വിജയ് സെറ്റിയിൽ ഇരുന്നുകൊണ്ട് മോനെ എടുത്തു മടിയിൽ ഇരുത്തി അവന്റെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് അവനോടു ചോദിച്ചു..
"മോന് മനസ്സിലായോ ഞങ്ങളൊക്കെ ആരാണെന്ന്... "
ഇല്ല എന്ന് അവൻ തലയാട്ടി
"ഞാൻ മോന്റെ മുത്തശ്ശൻ ഇത് മുത്തശ്ശി അത് ആന്റി .. അത് ആന്റിയുടെ മോൾ നിയമോൾ. ..."
അപ്പോഴേക്കും നിയമോൾ അപ്പൂപ്പാ എന്ന് വിളിച്ചുകൊണ്ട് മടിയിൽകയറിയിരുന്നു...
"ഓ ഇങ്ങനെ ഒരു കുറുമ്പി എന്ന് പറഞ്ഞുകൊണ്ട് വിജയ് രണ്ടുപേരെയും ചേർത്ത് പിടിച്ചു. ഇൗ കാഴ്ച കണ്ടുന്നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു നിന്നു.... ശ്രീദേവി അടുത്ത് ചെന്ന് വിനുമോനെ ചേർത്ത് പിടിച്ചു അവന്റെ നിറുകയിൽ ഉമ്മവെച്ചു... മറ്റുള്ളവർ നിറഞ്ഞ കണ്ണുകളോടെ നിറഞ്ഞ മനസോടെ അതു നോക്കി നിന്നു....
പിന്നെ അവിടെ ഒരു പൂരം തന്നെയായിരുന്നു..വിനുവും നിയമോളുമായി ... വിജയും ശ്രീദേവിയും അവരോടൊപ്പം കൂടി.... ആതിയും ഗീതുവും കൂടി ഒരുപാട് വർഷത്തെ പിണക്കങ്ങളും പരിഭവങ്ങളും ഒക്കെയായി മുറിയിൽ കൂടി.... അരുൺ വിവെകുമായി മീരയെ സഹായിക്കാനായി അടുക്കളയിൽ കയറി....
ഇടയ്ക്ക് അരുൺ റൂമിൽ വന്നു നോക്കിയപ്പോൾ രണ്ടുപേരും കൂടി കെട്ടിപിടിച്ചു കരച്ചിൽ തന്നെ ഇപ്പോഴും.... അരുൺ ഒരു കുസൃതിയോടെ അവളെ നോക്കി ...
"ദേ ഏട്ടാ എന്താ ഇവിടെ .. ഞങ്ങൾക് ഒരുപാട് കര്യങ്ങൾ പറയാൻ ഉണ്ട്... .."
"നീ അടുക്കളയിലേക്ക് ചെല്ലു അവിടെ അവൻ മീരയെ കഷ്ട്ടപെടുത്തുന്നുണ്ട്.. അവൻ അവളുടെ തലക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു..."
"മ്മ് മ്മ് " ഞാൻ പോയേക്കാമെ .. രണ്ടും പെട്ടെന്നങ്ങു വന്നേക്കണം..അല്ലേൽ ഞാൻ അമ്മേ ഇങ്ങോട്ട് പറഞ്ഞു വിടും..."
"അയ്യോ ചതിക്കല്ലെ..... ഇങ്ങനൊരു കുശുമ്പ്..... അവളുടെ കുറുമ്പിന് ഒരു കുറവുമില്ല.... ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.....
അവൾ പോയ ഭാഗത്തേക്ക് നോക്കിയിട്ട് പെട്ടെന്ന് അടുത്തേയ്ക്ക് ചെന്ന് അവളെ കെട്ടിപിടിച്ചു ചെവിയിൽ മെല്ലെ കടിച്ചു..... ശരീരത്തിൽ കൂടി വിദ്യുത് പ്രവാഹം പോയത് പോലെ അവൾ ഒന്ന് പിടഞ്ഞു.... പിന്നെ അവനോടു ചേർന്നു നിന്നു....
"സന്തോഷമായോ എന്റെ പെണ്ണിന്" അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് അവൻ ചോദിച്ചു...
"മ്മ്" അവൾ നാണത്തോടെ മൂളി..
കുറച്ചു കഴിഞ്ഞു മെല്ലെ തന്റെ നെഞ്ചിൽ നിന്ന് അവളെ അടർത്തിയെടുത്ത് "ഇങ്ങനെ നിന്നാൽ മതിയോ. ... നമുക്ക് വല്ലതും കഴിക്കണ്ടെ....." അവൾ വിടാൻ ഭാവമില്ലാതെ ഒന്നുകൂടി കുറുകികൊണ്ട് അവനോടു ചേർന്നു നിന്നു..
"ആളിയോ കുറച്ചു ദിവസം കൂടി ഒന്ന് ക്ഷമിക്ക് .... ഇപ്പൊൾ വാ എല്ലാവരും അവിടെ കാത്തിരിക്കുന്നു ...
അവൾ ഒരു ചമ്മലോടെ അടുക്കളയിലേക്ക് ഓടി......അവളുടെ ആ പോക്ക് കണ്ടു രണ്ടുപേരും കൂടി ചിരിച്ചുകൊണ്ട് ഡൈനിങ് ഹാളിലേക്ക് നടന്നു... ഡൈനിങ് ടേബിളിൽ വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ ഇതിനകം എല്ലാവരും കൂടി ഒരുക്കിയിരുന്നു..... സന്തോഷത്തോടെ എല്ലാവരും ഫുഡ് ഒക്കെ കഴിഞ്ഞു കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് അരുണിന്റേ ഫ്ലാറ്റിലേക്ക് പോയി...
വൈകിട്ട് എല്ലാവരും കൂടി പുറത്ത് പോയി... വിനുവിന്റെ കൈകളിൽ വിടാതെ പിടിച്ചു നിയമോൾ നടന്നു...
"അളിയോ രണ്ടും കൂടി ഇപ്പോഴേ ഒളിച്ചോടും എന്നാ തോന്നുന്നേ..." വിവേകിന്റെ പറച്ചിൽ അവിടെ ഒരു കൂട്ടച്ചിരി ഉണർത്തി.....
തിരിച്ചെത്തിയപ്പൊഴേക്കൂം വിനുവും നിയമോളും ഇറങ്ങിയിരുന്നു....
പിറ്റെ ദിവസം വിശ്വനാഥന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടി.... .
"വിജയ് ഇനിയിപ്പോൾ എത്രയും പെട്ടെന്ന് തന്നെ രണ്ടുപേരെയും നമുക്ക് അങ്ങ് കെട്ടിക്കം അല്ലേ.. വിശ്വനാഥ് ചിരിച്ചുകൊണ്ട് പറഞ്ഞു.... "
"അതേ അതെ.... നമുക്ക് ഇവിടെ തന്നെ വെച്ചു നടത്താം അല്ലേ ശ്രീദേവി.. ലക്ഷ്മി ചോദിച്ചു"
"അത് പറ്റില്ല നാട്ടിൽ എന്റെ തറവാട്ടു ക്ഷേത്രത്തിൽ വെച്ചു നടത്തണം താലികെട്ട്..... ശ്രീദേവി പറഞ്ഞു.."
അവസാനം എല്ലാവരും അതിനോട് യോജിച്ചു..
"ഇനിയിപ്പോൾ ജാതകം.ഒന്നും നോക്കേണ്ട കാര്യമില്ല... എത്രയും പെട്ടെന്നു ഒരു നല്ല മുഹൂർത്തത്തിൽ അതങ്ങ് നടത്താം..." അങ്ങനെ തീരുമാനമായി..
ഗീതു ഇതെല്ലാം കേട്ടുകൊണ്ട് കിച്ചെനിൽ നിൽക്കുവയിരുന്നൂ.. ആതി അങ്ങോട്ട് ചെന്നപ്പോൾ അവൾ കരയുകയാണ്.. എന്താ എന്ത് പറ്റി എന്റെ എട്ടത്തിയമ്മ കരയുവാണോ....സന്തോഷിക്കേണ്ട സമയമല്ലെ... ഇനിയും നീ കരയരുത്.. ആതി ആ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു...
"മോൻ "
"അതോർത്ത് മോൾ വിഷ്മിക്കണ്ടാ.. കേട്ടുകൊണ്ട് വന്ന ശ്രീദേവി പറഞ്ഞു. അവൻ നിങ്ങളുടെ മകനായി , ഞങ്ങളുടെ കൊച്ചുമോനായി നമ്മുടെ വീട്ടിൽ വളരും.". ശ്രീദേവി അവളെ ചേർത്ത് പിടിച്ചു നിറുകയിൽമുത്തി...
"ഇനി മോൾ വിഷമിക്കരുത്. ഒരുപാട് സങ്കടപെട്ടില്ലെ.... എല്ലാം കേട്ട് നിന്ന ലക്ഷ്മി പറഞ്ഞു...."
അവളെയും വിളിച്ചു അവർ ഹാളിലേക്ക് വന്നു പിന്നെ അവിടെ കല്യാണ ചർച്ചകളായി.. ഇടയ്ക്ക് അരുണിന്റെ ആ കുസൃതി കണ്ണുകൾ തന്നെ തേടിയെത്തുന്നത് തെല്ല് നാണത്തോടെ അവൾ കണ്ടു❤️
ഞങൾ നാളെ തിരിച്ചു പോകും.. അവിടെ തറവാട് ക്ഷേത്രത്തിൽ പോയി എല്ലാം ഏർപ്പാടാക്കി അത്യാവശ്യം ബന്ധുക്കളെ അറിയിച്ചില്ലേൽ അവർക് പിന്നെ പരാതി യാകും."
"നീ എന്ത് പറയുന്നു അരുൺ ....വിജയ് ചോദിച്ചു..
"എല്ലാം അച്ഛൻ തീരുമാനിച്ചാൽ മതി " അരുൺ ഗീതുവിനെ നോക്കി
'ഇവർ ഒരാഴ്ച കഴിഞ്ഞിട്ട് വരട്ടെ അല്ലേ ദേവി..."
"മ്മ് "
"കല്ല്യാണം കഴിഞ്ഞ് കുറച്ചു ദിവസം അവിടെ നിന്നിട്ട് ഇങ്ങോട്ട് വരും.. ഇനി രണ്ടുമൂന്നു മാസമല്ലെയുള്ളു മോന്റെ വെക്കേഷന്. അത് കഴിഞ്ഞ് T C വാങ്ങി നമുക്ക് നാട്ടിൽ ചേർക്കാം.. അതുവരെ ഇവിടെ നിൽക്കട്ടെ അല്ലേ വിശ്വ... "
"അതേ അത് മതി. പിന്നെ ഗീതു ഇവിടുന്ന് പോയാൽ കമ്പനിക്ക് അതൊരു വലിയ നഷ്ട്ടമാണ്.. ഗീതുവാണൂ ആ ഓഫീസിന്റെ ആൾ ഇൻ ആൾ... വിശ്വനാഥ് ചിരിച്ചു കൊണ്ട് പറഞ്ഞു..."
"പിന്നെ എന്നെ ഏൽപ്പിച്ച സ്വത്ത് ഞാൻ ഭദ്രമായി തിരിച്ച് എൽപ്പിക്കുവാ അരുണിനെ..." ഗീതു ഒന്നും മനസ്സിലാകാതെ അരുണിനെ നോക്കി.. അവൻ കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചൂ....
എല്ലാവരും പരസ്പരം നോക്കി ചിരിച്ചു..
"ഞാൻ പറയാം ഗീതു ... വിശ്വനാഥ് അവളുടെ നോട്ടം കണ്ട് പറഞ്ഞു... ഒരു ദിവസം വിജയിന്റെ ഒരു കോൾ ചെന്നൈ നിന്നു ഒരു കുട്ടി വരുന്നുണ്ട് ഇന്റർവ്യൂവിന്. ഇവിടെ എല്ലാ സൗകര്യവും ചെയ്തു കൊടുക്കണമെന്നും ഒരു കുറവും വരാതെ നോക്കണം എന്നും ...
ആരാണെന്ന് ചോദിച്ചപ്പോൾ അരുണി ന്റെ പെണ്ണ് ആണെന്ന് പറഞ്ഞു.... അന്ന് മുതൽ ഇന്നുവരെ ഒരു കുറവും വരാതെ ഞങ്ങളുടെ മോളെ പോലെ നോക്കി.....വിശ്വനാഥ് പറഞ്ഞു നിർത്തി....
ഗീതു അരുണിനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു.. അവന്റെ നെഞ്ചൊന്ന് പിടഞ്ഞു....
അപ്പോഴേക്കും കുട്ടികൾ രണ്ടുപേരും വന്നു... പിന്നെ നിയമോളുടെ കലപില സംസാരവും ഒക്കെയായി സമയം പോയതറിഞ്ഞില്ല...... വൈകുന്നേരം ആയപ്പോൾ എല്ലാവരും. പോകാനിറങ്ങി..
"അപ്പൊൾ ഇറങ്ങട്ടെ വിശ്വ. .. രണ്ടു ദിവസം മുൻപേ രണ്ടുപേരും അങ്ങ് എത്തിയേക്കണം.. "
"ലക്ഷ്മി പോയിവരാം "ശ്രീദേവി.പറഞ്ഞു
പിറ്റേന്ന് തന്നെ അവർ നാട്ടിലേക്ക് തിരിച്ചുപോയി.. വിനുവിനെ വിട്ടു വരില്ലയെന്ന് നിയ മോൾ വാശി പിടിച്ചു.. അതുകൊണ്ട് ആതിയും മോളും ഗീതുവിന്റെ കൂടെ നിന്നു.. ... സ്കൂളിൽ കുറച്ചു ദിവസത്തേയ്ക്ക് ലീവ് ആപ്ലിക്കേഷൻ കൊടുത്തു.. ഓഫീസിൽ എല്ലാവർക്കും പാർട്ടി വേണമെന്ന് പറഞ്ഞു.. അവർക്കായിട്ട് ഒരു പാർട്ടി ഒരുക്കി..
നാട്ടിൽ എല്ലാം വളരെ ഭംഗിയായി ചെയ്തു.. തറവാട്ടു ക്ഷേത്രത്തിൽ വെച്ചു രാവിലെ താലികെട്ട്... വൈകിട്ട് വീട്ടിൽ വെച്ച് ഒരു ചെറിയ റിസപ്ഷൻ...... അത്യാവശ്യം ബന്ധുക്കളെ മാത്രം വിളിച്ചു..പിന്നെ അരുണിന്റേ നാട്ടിലെ ഓഫീസിൽ ഉള്ള കുറച്ചു സുഹൃത്തുക്കളും മാത്രം...
നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസം രാവിലെ തന്നെ എല്ലാവരും കൂടി ഷോപ്പിങ്ങിന് ഇറങ്ങി. എല്ലാവർക്കും ഉള്ള ഡ്രെസ്സും താലിമാലയുമോക്കെ വാങ്ങി...
ഗീതു ആകെ അസ്വസ്ഥയായി നിൽക്കുന്നത് കണ്ട് അരുൺ അവളുടെ അടുത്തേക്ക് ചെന്ന്
""എന്താ എന്ത് പറ്റിയെടോ.. ഒരു മൂഡ് ഓഫ്..
"ഒന്നുമില്ല അരുൺ ഏട്ടാ അവൾ ചിരിക്കാൻ ശ്രമിച്ചു...."
അവളുടെ തോളിൽ പിടിച്ചു തനിക്കഭിമുഖം നിർത്തിയിട്ട് അവൻ പറഞ്ഞു ഒന്നും ഓർത്തു വിഷമിക്കണ്ട....എല്ലാം നമുക്ക് ശരിയാക്കാം...,. അവളുടെ മനസ്സ് അറിഞ്ഞെന്ന പോലെ അവൻ പറഞ്ഞു...
പർച്ചേസ് ഒക്കെ കഴിഞ്ഞപ്പൊഴേക് ഉച്ചയായി.. കുട്ടികൾക്ക് വിശക്കുന്നു എന്ന് പറഞ്ഞു ബഹളം തുടങ്ങി.... പിന്നെ ഫുഡ് കഴിക്കാൻ കയറി... അത് കഴിഞ്ഞ് മാൾ മുഴുവൻ കണ്ടിറങ്ങിയപൊഴേക്കും രാത്രിയായി...
ഫ്ളാറ്റിൽ എത്തി പാക്കിംഗ് ഒക്കെ കഴിഞ്ഞ് കിടന്നപ്പോൾ ഇരുട്ടി....
രാവിലെ തന്നെ മീര എത്തി... മീരക്ക് ഒരുപാട് സങ്കടമായി... ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരും എന്ന് പറഞ് ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ അവളെ ഏൽപ്പിച്ചു കുറച്ചു രൂപയും കൈയ്യിൽ വെച്ചു കൊടുത്തു......
വിനുമോന് ഒരുമമയും നൽകി മീര പോയി....
വൈകിട്ട് 4 മണിക്കാണ് ഫ്ലൈറ്റ് കൊച്ചിക്ക്..... രാത്രി 9 മണിയായപൊഴേക്കും വീട്ടിൽ എത്തി..ഇനി രണ്ടു ദിവസം മാത്രമേയുള്ളൂ കല്ല്യാണത്തിനു.....
പിറ്റേദിവസം അവൾക് വീട്ടിൽ പോയി അച്ഛന്റെ ആസ്ഥിതറയിൽ വിളക്ക് വെക്കണമെന്ന് പറഞ്ഞു.....
അരുൺ അവളെയും മോനെയും കൊണ്ട് അവളുടെ വീട്ടിലേക്കു പോയി.... അവൾ അച്ഛനെ അടക്കിയ സ്ഥലത്ത് ചെന്നു . തനിക്ക് വേണ്ടി ജീവിച്ചു താൻ കാരണം ഇൗ ലോകത്തോട് വിടപറഞ്ഞു....കണ്ണിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങി...... ഇത് കണ്ട് നിന്നിരുന്ന അരുൺ അവളുടെ കണ്ണീർ തുടച്ചിട്ട് " വിഷമിക്കരുത് അച്ഛന്റെ ആത്മാവ് ഇപ്പൊൾ സന്തോഷിക്കു ന്നുണ്ടാവും."
അവിടം മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്.... അരുൺ നാട്ടിൽ ഉള്ള സമയത്ത് ഇടയ്ക്ക് പോയി വൃത്തിയാക്കിയിടുമായിരുന്നൂ....
അവർ രണ്ടുപേരും കൂടി ചേർന്ന് അവിടം മുഴുവൻ വൃത്തിയാക്കി.... വീട് മുഴുവൻ പൊടിപൊടിച്ചു നാശമായി കിടക്കുകയാണ്..... അടുത്തുള്ള ഒന്നുരണ്ടാൾക്കാരെ വിളിച്ചു വീട് മുഴുവൻ വൃത്തിയാക്കാൻ ഏൽപ്പിച്ചു...
"ഇതാരുടെ വീടാ മമ്മി.."
വിനുമോൻ ചോദിച്ചു...
"മമ്മിയുടെ വീടാണ് മോനെ.അവിടെ യാണ് മോന്റെ അപ്പൂപ്പനെ അടക്കിയത്...അസ്ഥിതറചൂണ്ടിക്കാണിച്ച് കൊണ്ട് അവൾ പറഞ്ഞു......."
"ഇനി നമ്മൾ ഇവിടെയാണോ മമ്മി താമസിക്കുന്നത്....."
"അല്ല നമ്മൾ ഇനി നമ്മുടെ വീടായ ശ്രീ മംഗലത്താണ് താമസിക്കുന്നത്..".. അരുൺ പറഞ്ഞുകൊണ്ട് അവനെ എടുത്തു മടിയിൽ വെച്ചു എന്നിട്ട് ഗീതുവിനെ പിടിച്ചു അടുത്തിരുത്തി...
"അതെന്താ അങ്കിൾ നമ്മൾ അവിടെ താമസിക്കുന്നത്?? അപ്പൊൾ എനിക്ക് സ്കൂളിൽ പോകണ്ടേ". വിനുവിന്റെ സംശയം തീരുന്നില്ല...
" അങ്കിൾ അല്ല പപ്പ "
ഗീതു അരുണിന്റെ മുഖത്തേയ്ക്ക് നോക്കി... അവൻ അവളെ കണ്ണടച്ച് കാണിച്ചു......
"പപ്പ""
"അതേ"
"പിന്നെന്താ പപ്പ ഇതുവരെ എന്നെ കാണാൻ വരാതിരുന്നെ"
"അത് പപ്പ ജോലി സ്ഥലത്ത് അല്ലായിരുന്നോ? അതുകൊണ്ടല്ലേ മോനെ" പപ്പക്ക് ഒരുപാട് തിരക്കായിരുന്നു...."
"ഇനി ഞങ്ങളെ വിട്ടു പപ്പ പോകുമോ"
"ഇല്ല ഇനി പപ്പ നിങ്ങളെ വിട്ടു എങ്ങും പോകില്ല..."ഒരു കൈ കൊണ്ട് വിനുവിനെയും മറുകൈകൊണ്ട് ഗീതുവിനെയും ചേർത്തുപിടിച്ചു... മാധവൻ നായരുടെ ആത്മാവിന്റെ അനുഗ്രഹം പോലെ അവരെ തഴുകി ഒരു കുളിർ തെന്നൽ കടന്നുപോയി.....
വീടൊക്കെ ഒന്ന് വൃത്തിയാക്കിയ ശേഷം ഉച്ചയോട് കൂടി അവിടെ നിന്നിറങ്ങി.... പോകുന്ന വഴിയിൽ ആ പഴയ വീട്ടിലേക്ക് നോക്കുന്നത് കണ്ട അവൻ അവളുടെ കൈ പിടിച്ചു മെല്ലെ അമർത്തി...
വീട്ടിൽ എത്തി നിയമോൾ ഓടി അടുത്ത് വന്നു.കൂടെ കൊണ്ട് പോകാത്തതിൽ കുറെ പരിഭവമോക്കെ പറഞ്ഞു .. വിനുവിനേം വിളിച്ചു കളിക്കാനായി പോയി..
അവൾ മുറിയിൽ തന്നെ കഴിഞ്ഞു.. എല്ലാവരെയും അഭിമുഖീകരിക്കാൻ ഒരു മടി...
മാമി മാമി എന്ന് വിളിച്ചുകൊണ്ട് നിയമോൾ ഓടിവന്നു.. പുറകെ വിനുവും ... രണ്ട് പേരും കൂടി അവളുടെ മടിയിൽ കയറി ഇരുന്നു അപ്പോഴേക്കും ആതി വന്നു.
"ആഹാ രണ്ടുപേരും ഇവിടെയുണ്ടായിരുന്നോ"
വിവേക് അരുണുമായി നാളത്തെ റിസപ്ഷനു വേണ്ടിയുള്ള ഒരുക്കത്തിലാണ്..
"ശ്രീദേവി അങ്ങോട്ട് കയറിവന്നു. .... മോളെന്താ ഇവിടെത്തന്നെ ഇരിക്കുന്നെ. എല്ലാവരും മോളെ അന്വേഷിക്കുന്നുണ്ട് വാ"
അവളുടെ കൈപിടിച്ച് അവർ അടുക്കളയിലേക്ക് കൊണ്ടുപോയി.. അവിടെ അയൽ വക്കത്തുള്ള കുറെ പെണ്ണുങ്ങൾ ഉണ്ടായിരുന്നു... പിന്നെ അവരുടെ കുശലാന്വേഷണം ഒക്കെ കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയി..
വൈകിട്ട് എല്ലാവരും കൂടി കൃഷ്ണന്റെ അമ്പലത്തിൽ പോയി........
Next Here...
ജോലിയുടെ തിരക്കിനിടയിൽ വല്ലപ്പോഴും കുത്തികുറിക്കൂന്ന കുഞ്ഞു കവിതകളും ചെറുകഥകളും ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്... വളപ്പൊട്ടുകൾ വായിച്ചു തുടങ്ങിയപ്പോൾ ഒരു ചെറിയ നോവൽ എഴുതണമെന്നു ആഗ്രഹം തോന്നി... ആദ്യമായി എഴുതുന്ന നോവൽ ആണ്... ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ടാവും എന്ന് അറിയാം....🙏
പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും അധികം സുപ്പോർട്ടണ് നിങ്ങളിൽ നിന്ന് എനിക് കിട്ടിയത്❤️❤️ എല്ലാവർക്കും എന്റെ ഒരുപാട് നന്ദി....
എന്റെ വേനൽമഴയെയും അരുണിനേയും ഗീതുവിനെയും നെഞ്ചോടു ചേർത്തതിന്.... ❤️❤️❤️
ഒരുപാട് വലിച്ച് നീട്ടി ഈ കഥയുടെ ബ്യൂട്ടി ഞാൻ കളയുന്നില്ല.....
ഒന്ന് രണ്ടു പാർട്ടൊടുകൂടി ഈ കഥ അവസാനിക്കുകയാണ്.......
നിങ്ങളുടെ സ്വന്തം Shenka...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....