വേനൽമഴ, PART 11

Valappottukal

വിവേക് അരുണിനെ നോക്കി... അവൻ  നടന്നു തുടങ്ങിയിരുന്നു... കാറിൽ കയറി ഇരുന്ന ശേഷം വിവേകിനെ നോക്കി... വിവേക് വേഗം ചെന്ന് കയറി. ആരും ഒന്നും മിണ്ടിയില്ല..

ഓഫീസിലെത്തി അരുൺ  എംഡി യുടെ  ക്യാബിനിലേക്ക് കയറി......
 
കുറച്ചു കഴിഞ്ഞു അറ്റൻഡർ വന്നു വിവേകിനെ  വിളിച്ചു.  MD വിളിക്കുന്നു എന്ന് പറഞ്ഞു.

വിവേക് ചെല്ലുമ്പോൾ  അരുൺ വിശ്വനാഥ്  സാറുമായി സംസാരിക്കുന്നു.

"വരൂ വിവേക് ഇരിക്കൂ. "

വിശ്വനാഥ് അവനു  കൈകൊടുതൂ...

"വിജയുടെ സൺ ഇൻ ലോ ആണ് അല്ലേ.. എനിക് കല്യാണത്തിന് വരാൻ പറ്റിയില്ല..
അവൻ ചിരിച്ചു..."

"പിന്നെ     വിജയ് രാവിലെ വിളിച്ച്  വിവേകിന്റെ കാര്യം സൂചിപ്പിച്ചിരുന്നു.  . നന്നായി .. ഇവിടെ ഒന്ന് രണ്ടു പേരുടെ കുറവുണ്ട്. "

"സെയിൽസ്  ഡിപ്പാർട്ട്മെന്റ്  വിവേക് നോക്കട്ടെ... "

വിശ്വനാഥ് ഇൻർകോമിലൂടെ  റിസേപ്ഷനിൽ  വിളിച്ചു  അപ്പോയിന്റ്മെന്റ് ലെറ്റർ തയാറാക്കാൻ പറഞ്ഞു....

"വിവേക് നാളെ  ജോയിൻ ചെയ്തോളൂ......"

"താങ്ക്യൂ അങ്കിൾ"

"ഇന്നു കുറച്ചു നേരത്തെ ഇറങ്ങണം അങ്കിൾ....  വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ ഒക്കെ വാങ്ങണം. കുക്കിങ് തുടങ്ങാം എന്ന് വിചാരിക്കുന്നു...  "

"ഇടയ്ക്ക് രണ്ടുപേരും വീട്ടിലോട്ടു ഇറങ്ങ് എന്റെ ഭാര്യ നല്ല ഒരു കുക്ക് ആണ്.  അവർ നിങ്ങളെ അന്വേഷിച്ചു....."അദ്ദേഹം ചിരിച്ചു.

Sure .. രണ്ടു പേരും ക്യാബിനിൽ നിന്നിറങ്ങി...

അരുൺ വിവേകിനെ വിളിച്ചുകൊണ്ട് അവന്റെ ക്യാബിനിൽ കയറി.  എതിർവശത്തുള്ള റൂമിലേക്ക് അവന്റെ നോട്ടം അറിയാതെ പാളി വീണു.  തിരിഞ്ഞിരുന്നു ഏതോ ഫയൽ നോക്കി കൊണ്ടിരിക്കുകയാണ്. മുഖം കാണാൻ വയ്യ.... ഒരുനിമിഷം അവൻ നിന്നു.

പിന്നെ പെട്ടെന്ന് റൂമിലേക്ക് കയറി അത്യാവശ്യ ഫയൽ ഒക്കെ നോക്കി  വിവേകിനേ വിളിച്ചു കൊണ്ട് ഇറങ്ങി....

അവൻ അവിടെ നിന്ന് പോയെന്ന് ഉറപ്പായതും ഗീതു ഫയലിൽ നിന്നു മുഖം ഉയർത്തി..

കണ്ണിൽ നിന്നു കണ്ണ് നീർ വീണു ഫയൽ നനഞ്ഞിരുന്നു.

എനിക്കൊരിക്കലും തിരിച്ചു പോകാൻ കഴിയില്ല...

ഏട്ടന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാ നേ കഴിയൂ... കഴിഞ്ഞ  വർഷങ്ങൾ ഞാൻ ശ്രമിച്ചു , ശ്രമിച്ചുകൊണ്ടിരിക്കുന്നു   മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ കഴിഞ്ഞില്ല ........കഴിയുകയുമില്ല.....  കളങ്കപെട്ട ഈ   ശരീരവുമായി എനിക്  ഒരിക്കലും ഏട്ടന്റെ ജീവിതത്തിലേക്ക് വരാൻ കഴിയില്ല........

ആതി  ഇപ്പൊൾ എവിടെയായിരിക്കും.. പോന്നതിൽ പിന്നെ  നാട്ടിലെ ഒരു വിവരങ്ങളും അന്വേഷിച്ചിട്ടില്ല....   അന്വേഷിക്കാൻ തനിക്കവിടെ ആരാണുള്ളത്... എല്ലാവരുടെയും മുന്നിൽ  നിന്നു   ഓടിയകലുക ആയിരുന്നില്ലേ താൻ ....  എന്തെല്ലാം അനുഭവിച്ചു...  ആശ്രയമില്ലാത്ത , അവഗണനയുടെ നാളുകൾ....

അച്ഛൻ ഇല്ലാത്ത ആ വീട്ടിൽ താമസിക്കാൻ എനിക് കഴിയുമായിരുന്നില്ല.....

അച്ഛന്റെ പെങ്ങൾ ചെന്നൈയിൽ ആണ്..     നമ്പർ തപ്പിയെടുത്ത്  വിളിച്ചു...  അധികം അടുപ്പമൊന്നും ആരുമായും ഉണ്ടായിരുന്നില്ലല്ലോ...   എല്ലാ കാര്യങ്ങളും പറഞ്ഞു.. തന്നെ ഇവിടെനിന്ന് കൊണ്ടുപോകണം എന്ന് കാലുപിടിച്ച് കരഞ്ഞു.....  അവസാനം  അപ്പചി സമ്മതിച്ചു.....അങ്ങനെ ചെന്നൈയിൽ എത്തി... അബോർഷൻ ചെയ്യാൻ എല്ലാവരും ഒരുപാട് നിർബന്ധിച്ചു. .. തനിക്ക് സമ്മതം ആയിരുന്നില്ല.... ഒരു കുരുന്നു ജീവനെ നശിപ്പിക്കുവാൻ .

അവിടെ കുറെ നാൾ അതിനിടയിൽ റിസൾട്ട് വന്നു  .. എന്തെങ്കിലും  ഒരു ജോലിക്കുവേണ്ടി ശ്രമിച്ചു.. സെയിൽസ് ഗേൾ ആയി ഒരു കടയിൽ കുറെ നാൾ..

പ്രസവം കഴിഞ്ഞ് 1 വർഷം  കൂടി അവിടെ... അപ്പോഴേക്കും അവർക്ക് താനും കുഞ്ഞും ഭാരമായി തുടങ്ങിയിരുന്നു...  പോരാത്തതിന് അപ്പച്ചിയുടെ മോന്റെ ശല്യവും സഹിക്കാ തെയായി.... അങ്ങനെയിരിക്കെയാണ്  നാട്ടിലെ ഒരു കൂട്ടുകാരിയെ കണ്ട് മുട്ടുന്നത്.. അവളാണ് ഇൗ കമ്പനിയുടെ കാര്യം പറയുന്നത്..  ആപ്ളിക്കേഷൻ അയച്ചു. ഇന്റർവ്യൂവിന് വിളിച്ചു.... മോനെയും കൂട്ടി ബാംഗ്ലൂരിൽ എത്തി... നേരെ ഓഫീസിലേക്ക്.. ഇന്റർവ്യൂ അറ്റൻഡ് ചെയ്തു... ഉള്ള കര്യങ്ങൾ അതുപോലെ സാറിനോട് പറഞ്ഞു... ജോലിയും തന്നു. കമ്പനി ഫ്ലാറ്റും.... 

വിശ്വനാഥൻ സർ എന്ത് കാര്യത്തിനും ഒരു അച്ഛനെ പോലെ കൂടെ നിൽക്കുന്നു. ... അദ്ദേഹത്തിന്റെ ഭാര്യകും താനൊരു മകളെ പോലെയാണ്... രണ്ടു മക്കൾ  അവരും ഒരു സഹോദരിയെ പോലെ തന്നെ കാണുന്നു..  .

വിശ്വനാഥ് സാറിന് അറിയാത്തതായി ഒന്നുമില്ല തന്റെ ജീവിതത്തിൽ...

"മാഡം ....

സർ വിളിക്കുന്നു.  അറ്റൻഡർ വന്നു പറഞ്ഞു....

 അവൾ വിശ്വനാഥ് സാറിന്റെ റൂമിലേക്ക് കയറി..

"ഇരിക്ക് ഗീതു

"സെയിൽസ്  ഡിപ്പാർട്ട്മെൻടിൽ പുതിയ ഒരാൾ വന്നിട്ടുണ്ട്.  വിവേക് .. തനിക്ക് അറിയുമായിരിക്കും. അരുണിന്റെ ഫ്രണ്ട് ആണ്. "

"അറിയാം. സർ...

"പിന്നെ ഗീതു   ഇത്രയും വർഷമായില്ലെ ഇനിയും താൻ  എല്ലാം മറന്നു ഒരു ജീവിതം ആലോചിച്ചു കൂടെ....  അരുൺ ഇപ്പോഴും തനിക്ക് വേണ്ടി കാത്തിരിക്കുകയാണ്..
"
വയ്യ സർ  എനിക്കതിനു കഴിയില്ല .. അരുൺ ഏട്ടനെ മാത്രമേ ഞാൻ മനസ്സുകൊണ്ട് സ്നേഹിച്ചിട്ട് ഉള്ളൂ..  ഇപ്പോഴും അതേ.....പക്ഷേ എനിക്കത് വിധിച്ചില്ല...  ദൂരെ നിന്ന് സ്നേഹിക്കാൻ മാത്രം വിധിക്കപ്പെട്ട  ചില ബന്ധങ്ങൾ....  അവരിൽ ഒരാളാണ് സർ ഞാനും....

ഇന്ന് എന്റെ മോന് വേണ്ടി മാത്രമാണ് ഈ ജീവിതം..

"താൻ ഒന്നുകൂടി  ആലോചിക്കുക" ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്.... "

""ഓകെ ഗീതു പോയ്കൊളൂ...

അരുൺ വിവേകുമായി പോയി അത്യാവശ്യം കിച്ചനിലേക് ഉള്ള സാധനങ്ങളൊക്കെ വാങ്ങി.. തിരിച്ചു ഫ്ളാറ്റിൽ എത്തിയപ്പോൾ സന്ധ്യ ആയി.

കാർ  പാർക് ചെയ്തു   ലിഫ്റ്റിലേക്ക് കയറാൻ  തുടങ്ങിയപ്പോൾ ആണ്   ഗീതു താഴെ ലോണിൽ ഇരിക്കുന്നു.... അരുൺ അങ്ങോട്ടേക്ക് നടന്നു...

"ഗീതു .."അർദ്രതയോടെ അവൻ വിളിച്ചു.

അവള്.മുഖമുയർത്തി പെട്ടെന്ന് ചാടി എണീറ്റു....

"എന്താ ഇവിടെ?..."

"മോൻ അവിടെ കളിക്കുന്നു...  അത് നോക്കി ഇരുന്നതാണ്.."

അപ്പോഴേക്കും വിവേകും അവിടേക്ക് വന്നു....

അവരും അവൾക്കൊപ്പം അവിടെ ബെഞ്ചിൽ ഇരുന്നു...

"ഗീതു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..."

"എനിക്കൊന്നും കേൾക്കേണ്ട..."

"കേൾക്കണം ഗീതു.."

"ഞാൻ തന്നെ  ശല്യം ചെയ്യാനോ അല്ലെങ്കിൽ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനോ അല്ല സംസാരിക്കണം എന്ന് പറഞ്ഞത്.. "

അവൾ ഒന്നും മിണ്ടിയില്ല

"എന്തിനാണീ അകൽച്ച എന്നോട്... ആരിൽ നിന്നാണ് തന്റെ  ഈ ഒളിച്ചോട്ടം...     എന്നിൽ നിന്നോ..... എന്തിന് വേണ്ടി ... എന്നെ  ഒരു നല്ല സുഹൃത്ത് ആയി  തനിക്ക്  കണ്ട്കൂടെ.. അവന്റെ വാക്കുകൾ ഇടറി...
ഇത്രയും നാൾ താൻ ഒറ്റക്ക് അനുഭവിച്ചു തീർത്തില്ലെ. ഇനി അത് വേണ്ടാ....  ഞാനെന്നും തനിക്ക് ഒരു നല്ല സുഹൃ ത്തായി കൂടെയുണ്ടാവും ......തനിക്ക് വിശ്വസിക്കാം..."

"ഞാനുമുണ്ട്....." വിവേക് പറഞ്ഞു

അരുൺ ചിരിച്ചു.. ഗീതുവിന്റെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു....

"ഹൊ ഒന്ന് ചിരിച്ചു കണ്ടല്ലോ അത്.മതി.."

"അപ്പൊൾ ഇനി നമ്മൾ ഫ്രണ്ട്സ് .".. വിവേക് ചിരിച്ചു...

അങ്ങനെ അവിടെ പുതിയ ഒരു സൗഹൃദം ആരംഭിക്കുകയായിരുന്നൂ...

"ഹായ് അങ്കിൾ" വിനു മോൻ ഓടിവന്നു

"ഹായ് വിനുകുട്ടാ" അരുൺ അവനെ വാരിയെടുത്ത് കവിളിൽ ഉമ്മ വെച്ചു.... വിവേക് പോക്കറ്റിൽ കയിട്ട് ഒരു ചോക്കലേറ്റ് എടുത്തു അവന്റെ കയിൽ വെച്ച് കൊടുത്തു...

"താങ്ക്സ് അങ്കിൾ"

"വന്നെ വിനു കുട്ടാ നമുക്ക് കളിച്ചാലോ "വിവേക് പറഞ്ഞു... അവൻ വിവേകിന്റെ കയ്യിൽപിടിച്ചു പാർക്കിലേക്ക് പോയി...

"അരുൺ ഏട്ടാ ആതി ??? എന്നോട് ദേഷ്യമായിരിക്കും എല്ലാവർക്കും അല്ലേ. "അവളുടെ കണ്ണിൽ നീർ പൊടിഞ്ഞു....

"ഏയ് ഇല്ലെടോ തന്നോട് ആർക്കും ഒരു ദേഷ്യവുമില്ല... അതിനു ദേഷ്യം വരാൻ താൻ തെറ്റൊന്നും ചെയ്തില്ലല്ലോ.. എല്ലാവർക്കും തന്നെ കാണാത്ത പരിഭവമെ ഉള്ളൂ..."

"പിന്നെ ആതി  അവളുടെ വിവാഹം കഴിഞ്ഞു. ... താൻ ആളിനെ അറിയും.."

"നമ്മുടെ വിവേക് "

"വിവേക് എട്ടനോ "  അതെങ്ങനെ??

അതേ ഗീതു...

"അവൾക് വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങി... വേണ്ട വേണ്ടാന്നു ഒരേ വാശി അവൾക്... സംശയം തോന്നി ചോദിച്ചിട്ടും  ഒന്നും പറഞ്ഞില്ല.... ഒരുദിവസം വിവേകിന്റെ അച്ഛനും അമ്മയും  വീട്ടിൽ വന്നു... സംസാരിക്കുന്ന കൂട്ടത്തിൽ  ആതിയെ    ഞങ്ങൾക് തരുമോ എന്ന് ചോദ്യം.. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നെ അതൊരു സന്തോഷ വാർത്തയായി..."

ആതിയെ വിളിച്ചു ചോദിച്ചു .. അപ്പോഴാണ് അറിയുന്നത്  പാമ്പും കീരിയും ആയി നടന്നവർ തമ്മിൽ വർഷങ്ങൾക്ക് മുൻപ് തന്നെ മാനസികമായ ഒരടുപ്പം ഉണ്ടാക്കിയിരുന്നു എന്ന്...   എന്തായാലും എല്ലാവർക്കും  ആ ബന്ധത്തോട് താൽപര്യമായിരുന്നു..  അങ്ങനെ അവരുടെ വിവാഹം കഴിഞ്ഞു...   അവർക്ക് ഒരു മോളുണ്ട്. നിയ മോൾ. ഇപ്പൊൾ 3 വയസ്സായി...   ആതിയെ പോലെ തന്നെ ഒരു കുറുമ്പി......."

വിവേകിന്റെ അച്ഛന് കൊച്ചിയിൽ ഒരു കമ്പനി ഉണ്ട് അത് നോക്കി നടത്തുകയാണ് വിവേക് ഇപ്പൊൾ..

"ഞാനിവിടെ ഒറ്റക്കാണ് എന്നും പറഞ്ഞു ആതി അവനെ ഇങ്ങോട്ട് ഒാടിച്ചു വിട്ടെക്കുകയാണ് അവനെ.... "അരുൺ  ചിരിയോടെ പറഞ്ഞു നിർത്തി....

"മമ്മി. ...  " വിനുമോൻ ഓടി വന്നു അവളുടെ കയിൽ പിടിച്ചു.....

"പോകട്ടെ.. സന്ധ്യയായി. മോന് ഹോം വർക് ഉണ്ട്... "

"ഞങ്ങളെ വിളിക്കുന്നില്ലെ ഗീതു ഫ്ലാറ്റിലേക്ക്.... "വിവേക് ചോദിച്ചു....

"അടുത്ത സൺഡേ മോന്റെ പിറന്നാളാണ്... അന്ന് വീട്ടിലേക്ക് വരണം .. ... അധികം ആരും ഉണ്ടാകില്ല. സാറും ഫാമിലിയും ഉണ്ടാകും പിന്നെ ഇപ്പൊൾ നിങ്ങളും...."

"പിന്നെ ആതിയെ അന്വേഷിച്ചതായി പറയണം കേട്ടോ വിവേകെട്ടാ..." അവൾ ചിരിച്ചു...

"ഓകെ പറഞ്ഞേക്കാം... പിന്നെ അന്ന് നല്ല അടിപൊളി സദ്യ തരണം കേട്ടോ...  വിവേക് വിളിച്ച് പറഞ്ഞൂ. ... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി മോന്റെ കൈ പിടിച്ചു നടന്നു......

"ബൈ അങ്കിൾ " കൈ വീശി കാണിച്ചു കൊണ്ടു വിനു മോൻ പറഞ്ഞു

"ബൈ"

ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വിനു മോൻ  അവരുമായി  നല്ല കൂട്ടായി...രണ്ടു പേർക്കും ഓഫീസിൽ നിന്ന് വന്നാൽ പിന്നെ മോനുമായി  കളിയാണ്  പ്രധാന പണി..

അങ്ങനെ മോന്റെ പിറനാൾ ദിവസം വന്നെത്തി.. വൈകിട്ട് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിരുന്നു ഗീതു. . അധികം ആരുമില്ല. വിശ്വനാഥ് സാറും വൈഫും പിന്നെ അരുൺ വിവേക് ......

ഹാൾ മുഴുവൻ ബലൂണുകൾ കൊണ്ടു അലങ്കരിച്ചിരുന്നു...    ഹാളിന് നടുവിൽ ടീപോയിൽ  "happy birthday vinumon" എന്നെഴുതിയ വലിയ കേക്ക്‌ വെച്ചിട്ടുണ്ടായിരുന്നു....

ഇതെല്ലാം  മീരയുടെയും വിവേകിന്റെയും  പണിയാണ്....

വൈകിട്ട് തന്നെ എല്ലാവരും ഫ്ളാറ്റിൽ എത്തി...

ബർത്ത്ഡേ കുട്ടി എവിടെ എന്ന് ചോദിച്ചുകൊണ്ട് വിശ്വനാഥ് സാറും ഭാര്യയും വന്നു..  ഒരു 50 വയസിന് അടുത്തു വരുന്ന  ആഢ്യത്തം തുളുമ്പുന്ന മുഖം... ലക്ഷ്മി വിശ്വനാഥൻ

"ഹായ് മുത്തശ്ശ.... മുത്തശ്ശി.  " വിനു ഓടിച്ചെന്നു അവരുടെ കൈയിൽ തൂങ്ങി.. ലക്ഷ്മീയമ്മ അവനെ വാരിയെടുത്ത് കൊഞ്ചിച്ചുകൊണ്ടു അവർ കൊണ്ടുവന്ന ബോക്സ് അവന്റെ കയിൽ കൊടുത്തു... .

അവൻ  അതുമായി മമ്മി എന്ന് വിളിച്ചുകൊണ്ട് അകത്തേയ്ക്ക് ഓടി.....പുറകെ  ലക്ഷ്മിയും അകത്തേയ്ക്ക് പോയി.. അപ്പൊഴെഴേക്കും അരുൺ വിവേകുമായി വന്നു..

" അങ്കിൾ ഇവിടെ ഉണ്ടായിരുന്നോ.."

"ഞാൻ ഇപ്പൊൾ എത്തി ..

"ആന്റി വന്നില്ലേ അങ്കിൾ"

"അകത്തേക്ക് കയറി അരുൺ...  ദാ  വരുന്നു...."

അരുൺ മുഖമുയർത്തി  നോക്കിയപ്പോൾ മോന്റെ കയ്യിൽ പിടിച്ചു ഗീതു ഇറങ്ങി വരുന്നു കൂടെ ലക്ഷ്മിയും മീരയും

ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി... പെട്ടെന്ന് തന്നെ അവൾ കണ്ണുകൾ പിൻവലിച്ചു... റെഡ് കളർ സാരിയിൽ  അവൾ അതീവ സുന്ദരി ആയിരുന്നു. മുടി അലസമായി മെടഞ്ഞൂ മുന്നിലേക്കിട്ടിരിക്കുന്നൂ.   ഒരു കുഞ്ഞു പൊട്ട് മാത്രം.....  അവന്റെ ഉള്ളം സന്തോഷം.കൊണ്ട് നിറഞ്ഞു....

"ഡാ ."..... വിവേക് തൊട്ടു വിളിച്ചപ്പോൾ പെട്ടെന്ന് അവൻ കണ്ണു കൾ പിൻവലിച്ചു....

സന്തോഷങ്ങൾക്ക് നടുവിൽ, ചുറ്റിനുമുള്ള ബർത്ത്ഡേ വിഷുകൾക്ക്‌ നടുവിൽ വിനു മോൻ കേക്ക് മുറിച്ചു...ഒരു കഷണം കേക്ക്‌ അവൻ മമ്മിയുടെ വായിൽ വെച്ചു... അവൾ മോന്റെ കവിളിൽ ഉമ്മവെച്ചു മധുരം അവന്റെ വായിൽ വെച്ച് കൊടുത്തു..എല്ലാവരും മോന് മധുരം കൊടുത്തു.... വിവേക് എല്ലാം  ക്യാമറയിൽ പകർത്തി

"Happy Birthday വിനുകുട്ടാ   "
കയ്യിലിരുന്ന ഗിഫ്റ്റ് ബോക്സ്  അരുൺ വിനുമൊന്‍റെ കയിൽ വെച്ച് കൊടുത്തു...

ഒരു പീസ് കേക്കുമായി വിനു അരുണിന്റെ അരികിലെത്തി... അവന്റെ വായിലേക്ക് കേക്ക് വെച്ച് കൊടുത്തു...  മോനെ കെട്ടിപിടിച്ചു അവൻ നിറുകയിൽ ഉമ്മ വെച്ചു.... അവന്റെ കണ്ണുകളിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ അടർന്നു മോന്റെ നിറുകയിൽ വീണു.....

 അവൻ വിവേകിനെ നോക്കി കണ്ണീരിനു ഇടയിലൂടെ പുഞ്ചിരിച്ചു.....

എല്ലാവരും ഫുഡ് കഴിക്കാനായി ഡൈനിങ്  ടേബിളിലേക്ക്  നടന്നു.. വിശ്വനാഥ്  അരുണിന്റെ തോളിൽ തട്ടി എല്ലാം ശരിയാകും. എന്ന് കണ്ണടച്ച് കാണിച്ചു...

ഫ്ളാറ്റിൽ തിരിച്ചെത്തി  അവർ കുറെ നേരം സംസാരിച്ചിരുന്നു..
വിവേക് ഉറങ്ങാനായി മുറിയിലേക്ക് പോയി....

അരുൺ ബാൽക്കണിയിൽ ഉള്ള ചെയറിൽ ഇരുന്നു  ഫോൺ എടുത്തു ഇന്ന് എടുത്ത ഫോട്ടോസ് ഓരോന്നും  നോക്കി...

ഗീതുവിൻറെ ഫോട്ടോയിലെക്ക്‌ നോക്കിയിരിക്കെ അവന്റെ കണ്ണുകൾ  സന്തോഷം കൊണ്ട് വിടർന്നു... വീണ്ടും വീണ്ടും  അവൻ ആ ഫോട്ടോയിലെക്ക് നോക്കി ....

ബാക്കി വായിക്കൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top