വേനൽമഴ, PART: 16

Valappottukal

"സൂര്യ"

"മാഡം"

"നീയെന്താ ഇവിടെ"

"അത് മാഡം ആ പ്രോജക്ട് റിപ്പോർട്ടിന്റെ  ഒരു കോപ്പി വിശ്വനാഥ് സർ ചോദിച്ചു..

"ഇത് അരുൺ സാറിന്റെ    ക്യാബിൻ ആണെന്ന് സൂര്യക്ക്‌ അറിയില്ലേ.. സർ ഇല്ലാത്തപ്പോൾ അവരുടെ കമ്പ്യൂട്ടറിൽ നിന് ഫയൽ എടുക്കുന്നത് ശരിയാണോ"

"അത് മാഡം പെട്ടെന്ന്  ഫയൽ ആവശ്യമായി വന്നപ്പോൾ ....... ഇവിടെ വന്നപ്പോൾ അരുൺ സർ വന്നിട്ടില്ല അതാ ഞാൻ സൂര്യ നിന്ന് വിക്കി...."

* ശരി സൂര്യ പൊയ്ക്കോ...."

സൂര്യ പോയ ശേഷം അവൾ അവിടെ നിന്ന്  ഇറങ്ങാൻ തുടങ്ങവെ പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു അവന്റെ ചെയറിന്റെ അടുത്തുവന്നു   ചെയറിൽ   പതിയെ തലോടി.   എന്നിട്ട് അതിലേക്ക് മെല്ലെയിരുന്നു മേശയിലേക്ക് മുഖം ചേർത്തുവച്ചു.........

കുറച്ചു സമയം കഴിഞ്ഞു മുഖം ഉയർത്തിയ അവൾ കാണുന്നത് വാതിലിൽ ചാരി കൈകൾ മാറിൽ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി  പുഞ്ചിരിയോടെ നിൽക്കുന്ന അരുണിനെയാണ്......... അവൾ പെട്ടെന്ന് ചാടി എണീറ്റു..

അവൻ പുരികമുയർത്തി എന്താ ഇവിടെ എന്ന്  ചോദിച്ചു....

"അത്.... ഞാൻ ....പിന്നെ.... സൂര്യാ.... അ വൾ നിന്ന് വിക്കി...."

കള്ളം കൈയോടെ കണ്ടൂ പിടിക്കപ്പെട്ട കുട്ടിയെപ്പോലെയുള്ള അവളുടെ വെപ്രാളം കണ്ടൂ അവന് ചിരി പൊട്ടി... ചിരിയമർത്തി നിൽക്കുന്ന അവനെ ചമ്മലോടെ  ഒന്ന് നോക്കിയിട്ട് പെട്ടെന്ന്  പോകാൻ തുടങ്ങി.... പോകാനായി  തിരിഞ്ഞ അവളുടെ കൈകളിൽ അവന്റെ പിടിവീണു.....

"അങ്ങനെയങ്ങ് പോയാലോ... എന്തായാലും ഇതിനകത്ത് കയറിയതല്ലെ. പറഞ്ഞിട്ട് പോയാൽ മതി. "എന്നുപറഞ്ഞുകൊണ്ട് അവൻ അവളെ തന്നിലേക്കടുപ്പിച്ചു..... അവന്റെ നെഞിൽ തട്ടി അനങ്ങാൻ ആവാതെ അവൾ.മുഖം കുനിച്ചു നിന്നു. .. അവൻ മെല്ലെ മുഖം പിടിച്ചുയർത്തി പിടയ്ക്കുന്ന ആ മിഴികളി  ലേക്ക് നോക്കി..... ഒരു നിമിഷം അവൻതന്നെ തന്നെ മറന്നു..... ഏതോ മായലോകത്തെന്നെ പോലെ അവളിലേക്ക്.മുഖം അടുപ്പിച്ചു നെറ്റിയിൽ ചുണ്ടമർത്തി......

എന്താ സംഭവിച്ചതെന്നു മനസ്സിലാകാതെ ഒരു നിമിഷം  അവൾ  അവനോടു ചേർന്നു നിന്നു.. പിന്നെ ബോധത്തിലേക്ക് വന്നതും  അവനെ ശക്തിയിൽ തള്ളിമാറ്റി അവൾ ഓടി  തന്റെ ക്യാബിനിൽ കയറി....  ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു കസേരയിൽ ചെന്നിരുന്നു....

അരുണേട്ടന്റെ മുന്നിൽ താൻ ആ പഴയ ഗീതുവായി പോകുന്നു...  ആ സാമീപ്യതിനായി താനും ആഗ്രഹിക്കുന്നില്ലേ?? അവൾ തന്നോട് തന്നെ ചോദിച്ചു......

പ്രണയം ഒളിപ്പിച്ചു വെച്ച ആ കണ്ണുകളിൽ   നിന്ന് തനിക്ക് മാറി നിൽക്കാനാവില്ല....  ആ പഴയ വസന്ത കാലത്തിലേക്ക് മനസ്സുകൊണ്ട് താൻ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു .........അവൾ മൃദുവായി പുഞ്ചിരിച്ചുകൊണ്ട് നെറ്റിയിൽ തലോടി.......

ഇൗ സമയം അരുൺ ഒരു ചെറു ചിരിയോടെ കസേരയിലേക്ക് ഇരുന്നു...  മിഴികൾ തൊട്ടപ്പുറത്ത് ഉള്ള ക്യാബിനിലേക്ക്‌ പോയിക്കൊണ്ടിരുന്നു....

"അളിയോ എന്താ ഒരു  വല്ലാത്ത ചിരി  കളഞ്ഞുപോയതെന്തോ തിരിച്ചു കിട്ടിയെന്നു തോന്നുന്നല്ലോ"" ചോദിച്ചു കൊണ്ട് വിവേക്  ക്യാബിനിലേക്ക് കയറി........ അരുൺ ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി........

""മ്മ്  മ്മ് """

"May I come in സർ. ..."

 "Yes സൂര്യ വരൂ.... ഇരിക്കൂ.. "

"എന്താ സൂര്യ"

"സർ ആ പ്രോജക്ട് റിപ്പോർട്ടിന്റെ ഫയൽ  വേണമായിരുന്നു... "

മ്മ്

"രാവിലെ എന്തായിരുന്നു ഇവിടെ സൂര്യ"

"അത് സർ ഞാൻ ഫയൽ  എടുക്കാൻ വന്നതാ അപ്പോൾ സർ ഇല്ലായിരുന്നു ഇവിടെ...   "

"ഞാൻ സാറിന്റെ ചെയറിൽ ഇരുന്നു കമ്പ്യൂട്ടറിൽ നോക്കുകയായിരുന്നു... അപ്പോഴാ മാഡം വന്നത്. ഞാൻ ഇൗ  ചെയറിൽ ഇരുന്നത് മാഡത്തിന് ഇഷ്ടപ്പെട്ടില്ല.... "

അവൻ ഒരു പുഞ്ചിരിയോടെ വിവേകിനെ നോക്കി.......

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ  ഇരുന്നപ്പോൾ പതിവുപോലെ അരുൺ സൂര്യയുടെ അടുത്തു വന്നിരുന്നു ...
അവൻ  തിരിഞ്ഞു ഗീതുവിനെ നോക്കി... അവൾ കുനിഞ്ഞിരുന്നു ഭക്ഷണം കഴിക്കുകയാണ്.....

കഴിച്ചുകഴിഞ്ഞ് അവൾ കൈ കഴുകാനായി വാഷ് റൂമിലേക്ക് പോയി... കൈ കഴുകി തിരിഞ്ഞപ്പോൾ തൊട്ടു പുറകിൽ അരുൺ തന്നെ നോക്കി    നിൽക്കുന്നു... അവൾ അവിടെ നിന്ന് പോകാനായി തുടങ്ങിയതും അവൻ   അടുത്തേക്ക് വന്നു പതിയെ  കാതോരം പറഞ്ഞു....

"സോറി"......

അവൾ മുഖം  ഉയർത്തി നോക്കി.... ആ കണ്ണുകളിൽ തന്നോടുള്ള അടങ്ങാത്ത  പ്രണയം  അവൾ കണ്ടൂ.....  ഒരു മാത്ര ആ കണ്ണുകളിൽ നിന്ന് മിഴികൾ മാറ്റാൻ ആവാതെ അവൾ നിന്നു..  അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.    അവൻ മെല്ലെ ആ കണ്ണുനീർ വിരൽ കൊണ്ട് തുടച്ചിട്ട്.....

"ഇൗ കണ്ണുകൾ   ഇനി ഒരിക്കലും നിറയരുത് അതെനിക്ക് സഹിക്കാനാവില്ല... "

അവനെ ഒന്ന് നോക്കിയിട്ട് അവൾ  തിരിച്ചു നടന്നു....

തിരിച്ചു ക്യാബിനിൽ വന്നു ഇരിക്കവെ  അവളുടെ ചുണ്ടിലോരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നു........

അന്ന് പതിവിലും അധികം സന്തോഷത്തോടെ ആണ്  അവൾ ഫ്ളാറ്റിൽ എത്തിയത്...

"ഇന്നു മമ്മി ഭയങ്കര ഹാപ്പിയാണല്ലോ.. "

വൈകിട്ട് വിനുമോനെ എടുത്തു മടിയിൽ വെച്ച്  കൊഞ്ചിക്കുമ്പോൾ  മോൻ ചോദിച്ചു...

അവൾ ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചു

സ്കൂളിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ വിനു  ഉറങ്ങി... മോനെ എടുത്തു റൂമിൽ ബെഡിൽ കിടത്തിയിട്ട് അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി....... അവളുടെ ചുണ്ടുകൾ അപ്പൊൾ പണ്ടെന്നോ പാടി മറന്ന ഒരു പഴയ പാട്ടിന്റെ ഈണം  മൂളുന്നുണ്ടായിരുന്നു....

തൊട്ടു മുകളിൽ അവനും ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. വിവേക് മുറിയിൽ ആതിയുമായി  ഫോണിലാണ്... പകൽ നടന്ന കാര്യങ്ങൾ ഓർത്തുകൊണ്ട് അവന്റെ ചുണ്ടിലും ഒരു മൂളിപ്പാട്ട് ഉണ്ടായിരുന്നു...

കുറച്ചു ദിവസങ്ങൾ കടന്നുപോയി... അവന്റെ പ്രണയം അവളെ   പതിയെ പതിയെ മാറ്റികൊണ്ടിരുന്നൂ......

ഒരു ദിവസം ഉച്ചക്ക് ഗീതുവിന് സ്കൂളിൽ നിന്ന് ഒരു ഫോൺ പെട്ടെന്ന് സ്കൂളിലേക്ക് ചെല്ലാൻ... അവളുടെ വെപ്രാളം.കണ്ടൂ അരുൺ കാര്യം അന്വേഷിച്ചു.... അവനോടു കാര്യം പറഞ്ഞു.

അവർ പെട്ടെന്ന് തന്നെ സ്കൂളിലെത്തി ..... അവിടെ ചെന്നപ്പോൾ കാണുന്നത് മോനെ   ടീച്ചേഴ്സ് റൂമിൽ കിടത്തിയിരിക്കുന്നു..  മോൻ കരയുന്നുണ്ട്..... കാലിലോക്കെ ചോര .. മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്

മോനെ എന്ന്  വിളിച്ചുകൊണ്ട്  കുഴഞ്ഞു താഴെ വീഴാൻ തുടങ്ങിയതും അരുൺ അവളെ തങ്ങിപിടിചൂ അവിടെയിരുത്തി...കുറച്ചു വെള്ളമെടുത്ത്  മുഖത്ത് തളിച്ചപ്പോൾ അവൾ ചാടിയെണീറ്റു മോനെ വാരിയെടുത്തു.....

അപ്പോഴേക്കും ടീച്ചേഴ്സ് ഒക്കെ വന്നു  ലഞ്ച് കഴിഞ്ഞു കൂട്ടുകാരുമായി കളിക്കുന്നതിനിടയിൽ സ്റെപ്പിൽ നിന്ന് താഴെ വീണു കാലു പൊട്ടി. കാലിന്  ചെറിയ ഫ്രാക്ചർ ഉണ്ട്...   പേടിക്കാൻ ഒന്നുമില്ല.......മമ്മിയെ കാണണമെന്ന് പറഞ്ഞു ഭയങ്കര കരച്ചിൽ... അതാ വിളിച്ചത്....

അരുൺ   മോനെ എടുത്തു കാറിൽ കയറി  പുറകെ അവളും കയറി  നേരെ ഹോസ്പിറ്റലിലേക്ക് പോയി.. ഹോസ്പിറ്റലിൽ എത്തി  മോനെയും എടുത്തു അരുൺ ഡോക്ടറുടെ റൂമിലേക്ക് ചെന്നൂ......

മോനെ നോക്കിയിട്ട് ഡോക്ടർ പറഞ്ഞു കുഴപ്പമില്ല. ......മുട്ടിനു  താഴെ കുറച്ചു പൊട്ടിയിട്ടുണ്ട്.. മരുന്ന്  വെച്ച് ഡ്രസ്സ് ചെയ്തു  രണ്ടു ദിവസം റസ്റ്റ് എടുത്താൽ മതി.....

"എന്താ വിനു ഓക്കേയല്ലെ. ഡോക്ടർ ചിരിച്ചു..."

ഒരു മണിക്കൂറിനു ശേഷം അവർ  തിരിച്ചു വീട്ടിലെത്തി  മോനെ അകത്തു  കിടത്തി.. അപൊഴേക്കും ഗീതു വിശ്വനാഥ് സാറിനെ വിളിച്ചു  രണ്ടു ദിവസത്തേയ്ക്ക് ലീവ് ചോദിച്ചിരുന്നു ....

"മോൻ കിടന്നോ. ...അങ്കിൾ ഓഫീസിൽ പോയിട്ട് വരാം.... "

"വേണ്ട അങ്കിൾ പോകണ്ട .. വിനു അവന്റെ കയ്യിൽ പിടിച്ചു..

"അങ്കിൾ പോയിട്ട് വൈകിട്ട് വരാം കേട്ടോ" അവൻ കുനിഞ്ഞു വിനുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു..

അവൻ തിരിഞ്ഞു വാതിൽക്കൽ എത്തി അവളെ ഒന്ന് നോക്കിയിട്ട് ഹാളിലേക്ക് ഇറങ്ങി...... പെട്ടെന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചു ... അവൻ തിരിഞ്ഞു നോക്കിയതും പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു.......ഇത്ര നാൾ  മനസ്സിൽ അടക്കി വെച്ച  സങ്കടങ്ങൾ എല്ലാം ആ നെഞ്ചിൽ അവൾ ഇറക്കി വെച്ചൂ....,  അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു അവളുടെ സങ്കടങ്ങൾ മുഴുവൻ തീരുന്നത് വരെ നിന്നു.....  അവന്റെ ഷർട്ട് അവളുടെ കണ്ണുനീർ വീണു നനഞ്ഞു കുതിർന്നു........

കരച്ചിൽ തെല്ലൊന്നൊതുങ്ങിയപ്പോൾ അവൻ മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി ആ കണ്ണുനീർ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.......

ഇനി  നിറയരുത് ഈ കണ്ണുകൾ...  എന്റെ പ്രാണൻ ഇൗ ശരീരത്തിൽ നിന്ന് പോകും വരെ ഞാനുണ്ട് കൂടെ...........
ഒന്നും പറയാതെ അവൾ അവനെ ഇറുകെ പുണർന്നു ആ നെഞ്ചിന്റെ താളത്തിൽ ലയിച്ച്  നിന്നു......അവൻ അവളെ തന്റെ നെഞ്ചിലേക്ക്  വീണ്ടും വീണ്ടും ചേർത്ത് പിടിച്ചു....ഇനിയാർക്കും അവളെ വിട്ടു കൊടുക്കില്ല എന്ന്.പറയും പോലെ.......

"മ്മ്   മതി മതി ഇവിടെ ആളുണ്ടെ..."

ചിരിയോടെയുള്ള ശബ്ദം കേട്ടതും അവൾ പെട്ടെന്ന് അകന്നുമാറി  വാതിലിലേക്ക്‌ നോക്കി.. അവിടെ വിവേകും സൂര്യയും. ......
എന്ത് പറയണമെന്നറിയാതെ ഒരു ചമ്മലോടെ നിന്ന അവളുടെ അടുത്തേക്ക് വന്നു കൊണ്ട്  വിവേക് പറഞ്ഞു ..

"ചമ്മണ്ട. ...... സൂര്യക്ക് എല്ലാം അറിയാം.."

"ഇൗ മനസിലുള്ളത് കണ്ടുപിടിക്കാൻ ഞങ്ങളുടെ കൂടെ നിന്നയാളാണ് സൂര്യ..."

അവൾ തിരിഞ്ഞു അരുണിനെ നോക്കി...  അവൻ ഒരു  കുസൃതി ചിരിയോടെ കൈകൾ മാറിൽ പിണച്ചു കെട്ടി ചുമരിൽ ചാരി നിൽക്കുന്നു..."

"എനിക് ഇഷ്ടമോക്കെ തന്നെ ആയിരുന്നു അരുൺ സാറിനോട്... പക്ഷേ ഇൗ മനസ്സിൽ മാഡം മാത്രമാണെന്ന് വിവേകേട്ടൻ പറഞ്ഞപ്പോൾ  എനിക് അൽപം നിരാശയൊക്കെ തോന്നിയിരുന്നു... പക്ഷേ  ഇപ്പൊൾ സന്തോഷം ഉണ്ട് ഒരുപാട്..  അരുൺ സാറിനെ പോലെ ഒരാളെ കിട്ടിയ മാഡം ഭാഗ്യവതിയാണ് .....അവളെ കെട്ടിപിടിച്ചു കൊണ്ട് തെല്ലോരസൂയയോടെ  സൂര്യ പറഞ്ഞു....."

മോന് എങ്ങനെയുണ്ട്  എന്ന് ചോദിച്ചുകൊണ്ട് വിവെകും സൂര്യയും അകത്തേയ്ക്ക് കയറി...

"വിനുക്കുട്ടാ ".....    വിവേക് വിളിച്ചുകൊണ്ട് ചെന്ന് അടുത്തിരുന്നു.. പിന്നെ അവിടെ സൂര്യയും വിവേകും മീരയും വിനുകുട്ടനും എല്ലാവരും കൂടിയൊരു ബഹളമായിരുന്നു...

പുറത്ത് ഹാളിലെ സെറ്റിയിൽ   അവന്റെ തോളിലേക്ക് ചാരി ,  ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ  ആണെന്നുള്ള വിശ്വാസത്തോടെ കണ്ണുകളടച്ച് അവളിരുന്നു.... അവന്റെ കൈകൾ അവളെ വിടാതെ ചുറ്റി പിടിച്ചിരുന്നു...... ഇനി ഒരിക്കലും തന്നിൽനിന്ന് ആർക്കും അവളെ അടർത്തി മാറ്റാൻ കഴിയാത്ത വിധം.....


Next Click Here... 


ജോലിയുടെ തിരക്കിനിടയിൽ  എഴുത്തിനോടുള്ള അതിയായ മോഹം കൊണ്ടു എഴുതുന്നതാണ്...... അതാ ഇടയ്ക്ക് ലെങ്ങ്‌ത് കുറഞ്ഞുപോകുന്നത്.... എല്ലാ കൂട്ടുകാരും മനസ്സിലാക്കി സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.....

Shenka.......

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top