വേനൽമഴ. അവസാന ഭാഗം
4 വർഷങ്ങൾക്കു ശേഷം ഒരു പകൽ...
"അപ്പൂപ്പാ .... കുസൃതി നിറഞ്ഞ രണ്ടു
കുഞ്ഞി കൈകൾ പുറകിൽകൂടി വന്നു പൊതിഞ്ഞപ്പോൾ വിജയ് തിരിഞ്ഞു നോക്കി ... തന്റെ സ്റ്റെത് കഴുത്തിൽകൂടി ചുറ്റികൊണ്ട് 3 വയസുകാരി അനുമോൾ.
"അപ്പൂപ്പന്റെ ചുന്ദരികുട്ടി വന്നെ .....
അവൾ കിലുകിലെ ചിരിച്ചുകൊണ്ട് അപ്പൂപ്പന്റെ മടിയിൽ കയറിയിരുന്നു.....അനുമോൾ സ്‌റ്റെത് കൈയിലെടുത്തു നെഞ്ചിലും വയറിലുമോക്കെ വെച്ചു പരിശോധിക്കാൻ തുടങ്ങി......"
കണ്ട് കൊണ്ട് വന്ന ശ്രീദേവി ചിരിയോടെ അപ്പൂപ്പനും മോളും കൂടി ഇവിടിരുന്ന് കളിക്കുകയാണോ???
"ചുണ്ടിൽ വിരൽ വെച്ച് സ്സ്... സ്... എന്ന് കാണിച്ചിട്ട് ഡോക്ടർ സർ പരിശോധിക്കുവ മിണ്ടരുത് എന്നു കാണിച്ചു....."
ശ്രീദേവി വാപൊത്തി ചിരിച്ചുകൊണ്ട് മാറി നിന്നു...
"അനു മോളെ" .... വിനുകുട്ടന്റെ വിളികേട്ടു അവൾ അങ്ങോട്ടേക്ക് ഓടി.... സ്കൂൾ യൂണിഫോമിലാണ് വിനു... ബാംഗ്ലൂരിലെ സ്‌ക്കൂളിൽ നിന്ന് T C വാങ്ങി ഇവിടെ നാട്ടിൽ സ്കൂളിലാക്കി.... ഇപ്പൊൾ സെവൻത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു....
സ്കൂൾ ബസ് വരാൻ സമയമായി...
"ഏറ്റ "അനുമോൾ കൊഞ്ചലോടെ ഓടിച്ചെന്നു വിനുവിന്റെ കവിളിൽ ഉമ്മ കൊടുത്തു അവൻ തിരിച്ചും....
"ഏട്ടൻ പോയിട്ട് വരാട്ടോ അനുമോളേ...."
ഗീതുവിന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി വിജയ് അവനെയും കൊണ്ട് ബസിനു അരികിലേക്ക് പോകാൻ തുടങ്ങി.....
അപ്പോഴേക്കും അരുൺ മുകളിൽ നിന്ന് ഇറങ്ങി വന്നു.... വെൽ ഡ്രസിൽ ഓഫീസിലേക്ക് പോകാനുള്ള വരവിലാണ്...
"പപ്പ നാളെ പാരൻറ്സ് മീറ്റിംഗ് ആണ്... പപ്പ വരില്ലേ.."
"പിന്നെ പപ്പ വരാതിരിക്കുമോ.......കഴിഞ്ഞ എല്ലാ വർഷങ്ങളിലും പപ്പയും മമ്മിയും കൂടിയല്ലേ മോനെ കൊണ്ടുപോകുന്നത്... ഇപ്പൊഴും അങ്ങനെ തന്നെ. അല്ലേ ഗീതു... അവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു....
"അതേ.... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
" ബൈ പപ്പാ..... വിനു അരുണിന്റെ കവിളിൽ ഉമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു...
"ബൈ അച്ചമ്മേ.. ബൈ മമ്മി... അവൻ മുത്തശ്ശന്റെ കയ്യും പിടിച്ച് ബസ്സിനരികിലേക്ക് നടന്നു....
"ബൈ മോനൂ..... സൂക്ഷിച്ചു പോണേ...".
"പപ്പ എന്നെയും കൊണ്ട് പോവോ....... അനുമോൾ കൊഞ്ചികൊണ്ട് ചോദിച്ചു...."
അവളെ കോരിയെടുത്ത് അവൻ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... ""പിന്നെ എന്റെ ചുന്ദരികുട്ടിയെ കൊണ്ടുപോകാ തിരിക്കുമോ""
ഗീതു താൻ ഒരുങ്ങിയില്ലെ....വേഗം റെഡിയായി വാ.....
ഇന്ന് രാവിലെ ഇമ്പോർട്ടൻറ് ആയിട്ടുള്ള ഒരു മീറ്റിംഗ് ഉള്ളത് തനിക്ക് അറിയാമല്ലോ..
"ശരി ഏട്ടാ".. ഒരു മിനിറ്റ്...അവൾ വേഗം മുകളിലേക്ക് പോയി.....
അവൾ റെഡിയായി വന്നപ്പോഴേക്കും ഡൈനിങ് ടേബിളിൽ എല്ലാവരും ഇരുന്നിരുന്നു....അനുമോൾ മുത്തശ്ശന്റെ മടിയിൽ ഉണ്ട്.....
പെട്ടെന്ന് തന്നെ കഴിച്ചു രണ്ടുപേരും പോകാനായി ഇറങ്ങി....
"അച്ഛാ അമ്മേ ഇറങ്ങട്ടെ...... "
മോളൂ ഉമ്മ രണ്ടുപേരും രണ്ടു കവിളിലും ഉമ്മ വെച്ചപ്പോൾ അനുമോൾ കൈകൊട്ടിച്ചിരിച്ച് കൊണ്ടു രണ്ടുപേർക്കും തിരിച്ചു ഉമ്മ കൊടുത്തു.....
കല്ല്യാണം കഴിഞ്ഞ് ഇപ്പൊൾ 4 വർഷമായി.. ബാംഗ്ലൂരിലെ ജോലി റിസൈൻ ചെയ്തു നാട്ടിൽ സെറ്റിൽഡ് ആയി...മോനെ ഇവിടുത്തെ നമ്പർ വൺ സ്കൂളിൽ ചേർത്തു... ഏട്ടൻ ഒരു പുതിയ കമ്പനി സ്റ്റാർട്ട് ചെയ്തു കൊച്ചിയിൽ.... കൂടെ വിവേക് ഏട്ടൻ ഉണ്ട്... ആതിക്ക് രണ്ടു കുട്ടികൾ... നിയമോൾ സ്കൂളിൽ പോയി തുടങ്ങി.... മോന് ഇപ്പൊൾ ഒരു വയസ് ... ഇടയ്ക്ക് കുട്ടികളുമായി ആതി വരും.... വന്നാൽ പിന്നെ കുട്ടികളും എല്ലാവരുമായി ആ വീട് ഒരു സ്വർഗമാണ്.....
തനിക്ക് ഏട്ടനെയും അച്ഛനെയും അമ്മയെയും നോക്കി വീട്ടിൽ കഴിയാനായിരുന്നൂ ഇഷ്ട്ടം... പക്ഷേ അച്ഛനും അമ്മയും ഏട്ടനും സമ്മതിച്ചില്ല..... മോൾ ജനിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ താൻ കമ്പനിയിൽ പോയി തുടങ്ങി.... മോൾക്കാണെൽ അച്ഛനും അമ്മയും മതി... അച്ഛൻ ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ അമ്മയ്ക് കൂട്ട് അനുമോളാണ്...
അരുൺ വിളിക്കുന്ന കേട്ടാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്... അവൻ ഡ്രൈവ് ചെയ്യുകയാണ്..... കാറിലെ സ്റ്റീരി യോയിൽ നിന്നു മനോഹരമായ ഒരു ഗാനം ഒഴുകി വന്നു... അതിനനുസരിച്ച് അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ താളം പിടിക്കുന്നുണ്ട്...
"എന്താടോ ഇത്ര ആലോചന??? "
ഒന്നുമില്ല ഏട്ടാ... ഞാൻ ഒരോന്നോർത്ത് ഇരുന്നു പോയി... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
"എന്താ എന്റെ ഭാര്യക് ഇത്ര ആലോചിക്കാൻ"...
"നമ്മുടെ പഴയകാലം... "
"മ്മ്"
"ദാ ഓഫീസെത്തി.. ഇറങ്ങണ്ടെ"
എല്ലാവരെയും കോൺഫറൻസ് ഹാളിലേക്ക് വരാൻ പറഞ്ഞിട്ട് അവൻ ക്യാബിനിലേക്ക് കയറി....
മീറ്റിംഗ് ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഉച്ചയായി...
വിവേക് ഇന്ന് ലീവാണ്.... വൈകിട്ട് ആതിയും കുട്ടികളുമായി വീട്ടിലേക്ക് എത്തുന്നുണ്ട്... ഇനി രണ്ടു ദിവസം കുട്ടികൾക്ക് ക്ലാസില്ല...
രണ്ടുപേരും വൈകിട്ട് കുറച്ചു നേരത്തെ ഇറങ്ങി...കുറച്ചു പർച്ചേസ് ഉണ്ട്..
വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും എത്തിയിട്ടുണ്ട്...
കുട്ടികൾ നാലുപേരും കൂടി ഭയങ്കര ബഹളമാണ്...ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി...
എല്ലാ ബഹളങ്ങളും കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ നേരം ഒരുപാടായി.... കുട്ടികൾ മൂന്നുപേരും അപ്പൂപ്പന്റെയും അമ്മുമ്മയുടെയും കൂടെയാണ്.... നിയ മോൾ വന്നുകഴിഞ്ഞാൽ പിന്നെ വിനുകുട്ടന്റെയും അനുമോളുടെയും അടുത്താണ് ഉറക്കം....
റൂമിൽ എത്തിയപ്പോൾ ആളെ അവിടെങ്ങും കാണാനില്ല... ബാൽക്കണിയിൽ നോക്കിയപ്പോൾ എന്തോ വലിയ ആലോചനയോടെ അവിടെ ഊഞ്ഞാലിൽ ഇരിപ്പുണ്ട്...
ഇടയ്ക്ക് അവൻ ഇങ്ങനെ വന്നിരി ക്കാറുണ്ട്... അവൾ പുറകിലൂടെ ചെന്ന് കഴുത്തിലൂടെ കയ്യിട്ടു അവന്റെ മുഖത്തേയ്ക്ക് മുഖം അടുപ്പിച്ചു ചെവിയിൽ മെല്ലെ ഊതി....അവൻ തിരിഞ്ഞു അവളെ തന്റെ മടിയിലേക്ക് ഇരുത്തി..അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കണ്ണിലേക്ക് നോക്കിയിരുന്നു..
"ആളിന്ന് നല്ല റൊമാന്റിക് മൂടിലാണല്ലോ...."ഗീതു പറഞ്ഞുകൊണ്ട് കഴുത്തിലൂടെ കൈ ചുറ്റി അവനോടു ചേർന്നിരുന്നു...
അവർക്കിടയിൽ സുഖമുള്ളൊരു മൗനം നിറഞ്ഞു നിന്നു...
"ഞാൻ എന്ത് പുണ്യമാണ് ചെയ്തത് ഈ ആളെ എനിക്ക് കിട്ടാൻ " അവൾ മെല്ലെ പറഞ്ഞു...
അവൻ പുഞ്ചിരിച്ചുകൊണ്ട് അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തണച്ചു...
"താനല്ല ഗീതു.... ഞാനാണ് പുണ്യം ചെയ്തത്... ഈ പെണ്ണിനെ എനിക് കിട്ടിയത് അതുകൊണ്ടല്ലേ......."
"എന്റെ പുണ്യം" അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.....
വരണ്ടുണങ്ങിയ മരുഭൂമി പോലെ നശിച്ചു പോകാമായിരുന്ന തന്റെ ജീവിതത്തിലേക്ക് ഒരു വേനൽ മഴ പോലെ കടന്നു വന്ന തന്റെ പ്രാണ പ്രിയന്റെ നെഞ്ചിലെ ചൂടിലേക്ക് മുഖം ചേർത്ത് വെച്ച് അവൾ ശാന്തമായി ഉറങ്ങി.......
ശുഭം....
ഹലോ😀👏👋 എല്ലാവരും ഇങ്ങ് പോരെ..... ഞാൻ ഇവിടെയുണ്ട്.... അവർ അവരുടെ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കട്ടെ...... അവിടെ നമുക്കെന്തു കാര്യം....
❤️❤️❤️
കൂട്ടുകാർ പറഞ്ഞു കഥ നിർത്തല്ലെയെന്ന്.... കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... അത്രമാത്രം നിങൾ ഇൗ കഥയെ സ്നേഹിച്ചതു കൊണ്ടാണല്ലോ ...... ഒരു കഥ തുടങ്ങുമ്പോൾ ഒരു ഐഡിയ ഉണ്ട്... അതിൽനിന്ന് വീണ്ടും മുന്നോട്ടുപോയാൽ നിങ്ങൾക്കും എനിക്കും ബോറാകും..........
ഞാൻ വീണ്ടും വരും... ഒരു മനോഹരമായ കഥയുമായി...... നമുക്ക് വീണ്ടും കാണാം അധികം താമസിയാതെ..........എല്ലാവരുടെയും support ഇനിയും ഉണ്ടാകണം......
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷോർട്ട് break 👋,,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ഈ കഥ ഇഷ്ടമായെങ്കിൽ ഒരു വരി എനിക്കായി കുറിക്കണെ🙏🙏🙏
നിങ്ങളുടെ സ്വന്തം Shenka..
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....