വേനൽമഴ, PART 12 മുതൽ 20 വരെ...

Valappottukal

ആ  കഴുത്തിൽ തിളങ്ങുന്ന ചെയിൻ.. അതിന്റെ അറ്റത്തെ ലൗ ഷേപ്പിൽ ഉള്ള ഡയമണ്ട്  ലോക്കറ്റ്.....തന്റെ പിറനാൾ സമ്മാനം.. ഒരുതുള്ളി കണ്ണീർ ആ ഫോട്ടോയിലെക്ക് അടർന്നു വീണു... അവൻ ആ ഫോട്ടോ നെഞ്ചോടു  ചേർത്ത് പിടിച്ചു കണ്ണുകളടച്ച്  ചേയറിലേക്ക്‌ ചാരികിടന്നൂ......

 "അരുണേട്ടാ"

" മ്മ് .....

"കുറെ നേരം.ആയല്ലോ എന്നെ ഇവിടെ പിടിച്ചു ഇരുത്തിയിരിക്കൂന്നൂ. എനിക് വീട്ടിൽ പോകണം.. അച്ഛൻ അന്വേഷിക്കും... "

ഗീതുവിന്റെ പിറനാൾ ആണ്.  വൈകിട്ട് കോളേജിൽ.പോയി വിളിച്ചു നേരെ ബീച്ചിലേക്ക് വന്നതാണ്..   അസ്തമയ സൂര്യനെ നോക്കി കടലിലെ തിരയും എണ്ണി ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി...

അരുണേട്ടാ ഞാൻ പോകുവാ അവൾ പിണങ്ങി പോകാൻ  ആയി എഴുനേറ്റു...  അവൻ അവളെ കൈയിൽ പിടിച്ചു വലിച്ച് അവന്റെ മടിയിലേക്കിട്ടൂ. അവൾ കുതറിമാറാൻ ഒരു ശ്രമം നടത്തി നോക്കി...കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ച്  അവന്‍റെ നെഞ്ചിൽ  മുഖം ചേർത്ത് വെച്ചു..... മെല്ലെ മുഖം.പിടിച്ചുയർത്തി കണ്ണിൽ തന്റെ അധരങ്ങൾ ചേർത്തു...  മിഴികൾ അടച്ചിരുന്ന അവളുടെ ചെവിയിൽ മെല്ലെ ഊതികൊണ്ട് കൈയ്യിലിരുന്ന ബോക്സിൽ  നിന്നും സ്വർണത്തിൽ തീർത്ത ലൗ ഷെയ്പിൽ ഡയമണ്ട് ലോക്കറ്റൊട് കൂടിയ ചെയിൻ എടുത്തു  അവൻ അവളുടെ കഴുത്തിലേക്ക് ഇട്ടു.. എന്നിട്ട്  അവളുടെ കാതിൽ പതിയെ മന്ത്രിച്ചു.. ""Happy birthday"".

ഓർമകളിൽ അവന്റെ മനസ്സ് ആടിയുലഞ്ഞു..  മനസ്സിനെ തണുപ്പിക്കാൻ എന്നപോലെ ഒരു കുളിർ കാറ്റ്  അവനെ തഴുകി തലോടി കടന്നുപോയി......

മോനെ  കിടത്തിയ ശേഷം അവൾ ഉറങ്ങാനായി ബെഡിൽ എത്തി ..  മുടി വാരി മുകളിൽ വെച്ച് കെട്ടി വെക്കാൻ തുടങ്ങിയപ്പോൾ മുടി മാലയിൽ ഉടക്കി...

അവൾ മാല അഴിച്ചു  അതിലേക്ക് നോക്കി. അരുണേട്ടൻ തന്റെ  കഴുത്തിൽ ഇട്ട മാല..

എന്തെല്ലാം അനുഭവിച്ചു... അപ്പോഴും ഇത് മാത്രം  താൻ ഒരു നിധി പോലെ സൂക്ഷിച്ചു....  ഇൗ നെഞ്ചിൽ ചേർന്ന് ഇതു കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം  തനിക്ക് എവിടെ നിന്നും   കിട്ടിയിട്ടില്ല......

അവൾ ആ മാല തന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു.. ഇതിൽ അരുണേട്ടന്റെ സ്നേഹം  ഉണ്ട്... ഒരു വിളിപ്പാടകലെ തന്റെ ജീവശ്വാസവും.......... ചില പ്രണയങ്ങൾ അങ്ങനെയാണ് ഒന്നിക്കാൻ വിധിയില്ല അവൾ ഓർത്തു........

അതും നെഞ്ചോടു
ചേർത്തു പിടിച്ച് അവൾ ഉറക്കത്തിലേക്ക് വീണു....

ദിവസങ്ങൾ ഓടി പൊയ്ക്കൊണ്ടിരുന്നു.. അവർ തമ്മിൽ പ്രണയത്തിന് അപ്പുറം ഒരു നല്ല സൗഹൃദം ഉടലെടുത്തു...

ഒരു ദിവസം ആതിയുടെ ഫോൺ വന്നു...  വിവേക് അത്യാവശ്യമായി  കൊച്ചിയിലേക്ക് ചെല്ലാൻ..  ഒരാഴ്ച ലീവ് എടുത്തു അവൻ കൊച്ചിയിലേക്ക് പോയി...

വിവേക് ആയിരുന്നു  അത്യാവശ്യം കുക്കിംഗോക്കെ ചെയ്തിരുന്നത്.. 

കുക്കിങ്ങിലോന്നും  തനിക്ക് വലിയ നിശ്ചയമില്ല.. അതിനാൽ ഹോട്ടൽ തന്നെ ശരണം...

രാവിലെ ഒരു ചായ ഇട്ട് കുടിച്ചു ഓഫീസിൽ പോകാനായി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് മീര  ഒരു കാസ റോളും പിടിച്ചു വരുന്നത്...

"എന്താ മീര?

"അത് രവിലേക്കുള്ള ഫുഡ് ആണ് ...വിവേക് ഏട്ടൻ നാട്ടിൽ പോയേക്കുവല്ലെ. അപ്പോൾ ചേട്ടന് കഴിക്കാൻ വേണ്ടി  ചേച്ചി തന്നു വിട്ടതാ...."

"ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു അകത്ത് വെച്ചേക്ക്‌. ഞാൻ  കഴിച്ചോളാം..."

അവൻ അകത്തേക്ക് കയറി  കാസ റോൾ തുറന്നു പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്തു സാമ്പാറും ഒഴിച്ച്   കഴിച്ചു..   തന്റെ ഇഷ്ടങ്ങൾ ഒന്നും ഗീതു മറന്നിട്ടില്ല എന്നുള്ളത് അവനിൽ സന്തോഷം ഉണ്ടാക്കി...

എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഗീതുവിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്...  സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു....

ഭക്ഷണം കഴിഞ്ഞു അവൻ ഓഫീസിലേക്ക് ഇറങ്ങി... താഴെ എത്തിയപ്പോൾ ഗീതു  കാറിലേക് കയറാൻ തുടങ്ങുന്നു. ...

"സൂപ്പർ ആയിരുന്നു ബ്രേക്ക് ഫാസ്റ്റ് "അവൻ ചിരിച്ചു...

"താങ്ക്സ്..."

"ഭക്ഷണത്തിന്റെ കാര്യം എങ്ങനെയാണ്? "ഗീതു ചോദിച്ചു

"ഉച്ചക്ക് ഓഫീസ് കാന്റീനിൽ നിന്ന് കഴിക്കാം"

"ഈവനിംഗ്  ബ്രഡ്ഓംലെറ്റ് എന്തേലും ഉണ്ടാക്കി കഴിക്കാം.  "

" ഞാൻ കൊടുത്ത് വിടാം ഭക്ഷണം..

"തനിക്ക് അതൊരു ബുദ്ധിമുട്ടാവും??

""ഏയ് എനിക്കെന്തു ബുദ്ധിമുട്ട്. ....

അവൾ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു...

അത് നോക്കി നിന്ന ശേഷം  അരുൺ കാറിലേക്ക് കയറി......

അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞൂ...

അങ്ങനെ  രണ്ടു ദിവസം കടന്നു പോയി...

ഒരു ദിവസം രാവിലെ ഓഫീസിൽ എത്തി ഫയലുകൾ നോക്കി ഇരിക്കുമ്പോഴാണ്
 സൂര്യ വന്നത്

"മാഡം ..."

"യെസ് സൂര്യാ വരൂ... "

"മാഡം  അരുൺ സർ വന്നിട്ടില്ല... സാറിന്റെ സൈൻ വേണ്ട ഒന്നു രണ്ട് ഫയൽസ് ഉണ്ടായിരുന്നു....  വിശ്വനാഥ് സർ അതു  കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്...."

ങ്ങേ.. അരുൺ  സർ വന്നില്ലേ... അവൾ  അരുണിന്റെ  ക്യാബിനിലേക്ക് നോക്കി...

""ഇല്ല മാഡം

"ഞാൻ നോക്കട്ടെ...
അവൾ അരുണിന്റെ  ഫോണിലേക്ക് വിളിച്ചു... എടുക്കുന്നില്ല..... എന്ത് പറ്റി?

"സൂര്യ പൊയ്ക്കോളൂ ഞാൻ നോക്കിക്കോളാം."

'ഓകെ മാഡം... " സൂര്യ പോയി

അവൾ വീണ്ടും  വീണ്ടും അവനെ വിളിച്ചു. റിംഗ് ഉണ്ട് എടുക്കുന്നില്ല...
മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് അവൾ അറിഞ്ഞു....

ഇടയ്ക്കിടെ കണ്ണുകൾ അവന്റെ ക്യാബിനിലേക് പൊയ്ക്കൊണ്ടിരുന്നു... കാണാതിരിക്കും തോറും തന്നിൽ അസ്വസ്ഥത വളരുന്നത് അവളറിഞ്ഞൂ...

ഒരു വിധം ഉച്ചവരെ ഇരുന്നിട്ട് ഹാഫ് ഡേ ലീവ് എടുത്തു അവൾ വീട്ടിലേക്ക് പോയി...

ലിഫ്റ്റ് കയറി നേരെ  ഫോർത്ത് ഫ്ലോറിൽ അരുണിന്റെ  ഫ്ളാറ്റിൽ എത്തി. ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങിയപ്പോൾ അത് തുറന്നു വന്നു.

അവൾ അകത്തേക്ക് കയറി  ഹാളിൽ ആരെയും കണ്ടില്ല ...
എല്ലാം നല്ല വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു.
അടുക്കളയിൽ  ആരുമില്ല...  രാവിലെ കൊടുത്തയച്ച ചപ്പാത്തിയും കറിയും അടുക്കളയിൽ  മൂടിവച്ചിരിക്കുന്നു.. റൂം തുറന്നു കിടക്കുന്നത് കണ്ടൂ അങ്ങോട്ട് നോക്കിയപ്പോൾ പുതച്ചുമൂടി അരുൺ കിടക്കുന്നു...

അവൾ ഡോറിൽ തട്ടിവിളിച്ചു.. അനക്കമൊന്നുമില്ല.... അകത്തേയ്ക്ക് കയറി  തൊട്ടു വിളിച്ചു... പെട്ടെന്ന് അവൾ കൈ പിൻവലിച്ചു... പൊള്ളുന്ന ചൂട് നെറ്റിയിൽ കൈ വച്ചു നോക്കി.. നല്ല പനിയുണ്ട് .. ദേഹം വിറക്കുന്നുണ്ട്

അരുണേട്ടാ..... അരുണേട്ടാ... അവൻ ഒന്ന് മൂളികൊണ്ട് തിരിഞ്ഞു കിടന്നു....

അവൾ പെട്ടെന്ന് അടുക്കളയിൽ കയറി കാപ്പിയിട്ടൂ.. ഒരു കപ്പിൽ കാപ്പിയും ഒരു പാത്രത്തിൽ കുറച്ചു തണുത്ത വെള്ളവും എടുത്തു മുറിയിലെത്തി.

കാപ്പി മേശമേൽ വെച്ചിട്ട്  അവനെ നേരെ കിടത്തി, ഷർട്ടിന്റെ ബട്ടൻസ് ഊരിയ  ശേഷം അവിടെ കിടന്ന ടവ്വൽ എടുത്തു വെള്ളത്തിൽ മുക്കി  പിഴിഞ്ഞ്  മുഖവും നെഞ്ചും നന്നായി തുടച്ചു. .. കുറച്ചു തുണി കീറിയെടുത് തണുത്ത വെള്ളത്തിൽ മുക്കി പിഴിഞ്ഞ് നെറ്റിയിൽ ഇട്ടു.

"അരുണേട്ടാ ...". അവൻ പതിയെ കണ്ണുകൾ വലിച്ചു തുറന്നു.... മുന്നിൽ ഗീതുവിനെ കണ്ട് അവൻ ഒന്നമ്പരന്നു

"ഗീതു ഇവിടെ?  ഓഫീസിൽ പോയില്ലേ? "
അവൻ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചുകൊണ്ട് എഴുന്നേറ്റ് ഇരിക്കാൻ  ശ്രമിച്ചു...

അവൾ അവനെ കട്ടിലിന്റെ ക്രാസിയിലേക്  തലയിണ വെച്ച് ചാരി ഇരുത്തി... എന്നിട്ട് കാപ്പി എടുത്ത് അവൻറെ കയ്യിൽ കൊടുത്തു..

""ഇത് കുടിക് കുറച്ചു ആശ്വാസം  കിട്ടും...

"ഞാൻ കുറച്ചു കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം  അത് കുടിച്ചു കഴിയുമ്പോൾ ശരിയാകും... അരുണേട്ടൻ കിടന്നോ..." അത് പറഞ്ഞുകൊണ്ട് അവൾ എഴുനേറ്റു.

"വേണ്ടടോ.. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയായിക്കോളും താൻ ബുദ്ധിമുട്ടുണ്ട..."

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു....

താഴെ ഫ്ളാറ്റിൽ ചെന്ന് അരിയെടുത് കുക്കറിൽ ഇട്ടു പെട്ടെന്ന് തന്നെ കഞ്ഞിയുണ്ടാകി പപ്പടവും അച്ചാറുമായി അവൾ വന്നു. അടുക്കളയിൽ കയറി ഒരു പ്ലേറ്റ് എടുത്തു  കുറച്ച് കഞ്ഞി ഒഴിച്ച്   അച്ചാറും ഇട്ടു പപ്പടവും എടുത്തു റൂമിൽ എത്തി...

നോക്കിയപ്പോൾ അവൻ നല്ല ഉറക്കം... വിളിച്ചുണർത്തി നെറ്റിയിൽ കൈവെച്ചു നോക്കി . നല്ല ചൂടുണ്ട്...  ചാരിയിരുത്തി  മേശമേൽ കഞ്ഞി വെച്ചു.

"എനിക് വേണ്ടെടോ.. കഴിക്കാൻ തോന്നുന്നില്ല.. "

"കുറച്ചു ചൂടു കഞ്ഞി കുടിച്ച് കഴിയുമ്പോൾ പനി കുറയും 'എന്ന് പറഞ്ഞുകൊണ്ട് അവൾ സ്പൂണിൽ കഞ്ഞി കോരി അവൻറെ വായിൽ വച്ചു കൊടുത്തു.....

അവൻ കഞ്ഞി ഇറക്കിയ ശേഷം അവളെ നോക്കി ....കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഒരുതുള്ളി കണ്ണുനീർ അവളുടെ കൈത്തണ്ടയിൽ വീണു. അവൾ പൊള്ളി പിടഞ്ഞു  മുഖമുയർത്തി.... അവൾ കാണാതെ അവൻ മുഖംതിരിച്ച്  ആ കണ്ണുനീർ തുടച്ചു കളഞ്ഞു.....


കഞ്ഞി കുടിച്ചു കഴിഞ്ഞു   അവൾ പാത്രങ്ങൾ അടുക്കളയിൽ കൊണ്ടുപോയി കഴുകി വെച്ച ശേഷം മുറിയിലെത്തി..കുറച്ചു ബാം എടുത്തു നെറ്റിയിലും നെഞ്ചിലും പുരട്ടി കൊടുത്തു...

കണ്ണുകൾ അടഞ്ഞു പോകുന്നു..   അവൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു...പുതപ്പ് എടുത്തു പുതപ്പിച്ച ശേഷം അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.....ഒരു കുഞ്ഞിനെയെന്നപോലെ ശാന്തമായി ഉറങ്ങുന്ന അവനെ നോക്കി .....നെറ്റിയിലെക്ക്‌ വീണു കിടന്ന മുടിയിഴകൾ മെല്ലെ മാടിയൊതുക്കി  നെറ്റിയിൽ മൃദുവായി ചുംബിച്ചു... കണ്ണിൽനിന്ന് കണ്ണുനീർ അണമുറിയാതെ ഒഴുകിക്കൊണ്ടിരുന്നു....

അവളുടെ ഓർമ്മകളിലേക് ആ ദിവസം വന്നെത്തി....

ഇന്ന് എക്സാം തീരുന്ന ദിവസമാണ്..... രാവിലെ അമ്പലത്തിൽ പോയി  കൃഷ്ണന്റെ.മുന്നിൽ നിന്ന്  നന്നായി പ്രാർഥിച്ചു..

"അച്ഛാ ഞാൻ പോയിട്ട് വരാം "

"ശരി മോളെ .... ഇന്ന് പരീക്ഷ തീരുവല്ലെ .."

"അതേ അച്ഛാ."

പോയിട്ട് വാ  നല്ലപോലെ. എഴുതണം. നല്ല "മാർക്ക് വങ്ങണം കേട്ടോ മാധവൻ നായർ ചിരിച്ചു.."

"എന്റെ  പുന്നാര അച്ഛൻ.".. അവൾ അച്ഛന്റെ കവിളിൽ ഒരുമ്മയും കൊടുത്തിട്ട്  ഓടിയിറങ്ങി......

കോളേജിൽ എത്തി ഗേറ്റിൽ തന്നെ ആതി  നിൽക്കുന്നുണ്ടായിരുന്നു..  രണ്ടുപേരും കൂടി എക്സാം ഹാളിലേക്ക് പോയി.

എക്സാം കഴിഞ്ഞു  അവൾ പുറത്ത് വന്നു.. കൂട്ടുകാരുമായി സംസാരിച്ചുകൊണ്ട് ആതി  നിൽക്കുന്നു.........അവളവരുടെ അടുത്തേയ്ക്ക് ചെന്നൂ. ....    അടുത്തയാഴ്ച കോളേജ് ഫെയർ വെൽ ഡേ കാണാമെന്ന് പറഞ്ഞു എല്ലാരും.പിരിഞ്ഞു...

"ആതി   അരുണേട്ടൻ വരുമെന്ന് പറഞ്ഞു.... കണ്ടില്ല..."

"ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ..."
 ഫോണെടുത്തു ആതി  ഏട്ടനെ  വിളിച്ചു.. റിംഗ് ഉണ്ട് എടുക്കുന്നില്ല....

"കിട്ടുനില്ലല്ലോ ഗീതു.  .. തിരക്കായിരിക്കും.. നമുക്ക് കുറച്ചൂടെ നോക്കാം നീ ടെൻഷൻ ആവതെ...  "

വീണ്ടും വീണ്ടും വിളിച്ചു കിട്ടുന്നില്ല... സമയം.പോകുന്നു..

"മഴ വരുന്നുണ്ട് വാ നമുക്ക്‌ പോകാം ആതി  പറഞ്ഞു... ഞാൻ എട്ടനോട് പറയാം എന്നിട്ട് നാളെ നമുക്ക് എല്ലാവർക്കും.കൂടി പുറത്ത് പോകാം.. നീ വാ "

"നീ പൊയ്ക്കോ ആതി ... കുറച്ചുകൂടി നോക്കാം അരുണേട്ടൻ വരാതിരിക്കില്ല... "

"കാണാതിരിക്കാൻ വയ്യ അല്ലേ "..... ആതി  അവളുടെ താടിയിൽ.പിടിച്ചു കൊണ്ട് കളിയാക്കി...

അവൾ നാണം.കൊണ്ട് തല താഴ്ത്തി...

ആതി സ്‌കൂട്ടിയുമെടുത് പോയി. കുറെ നേരം കൂടി വെയ്റ്റ് ചെയ്തു.. വിളിച്ചിട്ട് കിട്ടുന്നില്ല...

നേരം  നാലുമണിയായി  നല്ല മഴവരുന്നു. അവൾ റോഡിലേക്ക് ഇറങ്ങി...

ബസ് പോയിരിക്കുന്നു.. ഓട്ടോ യിൽ പോകാം  എന്ന് വിചാരിച്ചു അവൾ സ്റ്റാൻഡിലേക്ക് നടന്നു.. . മഴ വീണു തുടങ്ങി...  വേഗം നടന്നു പോകുമ്പോൾ പെട്ടെന്ന് ഒരു കാർ അവളെ ക്രോസ്സ് ചെയ്തു നിർത്തി..

അരുൺ ആവുമെന്നുള്ള വിശ്വാസത്തിൽ അവൾ കാറിലേക് നോക്കി...
അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിൽ.നിന്നും ഒരാൾ ഇറങ്ങി... നീരജ് ഏട്ടൻ!!!!!!!



Next Part Here.... 


Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...


https://www.instagram.com/valappottukal

ലൈക്കും കമന്റും മറക്കല്ലേ.......


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top