പ്രിയമാനസം, Part 9

Valappottukal

സെക്കന്റ്‌ഇയറിലെ  മെഡിക്കൽ സർജിക്കൽ നഴ്സിങ്ങും  കമ്മ്യൂണിറ്റി നഴ്സിങ്ങും കഴിഞ്ഞു തേർഡ് ഇയറിലെ പീഡിയാട്രിക് ആൻഡ് സൈകിയാട്രിക് നഴ്സിങ്ങിനും ശേഷം അവരിപ്പോ ഫൈനൽ ഇയറായി....

പ്രിയയുടെ കൂടെക്കൂടി നമ്മുടെ ആതിക്കും നിഷക്കും ഒപ്പം ആൽഫിക്കും നഴ്‌സിങ് ഇഷ്ടമായിത്തുടങ്ങി..

എല്ലാ വർഷവും നല്ല മാർക്കുണ്ടായിരുന്നു...

റിട്ടേൺ എക്സാമുകൾക്കും,വൈവകൾക്കും   ഇന്റെർണൽ ആൻഡ് എക്സ്റ്റർനൽ ടീച്ചേഴ്‌സിനെ ഇമ്പ്രെസ്സ് ചെയ്‌ത്‌ പ്രിയ... കൂട്ടത്തിൽ അവളുടെ ചങ്കുകളും...

ഇപ്പോൾ അവരാണ് സീനിയർസ്...

സ്വീറ്റ് ആയി ജൂനിയർസ് നെ റാഗ് ചെയ്യുന്നത്കൊണ്ടു ജൂനിയർസനും വലിയ ഇഷ്ടമായിരുന്നു ഇവരെ...

ഇവർക്ക് മുമ്പ് മൂന്നു ബാച്ച് പാസ്‌ ഔട്ടായി പോയി... പലരെയും ഇടയ്ക്കു കാണാറുണ്ട്...

ഹേമന്ത് ഇപ്പോൾ പോസ്റ്റ്‌ ഗ്രാജുയേഷൻ നു പഠിക്കുന്നു...
ഇപ്പോൾ ഇവരോട് ഒരു കുഴപ്പത്തിനും ചെല്ലാറില്ല...

ആദ്യ  രണ്ടു വര്ഷക്കാലത്തിനിടയിൽ,,, അവർ പലതും പഠിച്ചു,,, ഒരു പകുതി നേഴ്സ് ആയി എന്നു വേണേൽ പറയാം...

രണ്ടു വർഷത്തെ ബാംഗ്ലൂർ ജീവിതത്തിൽ പല പല കാര്യങ്ങളും രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടു..

ചെറുക്കൻമാരിൽ ചിലർക്കൊക്കെ സപ്പ്ളി ഉണ്ടായിരുന്നു... പലരും പല സമയത്തായി എഴുതിയെടുത്തു...

മെഡിക്കൽ കോളേജ് ആയതു കൊണ്ടു പണി മിക്കതും സ്റ്റുഡന്റസ് നെ കൊണ്ടു ചെയ്യിച്ചു അവിടുത്തെ സീനിയർ നേഴ്സ്മാർ..

(പ്രിയ സെക്കന്റ്‌ ഇയറു കഴിഞ്ഞപ്പോഴേക്കും പ്രീതി എഞ്ചിനീറിങ്ങിനു ചേർന്നു,,, വയനാട്ടിലേ കോളേജിലാണ് കിട്ടിയത്,, എൻട്രൻസ്നുശേഷം..
നാട്ടിൽ പോവുമ്പോൾ തമ്മിൽ കാണുമായിരുന്നു,, എന്നും തന്നെ ഫോൺ ചെയ്യാറുമുണ്ട്..

നിഷയുടെ ബ്രദറും എഞ്ചിനീറിങ്ങിനു ആണ് ചേർന്നത്,,,
ആതിയുടെ ബ്രദറിന്റെ വിവാഹം കഴിഞ്ഞു, അവർ ഇപ്പോൾ നാട്ടിലുണ്ട്... )

പിടിപ്പതു പഠിക്കാനുണ്ട്, മാത്രവുമല്ല മറ്റേർണിറ്റി നഴ്സിംഗ് ആണ് ഫൈനൽ ഇയറിൽ...

നിഷക്കും ആതിക്കും ഒപ്പം പ്രിയക്കും ഇത്തിരി പ്രയാസം തോന്നിച്ച വിഷയം...

ആൺകുട്ടികൾക്ക് സൈകിയാട്രിക് തന്നെ തുടരാം നാലാം വർഷവും....

ഗർഭിണിയുടെ ഓരോ മാസത്തെ വ്യത്യാസങ്ങളും  ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും  പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൂവർ സംഘം സംഘര്ഷത്തിലായി...

എന്തൊക്കെയോ ഒരു പേടി പോലെ..

ഇരുപതു പ്രസവം സ്വന്തമായി എടുക്കണം,,, ഇതിനെല്ലാം മാർക്കുണ്ട്,, ഇന്റെർണൽ അസ്സെസ്സ്മെന്റിൽ..

ഒരിക്കൽ പോസ്റ്റിങ്ങ്‌ ലേബർ വാർഡിലായിരുന്നു... ആദ്യമായി ലൈവ് ആയി നോർമൽ ഡെലിവറി കാണാൻ വന്നതാ..

നിഷ : ടീ, eനിക്ക് പേടിയാവുന്നു...

പ്രിയ : എനിക്കും... എന്തോ ചെയ്യും...
പ്രിയക്ക് ആദ്യമായ് ഒരു ടെൻഷൻ തോന്നി..

അവർ ആതിയെ നോക്കി,,, അവളാണെങ്കിൽ ഇപ്പൊ ബോധം പോവുമെന്ന രീതിയിൽ നിൽക്കുന്നു..
അവൾക്കത് ശീലമാണല്ലോ...

വലിയ വയറും വച്ചു നേരെ കയറി കട്ടിലിൽ കിടത്തിയ ഗർഭിണിയോട് തങ്ങൾക്കു ആവശ്യമായ ഡീറ്റെയിൽസ് എല്ലാം എടുത്തു..
കാരണം കെയർ പ്ലാനും സ്റ്റഡിം എഴുതണമല്ലോ...

കുറച്ചു കഴിഞ്ഞു,, ഗർഭിണിയുടെ നിലവിളി കേട്ടു ഒരു ഉൾഭീതിയോടെ പരസ്പരം കണ്ണു തള്ളി നോക്കി..

അവർക്കു വേദന കൂടുന്നതിനനുസരിച്ചു നിലവിളി ഉച്ചസ്ഥായിലായി..

നടുക്ക് നിൽക്കുന്ന പ്രിയയുടെ രണ്ടു സൈഡിലും നിന്ന ആതിയും നിഷയും കൂടെ അവളുടെ  കൈ പിടിച്ചു ഞെക്കി..

ഇതിനിടയിൽ ഡ്യൂട്ടി നേഴ്സ് മാർ ഓരോ നിർദ്ദേശങ്ങൾ രോഗിക്ക് കൊടുത്തു കൊണ്ടിരുന്നു...

ആതിയാണെങ്കിൽ കണ്ണടച്ച് നിൽക്കുവാ.

ഡോക്ടർ : പുഷ്, പുഷ്... യെസ് യു ക്യാൻ..

രോഗി : നോ ഐ  കാന്റ്...
അവർ തളർന്നു തുടങ്ങി..

അപ്പോഴേക്കും ഹെഡ് കുറച്ചു ഔട്ട്‌ ആയി..

ഡോക്ടർ : ഗെറ്റ് റെഡി,, ഹെഡ് ഈസ്‌ ആൾറെഡി ഔട്ട്‌..

അതു കണ്ട നിഷയ്ക്ക് തലകറങ്ങുന്ന പോലെ തോന്നി..

നിഷ : പ്രിയേ,,, ഇതു കണ്ടിട്ടു എനിക്കും വേദനിക്കുന്നു,,, എനിക്ക് ഡെലിവറി ആവുന്ന പോലെ തോന്നുന്നു...

പ്രിയ : സാരമില്ല നീ പെറ്റോടി .. ഞാൻ പിടിച്ചോളാം...

ഒന്നു പോയെടി...  ഒരു വയറ്റാട്ടി വന്നേക്കുന്നു.. അവൾ ഇളിച്ചു കാണിച്ചു..

കുറച്ചു കഴിഞ്ഞു,,, വലിയ ഒരു മല്പിടിത്തം നടത്തി ആ കുഞ്ഞു പുറത്തേക്കു വന്നു...
അവന്റെ ആദ്യ കരച്ചിൽ അവിടെ മുഴങ്ങി...

എല്ലാരുടെ മുഖത്തും സന്തോഷവും ആശ്വാസവും...

മൂവർ സംഘത്തിനും ആശ്വാസമായി..

പിന്നെയും കുറെ കേസുകൾ അറ്റൻഡ് ചെയ്തു അവരുടെ പേടിയൊക്കെ മാറി..

അങ്ങനെ ഫൈനൽ ഇയർ അവസാനിക്കാൻ ഇനി വെറും ഒരു  മാസം മാത്രം...

അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച പ്രിയയും കൂട്ടുകാരും പള്ളിയിൽ പോകാനായി ഇറങ്ങി..
സാരിയാണ് അവരുടെ വേഷം..

ആതിയും നിഷയും മേക്കപ്പൊക്കെ ഇട്ടു കുട്ടപ്പത്തികളായി..

ആതിയും ഇപ്പോൾ മിക്ക ഞായറാഴ്ചയും പ്രിയേടെ ഒപ്പം പള്ളിയിൽ പോകാറുണ്ട്... വെള്ളിയാഴ്ച ആണ് അമ്പലത്തിൽ പോകാൻ ഫിക്സ് ചെയ്തേക്കുന്ന ദിവസം...

പ്രിയ സിമ്പിൾ സ്റ്റൈലിന്റെ ആളാണ്.. അതിൽ തന്നെ അവളൊരു അതിസുന്ദരിയാകും.

ഉടുത്തൊരുങ്ങി ഇറങ്ങിയപ്പോൾ പള്ളിയിൽ ചെന്നപ്പോൾ അല്പം താമസിച്ചു....

ഇവരെ കാണാത്തപോൾ ആൽഫിക്ക് വിഷമമായി.. അവനു പള്ളിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല.. തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു,, പിന്നെ അവർ വരില്ലെന്ന് വിചാരിച്ചു...

തുടങ്ങി കുറച്ചു കഴിഞ്ഞ ശേഷമാണു അവരെത്തിയത്... പുറകിലാണ് നിന്നത്...

എപ്പോഴോ തിരിഞ്ഞപ്പോൾ നോബിൾ അവരെ കണ്ടു... അവൻ ആൽഫിയുടെ കൈമുട്ടിൽ തോണ്ടിക്കൊണ്ടു തിരിഞ്ഞു നോക്കി..

"അതാടാ നിന്റെ മാലാഖ "....

ആൽഫിയുടെ ഹൃദയമിടുപ്പു കൂടി....
അവൻ തിരിഞ്ഞു നോക്കി,,, അവനാദ്യം മനസിലായില്ല,,, വീണ്ടും നോക്കി...

സാരിയിൽ തന്റെ പെണ്ണ് അതിസുന്ദരി യായിരുന്നു...

നാല് വര്ഷതെ പഠനവും ഹോസ്റ്റൽ ജീവിതവും കൊണ്ടു പ്രിയകിച്ചിരി ക്ഷീണം ഉണ്ടായിരുന്നെങ്കിലും അവൾ ഒരു ശാലീന സുന്ദരിയായി വിളങ്ങി....

ഓടി ചെന്നു കെട്ടിപ്പിടിക്കാൻ  മോഹം തോന്നിപോയി... പക്ഷെ സമയമായിട്ടില്ലടാ ആൽഫി,,, അവൻ സ്വയം ആശ്വാസം കൊണ്ടു...

പള്ളി പിരിഞ്ഞപ്പോൾ നോബിൾ ഒരു പെണ്ണിനോട് കൊഞ്ചി കുഴയുന്ന കണ്ടു നിഷ ആൽഫിയോടു ചോദിച്ചു..

അതാരാ ആൽഫി??

അതവന്റെ ഹൃദയം കവർന്നവൾ....  തൊട്ടടുത്ത എഞ്ചിനീയറിംഗ് കോളേജിൽ തന്നെയാ,,, പള്ളിയിൽ വന്നു കണ്ട പരിജയമാ പേര് അനു... വീട്ടിലെല്ലാർക്കും അറിയാം..
പഠിത്തം കഴിഞ്ഞു ജോലിയായി കഴിഞ്ഞു വിവാഹം...

ങേ,,, ഇത്രേം വേഗം ഉറപ്പീരും കഴിഞ്ഞാ... ന്റെ സിവനെ....

ആതിയതു പറഞ്ഞപ്പോൾ എല്ലാം കൂടെ കൂട്ടച്ചിരിയായ..

ചിരി കേട്ട് അവരുടെ അടിത്തേക്കു വന്ന നോബിളിനോട്

പ്രിയ : എന്താ കള്ളകാമുകാ... ഒരു  വാക്ക് ഈ പെങ്ങന്മാരോട് പറഞ്ഞില്ലല്ലോ..

ആതി : അതിനു അനുവിനെ കണ്ടു കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലെന്റെ പ്രിയേ....

വീണ്ടും കൂട്ട ചിരി മുഴങ്ങി..

പോ പിള്ളേരേ കളിയാക്കാതെ.... നോബിൾ ചിലച്ചു...

അനുവിനെ നോബിൾ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു..
അന്ന് നോബിളിന്റെ വക ട്രീറ്റ്‌ ആയിരുന്നു...

ആൽഫിക്കു പ്രിയയിൽ നിന്നും കണ്ണെടുക്കാൻ തോന്നിയേയില്ല...
അവൻ അവളറിയാതെ നോക്കികൊണ്ടേയിരുന്നു...

പരീക്ഷയെ കുറിച്ചും,  വീട്ടിൽ പോകുന്ന കാര്യങ്ങളെ കുറിച്ചും അവർ ഡിസ്‌കസ് ചെയ്തു..

പിരിയാൻ നേരം ആൽഫിക്കു നെഞ്ചിനകത്തൊരു വല്ലായ്മ ഫീൽ ചെയ്തു...
അടുത്താഴ്ച കാണാമെന്നു പറഞ്ഞു  പിരിഞ്ഞു...

രണ്ടു മാസം കൊണ്ടു റിട്ടൺ ആൻഡ് പ്രാക്ടിക്കൽ പരീക്ഷകൾ കഴിഞ്ഞു..
റിസൾട്ട്‌ വെയ്റ്റിംഗ് ആണ്...

റിസൾട്ട്‌ വന്നതിനു ശേഷമാണു graduation...
അതിനിനി ഒരു മാസത്തോളം എടുക്കും...

എല്ലാ കുട്ടികളും ഇനി ഗ്രാജുആഷൻ ആവുമ്പോൾ കോളേജിലെത്തിയ മതി...

അതുകൊണ്ട് എല്ലാരും ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാനും നാട്ടിൽ പോയി വരാനും തീരുമാനിച്ചു... കൂടുതലും മല്ലൂസ് ആയിരുന്നു..

അമ്പാടി : ടീ,  പ്രിയേ, നിഷേ, ആതി നിങ്ങളൊക്കെ ഈ ഏട്ടന്മാരെ ഒക്കെ മറന്നുപോവോട...

നിഷ : നമ്മൾ ഇവിടൊക്കെ തന്നെ കാണുവല്ലോ... പിന്നെന്തിനാടാ വിഷമിക്കുന്നെ..

എബിൻ : നിങ്ങൾ ഞങ്ങടെ നാട്ടിലേക്കൊക്കെ വരണം കേട്ടോ..

പ്രിയ :  നമുക്ക് ഒരു മാസം നാട്ടിൽ പോയി അടിച്ചു പൊളിക്കാം, റിസൾട്ട്‌ അറിയുമ്പോളേക്കും തിരിച്ചു വന്നാ മതിയല്ലോ......

. ആതിക്കും നിഷക്കും പൂർണ്ണസമ്മതം...

(ആദ്യം നിഷേടെ ആന്റിയുടെ വീട്ടിൽ നിൽക്കാനാ തീരുമാനിച്ച, ബട്ട്‌ ഒരു മാസം ഉണ്ടന്നറിഞ്ഞപ്പോൾ നാട്ടിലെ വീട്ടിൽ പോയി നിൽക്കാനൊരു പൂതി )

അവർ ആൽഫിയെ വിളിച്ചു, ട്രെയിനിനു പോകാൻ ബുക്ക്‌ ചെയ്തു...

ക്ലാസ്സ്‌മേറ്റ്സ് എല്ലാവർക്കും പിരിയാൻ നേരം വലിയ വിഷമമായിരുന്നു.... നാല് വർഷം ഒന്നിച്ചു കഴിഞ്ഞതല്ലേ..

ഇക്കുറിയും ആൽഫി പ്രിയയുടെ അടുത്തു തന്നെയിരുന്നു,,, അന്താക്ഷരി കളിച്ചും, പാട്ടു പാടിയും ആ യാത്രയെ മനോഹരമാക്കി...

നോബിൾ ഇടയ്ക്കിടെ ആൽഫിയെ പ്രിയയെ പ്രൊപ്പോസ് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.... അപ്പോഴൊക്കെ എന്തേലും തടസങ്ങൾ നേരിടുകയും ചെയ്തു...

അങ്ങനെ അവർ നാട്ടിലെത്തി ചേർന്നു,,, പഠിത്തം കഴിഞ്ഞു തിരിച്ചു പോകുന്നതായതു കൊണ്ടു കുറച്ചേറെ ലഗേജസ് ഉണ്ടായിരുന്നു...

സൊ ആതിയുടെ ഏട്ടനും, പ്രിയേടേം നിഷേടേം പപ്പമാരുമുണ്ടായിരുന്നു അവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ...

അവരിവരെ കണ്ടതും ഓടി വന്നു...
നാലു വർഷത്തെ ഹോസ്റ്റൽ ജീവിതം കഴിഞ്ഞപ്പോൾ ശരീരത്തിന്റെ പുഷ്ടിയും പ്രസരിപ്പും നഷ്ടമായപോലെ തോന്നി അപ്പന്മാർക്കു...

"എടാ തോമസേ,, നീ കണ്ടോ പിള്ളേർടെ കോലം... ക്ഷീണചിരിക്കുന്നല്ലേ അപ്പടി... അല്ലിയോ...
പ്രിയയുടെ പപ്പാ നിഷയുടെ പപ്പയോടു പറഞ്ഞു...

"സാരമില്ലന്നെ, ഒരു മാസം സമയമുണ്ടല്ലോ... എവിടേലും ജോലിക്ക് കയറുന്നെന്ന് മുമ്പ് നമുക്കിവരെ ശരിയാക്കിയെടുക്കാം..

അദ്ദേഹം മറുപടി പറഞ്ഞു...

ആതിയും ഏട്ടനെ കെട്ടിപിടിച്ചേക്കുവാ....

"ഏടത്തി എന്തിയെ ഏട്ടാ...??

അവള് വീട്ടിലുണ്ട്....
നിന്നെ കാത്തിരിക്കുവ എല്ലാരും....

( ആതിയുടെ ഏട്ടനും ഏടത്തിയും ടൗണിൽ ഉള്ള സ്റ്റേറ്റ് ബാങ്കിലാണ് വർക്ക്‌ ചെയ്യുന്നേ )

ഒരു മാസം വീട്ടിലും നാട്ടിലും കഴിഞ്ഞപ്പോൾ തന്നെ അവർക്കെല്ലാം ഒരു ഉഷാറൊക്കെ വന്നു..

അവരുടെ എല്ലാം ഇഷ്ടസങ്കേതമായ തടാകകരയിൽ അവർ അധിക സമയവും ചിലവഴിച്ചു....

നോബിൾ എഞ്ചിനീയറിംഗ് ആയതു കൊണ്ടും, പരീക്ഷ കഴിഞ്ഞിട്ടില്ലാത്തതു കൊണ്ടും, ഒരാഴ്ച കഴിഞ്ഞപ്പോൾ തിരിച്ചുപോയി..

മാത്രവുമല്ല... അവനിവിടെ ഇരിപ്പുറക്കില്ലല്ലോ...

അവൻ പോകുന്നതിനു മുമ്പായി
ഇപ്പ്രാവശ്യവും ടീച്ചറമ്മ മോനോട് ചോദിച്ചു..

"ഡാ ആൽഫി നീയിതു വരെ ആ പെൺകൊച്ചിനോട് കാര്യങ്ങളൊന്നും പറഞ്ഞില്ലേ "....

"ഇല്ലമ്മേ,..... അതിനു അനുകൂലമായ സാഹചര്യം വരട്ടമ്മേ...

അതിന് മറുപടി നോബിളായിരുന്നു പറഞ്ഞേ

" ആ അവസാനം കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോവാതെ ഒന്നു നോക്കിയേക്കണേ "....

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം,,,
അവർ പേരെന്റ്സ് നൊപ്പം ബാംഗ്ലൂർ ക്കു പോയി...

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കയ്യിൽ നിന്നും ക്യാപ്പും സർട്ടിഫിക്കറ്റും ഏറ്റു വാങ്ങിച്ചപ്പോൾ പ്രിയയുടെയും പേരെന്റ്സ് ന്റെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു....

യൂണിവേഴ്സിറ്റിയുടെ വലിയ ഓഡിറ്റോറിയത്തിൽ വച്ചു തന്നെയായിരുന്നു ഫങ്ക്ഷൻ...
ഒട്ടുമിക്ക കോളേജിലെ നഴ്സിംഗ് സ്റ്റുഡന്റസും സന്നിഹിതരായിരുന്നു...

ആൽഫിയുടെ അമ്മയും വന്നിരുന്നു.. അവനും സന്തോഷമായി... അപ്പക്കും, അന്നമോൾക്കും  വരാൻ സാധിച്ചില്ല...

ഗ്രാജുവേഷൻ കഴിഞ്ഞു,,

അവർ പഠിച്ച കോളേജിന്റെ ഹോസ്പിറ്റലിൽ തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു, അവർ മൂന്ന് പേരും വേറെ കുറച്ചു കന്നഡിഗറും സെലക്ട്‌ ആയി... ജോയിൻ ചെയ്യാൻ ഒൺ വീക്ക്‌ ടൈം പറഞ്ഞു...

നിഷയുടെ ആന്റിടെ വീട്ടിൽ ഒരാഴ്ച സ്പെൻഡ്‌ ചെയ്യാൻ തീരുമാനമായി...

അവരുടെ മാതാപിതാക്കന്മാർ അവരെ അവിടെ ആകിയിട്ടു നാട്ടിലേക്കു തിരിച്ചു..

ആൽഫി കുറച്ചു നാൾ കഴിഞ്ഞേ ജോലിക്ക് കയറുന്നുള്ളൂ എന്നു പറഞ്ഞു, നാട്ടിൽ ഒന്നു രണ്ടു കസിൻസ് ന്റെ കല്യാണം കൂടണം, ഒഴിച്ച് കൂടാൻ സാധിക്കാത്തതായതു കൊണ്ടു  അതൊക്കെ കഴിഞ്ഞു പതുക്കെ വരാം എന്നുപറഞ്ഞു ടീച്ചറമ്മയുടെ കൂടെ  മനസില്ലാമനസോടെ
നാട്ടിലേക്കു പോയി...
******

അന്നൊരു ഞായറാഴ്ച ആയിരുന്നു...
രാവിലെ  തന്നെ നിഷയും പ്രിയയും പള്ളിയിൽ പോയി വന്നു.... ആതിര പോയില്ല.. അവൾക്കു കുറച്ചു നേരം കൂടെ കിടക്കണമെന്നു പറഞ്ഞവൾ ഉറക്കം തുടർന്ന്...

ഇന്നാണ് അവർ നിഷയുടെ ആന്റിടെ വീട്ടിൽ നിന്നും മാറി, ഹോസ്പിറ്റലിന്റെ  തന്നെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലേക്കു മാറുന്നത്... നാളെ മുതൽ അങ്കം തുടങ്ങും... ഇനി മുതൽ കുറച്ചൂടെ ഉത്തരവാദിത്തതോടെ ജോലി ചെയ്യണം....

പള്ളിയിൽ ഇരുന്നു,, പ്രിയ നന്നായിട്ടു പ്രാർത്ഥിച്ചു...

നിഷ : നീ എന്നതാടി ഇതിനുമാത്രം പ്രാര്ഥിക്കുന്നെ???.

പ്രിയ അവളെ നോക്കി ഒന്നു മന്ദഹസിച്ചു...

പലതുമുണ്ട്... ഹൂം... എന്തെ??

ഏയ്‌ ഒന്നൂല്യ എന്റെ പൊന്നോ....

തിരിച്ചു വന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു.. നോക്കുമ്പോൾ ആതി ഇരുന്നു അപ്പവും സ്റ്റുവും കഴിക്കുന്നു ... കൂടെ ആന്റിടെ രണ്ടു വികൃതി കുട്ടന്മാരും ഉണ്ട്‌...
ചെറിയ കുട്ടികൾ ആണ്, ഒരാൾ നാലാം ക്ലാസ്സിലും, മൂത്തവൻ ആറിലും...

 ഒന്നു പതുക്കെ തിന്നടി...
 നിഷ വിളിച്ചു കൂവിക്കൊണ്ടു വീട്ടിലേക്കു കയറി...

ആഹാ സുന്ദരികുട്ടികള് വന്നോ.. ആന്റി ചോദിച്ചു...
നാല് വർഷത്തെ പരിചയം,, ആന്റിയും കുടുംബവും  അവരുമായി നന്നായി അടുത്തിരുന്നു...

വാ വേഗം വന്നു കഴിക്കു.. സമയം ഒരുപാടായില്ലേ...

അങ്കിൾ : മോളേ  നിഷേ,, നിങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കു, എന്നിട്ട് കൊണ്ടുപോകാനുള്ള സാധനങ്ങൾ എന്തെങ്കിലും മേടിക്കാൻ  ഉണ്ടെങ്കിൽ നമുക്ക് വാങ്ങിക്കാം...

നിഷ : ശരി അങ്കിളേ...

വേഗം ബ്രേക്ഫാസ്റ് കഴിച്ചു, അവർ സാധനം വാങ്ങിക്കാൻ ഒരുങ്ങിക്കെട്ടി പോയി, അധികം ദൂരത്തല്ലാതെ ഒരു മാളിൽ കയറി..

ആവശ്യത്തിന് വേണ്ട ഡ്രെസ്സുകളും, മറ്റും വാങ്ങിച്ചു..

 അതിനകത്തെ ഹൈപ്പർ മാർക്കറ്റിലും കയറി, ആന്റിടെ കുഞ്ഞുങ്ങൾക്കുള്ള കുറച്ചു ടോയ്‌സ് ആൻഡ് ചോക്ലേറ്സ് ഒക്കെ വാങ്ങിച്ചു...

തിരിച്ചു വന്നു,,,  കൊണ്ടു പോകാനുള്ളതെല്ലാ പാക്ക് ചെയ്തു..

പിന്നെ വീട്ടിലേക്കു വിളിച്ചു മൂവരും വിവരങ്ങൾ ഒക്കെ പറഞ്ഞു,,,

അങ്കിള് പറഞ്ഞു
വൈകിട്ട് 5നു ആണ് ഇറങ്ങുന്നേ... അവരുടെ കാർ ചെറിയ കാർ ആണ്,,, എല്ലാർക്കും ഇരിക്കാൻ പാകത്തിന് ഒരു ഇന്നോവ ബുക്ക്‌ ചെയ്തിട്ടുണ്ട്...

പത്തു മുപ്പതു മിനിറ്റ് യാത്രയെ ഉള്ളൂ,,, എങ്കിലും ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക്‌ കാരണം ഒരു ദിവസത്തെ മെനക്കേടാണ്.... അങ്കിൾ തുടർന്ന്...

ഉച്ചക്ക് ആന്റിയുടെ സ്പെഷ്യൽ പ്രോൺസ് ബിരിയാണി ആയിരുന്നു....
ഒരു പ്രേത്യേക ടേസ്റ്റ് ആയിരുന്നു അതിനു..

എല്ലാം കഴിഞ്ഞു,,, അവർ ലഗ്ഗജസ് ഒക്കെയായി ഹോസ്പിറ്റലിലേക്കു തിരിച്ചു...
നഴ്സിംഗ് കോളേജിന്റെ ഹോസ്റ്റലും സ്റ്റാഫ്‌ ക്വാർട്ടേഴ്‌സും അടുത്തടുത്താണ്....

അവിടെ ചെന്നപ്പോൾ 7മണി കഴിഞ്ഞു..
അങ്കിൾ മാത്രമേ കൂടെ വന്നുള്ളൂ...

സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ് ഇൽ അധികം ആൾകാരില്ല,, ഉള്ളവരാണെങ്കിൽ ബാച്ചിലർസ് ആണ്.. വിവാഹിതർ ആരും അവിടെ തുടരാറില്ല..

അവിടുത്തെ ഹോസ്റ്റൽ ഇൻചാർജുനെ കണ്ടു,, വേറെ വേറെ റൂമാണ് ഇക്കുറിയും അലോട് ചെയ്തേ,,, ബട്ട്‌ തരുണീമണികൾ നല്ല അസലായിട്ടു അഭിനയിച്ചു.. ഒരു റൂമിലാക്കിയെടുത്തു...

അവരെ അവിടെ സെറ്റലാക്കിയ ശേഷം അങ്കിൾ തിരിച്ചു പോയി...

സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ് ആയതു കൊണ്ടു,, പല ഷിഫ്റ്റിലുള്ള ആളുകൾ ഉള്ളതുകൊണ്ടും,,, രാത്രി 11.30 ക്കെ മെയിൻ ഗേറ്റ് ക്ലോസെ ചെയ്യൂ...

മൂന്ന് ഷിഫ്റ്റ്‌ ആണ് ഹോസ്പിറ്റലിൽ..
വാർഡൻ എല്ലാ0 ഡീറ്റെയിൽ ആയി പറഞ്ഞു,,,
ഫുഡ്‌ അവിടെ തന്നെ പ്രൊവിഡ ചെയ്യും..

എല്ലാ റൂമിലും അറ്റാച്ഡ് ബാത്റൂം ഉണ്ട്‌.. ശരിക്കും പറഞ്ഞാൽ ടു ബെഡ്‌റൂം അപാർട്മെന്റ് ആണ്.. കിച്ചൻ ഉണ്ട്‌,,, ബട്ട്‌ സ്‌റ്റോവ് ആൻഡ് ഗ്യാസ് ഒക്കെ സ്റ്റാഫ്‌ സ്വന്തം ചെലവിലും കഷ്ടപ്പാടിലും സെറ്റ് ചെയ്യണം,,,

ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വരുമ്പോൾ ക്ഷീണം കാരണം ആരും സെൽഫ് കുക്കിംഗ്‌ നു മെനക്കെടാറില്ല...

ഇവർക്ക് കിട്ടിയ അപ്പാർട്മെന്റിൽ വേറെ റൂമിൽ രണ്ടു ഹിന്ദിക്കാരികളായിരുന്നു...

ഇവർ ചെന്നപ്പോൾ അവർ ഡ്യൂട്ടിക്കു പോയേക്കുവായിരുന്നു..

നിഷ : വായുടെ രുചിയൊക്കെ ഒന്നു മാറിവന്നതായിരുന്നു... ഇനി പിന്നെയും പുലിയോഗ്രാ ഒക്കെ തിന്നണമല്ലോ... ശൊ...

ആതി : സാരമില്ലെടാ,, ഇടയ്ക്കു ഓഫ്‌ കിട്ടുമ്പോൾ പുറത്തു പോയി തട്ടാം..

പ്രിയ : നമ്മൾ ആദ്യമായിട്ടല്ലേ ജോലിക്ക് കയറുന്നെ,,, എങ്ങനെയെങ്കിലും ഒരേ ഷിഫ്റ്റ്‌ എടുക്കാൻ നോക്കണം..

പിന്നെ പതുക്കെ കുക്കിംഗ്‌ ഒക്കെ തുടങ്ങാം..
( പ്രിയ നന്നായി കുക്ക് ചെയ്യും )

ആതി : ഹ്മ്മ്‌,, ശരിയാ..

അങ്ങനെ അവർ ആദ്യമായി ജോലിയിൽ പ്രേവേശിക്കുന്നതിന്റെ എല്ലാ ആകുലതകളും വ്യാകുലതകളും പങ്കു വച്ചു കൊണ്ടിരുന്നു...

കൊണ്ടു വന്ന സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വച്ചു... വീട്ടിലോട്ടും വിളിച്ചു,,, സമയം കളഞ്ഞു..

അവരുടെ റൂം ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ്..
അവിടെ നൈറ്റ്‌ ഷിഫ്റ്റിന് പോകാൻ റെഡി ആയ ഒന്നു രണ്ടു പേരോട് കുശലം പറഞ്ഞു...

ഡിന്നറും കഴിച്ചു.. നാളത്തെ ദിവസത്തെ കുറിച്ചോർത്തു ആദ്യമായ് ജോലിക്ക് കയറുന്നതിന്റെ ആകുലതയോടെ ഉറങ്ങാൻ കിടന്നു...

ആതിയാണ് ആദ്യം എണീറ്റത്... അവൾ പോയി കുളിച്ചു റെഡി ആയി വന്നു,, അവരെ രണ്ടിനെയും തട്ടിയുണർത്തി..

നിഷ : അയ്യോ സമയം വൈകിയോ??

ആതി : ഇല്ലടെ... ഞാൻ ഇത്തിരി നേരത്തെ എന്നീട്ടെന്നെ ഉള്ളൂ..

കുളിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു, വൃത്തിയായി ഒരുങ്ങിയിറങ്ങി..

ഹോസ്പിറ്റലിൽ ചെന്നു, ആദ്യം നഴ്സിംഗ് ഡയറക്ടരെ കണ്ടു.. റിപ്പോർട്ട്‌ ചെയ്തു...

ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് ഓറിയന്റഷന് ആണ്,,, എല്ലാ ഏരിയയും ഡീറ്റെയിൽ ആയി കാണുകയും മനസിലാക്കാനുമാണ്..

നാലാമത്തെ ദിവസം തൊട്ടു ശരിക്കും ജോലിക്ക് കയറണം..

പഠിക്കുമ്പോൾ ഹോസ്പിറ്റലിന്റെ എല്ലാ മുക്കും മൂലയിലും പോയിട്ടുണ്ട്,, അതൊക്കെ ഒരു സ്റ്റുഡന്റന്റെ  പരിധിയിൽ മാത്രം.. ബട്ട്‌ സ്റ്റാഫ്‌ ആകുമ്പോൾ കുറച്ചൂടെ റെസ്പോണ്സിബിലിറ്റി ആയതു കൊണ്ടാണ് മൂന്നു ദിവസത്തെ ഓറിയന്റഷൻ...

പ്രിയ തനിക്കു ഐ സി യു മതിയെന്ന് പറഞ്ഞു.. അവളുള്ളത് കൊണ്ടു മാത്രം നിഷയും icu ചോദിച്ചു..

പക്ഷെ നമ്മുടെ ആതി സ്വതവേ കുറച്ചു പേടിയുള്ള കൂട്ടത്തിലായതു കൊണ്ടും, തീരെ വയ്യാത്ത രോഗികളെ പരിചരിക്കാൻ വയ്യാന്നും പറഞ്ഞു
ഏതേലും നോർമൽ വാർഡ് മതിയെന്ന് പറഞ്ഞു...

അന്ന് മുഴുവനും, ഓരോരോ ഡിപ്പാർട്മെന്റ് കാണിക്കുകയും.. ഹെച്ചാർ ഡിപ്പാർട്മെന്റ് ഇൽ പേര് എൻറോൾ ചെയ്യുകയും ആയിരുന്നു..

നാല് മണിയായപ്പോൾ തിരിച്ചു ചെന്നു, ചായകുടിയും കഴിഞ്ഞു,, ഇരിക്കുമ്പോൾ ആണ് ആൽഫി വിളിക്കുന്നെ..

ആൽഫി : ഹലോ പ്രിയേ,, എന്തുണ്ട് വിശേഷം?? 
നിങ്ങൾ ജോയിൻ ചെയ്തോ??

പ്രിയ : ഹ്മ്മ്‌,... ഇന്നു രാവിലെ.. പക്ഷേ ഡ്യൂട്ടി മറ്റന്നാൾ മാത്രമേ തുടങ്ങൂ..
പിന്നെ അവൾ ഇന്നത്തെ സംഭവങ്ങൾ എല്ലാം വിശതീകരിച്ചു..

ആൽഫി : ഹ്മ്മ്‌... കുറച്ചു ദിവസം കൂടെ എൻജോയ് ചെയ്യാല്ലോ...

ഉടനെ നിഷ ഫോൺ തട്ടിപ്പറിച്ചു,,
ഡാ,, നീയെന്താ ഞങ്ങളോട് ഒന്നും മിണ്ടാതെ??
എവിടെയാ ഇപ്പോൾ?? 
നിന്റെ വാലെന്തിയെ??

അതുകേട്ടു ആതി പറഞ്ഞു..
" അവന്റെ വാല് ആ അനുവിന്റെ പുറകെ നടപ്പുണ്ടാവും അല്ലേ ആൽഫി...

ആൽഫി : എന്റെ അമ്മേടെ അപ്പച്ചന്‌ സുഖമില്ല,,, ഹോസ്പിറ്റലിൽ ആണ്..
രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ആകുള്ളൂ..

"അപ്പച്ചൻ വന്നു  കഴിഞ്ഞു കസിൻസ് ന്റെ കല്യാണമുണ്ട്,,, അതിലും പങ്കെടുത്തു രണ്ടാഴ്ച കഴിഞ്ഞെത്തും,,, എന്നിട്ടു എവിടേലും കേറണം....

എന്നാ പിന്നെ വിളിക്കാം,, പ്രിയ ഫോൺ കട്ട്‌ ചെയ്തു..

ഗ്രാജുയേഷൻ കഴിഞ്ഞു നാട്ടിൽ ചെന്നപ്പോൾ മൂന്നു പേരും മൊബൈലും സിം ഒക്കെ വാങ്ങിച്ചിരുന്നു..

രണ്ടാം ദിവസവും വലിയ കുഴപ്പമില്ലാതെ കടന്നു പോയി...അന്ന് കുറച്ചു ക്ലാസ്സസും ഇൻസ്‌ട്രുക്ഷൻസ് ആണ്..

മൂന്നാം ദിവസം പ്രിയക്കും നിഷക്കും icu വിലും ആതിക്കു അവളുടെ വാർഡിലുമാഗിർന്നു..

Icu വിൽ സ്റ്റുഡന്റ് പെരിയഡിൽ കുറച്ചു നാൾ നിന്നതായതു കൊണ്ടു പ്രിയക്ക് വലിയ പേടിയൊന്നും തോന്നീല്ല..

പക്ഷേ നിഷയ്ക്ക് അവിടുത്തെ സെറ്റപ്പ് ഒക്കെ കണ്ടു ആകെ ടെൻഷൻ ആയി..
എന്തോ ഒരു വെപ്രാളം പോലെ...
പോരാത്തതിന് അവിടെ ഒരു രോഗി ആകെ വയ്യാണ്ട് കിടക്കുന്നു...
എല്ലാരും ചുറ്റി കൂടി നിൽക്കുന്നു..

നിഷ : ഡാ എനിക്കാകെ പേടിയാകുന്നു..
എന്താ ഇവിടെ നടക്കുന്നെ..
മൊത്തം വയറുകളും,, മരുന്നുകളും ഒക്കെ കൊണ്ടു ആ മനുഷ്യനെ നേരെ ചൊവ്വേ കാണുന്നതുമില്ല... ശൊ...

പ്രിയ :  അതൊന്നും കണ്ടു നീ പേടിക്കണ്ട..
നന്നായിട്ടുണ്ട് പ്രാർത്ഥിച്ചോ.....

നമ്മൾക്ക് ത്രീ മന്ത്സ് ടൈം ഉണ്ടല്ലോ,, തന്നെ എല്ലാം ചെയ്യാൻ.

അതു വരെ ആരെങ്കിലും നമ്മളെ സൂപ്പർവൈസ് ചെയ്യാൻ കാണുമല്ലോ.....

നിഷ : ...  നല്ല ഒരാളെ തന്നെയിട്ടാൽ മതിയായിരുന്നു...

അവർ വാർഡ് ഇൻചാർജുനെ കണ്ടു,,,

 വൈകിട്ട് വരെ ഓരോന്നും കണ്ടും കേട്ടും മനസിലാക്കിയയും അവർ പഠിച്ചു...

അങ്ങനെ നാളെ മുതൽ ജോലിക്ക് കേറിക്കോളാം  എന്നറിയിച്ചു കൊണ്ടവർ അവിടുന്നും ഇറങ്ങി...

പോകുന്ന വഴിയിൽ നാളെത്തേക്കുള്ള  യൂണിഫോമും വാങ്ങിച്ചു..

എല്ലാ വൈകുന്നേരത്തെയും പോലെ അന്നും കടന്നു പോയി...
പ്രിയ കുറച്ചധിക നേരം ഇരുന്നു പ്രാർത്ഥിച്ചു....

ആൽഫി വിളിച്ചു എല്ലാരോടും ആൾ ദി ബെസ്റ്റ് അറിയിച്ചു...

പിറ്റേന്ന് കൃത്യസമയത്തു  അവർ അവരവരുടെ ഏരിയയിൽ എത്തിച്ചേർന്നു...
ഡാർക്ക്‌ ഗ്രീൻ പാന്റ്സും ലൈറ്റ് ഷേഡഡ് ക്രീം ടോപ്പും ആണ് യൂണിഫോം...

അവർ ഇറങ്ങുന്നതിനു മുമ്പ് വീട്ടുകാരെ വിളിച്ചു, അവർ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു..

പ്രിയയും നിഷയും ഐ സി യു വിൽ എത്തി,

ഒരു ചെറിയ വെപ്രാളം രണ്ട് പേർക്കുമുണ്ടായിരുന്നു..

അവർ നഴ്സിംഗ് കൗണ്ടറിൽ ചെന്നു, സ്വയം പരിചയപ്പെടുത്തി,,, അവിടെ icu ഡോക്ടർസ്,, നഴ്സസ് ഒക്കെ ഇരിപ്പുണ്ടായിരുന്നു..

ഇതിനിടയിൽ ഇൻചാർജ് വന്നു,, പരിചയപെട്ടു.....

.. ജസ്റ്റ്‌ ഒരു ഷോർട് ഇൻട്രൊഡക്ഷനും ഒരിന്റ്റെഷനും കിട്ടി...

ബാക്കിയുള്ളവരോട് പുതിയ സ്റ്റാഫ്‌ ആണെന്ന് പറഞ്ഞു കൊടുത്തു...

 അവിടുത്തെ ഇൻചാർജ് നോട് സംസാരിച്ചിരിക്കുമ്പോൾ, ഡോർ തുറന്നു ഗുഡ് മോർണിംഗ് പറഞ്ഞു കൊണ്ടു  ഒരാൾ അകത്തേക്ക് വന്നു...

അവർ രണ്ടുപേരും പെട്ടന്ന് തിരിഞ്ഞു നോക്കി... നല്ല സുന്ദരമായ പുഞ്ചിരിയുമായി സുമുഖനായ ഒരു ചെറുപ്പക്കാരൻ...

(തുടരും )

രചന : ആശ

( കഥ അല്പം വലിചിഴക്കുന്നെ പോലെ തോന്നുണ്ടെങ്കിൽ ക്ഷമിക്കുക,, അതു അനിവാര്യമാണ്..... മുഖ്യ കഥാപാത്രങ്ങൾ  സഞ്ചരിക്കുന്ന വഴികളിലൂടെ പോയല്ലേ പറ്റൂ...
കമന്റസ് അറിയിക്കുക )
To Top