ഏട്ടത്തിയമ്മ...

Valappottukal



ഏട്ടൻ മരിച്ചതോടെ വിധവയായ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഞാനാകെ ധർമ്മസങ്കടത്തിലായി...

ഒരുവശത്ത് ജീവനു തുല്യം സ്നേഹിക്കുന്നവൾ മറുവശത്ത് അമ്മയുടെ സ്ഥാനമുള്ള ഏട്ടത്തിയമ്മയും....

അമ്മ കൊടുത്ത ഏഴുതിരിയിട്ട നിലവിളക്കുമേന്തി ഏട്ടത്തിയമ്മ വീടിന്റെ പടികൾ കയറിയ നിമിഷത്തിൽ എനിക്ക് തോന്നിയത്,എന്റെ അമ്മ ചെറുപ്പമായത് പോലെയായിരുന്നു....

സമ്പന്നയായിട്ടു കൂടി ഏട്ടത്തി ഒരിക്കൽ പോലും അതിന്റെ പൊങ്ങച്ചം കാണിച്ചിരുന്നില്ല.വീട്ടിലെ എല്ലാവരുടെയും ഇഷ്ടത്തിനു പാത്രമാകാൻ ഏട്ടത്തിയമ്മക്ക്  പെട്ടെന്ന് കഴിഞ്ഞത് തന്നെ ആ സ്വഭാവവിശേഷങ്ങൾ ഒന്നുകൊണ്ടു തന്നെയായിരുന്നു...

ഏട്ടത്തി എനിക്ക് ഏറ്റവും ബെസ്റ്റ്  ഫ്രണ്ട് ആയിമാറിയതും പെട്ടന്നായിരുന്നു.എനിക്ക് എന്റെ അമ്മയോട് സംസാരിക്കുന്ന സ്വാതന്ത്ര്യത്തിൽ തന്നെ ഏട്ടത്തിയോട് സംസാരിക്കാൻ കഴിഞ്ഞതും ഞങ്ങളുടെ മനസ്സിൽ കളളമില്ലാത്തത് കൊണ്ടായിരുന്നു...

എന്റെ പ്രണയത്തെ കുറിച്ച് ആദ്യം ഞാൻ പറഞ്ഞതും ഏട്ടത്തിയോടായിരുന്നു.ഒരിക്കൽ ഏട്ടത്തിക്ക് ഞാനവളെ കാണിച്ചു കൊടുക്കുകയും ചെയ്തു...

രാത്രി സമയത്ത് ഞാൻ താമസിച്ചു വന്നാൽ കൂടി പരിഭവമില്ലാതെ ഏട്ടത്തിയമ്മ വീടിന്റെ കതകു തുറന്നു തരും.ഭക്ഷണം വിളമ്പി തരാനെന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കണ്ടെന്നു വിചാരിച്ചു ഞാൻ മുറിയിലേക്ക് വലിയും.അപ്പോൾ ഏട്ടത്തിയുടെ  സ്വരം പിന്നാലെയെത്തും..

"അനിയൻ കുട്ടാ വിശന്നു കിടക്കേണ്ടാ...ഏട്ടത്തി വിളിമ്പി വെച്ചിട്ടുണ്ട്. കഴിച്ചിട്ടു കടന്നാൽ മതി"

ആ സ്നേഹം കാണുമ്പോൾ നിരസിക്കാനും കഴിയില്ല.ഏട്ടത്തിയമ്മയുടെ സ്നേഹപൂർണ്ണമായ ഉപദേശം എന്നെ ആകെപ്പാടെ മാറ്റിയെടുത്തു.വീട്ടിൽ വരുന്നത് നേരത്തെ കൂടി ആയപ്പോഴേക്കും എല്ലാവർക്കും സന്തോഷമാവുകയും ചെയ്തു...

അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുമ്പോഴാണ് ഏട്ടനു അറ്റാക്ക് വന്നു മരിച്ചത്.ഏട്ടന്റെ വിയോഗം ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞില്ല. അതോടെ ഏട്ടത്തിയമ്മയുടെ പഴയ പ്രസരിപ്പൊക്കെ എവിടെയോ പോയി മറഞ്ഞു.പാവം ഏട്ടന്റെ ഓർമ്മകളുമായി മുറിയിൽ തന്നെ ഒതുങ്ങിക്കൂടി....

വീട്ടുകാർ ഏട്ടത്തിയമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി നിർബന്ധിച്ചപ്പോഴും അവർക്ക് വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നു...

"അമ്മേ ഒരുപെണ്ണിനെ സംബന്ധിച്ച് താലികെട്ട് കഴിഞ്ഞാൽ ആ ആളും ആളിന്റെ വീട്ടുകാരുമാണ് ഏറ്റവും വലുത്.എന്നു കരുതി ഞാൻ നിങ്ങളെയൊന്നും മറക്കില്ല.ജന്മം തന്ന മാതാപിതാക്കൾ എന്നും വലുത് തന്നെയാണ്. എന്റെ ഏട്ടന്റെ ഓർമ്മകൾ നിറഞ്ഞ വീട്ടിൽ നിന്ന് ഞാനെങ്ങുമില്ല.ക്ഷമിക്കണം"

ഏട്ടത്തി അവിടെയും ഞങ്ങളെ അത്ഭുതപ്പെടുത്തുക ആയിരുന്നു. എല്ലാവരും കരുതിയത് ഏട്ടത്തി സ്വന്തം വീട്ടിലേക്ക് പോകുമെന്നാണ്...

ഏട്ടൻ മരിച്ചു കഴിഞ്ഞാണ് ഏട്ടത്തി പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത്.എന്നെ സംബന്ധിച്ച് അതൊരു പുനർജീവനായിരുന്നു....

പക്ഷേ എന്റെ വീട്ടുകാരുടെ ഭാവം മാറിയത് പെട്ടെന്ന് ആയിരുന്നു. എല്ലാവരും കൂടി ആലോചിച്ച് ഞാൻ ഏട്ടത്തിയമ്മയെ വിവാഹം കഴിക്കണമെന്നായിരുന്നു...

അതിനു അവർ കണ്ടെത്തിയ കാരണം എന്നെയും ഏട്ടത്തിയെയും അമ്പരപ്പിച്ചു...

"ഏട്ടത്തി പ്രഗ്നന്റ് ആയതിനാൽ സ്വത്തുക്കളുടെ അവകാശം അതിനും കൂടിയുണ്ട്. നാളെ ഏട്ടത്തിയമ്മ മറ്റൊരു വിവാഹം കഴിച്ചാൽ സ്വത്ത് അന്യാധീനപ്പെട്ടു പോകും"

വീട്ടുകാർ അവരുടെ തീരുമാനം പറഞ്ഞതോടെ ഞാനും നിലപാട് കടുപ്പിച്ചു....

"പ്രായത്താൽ എനിക്ക് ഇളയതാണെങ്കിലും കർമ്മത്താൽ നിങ്ങളെന്റെ അമ്മയാണ്.എന്റെ അമ്മയുടെ സ്ഥാനം അതെന്നും അങ്ങനെ തന്നെ ആയിരിക്കും"

എന്റെ തീരുമാനം കേട്ടതോടെ വീട്ടുകാർ ഞെട്ടിയെങ്കിലും എന്റെ ഏട്ടത്തിയമ്മയുടെ മുഖം തെളിഞ്ഞു...

"എനിക്കറിയാം അനിയൻ കുട്ടാ നിനക്കെന്നെ മറ്റൊരാളായി കാണാൻ പറ്റില്ലെന്ന്. എന്നും ഏട്ടത്തിയുടെ മനസ്സിൽ നിന്റെ സ്ഥാനം അങ്ങനെ തന്നെ ആയിരിക്കും.നീയെനിക്കെന്റെ മകൻ തന്നെയാണ്"

"അതെ ഏട്ടത്തിയമ്മേ അതാണ് ശരി"

ഏട്ടത്തിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...എനിക്കും സങ്കടമേറി....

"ഏട്ടത്തി വിധവയാണെന്ന് കരുതി നാളെയൊരിക്കൽ മറ്റൊരു വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചാൽ പറഞ്ഞാൽ മതി അനിയന്റെ സ്ഥാനത്ത് നിന്ന് ഞാനാ ഉത്തരവാദിത്വം ഭംഗിയായി നടത്തും.വിധവയെന്നാൽ ജീവിക്കാൻ അനുമതി നിഷേധിച്ചവളെന്നല്ല അർത്ഥം"

അവസാന വാചകം ഞാൻ അച്ഛനെയും അമ്മയെയും നോക്കിയാണു പറഞ്ഞത്.അതോടെ അവരുടെ തലയും താണു...

"ഇല്ല അനിയാ ഏട്ടത്തിയുടെ കഴുത്തിൽ താലി ചാർത്തിയ നിന്റേട്ടൻ എനിക്ക് ആയുഷ്കാലം ജീവിക്കാനുള്ള ഓർമ്മകൾ തന്നിട്ടുണ്ട്.ഇപ്പോൾ ആ രക്തത്തിലൊരു കുഞ്ഞിനെയും.ഏട്ടത്തിക്ക് ജീവിക്കാൻ ഇത്രയും മതി. ഏട്ടത്തി ഈ വീട്ടിൽ തന്നെ കാണും"

ഏട്ടത്തിയുടെ വാക്കുകളിൽ നിന്ന് തെറ്റുകൾ മനസ്സിലാക്കിയ അച്ഛനും അമ്മയും തെറ്റുകൾ തിരിച്ചറിയുമ്പോൾ ഞങ്ങളുടെ വീട് വീണ്ടും ഉണരുകയായിരുന്നു....

"പുതിയ അതിഥിയെ വരവേൽക്കുവാനായിട്ട് ഞങ്ങളുടെ വീടും ഒരുങ്ങി"

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണെ...

ശുഭം

രചന: സുധീ മുട്ടം

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top