വേനൽമഴ, PART 15

Valappottukal

നീ എത്രയും പെട്ടെന്ന്  അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം... ഇത്രയും വർഷങ്ങൾ നീ കാത്തിരുന്നില്ലെ....

മ് മ്മ്‌.. അരുൺ മൂളി

"അങ്കിൾ" വിനു ഓടിയിറങ്ങി വന്നു

"വിനു കുട്ടാ എവിടെയായിരുന്നു. തമാസിച്ചല്ലോ". അവനെയെടുത്ത്‌ മടിയിലിരുത്തി കൊഞ്ചിച്ച്‌ കൊണ്ടു അരുൺ ചോദിച്ചു...

"അത് അങ്കിൾ മമ്മി കിടക്കുവാ " അതാ

"മമ്മിക്കെന്ത് പറ്റി??"

"മമ്മിക്ക് വയ്യ"  ...

അരുണിന്റെ നെഞ്ചൊന്ന് പിടഞ്ഞു..

അവൻ തിരിഞ്ഞു വിവേകിനെ നോക്കി....അവന്റെ മനസറിഞ്ഞെന്നപോലെ  വിവേക്  വിനുവിന്റെ കൈയ്യും പിടിച്ച് ഗീതുവിൻെറ ഫ്ലാറ്റിലേക്ക് നടന്നു...

അവൻ ചെന്നപ്പോൾ മീര പോകാൻ ഇറങ്ങുന്നു..

"മീര ഗീതു എവിടെ "

"കിടക്കുവാ ചേട്ടാ ... ചേച്ചിക്ക്  ഒരു തലവേദന...

"വാ അങ്കിൾ ......വിനു അവന്റെ കയ്യിൽ പിടിച്ചു റൂമിലേക്ക് നടന്നു..

ഗീതു ... വിവേക് വിളിച്ചു

അവള് ചാടി എണീറ്റ് ചുറ്റും നോക്കി

"മമ്മി. "

"എന്താ എന്തുപറ്റി"

"ഒന്നുമില്ല വിവേകേട്ടാ ചെറിയ ഒരു തലവേദന......ഉറങ്ങി പോയി.."

"ഹോസ്പിറ്റലിൽ പോകണോ" വിവേക് ചോദിച്ചു

 "അതിന്റെ ആവശ്യമില്ല " ..... അവൾ ചിരിച്ചു

"വിവേകേട്ടൻ ഇരിക്ക്‌..
 ഞാൻ ചയ എടുക്കാം

"വേണ്ട ഗീതു  ഞാൻ ഇറങ്ങുകയാ നീ  റെസ്റ്റ് എടുക്ക്‌..."

"ബൈ വിനുകുട്ടാ"

"ബൈ അങ്കിൾ"

അവൻ ചെന്ന് അരുണിന്റെ അടുത്തിരുന്നു... ആ നിറഞ്ഞ കണ്ണുകളിൽ നോക്കി .... അവന്റെ കൈകൾ മെല്ലെ.തന്റെ കൈക്കുള്ളിൽ ഒതുക്കി.... എല്ലാ ചോദ്യങ്ങളുടെയും  ഉത്തരം അതിൽ ഉണ്ടായിരുന്നു..........

ദിവസങ്ങൾ  ഓടി പോയി കൊണ്ടിരുന്നു..
കഴിയുന്നതും അരുണിന്റെ മുന്നിൽ പോകാതിരിക്കാൻ  അവൾ ശ്രമിച്ചു ... ആ ഒഴിഞ്ഞു മാറ്റം അരുൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... സ്സൂര്യയുമായി താൻ അടുത്തിട പഴകുന്നതു
അവളിലുണ്ടാക്കുന്ന മാറ്റം .... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ..

 പതിവ് പോലെ രാവിലെ ഓഫീസിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ അറ്റൻഡർ വന്നു പറഞ്ഞു എല്ലാവരും കോൺഫറൻസ് ഹാളിലേക്ക് എത്താൻ..

എല്ലാവരും കോൺഫറൻസ് ഹാളിൽ എത്തി...

വിശ്വനാഥ് സാർ നേരത്തെ എത്തിയിട്ടുണ്ട്. എല്ലാവരും കാര്യമറിയാനായി അദ്ദേഹത്തെ നോക്കി.... ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി.....

നമ്മുടെ കമ്പനി ഈ വർഷം  എല്ലാ വർഷത്തേക്കാൾ  ടേൺ ഓവറിൽ  വളരെ മുന്നിലാണ്.. അതിനുവേണ്ടി  എല്ലാവരും ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടു..അതുകൊണ്ട്    കമ്പനി ഒരു ഗ്രാൻഡ് പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്....  നമ്മുടെ പാർട്ടി ഹാളിൽ  വെച്ച്  നാളെ ഈവനിംഗ്. ..... 

എല്ലാവർക്കും സന്തോഷമായി... അവരവരുടെ സീറ്റുകളിലേക്ക് പോയി..

സൂര്യ അരുണിന്റെ കൂടെ ചേർന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ അവൾക് ഉള്ളിലെവിടെയോ ഒരു നിരാശ അനുഭവപ്പെട്ടു.... കണ്ണുകൾ അറിയാതെ നിറഞ്ഞു... ആരും കാണാതെ  അവൾ കണ്ണുകൾ ഒപ്പുന്നത് പക്ഷേ  ഉള്ളിലൂറിയ ചിരിയോടെ ഒരാൾ കാണുന്നുണ്ടായിരുന്നു.....

പിറ്റെ ദിവസം  അവധിയായിരുന്നു.. വൈകിട്ട് 5 മണിയായപ്പോൾ തന്നെ എല്ലാവരും.എത്തി തുടങ്ങി..

അരുൺ  ബ്ളാക് ആൻഡ് വൈറ്റ് കോംബിനേഷൻ ഡ്രസ്സിൽ വളരെ ഭംഗിയായിട്ടുണ്ടായിരൂന്നൂ...  വിവേക് കൂർത്തയിലും....

സൂര്യ പിങ്ക് കളർ ലഹങ്കയിൽ    സുന്ദരിയായി......
എല്ലാവരും എത്തിയിട്ടും ഗീതുവിനെ മാത്രം.കണ്ടില്ല...

അരുണിന്റെ കണ്ണുകൾ ഇടയ്ക്കിടെ വാതിൽക്കലേക്ക് പോയി കൊണ്ടിരുന്നു.. പാർട്ടി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളെത്തി... മുടി അഴിച്ചു വിടർത്തിയിട്ട് ബ്ളാക് ആൻഡ് റെഡ് കോംബിനേഷൻ  സാരിയിൽ
അവൾ അതീവ സുന്ദരിയായിരുന്നു... .. എല്ലാവരും  ഒരു നിമിഷം അവളെ നോക്കി...... അരുൺ കണ്ണുകൾ  മാറ്റാൻ ആവാതെ അവളെ തന്നെ നോക്കി നിന്നു....

ഗീതു എല്ലാവരെയും നോക്കി ചിരിച്ചു.... അരുണിൽ കണ്ണുകൾ എത്തിയപ്പോൾ ഒരു മാത്ര കണ്ണുകൾ തമ്മിൽ ഉടക്കി....പെട്ടെന്ന് തന്നെ കണ്ണുകൾ പിൻവലിച്ചു   സൂര്യയും മറ്റു പെൺകുട്ടികളുമായി സംസാരിച്ചുകൊണ്ട് ഒരു ടേബിളിൽ ഇരുന്നു... ഇടയ്ക്കിടെ അവളുടെ കണ്ണുകൾ  അവളറിയാതെ തന്നെ അവനെ തേടി പൊയ്ക്കൊണ്ടിരുന്നു......

പാട്ടും ഡാൻസും ഒക്കെയായി സമയം പോയതറിഞ്ഞില്ല... പിന്നെ ഫുഡ് ഒക്കെ കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം ഒരുപാടായി... എല്ലാവരും.പോയി തുടങ്ങി......അരുൺ വിവേകുമായി പുറത്തെത്തി നോക്കിയപ്പോൾ ഗീതു നിൽക്കുന്നു...

"എന്താ ഗീതു ഇവിടെ നിൽകുന്നെ ".. അരുൺ ചോദിച്ചു

"ടാക്സി വെയ്റ്റ് ചെയ്യുകയാണ് വണ്ടിക്ക് ചെറിയ ഒരു കംപ്ലൈന്റ്...."

"വരൂ എന്റെ വണ്ടിയിൽ പോകാം"

"ഇല്ല അരുണേട്ടൻ  പൊയ്ക്കോ.. ഞാൻ ഒരു ടാക്സി പിടിച്ച് പൊയ്ക്കോളാം"

"നമ്മൾ ഒരു ഫ്ലാറ്റിലേക്ക് അല്ലേ പോകുന്നത് വരൂ "

അരുൺ അവളുടെ കൈ പിടിച്ചു കോ ഡ്രൈവർ സീറ്റിൽ ഇരുത്തി... വിവേക് ബാക്കിൽ കയറി.

വണ്ടി നീങ്ങിത്തുടങ്ങി  ...പുറത്തേക്ക് നോക്കി ഒന്നും മിണ്ടാതെ അവളിരുന്നു.. വിവേക് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ സംസാരിക്കും
എങ്കിലും കാറിൽ മൗനം തളം കെട്ടി നിന്നു...

അരുൺ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു..

അതിൽ കൂടി ഒഴുകിയ മനോഹരമായ  ഗാനത്തിനനുസരിച്ച് അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു......

"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...
അത്രമേ..ലിഷ്ടമാ..യ് നിന്നെയെൻ പുണ്യമേ..
ദൂരെ തീ..രങ്ങളും മൂകതാ..രങ്ങളും സാക്ഷികൾ....
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...

കാറ്റോടു മേഘം മെല്ലെ.. ചൊല്ലി..
സ്നേഹാർദ്രമേതോ സ്വകാര്യം....
മായുന്ന സന്ധ്യേ.. നിന്നെ.. തേടി..
ഈറൻ നിലാവിൻ പരാഗം....
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമാ..യ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ.....
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..
ഉം.. ഉം.. ആ.. ആ..

പൂവിന്റെ നെഞ്ചിൽ തെന്നൽ.. മെയ്യും..
പൂർണേന്ദു പെയ്യും വസന്തം....
മെയ് മാസ രാവിൽ.. പൂക്കും.. മുല്ലേ..
നീ തന്നു തീരാ സുഗന്ധം....
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാ....ൻ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..
ഉം.. ഉം.. ഉം.. ഉം..

ആ പാട്ടിന്റെ വരികളിൽ ലയിച്ച് അവർ ഇരുന്നു.....

ഇടയ്ക്ക് അവന്റെ കണ്ണുകൾ തന്നിലേക്ക് എത്തുന്നത്  അവൾ അറിയുന്നുണ്ടായിരുന്നു......... കാറ്റിൽ പറക്കുന്ന മുടിയിഴകൾ... പുറത്തെ അരണ്ട വെളിച്ചത്തിൽ അ വൾ വളരെ സുന്ദരിയായിരുന്നു..... പക്ഷേ
ആ വിടർന്ന കണ്ണുകളിൽ വിഷാദം താളം കെട്ടി നിൽക്കുന്നു... ആ കണ്ണുകളിൽ തിളങ്ങുന്ന  നീർത്തുള്ളികൾ... ആ നീർതുള്ളികൾ ഒപ്പിയെടുത്തു ഒന്ന് നെഞ്ചോടു ചേർത്ത് പിടിക്കാൻ അവന്റെ ഉള്ളം വെമ്പി...

ഫ്ലാറ്റിലെത്തി അവനെ ഒന്ന് നോക്കി  മൗനമായി  യാത്ര പറഞ്ഞിട്ട് അവൾ നടന്നകന്നു...  അത് നോക്കി  നിൽക്കെ അവന്റെ ഉള്ളൂ പിടഞ്ഞു...

എന്തെ നീ എന്നെ മനസ്സിലാക്കുന്നില്ല ഗീതു........  ഓരോ നിമിഷവും നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്.... എനിക്കറിയാം നിനക്കെന്നെ മറക്കാൻ കഴിയില്ല.... ഞാൻ ഉണ്ടാവും  എന്നും ഒരു നിഴൽപോലെ... അവന്റെ.ഉള്ളം മന്ത്രിച്ചു.....

ദിവസങ്ങളും മാസങ്ങളും ഓടി പൊയ്ക്കൊണ്ടിരുന്നു....  അവളിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല.....  അവൻ പ്രതീക്ഷയോടെ കാത്തിരുന്നു....


അരുൺ കമ്പനിയിൽ വന്നിട്ട് ഇപ്പൊൾ ആറ്മാസ ത്തോളമായി.. ഇതിനിടയിൽ  മൂന്നോ നാലോ പ്രാവശ്യം നാട്ടിൽ പോയി വന്നു...

ശ്രീദേവിയും  ആതിയും ഇടയ്ക്കൊക്കെ ഗീതുവിനേ  വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു.... .

ഒരു ദിവസം പതിവുപോലെ ഓഫീസിൽ എത്തി തന്റെ ക്യാബിനിൽ കയറവെ അരുണിന്റെ  ക്യാബിനിലേക്ക് നോക്കിയ ഗീതു കണ്ടത് സൂര്യ അവന്റെ ചെയറിൽ ഇരുന്നു കമ്പ്യൂട്ടറിൽ എന്തോ നോക്കുന്നതാണ്. ഒരു നിമിഷം അത് നോക്കി നിന്നിട്ട് അവള് അകത്തേയ്ക്ക് ചെന്ന്  ദേഷ്യത്തോടെ.....


Next Here... 

കൂട്ടുകാരുടെ ആഗ്രഹം പോലെ ഇന്ന് രണ്ടു പാർട്ട് ഇട്ടിട്ടുണ്ട്.....   എന്റെ ഇൗ കഥ നിങൾ ഇത്രത്തോളം സ്വീകരിച്ചതിൽ എനിക് ഒരുപാട് സന്തോഷം ഉണ്ട്...... ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്..

Shenka.......


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top