വേനൽമഴ, PART: 17

Valappottukal

കുറച്ചു കഴിഞ്ഞപ്പൊഴേക്കും മീര ചായയുമായി വന്നു....  കളിയും തമാശകളുമൊക്കെയായി  എല്ലാവരും ചായകുടിയൊക്കെ കഴിഞ്ഞു വിവേക് സൂര്യയെ കൊണ്ട് വിടാനായി പോയി....

അരുൺ മോന്റെ അരികിൽ ചെന്നിരുന്നു.  അവൻ നല്ല ഉറക്കം.. ഇടയ്ക്ക് കാലോന്നനങ്ങിയപോൾ വേദനകൊണ്ട് വിനു കരഞ്ഞു.. ഒരച്ഛന്റെ സ്നേഹ ലാളന യോടെ അവനെ നെഞ്ചോടു അടക്കിപിടിച്ചു  അരുൺ  കണ്ണടച്ചിരുന്നു...  അത് കണ്ടു നിന്ന ഗീതുവിന്റെ കണ്ണുകളിൽ നിന്ന്  ഒരിറ്റു കണ്ണുനീർ താഴേയ്ക്ക് വീണു...

സന്ധ്യയായി ..   അപ്പോഴും വിനുവിന്റെ കൈകൾ അവനെ മുറുകെ പിടിച്ചിരുന്നു. ആ കൈകളെ മെല്ലെ വിടർത്തിയെടുത്     നെറ്റിയിൽ ചുണ്ട് ചേർത്ത് അവൻ എഴുന്നേറ്റു...

ഗീതുവിന്റെ അടുത്തുവന്നു അവളെ ചേർത്തുപിടിച്ചു   ഒരു കുസൃതി ചിരിയോടെ മൂക്കിൽ മൂക്ക്കൊണ്ടുരസി .....

"പോട്ടെ   നാളെ കാണാം"*

യാത്രപറഞ്ഞ് അവനിറങ്ങി. ... അവൻപോയി കഴിഞ്ഞപ്പോൾ ഒരു നഷ്ട ബോധത്തോടെ അവൾ നിന്നു....

"നിനക്ക് സന്തോഷമായില്ലേ .....ഇനിയിപ്പോ വെച്ചു  തമാസിപ്പിക്കണ്ട ... ഞാൻ അങ്കിളിനെ  വിളിച്ചു പറഞ്ഞിട്ടുണ്ട്.. എത്രയും.പെട്ടെന്ന് നിങ്ങടെ കല്യാണം നടത്തണമെന്നാ അവർ പറയുന്നത്.. ഫ്ളാറ്റിൽ ചെന്നപ്പോൾ വിവേക് പറഞ്ഞു.... "

"അത് ഇപ്പൊൾ വേണമായിരുന്നോ വിവി... അവളോട് ഒന്ന് ചോദിക്കാതെ"

"ഇനിയെന്ത് ചോദിക്കാൻ  അവൾക് ഇനിയും നിന്നെ നിഷേധിക്കാൻ കഴിയില്ല ...." ഇനിയും താമസിപ്പിക്കാൻ പാടില്ല.. നിങൾ ഒന്നിക്കണം.... വർഷം 7 ആയില്ല നീ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു....""

"അവളോട് എല്ലാം പറയണ്ടേ വിവീ" അവൻ വിവേകിനെ നോക്കി...

മ്മ് "

വിവേകിന്റെ ഓർമ്മകൾ  വർഷങ്ങൾക്ക്‌ മുൻപുള്ള ആ പകലിലേക്ക്‌ ............

അന്ന് ഗീതു ലെറ്റർ എഴുതി വെച്ചിട്ട് പോയ ശേഷം അവൻ ഒരു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു... എല്ലായിടവും അന്വേഷിച്ചു നടന്നു .. അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല..  ഗീതുവിൻെറ ബന്ധുക്കളെ കുറിച്ച് തങ്ങൾക്ക് വലിയ അറിവോന്നും ഉണ്ടായിരുന്നില്ലല്ലോ......
പിന്നെ റൂമിൽ നിന്ന് പുറത്തിറങ്ങാതായി..  വല്ലപ്പോഴും ഒന്ന് പുറത്തിറങ്ങിയാൽ വിവേകിനെയും കൊണ്ട് ഗീതുവിന്റെ വീട്ടിൽ പോയിരിക്കും... ജോലിക്ക്പോകില്ല....ആരോടും.സംസാരിക്കില്ല...അച്ഛനുമമ്മയും ആതിയുമൊക്കെ ഒരുപാട് നിർബന്ധിക്കുമ്പോൾ എന്തെങ്കിലും ഒന്ന് കഴിക്കും...  താൻ ചെല്ലുമ്പോൾ അവന് ചോദിക്കാൻ ഒന്നുമാത്രം... അവനെ കിട്ടിയോ???  അവനെ കൊല്ലണം എന്ന് ഒറ്റ ചിന്ത മാത്രം...

വിജയ് അവനെ വിജയിന്റെ ഫ്രണ്ടായ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു...... കുറച്ചു നാൾ അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നൂ....

അങ്ങനെയിരിക്കെ ഒരു ദിവസം  വിവേകും അരുണും കൂടി റൂമിൽ ഇരിക്കുമ്പോൾ നിഖിൽ കയറി വന്നു.... നിഖിലിന്റെ ചേട്ടൻ പോലീസിലാണ്.. രഹസ്യമായി ഉള്ള അന്വേഷണത്തിൽ ചേട്ടൻ ആളെ കണ്ടെത്തി... കഞ്ചാവ് കേസിൽ പെട്ട ഒരാളെ പിടികൂടി,അയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇൗ വിവരങ്ങൾ നിഖിലിൻെറ ചേട്ടൻ അറിയുന്നത്.....

"കുറച്ചു തെളിവ് കൂടി കിട്ടാനുണ്ട്.. കിട്ടികഴിഞ്ഞാൽ ഉടനെ അവരെ  പോലീസ്  അറസ്റ്റ് ചെയ്യുമെന്നാണ്‌ ചേട്ടൻ പറഞ്ഞത്...."

നിഖിൽ പറഞ്ഞു നിർത്തിയതും അരുൺ പെട്ടെന്ന് ചാടിയെണീറ്റു..

പറ  ആരാ  അവൻ, എനിക്കവനെ വേണം ഒരു പോലീസിനും ഞാൻ അവനെ വിട്ടു കൊടുക്കില്ല.....അവനെ എനിക് ഈ കൈ കൊണ്ട് തീർക്കണം....അവൻ അലറിക്കൊണ്ട് നിഖിലിനെ പിടിച്ചുലച്ചു....  അവന്റെ ഭാവ വത്യാസം കണ്ടൂ എല്ലാവരും പേടിച്ചു...

നീരജ്...  ഭാർഗവ പണിക്കരുടെ മകൻ... അവൻ ചെന്നൈയിൽ പഠിക്കുകയായിരുന്നു...അന്നത്തെ സംഭവത്തിന് ശേഷം പോയതാണ് പിന്നെ ഇന്നലെയാണ് ഇവിടെ ലാൻഡ് ചെയ്തത്... ചേട്ടൻ രഹസ്യമായി അന്വേഷിച്ചു കണ്ടെത്തിയതാണ്... അവൻ ഫുൾ കഞ്ചാവാണ്...

എനിക്കവന്റെ  ഫുൾ ഡീറ്റെയിൽസ് വേണം നിഖിൽ...

മ്മ്""

പിറ്റേദിവസം  നിഖിൽ വന്നു.. അവരുടെ സ്ഥിരം താവളമായ ആ പഴയ വീട്ടിൽ എന്നും വൈകിട്ട് ഒത്തുകൂടും..... അവരുടെ സംഘത്തിൽ ഒരുപാട് ആൾക്കാരുണ്ട്...

വിവേകും അരുണും നിഖിലുമായി വൈകിട്ട് അവിടെയെത്തി. നീരജ്  അവന്റെ കൂട്ടുകാരുമായി കഞ്ചാവടിച്ച് ഇരുപ്പുണ്ടായിരുന്നൂ.. .വല്ലാത്തൊരു ഭാവത്തോടെ അരുൺ അവനെ ആക്രമിച്ചു.. പിന്നെ അവിടെ നടന്നത് ഒരു പൊരിഞ്ഞ അടിയായിരുന്നൂ... അവസാനം രക്ഷപെടാനായി എല്ലാവരും നാല് ഭാഗത്തേയ്ക്ക് ഓടി  ..  നീരജ് റോഡിലേക്ക്  ഇറങ്ങി ഓടിയതും അരുൺ അവനെ   അവിടെ കിടന്ന ഒരു കമ്പെറിഞ്ഞ് വീഴ്ത്തി .. ബാലൻസ് തെറ്റി അവൻ ചെന്ന് വീണത് അതിലെ വരികയായിരുന്ന  ഒരു കാറിന്റെ മുൻപിൽ..
കാർ അവന്റെ  ശരീരത്തിലൂടെ  കയറിയിറങ്ങി...

വിവേക്  നിഖിലുമായി ഓടി വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...

പോലീസ് വന്നു ..പിന്നെ കേസായി കോടതിയായി..  ഭാർഗവ പണിക്കർ വെറുതെ ഇരുന്നില്ല. പണം വാരിയെറിഞു... എങ്കിലും മനഃപൂർവം അല്ലാത്ത കുറ്റം ആയത് കൊണ്ടും .മരിച്ചയാളുടെ ബാക്ക് ഗ്രൗണ്ട് അത്ര നല്ലതല്ലാത്തതു കൊണ്ടും പിന്നെ അരുണിന്റെ ബാക്ക് ഗ്രൗണ്ട് എല്ലാം കണക്കിലെടുത്ത് കോടതി അവന് മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചു...

ആ മൂന്ന് വർഷങ്ങൾ അതൊരു  മരണവീടായിരുന്നൂ.. .. ആർക്കും കളിയില്ല ചിരിയില്ല.... വിജയ് ഹോസ്പിറ്റലിൽ തന്നെ പോകാതായി..  ശ്രീദേവിയും
ആതിയും  എപ്പോഴും കരച്ചിൽ തന്നെ.. പിന്നെ അല്പമെങ്കിലും ആശ്വാസം വിവേക് വരുമ്പോൾ മാത്രം...

അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ  ചെന്നൈയിൽ നിന്ന് ഗീതുവിനെ കണ്ടെന്ന് പറഞ്ഞു ആതിക്കൊരു കോൾ വന്നു  ....വിവേക് അത് അരുണിനെ അറിയിച്ചു.. അവന്റെ നിർദേശപ്രകാരമാണ് വിജയിന്റെ സുഹൃത്ത് ബാംഗ്ലൂരിലുള്ള വിശ്വനാഥന്റെ കമ്പനിയിലേക്ക്   അവളെ എത്തിച്ചത്...

മൂന്ന് വർഷത്തെ ശിക്ഷ യൊക്കെ കഴിഞ്ഞ്  വന്നപ്പോഴേക്കും അവൻ ആളാകെ മാറിയിരുന്നു...
ഇടയ്ക്ക് അവൻ ആരുമറിയാതെ ബാംഗ്ലൂർ പോയി ദൂരെ നിന്ന് അവളെ കണ്ടൂ പോരും...  അവളുടെ ഓരോ വളർച്ചയും അവൻ ദൂരെ നിന്ന് നിറ മിഴികളോടെ നോക്കികണ്ടൂ... അവൻ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയിൽ തന്നെ തിരിച്ചു കയറി... ആതിയുടെ വിവാഹം കഴിഞ്ഞു...ഒരുപാട് കല്യാണ ആലോചനകൾ വന്നെങ്കിലും അവൻ ഒന്നിനും തയാറായില്ല.. വീട്ടിൽ അവൻ തീർത്തു പറഞ്ഞു എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരു വിവാഹം ഉണ്ടെങ്കിൽ അത് ഗീതുവുമായി.. അല്ലെങ്കിൽ വിവാഹം വേണ്ട എന്ന്... പിന്നെ ആരും ഒന്നും പറഞ്ഞില്ല.. എല്ലാവരും ഗീതുവിനെ മനസ് കൊണ്ട് അംഗീകരിച്ചു കാത്തിരിക്കുകയാണ് .........

"വിവേക് നീയെന്താ ഒന്നും പറയാത്തത്..

അരുണിന്റെ സ്വരമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്..

"സമയമാകുമ്പോൾ നമുക്ക്  പറയാം നീ വിഷമിക്കേണ്ട"

 ഫോണിന്റെ ബെൽ കേട്ട് അവൻ ഫോണെടുത്തു ..

അച്ഛനാണ്

"മോനെ"

"അച്ഛാ"

"ഞങ്ങൾ അങ്ങോട്ട്  വരികയാണ് മോനെ.. ഞാൻ വിശ്വനാഥിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്... എല്ലാ കാര്യങ്ങളും അവൻ നോക്കിക്കോളും"

"ശരി മോനെ...

വിജയ് ഫോൺ വെച്ചുകഴിഞ്ഞ് അരുൺ തിരിഞ്ഞു വിവേകിനെ നോക്കി....അവൻ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു.....

പിറ്റെ ദിവസം രാവിലെ  അവർ ഗിതുവിന്റെ ഫ്ലാറ്റിലെത്തി

"ഗുഡ് മോണിംഗ് വിനു"

"ഗുഡ് മോണിംഗ് അങ്കിൾ"

ഇപ്പൊൾ എങ്ങനെയുണ്ട് വിനുകൂട്ടാ വിവേക് ചോദിച്ചുകൊണ്ട് അവനെ പൊക്കിയെടുത്തു...

"അയാം ആൾറൈറ്റ് അങ്കിൾ"

"ആഹ ...ഓക്കെയായല്ലോ വിനു പറഞ്ഞുകൊണ്ട് അരുൺ അവന്റെ കവിളിൽ തട്ടി..."

"ഞാൻ ചായ എടുക്കാം' ഗീതു അകത്തേയ്ക്ക് നടന്നു....

"ചായ മാത്രം പോര കഴിക്കാനും വേണം " നല്ല വിശപ്പ്എന്ന് പറഞ്ഞു കൊണ്ട് വിവേക് മോനെയും എടുത്തു അവളുടെ പിറകെ  അടുക്കളയിലേക്ക് നടന്നു" ചിരിയോടെ അത് നോക്കി അരുൺ  സെറ്റിയിലേക്ക് ഇരുന്നു....

"എന്താ മീരകുട്ടി കഴിക്കാൻ"  എന്ന് ചോദിച്ചുകൊണ്ട് അവൻ  സ്ലാബിൽ കയറിയിരുന്നു... മീര ചായ എടുത്തു അവന് കൊടുത്തു..

ബൂസ്റ്റ് എടുത്തു വിനുകുട്ടന്റെ കയ്യിലും കൊടുത്തു.. മീരയോട് ഓരോ തമാശകൾ  പറഞ്ഞും വിനുവിനെ കൊഞ്ചിച്ചും അവൻ  അവിടെയിരുന്നു...

ഒരു ഗ്ലാസ്സിൽ ചായയുമായി ഗീതു ഹാളിലേക്ക് വന്നു..

അവൻ  ചായ വാങ്ങിയിട്ട് അവളെ നോക്കി. അവൾ മുഖം കുനിച്ചു   നിൽക്കുകയാണ്...  അവളുടെ അടുത്ത് ചെന്ന് ആ താടി പിടിച്ചുയർത്തി അവൻ ആ കണ്ണുകളിലേക്ക് നോക്കി..അവൾ നാണത്തോടെ മുഖം താഴ്ത്തി.

"ഞാൻ  ഓഫീസിൽ പോയിട്ട് ഹാഫ് ഡേ ലീവ് എടുക്കാം.. ഉച്ചക്ക് ശേഷം നമുക്ക് എല്ലാവർക്കും പുറത്തേക്ക് ഒന്ന് പോകാം..."

അവൾ തലയാട്ടി...

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് അവർ ഇറങ്ങി...

അവർ പോയി കുറച്ചു കഴിഞ്ഞു വിശ്വനാഥ് സർ ഭാര്യയുമായി വന്നു...

മോന്റെ കൂടെ കുറച്ചു നേരം അവിടെ ചിലവഴിച്ചു അവർ പോയി

ഉച്ചക്ക് ശേഷം എല്ലാവരും കൂടി  പുറത്തുപോകാൻ ഇറങ്ങി.... മീര  വരുന്നില്ലയെന്ന് പറഞ്ഞു നേരത്തെ വീട്ടിലേക്ക് പോയി .... അവർ നേരെ ഷോപ്പിംഗ് മാളിലെക്കാണ് പോയതു .. അരുണിന്റെ കയിൽ  തൂങ്ങി വിനു നടന്നു... വിനുവിനും അവൾക്കും കുറെ ഡ്രസ്സ് ഓക്കേ വാങ്ങി...    ഫുഡ് കഴിച്ചു അവർ നേരെ ബീച്ചിലേക്ക് പോയി... ബീച്ചിലെത്തി വിവേകും വിനുവും കൂടി കടലിലെ തിരമാലയിൽ കളിക്കുന്നു....  വിനു ഭയങ്കര സന്തോഷത്തിലാണ്....... കുറച്ചുമാറി അവരുടെ കളികളും നോക്കി  അവന്റെ തോളിൽ ചാരി അവളിരുന്നൂ.....

"അരുണെട്ടാ"

"മ്മ് "

"എന്നോട് ദേഷ്യമുണ്ടോ"

"എന്തിന്"

"അന്ന് ഒന്നും പറയാതെ പോയതിന്"

"മ്മ് "

എനിക് അരുൺ ഏട്ടനെ ഫേസ് ചെയ്യാൻ വയ്യായിരുന്നു... പലവട്ടം ആലോചിച്ചു മരിക്കാൻ .. അതിനു ധൈര്യം വന്നില്ല... ആതിയുടെയും ഏട്ടന്റെയും മുഖം കാണുമ്പോൾ എന്റെ വേദന കൂടി കൂടി വന്നു...  കളങ്കപെട്ട ശരീരവുമായി ഏട്ടന്റെ ജീവിതത്തിലേക്ക്  വരാൻ ഞാൻ ആഗ്രഹിച്ചില്ല..... അതാ ആരോടും പറയാതെ ഞാൻ പോയത്..... അവൾ പറഞ്ഞു നിർത്തി...

അവന്റെ കണ്ണിൽ നിന്ന് അവളുടെ കയ്യിലേക്ക് കണ്ണുനീർ വീണപ്പോൾ അവൾ ഞെട്ടി പിടഞ്ഞു അവനെ നോക്കി....  അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി... എന്നിട്ട് മെല്ലെ ചോദിച്ചു ....

"" എന്തേ നീ എന്നെ ഓർത്തില്ലാ?? പ്രാണ വായുവില്ലാതെ  ജീവൻ ഉണ്ടാകുമോ""

"എന്റെ മനസ്സിൽ നിനക്ക് എല്ലാ പരിശുദ്ധിയും ഉണ്ട്.... ഒരിക്കലും നീ കളങ്ക പെട്ടവൾ അല്ല....."

"കരഞ്ഞു കൊണ്ടു അവൾ അവനെ കെട്ടിപ്പിടിച്ചു മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടി"

ശാന്തമായി ഒഴുകുന്ന  തിരമാലകളെ നോക്കി  ശാന്തമായ മനസ്സുമായി അവൻ അവളെയും ചേർത്ത് പിടിച്ചിരുന്നു.....

അപ്പോഴേയ്ക്കും  വിവേക് വിനുവുമായി എത്തി... നേരം ഇരുട്ടി തുടങ്ങിയിരുന്നു....

പിന്നെ എല്ലാവരും കൂടി  പുറത്ത് നിന്ന് ഫുഡ് കഴിച്ചു വീട്ടിലെത്തി...

അവരെ ഫ്ളാറ്റിൽ ആക്കിയ ശേഷം രണ്ടുപേരും ഇറങ്ങി... പോകുന്ന വഴിയിൽ വിവേക് വിളിച്ചു പറഞ്ഞു. ഗീതു  ഒരു സർപ്രൈസ് ഉണ്ട് കേട്ടോ.....

അവൾ എന്താണ് എന്ന് കണ്ണുകൊണ്ട്
അരുണിനോട് ചോദിച്ചു... അവൻ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചിട്ട് ഇറങ്ങി....

വിനു സ്കൂളിൽ പോകാൻ തുടങ്ങി... ഇപ്പൊൾ മൂന്നുപേരും ഒന്നിച്ചാണ് ഓഫീസിൽ പോകുന്നതും വരുന്നതുമൊക്കെ..    വിശ്വനാഥ് സാറിനും ലക്ഷ്മിക്കും സന്തോഷമായി ... ഗീതുവിനോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല എല്ലാവരും വരുന്ന കാര്യം... അത് സർപ്രൈസ് ആക്കി വെച്ചേക്കുവാണ്....

രണ്ടു ദിവസം കഴിഞ്ഞ്  രാവിലെ കോളിംഗ് ബെൽ കേട്ട് മീര ചെന്ന് വാതിൽ തുറന്നതും മീരയെ തളളി മാറ്റി ഒരു കുസൃതി  കുടുക്ക വിനുവേട്ടാ എന്ന് വിളിച്ചു കൊണ്ട് അകത്തേയ്ക്ക് ഓടി കയറി....പുറത്ത് ആരെയും കാണുന്നില്ല...  ശബ്ദം കേട്ടുകൊണ്ട് പുറത്തേക്ക് വന്ന ഗീതുവിനെ   നോക്കാതെ റൂമിലേക്ക് ഓടിക്കയറി...   പുറകെ ചെന്ന് നോക്കുമ്പോൾ  വിനുവിനെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് വരുന്നതാണ് കാണുന്നത്.......

എല്ലാവരും അന്തം വിട്ടു നോക്കി നിൽക്കെ പുറകിൽ കൂടി രണ്ട് കൈകൾ അവളെ പൊതിഞ്ഞു.....  അവൾ ഒന്ന് ഞെട്ടി പിന്നെ പെട്ടെന്ന് ആതി എന്ന് പറഞ്ഞുകൊണ്ട്  തിരിഞ്ഞതും ആതിയുടെ കൈകൾ ശക്തിയായി ഗീതുവിന്റെ കവിളിൽ പതിഞ്ഞു...

ഇതെല്ലാം കണ്ടുകൊണ്ട് കയറി വരികയായിരുന്ന എല്ലാവരും  എന്താണ് സംഭവം എന്നറിയാതെ ഒരു നിമിഷം  സ്തബ്ധരായി നിന്നു....

ഗീതു കരഞ്ഞുകൊണ്ട് ആതിയെ കെട്ടിപിടിച്ചു. രണ്ടുപേരും പിന്നെ അവിടെ കൂട്ട കരച്ചിലായി... പരിഭവങ്ങളും  പരാതികളും എല്ലാം കൂടി ആകെ ബഹളമായി...

വിജയും  ശ്രീദേവിയും  ഇതെല്ലാം  കണ്ട് സന്തോഷമാണോ സങ്കടമാണൊ  എന്നറിയാത്ത അവസ്ഥയിൽ നിൽക്കുവാണ്.. ശ്രീദേവിയെ കണ്ടതും   അവൾ  ഓടിച്ചെന്നു  അവരെ കെട്ടിപിടിച്ചു കരഞ്ഞു.... ശ്രീദേവി അവളെ തലയിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.....

വിജയ് അവളുടെ കവിളിൽ തട്ടിയിട്ട് 

"ആഹ്‌ കൊള്ളാലോ ദേവി നീ മോളെ കരയിക്കുവാൻ ആണോ വന്നത്...." അത് കേട്ട് അവർ ചിരിയോടെ വിജയിനെ നോക്കി....


Next Here... 


ഇഷ്ടപ്പെട്ടെങ്കിൽ Like ചെയ്തു കമന്റിടാൻ മറക്കല്ലേ......

Shenka.....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top