വേനൽ മഴ, PART 10 To 12

Valappottukal

അവൾ ആരോടും  ഒന്നും തന്നെ സംസാരിച്ചില്ല.  അരുൺ എത്ര തന്നെ ശ്രമിച്ചിട്ടും അവൾ അവനോടു സംസാരിക്കാൻ കൂട്ടാക്കിയില്ല...
ഒരാഴ്ച കഴിഞ്ഞു അവളെ ഡിസ്ചാർജ് ചെയ്തു. ...

എന്താ ഡോക്ടർ എന്റെ മോൾ എന്താ ഒന്നും സംസാരിക്കതെ....

'കുറച്ചു സമയം എടുക്കും  ആ ഷോക്കിൽ നിന്നു മുക്തയാവാൻ  ... കൂടെ നിന്ന് അവളെ അതിൽ നിന്ന് മുക്തയാകുവൻ സഹായിക്കുക....ഒന്നും സംഭവിച്ചിട്ടില്ല എന്ന് അവളുടെ മനസ്സിനെ വിശ്വസിപ്പിക്കാൻ കൂടെ നിന്ന് അവളെ സഹായിക്കുക...എല്ലാം ശരിയാകും. വിഷമിക്കതെ.... ഡോക്ടർ.പറഞ്ഞു....'

വീട്ടിലെത്തി  കുറച്ചു ദിവസം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ല. മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല. .  അരുണും ആതിയും വിവേകും  എല്ലാം അവളോട് കര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു.. ആരോടും ഒന്നും  പറയാൻ കൂട്ടാക്കിയില്ല..മാധവൻ നായർ  തന്റെ മകളുടെ അവസ്ഥയിൽ മണം നൊന്തു കഴിഞ്ഞു....

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു...
വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.. ഒരു ദിവസം മാധവൻ നായർ ജോലി കഴിഞ്ഞു വന്നപ്പോൾ കണ്ടത് ഗീതു അടുക്കളയിൽ ബോധം ഇല്ലാതെ കിടക്കുന്നതാണ്.

"മോളെ ..മോളെ  വേവലാതി യോടെ  അദ്ദേഹം വെള്ളം എടുത്തു മുഖത്ത് തളിച്ചു. ..  മാധവൻ നായർ  അരുണിനെ വിളിച്ചു അവൻ പെട്ടെന്ന് തന്നെ എത്തി അവളെ കോരിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു...  വാടിയ പൂവിതൾ പോലെ തന്റെ നെഞ്ചിൽ ഒട്ടി കിടക്കുന്ന അവളുടെ നെറുകയിലേക് ഒരു തുള്ളി കണ്ണീർ അടർന്നു വീണു.

ഡോക്ടർ പരിശോധന കഴിഞ്ഞിട്ട്  മാധവൻ നായരെ അകത്തേക്ക് വിളിച്ചു..

"ആ കുട്ടിയുടെ ഹസ്ബൻഡ് വന്നിട്ടില്ലേ .." 

"എന്താ ഡോക്ടർ.. എന്റെ മോളുടെ കല്യാണം കഴിഞ്ഞിട്ടില്ല... പഠിക്കുകയാണ്.."

"ഞാൻ എങ്ങനെയാ ഇപ്പൊ പറയുക "
 പറ ഡോക്ടർ എന്താ എന്റെ മോൾക്ക് പറ്റിയത്?

"കുട്ടി ഗർഭിണിയാണ്."..... ഡോക്ടർ പറഞ്ഞു...

മാധവൻ നായർ  തകർന്നു താഴേയ്ക്ക് ഇരുന്നു...

"സിസ്റ്റർ... സിസ്റ്റർ..".  ഡോക്ടർ വിളിച്ചു

"കൂടെ വന്ന ആളിനെ വിളിക്ക്"

നഴ്സ് പെട്ടെന്ന്  തന്നെ അരുണിനെ വിളിച്ചു

അകത്തേക്ക് വന്ന അരുൺ കണ്ടത് മാധവൻ നായരെ ICU  വിലേക് മാറ്റുന്നതാണ്.

"എന്താ എന്ത് പറ്റി "

"ആ കുട്ടി  ഗർഭിണിയാണ്.  അത് പറഞ്ഞപ്പോൾ  പെട്ടെന്ന്  ഇദ്ദേഹത്തിന്റെ B P കൂടി

ഒന്നും പറയാൻ ആവാതെ നെഞ്ച് തകർന്നു അവൻ ഇരുന്നു. അപ്പോഴേക്കും  സിസ്റ്റർ വന്നു ഡോക്ടറെ വിളിച്ചു...

ഡോക്ടർ അങ്ങോട്ടേക്ക് ഓടി പുറകെ  അവനും അവിടെ ചെന്നപ്പോൾ കണ്ടത് മാധവൻ നായരുടെ മുഖത്തേയ്ക്ക് വെള്ളത്തുണി പുതപ്പിക്കുന്നത്‌ ആണ്...

"അറ്റാക്ക് ആയിരുന്നു. ...

അരുൺ പെട്ടെന്ന്  വിവേകിനെ വിളിച്ചു അച്ഛനെയും വിളിച്ചു വിവരം പറഞ്ഞു... അവർ രണ്ടുപേരും അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തി...

ഹോസ്പിറ്റൽ  ഫോർമാലിറ്റി എല്ലാം കഴിഞ്ഞ് വൈകുന്നേരം ആയപ്പോഴേക്കും വീട്ടിൽ എത്തിച്ചു..

അരുണും  വിവേകും   കൂടി എല്ലാ കാര്യങ്ങളും ചെയ്തു.. അധികം ബന്ധുക്കൾ ഒന്നും വരാൻ ഇല്ല .. അവസാനമായി തന്റെ അച്ഛനെ നോക്കി അവൾ പൊട്ടി കരഞ്ഞു.... തനിക്ക് വേണ്ടി മാത്രം ജീവിച്ചു.... തനിക്ക് വേണ്ടി മരിച്ചു....  എനിക് ഒന്നും  ചെയ്യാൻ കഴിഞ്ഞില്ല എന്റെ അച്ഛന് വേണ്ടി ...........ഒരു ഭ്രാന്തിയെപ്പോലെ  അവൾ അലമുറയിട്ടു. ശ്രീദേവിയും ആതിയും  അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

എല്ലാം കഴിഞ്ഞ്  ബന്ധുക്കൾ എല്ലാവരും അവരവരുടെ വഴിക്ക് പോയി..  ആർക്കും തന്നെ  വേണ്ടാ..എല്ലാവർക്കും താനൊരു ബാധ്യതയാണ്.

ശ്രീദേവി ഒരുപാട് നിർബന്ധിച്ചു അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കി.  ആതി  അവളുടെ അടുത്ത്  ഇരുന്നു. ഗീതു അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. അച്ഛന്റെ മുറിയിൽ നിന്ന് ഇറങ്ങാൻ  അവൾ കൂട്ടാക്കിയില്ല... അരുൺ  എത്ര നിർബന്ധിച്ചിട്ടും അവൾ ഇറങ്ങിയില്ല. മനസ്സില്ലാ മനസ്സോടെ അവർ വീട്ടിലേക്ക് പോയി.. ആതിയും അരുണും വിവേകും എന്നും വന്നുകൊണ്ടിരുന്നു

ആതിയോടൊഴിച്ച് ആരോടും സംസാരിക്കാൻ അവൾ തയാറായില്ല.    അരുൺ അവളുടെ അടുത്തു ചെല്ലാൻ പോലും അവൾ അനുവദിച്ചില്ല...  അവൻ വേദനയോടെ  ദൂരെ മാറി നിന്ന് കണ്ടൂ തന്റെ  പ്രാണനായവളെ....
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി....

ഒരു ദിവസം ആതി   അവളെ കാണാനായി വീട്ടിൽ വന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല.  വാതിൽപ്പടിയിൽ ഒരു കുറിപ്പ്. അവൾ അതെടുത്ത് വായിച്ചു.

"ഞാൻ പോകുന്നു. .... എന്നെ തിരക്കി ആരും വരരുത്...  അരുണേട്ടൻ എന്നെ മറക്കണം.... ഞാൻ നശിച്ചുപോയി ആരാണെന്നോ എന്താണെന്നോ പറയാത്തത് എന്നോടുള്ള സ്നേഹം കാരണം ഏട്ടൻ എന്തെങ്കിലും ചെയ്താൽ എന്നുള്ള പേടിയാണ്... ഇനി ഒരു നഷ്ടം കൂടി താങ്ങാൻ വയ്യ.   എന്നോട് ക്ഷമിക്കുക!."

അത് വായിച്ചിട്ട് അരുൺ  ഒരു ഭ്രാന്തനെപ്പോലെ പൊട്ടിക്കരഞ്ഞു. കണ്ടുന്നിന്ന ആതിയും വിവേകും  കരഞ്ഞുകൊണ്ട്  അവനെ ചേർത്തുപിടിച്ചു.

വിവേക് , എനിക്കവനെ വേണം വിവേക് .. ആരായാലും  ഞാൻ അവനെ വെറുതെ വിടില്ല. .... അരുൺ അലറി

ശരിയാണ് ഏട്ടാ അവനെ വെറുതെ വിടരുത്

നമുക്ക് അവനെ എത്രയും പെട്ടെന്ന് കിട്ടും..... നീ വിഷമിക്കാതെ . നിഖിലിന്റെ ചേട്ടൻ  പോലീസിലാണ്. ഞാൻ രഹസ്യമായി അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്  നമുക്‌ അവനെ കിട്ടും..
ആരായാലും നമ്മൾ അവനെ വെറുതെ വിടില്ല,........

******

ഫോൺ റിംഗ് ചെയ്യുന്നത്  കേട്ടാണ് അവൻ ഓർമകളിൽ  നിന്നുണർന്നതു.

ആതിയാണൂ.

അവൻ ഫോൺ എടുത്തു ചേവിയോട് ചേർത്തു.

ഏട്ടാ  ഗീതു?

കണ്ടൂ മോളെ ....ഏഴ്  വർഷങ്ങൾ ഒരുപാട് മാറ്റിയിരിക്കുന്നു അവളെ....

അവൾ ഒരുപാട് അനുഭവിച്ചത് അല്ലേ ഏട്ടാ..ഏട്ടന് അറിയില്ലേ അവളെ...  നിരാശപ്പെടരുത്.... എല്ലാം ശരിയാവും..

അതേ മോളെ

ഏട്ടന് ഒരു സങ്കടവുമില്ല മോളെ....ഇപ്പൊൾ അവൾ എന്റെ മുന്നിൽ തന്നെ ഉണ്ടല്ലോ..  അതുമതി ഏട്ടന് ...

പിന്നെ അളിയൻ എവിടെ .........

ഓഫീസിൽ പോയി ഏട്ടാ...

മോളുട്ടിയോ... ??

ആതിയുടെ മോളാണ്    നിയമോൾ   3 വയസ്സായി ഒരു കുറുമ്പികുട്ടി......

അവൾ അമ്മയുടെയും അച്ഛന്റെയും കൂടെ അപ്പുറത്ത് ഉണ്ട്...

അവൾക്ക് അമ്മുമ്മയും അപ്പൂപ്പനും  മതിയെന്ന്  ഏട്ടനറിയില്ലെ.... അവരെ   കണ്ടാൽ പിന്നെ എന്നെയും എട്ടനേയും ഒന്നും വേണ്ടാ. .. ആതി ചിരിച്ചു...

പിന്നെ ഏട്ടാ ഞങൾ ഇന്ന് തന്നെ   തിരിച്ചു  പോകും  .. അവിടെ  ഏട്ടന്റെ അമ്മ തനിച്ചെയുള്ളു...

പിന്നെ ഏട്ടൻ അച്ഛനെ ഒന്ന് വിളിക്കണം .. അച്ഛന് നല്ല വിഷമം ഉണ്ട് ഇവിടം വിട്ടു ബാംഗ്ലൂർ  പോയതിൽ..

ഞാൻ വിളിച്ചോളാം മോളെ..

ശരി ഏട്ടാ

ഫോൺ വെച്ചിട്ട് വാച്ചിൽ നോക്കി  സമയം ഒരുപാടായിരിക്കുന്നൂ.... 

അവൻ ക്യാബിനിൽ നിന്നിറങ്ങി. ....എതിർ വശത്തുള്ള ക്യാബിനിലേക്ക് ഒന്ന് നോക്കി. ഗീതു പോയിരിക്കുന്നു. .

"ഹേയ് അരുൺ താൻ  ഇവിടെ ഉണ്ടായിരുന്നോ?

എംഡി വിശ്വനാഥ് അങ്കിൾ ആണ്..   അച്ഛന്റെ അടുത്ത സുഹൃത്താണ് അങ്കിൾ....

 "യ.. അങ്കിൾ  കുറച്ചു ജോലി ഉണ്ടായിരുന്നു....

"തന്റെ ഫ്ലാറ്റിന്റെ നേരെ ഒപ്പോസിറ്റ്  ഉള്ള ഫ്ളാറ്റിൽ ആണ് ഞാൻ താമസിക്കുന്നത്.  ഫ്രി ആകുമ്പോൾ താൻ ഇറങ്ങു...

"ഷുവർ "

"ഫ്ളാറ്റിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ...

"നോ അങ്കിൾ

"കമ്പനി വക ഫ്ളാറ്റ് ആണ്.. നമ്മുടെ ഓഫീസ് വർക്കേഴ്സ് എല്ലാം  ആ ഫ്ളാറ്റിൽ ആണ്  താമസിക്കുന്നത്. "

അരുൺ ചിരിച്ചു

"Then ok Arun  see you. "

അദ്ദേഹം  കാറിൽ കയറി...

അത് നോക്കി നിന്ന ശേഷം അരുൺ  കാറിൽ കയറി ഫ്ലാറ്റിലേക്ക്   പോയി
ലിഫ്റ്റ് കയറി 4 ത്‌ ഫ്ലോറിൽ  എത്തി വാതിൽ തുറക്കാൻ പോയപ്പോൾ അത് താനെ തുറന്നു..

അവൻ അമ്പരപ്പോടെ അകത്തു കയറി   ആരാണ് ഇൗ വാതിൽ തുറന്നത്. ഹാളിലും കിച്ചെനിലും എല്ലാം നോക്കി ആരെയും കണ്ടില്ല. രണ്ടു ബെഡ്റൂമാണ് ഉള്ളത്. ഒന്നിൽ ആരുമില്ല. അരുൺ അവന്റെ റൂമിലേക്ക് കയറി. ബെഡിൽ ആരോ കിടക്കുന്നു. മുഖം കാണാൻ പറ്റുന്നില്ല.....

ഒറ്റ ചവിട്ടു കൊടുത്തു

അയ്യോ എന്ന് വിളിച്ചു കൊണ്ട്  അയാൾ  താഴെ  നിന്ന് ചാടി എണീറ്റു.

"ഉറങ്ങാനും സമ്മതിക്കില്ലേ നീ " എന്ന് ചോദിച്ചു കൊണ്ട് അവൻ തിരിഞ്ഞതും അരുൺ ഓടിച്ചെന്നു കെട്ടിപിടിച്ചു...

"വിവേക് , അളിയാ   നീ ഇവിടെ .. "സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു...

നീ എപ്പോൾ വന്നൂ..

"ഞാൻ ഉച്ചക്ക് എത്തി ഇവിടെ വന്നപ്പോൾ പൂട്ടിയിരുന്നു. ഞാൻ വെറുതെ ഫ്ളവർ വേസിൽ ഒന്ന് തപ്പി.  ചാവി കിട്ടി.. തുറന്നു അകത്തു കയറി. അടുക്കളയിൽ നോക്കിയപോൾ ഒന്നുമില്ല ഫ്രിഡ്ജ് തുറന്നു മുട്ടയെടുത് നല്ല അസ്സലായി ഒരു ബുൾസൈ  ഉണ്ടാക്കി  ബ്രെഡുമായി അടിച്ചു. എന്നിട്ട്  വന്നു കിടന്നു. That's all.. "

വിവേകിന്റെ സംസാരം കെട്ട് അവനു ചിരി വന്നു..... "നിന്റെ ഒരു കാര്യം... "

"ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നിന്നെ ഇവിടെ..."

ബെഡിൽ ഇരുന്നു കാലിലെ ഷൂ അഴിച്ചു കൊണ്ടു അവൻ ചോദിച്ചു..

"നീ ഇല്ലാതെ എനിക്കെന്തു ആഘോഷം അളിയാ.. എന്റെ ഒരേ ഒരു അളിയനല്ലെ.. പിന്നെ എന്നെ അവിടെ ഇരുത്തി പൊറുപ്പിച്ചില്ല നിന്റെ പെങ്ങൾ..... നിന്റെ അല്ലേ പെങ്ങൾ... വിവേക് ചിരിച്ചു...   ഏട്ടൻ അവിടെ തനിച്ചാണ് എന്നും പറഞ്ഞു എന്നെ ഓടിച്ചു ഇങ്ങോട്ട്.. "

"എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ല  വിളിച്ചപ്പോൾ "

"അത് എട്ടനുനൊരു സർപ്രൈസ് ആവട്ടെ എന്ന് പറഞ്ഞു നിന്നെ വിളിക്കാൻ എന്നെ സമ്മതിച്ചില്ല  ...  "

"പിന്നെ അവിടെ അങ്കിളിനും അന്റിക്കും നല്ല വിഷമം ഉണ്ട് നീ ഇങ്ങോട്ട് പോന്നതിൽ. .."

"ഞാൻ വിളിക്കാം അവരെ ...എന്റെ അച്ഛനും അമ്മയും അല്ലേ അവർക്ക് എന്നെ മനസ്സിലാകും..."

"നിനക്ക് അറിയാമല്ലോ എല്ലാം എനിക്കിവിടെ വരാതിരിക്കാൻ എങ്ങനെ പറ്റും."

"എൻറെ പ്രാണൻ ഇവിടെ അല്ലേ. അവന്റെ കണ്ണിൽ നീർ തുളുമ്പി............"

"ഏയ് എടാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല."

"ഗീതു??

"ഇൗ ഫ്ളാറ്റിൽ 3rd   ഫ്ലോറിൽ ആണ് താമസിക്കുന്നത്.. "

"അവള് ഒരുപാട് മാറിപോയി വിവി.
എങ്ങനെ അവളെ കര്യങ്ങൾ മനസ്സിലാക്കിക്കും എന്നറിയില്ല.എനിക്.. "

"നമുക്കെല്ലാം ശരിയാക്കാം...   ഇത്ര വർഷങ്ങൾ നീ അവൾക് വേണ്ടി കാത്തിരുന്നു  ...  അവൾക്ക് വേണ്ടി നീ എന്തെല്ലാം അനുഭവിച്ചു ..... അതൊന്നും കാണാതിരിക്കാൻ അവൾക്കാവില്ല...."

"ഞാൻ ഇവിടെ ഉണ്ടല്ലോ. ഞാൻ ഇവിടെ നിന്റെ കമ്പനിയിൽ നോക്കിയാലോ..
 "
"അപ്പോൾ അവിടെ ???

"അത് അച്ഛൻ നോക്കിക്കോളും..
ഞാൻ അച്ഛനോട് കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം..."

"ഞാൻ അങ്കിളുമായി ഒന്ന് സംസാരിക്കട്ടെ ....."

"ഓകെ അളിയാ അതേ വിശക്കുന്നുണ്ട്... ഇവിടെ ഒന്നുമില്ല.... നമുക്ക് പുറത്തുപോയി എന്തേലും കഴിച്ചിട്ട് വരാം......"

"ഞാൻ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ ... വിവേക് ഫോൺ എടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി. അരുൺ ഫ്രഷ് ആവാനായി കയറി.

അവർ പുറത്തുപോയി ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചു വന്നു.

കുറച്ചു നേരം സംസാരിച്ചു ഇരുന്നിട്ട്  വിവേക് ഉറങ്ങാനായി പോയി.

അരുൺ ഫോൺ എടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി. അവിടെയുള്ള ചൂരൽ കസേരയിൽ ഇരുന്നു.. അച്ഛനെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു....

എന്നിട്ട് ഫോൺ ഡിസ്പ്ലയിൽ തെളിഞ്ഞ ഗീതു വിൻറെ ഫോട്ടോയിലേക് നോക്കി.

"ഇല്ല ഗീതു നിനക്കെന്നെ മറക്കാൻ കഴിയില്ല.... " ഒരു തുള്ളി കണ്ണീർ അടർന്നു ആ ഫോട്ടോയിലേക്ക് വീണു.  ഫോണും നെഞ്ചോടു ചേർത്ത് പിടിച്ച് കൊണ്ട് അവൻ കസേരയിലേക്ക് ചാഞ്ഞു.....

രാവിലെ വിവേക് വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.

 " നീ ഇന്നലെ ഇവിടെ ആണോ കിടന്നത്.

"ഓരോന്ന് ഓർത്തു  ഇന്നലെ ഇവിടെ വന്നിരുന്നു. ഉറങ്ങിപോയത് അറിഞ്ഞില്ല..."

"മ്മ്"

"നീ വേഗം റെഡി ആക് നമുക്ക് പുറത്ത്  നിന്നു ഭക്ഷണം കഴിച്ചിട്ട് ഓഫീസിലേക്ക് പോകാം .." അരുൺ പറഞ്ഞു.

"ഉച്ചക്ക് ഞാൻ ലീവ് എടുക്കാം.. നമുക്ക് ഇവിടെ അത്യാവശ്യം കുക്ക്‌ ചെയാനുള്ളതോക്കെ വാങ്ങാം അല്ലെ വിവി."

"അതേ അളിയാ അതാ നല്ലത്..."

അവർ  പെട്ടെന്ന് തന്നെ റെഡിയായി താഴെ എത്തി..

ലിഫ്റ്റ് കയറി താഴെ എത്തിയപ്പോൾ ഗീതു മോനെയും.കൊണ്ട് താഴെ നിൽക്കുന്നു.

"ഹായ് ഗീതു...

തിരിഞ്ഞു നോക്കിയപ്പോൾ വിവേക്

"വിവേക് ഏട്ടൻ.. ഗീതു മന്ത്രിച്ചു.

"ഏട്ടൻ ഇവിടെ??

"അരുൺ ഇവിടെയാണ് താമസിക്കുന്നത് 4ത്ത് ഫ്ലോറിൽ

അപ്പോഴേക്കും അരുൺ അവിടെ എത്തി..

"സുഖമാണോ ഗീതു ..."

"അതേ "

"ഹായ് മോനെ..."

"ഹായ് അങ്കിൾ"

"മോന്റെ പേരെന്താ.

"വിനു

മോന്റെ സ്കൂൾ ബസ് വന്നു . പോട്ടെ  എന്ന്.പറഞ്ഞു കൊണ്ട് അവൾ  മോന്റെ കൈ പിടിച്ചു..

By അങ്കിൾ വിനു മോൻ കൈ പൊക്കി കാണിച്ചു കൊണ്ട് ബസിന് അടുത്തേക്ക് ഓടി

By

മോനെ ബസിൽ കയറ്റി വിട്ടിട്ട് നോക്കുമ്പോൾ രണ്ടു പേരും അവളെ തന്നെ നോക്കി നിൽക്കുന്നു.

അവൾ പോകാനായി തിരിഞ്ഞതും വിവേക് വിളിച്ചു...

"ഗീതു......"

അവൾ തിരിഞ്ഞു നിന്നു...

"ഗീതു ഞാൻ.... "

"വേണ്ട വിവേക് ഏട്ടാ...... അവൾ കൈ എടുത്ത് തടഞ്ഞു.... ഞാൻ എല്ലാം മറന്നു ...പഴയതൊന്നും ഓർക്കാൻ ഞാൻ ഇപ്പൊൾ ഇഷ്ടപ്പെടുന്നില്ല.....ഇപ്പൊൾ എന്റെ  മോനുവേണ്ടി മാത്രമാണ് ജീവിക്കുന്നത്......"

ഓഫീസിൽ പോകാൻ നേരമായി പോകട്ടെ... അവൾ പെട്ടെന്ന് അകത്തേയ്ക്ക് കയറിപോയി....

ബാക്കി വായിക്കൂ...


🙏🙏🙏   ലൈക്കും കമന്റും പോന്നോട്ടെ........





.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top