നഴ്സിംഗ് കോളേജിൽ പ്രിയയും കൂട്ടരും പതുക്കെ അഡ്ജസ്റ്റ് ആയി..
സീനിയർസ്, ഹോസ്റ്റലിലോ കോളേജിലോ റാഗ് ചെയ്യാൻ വന്നാൽ ഒരു മടിയും കൂടാതെ അങ്ങ് അനുസരിക്കും... എതിരൊന്നും പറയാതെ അങ്ങ് ചെയ്യും, പാടാൻ പറഞ്ഞാൽ പാടും, ആടാൻ പറഞ്ഞാൽ ആടും...
വളരെ പെട്ടന്ന് തന്നെ ആ ബാച്ച് അങ്ങ് ഫേമസ് ആയി..
മലയാളിപ്പയ്യന്മാർ അല്പം തലതെറിച്ചതാനെങ്കിലും നമ്മുടെ പ്രിയയെം ആതിയെയും നിഷയെയും വലിയ കാര്യാട്ടാണ് കൊണ്ടു നടക്കുന്നെ,,..
എബിനു പ്രിയയോട് ഒരു ചായ്‌വ് തോന്നിത്തുടങ്ങി..
അവൻ നിഷയോടു ഒന്നു സൂചിപ്പിച്ചു..
പക്ഷേ പ്രിയയുടെ സങ്കൽപ്പങ്ങളും ഇഷ്ടങ്ങളും ഒക്കെ നിഷയിൽ നിന്നറിഞ്ഞ എബിൻ ആ മോഹം പാടെ ഉപേക്ഷിച്ചു..
അവൾക്കു അവരെല്ലാം സഹോദര തുല്യമാണ്..
ലവ് at ഫസ്റ്റ് സൈറ്റ് ന്റെ ആളാണ് പ്രിയ.. ആദ്യ കാഴ്ച്ചയിൽ സ്പാർക് തോന്നുന്ന ആരെയും ഇതുവരെ കണ്ടില്ലെന്നു പറഞ് അവൾ എസ്‌കേപ്പ് ആവും..
സൂരജും, എബിനും പാലായിൽ നിന്നുള്ള അച്ചായന്മാരാണ്... നല്ല തമാശ പറയുന്ന കൂട്ടത്തിലുള്ളതാണ്..
സതീഷും, മനോജും തിരോന്തരത്തുകാരാണ് ... അവരുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്...
പിന്നെ ഉള്ളതു വിപിൻ കോഴിക്കോട് നിന്നും,
മുനാഫും അമ്പാടി വിനോദും മലപ്പുറത്തുനിന്നും.. (അമ്പാടിക്കുട്ടാ എന്നു മല്ലു ഗാങ് വിളിക്കും, ബട്ട് ബാക്കിയുള്ള കന്നഡിഗർ അമ്പടി എന്നു വിളിക്കും, അതു കേൾക്കുമ്പോൾ അവനു ചൊറിഞ്ഞു കേറും )
പിന്നെയുള്ള മല്ലുമലയാളി പെൺകൊടികൾ കുറച്ചു ഗമ കൂടുതലുള്ള കൂട്ടത്തിലുള്ളതാണ്, അവരങ്ങനെ ആരോടും അടുപ്പം കാട്ടാറില്ല...
പക്ഷെ അവരുടെ തലക്കനം സീനിയർസ് നു സഹിക്കുമോ...
അവരെ സീനിയർസ് തലങ്ങും വിലങ്ങും നടന്നു റാഗ് ചെയ്തു...
കൂട്ടത്തിൽ നമ്മുടെ ലോക്കൽ girls നെ അധികമാരും മൈൻഡ് ചെയ്തുമില്ല.. (കന്നടക്കാരെ )
പ്രിയയും കൂട്ടരും പാഠ്യ പഠ്യേതര ആക്ടിവിറ്റീസിൽ മികവ് തെളിയിച്ചു സീനിയർസ് ന്റെ മുമ്പിൽ..
പ്രിൻസിപാലിന്റെ സൗകര്യാർത്ഥം അവരുടെ ഫ്രഷേഴ്‌സ് ഡേ തേർഡ് വീക്ക് ആണു പ്ലാൻ ചെയ്തേ..
പ്രിയയൊക്കെ ജോയിൻ ചെയ്തതിനുശേഷമാണ്, നമ്മുടെ കഥാനായകനും കൂട്ടുകാരനും ബാംഗ്ലൂരിൽ എത്തിയത്..
അവരിരുവരും ആൽഫിയുടെ അങ്കിളിന്റെ വീട്ടിലാണ് താമസിച്ചത്...
ഹോസ്റ്റൽ റൂം എടുത്തില്ല, രണ്ടു പേർക്കും പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ടു ഡേ സ്കോളർസ് ആയി...
ആൽഫിക്കു വലിയ താല്പര്യം ഇല്ലായിരുന്നു നഴ്സിങ്ങിനോട്.. നമ്മുടെ പ്രിയയെ കാണാനുള്ള താല്പര്യം മൂത്താണ് ഇങ്ങനൊരു സാഹസത്തിനു മുതിർന്നത്..
പ്രിയയുടെ കോളേജിൽ നിന്നും മുപ്പതു മിനിറ്റ് യാത്രയുണ്ട് ആൽഫിയുടെ കോളേജിലേക്ക്, അവരുടേത് നഴ്സിംഗ് കോളേജ് മാത്രമാണ്..
ഇതിനു രണ്ടിന്റെയും ഇടയ്ക്കു ഒരു പള്ളിയുണ്ട്, പ്രിയയൊക്കെ എല്ലാ ആഴ്ചയും അവിടെ കുർബാന കൂടാൻ വരും, അതറിഞ്ഞ ആല്ഫിയിയും അവിടെ തന്നെ കൂടാൻ തീരുമാനിച്ചു,
എല്ലാ ആഴ്ചയും പ്രിയയെ കാണാമല്ലോ, അവൻ സമാധാനിച്ചു..
പ്രിയയുടെ പപ്പേടെ കയ്യിൽ നിന്നും മൂവർസംഘത്തിന്റെ മൊബൈൽ നമ്പർ ആൽഫി മേടിച്ചിരുന്നു..
ഇടയ്ക്കിടെ വിശേഷങ്ങളറിയാൻ അവനതിൽ വിളിച്ചിരുന്നു..
പക്ഷെ മിക്കവാറും പ്രിയയെ കിട്ടാറില്ല,
പിന്നെ ഞായറാഴ്ച കാണുബോൾ എന്തേലും സംസാരിക്കും...
നോബിൾ പറയും...
"എടാ ആൽഫി, നീ നിന്റെ ഇഷ്ടം അവളോട് തുറന്നു പറയടാ,...
ഇതേ ബാംഗ്ലൂരാ.. ഇവിടെത്തെ നല്ല ചുള്ളൻ ഐ ടി ചെറുക്കൻമാർ അവളെ തട്ടിക്കൊണ്ടു കൊണ്ടു പോവും "...
പിന്നെ നീ മനസമൈനേ. പാടിക്കൊണ്ട് നടക്കേണ്ടിവരരുത്.. കേട്ടല്ലോ...
ആൽഫി ചിരിച്ചോണ്ട് " ഒന്നു പോടാ ഉവ്വേ "...
അവൻ ചിരിച്ചുതള്ളും..
അങ്ങനെ കാത്തിരുന്ന അവരുടെ ഫ്രഷേഴ്‌സ് ഡേ ഇങ്ങെത്തി.. സീനിയര്സന് പബ്ലിക് ആയിട്ട് ജൂനിയർസ് നെ റാഗ് ചെയ്യാം, പക്ഷേ എല്ലാം പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ...
ബോയ്‌സിന് സ്വന്തം ക്ലാസ്സിലുള്ള കന്നഡിഗ ഗേളിനോട് കന്നഡത്തിൽ പ്രൊപ്പോസ് ചെയ്യാനാണ് സീനിയർസ് പറഞ്ഞത്...
അവൻമാർ അതു നല്ല അസലായിട്ടു ചെയ്തു കാണിച്ചു.. പ്രേത്യേകിച്ചു പ്രാക്റ്റീസ് ഒന്നും വേണ്ടല്ലോ, എന്നും ക്ലാസ്സിൽ ഇരുന്നു ഇതല്ലേ പണി...
പ്രിയക്കും , ആതിക്കും, നിഷക്കും കിട്ടി.. നല്ലയൊരു പ്ലാൻ സീനിയർസ് ന്റെ വക..
ചുഡി ടോപ് ഒരു കളർ, പാന്റും ഷാളും വേറെ കളർ, മുടി രണ്ടായി തിരിച്ചു ഒന്നു കെട്ടിവെക്കണം, ഒരു സൈഡ് അഴിച്ചിടണം, പിന്നെ ഒരു കാലിൽ നല്ല ഹൈ ഹീൽസ് മറ്റേ കാലിൽ ഫ്ലാറ്റ് ചപ്പൽ..
അതു കൊണ്ടും തീർന്നില്ല, മുഖത്തിന്റെ ഒരു ഭാഗം മേക്കപ്പ്, മറുഭാഗം വെറുതെ ഇടണം..ലിപ്സ്റ്റിക് പകുതി വരെ..
ആകെ ഒരു പേക്കോലം, അവരുടെ അവസ്ഥയും വേഷവും കണ്ടു അവർ പരസ്പരം കളിയാക്കി ചിരിക്കാൻ തുടങ്ങി...
ഓരോരുത്തരെയായി പേരുവിളിച്ചു് സ്റ്റേജിൽ കയറ്റി നിർത്തി, രണ്ടുകയ്യിലും വേപ്പിലകെട്ടു കൊടുത്തിട്ട് പറഞ്ഞു..
" പ്ലേ ലൈക് അമ്മൻ "..
അമ്മനോ... എന്റെ കർത്താവെ.. നിഷയുടെ നിലവിളി കുറച്ചു ഉച്ചത്തിലായി..
അവൾക്കു വിറയല് കൂടി കൂടി വന്നു..
ഓഡിറ്റോറിയത്തിൽ കൂടിയവരെല്ലാം കൂട്ടച്ചിരിയായി..
അവസാനം വിറച്ചു വിറച്ചു ശരിക്കൊരു അമ്മൻ ദേവിയായി..
അടുത്ത് ഊഴം പ്രിയയുടെ ആയിരുന്നു..
അവളൊരു ഡാന്സറും കൂടെയായതുകൊണ്ടു പറഞ്ഞ പോലെ ച്യ്തിട്ടു കൂളായിട്ടിറങ്ങി..
നിറഞ്ഞ കരഘോഷം കേട്ടവൾ പുഞ്ചിരിച്ചു..
ആധിയായിരുന്നു ആതിക്കു..
സ്റ്റേജിൽ കയറിയപ്പോഴേ അവൾക്കു മുട്ടിടിക്കാൻ തുടങ്ങി...
അവൾക്കു തല കറങ്ങുന്ന പോലെ തോന്നി..
പത്തൊന്നോര് വീഴ്ച വീണു ആതി..
അവളുടെ ബോധം പോയി..
ആദ്യം എല്ലാരും വിചാരിച്ചു, അവളുടെ ആക്ടിങ് ആണെന്ന്, പക്ഷേ പ്രിയയും നിഷയും കൂടെ ഓടിച്ചെന്നു.. അവർക്കു സംഭവം പിടികിട്ടി..
പെട്ടന്ന് ഓഡിറ്റോറിയം സൈലന്റ് ആയി..
വേറെ കുറെ പേർ ചേർന്നു പ്രിയയെ സഹായിച്ചു, ആതിയുടെ മുഖത്തു വെള്ളം തളിച്ച്..
പതുക്കെ അവൾ കണ്ണു തുറന്നു..
അവൾ ചുറ്റും പകച്ചുനോക്കി..
" എന്തോന്നടി ഇതു "..നിഷ കളിയാക്കി..
പ്രിയ അവൾക്കു വേണ്ടി എല്ലാരോടുമായ് പറഞ്ഞു..
" ഷി ഹാസ് സ്റ്റേജ് ഫിയർ, ദാറ്റ് ഈസ് വൈ..
നതിങ് ടു വറി "...
ഷി വിൽ ബി ഓക്കെ...
യു ക്യാരി ഓൺ, വി വിൽ ടേക്ക് കെയർ ഓഫ് ഹേർ...
അങ്ങനെ പരുപാടി തുടർന്ന്..
പ്രിയയും നിഷയും ആതിയെയും കൊണ്ടു ഹോസ്റ്റലിലേക്ക് തിരിച്ചു പോയി..
പോകുന്നവഴി അവരിരുവരും കൂടെ അവളെ കളിയാക്കി കൊന്നു..
അവളാകട്ടെ ദയനീയനായി അവരെ നോക്കി..
അതു കണ്ടു പ്രിയ പറഞ്ഞു..
" മതിയടി, ഇനി നമുക്ക് നിർത്താം,,, പാവല്ലേ നമ്മുടെ ആതിയല്ലേ...
ഓ ഒരു പാവം.. നീ പറഞ്ഞ കൊണ്ടു വെറുതെ വിടുന്നു...
ആതിയെ റസ്റ്റ് എടുക്കാൻ വിട്ടിട്ടു അവരിരുവരും ഫ്രഷ് ആയി.. നാട്ടിലേക്കു ഫോൺ ചെയ്തു, സംഭവം പാട്ടാക്കി...
അങ്ങനെ പ്രിയയും കൂട്ടരും കോളേജിൽ ഫേമസ് ആയി,,, എല്ലാവരുടെയും പ്രിയ പ്രിയകുട്ടിയായി...
തരം കിട്ടുമ്പോഴൊക്കെ ആതിയെ സീനിയർസ് ആൻഡ് ക്ലാസ്സ്‌മേറ്റ്സ് കളിയാക്കുകയും ചെയ്തു..
ഒരു മാസത്തെ കോളേജ് ലൈഫ് പെട്ടന്ന് തീർന്നു, ഇക്കാലയളവിൽ അവർ കുറെയേറെ പഠിക്കുകയും ചെയ്തു..
നിഷ പറയും.., ഒന്നും തലയിൽ കേറുന്നില്ല..
ഞാൻ നിന്നോട് പറഞ്ഞതല്ലേ.. ഇതൊന്നും വേണ്ടെന്നു..
ഞാൻ പറഞ്ഞുതരാം,, എന്താ നിന്റെ സംശയ0..
എല്ലാം പറഞ്ഞു താ,, അങ്ങനെ നിഷക്കും ആതിക്കും പഠിപ്പിച്ചു കൊടുക്കേണ്ട ജോലിയും അവളേറ്റെടുത്തു..
പ്രിയ എല്ലാം പെട്ടന്ന് മനസ്സിലാക്കുന്നുണ്ട്, സംശയനിവാരണം നടത്താറുമുണ്ട്...
നല്ല സ്മാർട്ട് ആണു..
ടീച്ചേഴ്‌സിന് വലിയഇഷ്ടമാണ് അവളെ..
ഫസ്റ്റ് ഇയറിൽ പഠിക്കണ്ട അനാട്ടമി മെഡിക്കൽ കോളേജിലെ പ്രൊഫസര്മാരാണ് പഠിപ്പിക്കുന്നെ,
എല്ലാ അവയവങ്ങളുടെയും പല പല റിയൽ മോഡൽ അവിടെ വച്ചിട്ടാണ് പഠിപ്പിക്കുന്നെ,
ആദ്യമൊക്കെ എല്ലാർക്കും ഓക്കാനം വരുന്നപോലെ തോന്നിച്ചു, പിന്നെ പിന്നെ ശീലമായി..
ഒരു ദിവസം, പ്രൊഫസർ പറഞ്ഞു, അകത്തെ റൂമിൽ എന്താണെന്നു ഐഡന്റിഫൈ ചെയ്തിട്ട് വരാൻ..
എല്ലാരും കൂടെ ചെന്നു, ഒരു വലിയ കുഴിപോലെത്തെ എന്തോ ഒന്നു, അടച്ചു വച്ചേക്കുവാ,,
സെക്യൂരിറ്റി അതിന്റെ മൂടി തുറന്ന്..
എല്ലാരും കൂടി എത്തി നോക്കി..
" ഒന്നു നോക്കിയതേ ഓര്മയുള്ളൂ...
എന്തോ ഒരു രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുകയും കണ്ണു നീറുകയും ചെയ്തു..
എല്ലാരും നിലവിളിച്ചോണ്ടു തിരിഞ്ഞോടി...
അതു നിറയെ മൃതശരീരങ്ങൾ ഫോർമാലിൻ ഇട്ടുവെച്ചെക്കുന്നു..
പ്രൊഫസർ ചോദിച്ചപ്പോൾ ആർക്കും ഒന്നും മിണ്ടാൻ സാധിക്കുന്നില്ല,,, ഒരു വല്ലാത്ത അവസ്ഥ..
പിന്നെ പ്രൊഫസർ എല്ലാവരോടും പറഞ്ഞു...
അതു അൺ ഐഡന്റിഫൈഡ് ഡെഡ് ബോഡീസ് ഓർ ബോഡി ഡോണേറ്റഡ് ഫോർ ഔർ സ്റ്റഡീസ്..
അദ്ദേഹം പിന്നെ ജീവനുള്ളൂ ശരീരത്തിന്റെ ഡിഫറെൻസും മരിച്ചു കഴിയുമ്പോഴത്തെ അനാട്ടമിയും പറഞ്ഞു തന്നു...
എന്നിട്ട് അവസാനം ഒരു അസ്സിഗ്ന്മെന്റ് തന്നു..
ഇഫ് എനി ഓഫ് യു ബ്രിങ് മി എ റിയൽ മോഡൽ ഓഫ് എനി ഓർഗൻ, തേർ will b
ബി എക്സ്ട്രാ മാർക്ക്..
എല്ലാരും കണ്ണിൽകണ്ണിൽ നോക്കി, എവിടുന്നു കിട്ടാനാ ഇപ്പറഞ്ഞ സാധനം... ഇയാള് വെറുതെ പറയുന്നതാ..
എബിൻ പറഞ്ഞു, നമുക്ക് സങ്കടിപ്പിക്കാമെന്നേ..
നിഷ, പ്രിയയെ എരിവുകേറ്റി..
നമുക്കെങ്ങനെലും ശരിയാക്കണം, മാർക്കും അടിച്ചു മാറ്റണം..
അന്ന് രാത്രി, മൂന്നും കൂടെ കിടന്നാലോചന തുടങ്ങി,,, എങ്ങനെ ഒപ്പിക്കും ഒരു റിയൽ ഓർഗൻ....
പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ മിസ്സ് പറഞ്ഞു, ഇനി രണ്ടു ദിവസം കഴിഞ്ഞേ അനാട്ടമി ക്ലാസ്സ് ഉള്ളൂ... എന്തെങ്കിലും അസൈൻമെന്റ് ഉണ്ടെങ്കിൽ ഫിനിഷ് ചെയ്യാൻ..
" ഡാ എബിനെ, റിയൽ ഓർഗൻ മോഡൽ കിട്ടാൻ വല്ല വഴിയുമുണ്ടോടാ " നിഷ എബിനോട് ചോദിച്ചു..
"അതൊക്ക ഉണ്ടെടി, പക്ഷേ കുറച്ചു കായ് ചിലവുണ്ട്, നിന്നെ കൊണ്ടു പറ്റുമോ..
ഇവിടെ കോളേജിൽ ചില എംബിബിസ് സേട്ടൻമാർക്ക് ഇതിന്റെ ബിസിനെസ്സ് ഉണ്ടന്നാ കേട്ടേക്കുന്നെ..
ഞാനെ ഒന്നന്വേഷിച്ചിട്ടു പറയാം...
എബിൻ പറഞ്ഞു...
ആ ദിവസം കുറെ എഴുത്തും വായനയും, ലൈബ്രറി പോക്കും മാത്രം ഉണ്ടായുള്ളൂ..
തിരികെ ഹോസ്റ്റലിൽ വന്ന്, ബാത്റൂമിനു വേണ്ടിയുള്ള അടിപിടി ഒക്കെ കഴിഞ്ഞു, സ്ഥിരകലാപരിപാടികളുമായിരിക്കുബോൾ അവർ പ്രതീക്ഷിച്ച കാൾ വന്നു....
എബിനായിരുന്നു,,,
" നാളെ രാത്രി മെഡിക്കൽ കോളേജിലെ C ബ്ലോക്ക് ഇൽ വച്ചു നിങ്ങൾ പറഞ്ഞ സാധനം തരാമെന്നു ഒരു ചേട്ടൻ പറഞ്ഞിട്ടുണ്ട്..
രൂപ അയ്യായിരം എണ്ണി അങ്ങ് കൊടുക്കണം..
രാത്രി ആഫ്റ്റർ 11...ok..
അവൻ പറഞ്ഞു.
പിന്നെ നമ്മൾ ഇതു സർ നെ കാണിച്ച ശേഷം, ഐ മീൻ ഉപയോഗ ശേഷം തിരികെ കൊടുക്കണം... ഇതു ഒരു തരത്തിൽ പറഞ്ഞാൽ വാടകക്കാണെന്നു...
ആഫ്റ്റർ 11, എങ്ങനാടാ ഹോസ്റ്റിലിന്നു പുറത്തു ചാടുന്നെ... 7 മണിക് മെയിൻ ഗേറ്റ് പൂട്ടൂലോ.. എന്താ ചെയ്യാ... ആതിയാണ്..
അതൊന്നും എനിക്കറിയില്ല... നിങ്ങള് മൂന്നും കൂടെ തീരുമാനിക്ക്.. രാവിലെ ക്ലാസ്സിൽ വരുമ്പോൾ പറഞ്ഞാ മതി...
മൂവർ സംഘം നാളെത്തെ ഓപ്പറേഷന്റെ പ്ലാനിങിനായി തല പുകക്കാൻ തുടങ്ങി....
******
അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ,
എബിൻ പറഞ്ഞു,
"നിഷേ, ഇന്നു ഈവെനിംഗ് ഞാൻ ഒരു ചേട്ടനെ പരിചയപ്പെടുത്താം,
അവൻ ഇന്നു നൈറ്റ് റിയൽ ഓർഗൻ തരാം എന്നു പറഞ്ഞിട്ടുണ്ട്,,,
അവനോടു ഞങ്ങൾക്കും ഒരെണ്ണം ശരിയാക്കിത്തരമൊന്നു ചോദിച്ചപ്പോൾ പറയുവാ
" സുന്ദരി ഹുഡുകികൾക്കു മാത്രേ ചെയ്തു കൊടുക്കൂ,,,, എന്നു..
അവന്റെയൊരു ഒലിപ്പീരു...
"ടീ പ്രിയേ, നിന്നെ മാത്രം ഉദ്ദേശിച്ച അവനതു പറഞ്ഞെന്നു തോന്നുന്നു,
കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ചുള്ള അനാട്ടമി ക്ലാസിനു പോയപ്പോഴാ നിന്നെ കണ്ടതെന്നഹ് തോന്നുന്നേ... നീ ഒന്നു സൂക്ഷിച്ചോ...
പ്രിയ നിഷയെ സൂക്ഷിച്ചൊന്നു നോക്കി,,,
ഇങ്ങനൊക്കെ ആകുമെന്ന് ഞാൻ വിചാരിച്ചില്ലെടി...
കുഴപ്പമൊന്നും ഉണ്ടാവില്ലെട...
അവൾ സമാധാനിപ്പിച്ചു..
അന്ന് പുതിയതായിട്ടു ബയോകെമിസ്ട്രീ പഠിപ്പിച്ചു, ഒരു കന്നഡിഗ സാറായിരുന്നു, അയാളുടെ അക്‌സെന്റിൽ പഠിപ്പിച്ച പലതും മനസിലായില്ലെങ്കിലു0 ശരീരത്തിലുള്ള രാസപ്രക്രിയകളെകുറിച്ചെന്നെന്നു മാത്രം മാത്രം മനസിലായി..
ഫസ്റ്റ് ഇയറിൽ ഒരുപാടു സബ്ജെക്ട്സ് പഠിക്കാനുണ്ട്.. മാത്രവുമല്ല ബേസിക് നഴ്സിംഗ് പ്രോസേജുർ ഒക്കെ പതുക്കെ പതുക്കെ പഠിപ്പിക്കാൻ തുടങ്ങി....
ഫർമക്കോളജി മരുന്നുകളെക്കുറിച്ചും, വേറെ ഒരു മാം വന്നു, നഴ്സസ് നു അത്യാവശ്യമായതു മാത്രം കുറേശെ പഠിപ്പിച്ചു,
മൈക്രോബിയോളജി, മാം വന്നു അതും കുറച്ചു പഠിപ്പിച്ചു,,, ആകെ മൊത്തം കിളിപോയ അവസ്ഥ,
എല്ലാം ക്ലാസ്സിലും പ്രിയ മാത്രം അറ്റെന്റിവ് ആയി ഇരുന്നുള്ളൂ,,, ബാക്കി എല്ലാരും പകുതി സമയം ഒന്നുകിൽ കുനിഞ്ഞിരുന്നു ഉറക്കം തൂങ്ങുകയോ അല്ലേൽ മെല്ലെ സംസാരിക്കുകയുമായിരുന്നു...
നിഷ പ്രിയേയേം ആതിരയെയും നോക്കി, പ്രിയ നല്ല എല്ലാം ശ്രദ്ധിച്ചിട്ടുണ്ടല്ലോ അതു മതി..
ബാക്കി കാര്യം അവളേറ്റെടുത്തോളും..
ഞങ്ങളെ രണ്ടാളെയും പഠിപ്പിച്ചു വിദ്വാന്മാരാക്കിക്കൊള്ളും... അല്ല പിന്നെ...
ക്ലിനിക്കിൽ പോസ്റ്റിങ്ങ് തുടങ്ങിയാൽ പിന്നെ രോഗികളോട് പറയാനുള്ളതൊക്കെ കണ്ടു കന്നഡത്തിൽ പറയേണ്ട,,, അതും ഇനി പഠിച്ചെടുക്കണം..
അതിനായ് ക്ലാസ്സിലെ കന്നഡകൊച്ചുങ്ങളോട് കൂടുതൽ അടുക്കാൻ തുടങ്ങി..
അവർ എല്ലാ മല്ലുസിനെയും സഹായിക്കാമെന്നേറ്റു...
അങ്ങനെ ഈവെനിംഗ് ആയപ്പോൾ എബിനും സൂര്ജും വിളിച്ചു,
" പ്രിയേ... നിങ്ങൾ മൂന്നും കൂടെ
ഒരു 5.30ആകുമ്പോൾ ഹോസ്പിറ്റലിലേക്ക് വാ, മെയിൻ ഗേറ്റിന്റെ അവിടെ വച്ചു ഞാൻ പറഞ്ഞ ചേട്ടനെ കാണിച്ചു തരാം.
ടാ, കുഴപ്പമാകുവോട,,, പ്രിയക്ക് ടെൻഷൻ ആയി...
ഇവന്മാർ ഒരു തരികിടയാണ്,,, ഇനി കാണാൻ പോകുന്നവർ എങ്ങനെയാണോ... ആതിര പറഞ്ഞു..
അങ്ങനെ അവർ ഈവെനിംഗ് ചായ എല്ലാം കുടിച്ചു, വാർഡനോട് പോയി പെർമിഷൻ വാങ്ങിച്ചു...
വാർഡിലൊരു പരിചയക്കാരൻ ഉണ്ടന്ന് പറഞ്ഞു, പെട്ടെന്ന് പോയി വരാമെന്ന് പറഞ്ഞിറങ്ങി...
ചെന്നപ്പോൾ കണ്ടു ഇളിച്ചോണ്ട് നിൽക്കുന്ന സൂര്ജും എബിനും..
" ഡാ നിന്റെ ഒറ്റ ഒരുത്തന്റെ വാക്കുകേട്ടിട്ട ഇറങ്ങിപ്പുറപ്പെട്ടേ, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങളങ്ങോട്ടു മാനേജ് ചെയ്തോണം.. കേട്ടല്ലോ... നിഷയാണ്..
" മാർക്ക് കിട്ടിയില്ലേൽ കിട്ടിയില്ലെന്നല്ല ഉള്ളൂ.. എന്നെകുരുതി കൊടുക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ?? പ്രിയ ചോദിച്ചു
ടീ സോറിടീ, വാ നമുക്ക് തിരിച്ചുപോവാം.. ആതിയാണ്..
ഇത്രേം ചെയ്തു വച്ചിട്ടു,... ഒന്നു പോകിനടി... പ്രിയക്ക് അരിശം വന്നു തുടങ്ങി...
അവൾ എബിനെയും സൂരജിനെയും കൂട്ടി ആ പറഞ്ഞ മെഡിക്കൽ സ്റ്റുഡന്റിന്റെ അടുത്തു ചെന്നു.. അയാളും ഫ്രണ്ടും തിരിഞ്ഞു നിൽക്കുകയായിരുന്നു...
"എസ്ക്യൂസ് മി, പ്രിയ വിളിച്ചു..
യെസ്.. അയാൾ തിരിഞ്ഞു..
ഹായ്,... പ്രിയയും കൂട്ടരും പറഞ്ഞു ഒരു കോറസുപോലെ..
" ഹ്മ്മ്...
എന്തോന്നടെ ഇതു കൊച്ചുപിള്ളേരെ പോലെ,,,
അയാളുടെ കൂടെ നിന്നവൻ പറഞ്ഞു.
ഹോ... ആശ്വാസം ആയി,,,, മലയാളി ആയിരുന്നോ...
എല്ലാരുടെയും മുഖത്തു പുഞ്ചിരി വിടർന്നു..
"യാക്കേ ബന്ധിതു, എനവത് ബെക്കായിതാ"???
(എന്താ വന്നേ, എന്തേലും ആവശ്യമുണ്ടോ )
എല്ലാം കൂടെ കണ്ണും തള്ളി ചോദ്യം ആവർത്തിച്ച് നോക്കി... അപ്പറഞ്ഞതു മലയാളം അല്ലല്ലോ..
ഓഹ് പിടികിട്ടി.. കന്നടം......
ഭേഷ്, എങ്ങനെയാ ഇങ്ങേരെ പറഞ്ഞു മനസിലാക്കുക... ചിന്തിച്ചോണ്ടു നിന്നു..
കൂടെയുള്ളവൻ ഞങ്ങൾക്ക് ഇവിടുത്തെ ഭാഷ അറിയില്ലെന്ന് അവനെ ധരിപ്പിച്ചു...
വാട്ട് യു വാണ്ട്??? വീണ്ടും അവന്റെ ചോദ്യം..
ഹോ സമാധാനം...
ഈ മരത്തലയന് ആദ്യമേ ഇങ്ങനെ ചോദിച്ചാൽ പോരായിരുന്നോ?? പ്രിയക്ക് ദേഷ്യ0 വന്നു...
ടെൽ മി, ഫാസ്റ്റ്, ഐ നീഡ് to ഗോ..
മൈ നെയിം ഈസ് ഹേമന്ത്....
ഹേമന്ത് ബ്രോ.. പ്രിയ സംബോധന ചെയ്തു...
എന്നിട്ട് വന്ന കാര്യം വിശദീകരിച്ചു...
അയാൾ അവളുടെ തൊട്ടടുത്തു വന്നു നിന്നു... കണ്ണിലേക്കു നോക്കി...
അവൾക്കു പേടിയായി,,
ഇയാൾ എന്തിനുള്ള പുറപ്പാടാണോ കർത്താവെ,,
അവൾക്കു പേടി തോന്നി... അവളുടെ ഹൃദയത്തിന്റെ മിടുപ്പ് നിന്ന പോലെ,
അതേ അവസ്ഥ തന്നെയായിരുന്നു മറ്റുള്ളവർക്കും...
"യു ആർ സൊ ബ്യൂട്ടിഫുൾ,,,,,, ഒന്നു നിർത്തി അയാൾ തുടർന്നു.. .
"അറ്റ് ദെ സെയിം ടൈം ഗ്രേസ്ഫുൾ റ്റൂ....
യു ലുക്ക് ലൈക് ആൻ ഏഞ്ചൽ"....
ഐ വിൽ ഹെല്പ് യു,
മേക് ദെ പേയ്‌മെന്റ് ടു ദിസ് ഗയ്.. ബട്ട് റിട്ടേൺ ആഫ്റ്റർ യുവർ അസ്സിഗ്ന്മെന്റ്...
കം ഹിയർ അറ്റ് ഷാർപ് 12 ഇൻ ദെ നൈറ്റ്... ഐ വിൽ be ഹിയർ...
അതും പറഞ്ഞയാൾ തിരിഞ്ഞു നടന്നു....
താങ്ക്സ് ബ്രോ.... അവൾ പറഞ്ഞൊപ്പിച്ചു..
പ്രിയ ശ്വാസം വലിച്ചു വിട്ടു, കണ്ണു വലിച്ചു തുറന്നു.... ഹോ എന്തൊരാശ്വാസം... എന്തായിപ്പോ സംഭവിച്ചേ...
ഹോ.. രക്ഷപെട്ടു..
എല്ലാവർക്കും സമാധാനമായി...
നേരത്തേ 11 അല്ലേ പറഞ്ഞെ, ഇപ്പൊ എന്തിനാ 12 ആക്കിയേ...
"മതി സ്വപ്നം കണ്ടത് ഏഞ്ചലേ,,, വാ നമുക്ക് പോകാം.. നിഷ അവളെ തോണ്ടിവിളിച്ചു...
കിളിപോയ് നിന്ന പ്രിയയെ പിടിച്ചോണ്ട് ആതി പറഞ്ഞു,,.
വേഗം കാശുകൊടുക്കു... എന്നിട്ട് പോകാം..
ക്യാഷ് കൊടുക്കാൻ നേരം, കൂടെയുണ്ടായിരുന്ന മലയാളി പയ്യൻ പറഞ്ഞു..
ആദ്യമായിട്ടാണ് അവൻ ഇങ്ങനെ,, ഒരു പെൺകുട്ടികളെയും വെറുതെ വിടാറില്ല... നിങ്ങടെ ഭാഗ്യമാണ്...
"ഡാ എബിനെ, ഇവൻ ഇപ്പോൾ ഇങ്ങനൊക്കെ പറഞ്ഞിട്ടു, രാത്രിയിൽ വേറെ വല്ല പണിയും ഒപ്പിക്കുമോ "...
ആതിക്കു പേടിയായി..
"പേടിക്കണ്ട, ഏയ് അങ്ങനൊന്നും ഉണ്ടാവില്ല... സൂരജ് അവരെ ആശ്വസിപ്പിച്ചു..
ഇതു ഹോസ്പിറ്റൽ അല്ലേ.. പകല് ഈ പണി ചെയ്താൽ എല്ലാരും അറിയില്ലേ... അതുകൊണ്ടാണ് രാത്രിയിൽ തരാമെന്നു പറഞ്ഞേ.. എബിൻ വിശദീകരിച്ചു...
അവർ തിരിച്ചു അവരവരുടെ ഹോസ്റ്റലുകളിലേക്കു പോയി...
ബട്ട് മൂവർസംഘത്തിനു നിക്കാനും ഇരിക്കാനും പറ്റുന്നില്ല,, ഇനി നൈറ്റ് എങ്ങനെ പുറത്തിറങ്ങും... അതും 12നു... എങ്ങനെയാ...
ആകെ രണ്ടു ഡോർ ആണവിടെ ഉള്ളത്.. ഒന്നു മെയിൻ ഡോറും,അവിടെ സെക്യൂരിറ്റി ഉണ്ട് നെറ്റിൽ... പിന്നെയുള്ളതു കിച്ചന്റെ ബാക്‌സൈഡ് ഡോറും.. അവിടേക്കു സ്റ്റുഡന്റസനു പ്രവേശനമില്ല.. കിച്ചൻ സ്റ്റാഫിന് മാത്രം...
എന്തു ചെയ്യും???...... 🤔🤔🤔🤔
"വാ, എന്തേലും വഴി കാണാതിരിക്കില്ല, പിന്നെ ഇക്കാര്യങ്ങളൊന്നും ആരോടും പറയാൻ നിക്കണ്ട,, കേട്ടോടി നിങ്ങൾ.... പ്രിയയാണ്...
" അവള് നല്ല കലിപ്പിലാണ് "...രണ്ടാളും ചെവിയിൽ പറഞ്ഞു..
രാത്രിയിൽ എട്ടു മണിക്ക് റോൾ കാൾ, അതായത് തലയെണ്ണൽ,,, ഏതേലും തലതെറിച്ചതുങ്ങൾ എവിടേലും ചാടിപോയിട്ടുണ്ടെങ്കിൽ വാര്ഡന് പണികിട്ടും...
ഫുഡ് എടുത്തു, ഇന്നു ചപ്പാത്തിയും എന്തോ ഒരു കറിയും... ഓരോന്ന് എടുത്തു കഴിച്ചെന്നു വരുത്തി, റോൾ കാളിനു വെയിറ്റ് ചെയ്തു...
റോൾ കാൾ കഴിഞ്ഞു,,, റൂമിലേക്ക് പോയി, ഇരുപ്പുറക്കുന്നില്ല...
ഒരു 9.30 ആയപ്പോൾ പയ്യെ പയ്യെ താഴെ ഇറങ്ങി വന്നു,,, ഇവരുടെ റൂം ഫസ്റ്റ് ഫ്‌ളോറിലാണ്.... മെസ്സ് ഹാളിൽ ചുറ്റിപറ്റി നിന്നു...
അവിടുത്തെ റൂൾ അനുസരിച്ചു 10.30ക്കു എല്ലാരും റൂമിൽ കയറണം.. പിന്നെയവിടെ ഇരുന്ന് കളിക്കുകയോ പഠിക്കുകയോ ചെയ്യാം...
"ഈസ് ദേർ എനിതിങ് റോങ്ങ്???
വാർഡൻ ആണു,,,
നത്തിങ് മാം, ഒൺലി വാട്ടർ...
വെള്ളം പിടിക്കാനാണെന്ന വ്യാജേന ഡിസ്പെന്സറിന്റെ അടുത്ത് പോയി നിന്നു,
അതു കണ്ടോണ്ടു വാർഡൻ പോയി...
ഈ സമയം നിഷ കിച്ചണിലെ ചേച്ചിമാർ എന്തെടുക്കുവാണെന്ന് എത്തി നോക്കി,,,, ആകെ മൂന്നു പേരെ ഉള്ളൂ..
എല്ലാരും ഒരു മൂലയിൽ ഇരുന്ന് സവോള പൊളിക്കുന്നു, അരിയുന്നു...
അവരിരിക്കുന്നതിന്റെ തൊട്ടടുത്തു വലിയ ഒരു ചെമ്പുണ്ട്,,,
പ്രിയ പറഞ്ഞു,,,, നമ്മൾ മുട്ടലിഴഞ്ഞു പതുക്കെ ഒച്ച വയ്ക്കാതെ അപ്പുറത്തെ സ്റ്റോർ റൂമിന്റെ അടുത്ത് പോകാം, അവിടെ ഒരു മൂലക്കിരിക്കാം... എന്നിട്ട് സമയമാകുമ്പോൾ ഇറങ്ങാം,
സ്റ്റോറിന്റെ കീ നമുക്ക് എടുക്കാം...തിരിച്ചു കേറണ്ടേ... അതിപ്പോൾ പൂട്ടിയില്ലെങ്കിലും കുഴപ്പമില്ലല്ലോ...
"ഈ തല നമുക്ക് പ്രെസെറവ് ചെയ്യണം,,, അപാര ബുദ്ധിയാണല്ലോ...
പ്രിയ രണ്ടു പേരെയും തുറിച്ചു നോക്കി...
"ഇതൊന്നു കഴിയട്ടെ.. നിങ്ങക്ക് ഞാൻ പിന്നെ തരാം...
അങ്ങനെ ഇഴഞ്ഞു നീങ്ങി, അവിടിരുന്ന ചെമ്പു പത്രം കാരണം ചേച്ചിമാർ ഇവരെ കണ്ടില്ല..
" ഹാവൂ രക്ഷപെട്ടു.... നിഷക്കു കുശിയായി..
പതുക്കെ സ്റ്റോറിൽ കയറി, കയ്യിലുള്ള മൊബൈൽ സൈലന്റ് മോഡ് ആക്കി...
സമയമാകാൻ കാത്തിരുന്നു...
11.30കഴിഞ്ഞപ്പോൾ സ്റ്റോർ പൂട്ടി, കിച്ചണിലെ ലൈറ്സ് ഒക്കെ ഓഫാക്കി ചേച്ചിമാർ പോയി,,
സ്റ്റോർ കീ ഡോറിൽ തന്നെ ഇട്ടിരുന്നു...
ടീ ഇതിനകത്തു മൂട്ട ഉണ്ടെന്നു തോന്നുന്നു, അതോ ഇനി പാറ്റയോ... കുറെ നേരമായി ഞാൻ സഹിക്കുന്നു, എന്തോ ഒന്നു കടിച്ചിട്ടു ചൊറിയുന്നു.. ആതിയാണ്..
എനിക്കും കാലിൽ ചൊറിയുന്നു.. നിഷയും പറഞ്ഞു..
പ്രിയ : " മിണ്ടരുത് നീ, നിനക്കല്ലായിരുന്നോ വല്ലാത്ത ഏനക്കേട്... അനുഭവിച്ചോ...
പിന്നെ അവർ ശബ്‌ദിച്ചില്ല..
സമയം പന്ത്രണ്ടാകാൻ പതിനനെഞ്ചു മിനുട്ടുള്ളപ്പോൾ പതിയെ സ്റ്റോർറൂം തുറന്നു പുറത്തിറങ്ങി,, ഹോസ്റ്റലിന്റെ ബാക്‌സൈഡ് വഴി തന്നെ നീങ്ങി,, മെയിൻ ഗേറ്റിന്റെ സൈഡിലുള്ള ചെറിയ ഗേറ്റ് തുറന്നു ചുറ്റും നോക്കി..
ഭാഗ്യം സെക്യൂരിറ്റി അവിടെങ്ങും ഇല്ല, തിരിച്ചു വരുമ്പോഴും ഉണ്ടാകാതിരുന്നാൽ മതി...
അവർ ഹോസ്പിറ്റലിൽ C ബ്ലോക്കിൽ ചെന്നു, കുറച്ചു കഴിഞ്ഞു ഹേമന്ത് വന്നു, കയ്യിൽ ഒരു കാർട്ടൻ ബോക്സ് ഉണ്ടായിരുന്നു...
കട്ടി കൂടിയ ഒരു ഗ്ലാസ് ബോട്ടിലിൽ ഫോർമാലിൻ ഇട്ടുവച്ച റിയൽ ഹാർട്ട് ഞങ്ങളുടെ കയ്യിലേക്ക് തന്നു...
എന്നിട്ട് മൊഴിഞ്ഞു..
"ടേക്ക് ദിസ് മൈ ഏഞ്ചൽ... എന്നിട്ട് പ്രിയയെ ഒന്നു ചുഴിഞ്ഞു നോക്കി.. അവൾ നിന്നൂരുകാൻ തുടങ്ങി...
എന്തേലും ചെയ്യാനാണോ ദൈവമേ രാത്രി വരാൻ പറഞ്ഞേ,,, അവൾ മനസ്സിൽ ആലോചിച്ചു...
പെട്ടെന്ന് അയാൾക്കൊരു ഫോൺ കാൾ വന്നു,,, മുഖമൊക്കെ വല്ലാതായി..
യു, ഓൾ ഗോ ഫാസ്റ്റ്... ടേക്ക് കെയർ ഓഫ് മൈ ഹാർട്ട്...
എന്നിട്ട് പെട്ടന്ന് എങ്ങോട്ടോ ഓടിപോയി..
"അയ്യടാ, അയാളുടെ ഒരു ഹാർട്ട് "...പ്രിയയോർത്തു..
കിട്ടിപ്പോയ് കിട്ടിപ്പോയ്, സന്തോഷം കൊണ്ടു നിഷ തുള്ളിച്ചാടി..
അടങ്ങിയിരി... ആരേലും കാണും.. വേഗം പോകാം.. പ്രിയ അവളെ ശാസിച്ചു...
അയാൾക്ക് വേറെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ എന്നാർക്കറിയാം.. ഫോൺ വന്നുകൊണ്ടു നമ്മൾ രക്ഷപെട്ടു..
തിരിച്ചുപോകാൻ തുടങ്ങിയവർ, കയ്യിൽ ബോക്സ് ഭദ്രം....
"ആരുടെ ഹൃദയമായിരിക്കും ഇതു "..
ഏത് നാട്ടുകാരന്റെയാണോ..... സ്ത്രീയുടെയാണോ പുരുഷന്റെയാണോ...
എന്തെങ്കിലും ഒന്നു പറയടാ ആതി.. നിഷയാണ്..
തിരിച്ചു പോയി ഒന്നന്വേഷിച്ചേക്കാം പ്രിയേ... അതറിഞ്ഞാലേ ഇവളിന്നു ഉറങ്ങൂന്നു തോന്നുന്നു...
പ്രിയയും ആതിയും കൂടെ നിഷയെ കളിയാക്കികൊണ്ടിരുന്നു...
മൂന്നാല് ബ്ലോക്‌സ് കഴിഞ്ഞാണ് ഹോസ്റ്റൽ..
ഇങ്ങോട്ടു വന്നപ്പോൾ ടെൻഷൻ കാരണം ചുറ്റും ഒന്നും ശ്രദ്ധിച്ചിരുന്നില്ല..
അവർ ആഞ്ഞു നടന്നു..
കുറച്ചു നടന്നപ്പോൾ പെട്ടന്ന് കറന്റ് പോയി...
ചുറ്റും കുറ്റാ കൂരിരുട്ടു....
അയ്യോ, എന്റീശോയ....
ഒരു നിലവിളി ഉയർന്നു....
__________
ഹായ്,,, ഒരു പാട് സംശയങ്ങൾ വായിക്കുന്നവർക്ക് ഉണ്ടെന്നു മനസിലായി, ഈ കഥയിൽ ഒരാളുടെ ഭൂതകാലവും, വർത്തമാനകാലവും കോർത്തിണക്കിയാണ് എഴുതിയിരിക്കുന്നത്...
ചിലർക്കെങ്കിലും, ഓർമകളിൽ നിന്നും മുക്തമാവാൻ കൂടുതൽ സമയം വേണം..
തുടക്കത്തിലേ പറഞ്ഞത് പോലെ ഇതൊരു സ്ലോ മോഷൻ കഥയാണ്... 😌😌
ഒന്നു വെയിറ്റ് ചെയ്താൽ അടിപൊളി ക്ലൈമാക്സ് ആക്കാം.. 😄😄
മുഴുവൻ കഥയും വായിച്ചാലേ അതിനു പറ്റുട്ടോ..
ബാക്കി വായിക്കൂ.... ഇവിടെ