എന്നതാടി, വിളിച്ചു കൂവുന്നേ..
കറന്റ് പോയതല്ലേ, അതിനിങ്ങനെ നിലവിളിക്കുന്നതെന്തിനാ... ആരേലും ഓടിവരും... ഒന്നു മിണ്ടാതിരി... പ്രിയ നിഷയെ വഴക്ക് പറഞ്ഞു...
കയ്യിൽ മൊബൈൽ ഇല്ലേ, അതിലെ ടോർച് ഓണാക്കു..
ആതി : പ്രിയ നമ്മുടെ കൂടെ ഉള്ളതൊരു ഭാഗ്യമാണ്.. പെട്ടെന്ന് ഓർത്തു പറയുന്നല്ലോ, നമ്മൾ പൊട്ടിക്കാളികൾക്ക് ഒന്നും പെട്ടെന്ന് ഓർമ്മ വരുല്ല..
നിഷ : ശരിയാടി..
നിഷ കയ്യിലിരുന്ന മൊബൈൽ എടുത്തു ഓണാക്കുമ്പോഴേക്കും കല്ലിൽ തട്ടി താഴെ വീണു...
" അയ്യോ, എന്റമ്മച്ചിയെ...
എന്താടി കിടന്നു കാറുന്നെ??
ഇരുട്ടായതുകൊണ്ടു അവൾ വീണതാരും അറിഞ്ഞില്ല..
" ഞാൻ വീണടി......
എവിടെയാ നീ...
അവർ രണ്ടും രണ്ടുസ്ഥലത്തു നിന്നും അവളെ തപ്പി നോക്കി, വെളിച്ചമില്ലല്ലോ...
നിന്റെ കയ്യിലിരുന്ന ബോക്സ് എന്തിയെ??
ആവോ.... ആർക്കറിയാം.. വീണപ്പോൾ എങ്ങാണ്ടോ പോയി...
ആതി :. ചവിട്ടി കൂട്ടവളേ... വായിനോക്കി നടന്നു ഹാർട്ട് കളഞ്ഞേക്കുന്നു..
ഇതിനിടയിൽ നിഷ എണീറ്റു, ബോക്സ് തപ്പാൻ തുടങ്ങി,,,
ചെറിയൊരു വെട്ടം കണ്ടപ്പോൾ പ്രിയ, അതു ലക്ഷ്യമാക്കി നടന്നു, ഹോസ്റ്റൽ ആണെന്ന ധാരണയിൽ...
വാ പിള്ളേരേ, അവിടൊരു ചെറിയ വെളിച്ചം കാണുന്നു, ഉറങ്ങാത്ത ആരോ മെഴുകുതിരി കത്തിച്ചായിരിക്കും..
പ്രിയ പറഞ്ഞ വെട്ടം നോക്കി അവർ നടന്നു,,, അതൊരു ബിൽഡിങ് ആയിരുന്നു..
പെട്ടന്ന് ഒരു നിഴലു കണ്ടു, അക്കൂട്ടത്തിൽ വെളിച്ചവും മാഞ്ഞു പോയി..
" അയ്യോ എന്തോ നിഴൽ, ആരോ അവിടെ... അവർ പേടിച്ചു...
ഇനി എങ്ങോട്ടാ പോകേണ്ട എന്നറിയാതെ നിന്ന പ്രിയ പുറത്തെ റോഡിലൂടെ പോയ വണ്ടിയുടെ വെളിച്ചത്തിൽ കണ്ടു ആ ബോർഡ്
" മോർച്ചറി "... അവൾ ഉരുവിട്ട്..
അതേ സമയത്തു തന്നെ പിന്നെയും ഒരു വെളിച്ചവും നിഴലും കണ്ടു...
അവരും കണ്ടു ആ ബോർഡ്..
"അയ്യോ പ്രേതം " ആതി അലറിക്കൂവി
നിഷയും ആതിയും പിന്നെയും നിലവിളിച്ചു..
ബോധം കെട്ടു താഴെ വീണു...
പ്രിയക്കും തല കറങ്ങുന്ന പോലെ തോന്നി...
പക്ഷേ താഴെ വീഴാതെ അവൾ പിടിച്ചുനിന്നു..
ഞങ്ങളെ കാത്തോണേ കർത്താവെ എന്നു മനസ്സിൽ പ്രാർത്ഥിച്ചു...
പെട്ടന്ന് അങ്ങോട്ടരോ വരുന്ന ഒച്ച കേട്ടവൾ, അവരെ രണ്ടിനെയും കുറച്ചു വലിച്ചു മാറ്റികിടത്തി..
" ഇല്ലി ഹുഡുകികൾ സൗണ്ട് നാനു ഹേലായിതു ..
നീ യാരെയാവത് നോടീതാ??? എനവത് കെല്സിതാ ???
( ഇവിടുന്ന് പെൺകുട്ടികളുടെ സൗണ്ട് കേട്ടല്ലോ, നീ കേട്ടോ?? നീ ആരെയേലും കണ്ടുവോ?? )
സൗണ്ട് കേട്ടു പുറത്തേക്കു വന്ന രണ്ടു സെക്യൂരിറ്റികൾ തമ്മിൽ തമ്മിൽ ചോദിച്ചതാണ്...
അവർ ടോർച്ചടിച്ചു പിടിച്ചിരുന്നു, പക്ഷേ അവർക്ക് കാണാത്ത വണ്ണമാണ് പ്രിയ നിന്നിരുന്നത്..
അവർ അകത്തക്കു പോയി...
ഓഹ്,, ഇവരുടെ ടോർച്ചിന്റെ വെട്ടവും ഇവരുടെ തന്നെ നിഴലുമാണ് നേരത്തെ കണ്ടത്...
വെറുതെ പേടിച്ചു,....
പ്രിയ ആശ്വസിച്ചു...
പ്രിയ അവളുമാരുടെ വാ പൊത്തിപിടിച്ചു, പതുക്കെ വിളിക്കാൻ തുടങ്ങി,,,
ടീ പിള്ളേരേ ഒന്നുമില്ല,,, നമുക്ക് വേഗം ഹോസ്റ്റലിലെത്തേണ്ട.. എന്നീറ്റു വായോ...
ആതി പതുക്കെ ഒരു കണ്ണു തുറന്നു നോക്കി, പിന്നെയും ബോധം കെട്ടു..
"ഇവളെന്താ ബോധം കെട്ടുകളിക്യ... മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുവാ, അപ്പോഴാ..
ഡീ നിഷേ... ഒന്നെണീൽക്ക് പെണ്ണെ.. എന്തൊരു കഷ്ടാണേ...
ഇതുങ്ങളെ കൊണ്ടു ഞാൻ തോറ്റു..
പതിയെ പതിയെ അവർ എണീച്ചിരുന്ന ചുറ്റും നോക്കി...
ഹോ എന്റമ്മോ.. വേഗം ചാടിയെഴുന്നേറ്റു,,,.
നിഷ ::ഇനി എങ്ങോട്ടാ പോകണ്ടേ,,,..
ആതി : മൊബൈൽ എടുത്തു ടോർച്ചു അടിക്കടി..
നിഷ : ഡി, അതും താഴെ വീണുപോയെടി...
പ്രിയ : നിന്നെ ഇന്നു ഞാൻ,, ഇവളെ ഞാൻ എന്താ ചെയ്യുവാ..
അവൾ തലയിൽ കൈവച്ചു നിന്നുപോയി...
നിക്ക് ഞാൻ ഒരു ഗസ് അടിച്ചു വഴി തെളിക്കാം.. പുറകെ വാ..
ഹാർട്ട് പോയെങ്കിൽ പോട്ടെ,,, നമുക്ക് രാവിലെ വന്നു നോക്കാം, അല്ലെങ്കിൽ ആ മരത്തലയനോട് എന്തേലും പറയാം...
താക്കോലെങ്കിലും ഉണ്ടല്ലോ അല്ലേ...
ആതിയും നിഷയും ജീൻസ് ന്റെ പോക്കറ്റ് തപ്പി നോക്കി,,,
നിഷ : ആതി, അതു നിന്റെ കയ്യിലല്ലേ,,,
ആതി :..എന്റെ കയ്യിലില്ല,,, ഞാൻ നിന്റെ കയ്യിൽ തന്നിരുന്നല്ലോ..
പ്രിയ : നിങ്ങളെ രണ്ടിനെയും ഞാൻ എന്താ വേണ്ടേ?? ഇന്നെന്തായാലും ഇവിടെ ശവങ്ങൾക്കു കൂട്ടിരിക്കാം... അല്ലാതെന്ത് ചെയ്യാനാ,,, കറന്റ് വരുമെന്ന് തോന്നുന്നില്ല..
അവർ പറഞ്ഞോണ്ടിരുന്നപ്പോൾ കറന്റ് വന്നു...
അവർ മൂന്നും ഒറ്റ ഓട്ടത്തിന് മോർച്ചറിക്ക് പുറത്തെത്തി... പമ്മി പമ്മി നോക്കി, ആരേലും ഉണ്ടോ..
ഏയ് ഇല്ലാട്ടോ.. രക്ഷപെട്ടു..
പിന്നെ നിഷ വീണയിടത്തു പോയി നോക്കി.. ബോക്സ് കിട്ടി,, തുറന്നു നോക്കി.....
ഭാഗ്യം ഒന്നും പറ്റിയില്ല, പൊട്ടിയിട്ടില്ല....
ഹാർട്ട് ഭദ്രം....
അവർക്കു സന്തോഷമായി...
പക്ഷേ, കുറെ തപ്പിയിട്ടും മൊബൈലും താക്കോലും കിട്ടീല...
" നമ്മൾ ഇനി എന്നാ ചെയ്യുമെടി " നിഷയ്ക്ക് ആവലാതിയായി...
"ആവോ... എനിക്കറിയാമ്മേല...
ഇപ്പോൾ സമയം ഒരുപാടായെന്നു തോന്നുന്നു, അല്ലേടി പ്രിയേ..
ആയിക്കാണും,,, പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ... എങ്ങനെ തിരിച്ചു കയറും...
പിന്നെയും അവർ തപ്പി നോക്കിയപ്പോൾ,ആതിയുടെ കാലിൽ എന്തോ തടഞ്ഞു,,, കുനിഞ്ഞു നോക്കിയപ്പോൾ മൊബൈൽ കണ്ടു..
ടീ കിട്ടിയെടാ... ദാ നോക്ക്...
പ്രിയക്കും നിഷക്കും സമാധാനമായി..
അതു ഓണാക്കി ടോർച്ചടിച്ചു നോക്കി...,
കുറെ മാറി കിടക്കുന്നു നമ്മുടെ താക്കോൽ..
ഓടിച്ചെന്നു കൈക്കലാക്കി...
രക്ഷപെട്ടു... കർത്താവെ നന്ദി... തൊട്ടപ്പുറത്തെ ഗ്രോട്ടോയിലെ വെളിച്ചത്തിൽ കണ്ട ക്രൂശിത രൂപത്തിൽ നോക്കി പറഞ്ഞിട്ട്, മൂവരും ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു..
ഹോസ്റ്റലിന്റെ ചെറിയ ഗേറ്റ് പൂട്ടി കിടക്കുന്നു...
എന്തൊരു കഷ്ടാന്നു നോക്കിക്കേ,,, നമ്മള് പുറത്തിറങ്ങിയത് സെക്യൂരിറ്റി കണ്ടു കാണുമോ... ആതിയാണ്..
നിഷ പമ്മി പതുക്കെ മുമ്പോട്ട് നടന്നു ഫ്രണ്ടിൽ ചെന്നു നോക്കി..
തിരിച്ചവരുടെ അടുക്കെ ചെന്നു മന്ത്രിച്ചു..
"അങ്ങേരവിടെ ഇരുന്നു ഉറങ്ങുവാ.. നമുക്ക് ഒച്ച വയ്ക്കാതെ ഈ ഗേറ്റ് ചാടാം..
അങ്ങനെ അവർ പതിയെ ഒച്ചവെക്കാതെ ഓരോരുത്തരായി ഗേറ്റ് ചാടിക്കടന്നു... പുറകു വശത്തൂടെ കിച്ചണ്റ്റെ ബാക്ക് ഡോർ തുറന്നു..
മൊബൈൽ ടോർച് അടിച്ചു കിച്ചൻ വഴി മെസ്സ് ഹാളിൽ എത്തി..
മൂന്നു പേരും ദീർഘ ശ്വാസം വിട്ടു...
മെല്ലെ സ്റ്റെപ് കയറി റൂമിൽ ചെന്നു, സമയം നോക്കിയപ്പോൾ നാലര..
മൂന്നും കൂടെ കട്ടിലിലേക്കൊരു മറിച്ചിൽ... അത്രയ്ക്ക് ക്ഷീണിച്ചിരുന്നു... കിടന്നതേ ഉറങ്ങിപ്പോയി..
രാവിലെ നന്നേ വൈകിയാണ് എണീറ്റെ, ബ്രേക്ഫാസ്റ് കഴിക്കാൻ നിന്നില്ല..
ശരിക്കുറങ്ങാത്തടുകൊണ്ടു നല്ല കക്ഷീണം..
മൂന്നുപേരും വേഗം കുളിച്ചു റെഡിയായി...
ഹാർട്ട് പൊക്കിപിടിച്ചോണ്ടു കോളേജിലേക്ക് പുറപ്പെട്ടു,.... പോകുന്ന വഴിയേ പലരും എന്താണെന്നു ചോദിച്ചു,,, അവർ മിണ്ടിയില്ല...
ചെന്നപാടെ കുട്ടികളെല്ലാം കൂടെ അവരെ പൊതിഞ്ഞു, കാർട്ടൻ പതിയെ തുറന്നു, എല്ലാവരെയും കാണിച്ചു...
അവരെ അഭിമാനത്തോടെ നോക്കിനിന്നു പോയി സഹപാഠികൾ...
നിഷായോർത്തു,,, ഇതിന്റെ പുറകിലെ റിസ്കും അധ്വാനവും ആർക്കു0 അറിയില്ലല്ലോ...
" എന്നാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു... ഞാൻ വിചാരിച്ച പോലെയല്ല കേട്ടോ... എബിനാണ്...
ഫസ്റ്റ് ഹവര് ലക്ഷ്മി മം ക്ലാസ് എടുത്തു, പിന്നെ അനാട്ടമി ക്ലാസ്സാണ്.. അതു ഹോസ്പിറ്റലിൽ വച്ചാണ്...
ഹാർടു കണ്ടപ്പോൾ പ്രൊഫസർക്കു സന്തോഷമായി..
ആദ്യമായാണ് ഒരു ബാച്ച് റിയൽ ഓർഗൻ പ്രേസേന്റ് ചെയ്തേ... അതിനു പ്രേത്യേകം അഭിനന്ദിക്കുകയും ചെയ്തു...
എക്സ്ട്രാ മാർക്ക് ക്സാമിന് തരാം എന്നുപറഞ്ഞു...
പിന്നെ ഹൃദയത്തെ കുറിച്ചു നന്നായി വിശദീകരിച്ചു...
തിരിച്ചു വരുന്ന വഴി ഹേമന്തിന്റ കൂടെയുണ്ടായിരുന്ന മലയാളി അരവിന്ദിനെ കണ്ടു.. അവൻ പറഞ്ഞത് കേട്ടു അവർ ഞെട്ടി..
അവരിന്നലെ പ്രിയക്കും കൂട്ടർക്കും പണി തരാനിരുന്നതാ, പക്ഷേ കൃത്യ സമയത്തു തന്നെ അവന്റെ സിസ്റ്റർ നു സുഖമില്ലെന്നു
ഫോൺ വന്നതുകൊണ്ട പെട്ടന്ന് പോയത്..
പക്ഷെ അവൻ ഇന്നെന്നോട് പറയുവാ..
നിങ്ങൾ മാലാഘ തന്നെയായിരിക്കും, അതുകൊണ്ടല്ലേ നിങ്ങള്ക്ക് പണിതരാനിരുന്ന എനിക്ക് തന്നെ പണി കിട്ടിയെന്നു...
അതു കൊണ്ടു അവരെ ഒന്നും ചെയ്യേണ്ട എന്നു..
" എന്റെ കർത്താവെ, നന്ദിയുണ്ട് കേട്ടോ ഒരുപാടു ഒരുപാട്... ഈ കാട്ടാളന്മാരിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ചേന്...
അടുത്താഴ്ച പള്ളിയിൽ പോകുമ്പോൾ കുറച്ചധികം മെഴുകുതിരി കത്തിച്ചേക്കാം... കേട്ടൊ..
അവൾ ദൈവത്തോട് നന്ദി പറഞ്ഞു...
തലേ രാത്രി മോർച്ചറിയിൽ പോയതൊന്നും ആരോടും പറഞ്ഞില്ല,,, അറിഞ്ഞാൽ ഗേറ്റ് ചാടിക്കടന്നതിനു പണിഷ്മെന്റ് കിട്ടില്ലേ, അതുകൊണ്ടാ...
ഈവെനിംഗ് ക്ലാസ്സ കഴിഞ്ഞു.
ഹോസ്റ്റലിൽ എത്തി ചായ കുടിയും കഴിഞ്ഞു., അവർ ഒന്നു മയങ്ങാൻ കിടന്നു..
പിന്നെ അസ്സിന്മേന്റ് ചെയ്യാം...
ഒന്നു മയങ്ങി വന്നപ്പോഴാ ഫോൺ അടിച്ചേ,,, ചെറിയ സൗണ്ടേ ഉള്ളൂ,,, പക്ഷെ പ്രിയക്ക് അതൊരു ഡിസ്റ്റർബെസ് ആണ്..
അവൾ പെട്ടന്ന് മൊബൈൽ ചാടിയെടുത്തു..
" ഹലോ.. ആരാ...
ഞാനാ.... ആൽഫിയാ...
ആഹ്, പറഞ്ഞോ...
(ഈ ചെറുക്കന് കുറച്ചു കഴിഞ്ഞു വിളിച്ചാ പോരായിരുന്നോ,,, ഒന്നു ഉറങ്ങി വന്നതാ... പ്രിയ ക്ക് ഈർച്ച തോന്നി, പക്ഷേ പുറമെ പ്രകടിപ്പിച്ചില്ല )
സുഖമാണോടോ തനിക്കു,,,
ആർദ്രമായി അവൻ ചോദിച്ചു....
ഹ്മ്മ്,,, ഇയാൾക്കോ..
ഹ്മ്... സുഖം...
പിന്നെ ഒരു കാര്യം പറയാനാ വിളിച്ചേ,,, ഈ വരുന്ന സൺഡേ പള്ളികഴിഞ്ഞു നമുക്ക്
കബ്ബൺ പാർക്കിൽ ഒന്നു പോകാം...
നിങ്ങൾ മൂന്നും പേരും വരണം..
, നിങ്ങൾ അവിടെ ഒന്നും പോയിട്ടില്ലല്ലോ..
നാട്ടിൽ നിന്നു ചിറ്റപ്പനൊക്കെ വന്നിട്ട്ണ്ട്...
അവർ തിരിച്ചു പോകുബോൾ ഞങ്ങളും ഒരു നാല് ദിവസത്തേക്ക് നാട്ടിലോട്ട് പോകുന്നുണ്ട്...
ആഹ്....... വന്നേക്കാം...
ഫോൺ കട്ട് ചെയ്തു, പിന്നെയും ഉറങ്ങാൻ നോക്കി,, പ്രിയക്ക് ഒരിക്കൽ ഒന്നുണർന്നാൽ പിന്നെ ഉറങ്ങാൻ ഭയങ്കര ബുദ്ധിമുട്ടാണ്...
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുറക്കം വരാതെ അവൾ നാട്ടിലേക്കു ഫോൺ ചെയ്യാനിരുന്നു..
നിഷയും ആതിയും ഉറക്കമുണർന്നപ്പോൾ പ്രിയ വെറുതെ ജനലിൽ നോക്കി നിൽക്കുന്നു..
"ആഹാ,, നീ നേരത്തെ എണീറ്റോ??
അതിനു ഞാൻ ഉറങ്ങീട് വേണ്ടേ...
അവരോടു ആൽഫി വിളിച്ച കാര്യം പറഞ്ഞു...
രാത്രി ഡിന്നർ കഴിഞ്ഞു വന്നു,,,, എല്ലാരും കൂടെ കുറച്ചു നേരം പ്രാർത്ഥിച്ചു..
" ടീ, പ്രിയേ, ഈ ആതി ഇന്നു വരെ വിളക്ക് വെക്കുകയോ നാമം ജപിക്കുന്നദോ നീ കണ്ടിട്ടുണ്ടോ??
ഇവടെ അമ്മ ഇവളെ എത്ര വഴക്ക് പറയാറുണ്ട്..
ഹ്മ്മ്, ശരിയാ..
അതിനിപ്പോ എന്താ,,, ആവശ്യത്തിന് ഞാൻ എല്ലാ ദൈവങ്ങളെയും മണിയടിക്കുന്നുണ്ടല്ലോ,,, അതു പോരെ...
പ്രിയ : നീ ആരെ വേണേലും മണിയടിച്ചോ, ഇപ്പൊ കേറികിടന്നു ഉറങ്ങു...
ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളൂ..
ആതി : നീ എന്തെടുക്കാൻ പോകുവാ??
നിഷ : അതു lനിനക്കറിയില്ലേ, അവളുടെ കാമുകനുമായി സല്ലപിക്കാൻ പോകുവാന്നു..
ആതി : കാമുകനോ?? എപ്പോ,, ഞാനറിഞ്ഞില്ലല്ലോ..
നിഷ : ഇങ്ങോനൊരു പൊട്ടിക്കാളി..... എടി അവള് കുറച്ചു നേരം കൂടെ തന്നെയിരുന്നു പ്രാർത്ഥിക്കുന്ന കാര്യം നിനക്കറിയില്ലേ?? മണ്ടിപ്പെണ്ണ്.....
( പ്രിയക്ക് ചെറുപ്പം മുതലുള്ള ശീലമാണ്, തന്നെത്താൻ ദൈവത്തോടു ഒരു സംഭാഷണം.... സന്തോഷവും സങ്കടവും എല്ലാ പറഞ്ഞ ശേഷമേ അവൾ ഉറങ്ങു... എന്നാലേ അവൾക്കു ഉറക്കം വരൂ )..
എല്ലാം കഴിഞ്ഞു ലൈറ്സ് ഓഫാക്കി അവളും ഗാഢനിദ്രയിലേക്ക് വീണു...
******************
പിറ്റേ ആഴ്ച, ആൽഫിയുടെ ചിറ്റപ്പനോക്കെ വന്നു, കബ്ബൺ പാർക്കിൽ പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ..
പ്രിയയും, നിഷയും കൂടെ ആതിയും റെഡി ആയി,,,
പള്ളിയിൽ പോയി,,,
ആൽഫിയും കൂട്ടരും വന്നിരുന്നു..
പ്രിയയെ കണ്ടു ആൽഫിയുടെ കണ്ണുകൾ തിളങ്ങി..
നോബിക്കും സന്തോഷമായി.. ആൽഫിയെ കണ്ണു കൊണ്ടു ഖോഷ്ടി കണിച്ചു..
പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ ഉച്ചയോടടുത്തു..
ചിറ്റപ്പൻ പറഞ്ഞു...
" വാ മക്കളെ നമുക്ക് വല്ലതും കഴിക്കാം..
അടുത്തു തന്നെ നല്ല ഒരു ഹോട്ടൽ ഉണ്ടായിരുന്നു..
മലയാളിയുടേത്... സോ നല്ല കേരള ഊണ് കിട്ടും..
പ്രിയക്കും കൂട്ടർക്കും ഊണ് മതിയെന്ന് പറഞ്ഞു.. കാരണം ഹോസ്റ്റൽ ഫുഡ് മടുത്തു തുടങ്ങിയിരുന്നു,,,
പ്രിയയുടെ തൊട്ടടുത്ത സീറ്റിൽ പോയി ആൽഫി ഇരുന്നു, എന്നിട്ട് നോബിളിനോട് പുരികം പൊക്കി എങ്ങനെയുണ്ട് എന്നർത്ഥത്തിൽ ചോദിച്ചു.
" അവൻ കൈകൊണ്ടു കൊള്ളാ 👌 എന്നു കാണിച്ചു...
അവനു പെരുത്ത സന്തോഷമായി... ആദ്യമായിട്ടാണ് പ്രിയയുടെ അടുത്തു ഇരിക്കുന്നത്...
അവളാകട്ടെ ഇതൊന്നും മൈൻഡ് ചെയ്യുന്നേയില്ല, ഫുഡ് ഇൽ ആണ് കോൺസെൻട്രേഷൻ...
അവൻ കഴിച്ചോണ്ടു തന്നെ ഭാവിയെ കുറിച്ച് മനക്കോട്ട കെട്ടി കൊണ്ടിരിന്നു...
" നീയെന്നതാടാ സ്വപ്നം കാണുന്നെ "...ചിറ്റപ്പൻ ചോദിച്ചു..
ഏഹ് ഒന്നുമില്ല,,, അവൻ ചമ്മിയ ഒരു ചിരി ചിരിച്ചു കഴിപ്പ് തുടർന്ന്...
ഊണ് കഴിച്ചു കഴിഞ്ഞു,, എല്ലാരും കൂടെ രണ്ടു വണ്ടികളിലായ് കബ്ബൺ പാർക്കിലേക്ക് പോയി...
ഇരുവശങ്ങളിലും ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ പൂക്കളുടെ മനോഹാരിതയും ആസ്വദിച്ചു അവരങ്ങനെ ഓരോന്നും പറഞ്ഞു നടന്നു..
ആൽഫി കഴിവതും പ്രിയയുടെ കൂടെതന്നെ നടക്കാൻ ശ്രമിച്ചു,,
അവൻ ഓരോന്നും പറഞ്ഞോണ്ടിരുന്നു, അവൾ അതിനെല്ലാം മൂളി കൊടുത്തു...
" എന്തഡോ ഒരു ഉഷാറില്ലാത്തതുപോലെ.. ഇഷ്ടായില്ലേ ഇവിടം??
അതല്ല ആൽഫി... ഞാൻ ഈ പ്രകൃതി ഭംഗി ആസ്വദിക്കുവാ... എനിക്ക് നമ്മുടെ നാടും, വീടും ഒക്കെ മിസ്സ് ചെയ്യുന്നു..
അതിനെന്താ,,,, പോരുന്നോ ഞങ്ങള് മറ്റന്നാൾ ഒരു നാല് ദിവസത്തേക്ക് പോയിവര്ണണ്ട്..
ഇല്ലടാ,, നിനക്കറിയില്ലേ ഞങ്ങടെ കോളേജിനെക്കുറിച്, സ്ട്രിക്ട് അല്ലേ,,,
ഇപ്പോൾ ഒരു ഹോളിഡേയ്സും ഇല്ല... മാത്രവുമല്ല എന്തേലും റീസൺ ഇല്ലാതെ പെർമിഷൻ തരുല്ല...
അതു സാരമില്ല പ്രിയേ,,,, ഞാൻ നാട്ടിൽ പോയിട്ട് വരുമ്പോ നിങ്ങൾക്കായി സ്പെഷ്യൽ കൊണ്ടു വന്നേക്കാം....
നിഷയും നോബിളും കലപില കൂട്ടികൊണ്ട് ഇടയ്ക്കു വഴക്കിട്ടു ചിരിച്ചോണ്ട് നടന്നു...
ആതിയാകട്ടെ അപ്പാപ്പന്റെയും ആന്റിയുടെയും കൂടെ അവരുടെ മക്കടെ കൂടെ നടന്നു... ഒരാൾ പ്ലസ്ടു വും ഒരാൾ പത്തിലുമാണ്...
എല്ലാരും നന്നായിട്ടു എൻജോയ് ചെയ്തു,
അവിടെ അകത്തൊക്കെ ചുറ്റികാണിക്കാൻ ചെറിയ ട്രെയിൻ ഉണ്ട്,,,,,
കുറെ നടന്നതിനുശേഷം അതിൽ കയറി കുറച്ചു ചുറ്റി.... പിന്നെ അവിടുത്തെ അക്വാറിയം കണ്ടു,,,
എല്ലാം കണ്ടും നടന്നും അവർ ക്ഷീണിച്ചു....
ആൽഫി : സമയം 6 ആയല്ലോ... ഇനിയിപ്പോൾ ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡൻ കൂടെ കാണാൻ പറ്റില്ല,,,, അതിവിടെ അടുത്ത് തന്നാ...
നിഷ : അതു നമുക്ക് വേറൊരിക്കലാക്കാം...
ആൽഫിയും അങ്കിളും ആന്റിയും ഇന്നു അവരുടെ കൂടെ സ്റ്റേ ചെയ്യാൻ നിർബന്ധിച്ചു...
ആല്ഫിക്കാണെങ്കിൽ പ്രിയ പോകുന്നത് വലിയ മനോവിഷമം ആയി..
ഇന്ന് അവളോട് നിന്റെ ഇഷ്ടം പറഞ്ഞേക്കണം എന്നു പ്രേത്യേകം പറഞ്ഞിരുന്നു നോബി,,, അതിനവനെ ചട്ടം കെട്ടിയിരുന്നു...
പക്ഷേ.... അതു മാത്രം പറഞ്ഞില്ല,,, നോബിളിന് ആൽഫിയോടു ദേഷ്യ0 തോന്നി...
അതുകൊണ്ടാണ് ഇന്നു അവരുടെ ഒപ്പം ചെല്ലാൻ നിർബന്ധിക്കുന്നെ...
അറ്റ്ലീസ്റ്റ് രാത്രിയിൽ എങ്കിലും പറയാല്ലോ...
പ്രിയ : അതൊന്നും ശരിയാവില്ല... ഞങ്ങൾ വേറൊരു ദിവസം വരാം...
ഇപ്പൊ പോട്ടെ..
പിന്നെയാരും നിർബന്ധിച്ചില്ല...
അവരെ മൂന്നിനേയും ഹോസ്റ്റലിൽ കൊണ്ടാക്കിയിട്ട് ആൽഫിയും കൂട്ടരും പോയി...
നിഷ : അങ്ങനെ ഇന്നത്തെ ദിവസവും പോയിക്കിട്ടി...
കുളിച്ചു, കഴിച്ചുവന്ന്, ഇന്നത്തെ സംഭവങ്ങൾ നാട്ടിൽ വിളിച്ചു പറഞ്ഞവർ കിടന്നു...
-------------------------------------------==-------------------------=======
ആഴ്ചകൾ, മാസങ്ങൾ കടന്നുപോയി..
ഇക്കാലയളവിൽ അവർ പലതും പഠിച്ചു.. ഫസ്റ്റ് ഇയറിനു വേണ്ട എല്ലാക്കാര്യങ്ങളും പഠിച്ചു
നഴ്സിംഗ് പ്രോസെജർസ്, കെയർ പ്ലാനും, കെയർ സ്റ്റഡീസ്.. അങ്ങനെയങ്ങനെ പലതും...
പലവട്ടം നാട്ടിൽപോയി വന്നു, പേരെന്റ്സ് ഇങ്ങോട്ടും വന്നു..
എല്ലാ ആഴ്ചയും മുടങ്ങാതെ പള്ളിയിൽ പോയി..
ഹോസ്റ്റൽ ലൈഫും കോളേജ് ലൈഫും ഹോസ്റ്റൽ ഫുഡും ഒക്കെ പതുക്കെ അഡ്ജസ്റ്റ് ആയി,,
ഇടയ്ക്കു പുറത്തു പോകുമ്പോൾ നാടൻ ഭക്ഷണം കിട്ടുന്നടുത്തു നിന്നും നല്ലവണ്ണം തട്ടുകേം ചെയ്തു അവർ...
ഇടയ്ക്കു സമയം കിട്ടുമ്പോഴൊക്ക ആൽഫിയും നോബിളും കൂടി പ്രിയയെം, നിഷയെയും ആതിയെയും കൂട്ടി ബാംഗ്ലൂർ കറങ്ങാനൊക്കെ കൊണ്ടു പോയി...
അവർക്കു ആന്റിയുടെ വീട്ടിലുണ്ടാക്കിയ ഫുഡും കൊണ്ടു വന്നിരുന്നു.
ലാൽബാഗിലും, ഇൻഫന്റ് ജീസസ് ചർച്ചിലും ഇസ്കോൺ ടെംപിളിലും അങ്ങനെ ബാംഗ്ലൂർ ഒട്ടുമിക്ക സ്ഥലങ്ങളും കറങ്ങി...
ആൽഫിക്കു തന്റെ ഹൃദയം പ്രിയയുടെ മുന്നിൽ തുറന്നു കാട്ടാൻ പല അവസരങ്ങൾ വന്നെങ്കിലും,, അക്കാര്യം മാത്രം പറയാനവനായില്ല...
നോബിളും ആൽഫിയും തമ്മിൽ ഇക്കാര്യത്തെച്ചൊല്ലി മിക്കപ്പോഴും ശണ്ഠ കൂടാറുണ്ട്.. പിന്നെ പിന്നെ നോബിൾ അതേപ്പറ്റി സംസാരിക്കാറില്ലായിരുന്നു..
സീനിയർസ് പലരും, പിന്നെ ഹോസ്പിറ്റലിലെ റെസിഡന്റ്സ് ഒക്കെ പ്രിയയുടെ പുറകെ നടന്നു...
പക്ഷേ അവരോടൊക്കെ സ്നേഹപൂർവ്വം ഒഴിവു കഴിവുകൾ പറഞ്ഞു,,
താൻ എൻഗേജ്ഡ് ആണെന്നും, അയാളെ മാത്രമേ കല്യാണം കഴിക്കൂ എന്നൊക്കെ അങ്ങ് തട്ടിവിടും...
നിഷയ്ക്ക് സംശയമായി.. അവളാലോചിച്ചു... ഇനി ആൽഫിയെങ്ങാനുമാണോ... ഏയ് ഇല്ല അങ്ങനൊന്നും ഉണ്ടാവില്ല,,, അവര് തമ്മിൽ അങ്ങനൊന്നുമില്ല... ഞങ്ങളറിയാത്ത ഒരു രഹസ്യവും പ്രിയക്കില്ല.....
എന്നാലും ഒരു സംശയ നിവാരണം നടത്തിയേക്കാം...
"ടീ പ്രിയേ,,, ആരാടാ നിന്റെ ആ മറ്റവൻ",,,
"നീയിപ്പോൾ പലരോടും പറയുന്ന കേട്ടല്ലോ"...
എന്നെ നിനക്കറിയില്ലെടി... ഈ പിറകെ വരുന്നവന്മാരെയൊക്കെ പ്രേമിക്കാൻ ഞാനെന്താ കാതൽമന്നിയോ...
അവള് വന്നേക്കുന്നു... ഒന്നു പോയേടി....
പ്രിയ എല്ലാം പുച്ഛിച്ചു തള്ളി...
ഫസ്റ്റ് ഇയർ കഴിയാൻ ഇനി രണ്ടു മാസം മാത്രം..
ഫസ്റ്റ് ഇയറിന്റ എക്സാം ഇനി രണ്ടു മാസം കഴിഞ്ഞ് തുടങ്ങും,,,
അതു കഴിഞ്ഞ് ഒരു മാസം ലീവ് ഉണ്ട്...
എല്ലാവട്ടവും ബസിനാണ് നാട്ടിൽ പോയി വന്നത്, ഇപ്പ്രാവശ്യം ബാംഗ്ലൂർ ടു കോഴിക്കോട് ട്രെയിനിനു പോയി വരാം എന്നു പറഞ്ഞെല്ലാവരും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു...
ഒരു ദിവസം ക്ലാസ്സിലിരിക്കുമ്പോൾ ലക്ഷ്മി മാം വന്നു..
എന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു യൂണിവേഴ്സിറ്റി ഫെസ്റ്റ് വരുന്നുണ്ട്,, ആരൊക്കെയാണ് പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എന്നു ചോദിച്ചു..
( യൂണിവേഴ്സിറ്റി ഫെസ്റ്റിൽ,, യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എല്ലാ മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോളേജുകൾ ഓരോ വിഭാഗത്തിലായി മത്സരിക്കും,,, വിൻ ചെയ്യുന്നവർക്ക് സമ്മാനവും ലഭിക്കും.. )
പ്രിയ... പ്രിയ...
ഒരു കോറസ് പോലെ ക്ലാസ്സിലെ പിള്ളേർ ചിലച്ചു...
" പ്രിയ, ർ യു വില്ലിങ്??
യെസ് മാം...
തെൻ ഗിവ് യുവർ നെയിംസ് ടു തെ എന്റർടൈൻമെന്റ് കമ്മിറ്റി... ഓക്കേ..
മാം പോയപ്പോ തൊട്ട് ക്ലാസ്സ് മുഴുവനും ഒരേ കാര്യം തന്നെ ചർച്ച ചെയ്യാൻ തുടങ്ങി...
നിഷ : ടീ പ്രിയേ, നമ്മുക്കു ഒരു കലക്ക് കലക്കണം..
പ്രിയ : കലക്കാൻ നോക്കി കുളമാക്കരുത്..
എബിൻ : പ്രിയക്ക് എന്തേലും ഐഡിയ ഉണ്ടോ..
പ്രിയ : ഉണ്ടല്ലോ..
നമ്മുടെ വകയായി, രണ്ടു പരിപാടിക് ശ്രമിക്കാം..
ഒന്നു ഒരു പേപ്പർ ഫാഷൻ ഷോ..
രണ്ടു ഷേക്സ്പെയർ കാരക്ടർസ്.. ( ഷേക്സ്പെയറിന്റെ നോവെൽസ് ലിനിലെ കഥാപാത്രങ്ങളുടെ വേഷവും അവരുടെ ചെറിയ ഓരോ ഡയലോഗും )
എന്തു പറയുന്നു??? അവൾ എല്ലാ മുഖങ്ങളിലേക്കും നോക്കി,,,,
എല്ലാവരുടെയും മുഖത്തു സന്തോഷം വിടർന്നു...
ഐഡിയ കിട്ടി...
എന്നാ നമുക്ക് എല്ലാം പ്ലാൻ ചെയ്യണം.. എബിൻ പറഞ്ഞു..
അങ്ങനെ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രിപ്പയേർ ചെയ്തു...
നിഷയാണ് പേപ്പർ ഫാഷൻ ന്റെ ഇൻചാർജ്.. ഷേക്സ്പെയർ കാരക്ടർ റോളിന്റെ ഇൻചാർജ് എബിൻ...
പക്ഷേ നീ ഒന്നിലും പങ്കെടുക്കുന്നില്ലേ പ്രിയേ,,, ആതി ചോദിച്ചു...
അതു വേണോ...
വേണം....
എന്നാ ഒരു ഡാൻസ് ആയാലോ.... എന്താ.
അതു കൊള്ളാം.. നന്നാവും.. മുനഫാണ്. ..
നമ്മുടെ അമ്പാടിയും അത്യാവശ്യ0 നന്നായി കളിക്കും,,, പാർട്ണർ ആവശ്യമെങ്കിൽ അവൻ നിന്നോളും...
അങ്ങനെ പ്രിയയും അമ്പാടിയും കൂടി
" ഒരു മുറൈ വന്ത് പാർതായ " സോങ് തിരഞ്ഞെടുത്തു..
പഠനവും, ക്ലിനിക്കൽ പോസ്റ്റിംഗും പ്രാക്റ്റീസും കൊണ്ടാകേ വലഞ്ഞു, എന്നാലും ഫെസ്റ്റ് അടിച്ചു പൊളിക്കാൻ തീരുമാനിച്ചു..
പ്രാക്ടിസിനിടെ കോമ്പിനേഷൻ ആയി അമ്പാടിയും പ്രിയയും കളിക്കുമ്പോളാണ് എബിന്റെ വക കമന്റ്..
" ഡാ പ്രിയയും അമ്പാടിയും കൂടെ നല്ല ചേർച്ചയാണല്ലേ...
ഏഹ് ആണോടാ.... അമ്പാടിക്ക് ആകാംഷയായി..
" ടീ പ്രിയേ, നിനക്ക് എബിൻ പറഞ്ഞ കാര്യം ഒന്നു പരിഗണിച്ചുടെ???
ഒന്നു പോയെടാ വായിനോക്കികള്... വന്നേക്കുന്നു മാച്ചിക്കാൻ...
മിണ്ടാതിരുന്നു വേഗം പ്രാക്റ്റീസ് ചെയ്യിനെടാ...
യൂണിവേഴ്സിറ്റി ഫെസ്റ്റിന്റെ അന്ന് പ്രിൻസിപ്പൽ സർ വന്നു എല്ലാർക്കും ആൾ തെ ബെസ്റ്റ് പറഞ്ഞു,,, കപ്പടിച്ചേ വരാവൂന്നും പറഞ്ഞേച്ചു പോയി...
അങ്ങനെ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തന്നെയായിരുന്നു മത്സരങ്ങൾ..
പ്രിയയ്ക്കും കൂട്ടർക്കും അംഗരക്ഷകർ ഇഷ്ടംപോലെയുണ്ടായിരുന്നു..
. മറ്റാരുമല്ല, തങ്ങളുടെ കോളേജ് മേറ്റിനെ വേറാരും വായിനോക്കുകയോ തട്ടിയെടുക്കാതിരിക്കുകയോ ചെയ്യാനായി പല സമയത്തായി അവളുടെ പുറകെ നടന്നവർ തന്നെ...
അക്കൂട്ടത്തിൽ ഹേമന്തും ഉണ്ടായിരുന്നു... അവൻ അവരെ ചുറ്റിപറ്റി നിന്നു...
" ഹോ ഇവന്മാരെ കൊണ്ടു തോറ്റല്ലോ, ഗുരുവയുരപ്പാ....ആതിക്കു വരെ ദേഷ്യം പിടിച്ചു തുടങ്ങി..
എങ്ങോട്ടും ഒന്നു സ്വതന്ത്രമായി തിരിയാനും വായിനോക്കാനും പറ്റുന്നില്ല എന്ന പരാതിയാണ് നിഷക്ക്...
പക്ഷേ എത്ര പറഞ്ഞിട്ടും കാര്യമില്ലെന്നു അവർ മനസിലാക്കി...
ഗതികേട് കൊണ്ടു സഹിച്ചു...
അവിടെ ആൽഫിയും ഉണ്ടായിരുന്നു.. അവരുടെ കോളേജിനെ റെപ്രെസെന്റ് ചെയ്തു ഒരു നാടകമാണ്.. അതിൽ മുഖ്യ വേഷ0 ആൽഫിക്കാണ്...
നല്ല നാടകമായിരുന്നു.. പക്ഷേ മികച്ചത് പ്രിയയുടെ കോളേജില്നിന്നും സീനിയർസ് കളിച്ചതായിരുന്നു..
പ്രിയ സ്റ്റേജിൽ നിറഞ്ഞാടി,,,ഒപ്പം അമ്പാടിയും ആഘോഷത്തോടെയുള്ള കരഘോഷമായിരുന്നു...
പ്രിയക്ക് വേണ്ടിയുള്ള കയ്യടി കേട്ടു ആൽഫിയുടെ മനം നിറഞ്ഞു തുളുമ്പി..
പേപ്പർ ഫാഷൻ ഷോയും, ഷേക്സ്പെയർ കാരക്ടർസും പ്രേത്യേക അഭിനന്ദനങ്ങൾക്കു അർഹമായി..
അവസാനം മത്സരത്തിന്റെ റിസൾട്ട് വന്നപ്പോൾ ഓവർഓൾ ട്രോഫി പ്രിയയുടെ കോളേജിന്...
അകോളേജിലെ സ്റ്റുഡന്റസ് നു സന്തോഷം കൊണ്ടു ഇരിക്കപ്പൊറുതിയില്ല...
എല്ലാരും ആ ദിവസം ആഘോഷമാക്കി...
രണ്ടു മാസം പെട്ടന്ന് കടന്നു പോയി... റിട്ടൺ പരീക്ഷയും, പ്രാക്ടിക്കൽ ക്സാമും കഴിഞ്ഞെല്ലാരും നാട്ടിലേക്കു പുറപ്പെട്ടു..
ആദ്യമായാണ് അവർ അഞ്ചു പേരും കൂടെ ഇത്രയും ദൂരയാത്ര നടത്തിയത്..
ആൽഫിയും നോബിളും പെൺപടകൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തു...
നിഷയും ആതിയും അവസരം നന്നായി വിനിയോഗിച്ചു..
ഇപ്പ്രാവശ്യം നാട്ടിലെത്തിയപ്പോൾ നോബിളിന് ഇരട്ടി സന്തോഷമാണ്... കാരണം അപ്പയും അമ്മയും ലീവിന് വന്നിട്ടുണ്ട്...
അവർ എല്ലാർക്കും ഗിഫ്റ്റ് കൊണ്ടു കൊടുത്തു...
ആൽഫിയോടു ഇടക്കൊരു ദിവസം ടീച്ചറമ്മ ചോദിച്ചു പ്രിയയോട് വല്ലതും സൂചിപ്പിച്ചൊന്നു.. പക്ഷേ ആൽഫി പറഞ്ഞു..
" ഇല്ലമ്മേ,,, കുറച്ചു നാൾ കൂടി കഴിയട്ടെ... "...
അവർ അവധിക്കാലം ശരിക്കും അര്മാദിച്ചു ആഘോഷിച്ചു...
ചക്കയുടെ സീസൺ ആയിരുന്നു... പ്രിയയാണെങ്കിൽ ഒരു ചക്കപ്രേമിയാണ്..
അതുകൊണ്ട് അവളുടെ അമ്മ പലതരത്തിലുള്ള ചക്കവിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു...
ചക്ക അലുവയോട് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു പ്രിയക്ക്...
ഒരുമാസം പെട്ടന്ന് കഴിഞ്ഞു,,, അവർക്കു തിരിച്ചു പോകാൻ ഒട്ടും താല്പര്യവുമില്ല...
എങ്കിലും പോയെല്ലേ പറ്റൂ....
ചക്ക വിഭവങ്ങൾ, ചക്ക ഹലുവ എല്ലാം കെട്ടിപൊതിഞ്ഞു വീണ്ടും കോളേജിലേക്ക് പോയി...
ബാക്കി വായിക്കൂ.. ഇവിടെ