ഉണർന്ന് എണീറ്റപ്പോൾ ആരെയും കണ്ടില്ല.. പനി കുറഞ്ഞിരിക്കുന്നു.
മേശയിലേക് നോക്കിയപ്പോൾ ഫ്ലാസ്കിരിക്കുന്നു... അവൻ പതിയെ എഴുന്നേറ്റു കുറച്ചു കാപ്പി ഗ്ലാസിലേക് പകർന്നു അതുമായി ബാൽക്കണിയി ലേക്ക് ഇറങ്ങി അവിടെയുള്ള ചൂരൽ കസേരയിലേക്ക് ഇരുന്നു...
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......
പാതി മയക്കത്തിൽ എപ്പോഴോ തന്റെ നെറ്റിയിൽ അനുഭവപ്പെട്ട ആ കുളിർമ.. ........പേരറിയാത്ത ഏതോ ഒന്ന് തന്നിൽ ഉടലെടുക്കുന്നത് അവൻ അറിഞ്ഞു.... അവൻ തന്റെ.നെറ്റിയിൽ തൊട്ടു നോക്കി....
ഫോൺ അടിക്കുന്നൂ.. അവൻ ചെന്ന് ഫോൺ എടുത്തു നോക്കി ആതി യാണ്..
"മോളെ ...."
"എട്ടാ...
എന്താ സ്വരം വല്ലാതെ ഇരിക്കുന്നത്..
"അത് മോളെ ചെറിയ ഒരു പനി..
"അയ്യോ ...ഏട്ടാ ഇപ്പോൾ എങ്ങനെയുണ്ട്...
"കുറവുണ്ട് .. പിന്നെ മോളെ ഗീതു വന്നിരുന്നു... അവളാണ് എനിക്ക് ഫുഡ് കൊണ്ടുവന്നത്"
"""ആണോ ഏട്ടാ. ഞാൻ പറഞ്ഞിരുന്നില്ലേ എട്ടനോടു... അവൾക് ഒരിക്കലും ഏട്ടനെ മറക്കാൻ കഴിയില്ല എന്ന്....
""ഇത്രയും വർഷം ഏട്ടൻ കാത്തിരുന്നില്ലേ....എന്റെ ഏട്ടന്റെ സ്നേഹം കാണാതിരിക്കാൻ അവൾക്കാവില്ല...
പിന്നെ വിവേകേട്ടൻ നാളെ കഴിഞ്ഞ് അവിടെയെത്തും. ഞാൻ അമ്മക് കൊടുക്കാം ഏട്ടാ....
""മോനെ"" ശ്രീദേവി വിളിച്ചു...
"അമ്മേ
"എന്താ മോനെ നിനക്ക് പറ്റിയത്.
"കുഴപ്പമില്ല അമ്മേ
"ചെറിയ ഒരു പനി.....
"മോനെ .....അച്ഛനാണ്...
പിന്നെ കുറെ നേരം എല്ലാവരുമായി സംസാരിച്ചു....
കുറച്ചു കഴിഞ്ഞപ്പോൾ വിശ്വനാഥ് അങ്കിളും ആന്റിയും കൂടി വന്നു...
"എന്താ അരുൺ ഒന്ന് വിളിച്ചു പറയാമായിരുന്നില്ലെ " ... ലക്ഷ്മി നെറ്റിയിൽ.കൈ വെച്ചിട്ട് ചോദിച്ചു...
" ശ്രീദേവി വിളിച്ചപ്പോൾ ആണ് അറിയുന്നത്.. നമുക്ക് വീട്ടിലേക്ക് പോകാം ഇവിടെ ഒറ്റക്ക് നിൽക്കണ്ടാ....
"അത് ആന്റി ചെറിയ ഒരു പനി അത്രയേ ഉള്ളൂ.. ഇപ്പൊൾ കുറവുണ്ട്...
കുറച്ചുനേരം സംസാരിച്ച് ഇരുന്നിട്ട് അവർ പോയി
ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല...
അങ്കിൾ...... അങ്കിൾ... വിനു മോൻ വിളിച്ചു കൊണ്ടു ഓടിവന്നു അരുണിന്റെ മടിയിൽ.കയറി....
വിനു എന്ന് വിളിച്ചു കൊണ്ട് ഗീതു പുറകെ വന്നു കൈയിൽ ഒരു തൂക്കുപത്രമുണ്ട്...
"മാറിയിരിക്ക് മോനെ അങ്കിളിനു സുഖമില്ല...
"ഏയ്. എനിക്കൊന്നുമില്ല. അവൻ അവിടിരിക്കട്ടെ.. എന്ന് പറഞ്ഞുകൊണ്ട് അവൻ വിനുമോനെ ചേർത്ത് പിടിച്ചു....
"പനി എങ്ങനെയുണ്ട് അരുണേട്ടാ അവൾ അവൻറെ നെറ്റിയിൽ കൈവെച്ചു നോക്കി... അവൻ ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി.. പ്രണയം ഒളിപ്പിച്ചു വെച്ചിരുന്ന ആ കണ്ണുകളിൽ ഇപ്പൊൾ നിസംഗത മാത്രം...അവൻ വേദനയോടെ മുഖം തിരിച്ചു....
"ചൂട് കുറഞ്ഞു..". എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിൽ കയറി ഒരു പ്ലേറ്റ് എടുത്തു കഞ്ഞി പകർന്നു...
"ഇത് കഴിക്ക് ......."
അവൻ കഴിക്കുന്നത് നോക്കി അവളിരുന്നൂ.. ...
കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് മോനെയും വിളിച്ചു ഇറങ്ങി... അവൾ പോകുന്നത് നോക്കി നിന്നതിനു ശേഷം അവൻ ബാൽക്കണിയ ലേക്ക് ഇറങ്ങി കസേരയിലേക്ക് ഇരുന്നു..
ഇല്ല ഗീതു ഇനിയും നിന്നെ വിട്ടുകളയാൻ എനിക്കാവില്ല... എനിക് നീ വേണം.. ഇത്രയും വർഷങ്ങൾ ഞാൻ അനുഭവിച്ച വേദന നിനക്കറിയില്ല പെണ്ണേ...... എന്റെ പ്രാണൻ തന്നെ നീ ആണ് .. നീയില്ലെങ്കിൽ പിന്നെ ഈ അരുൺ ഇല്ല...
പിറ്റെ ദിവസം രാവിലെ തന്നെ കാളിംഗ് ബെൽ കേട്ടാണ് അരുൺ ഉണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ വിവേക്..
""നീ നാളെയെ വരുള്ളുവെന്ന് പറഞ്ഞിട്ട്? അവിടുത്തെ കാര്യങ്ങളൊക്കെ എന്തായി??
"അവിടെ കമ്പനിയിൽ കുറച്ചു പ്രോബ്ലംസ് ഉണ്ടായിരുന്നല്ലോ... അച്ചനേക്കൊണ്ട് തനിയെ പറ്റില്ലായിരുന്നു..... എല്ലാം ഒന്ന് ശരിയാക്കി.. അങ്കിളും കൂടെ ഉണ്ടായിരുന്നു... പിന്നെ അവിടെ നിൽക്കേണ്ട അവശ്യം ഇല്ലായിരുന്നു... അപ്പോഴാ ആതി പറഞ്ഞെ നിനക് സുഖമില്ല എന്ന്.. പിന്നെ ഇങ്ങ് പോന്നു.. വിവേക് ചിരിച്ചു..."
"നിനക്കിപ്പോൾ എങ്ങനെയുണ്ട്??
വിവേക് നെറ്റിയിൽ കൈ വെച്ച് നോക്കിയിട്ട് ചോദിച്ചു.
"എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല
"ഇന്ന് ഓഫീസിൽ പോകണ്ട ലീവ് ആക്കാം.. വിവേക് പറഞ്ഞു
" ഏയ് അതൊന്നും വേണ്ട.. നീ വേഗം റെഡിയായിക്കോളൂ..
""എന്താ മോനെ ഒരു ഇളക്കം. ഞാൻ അറിഞ്ഞു... ഇവിടെ ഒരു ഹോം നഴ്സ് ഉണ്ടായിരുന്നു എന്നോ ആഹാരം ഒക്കെ കഴിപ്പിക്കൂന്നൂ എന്നുമൊക്കെ. ഒരു കള്ള ചിരിയോടെ വിവേക് ചോദിച്ചു...""
""പോടാ ..... അരുൺ ചിരിച്ചു""
മ്മ്... മ്മ്
വാതിലിൽ മുട്ട് കേട്ട് രണ്ടുപേരും നോക്കിയപ്പോൾ മീര കാസറോളും പിടിച്ചു നിൽക്കുന്നു.
"" എന്താ മീരകുട്ടി??? വിവേക് ചെന്ന് അത് വാങ്ങിക്കൊണ്ടു ചോദിച്ചു..
""അത് അരുൺ ചേട്ടനുള്ള ബ്രേക്ക്ഫാസ്റ്റ് ചേച്ചി തന്നു വിട്ടതാ"
അവൻ തിരിഞ്ഞു അരുണിനെ നോക്കി..
അരുൺ ഒരു ചമ്മലോടെ. ചിരിച്ചു കൊണ്ട് നിൽക്കുന്നു....
രണ്ടുപേരും ഭക്ഷണമൊക്കെ കഴിഞ്ഞ് ഓഫീസിലേക്ക് പോയി
അന്ന് ചെയ്തു തീർക്കാനുള്ള കുറച്ചു ഫയൽസുമായി ഗീതു ക്യാബിനിലേക്ക് വന്നു......
ഫയൽ നോക്കുന്നതിനിടയിൽ പലപ്പോഴും അവന്റെ നോട്ടം അവളിലേക്ക് വീഴുന്നുണ്ടായിരുന്നൂ.....
"""ഗീതു... അവൻ ആർദ്രമായി വിളിച്ചു...
പുറത്തേയ്ക്ക് പോകാൻ തുടങ്ങിയ അവൾ ആ വിളിയിൽ ഒരു നിമിഷം തറഞ്ഞു നിന്നു......
""താങ്ക്സ്...... മെല്ലെ കാതോരം അവന്റെ ചുടു നിശ്വാസം തട്ടിയപ്പോൾ അവൾ ഒന്ന് പിടഞ്ഞു..... തന്റെ ഹൃദയ താളം മാറുന്നത വൾ അറിഞ്ഞു....... മുഖമുയർത്തി ആ കണ്ണുകളെ നേരിടാൻ അവൾക്കായില്ല
പോട്ടെ.... അവൾ ഓടുകയായിരുന്നു തന്റെ ക്യാബിനിലേക്ക്.....
വർഷങ്ങളായി താൻ മനസ്സുകൊണ്ട് നേടിയെടുത്ത ധൈര്യമൊക്കെ അരുൺ ഏട്ടൻറെ മുൻപിൽ ചോർന്നു പോകുന്ന പോലെ...
അരുൺ ഏട്ടന്റെ ജീവിതത്തിൽ നല്ല ഒരു പെൺകുട്ടി വരണം.... താൻ ഒരിക്കലും അതിനു അർഹയല്ല.... എങ്കിലും ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ..
ഒന്നും ഓർക്കണ്ട......
അവൾ തന്റെ ജോലികളിലേക് തിരിഞ്ഞു.......
എങ്കിലും ഇടയ്ക്കിടെ തന്റെ കണ്ണുകൾ ആ കണ്ണുകളുമായി ഉടക്കുന്നത് അവളിൽ ഒരുതരം അസ്വസ്ഥത നിറച്ചു...
പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ദിവസങ്ങൾ. മുന്നോട്ടു പോയി കൊണ്ടിരുന്നു.......
ഇയർ എന്റ് ആയതുകൊണ്ട് ഓഫീസിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു.. .. അത്യാവശ്യം ചെയ്തു തീർകേണ്ടതായ ഒന്ന് രണ്ടു പ്രോജക്ടുകൾ ഉണ്ട്. എല്ലാവരും അതിന്റെ പിറകെയാണ്...
സൈൻ ചെയ്യാനുള്ള ഫയൽസൂമായി വിവേക് ക്യാബിനി ലേക്ക് വന്നു.. അത് നോക്കുന്നതിനിടയിലാണ് അരുണിന്റേ കാബിനിലേക്ക് സൂര്യ പോകുന്നത് ഗീതു കണ്ടത്... അവളുടെ നോട്ടം കണ്ട് വിവേക് തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് സൂര്യയുമായി എന്തോ പറഞ്ഞു ചിരിക്കുന്ന അരുണിനെ ആണ്..
വിവേക് ഒരു കുസൃതി ചിരിയോടെ ഗീതുവിനെ നോക്കി... അവൾ പെട്ടെന്ന് ഫയലിലേക്ക് നോട്ടം മാറ്റി... എങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അടുത്ത ക്യാബിനിലേക്ക് പൊയ്ക്കൊണ്ടിരുന്നു... തന്റെ മനസ്സിൽ ഒരു ചെറിയ അസൂയ മുളക്കുന്നത് അവളറിഞ്ഞു...
സൂര്യ നല്ല കുട്ടിയാണ്. വെളുത്ത് കൊലുന്നനെ നല്ല ഐശ്വര്യമുള്ള കുട്ടി.. സാമ്പത്തികമായും നല്ല നിലയിലാണ്.. ഒരു ചേട്ടൻ മാത്രം... അരുൺ ഏട്ടന് നല്ല മാച്ചാണ്.......
എന്തിനാണ് തനിക്ക് അസൂയ സൂര്യയോട്
അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും എന്തോ ഒരു അസ്വസ്ഥത അവളിൽ നിറഞ്ഞു... ഉച്ചക്ക് കഴിക്കനിരുന്നപ്പോൾ സൂര്യയുടെ അടുത്തായിട്ടാണ് അരുൺ ഇരുന്നത്... അവർ തമ്മിൽ ചിരിച്ചു സംസാരിച്ചു കൊണ്ട് കഴിക്കുകയായിരുന്നു... വിവേക് വന്നു ഗീതുവിന്റെ അടുത്തിരുന്നു....
"എന്താ ഗീതു ഒരു വിഷമം പോലെ??
"ഒന്നുമില്ല വിവേകേട്ട"
ഇടയ്ക്കിടെ കണ്ണുകൾ അവളറിയാതെ അവളെ ചതിച്ചു കൊണ്ടിരുന്നു..
വിവേക് അവളെ പാളി നോക്കിക്കൊണ്ട്
"സൂര്യ നല്ല കുട്ടിയാണ് അല്ലേ ഗീതു.."അവർ തമ്മിൽ നല്ല ചേർച്ചയുണ്ട് "
പെട്ടെന്ന് അവൾ ഞെട്ടി മുഖം.ഉയർത്തി.
"എന്താ എന്തുപറ്റി "
"ഒന്നുമില്ല. "
"നോക്കിയേ അവർ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നത്. നമുക്ക് അരുണിന് വേണ്ടി സൂര്യയെ ഒന്നാലോചിച്ചാലോ"
"മ്മ് "
"സൂര്യക്ക് അവനെ ഇഷ്ടമാണ്" അവനും ഇഷ്ടകുറവില്ല"
"അങ്ങനെ പറഞ്ഞോ" അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് വിവേക് മൂളി....."
അവൾ ഒന്നും.മിണ്ടാതെ കുനിഞ്ഞിരുന്നു ഭക്ഷണം കഴിച്ചു എഴുന്നേറ്റു....
അവൾ പോയതും വിവേക് തിരിഞ്ഞു അവനെ സക്സസ് എന്ന് കൈ പൊക്കി കാണിച്ചു.. അരുൺ ഒരു ചിരിയോടെ മെല്ലെ അവൾ പോയ ഭാഗത്തേക്ക് നോക്കി...
ഉച്ചക്ക് ശേഷം അവൾക്കെന്തോ ഓഫീസിൽ ഇരിക്കാൻ തോന്നിയില്ല... ലീവെടുത്ത് അവൾ നേരെ വീട്ടിലേക്ക് പോയി...
ഇതെല്ലാം ശ്രദ്ദിച്ചുകൊണ്ട് അരുൺ ഒരു പുഞ്ചിരിയോടെ ഇരുന്നു..
"നിന്നെ എത്രയും പെട്ടെന്ന് തന്നെ ഞൻ എന്റെ സ്വന്തമാക്കും....." "എന്റെ പ്രണയത്തിന് ഈ ജന്മത്തിൽ എന്നല്ല വരും ജന്മങ്ങളിലും ഒരേ ഒരു അവകാശിയേ ഉള്ളൂ.. അത് നീ മാത്രമാണ് പെണ്ണേ.". .....എന്ന് പറഞ്ഞുകൊണ്ട് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ അവളുടെ ഫോട്ടോയിലേക്ക് നോക്കി..
വീട്ടിലെത്തി മോൻ വരാൻ സമയം ആകുന്നെയുള്ളു.. മീര കിച്ചനിൽ മോനുള്ള ഭക്ഷണം ഉണ്ടാക്കുന്നു...
"എന്താ ചേച്ചി ഇന്ന് നേരത്തെ" സുഖമില്ലേ?
"ഒരു തലവേദന ലീവെടുത്തു.. ഞാനൊന്ന് കിടക്കട്ടെ. "പറഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് കയറി.....
മുറിയിലെത്തി ഡ്രസ്സ് മാറി കണ്ണാടിയുടെ മുന്നിൽ നിന്നു.. മെല്ലെ കഴുത്തിലേക്ക് കൈകൾ നീണ്ടു. മാലയിൽ അവളുടെ പിടി മുറുകി.
ഒന്ന് പൊട്ടികരയണമെന്ന് തോന്നി.. കണ്ണിൽ നിന്ന് കുട് കൂടെ കണ്ണീർ ഒഴുകി...
അവൾ മനസ്സിലാക്കുകയായിരുന്നൂ. തനിക്ക് ഒരിക്കലും അരുൺ ഏട്ടനെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയില്ല.. തന്റെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടി???
ഇല്ല താൻ ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല..ഒരിക്കലും ആ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല... ഏട്ടന് ഒരു നല്ല ജീവിതം ഉണ്ടാകണം... അവൾ കണ്ണുകൾ അമർത്തി തുടച്ചു മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു....
"എടാ അവൾക് ഇപ്പോഴും നിന്നോട് സ്നേഹം ഉണ്ട്.. അവൾക് ഒരിക്കലും നിന്നെ വിട്ടുപോകാൻ കഴിയില്ല.. നീ സൂര്യയോടു സംസാരിക്കുന്നത് പോലും അവൾക് സഹിക്കാൻ കഴിയുന്നില്ല....."
വൈകിട്ട് ഗാർഡനിൽ ഇരിക്കുമ്പോൾ വിവേക് അരുണിനോട് പറഞ്ഞു
"അത് എനിക്കറിയാം വിവി.. ആ നിറയുന്ന കണ്ണുകളിൽ എനിക്കത് കാണാം..."
"എങ്കിൽ നിനക് അവളോട് തുറന്നു സംസാരിച്ചു നിങ്ങൾക്ക് ഇനിയെങ്കിലും ഒന്നിച്ചുകൂടെ"..
"ഇല്ല വിവി സമയമായിട്ടില്ല. അവൾക് അവളുടെ സ്നേഹം സ്വയം ബോധ്യപ്പെടാൻ നമ്മൾ അവസരം ഉണ്ടാക്കണം. എനിക് അവളെ പൂർണ മനസ്സോടെ എന്റെ മാത്രമായി വേണം""..
"മ്മ്"
.ബാക്കി വായിക്കൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....