വേനൽ മഴ, ഭാഗം: 2

Valappottukal

ഏട്ടാ

ഏട്ടാ

ആതി  തട്ടി വിളിച്ചപ്പോൾ ആണ്  അവർക്ക് ബോധം വന്നത്

ഒരു ചമ്മലോടെ പെട്ടെന്ന് അവൾ കൈകൾ പിൻവലിച്ചു.  അവൻ തിരിഞ്ഞു നോക്കി .

ഒരു കള്ള ചിരിയോടെ ആതി  നിൽക്കുന്നു.

അല്ല മോളെ ഞാൻ ഗീതുവിനോട് പാട്ട് സൂപ്പർ ആയിരുന്നെന്ന് പറയുവാരുന്നൂ. ചെറിയ ചമ്മലോടെ അവൻ പറഞ്ഞു.

ആതി ചിരിച്ചു കൊണ്ട് ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു

പാട്ടും  ഡാൻസും ഒക്കെയായി ഓണം സെലിബ്രേഷൻ വളരെ ഭംഗിയായി കഴിഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ നേരം ഒരുപാട് വൈകി. 

"ഏട്ടാ നമുക്ക് ഗീതുവിനേ വീട്ടിൽ കൊണ്ട് പോയി വിടാം ആതി  പറഞ്ഞു. "

വേണ്ട ഞാൻ പോയ്കൊള്ളം അവൾ  ഒഴിഞ്ഞു..

"അത് പറ്റില്ല ഏട്ടാ വാ. "

ആതി   ഗിതുവിന്റെ കൈയും പിടിച്ച് വണ്ടിയിൽ കയറി.

അരുൺ ഇടയ്ക്കിടെ കണ്ണാടിയിൽ കൂടി പുറകിലേക്ക് നോക്കി. ഗീതു മുഖം കുണിച്ചിരിക്കുകയാണ്. അവളുടെ ഭാവങ്ങൾ കണ്ടിട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.

ആതി  കോളജിലെ ഇന്നത്തെ പരിപാടിയെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.  പക്ഷേ അവർ ഇതൊന്നും കേൾക്കുന്നു ഉണ്ടായിരുന്നില്ല. രണ്ടുപേരും വേറെ ഏതോ ലോകത്തായിരുന്നു.  വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതിനു ഇടയിൽ  പല പ്രാവശ്യം അവരുടെ കണ്ണുകൾ തമ്മിൽ  ഉടക്കി. അവന്റെ നോട്ടത്തെ താങ്ങാൻ ഉള്ള ശക്തി തനിക്കില്ല എന്ന് അവൾക് തോന്നി.

അവർ വീട്ടിലെത്തി.  ഗീതു വണ്ടിയിൽ നിന്ന് ഇറങ്ങി.  അച്ഛൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു വീടിന് മുൻപിൽ തന്നെ.  അവർ രണ്ടു പേരും കാറിൽ നിന്നിറങ്ങി

"എന്താ മോളെ താമസിച്ചത്
"
"അത് അച്ഛാ പരിപാടി കഴിഞ്ഞപ്പോൾ താമസിച്ചു പോയി "

"പിന്നെ അച്ച ഇത് ആതി   ഇത് അരുൺ ചേട്ടൻ, ആതിയുടെ സഹോദരൻ "

"ആതിമോളെ പറ്റി  എപ്പോഴും മോൾ പറയും  ചിരിയോടെ മാധവൻ നായർ പറഞ്ഞു. "

"വരൂ മക്കളെ മാധവൻ നായർ അവരെ അകത്തേയ്ക്ക് വിളിച്ചു.

സമയം ഒരുപാടായി  ഇപ്പൊൾ പോകട്ടെ ഇനിയൊരിക്കൽ വരാം  ചിരിയോടെ അരുൺ പറഞ്ഞു.

ആതി ഗിതുവിനെ കെട്ടിപിടിച്ചു ടാറ്റ പറഞ്ഞു .

അരുൺ അവളുടെ മുഖത്തേയ്ക്ക് നോക്കി മൗനമായി യാത്ര പറഞ്ഞു.

അവന്  എന്തോ നഷ്ടപെട്ട ഒരു അവസ്ഥ തനിക് എന്താണ് പറ്റിയത്. ഗീതുവൻെറ മുഖം, വീണ്ടും വീണ്ടും അവളെ കണ്ടൂ കൊണ്ടിരിക്കാൻ തോന്നുന്നു.   ഓരോന്ന് ആലോചിച്ചു വീടെത്തിയത്  അറിഞ്ഞില്ല.

ശ്രീ മംഗലം എന്ന് പേര് കൊത്തിയ വലിയ ഗേറ്റിനു മുൻപിൽ കാർ നിന്നു. സെക്യൂരിറ്റി ഓടിവന്നു ഗേറ്റ് തുറന്നു. 

കാർ അകത്തേയ്ക്ക് കയറ്റി പോർച്ചിൽ ഇട്ടിട്ടു നോക്കിയപ്പോൾ ആതി  കാറിന്റെ സൈഡിൽ ഉള്ള ഗ്ലാസിലേക് തല വെച്ചു സുഖമായി ഉറങ്ങുന്നു.

"ടീ"

ഒരു അലർച്ച കേട്ട് ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് നിൽക്കുന്നു.

അവള് ഓടിവന്നു അവനിട്ട് ഒരിടി കൊടുത്തിട്ട് ഓടി വീട്ടിലേക്ക് കയറി
പിറകെ  അവനും . ബഹളം കേട്ട് അകത്തു നിന്നും  ഒരു  46 വയസിന് അടുത്തു പ്രായം വരുന്ന നല്ല ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീ ഇറങ്ങി വന്നു .  ശ്രീദേവി  ഇവരുടെ അമ്മ

"അമ്മേ "ആതി  ഓടിവന്നു അമ്മയെ കെട്ടിപിടിച്ചു. 

ഇൗ" ഏട്ടൻ "

അപ്പോഴേക്കും അരുൺ കയറിവന്നു.  പിന്നെ രണ്ടു പേരും കൂടി  അമ്മക് ചുറ്റും ബഹളമായി .

അമ്മ ചിരിച്ചുകൊണ്ട് രണ്ടുപേരെയും തല്ലനയി കൈയോങ്ങി.

"അമ്മേ വിശക്കുന്നു". ആതി കൊഞ്ചി 

"പോയി കുളിച്ചു വേഷം മാറി വാ." അമ്മ ഊണെടുത് വെക്കാം.

"അച്ഛൻ വന്നില്ലേ അമ്മേ" അരുൺ ചോദിച്ചു.

"ഇല്ല അച്ഛൻ താമസിക്കും "

"മോളെ പരിപാടി  എങ്ങനെയുണ്ടായിരുന്നു."

"സൂപ്പർ ആയിരുന്നു അമ്മേ. "

രണ്ടു പേരും  സ്റ്റെപ് ഓടിങ്കയറി മുകളിൽ ഉള്ള അവരുടെ റൂമിലേക്ക് പോയി. 

അവൻ റൂമിൽ കയറി  കണ്ണാടിയിൽ നോക്കി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഗീതു..,.

ഇൗ സമയം ഗീതുവിന്റെ വീട്ടിൽ   അവൾ
അച്ഛനോട് കോളജിലെ വിശേഷങ്ങൾ പറഞ്ഞുങ്കൊണ്ടിരിക്കുകയായിരുന്നു.

"അച്ഛാ"

"എന്താ മോളെ"

"നമുക്ക് ഭക്ഷണം കഴിക്കാം"

"മ്മ്  ...മോൾ എടുത്തു വെക്ക്‌ അപ്പോഴേക്ക് അച്ഛൻ മേല് കഴുകിയിട്ട് വരാം. "

അവൾ  ഭക്ഷണം എടുത്തു മേശമേൽ വെച്ചിട്ട്  അടുക്കളയിലേക്ക് തിരിഞ്ഞു. അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. എന്തിനെന്നറിയാതെ കവിളുകൾ ചുമന്നു തുടുത്തു. അവൾ കൈയിലേക്ക് നോക്കി . മെല്ലെ  ആ കൈകൾ ചുണ്ടിലേക് പോയി. 

അരുൺ ,  അവന്റെ ഗന്ധം  ആ കൈകളിൽ ഉണ്ടെന്ന്  അവൾക്   തോന്നി.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. 
ആതിയെ കൂടാതെ കുറെ ഫ്രണ്ട്സ്  കൂടി അവരുടെ ലിസ്റ്റിൽ ജോയിൻ ചെയ്തു. കോളേജ് ജീവിതം വളരെ സന്തോഷത്തോടെ അവർ അടിച്ചു പൊളിച്ചു. ഇതിനിടയിൽ എപ്പോഴൊക്കെയോ അരുൺ അവളുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു. അപ്പോഴൊക്കെ അവൾ മനസ്സിനെ ശാസിച്ചു നിർത്തി. ഒരിക്കലും താൻ അങ്ങനെയൊന്ന് ആഗ്രഹിക്കാൻ  പാടില്ല. തനിക്ക് ഒരു ലക്ഷ്യമുണ്ട്.  ജീവിതകാലം  മുഴുവൻ തനിക്ക് വേണ്ടി കഷ്ടപ്പെട്ട തന്റെ അച്ചയ്ക് ഇനിയെങ്കിലും ഒരു നല്ല ജീവിതം നൽകണം. അതുകൊണ്ട് തൽകാലം പ്രേമം ഒന്നും മനസ്സിലേക്ക് വരാൻ പാടില്ല.

"ഏട്ടാ"

"ഏട്ടാ"


രാവിലെ ആതി യുടെ ഉറക്കെയുള്ള വിളി കേട്ടാണ് അരുൺ ഉണർന്നത്.

"എന്താടി"

"ഇന്ന് ഗീതുവിന്റേ ബർത്ത്ഡേ ആണ് ഏട്ടാ. ഞങ്ങൾ ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.  "

പ്ലീസ് ഏട്ടാ എനിക് പൈസ വേണം...

ഗീതു എന്ന് കേട്ടപ്പോൾ അവന് വളരെ സന്തോഷം തോന്നി

അവൻ അവന്റെ ക്രെഡിറ്റ് കാർഡ് എടുത്തു അവൾക് നീട്ടി

നല്ല ഏട്ടൻ. അവന് ഒരുമ്മ കൊടുത്തുകൊണ്ട് അവള് ഓടിപ്പോയി

അവൻ അലോചനയോടെ മുറിയിലേക്ക് കയറി

എങ്ങനെയും ഗീതുവിനെ കാണണം.  അവളെ ഒന്ന് കാണാനായി  മനസ്സ് കൊതിക്കുന്നു. എന്താ വഴി?

പെട്ടെന്ന്  തന്നെ ഒരുങ്ങി

താഴേയ്ക്ക് ഓടിയിറങ്ങി

"ആതി  ആതി '

"എന്താടാ നീ കിടന്നു കൂവുന്നെ"

"അമ്മേ ആതി  എവിടെ"

"അവൾ  കോളജിൽ.പോകാൻ ഇറങ്ങി എന്താടാ"

"ഒന്നുമില്ല അമ്മേ
"
അവൻ ഓടി ഇറങ്ങി നോക്കിയപ്പോൾ  ആതി  അവളുടെ സ്‌കൂട്ടി സ്റ്റാർട്ട് ചെയുന്നൂ.

"ആതി "

"എന്താ ഏട്ടാ"

"ഞാൻ ആ വഴിക്കാണ് പോകുന്നത് ഞാൻ നിന്നെ കോളജിൽ ഇറക്കാം"

"ശരി ഏട്ടാ. അവള് സ്കൂട്ടി വെച്ചിട്ട് ഓടി വന്നു കാറിൽ കയറി. "

പോകാം

"മ്മ്"

അവർ കോളേജിൽ എത്തി.  ആതിയെ കോളേജ് ഗേറ്റിൽ ഇറക്കിയിട്ടു്  ചുറ്റും നോക്കി. ഗീതു വിനെ അവിടെയെങ്ങും കണ്ടില്ല. നിരാശയോടെ കാർ എടുത്തു തിരിയുമ്പോൾ അണ് കണ്ടത് ഗീതു നടന്നു വരുന്നത്. അവൻ അറിയാതെ തന്നെ കാൽ ബ്രേക്കിൽ  അമർന്നു.  അവൾ അടുത്തെത്തി ഒരു പുഞ്ചിരി അവനു സമ്മാനിച്ചിട്ടു  അകത്തേയ്ക്ക് പോയി.  അവൻ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു .

ഹാപ്പി ബർത്ത്ഡേ അവൻ ഗിതുവിന്റെ നേരെ കൈനീട്ടി കൊണ്ട് പറഞ്ഞു

"താങ്ക്സ്  "

അവന് കൈ കൊടുത്തപ്പോൾ  ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയത് പോലെ അവൾക് അനുഭവപ്പെട്ടു.  പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു അവൾ അവനെ നോക്കി. അവൻ പുഞ്ചിരിയോടെ കണ്ണടച്ച് കാണിച്ചു. .......ഗീതു  ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി പോയി.


ആതി ഗീതുവിന്റെ കൈയ്യും പിടിച്ചു ക്ലാസ്സിലേക്ക് കയറി

ഗീതു തിരിഞ്ഞു നോക്കിയപ്പോൾ അരുൺ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. 

അരുൺ   ഓഫീസിലെത്തി.ക്യാബിനിൽ കയറി  ചെയറിലിരുന്ന്  ലാപ് ഓൺ ചെയ്തു.   സ്ക്രീനിൽ തെളിഞ്ഞ ഗീതു വിന്റെ  മുഖത്തേയ്ക്ക് നോക്കിയിരുന്നു. ഓണം സെലിബ്രേഷൻ ദിവസം അവള് അറിയാതെ അവന്റെ ഫോണിൽ പകർത്തിയ അവളുടെ ചിത്രം. അതിലേക്ക് നോക്കിയിരിക്കുമ്പോൾ അവളെ ആദ്യമായി കണ്ട ദിവസം അവനു  ഓർമ വന്നു.

ജോലിക്ക്  വേണ്ടി  ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന സമയം.

"ഡാ അരുൺ"

"എന്താടാ"

അവന്റെ ചങ്കായ വിവേക് . അവർ ചെറിയ ക്ലാസ്സ് മുതലെ ഒന്നിച്ച് പഠിച്ചു വന്നവരാണ്.  സ്കൂളിലും കോളേജിലും എന്തിന് ഇപ്പൊൾ ഇന്റർവ്യൂ കഴിഞ്ഞു ഒരേ കമ്പനിയിൽ ജോലിക്‌ കയറുന്നതും ഒരുമിച്ച് തന്നെ.

വിവേക് അറിയാത്ത ഒന്നും തന്നെ അവനില്ല...  അത് പോലെ തിരിച്ചും.
അവന്റെ വീട്ടിലും അങ്ങനെതന്നെ

"ഡാ നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാം. "

അവർ  അരുണിന്റെ  ബൈക്കുമെടുത്‌ പുറത്തിറങ്ങി. വിവേക് ആയിരുന്നു വണ്ടി ഓടിച്ചത്. കുറച്ചു ദൂരം പോയി കഴിഞ്ഞു ബസ് സ്റ്റോപ്പിന് അടുത്തായി വിവേക് വണ്ടി ഒതുക്കി.

"എന്താടാ വണ്ടി  നിർത്തിയത്."

"ഡാ അളിയാ നോക്കിയേ"

 ഒരു കള്ളച്ചിരിയോടെ വിവേക് ബസ് സ്റ്റോപ്പിലേക്ക്  കൈ ചൂണ്ടി 

അരുൺ അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് കുറെ അധികം പെൺകുട്ടികൾ അവിടെ ബസ് കാത്തു നിൽക്കുന്നുണ്ട്.

"ഡാ ഡാ പോകാം നീ വാ"

ഡാ അളിയാ നീ  വെയ്റ്റ് ചെയ്യ് ഞാനൊന്നു നോക്കട്ടെ
അവനോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അരുൺ നേരെ അടുത്തു കണ്ട ചെറിയ കടയിലേക്ക് കയറി ബഞ്ചിലിരുന്നു...

"ചേട്ടാ ഒരു സിഗരറ്റ്"

സിഗരറ്റും കത്തിച്ചു അവൻ നോക്കുമ്പോൾ വിവേക് പെൺകുട്ടികളെ വായി നോക്കി  കൊണ്ടിരിക്കുന്നു.

പെൺകുട്ടികളുടെ ഭാഗത്തേയ്ക്ക് അരുൺ ഒന്ന് നോക്കി അപ്പോൾ ഒരു പെൺകുട്ടി ഒറ്റക് മാറി ബസ് കാത്തു നിൽക്കുന്നു.  തിരിഞ്ഞാണ് നിൽക്കുന്നത്. നീളമുള്ള മുടി രണ്ടു വശത്തേക്കും മെടഞ്ഞിട്ടിരിക്കുന്നു യൂണിഫോം ആണ് വേഷം. മുഖം  കാണാൻ പറ്റുന്നില്ല.  അവള് വളരെ പേടിച്ചാണ് നിൽക്കുന്നത് എന്ന് തോന്നി. ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ട്.
ബസ് വന്നു .  ബസിൽ കയറാൻ നേരം ഒരു മാത്ര അവളുടെ മുഖം അവൻ കണ്ടൂ. ഓമനത്വം തുളുമ്പുന്ന നിഷ്കളങ്കമായ  മുഖം.  ഒന്നുകൂടി നോക്കുമ്പൊഴേക്കും ബസ് പോയി കഴിഞ്ഞിരുന്നു.

"ഡാ അളിയാ വാ പോകാം "

അവർ നേരെ ബീച്ചിൽ പോയി . അരുൺ അലിചനയോടെ ഇരിക്കുന്നു കണ്ടിട്ട്

"എന്താടാ എന്ത് പറ്റി "

"നീ കുറച്ചു നേരമായല്ലോ  കടലിലേക്കു നോക്കി ഇരിക്കുന്നു. "

"ഡാ വിവി ഇന്ന് ബസ് സ്റ്റോപ്പിൽ ഒരു കുട്ടിയെ കണ്ടൂ. എന്തോ അവളെ വീണ്ടും കാണാൻ തോന്നുന്നു. "

"ഡാ അളിയാ  പ്രേമം ആണോ"

"പോടാ ."

"മ്മ്"

കുറച്ചു സമയം ചിലവഴിച്ച ശേഷം അവർ നേരെ വീട്ടിലേക്ക് പോയി

പിന്നെയുള്ള ദിവസങ്ങളിൽ അവർ ബസ് സ്റ്റോപ്പിൽl പോയെങ്കിലും  ആ കുട്ടിയെ അവർ കണ്ടില്ല
അവന് ആ   മുഖം ഇടയ്ക്കിടെ ഓർമയിൽ വന്നു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ അവർക് രണ്ടുപേർക്കും ജോയിൻ ചെയ്യേണ്ട
ദിവസം.വന്നെത്തി.

രാവിലെ തന്നെ വിവേക് ഹാജർ.

"മോനെ നിങ്ങള് ജോയിൻ ചെയ്യുന്ന ദിവസമല്ലേ ഒന്ന് അമ്പലത്തിൽ പോയിട്ട് വരു"

"ശരി അമ്മേ "

രണ്ടുപേരും.കൂടി അമ്പലത്തിൽ പോകാനായി ഇറങ്ങി.

അവർ അമ്പലത്തിൽ എത്തി. ശ്രീ കോവിലിൽ കൃഷ്ണന്റെ മുന്നിൽ മനസ്സ് തുറന്നു പ്രാർഥിച്ചു. ഇറങ്ങി അമ്പലത്തിനൂ ചുറ്റും പ്രദക്ഷിണം  വെച്ച് കൊണ്ടിരുന്നപ്പോൾ അണ് അരുൺ അത് കണ്ടത്.

വീണ്ടുംവീണ്ടും സൂക്ഷിച്ചു നോക്കി അതേ ബസ് സ്റ്റോപ്പിൽ വെച്ചു കണ്ട ആ കുട്ടി തന്നെ.

അവൻ വിവിയെ വിളിച്ചു കാണിച്ചു
.
അവർ നോക്കിയപ്പോൾ ആ പെൺകുട്ടിയും പ്രായമുള്ള ഒരു ആളുമായി  അമ്പലത്തിലേക്ക് നടന്നു വരുന്നു. അരുൺ അവളെ നോക്കി അവിടെ തന്നെ നിന്നു.
പാവാടയും ഉടുപ്പും ഇട്ടു നീളമുള്ള മുടി അഴിച്ചു വിടർത്തിയിട്ടു  അച്ഛന്റെ കൈയും പിടിച്ചു നടന്നു വരുന്ന അവളെ നോക്കി നിന്നുപോയി അവൻ . അത്ര സുന്ദരിയായിരുന്നു അവൾ

"ഡാ "

വിവേക് വിളിച്ചപ്പോൾ ആണ് അവനു സ്ഥലകാല ബോധം വന്നത്.

അവൻ ഓടി ചുറ്റമ്പലതിൽ എത്തിയപ്പോഴേക്കും  അവർ പോയിരുന്നു.


തിരിച്ചു അവർ വീട്ടിലെത്തി.

"അമ്മേ കഴിക്കാൻ എന്താ

വന്നപാടെ അവൻ അടുക്കളയിലേക്ക് കയറി

കാസറോൾ തുറന്നു പൂട്ടും കടലകറിയും പ്ലേറ്റിലേക് എടുത്തുകൊണ്ടു  സ്ലാബിൽ കയറിയിരുന്നു.  തൊട്ടടുത്ത് തന്നെ വിവിയും . രണ്ടുപേരും ഫുഡ് അടിയുമോക്കെ കഴിഞ്ഞു  പോകാനായി ഇറങ്ങി.

"മോനെ"

"എന്താ അച്ഛാ "

"ഇന്ന് അല്ലെ ജോയിൻ
ചേയ്യെണ്ടത്"

"മ്മ്"

"ആൾ ദി ബെസ്റ്റ്""

"താങ്ക്സ് അച്ഛാ..."

അവർ രണ്ടുപേരും ഓഫീസിൽ ജോയിൻ ചെയ്തു.

ദിവസങ്ങൾ കടന്നു പോയി

ഇടയ്ക്കിടെ അവൾ അവന്റെ മനസ്സിലേക്ക് വരും.

പിന്നെ വീണ്ടും കാണുന്നത് ആതിയുടെ  കോളജിൽ വെച്ചു ഓണം സെലിബ്രേഷൻ ദിവസമാണ്....

അവനു തോന്നി അവൾ തനിക്കുള്ളളതാണ് . അതുകൊണ്ടാണ് അവളെ വീണ്ടും വീണ്ടും തന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തുന്നത്

കൃഷ്ണാ

അവന്‍റെയുള്ളിൽ അവളോടുള്ള പ്രണയം അലയടിച്ചു

എങ്ങനെയാണ് അവളോട് ഒന്ന്  സംസാരിക്കുക. അവൻ ആലോചനയോടെ ഇരുന്നു.
അവളോടുള്ള തന്റെ പ്രണയം പറയാൻ ഉള്ള ഒരു അവസരത്തിനായി അവൻ കാത്തിരുന്നു .......

തുടരും......

എല്ലാവർക്കും ഇഷ്ട്ടമായി എന്നതിൽ ഒരുപാട് സന്തോഷമുണ്ട്...  തുടക്കമാണ്.. നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ ഒരു ധൈര്യം... ലൈക്കും കമന്റും ഇടാൻ മറക്കല്ലേ

Shenka

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top