഇറക്കിവച്ചൂ.... തൊട്ടടുത്ത്  പരിചിതമായ ഒരു സുഗന്ധം അനുഭവപെട്ടപ്പോൾ  അവൾ കഴുത്ത് ചരിച്ച് നോക്കി... കൈകൾ കൂപ്പി കണ്ണടച്ച് അവൻ,  തന്റെ പ്രിയപ്പെട്ടവൻ നിൽക്കുന്നു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...  അവൾ ശ്രീകോവിലിലേക്ക് നോക്കി...  കള്ള കണ്ണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു വോ.....?

രാത്രിയിൽ   അവൾ ഉറക്കം വരാതെ  മോനെ കെട്ടിപിടിച്ചു കിടന്നു...   തൊട്ടപ്പുറത്ത്  ഉള്ള ബെഡിൽ ആതിയും  നിയമൊളും ഇറങ്ങുന്നു... മനസ്സിൽഎവിടെയോ ഒരു  നീറ്റൽ...താൻചെയ്യുന്നത് ശരിയാണോ.....ഒന്നും വേർതിരിച്ച് എടുക്കാൻ കഴിയുന്നില്ലല്ലോ...ഓരോന്ന് ഓർത്തു കിടന്നു നേരം  വെളുപ്പിച്ചു.........

അതിരാവിലെ തന്നെ എല്ലാവരും റെഡിയായി...  രാവിലെ 10 മണിക്കാണ് താലികെട്ട്... ആതിയാണ് ഗീതുവിനെ ഒരുക്കിയത്..... എല്ലാവരും ഒരുങ്ങിയിറങ്ങി ഹാളിൽ ഗീതുവിനെ വെയ്റ്റ് ചെയ്യുകയാണ്...  അരുൺ കസവുമുണ്ടും ഗോൾഡൺ കളർ ഷർട്ടും ഇട്ടു  അടിപൊളി ലുക്കിലാണ്...

കാഞ്ചിപുരം പട്ടുസാരി ഉടുത്ത് സുന്ദരിയായി ഒരുങ്ങിനിന്ന ആതിയുടെ കൈപിടിച്ച്  കസവുസാരിയിൽ  മുടി നിറയെ മുല്ലപ്പൂവ് ചൂടി കഴുത്തിൽ ശ്രീദേവി അണിയിച്ച  പാലക്കാമാലയും  ഒരു കുഞ്ഞു ചെയിനും രണ്ടു കൈകളിൽ ഇരണ്ട് വളകൾ  വീതമിട്ട് അതിസുന്ദരിയായി ഇറങ്ങിവരുന്ന ഗീതുവിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ...  അവളിൽ  നിന്ന് കണ്ണെടുക്കാനാവാതെ  അരുൺ നിന്നു...

"അളിയാ മതി ഇനിയങ്ങോട്ട്  എപ്പോഴും നോക്കാനുള്ളതല്ലെ. .... ഇപ്പൊൾ ഇറങ്ങാം സമയമായി..."

വിവേകിന്റെ കമന്റ് അവിടെ കൂട്ടച്ചിരി ഉണർത്തി...

രണ്ടു പേരും വിജയിന്റേയും ശ്രീദേവിയുടെ യും കാലിൽ വീണു അനുഗ്രഹം വാങ്ങി ഇറങ്ങി....

വിനു വിജയിന്റെ കൈപിടിച്ച് കാറിൽ കയറി...   അമ്പലത്തിൽ എത്തി അവിടെ ചടങ്ങുകളെല്ലാം പൂർത്തിയാക്കി തിരുമേനി ജപിച്ചുകൊടുത്ത  താലി ചരട് അരുൺ ഗീതുവിന്റെ കഴുത്തിൽ കെട്ടി തന്റെ ജീവന്റെ പാതിയാക്കി...  നിറകണ്ണുകളോടെ കണ്ണടച്ച് കൈകൂപ്പി ആ താലി  അവൾ ഹൃദയതിൽ ഏറ്റുവാങ്ങി..ദേവിയുടെ തിരുവിഗ്രഹത്തിൽ നിന്നെടുത്ത ഒരുനുള്ളു സിന്ദൂരം അവളുടെ സീമന്ത  രേഖ ചുവപ്പിച്ചു...  സ്വന്തം അച്ഛന്റെ സ്ഥാനത്ത് നിന്ന് വിശ്വനാഥ് ഗീതുവിന്റെ കൈപിടിച്ച് അരുണിനെ ഏൽപ്പിച്ചു.... തന്റെ ജീവന്റെ പാതിയുടെ കൈ പിടിച്ചു ഏഴ് വലം വെച്ചു ഒന്നിച്ചു നിന്ന് പ്രാർഥിച്ചു.. രണ്ടു പേരുടെയും മനസ്സിലെ പ്രാർത്ഥന ഒന്നുമാത്രം ......വരും ജൻമങ്ങളിലും  ഞങ്ങളെ പിരിക്കരുതെ......

ഇതെല്ലാം നോക്കിക്കൊണ്ട് വിനുമോൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും  കൈപിടിച്ച് അവരുടെ അരികിൽ നിന്നു....

അമ്പലത്തിലെ  ചടങ്ങുകൾ എല്ലാം കഴിഞ്ഞ്  അവിടെ തന്നെ സദ്യ ഒരുക്കിയിരുന്നു...  എല്ലാം കഴിഞ്ഞ് അവർ വീട്ടിലെത്തി..... ശ്രീദേവി നേരത്തെ പോന്നിരുന്നു... കാറിൽ നിന്നിറങ്ങി  അരുണിന്റെ കൈപിടിച്ച് വന്ന ഗീതുവിന്റെ കൈയ്യിൽ നിലവിളക്ക് കൊടുത്തു  .... വലതുകാൽ വെച്ച്  ശ്രീ നിലയത്തിന്റെ മരുമകളായി അവൾ പടി കയറി..... വിളക്ക് പൂജാമുറിയിൽ കൊണ്ട് വെച്ച് രണ്ടുപേരും പ്രാർഥിച്ചു വന്നു...

ഇനി വൈകിട്ട് ചെറിയ ഒരു റിസപ്ഷൻ വെച്ചിട്ടുണ്ട് സുഹൃത്തുക്കൾക്കായി..... അതിനുള്ള  ഒരുക്കങ്ങളായി പിന്നെ അവിടെ.. ആതി അവളെ അരുണിന്റെ മുറിയിലേക്ക് കൊണ്ടുപോയി..   പണ്ടെന്നോ വന്നപ്പോൾ കയറിയിട്ടുണ്ട് ഈ മുറിയിൽ... അന്നത്തെപോലെ തന്നെ എല്ലാം വളരെ അടുക്കും ചിട്ടയോടും വെച്ചിരിക്കുന്നു... വാഡ്രോബ് തുറന്നുകൊടുത്തു കൊണ്ട് ആതി പറഞ്ഞു നീ ഫ്രഷാക്..  എല്ലാം ഇതിലുണ്ട്.... അവൾ നോക്കിയപ്പോൾ അത് നിറയെ പല തരത്തിലുള്ള  ഡ്രസുകളാണ്... അവൾ  സംശയത്തോടെ ആതിയെ നോക്കി....

"നീ നോക്കണ്ട അതെല്ലാംനിനക്കുള്ളതാണ്....   കഴിഞ്ഞ കുറെ വർഷങ്ങളായി ഏട്ടൻ നിനക്ക് വേണ്ടി  വങ്ങികൂട്ടിയതാണ് ഇതെല്ലാം....  നിന്നെ ഓർത്തു ഏട്ടന്റെ മിഴി നിറയാത്ത ഒരു ദിവസം പോലും ഞാൻ കണ്ടിട്ടില്ല... "

നീ ഫ്രഷ് ആയി വാ നിറ കണ്ണുകളോടെ പറഞ്ഞുകൊണ്ട് ആതി പോയി

അവൾ ആ ഡ്രസുകളിലേക്ക്‌ മുഖം പൂഴ്ത്തി വെച്ചു.... ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്ന് അടർന്നു വീണു...

അവൾ അതിൽ നിന്നൊരു സാരിയെടുത് കൊണ്ട്  തിരിയവെ വാതിൽക്കൽ തന്നെ നോക്കിക്കൊണ്ട് ഒരു കള്ള ചിരിയോടെ അരുൺ...അവൾ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു...

"അല്ല  മാഡത്തിന്റെ  ഒരുക്കം കഴിഞ്ഞെങ്കിൽ ഈയുള്ളവന് ഒന്ന് ഫ്രഷ് ആകണമയിരുന്നൂ..." എന്ന് പറഞ്ഞുകൊണ്ട് ഒരു ചിരിയോടെ മീശ പിരിച്ചുകൊണ്ട് അവൻ അടുത്തേയ്ക്ക് വന്നു... അവൻ അടുത്തേയ്ക്ക് വരും തോറും അവൾ പുറകിലേക്ക് പോയിക്കൊണ്ടിരുന്നു... ചുമരിൽ തട്ടി ഇനി എങ്ങോട്ട് പോകും എന്നറിയാതെ നിന്ന അവളെ ഇടുപ്പിലൂടെ പിടിച്ചു തന്നിലേക്കടുപിച്ച് കൊണ്ട്  ആ മുഖം മെല്ലെ പിടിച്ചുയർത്തി ..... തുടുത്തു ചുവന്ന ആ  അധരങ്ങളിലേക്ക് ഒരു നിമിഷം നോക്കി.. പിന്നെ മെല്ലെ കുനിഞ്ഞു തന്റെ ചുണ്ടുകൾ കൊണ്ടു  അതിന്റെ ഇണയെ  അവൻ സ്വന്തമാക്കി......   അവൾ  കണ്ണുകൾ അടച്ച് അവന്റെ മുതുകിൽ അമർത്തിപ്പിടിച്ച് നിന്നു... .. ആദ്യ ചുംബനം ഏറ്റുവാങ്ങി  ആ ചുണ്ടുകൾ മോചിക്കപ്പെടുമ്പൊഴേക്കും  അതിൽ  ചുവപ്പ് കലർന്നിരുന്നു.......

കിതച്ചുകൊണ്ട്  നാണത്തോടെ മുഖം താഴ്ത്തി നിൽക്കുന്ന അവളെ നോക്കി ഒരു നിമിഷം അവൻ നിന്നു... 

"ബാക്കി പിന്നെ".....   ചുണ്ട് കടിച്ചു പിടിച്ചു മീശപിരിച്ച് കൊണ്ട് അവളുടെ കാതോരം  മന്ത്രിച്ചു അവളുടെ കവിളിൽ  ഒന്ന് തഴുകി അവൻ ടവ്വൽഎടുത്തു  ബാത്റൂമിലെക്ക് കയറി...കുളിച്ചിറങ്ങി  അവൾക് ടവ്വൽ കൊടുത്തു .. ...അവൾ അതുമായി ബാത്റൂമിൽ കയറി  ഫ്രഷ് ആയി വന്നപ്പോഴേക്കും അവൻ പോയിരുന്നു.....

"മമ്മി... മമ്മി..... വിനുമോനാണ് കൂടെ നിയ മോളും

രണ്ടുപേരും കൂടി വന്നു കട്ടിലിൽ കയറിയിരുന്നു....   കുറച്ചു സമയം അവിടെയിരുന്നു കളിച്ച  ശേഷം അവർ താഴേക്ക് ചെന്നു....

അവൾ അവിടെയെല്ലാം നോക്കി.. ആളെ അവിടെയെങ്ങും കാണാനില്ല.....

"ആരേയാ ഈ നോക്കുന്നത് "   നോക്കുന്നയാൾ ഇവിടില്ല  പുറത്ത് പോയേക്കുകയാ......

ശബ്ദം.കേട്ട് ന്നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് വിജയ് കൂടെ വിശ്വനാഥും...

അവൾ ഒരു ചമ്മലോടെ " അത് അങ്കിൾ ഞാൻ. ....."

അങ്കിൾ അല്ല അച്ഛൻ കേട്ടല്ലോ  അവളെ ചേർത്ത് നിർത്തി വിജയ് പറഞ്ഞു....

" മ്മ് "

അവൾ അടുക്കളയിലേക്ക് ചെന്നൂ... അവിടെ ശ്രീദേവിയും ലക്ഷ്മിയും ആതിയും  വിവേകിന്റെ അമ്മയും വേറെ ചില സ്ത്രീകളും ഒക്കെയുണ്ട്...

മോള് വന്നോ.. ഇവിടിരിക്ക്‌.. അവളെ പിടിച്ച് അവിടെ ഇരുത്തിയിട്ട് ഒരു ഗ്ലാസ് ചായ എടുത്തു കയ്യിൽ കൊടുത്തു...

"ഇപ്പൊൾ നമ്മളെ ഒന്നും വേണ്ട മരു മോളെ കിട്ടിയപ്പോൾ "ആതി തെല്ല്
കുറുമ്പോടെ പറഞ്ഞു......

അതേ നീ ഇപ്പൊൾ വേറെ വീട്ടിലെയാ ഇവിടുത്തെ മോൾ ഇനി ഇവളാ. ഗീതു വിനെ ചേർത്തുകൊണ്ട് ശ്രീദേവി പറഞ്ഞു..

വീർപ്പിച്ചു കിട്ടിയ മുഖത്തോടെ  ഇരിക്കുന്ന അവളെ കണ്ട് എല്ലാർക്കും ചിരി പൊട്ടി..

വൈകിട്ട് ഫങ്ഷൻ തുടങ്ങാറായി...    ആതി  ഗീതുവിനെ റെഡ്ഡിൽ ഗോൾഡൺ വർക് ചെയ്ത മനോഹരമായ സാരി ഉടുപ്പിച്ചു...മുടി അഴിച്ചു വിടർത്തിയിട്ടൂ.. താലിമാലയും  രണ്ടു വളകളും  മാത്രം ഇട്ടു .....അപ്പോഴേക്ക് അരുൺ വന്നൂ..
പിന്നിലൂടെ ചെന്ന് അവളുടെ കഴുത്തിലേക്ക് ഡയമണ്ട് പതിപ്പിച്ച ഒരു നെക്ലസ് അണിയിച്ചു.....

"ഇതെന്റെ പ്രിയതമക്ക്"
അവളുടെ കാതോരം അവൻ പറഞ്ഞു

അവളുടെ സാരിക്ക് മാച്ചായ  റെഡ് കളർ ഷർട്ടും ബ്ലാക് ജീൻസും ഇട്ടു അവനും റെഡിയായി... അവളെ കണ്ണാടിക്ക് മുന്നിൽ പിടിച്ച് നിർത്തി  സിന്ദൂരചെപ്പ് തുറന്ന് ഒരു നുള്ള്  സിന്ദൂരം തൊട്ടുകൊടുത്തിട്ട്  മൂർദ്ധാവിൽ ചുംബിച്ചു....ഇൗ സിന്ദൂരം എന്നും ഇവിടെ ഉണ്ടാവണം

രണ്ടുപേരും കൂടി താഴേക്ക് ഇറങ്ങി
ഫങ്ഷൻ  ഒക്കെ  ഭംഗിയായി കഴിഞ്ഞപ്പൊഴേക്കും രാത്രി ഒരുപാട്  താമസിച്ചു....

വിനുവും നിയമോളും ഉറക്കം പിടിച്ചു  തുടങ്ങി...

അവൾ  മോനെ  റൂമിലേക്ക് കൊണ്ട് പോകാൻ തുടങ്ങി....

വിജയ് ശ്രീദേവിയെ നോക്കി.. അവർ മോനെ ഗീതുവിന്റെ കയ്യിൽ നിന്ന്  വാങ്ങി

"ഇന്ന് അച്ഛമ്മയുടെ കൂടെ കിടക്കാം എന്താ വിനുമൊനെ... "

അവൻ മമ്മിയെ നോക്കി ...  അപ്പോഴേക്കും നിയാമോൾക്കും വിനുമൊന്‍റെ കൂടെ കിടന്നാൽ മതി... വിജയ് രണ്ടുപേരെയും.കൊണ്ട് അവരുടെ റൂമിലേക്ക് പോയി....

ആതി ഗീതുവിനേ സെറ്റ് സാരി ഉടുപ്പിച്ച്  മുടിയിൽ മുല്ലപ്പൂ വെച്ചു സുന്ദരിയാക്കി ...
ശ്രീദേവി ഒരു ഗ്ലാസ് പാൽ അവളുടെ കയ്യിൽ കൊടുത്തു ... ആതി അവളെയും കൊണ്ട്  മുകളിലേക്ക് ചെന്നു അവളെ റൂമിലാക്കി തിരിച്ചിറങ്ങി  വന്നപ്പോൾ ലക്ഷണം കെട്ട ഒരു ചിരിയുമായി മീശയും  പിരിച്ചു വിവേക്...

കൂർപ്പിച്ചു നോക്കി നിൽക്കുന്ന അവളോട് കാതിൽ മെല്ലെ പറഞ്ഞു
"ഒരു ഗ്ലാസ് പാൽ എടുത്തോ നമുക്കും.... ഒരു  ഫസ്റ്റ് നൈറ്റ് കൂടി ആഘോഷിചേക്കം എന്താ ഭാര്യെ.... "

അവൾ നാണത്തോടെ അവനെ നോക്കി... മുകളിൽ ഇതൊക്കെ കണ്ടൂ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നൂ അരുൺ...

"അപ്പൊൾ അളിയാ ഗുഡ് നൈറ്റ്... ഹാപ്പി ഫസ്റ്റ് നൈറ്റ്..." ആതിയുടെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചുകൊണ്ട് വിവേക് വിളിച്ചു പറഞ്ഞു...

തൊട്ടപ്പുറത്തെ മുറിയിൽ   കർമ്മം കൊണ്ടും ജന്മം കൊണ്ടും പേരകുട്ടികൾ ആയ കുരുന്നുകളെ മാറോടു ചേർത്ത് ആ മുത്തശ്ശനും മുത്തശ്ശിയും ഉറങ്ങി.....

ഇൗ സമയം പാലുമായി   റൂമിലേക്ക് ചെന്ന അവൾ  അന്തം വിട്ടു നിന്നു... റൂം മുഴുവൻ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചിരിക്കുന്നു... ബെഡിൽ റോസ് ഇതളുകൾ വിതറിയിരിക്കുന്നു......
ആളെ അവിടെയെങ്ങും കാണാൻ ഇല്ല ബാത്റൂമിൽ നോക്കി അവിടെയുമില്ല... ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട്   അങ്ങോട്ടേക്ക് ചെന്നു... അവിടെ ഇട്ടിട്ടുള്ള ഊഞ്ഞാലിൽ ഇരിക്കുന്നു...  അവൾ  വാതിൽക്കൽ നിൽക്കുന്നത് കണ്ടൂ അവൻ അടുത്ത് ചെന്ന് കൈ പിടിച്ചു ആ  ഊഞ്ഞാലിലേക്ക് ഇരുത്തി.....
അവൾ മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ  ഇരുന്നു... കുറച്ചു സമയം അങ്ങനെ കടന്നു പോയി....

"ഗീതു "

"മ്മ് "

അവൻ അവളുടെ മുഖം പിടിച്ചുയർത്തി ആ മിഴികളിൽ ഉരുണ്ടു കൂടിയ നീർള്ളികൾ തുടച്ചു  മാറ്റി .....

"ഇനി ഒരിക്കലും ഇൗ കണ്ണുകൾ നിറയരുത്".. എനിക്കറിയാം നിനക്ക് ഒന്നും .മറക്കാൻ കഴിയില്ലെന്ന്..... പക്ഷേ മറന്നെ പറ്റൂ .... നമ്മൾ ഇന്ന് ഒരു പുതിയ ജീവിതം തുടങ്ങുകയാണ്....എത്രനാൾ വേണമെങ്കിൽ,  ഇൗ ജന്മം മുഴുവൻ ഞാൻ കാത്തിരിക്കാം.....  ഇനിയെത്ര ജന്മം കഴിഞ്ഞാലും നീ മാത്രമാണ് എന്റെ പാതി....

അ വൾ ഒരേങ്ങലോടെ  അവന്റെ നെഞ്ചിലേക്ക് വീണു.. 

"എന്തിനായിരുന്നു ഏട്ടാ എനിക്കുവേണ്ടി  "അവനെ???  പാതിയിൽ നിർത്തി അവന്റെ മുഖം കൈകുമ്പിളിൽ  കോരിയെടുത്ത് അവൾ ചോദിച്ചു.... "

അവൻ ഞെട്ടി അവളെ നോക്കി...

"ഗീതു... മോളെ"

"ഞാൻ  എല്ലാം അറിഞ്ഞു""

"എങ്ങിനെ?"

"വിശ്വനാഥ് സർ എന്നോട് പറഞ്ഞു എല്ലാം"

"എന്റെ  ഏട്ടൻ എനിക്കുവേണ്ടി ജയിലിൽ കിടന്നത് ഉൾപ്പെടെ എല്ലാം..." അവൾ വിങ്ങിപ്പൊട്ടി കൊണ്ട് അവനെ കെട്ടിപിടിച്ചു.... അവൻ അവളെ  തന്റെ നെഞ്ചിലേക്ക് അമർത്തിപിടിച്ചു.....

"എല്ലാം മറന്നേക്ക്‌... അതൊരു  അടഞ്ഞ അധ്യായമാണ്....ഒന്നും ഓർക്കേണ്ട..  നമുക്ക് നമ്മുടെ കൊച്ചു സ്വർഗം ..ആ  സ്വർഗത്തിലേക്ക് നീയും ഞാനും   നമ്മുടെ മക്കളും". ....

"മ്മ് "

കുറച്ചുനേരം അവർ അങ്ങനെ അവിടെയിരുന്നു...

"നമുക്ക്  കിടക്കണ്ടെ"   . മഴ പെയ്യുമെന്ന് തോന്നുന്നു.... അവൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.....

"മ്മ് "

അവൻ മെല്ലെ അവളെ തന്റെ മടിയിലേക്ക് ഇരുത്തി... ആ താടിരോമങ്ങൾ  അവളുടെ കവിളുകളിൽ ഉരസി.. അവൾ കുറുകികൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു...... വിറകൊള്ളുന്ന അവളുടെ  ചുണ്ടുകൾ അവൻ തന്റെ അധരങ്ങളാൽ സ്വന്തമാക്കി....
ആ കൈകൾ അവളിൽ  കുസൃതികൾ രചിക്കാൻ  തുടങ്ങവേ ഇത് വരെ അനുഭവിച്ചറിയാത്ത ഏതോ ഒരു അനുഭൂതിയിലേക്ക് അത് അവളെ കൊണ്ടുപോയി....  അവൻ  തന്റെ കൈകളിൽ അവളെ കോരിയെടുത്ത് റൂമിലേക്ക് നടന്നു ബെഡിലേക്ക്‌ കിടത്തി.........  രാത്രിയുടെ ഏതോ യാമങ്ങളിൽ ബെഡിൽ വിതറിയിരുന്ന റോസാദളങ്ങൾ  ഞെരിഞ്ഞമരവെ അവൻ തന്റെ പ്രാണനെ  എല്ലാ അർഥത്തിലും തന്റെ സ്വന്തമാക്കിയിരുന്നു.......    വിയർത്തു കുളിച്ചു തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന  അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു അവളുടെ  മുടിയിഴകൾ  മാടിയൊതുക്കി വെച്ചു  ആ ചെവിയിൽ  മെല്ലെ കടിച്ചു.... ഇന്ന് വരെ അനുഭവിക്കാത്ത ആ  കൈകളുടെ സുരക്ഷിതത്വത്തിൽ  അവൾ തന്റെ എല്ലാ ദുഃഖങ്ങളും  മറന്നു അവനെ നോക്കി പുഞ്ചിരിച്ചു....  ആ പുഞ്ചിരിയിലേക്ക്    വീണ്ടും ഒരു  പേമാരിയായ്‌  അവൻ പെയ്തിറങ്ങി.........

പുറത്തു കടുത്ത വേനലിലും , അന്നൊരു നാൾ വേദനയോടെ പെയ്തു മടങ്ങിയ മഴ ഇന്ന് ആനന്ദാശ്രു പൊഴിച്ചുകൊണ്ട്  വീണ്ടും പെയ്തിറങ്ങി......

Next Here... 


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top