വേനൽമഴ. ഭാഗം. 4

Valappottukal
വേനൽമഴ.  ഭാഗം. 4

അവർ കോളേജിൽ എത്തി.  ഗീതു കോളജിലെ വാക മരച്ചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു.
ആതി  ചെന്ന് അവളുടെ അടുത്തിരുന്നു.

"എങ്ങനെയുണ്ട് നിനക്"

 ഒ"രു ചെറിയ പനി അത്രേയുള്ളൂ. "

അവൾ നോക്കിയപ്പോൾ

അരുൺ അവരുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു . ബ്ലു കളർ ജീൻസിൽ  വൈറ്റ് കളർ ഷർട്ട് അലസമായി ചീകി ഒതുക്കി വെച്ചിരിക്കുന്ന മുടി .....  അടിപൊളി ലുക്കിൽ നടന്നു വരുന്ന അവനെ    അവൾ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു.

അവൻ അടുത്തെത്തി

ഹായ് ഗീതു

അവൾ  ചിരിച്ചു

ആതി  നോക്കുമ്പോൾ രണ്ടുപേരും കണ്ണിൽ.കണ്ണിൽ നോക്കി ഇരിക്കുന്നു.

ഹലോ എന്താ രണ്ടുപേരും കൂടി

അവർ ഞെട്ടി നോക്കുമ്പോൾ ആതി  ഒരു വഷള  ചിരിയോടെ നിൽക്കുന്നു.  അവർ ചമ്മലോടെ നിൽക്കുമ്പോൾ


"മ്മ് നടക്കട്ടെ നടക്കട്ടെ  പൂച്ച പാല് കുടിച്ചാൽ അറിയില്ലയെന്ന് കരുതിയോ രണ്ടാളും

കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ഏട്ടന് ഒരു ഇളക്കം

Diii മോളെ ഞാൻ

 അവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപേ അവൾ ഓടി ക്ലാസ്സിലേക്ക്

 അതേയ് ഏട്ടാ എനിക്കിഷ്ടമാണ് ഗീതു എന്റെ എട്ടത്തിയമ്മയായി വരുന്നത് കേട്ടോ . ഓടുന്നതിനിടയിൽ ആതി വിളിച്ചു പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ ഗീതു
നിന്നു.. തിരിഞ്ഞു   നോക്കുമ്പോൾ ഒരു കള്ള ചിരിയോടെ  അരുൺ തന്നെ നോക്കി നിൽക്കുന്നു.  അവൾ നാണത്തോടെ ഓടി ക്ലാസ്സിലേക്ക് പോയി ആതിയുടെ അടുത്തിരുന്നു.  ആതി അവളെ കെട്ടിപ്പിടിച്ചു കൊണ്ടു ഏട്ടത്തിയമ്മേ എന്ന്  ചെവിയിൽ വിളിച്ചു.

എനിക് എന്റെ ഏട്ടന്റെ പെണ്ണായി നീ വരുന്നത് ഭയങ്കര സന്തോഷമാണ്

എനിക്കറിയാം ഏട്ടൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു

നീ ഒരിക്കലും എൻറെ ഏട്ടനെ വിഷമിപ്പിക്കരുത്.. ചേട്ടൻ ഒരു പാവമാണ്

ഗീതു അവളെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അങ്ങനെ അവർ പ്രണയിച്ചും ഇണങ്ങിയും പിണങ്ങിയും ദിവസങ്ങൾ  കടന്നുപോയി. ഇടയ്ക്കിടെ അരുൺ അവളെ കാണാൻ വരും. 

 അവർ കോളേജ് സെക്കൻഡ് ഇയർ ആയി. പഠിത്തത്തിൽ ആയാലും മറ്റ് കലാപരിപാടികളിൽ ആയാലും ഗീതു ഒന്നാം സ്ഥാനത്തായിരുന്നു. അവൾക്ക് കോളേജിൽ ഒരുപാട് ആരാധകരുണ്ടായി.

ഇതിനിടെ ആതി ഗീതുവിൻറെ വീട്ടിൽ വരികയും  അച്ഛനുമായി നല്ല കൂട്ട് ആവുകയും ചെയ്തു. മാധവൻനായർക്ക് അവൾ സ്വന്തം മകളെപ്പോലെ ആയിരുന്നു.

ഒരുദിവസം രാവിലെ ആതി ഗീതുവിൻറെ വീട്ടിലെത്തി

എന്താ മോളെ രാവിലെതന്നെ. അച്ഛൻ ചോദിച്ചു

ഒന്നുമില്ല അങ്കിൾ എനിക്കിവിടെ വന്നുകൂടെ

മോൾക്ക് എപ്പോ വേണമെങ്കിലും വരാലോ ചിരിയോടെ മാധവൻനായർ പറഞ്ഞു

ഗീതു എവിടെ അങ്കിൾ

മോളെ ഗീതു... ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ

ഗീതു ...ഗീതു ...ആതി വിളിച്ചു കൊണ്ട് അകത്തേക്ക് കയറി

ആതി നീ ഇവിടെ
നീ വേഗം റെഡി ആവു  ഒരു സർപ്രൈസ് ഉണ്ട്

എന്താടി

അതൊക്കെ ഉണ്ട് എന്റെ എട്ടത്തിയമ്മെ

നമുക്ക് എന്റെ വീട്ടിൽ.പോകാം

ഞാൻ വരണോ മോളെ

വരണം വന്നെ പറ്റൂ.... എല്ലാരും നിന്നെ അവിടെ കാത്തിരിക്കുകയാണ്...പെട്ടെന്ന് ഒരിങ്ങിക്കെ പെണ്ണേ....

അങ്കിൾ ഞാൻ ഇവളെ കൊണ്ടു പോക്കൊട്ടെ.

എവിടെയാ മോളെ

എൻറെ വീട്ടിലാ അങ്കിൾ

ശരി മോളെ പോയിട്ട് വരൂ.

അങ്കിൾ പ്ലീസ്  ഞാൻ നാളെ രാവിലെ ഗീതുനെ കൊണ്ടു വിടാം

പ്ലീസ് അങ്കിൾ പ്ലീസ്

ശരി മോളെ രാവിലെ തന്നെ വന്നേക്കണെ

ഓകെ  അങ്കിൾ

വാ കേറു

ഗീതു സ്‌കൂട്ടിയിൽ കയറി രണ്ടു പേരും കൂടി ടൗണിൽ പോയി ഷോപ്പിംഗ് ഒക്കെ ചെയ്തിട്ട് വീട്ടിലേക്ക് പോയി. 

അവർ ശ്രീ മംഗലം വീട്ടിന്റെ ഗേറ്റിൽ എത്തി. സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു. വണ്ടി അകത്തു വെച്ചിട്ട് നോക്കിയപ്പോൾ ഗീതു വീട്ടിലേക്ക് നോക്കി കണ്ണ് മിഴിച്ചു നിൽക്കുന്നു.

എന്താ  നോക്കുന്നത്

എന്ത് വലിയ വീട്

വാ

ഗീതു അവളുടെ കൈയും പിടിച്ച് അകത്തേക്ക് കയറി.

വലതുകാൽ വെച്ച് കയറിക്കോ മോളെ ആതി ചിരിയോടെ അവളുടെ ചെവിയിൽ പറഞ്ഞു. അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു.

ഹാളിൽ കയറി അവൾ ചുറ്റും നോക്കി.
അവളോർത്തു ഇൗ ഹാളിന്റെ അത്രേയുള്ളൂ തന്റെ വീട്.
ഇൗ വീട്ടിൽ വന്നു കയറാനുള്ള ഒരു അർഹതയും തനിക്കില്ല.

ഒരോന്നാലോചിച്ച് കൊണ്ടു നിൽക്കുമ്പോഴാണ് ...

മോളെ.  ...

വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ നല്ല ഐശ്വര്യമുള്ള ഒരമ്മ  തന്നെ നോക്കി ചിരിച്ച് കൊണ്ടു നിൽക്കുന്നു.

അരുൺ ഏട്ടന്റെ അമ്മ അവൾ അമ്മയുടെ കാൽ തൊട്ടു കണ്ണിൽ വെച്ചു. 
അമ്മ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. 

സുഖമാണോ മോളെ . മോളെ കണ്ടിട്ടില്ല എന്നേയുള്ളൂ. ഇവിടെ ആതിക്‌ മോളെ കുറിച്ച് പറയാനെ സമയം ഉള്ളൂ. ശ്രീദേവി ചിരിചൂ

സുഖമാണ് ആന്റി

മോൾ എന്നെ അമ്മ എന്ന് വിളിച്ചാൽ മതി.

മോളുടെ സ്വന്തം അമ്മയാണെന്ന് കരുതുക
അവളുടെ കണ്ണ് നിറഞ്ഞു.

അയ്യേ മോൾ കരയുന്നോ

അമ്മ അവളെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചു.

പെൺകുട്ടികൾ കരയാൻ പാടില്ല

അവർ അവളെയും കൊണ്ട് സെറ്റിയിൽ ഇരുന്നു.

ഓ ഇപ്പൊ നമ്മളെ ഒന്നും വേണ്ട അല്ലേ. പുതിയ മോളെ കിട്ടിയപ്പോൾ. ആതി കെറുവോടെ മുഖം വീർപ്പിച്ചു  മാറിയിരുന്നു.

ഇങ്ങനെയൊരു കുശുമ്പി പാറു അമ്മ ചിരിയോടെ അവളെയും ചേർത്ത് പിടിച്ചു.
രണ്ടുപേരും ആ അമ്മയുടെ തോളിൽ ചാരി ഇരുന്നു.

നിങ്ങൾക്ക് വിശക്കുന്നുണ്ടാവില്ലേ  ഞാൻ ഊണ് എടുത് വെക്കാം

മോളെ ആതി, ഗീതു മോൾക്‌ മുറി കാണിച്ചു കൊടുക്ക് എന്നിട്ട് ഫ്രഷ് ആയി ഡ്രസ്സ് മാറി വാ

വാ ഗീതു

അവൾ ഗീതുവിൻറെ  കൈ പിടിച്ചു   step കയറി മുകളിൽ ഉള്ള അവളുടെ റൂമിലേക്ക് പോയി.

ആതിയുടെ റൂമിന്റെ ഓപ്പോസിറ്റ് ഉള്ള റൂം കാണിച്ചിട്ട് അതാണ് ഏട്ടന്റെ മുറി എന്ന് പറഞ്ഞു.

അവൾ അങ്ങോട്ട് നോക്കി. അത് അടഞ്ഞു കിടക്കുന്നു

അവൾ അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ഹെല്ലോ അവിടെ എട്ടനില്ല. ഏട്ടൻ  പുറത്ത് പോയെക്കുവ നോക്കണ്ട ഇങ്ങു പോരെ

ഗീതു ചമ്മലോടെ തിരിഞ്ഞു റൂമിലേക്ക് കയറി. .

ആതി  അവളുടെ അലമാര തുറന്നു കൊടുത്തിട്ട് അതിൽ നിന്ന് ഡ്രസ്സ് എടുത്തു വേഗം കുളിച്ചു വരാൻ പറഞ്ഞിട്ട് താഴേയ്ക്ക് പോയി. 

ഗീതു റൂമിന്റെ  വാതിൽ അടച്ചിട്ടു   കബോർഡിൽ നിന്ന്  ഒരു ദാവണി എടുത്തു  ബാത്റൂമിൽ കയറി കുളിച്ച് ഇറങ്ങി . മുടി അഴിച്ചു കുളിപ്പിന്നൽ കെട്ടി വിടർത്തിഇട്ടു നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് വെച്ചു. തീർന്നു ഒരുക്കം.

താഴേയ്ക്ക് ഇറങ്ങാൻ ആയി  റൂം തുറന്നു. അറിയാതെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാതിലിലേക് പോയി. ഇപ്പോഴും ലോക് ആണ്.
നോക്കിയപ്പോൾ ആ റൂമിന്റെ സൈഡിൽ  നിന്ന് ബാൽക്കണിയിലേക്ക്  ഒരു വാതിൽ.കണ്ടൂ.  അവൾ ആ വാതിലിനു നേർക് നടന്നു. വാതിൽ തുറന്ന് അവൾ ബാൽക്കണിയിലേക്ക് ഇറങ്ങാൻ തുടങ്ങവെ ആതി മുകളിലേക്ക് കയറിവന്നു. 

 നീ ഇവിടെ  നിൽക്കുവായിരുന്നോ താഴെ അമ്മ നിന്നെ അന്വേഷിക്കുന്നു വരൂ ഉണ് കഴിക്കാം നമുക്ക്.

ആതി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് താഴേക്കിറങ്ങി. താഴെ എത്തിയപ്പോൾ
ഡൈനിങ് ടേബിളിൽ ആതി യുടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു

വരൂ മോളെ  ഇരിക്

ഞാൻ ഇവിടെ നിന്നോളാം അങ്കിൾ

അതൊന്നും സാരമില്ല മോൾ ഇരിക്
വിജയ് അവളെ അടുത്തു പിടിച്ചിരുത്തി
ആതീയും വന്നു അടുത്തിരുന്നു

"ദേവി പറഞ്ഞു മോൾ വന്നിട്ടുണ്ടെന്ന്.. "

"കോളജിലെ ടോപ്പർ ആണെന്ന് കേട്ടല്ലോ."

അവൾ ചിരിച്ചു.

"അച്ഛന് സുഖമാണോ മോളെ"

"അതേ അങ്കിൾ"

"ദേവി അരുൺ വന്നില്ലേ"

"ഇല്ല വിജയേട്ട  ഇപ്പൊൾ എത്തും. "

"ആഹ് ധാ എത്തിയല്ലോ ഏട്ടൻ......"



തുടരും........

കൂട്ടുകാരുടെ request പോലെ  ഇന്ന് രണ്ടു part ഉണ്ട് അടുത്തത് വൈകിട്ട്... കമന്റും ലൈക്കും പൊന്നോട്ടെ.........


Shenka...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top