മൗനാനുരാഗം, ഭാഗം 28

Valappottukal
മൗനാനുരാഗം, ഭാഗം 28


#മൗനാനുരാഗം_വളപ്പൊട്ടുകൾ

 സോറി പറഞ്ഞില്ലേ...നോക്ക്  ലക്ഷ്മി...നീ ഇങ്ങനെ തുടങ്ങരുത് കെട്ടോ... ലേറ്റ് ആയി പോയി... വിളിച്ചിട്ടു കിട്ടിയുമില്ല..... "അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് വന്നു

"ഏട്ടാ.. എന്റെ അടുത്ത് വരരുത്.ഒന്നു മാറി പോകു... .." ഈ തവണ അവൾ തന്റെ നാസിക പൊത്തി പിടിച്ചു കൊണ്ട് ആണ് പറഞ്ഞത്..

"എന്താ... നിനക്കെന്ത് പറ്റി ലക്ഷ്മി.. "

"ഏട്ടാ പ്ലീസ്
.ഏട്ടൻ അടുത്ത് വരുമ്പോൾ എനിക്കു എന്തോ... വൊമിറ്റു ചെയ്യാൻ തോന്നുന്നു...

"ങേ... നീ എന്താ ലക്ഷ്മി ഈ പറയുന്നത്.. ഞാൻ അടുത്ത് വന്നപ്പോൾ നിനക്ക് ശർദ്ധിക്കാൻ വരുവാണെന്നോ... "ഒന്നും മനസിലാകാത്തത് പോലെ അവൻ അവളെ നോക്കി..

വായും മുക്കും പൊത്തിപിടിച്ചു കൊണ്ട് ഇരിക്കുക ആണ് ലക്ഷ്‌മി ..

"സത്യം ആണ് ഏട്ടാ ഞാൻ പറയണത്... എനിക്ക് ഭയങ്കരമായിട്ടും വൊമിറ്റ് ചെയ്യാൻ തോന്നുവാ... "

ലക്ഷ്മി വീണ്ടും ബാത്‌റൂമിലേക്ക് ഓടി..

"പുറം തടവി തരണോ ഞാന്... "

"വേണ്ട വേണ്ട.. ഒന്നു പോയി തന്നാൽ മതി... "

അവൾ വായ കഴുകിയിട്ടു വീണ്ടും കട്ടിലിലേക്ക് വന്നു..

"ഇതെന്തു ആണ് ഇങ്ങനെ..... ഞാൻ ഇതൊക്കെ ആദ്യായിട്ട് കേൾക്കുവ.. "

"എനിക്കും ഇതൊക്കെ ആദ്യത്തെ അനുഭവം ആണ്... "

"ശരി.. ശരി... ഇനി ഞാൻ എന്താണ് ചെയേണ്ടത്... ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു.. "

"എനിക്കൊന്നും അറിയാൻ വയ്യാ..." അവൾ കട്ടിലിലേക്ക് പുറം തിരിഞ്ഞു കിടന്നു..

അവൻ തുണി മാറിയിട്ട് കുളിക്കാൻ കയറി ....

ഒരു ടാങ്ക്‌വെള്ളം എങ്കിലും ദേഹത്തു ഒഴിച്ച് കാണും അവൻ...

"ഹോ..... ഇനി മണം ഉണ്ടെന്നങ്ങാനും പറഞ്ഞാൽ നീ എന്റെ കൈയിൽ നിന്നു മേടിക്കും... "

വൈശാഖൻ തല തുവർത്തി കൊണ്ട് ഇറങ്ങി വന്നു...

ലക്ഷ്മി ഒന്നു ചെരിഞ്ഞു നോക്കി..

"ഏട്ടാ.... എന്നോട് പിണങ്ങല്ലേ... പ്ലീസ്... എനിക്കു ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു... സത്യായിട്ടും.. "

"ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് നോക്കിക്കേ... "

"മ്... കുഴപ്പമില്ല...നമ്മുടെ സോപ്പിന്റെ മണം എനിക്കു ഇഷ്ട്ടം ആണ്... പക്ഷേ.. ആ പെർഫ്യൂം.. അതാണോ എന്ന് ആണ് എനിക്ക് ഡൌട്ട്.. "

"എങ്കിൽ ആ പെർഫ്യൂം ഇനി ഉപയോഗിക്കുന്നില്ല.. അത്‌ പോരെ.. "

അവൻ വന്നു അവളുടെ അടുത്ത് കിടന്നു...

"എടി.. ഇങ്ങോട്ട് തിരിഞ്ഞു കിടക്കെടി.. "അവൻ അവളുടെ ചുമലിൽ പിടിച്ചു വലിച്ചു..

"അടങ്ങി കിടക്കു അവിടെ.. ഇനി വാഷ്‌റൂമിലേക്ക്  എഴുന്നേൽക്കാൻ എനിക്കു വയ്യ... "

"ഓഹ്... ഭവതി ഇപ്പോൾ അങ്ങനെ ആയോ... അപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ഔട്ട്‌ ആയി അല്ലേ.. '

"ഏട്ടാ... പ്ലീസ്... "

"എന്തോന്ന് പ്ലീസ്... എന്റെ കുഞ്ഞുലക്ഷ്മി... അമ്മക്കിട്ടു അച്ഛൻ പണി കൊടുത്തു കേട്ടോ.. ഇനി നമ്മൾ രണ്ടും ആണ് കൂട്ട്.. "

അവനും അവളുടെ  വശത്തേക്ക് ചെരിഞ്ഞു കിടന്നു.. എന്നിട്ട് വലംകൈ കൊണ്ട് അവളുടെ വയറിൽ വട്ടം പിടിച്ചു..

"ഒന്നു വിടുന്നുണ്ടോ മനുഷ്യ... അവിടെ എങ്ങാനും ചുരുണ്ടു കൂടി കിടക്കാൻ നോക്ക്.. എല്ലാം ഒപ്പിച്ചു വെച്ചിട്ട്... ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് കെട്ടോ.. "

"ആഹ്ഹ... നിന്റെ പറച്ചില് കേട്ടാൽ തോന്നും ഞാൻ ബാലൻ കെ നായർ ആയിട്ടാണ് നിന്റെ കൂടെ കിടന്നത് എന്ന്... "
.
"ഏട്ടാ.. അമ്മ ചോദിച്ചു ... വിജിച്ചേച്ചി ചോദിച്ചു ... വീട്ടിൽ ചെന്നപ്പോൾ എന്റെ അമ്മ ചോദിച്ചു ... എന്റെ ഫ്രണ്ട്സ് ചോദിച്ചു... ഇങ്ങനെ നാട്ടുകാരും വീട്ടുകാരും ഒക്കെ എന്നെ ഒരു ചോദ്യചിഹ്നം ആക്കിയപ്പോൾ... അതിനു സൊല്യൂഷൻ ഞാൻ കണ്ടുപിടിച്ചു... ഞാൻ ചെയ്തത് തെറ്റാണോ... നിന്റെ പൂർണ സമ്മതത്തോടെ അല്ലായിരുന്നോടി എല്ലാം..അതിൽ എന്ത് തെറ്റാണ് ഉള്ളത്.. . നീ പറയ്‌.. "

"അയ്യെടാ... ഒരു തെറ്റും ഇല്ലാ... നൂറു ശതമാനം ശരി ആണെന്നെ.. ഒരു വലിയ കണ്ടുപിടിത്തം നടത്തി ഇരിക്കുന്നു.. കിടന്നു ഉറങ്ങാൻ നോക്ക് മനുഷ്യ... "

"ആഹ്ഹ.. എന്നിട്ട് നിന്റെ ഒരു വർത്തമാനം... ഈ പാവം എന്നെ നീ കുറ്റപ്പെടുത്തുക ആണോടി... "

"ഞാൻ പറഞ്ഞത് തിരിച്ചു എടുക്കുന്നു.. കാര്യം തീർന്നോ..ദൈവത്തെ ഓർത്തു ഒന്നു കിടക്ക് മനുഷ്യ... "

"ഞാൻ കിടന്നോളാം... ഇത് എന്റെ കുഞ്ഞു ലക്ഷ്മിക്ക്.. "

അവൻ അവളുടെ വയറിൽ ചുംബിച്ചു..

"ഗുഡ്നൈറ്റ്‌ പൊന്നെ.. "

"അച്ഛ... ഗുഡ്നൈറ്റ്‌ പറഞ്ഞില്ലേ.. ഇനി  വാവ ഉറങ്ങിക്കോ.." അവളും ചിരിച്ചു കൊണ്ട് പറഞ്ഞു..

"എടി.. എനിക്കൊരു ഉമ്മ താടി പൊന്നെ.. "

"ങേ.. അത്രക്ക് ബുദ്ധിമുട്ട് ആണോ ഏട്ടന്... "

"പിന്നില്ലേ... എനിക്കൊന്ന് ഉറങ്ങേണ്ടടി... "

"അതിനു... "

"അതിനു നീ ഒരു ഉമ്മ താ... അത്രയും ഒള്ളു.. "

"ഉമ്മ തന്നാൽ ഉറങ്ങുമോ... "

"മ്.. നോക്കാം... വേറെ നിർവാഹം ഇല്ലാലോ... "

"എങ്കിലേ.. ഇപ്പൊ തല്ക്കാലം എന്റെ മോൻ ഉറങ്ങേണ്ട... "

"കുഞ്ഞുലക്ഷ്മി... നിന്റെ അമ്മയ്ക്കു ഇത്തിരി ജാട കൂടുന്നുണ്ട് കെട്ടോ.. എല്ലാം അച്ഛ ക്ഷമിക്കുവാ.. നിനക്ക് വേണ്ടി... "

"ഓഹ്.. ഒരു ഔദാര്യം.. ഒന്നു പോടാ ചെറുക്കാ... "

അവൻ എത്രയൊക്കെ നിർബന്ധിച്ചിട്ടും അവൾ അവന്റെ നേർക്ക് ഒന്നു തിരിഞ്ഞു പോലും കിടന്നില്ല..

****************************

"നമ്മുടെ മക്കളിൽ ഒരാൾക്ക് സന്തോഷവും ഒരാൾക്ക് സങ്കടവും... പിന്നെ എങ്ങനെ നമ്മൾക്ക് മനസിന്‌ സമാധാനം കിട്ടും.. "

ശ്യാമളയും അശോകനും രാത്രി ഏറെ വൈകി എങ്കിലും ഉറങ്ങാതെ കിടക്കുക ആണ്. 

"എനിക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല ശ്യാമളേ... അവൻ ഒരു പക്കാ ഫ്രൊഡ് ആണെന്ന് തോന്നുന്നു "

"ദീപ മോള് നമ്മുടെ കൂടെ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് ഇപ്പൊ അവള് ആ നശിച്ചവന്റെ കൂടെ അല്ലെ.. "

"എന്നാലും എനിക്കു അങ്ങോട്ട് മനസിലാകുന്നില്ല.. അവൻ ഇത്തരക്കാരൻ ആണോടി.. "

"ആഹ്... എനിക്കൊന്നും അറിയില്ല.... ഒന്നും ഇല്ലാതെ ആണോ എന്റെ മോള് സ്വയം ജീവനൊടുക്കാൻ നോക്കിയത്, അത്രക്ക് മനസ്സിൽ തട്ടിയിട്ട് ആണ് അവൾ... "ശ്യാമള കരഞ്ഞു..

"മ്... പോട്ടെ.. ആ കാർത്തികിനോട് ഞാൻ പറഞ്ഞിട്ടുണ്ട് അവനെ ഒന്നു വാച്ച് ചെയ്യാൻ.. അവൻ എല്ലാം കണ്ടു പിടിച്ചു തരും എന്നാണ് എന്റെ പ്രതീക്ഷ.. എന്നിട്ട് വേണം എന്റെ മോളുടെ ജീവിതം നശിപ്പിച്ച ആ ചെറ്റയെ എനിക്കു ഒന്നു കാണാൻ.. "

"എല്ലാം എന്റെ കുഞ്ഞിന്റെ വിധി.. അല്ലാണ്ട് എന്ത്.. ഈ ജാതകവും ജ്യോതിഷവും ഒന്നു സത്യം അല്ല... പത്തിൽ പത്തു പൊരുത്തം എന്ന് പറഞ്ഞു കെട്ടിച്ചു അയച്ചതാണ്
എല്ലാം കള്ളം അല്ലേ.. "

ശ്യാമളയുടെ ചോദ്യത്തിന് അശോകന്റെ മുന്നിൽ ഉത്തരം ഇല്ലായിരുന്നു..

ഒരു കണക്കിന് തന്റെ ഭാര്യ പറഞ്ഞത് സത്യം ആണെന്ന് അയാൾക്കും തോന്നി

എന്നിരുന്നാലും അവനെയും അവളെയും താൻ പൊക്കും... ഉറപ്പ്.

****-******-
ബ്രഷ് ചെയ്തപ്പോൾ രണ്ട് മൂന്ന് തവണ ലക്ഷ്മി ഓക്കാനിച്ചു...

"ഈ പേസ്റ്റ് മാറ്റണം.. എനിക്കു ഈ ടേസ്റ്റ് ഇപ്പൊ പിടിക്കുന്നില്ല കെട്ടോ.. "

"ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷ്‌ണമില്ല... "

പിറുപിറുത്തുകൊണ്ട് വൈശാഖൻ കുളിക്കാൻ കയറി പോയി..

കാലത്തേ എഴുനേറ്റ് ലക്ഷ്മിയും വൈശാഖനും കൂടി അമ്പലത്തിൽ പോയിരിക്കുക ആണ്...

നൂല് ജപിച്ചു കെട്ടാൻ വേണ്ടി പറഞ്ഞു വിട്ടതാണ് സുമിത്ര രണ്ടാളെയും കൂടി..

ലക്ഷ്‌മി ഇത്തിരി പേടി ഉള്ള കൂട്ടത്തിൽ ആണെന്ന് വൈശാഖനും അറിയാമായിരുന്നു... അതുകൊണ്ട് ആണ് രാവിലെ തന്നെ അവനും പോകാം എന്ന് തീരുമാനിച്ചത്..

ക്ഷേത്രത്തിൽ തിരക്ക് കുറവായിരുന്നു.. അതുകൊണ്ട് വേഗം തന്നെ പുഷ്പാഞ്ജലിയും കഴിപ്പിച്ചു ചരടും ജപിച്ചു മേടിച്ചു കൊണ്ട് അവർ രണ്ടാളും വീട്ടിലേക്ക് വന്നു..

അപ്പോളേക്കും സുമിത്ര ദോശയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു..

കാപ്പി കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് വൈശാഖന്റെ ഫോൺ ശബ്‌ദിച്ചത്...

"ഹലോ... വൈശാഖേട്ട... ആളെ കിട്ടിയിട്ടുണ്ട്.. എത്രയും പെട്ടന്ന് ജംഗ്ഷനിൽ എത്താമോ... "

കാർത്തിക് പറഞ്ഞത് കേട്ടതും വൈശാഖൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ചാടി എഴുനേറ്റു..

"നീ എങ്ങോട്ടാ മോനേ "
.അവന്റെ വെപ്രാളം കണ്ടതും സുമിത്ര ഓടി അരികിലേക്ക് ചെന്നു..

"ഒന്നുല്ല അമ്മേ... ഞാൻ പെട്ടന്ന് വരാം... "അവൻ ബൈക്ക് വേഗത്തിൽ ഓടിച്ചു പോയി..

തുടരും..

Please Like comment...
രചന: Ullas os...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top