മൗനാനുരാഗം, ഭാഗം 21
ഏട്ടത്തി.... ഞങ്ങൾക്ക് ഒന്നും ഇല്ലേ "
"നിങ്ങൾക്ക് ഒക്കെ ഉളളത് നിങ്ങളുടെ ഏട്ടൻ തരും... അതും സർപ്രൈസ് അല്ലേ ഏട്ടാ "
ലക്ഷ്മി പറഞ്ഞപ്പോൾ വൈശാഖന് ഒന്നും മനസിലായില്ല...
"ആണോ... എന്താ ഏട്ടാ മേടിച്ചത് "..
അവൾ വൈശാഖനോട് ചോദിച്ചു..
"അതൊക്കെ നാളെ പറയൂ... അല്ലേ വൈശാഖേട്ട.... "ലക്ഷ്മി അവനെ നോക്കി കണ്ണിറുക്കി...
അവൻ വെറുതെ തല കുലുക്കി കാണിച്ചു..
അവന്റെ മനസ് ആകെ വിഷമിച്ചു ഇരിക്കുകയാണ്.
വീണയും ഉണ്ണിമോളും കൂടി സുമിത്ര വിളിച്ചപ്പോൾ റൂമിൽ നിന്ന് ഇറങ്ങി പോയി..
"ഏട്ടാ... എന്ത്പറ്റി.. "
"നീ എന്റെ അടുത്ത് ഒരു പത്തുമിനിറ്റ് ഇരിക്ക് ലക്ഷ്മി... "
അവൾ വന്നു അവന്റെ അടുത്തായി ഇരുന്നു..
വൈശാഖൻ അവളെ തന്നിലേക്ക് ചേർത്തു..
എന്നിട്ട് അവളുടെ വലത് കരം എടുത്തു അവന്റെ നെഞ്ചിലേക്ക്ay വെച്ചു..
'"ലക്ഷ്മി...എനിക്ക്.. സത്യം പറഞ്ഞാൽ എന്താണ് പാറയേണ്ടത് എന്ന് പോലും അറിയില്ല... നീ... നീ എന്നെ തോൽപ്പിച്ചുകളഞ്ഞല്ലോ... "അത് പറയുമ്പോൾ അവന്റെ കണ്ഠം ഇടറി..
"അയ്യെടാ......ദേ ഏട്ടാ... ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ പിണങ്ങും കെട്ടോ... "..അവൾ മുഖം വീർപ്പിച്ചു..
"സത്യം ആണ് ലക്ഷ്മി... നീ ഇന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്നോ... എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായ സന്തോഷം എത്ര ആണെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ എനിക്കു കഴിഞ്ഞു... നിനക്ക്... നിനക്ക് എന്ത് ആണ് ഞാൻ പകരമായി തരേണ്ടത് ലക്ഷ്മി... "
"ഏട്ടൻ ഇങ്ങനെ ഒക്കെ പറഞ്ഞു എന്നെക്കൂടി സങ്കടപെടുത്താതെ... എനിക്കൊന്നും പകരമായി വേണ്ട ന്റെ വൈശാഖേട്ട.. "
"അവൻ അവളുടെ കയ്യിൽ പതിയെ താഴുകി കൊണ്ട് ഇരിക്കുക ആണ്..
"എന്നാലും... എന്നാലും ഞാൻ ഈ കിടക്ക വിട്ടു ഒന്നെഴുനേൽക്കട്ടെ... എന്നിട്ട് നിനക്ക് ഞാൻ നിന്റെ ഈ സ്നേഹത്തിനു പകരമായി തരുന്നത് കെട്ടോ "
"എന്ത്... എന്താ ഏട്ടാ തരുന്നത്..അതിന്റ ഒന്നും ആവശ്യം ഇല്ലാ കെട്ടോ "
"അത് നീയാണോ പറയുന്നത്... ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസിനസ് മാഡം "
"ഓഹ് ഹോ... എങ്കിൽ അത് ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം.. "
ലക്ഷ്മി എളിയ്ക്ക് കയ്യും കുത്തി കൊണ്ട് എഴുന്നേറ്റു നിന്നു...
"ഏട്ടൻ ഇത്രക്ക് കാര്യം ആയിട്ട് തരണത് എന്താണെന്നു ഒന്നു പറഞ്ഞെ... "
"ഞാൻ എന്ത് തന്നാലും നീ മേടിക്കുമോ... അത് ആദ്യം പറയു"
"ഏട്ടൻ എന്ത് തന്നാലും ഞാൻ മേടിക്കും... ലോകനാർക്കാവിൽ അമ്മയാണെ സത്യം.... "
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഓക്കേ...താങ്ക്സ്... ഇനി വാക്ക് മാറ്റുമോ... "
"മതി ചെറുക്കാ കളിച്ചത്... കാര്യം പറ... "
"ഡയറക്റ്റ് ആയിട്ട് അങ്ങ് പറഞ്ഞേക്കാം... ഒരു കുഞ്ഞിലക്ഷ്മിയെ ഞാൻ അങ്ങോട്ട് തരും.. "
ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം കുനിച്ചു..
"എന്താ... നീ വാക്ക് പറഞ്ഞിട്ട് മാറ്റി പറയുമൊ... "
"ഏട്ടാ... അത്... അത് പിന്നേ... എനിക്ക് പഠിക്കണ്ടേ ഏട്ടാ... പിന്നേ ഞാൻ... എനിക്ക് അതിനുള്ള പ്രായം ഒന്നും ആയിട്ടില്ല ന്റെ മാഷേ.... "
അതും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി..
കാര്യം ശരിയാണ് അവൾ പറയുന്നത് ഒക്കെ ... പക്ഷേ... പക്ഷെ, തനിക്ക്...കുഞ്ഞുലക്ഷ്മിയെ കാണാൻ വല്ലാണ്ട് അങ്ങ് മനസ് കൊതിച്ചു പോയി... ആഹ് ഈശ്വരൻ തരുമ്പോൾ തരട്ടെ... അത്രമാത്രമേ ഒള്ളു....
"ഏട്ടാ..... "എന്ന് വിളിച്ചു കൊണ്ട് വീണ മുറിയിലേക്ക് വന്നു..
"എന്താടി... "
"ഏട്ടാ, അതേയ്,,, നാളെ ഏടത്തിയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ഒക്കെ വരില്ലേ, "
.
"മ്.. അതിനെന്താ മോളെ "
" അതേയ്... ഞങ്ങൾ അവിടുത്തെ അച്ഛന് ഒരു ഷർട്ടും മുണ്ടും അമ്മയ്ക്ക് ഒരു സാരിയും മേടിച്ചു വെച്ചിട്ടുണ്ട് "
"ആണോ.. ഈ കാര്യം ലക്ഷ്മിക്ക് അറിയത്തില്ലേ മോളെ.. "
"ഇല്ലാ ഏട്ടാ.... ഏട്ടത്തി അറിഞ്ഞാൽ സമ്മതിക്കതില്ലലോ, "
"മ്... അത് ശരിയാണ്... തല്ക്കാലം അവളോട് പറയേണ്ട... "
"ഏട്ടാ....എന്നാലും ഏട്ടത്തി ഇന്ന് ചെയ്തത്... ശരിക്കും സർപ്രൈസ് ആയിരുന്നു അല്ലേ ഏട്ടാ.. അമ്മയ്ക്കാണെങ്കിൽ ഭയങ്കര സന്തോഷം ആയിപോയി . അടുക്കളയിൽ ചെന്നിട്ട് ഭയങ്കര കരച്ചിൽ ആയിരുന്നു "
അവൻ ഒന്നും മിണ്ടാതെ കിടക്കുക ആണ്..
"ഏട്ടാ... ഞാൻ ഏട്ടന്റെ അടുത്ത് ഒരു ക്ഷമ പറയാൻ കൂടി വന്നതാണ് "
"എന്താടി... "
അവൻ മനസിലാകാത്ത മട്ടിൽ അവളെ നോക്കി...
"അത്... ഏട്ടാ... ഞാൻ മുൻപൊരിക്കൽ ഏട്ടനോട് ഏട്ടത്തിയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു... സത്യം പറഞ്ഞാൽ അത് എന്റെ അറിവില്ലായ്മ കൊണ്ട് ആണ്... അപ്പോളൊക്കെ ഞാൻ ഓർത്തത് ഏട്ടത്തി ഒരു തന്നിഷ്ടക്കാരി ആണെന്ന് ആണ്... പക്ഷെ ഒരിക്കലും അല്ല ഏട്ടാ... ഏടത്തിയുടെ സ്വഭാവനൈര്മല്യം എനിക്ക് അന്ന് ഹോസ്പിറ്റലിൽ വെച്ചു മനസിലായത് ആണ്..... ഏട്ടനോട് ഇനിയും ഏറ്റു പറഞ്ഞില്ലെങ്കിൽ അത് എനിക്കൊരു മനസാക്ഷി കുത്താകും.... സോറി ഏട്ടാ..
അതും പറഞ്ഞു കൊണ്ട് വീണ മുറിയ്ക്ക് പുറത്തേക്ക് പോയി..
ശരിയാണ്... താനും ഓർത്തത് ആദ്യം അങ്ങനെ ഒക്കെ ആയിരുന്നു... പക്ഷെ അവൾ... അവളുടെ തന്നോടുള്ള സ്നേഹത്തിന്റെ ആഴം എത്ര ആണെന്ന് താനും ആ ഹോസ്പിറ്റലിൽ വെച്ചു അറിഞ്ഞതാണ്.. തന്റെ ലക്ഷ്മി... അവളുടെ കണ്ണീരിന്റെ ചൂട് ഇന്നും തന്റെ നെഞ്ചിൽ ഉണ്ട്... i
"വൈശാഖാ.... "ആരോ വിളിച്ചപ്പോൾ അവൻ ഓർമകളിൽ നിന്നു ഞെട്ടി ഉണർന്നത്...
വിഷ്ണുവും അനൂപും കൂടെ വന്നതായിരുന്നു..
"എത്ര ദിവസം ആയെടാ ഒന്നു വന്നിട്ട് നീ ഒക്കെ ഒടുക്കത്തെ ബിസി ആയിരുന്നോ "
"എന്റെ അളിയാ... ഓണം അല്ലേ നാളെ.. അതിന്റെ തിരക്കിലായിരുന്നു.. "
"അമ്പലകമ്മിറ്റിയുടെ വടം വലി ഉണ്ട് അല്ലേടാ... എന്നാ ചെയ്യാനാ ഞാൻ ഈ കിടപ്പ് ആയിപ്പോയില്ലേ "
"ഒക്കെ ശരിയാകും ടാ... നീ വറീഡ് ആകല്ലേ... "
വിഷ്ണു അവനെ ആശ്വസിപ്പിച്ചു..
അപ്പോളേക്കും ലക്ഷ്‌മി ഒരു പ്ലേറ്റിൽ മൂന്നാല് കേക്ക് പീസും ആയിട്ട് അവർക്കരികിലേക്ക് വന്നു..
"അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി ആയിരുന്നു ഇന്ന്... "
അതും പറഞ്ഞു കൊണ്ട് കേക്ക് അവർക്ക് കൊടുത്തിട്ട് അവൾ മുറിവിട്ടിറങ്ങി..
"എന്റെട... ഇത്തിരി ചെത്തു കള്ള് കൊണ്ടുവരാൻ പറഞ്ഞിട്ടോ... നിന്റെ ഒക്കെ ഒരു കാര്യം... "
"ആഹ് ബെസ്റ്റ്... അതും ആയിട്ട് ഇനി ഇങ്ങോട്ടു വന്നിട്ട് വേണം... ആഹ് പെൺകൊച്ചു എങ്ങാനും അറിഞ്ഞാൽ ഞങ്ങടെ വില പോകു"
അനൂപ് എതിർത്തു...
"ഓഹ് പിന്നെ... അവൾ ഒന്നും പറയത്തില്ല... എടാ...അതിനു ഇത് വിഷം ഒന്നും അല്ലാലോ... നല്ല ചെന്തെങ്ങിന്റെ പാനി അല്ലേടാ.... "
"മ്... പാനി... നീ ഈ കട്ടിലിൽ നിന്ന് ഒന്നെഴുനേക്ക്... എന്നിട്ടാവാം ബാക്കി കാര്യങ്ങൾ "
വിഷ്ണുവിന്റെ ഫോൺ ശബ്‌ദിച്ചു..
"എടാ അനൂപേ.... വിമൽ ആണ് വിളിക്കുന്നത്, നമ്മൾക്ക് ഇറങ്ങാം... "എന്നും പറഞ്ഞു വിഷ്ണു എഴുനേറ്റു..
****+*++++***************
"ഇതെന്താ മോളെ... നീ ഇത്രക്ക് ബിസി ആയിപോയോ ഇന്ന്... "
ആദ്യം ആയിട്ടാണ് മകൾ ഇന്ന് തന്റെ അച്ഛനെയും അമ്മയെയും വിളിക്കതിരുന്നത്..
ഇന്നത്തെ തിരക്കിനടയിൽ അവൾ ആ കാര്യം മറന്നു പോയിരുന്നു..
"എന്റെ അമ്മേ... ഇന്ന് ആകെ ബിസി ആയിരുന്നു സത്യത്തിൽ.... "
"ഓഹ്... ശരി.. ശരി .. എല്ലാവരും എന്ത്യേ മോളെ... "
"എല്ലാവരും ഉത്രടപാച്ചിലിൽ ആണ് അമ്മേ... ഈ ഞാനടക്കo "അവൾ ചിരിച്ചു..
ഓക്കേ... മോളെ... എങ്കിൽ അമ്മ രാത്രിയിൽ വിളിക്കാം... "
അപ്പോളേക്കും സുമിത്ര അവർക്ക് ഫോൺ കൊടുക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു...
"അമ്മേ.. അമ്മേ... ഒരു മിനിറ്റ്... ഞാൻ അമ്മയുടെ കൈയിൽ കൊടുക്കാം "
.
ഫോൺ സുമിത്രക്ക് കൈമാറി..
"ഹെലോ... ശ്യാമളേ... ആഹ് തിരക്കൊക്കെ കഴിഞ്ഞു... അതേയ് ഞാൻ വിളിച്ചത്, നാളെ വരുന്ന കാര്യം ഓർമ്മിപ്പിക്കാൻ ആണ് കെട്ടോ, രണ്ടാളും കൂടി നേരത്തെ ഇങ്ങോട്ടു എത്തണം കെട്ടോ... ശരി എന്നാൽ.. "
അവർ ഫോൺ ലക്ഷ്മിക്ക് കൊടുത്തു.
"ഹെലോ.. അമ്മേ... എങ്കിൽ ശരി.. വെച്ചേക്കാം.. ഓക്കേ "
"ഏട്ടത്തി.... "
ഉണ്ണിമോൾ വിളിച്ചപ്പോൾ അവൾ ഉമ്മറത്തേക്ക് വന്നു..
അടുത്ത വീട്ടിലെ ശബരീഷിനെ കൊണ്ട് അവർ കുറച്ചു പൂക്കൾ മേടിപ്പിച്ചിരുന്നു...
മുറ്റത്തു വലിയ ഒരു അത്തപ്പൂക്കളം ഇടാൻ വേണ്ടി ഉള്ള വൃത്തം വരയ്ക്കുക ആണ് വീണ..
"ആഹ്ഹ.... സൂപ്പർ... "
അവൾ വരച്ചിട്ട ഡിസൈൻ ഇഷ്ടപ്പെട്ടു ലക്ഷ്മിക്ക്..
"ഇത് മതിയോ ഏട്ടത്തി... "വീണ ചോദിച്ചു..
"പിന്നെ... പോരെ.. ഇത് അടിപൊളി ആയിട്ടിണ്ട്... "
ലക്ഷ്മി അവളെ അഭിനന്ദിച്ചു..
"വിളക്ക് കൊളുത്താറായി... ഏട്ടത്തി പോയി കുളിച്ചിട്ട് വരു..."
"ഓക്കേ ഉണ്ണിമോളേ... ഞാൻ ഇപ്പോൾ വരാമേ... "
.
അവൾ തിടുക്കപ്പെട്ട് മുറിയിലേക്ക് പോയി..
"ഇന്ന് കുളിക്കാൻ ലേറ്റ് ആയിപോയി... അവൾ മാറാനുള്ള ഡ്രസ്സ് വേഗം അലമാര തുറന്ന് എടുത്തു..
"ആഹ്ഹ.... പള്ളിനീരാട്ടിനു പോകുവാണോ "
"അതേ... എന്തേ കുട്ടൻ തമ്പുരാന് എന്തേലും വേണോ "
"നിക്കു വേണ്ടത് ഞാൻ അങ്ങട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു... ബാക്കി കാര്യങ്ങൾ ഒക്കെ താങ്കൾ അങ്ങട് തീരുമാനിക്കുക "
"വായ തുറന്നാൽ ഇതേ പറയാനൊള്ളൂ... അടങ്ങി കിട്ടുന്നില്ലെങ്കിൽ ഞാൻ നല്ല അടി വെച്ചു തരും കെട്ടോ "
അതും പറഞ്ഞു കൊണ്ട് അവൾ വാഷ്‌റൂമിലേക്ക് പോയി..
ഷവർ ഓൺ ചെയ്തിട്ട് അവൾ അതിന്റ അടിയിൽ നിന്നു...
നല്ല തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ അവൾക്ക് വല്ലാത്ത കുളിർമ തോന്നി....
വൈശാഖേട്ടന്റെ മനസ് നിറയെ തങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുന്നതിനെ കുറിച്ച് മാത്രം ആണ്...
വേണ്ട... വേണ്ട.. എന്ന് പറഞ്ഞു മാറ്റി വെയ്ക്കാൻ പറ്റുന്ന ഒന്നല്ല ഇത്...
കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ വിഷമം അത് അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ അറിയൂ... മഹാദേവാ... നീ തന്നെ തുണ...
*****************-*-********
പൂവിളി പൂവിളി പൊന്നോണമായി
നീ വരു നീ വരു പൊന്നോണത്തുമ്പി..
കാലത്തേ തന്നെ ടി വി യിൽ ഓണാഘോഷ പരിപാടി തുടങ്ങി കഴിഞ്ഞിരിക്കുന്നു..
"ഹോ.. ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എന്തൊരു ഉന്മേഷം ആണ് അല്ലേ അമ്മേ... "
ലക്ഷ്മി സുമിത്രയെ നോക്കി പറഞ്ഞു..
"ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ എന്ത് രസമായിരുന്നു എന്നോ... അത്തം മുതൽ പത്തു ദിവസവും പൂക്കളം ഇടും.. അന്നൊക്കെ എന്ത് പിള്ളേർ ആണെന്നോ ഓരോ വീട്ടിലും ഉള്ളത്.. എല്ലാരും കൂടി പൂക്കൾ പറിക്കാനായി ഇറങ്ങും... എന്നിട്ട് ഓണത്തിന്റെ അന്ന് പൂക്കളം ഒക്കെ ഇട്ടിട്ട് ഓണത്തപ്പനെ ഒക്കെ ഉണ്ടാക്കി വെയ്ക്കും.."...സുമിത്ര വാചാലയായി..
"നല്ല രസം ആയിരുന്നു അല്ലേ അമ്മേ... "
"അതേ... മോളെ... "
"നീ സംസാരിച്ചോണ്ട് ഇരുന്നാൽ മതിയോ..ഈ ജോലി ഒക്കെ ചെയ്തു തീർക്കാൻ നോക്ക്.. പെട്ടന്ന് തന്നെ ഉച്ചയാകും .. "ശേഖരൻ അടുക്കളയിലേക്ക് എത്തി നോക്കി..
"മ്... അച്ഛന്റെ ഒരു ദൃതി.. ഞങ്ങൾ എല്ലാം റെഡി ആക്കിക്കോളാം... അച്ഛൻ പോയിരുന്നു ആ ടി വി കാണു.. "
"ഉണ്ണിമോളേ നീ മേടിക്കും കെട്ടോ... "
ലക്ഷ്മി മുറ്റത്തേക്ക് ഒന്നു ഇറങ്ങി..
അന്തരീക്ഷം ആകെ പലതരം വിഭവങ്ങളുടെ സുഗന്ധം ആയിരുന്നു നിറഞ്ഞു നിന്നത്..
ലക്ഷ്മി കാറിന്റെ ഡിക്കി തുറന്ന് എല്ലാവർക്കും മേടിച്ച ഓണക്കോടിയു ആയിട്ട് മുറിയിലേക്ക് കയറി വന്നു..
"ഏട്ടാ... ഇതൊക്ക അവർക്ക് എല്ലാവർക്കും മേടിച്ച ഡ്രസ്സ് ആണ് കെട്ടോ.. "അവൾ ഓരോന്നായി എടുത്തു കാണിച്ചു..
"മ്.. എല്ലാം അടിപൊളി ആയിട്ടുണ്ട് ലക്ഷ്മി.. "
അവസാനം ആണ് അവൾ വൈശാഖന് ഉള്ള ഓണക്കോടി എടുത്തു അവന്റെ കൈയിൽ കൊടുത്തത്..
"ഹാപ്പി ഓണം.. ഏട്ടാ.. "
അവൻ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി..
"കലക്കില്ലൊ... എനിക്ക് ഇഷ്ടായി ലക്ഷ്മി "
അവൻ മന്ദഹസിച്ചു..
വീണയ്ക്കും ഉണ്ണിമോൾക്കും ഒക്കെ എല്ലാം ഇഷ്ട്ടപെട്ടു... അത്രയും വില കൂടിയ ഡ്രസ്സ് അവർ ആരും ഇട്ടിരുന്നില്ല..
ഉച്ചയോടെ അശോകനും ശ്യാമളയും എത്തി ചേർന്നു..
അങ്ങനെ ഓണം ഒക്കെ പൊടി പൊടിയ്ക്കുക ആണ്..
സാമ്പാറും അവിയലും തോരനും മെഴുക്കുവരട്ടിയും പച്ചടിയും തീയലും കാളനും ഓലനും എന്ന് വേണ്ട എല്ലാ വിഭവങ്ങളും ഉണ്ടായിരുന്നു സദ്യക്ക്...
"ഹോ... എന്തായാലും ചേച്ചിടെ കൈപ്പുണ്യം അപാരം ആണ് കെട്ടോ"
ശ്യാമള,,,, സുമിത്രയുടെ കയ്യിൽ പിടിച്ചു കുലുക്കി..
എല്ലാവരും പരസ്പരം ഓണക്കോടി ഒക്കെ കൈമാറി... ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു..
ഇത്രയും സന്തോഷത്തോടെ താൻ ഇതുവരെ ഓണം ആഘോഷിച്ചിട്ടില്ല എന്ന് ലക്ഷ്മി ഓർത്തു..
അമ്പലത്തിലെ ഓണാഘോഷത്തിന്റെ ആണെന്ന് തോന്നുന്നു ആർപ്പുവിളികളും ആരവങ്ങളും ഒക്കെ ഉയർന്നു പൊങ്ങുന്നുണ്ട്..
വൈകിട്ടോടുകൂടി ആണ് അശോകനും ശ്യാമളയും യാത്ര പറഞ്ഞു പോയത്..
അങ്ങനെ ഈ കൊല്ലത്തെ ഓണവും കഴിഞ്ഞു അല്ലേ അമ്മേ.... "
"മ്... ഇനി ഒരാണ്ടത്തേക്ക് ഉള്ള കാത്തിരിപ്പ് ആണ് മോളെ,,,, അടുത്ത ഓണം ഇതിലും കേമം ആക്കാൻ ആണ് ആളുകൾ ഇപ്പോളെ തീരുമാനം എടുക്കുന്നത് "
"ഈ കാത്തിരിപ്പിനും വല്ലാത്ത ഒരു സുഖo ഉണ്ട് അല്ലേ അമ്മേ... "
******+********-----********
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു..
ലക്ഷ്മി പതിവുപോലെ കോളേജിൽ പോകും..
അവൾ വരുന്നത് കാത്തിരിക്കും വൈശാഖൻ..
ഇടയ്ക്കെല്ലാം അവൻ പുസ്തകങ്ങൾ ഒക്കെ വായിച്ചു പഠിക്കും.. എങ്ങനെ എങ്കിലും ഒരു ഗവൺമെന്റ് ജോലി മേടിച്ചെടുക്കണം.. അത് മാത്രം ആയിരുന്നു അവന്റെ ചിന്ത..
ഇടയ്ക്ക് രണ്ട് മൂന്നു പ്രാവശ്യം വൈശാഖൻ ഹോസ്പിറ്റലിൽ ചെക്കപ്പിനു പോയിരുന്നു.
പതിയെപ്പതിയെ അവനു മാറ്റങ്ങൾ വന്നു തുടങ്ങി..
ഡോക്ടറുടെ നിർദേശപ്രകാരം അവൻ പതിയെ പതിയെ നടക്കാൻ തുടങ്ങി..
ഓരോ ദിവസം ചെല്ലുംതോറും വൈശാഖന്റെ ക്ഷീണം കുറഞ്ഞു കുറഞ്ഞു വന്നു..
ഇപ്പോൾ അവനു പരസഹായം ഇല്ലാതെ കാര്യങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി..
ഇതിനോടിടയ്ക്ക് വൈശാഖൻ ഒന്ന് രണ്ട് പി എസ് സി പരീക്ഷകളും എഴുതിയിരുന്നു..
പ്രീതി ടെക്സിൽ പിന്നീട് അവൻ ജോലിക്ക് പോയിരുന്നില്ല..
ഒരു ഗവണ്മെന്റ് ജോബ്.. അതാണ് അവന്റെ ഊണിലും ഉറക്കത്തിലും ഉള്ള ഒരേ ഒരു ചിന്ത..
അങ്ങനെ അങ്ങനെ സന്തോഷത്തോടു കൂടി അവരുടെ ജീവിതം പച്ചപിടിച്ചു വരികയാണ്..
ഇടയ്ക്കെല്ലാം ലക്ഷ്മിയെ അവൻ കോളേജിൽ കൊണ്ടുപോയി വിടും..
വിജയ്ക്ക് ഡേറ്റ് അടുത്തടുത്ത വരികയാണ്.. അതിന്റെ ആശങ്കകൾ ആണ് സുമിത്രയ്ക്ക്..
വിജിയുടെ നടപ്പ് കാണുമ്പോൾ ലക്ഷ്മിക്ക് പേടിയാണ്..
"ന്റെ വൈശാഖേട്ട... പാവം വിജി ചേച്ചി... ചേച്ചിക്ക് ആണെങ്കിൽ നല്ല ക്ഷീണം ഉണ്ട് കെട്ടോ "
"എടി അങ്ങനെ ഒക്കെ ആണ്.. അല്ലാതെ ചുമ്മാതെ ഒരു കുഞ്ഞിനെ കിട്ടില്ല കെട്ടോ... കുറച്ചു ത്യാഗം ഒക്കെ സഹിയ്ക്കണം "... അവൻ പറഞ്ഞു..
"എന്നാലും എനിക്ക് ഭയങ്കര പേടി ആണ് ഏട്ടാ... സത്യം പറയുവാ "
"നീ പേടിയ്ക്കുവൊന്നും വേണ്ട... ഞാൻ ഇല്ലേ കൂടെ... "
പിന്നീട് അവൾ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല..
വിജിയ്ക്ക് ഒരു ആൺകുഞ്ഞായിരുന്നു ജനിച്ചത്..
നല്ല വെളുത്തു തുടുത്തു ഒരു സുന്ദരകുട്ടൻ..
ആ കുഞ്ഞിനെ എല്ലാവരും താലോലിക്കുന്നത് കാണുമ്പോൾ, അവന്റെ പല്ലില്ലാത്ത മോണ കട്ടിയുള്ള ചിരി കാണുമ്പോൾ പലപ്പോളും ലക്ഷ്മിയുടെ ഉള്ളിലും ഒരു അമ്മയാകാനുള്ള മോഹം പൊന്തി വന്നു....
വിജി മൂന്ന് മാസം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോയ ദിവസം എല്ലാവർക്കും ഭയങ്കര വിഷമം ആയിരുന്നു..
"ന്റെ മോളെ.... നമ്മൾക്ക് ഇവിടെയും ഒരു കുഞ്ഞു വേണം... പെൺമക്കൾക്ക് കുഞ്ഞുണ്ടായാലും കുറച്ചു ദിവസം കഴിയുമ്പോൾ അവർ അവരുടെ കുടുംബത്തേക്ക് പോകും.. ഇവിടെ അച്ഛനും പറഞ്ഞു വൈശാഖന്റെ കുഞ്ഞിനെ കാണാൻ കൊതിയായി എന്ന്.. "സുമിത്ര തന്റെ ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹം അവളോട് തുറന്ന് പറഞ്ഞു..
അന്ന് രാത്രിയിൽ അവൾ വൈശാഖോട് അമ്മ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു..
"മ്... നിന്റെ പഠിപ്പ് കഴിയട്ടെ ലക്ഷ്മി.. എന്തായാലും കുറച്ചു കൂടി നമ്മൾക്ക് കാത്തിരിക്കാം എന്നായിരുന്നു അവന്റെ മറുപടി.. '
***+++++*************------**
പതിവുപോലെ ലക്ഷ്മി അന്നും കോളേജിൽ പോയിരിക്കുക ആണ്..
വൈശാഖൻ അച്ചനെ സഹായിച്ചുകൊണ്ട് കൃഷിയിടത്തിൽ നിൽക്കുക ആണ്..
"വൈശാഖോ... ഒരു രജിസ്റ്റർ ഉണ്ട്.. "
പോസ്റ്റ്മാൻ രാഘവൻ ചേട്ടൻ ആയിരുന്നു അത്...
മിടിക്കുന്ന ഹൃദയത്തോട് കൂടി അവൻ അത് ഒപ്പിട്ടു വാങ്ങി..
താൻ ഇടയ്ക്ക് എഴുതിയ പോലീസ് ഇൻസ്‌പെക്ടർ ടെസ്റ്റ് ഇൽ താൻ പാസ്സ് ആയിരിക്കുന്നു...
"അച്ഛാ.... "അവൻ ഓടിച്ചെന്നു ശേഖരനെ കെട്ടിപിടിച്ചു...
"ചെ... എന്തായിത് മോനേ... എന്റെ ദേഹം ആകെ വിയർപ്പ് ആണ്..."അയാൾ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി ...
"അച്ഛാ..എനിക്ക് ജോലി കിട്ടി അച്ഛാ.. പോലീസിൽ.... "അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
Next Here
രചന: ഉല്ലാസ് os..
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....