പിറ്റേന്ന് പ്രിയ നേരത്തേ എണീറ്റു.
കുഞ്ഞുങ്ങൾക്കു തലയണ തടയാക്കിവച്ചു, കുളിച് ഫ്രഷ് ആയി നേരെ അടുക്കളയിലോട്ടു ചെന്നു, അവിടെ രാധേച്ചി ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന തിരക്കിലാണ്, അപ്പവും സ്റ്യൂവും ആണ്, അവളും ഉണ്ടാക്കാൻ കൂടി..
രാധേച്ചി മക്കളുടെ കാര്യമെല്ലാം ഓരോന്ന് പറഞൊണ്ടിരുന്നു..
ഈ സമയം, ടീച്ചറമ്മ അങ്ങോട്ട് വന്നു,
"ആഹാ മോളു നേരത്തെ എണീറ്റോ??
കുഞ്ഞുങ്ങൾ എണീറ്റില്ലല്ലോ അല്ലേ??
ഇല്ലമ്മേ, അവരെനെട്ടില്ല, ഞാൻ ഇങ്ങു പോന്നു..
അവർ അവളുണ്ടാക്കിയ കട്ടൻ കാപ്പി കുടിച്ചു, രാധേച്ചിയോടു ഉച്ചക്കത്തെ ഊണിന്റെ കാര്യം പറയുന്നതിനിടയിൽ ആൽഫി വന്നു..
അവൻ അവരോടെല്ലാം ഗുഡ് മോർണിംഗ് പറഞ്ഞു, കട്ടൻ കുടിച്ചിട്ട് ചോദിച്ചു,
"പ്രിയേ അവരവിടെ തന്നെയല്ലേ, ഞാനും കുറച്ചു നേരം കുഞ്ഞുങ്ങളുടെ കൂടെ കിടന്നിട്ടു വരാം.."
അവൾ തലയാട്ടി...
അന്നേരം ടീച്ചറമ്മ പറഞ്ഞു
"എടാ , മോനെ വിരുന്നിനു പോവണ്ടേ?? ആന്റിമാരും അങ്കിള്മാരും വിളിച്ചിട്ടാ പോയത് ".
അങ്ങനെ ഒരു ചടങ്ങുണ്ട് കല്യാണം കഴിഞ്ഞാൽ..
ഓ..അതൊന്നും വേണ്ടമ്മേ..എല്ലാരേം നമ്മക്കറിയാവുന്നവർ അല്ലേ...
എന്തിനാ വെറുതെ... എന്നിട്ടവൻ പ്രിയയെ നോക്കി..
അവന്റെ മറുപടി കേട്ടു ടീച്ചറമ്മക്കു ദേഷ്യം വന്നു,,
"ചടങ്ങുകൾ ഒന്നും തെറ്റിക്കാനുള്ളതല്ല"..
ഇന്നു ഒന്നു രണ്ടിടത്തു കേറിയിട്ട് വാ...
നാലാം നാൾ പ്രിയേടെ വീട്ടിലോട്ടു പോണം..
ആഹ് ഞാനൊന്നു ആലോചിക്കട്ടെന്നും പറഞ്ഞു ആൽഫി അവന്റെ റൂമിലേക്ക് പോയി.
ഇതെല്ലാം കേട്ടോണ്ട് നിന്ന പ്രിയക്ക് എന്തൊക്കെയോ വല്ലായ്മ തോന്നി, എന്തോ ഒരു അനാഥത്വം ഫീൽ ചെയ്തു.
എന്തിഷ്ടമായിരുന്നു എന്റെ ഫ്രഡ്‌ഡിയെ എനിക്ക്, എന്നിട്ടു0 എന്നെയും മക്കളെയും ഇട്ടേച്ചുപോയില്ലേ??.... ദുഷ്ടൻ..
അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി..
ടീച്ചറമ്മ അവളുടെ ഭാവബേധങ്ങൾ കണ്ടോണ്ടു നിന്നപ്പോൾ അവർക്കും സങ്കടം വന്നു..
"മോളേ, അവർ വിളിച്ചു..
നിന്നെ വിഷമിപ്പിക്കണമെന്നു വിചാരിച്ചില്ല...
മോൾക്കറിയുമോ, കഴിഞ്ഞ വർഷം പപ്പാ പോകുന്നതിനു മുമ്പ് വരെ എപ്പോഴും ഇവനെ ഓർത്തായിരുന്നു വിഷമിച്ചിട്ടുള്ളത്, ഞങ്ങടെ കാലശേഷം ഇവൻ തന്നെയാകുമല്ലോ എന്നോർത്ത്,, കുടുംബത്തിലുള്ളവരും, അയൽക്കാരും നാട്ടുകാരുമൊക്കെ ഓരോന്ന് പറയും..
ഇവനൊന്നു കെട്ടി കുടുംബമായി ജീവിക്കുന്നത് കണ്ടിട്ട് മരിച്ചാൽ മതിയെന്നായിരുന്നു ഞങ്ങടെ പ്രാർത്ഥന.. പക്ഷേ...
ഒന്നും കാണാനും കേൾക്കാനും നിക്കാതെ അങ്ങേരു അങ്ങ് പോയി..
ഞാൻ തന്നെ ആയേപ്പിന്നെ അവൻ എന്നെവിട്ടു എങ്ങും പോയിട്ടില്ല, പോകാറുമില്ല..
അപ്പന് വയ്യാതായപ്പോൾ ഓസ്ട്രേലിയയിൽ ആയിരുന്നു അവനു ജോലി.. അന്ന് ഇങ്ങോട്ടു വന്നതാ, അതുകൊണ്ടു പുള്ളിക്ക് അവനെ ഒന്നു കാണാനും അന്ത്യ സമയത്തു കൂടിയിരിക്കാനും പറ്റി.. പിന്നൊരു മടക്കമുണ്ടായില്ല...
"മോളേ... നീ അവനെ പൊന്നുപോലെ നോക്കിക്കോണം,.. എന്റെ മകനായതുകൊണ്ട് പറയുവല്ല, അവൻ നല്ലവനാ, സ്നേഹമുള്ളവനാ,,
നിന്നെ അത്രക്കിഷ്ടമാണ്...
എത്ര നാളായി ഞാൻ അറിയുന്നതല്ലേ അവന്റെ മനസു....
"എന്റെ കണ്ണടയുന്നതിനുമുമ്പ് ഇങ്ങനൊരു കാര്യം നടത്തിത്തന്ന ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
" അവനെ നീ സ്നേഹിക്കണം, ഒരിക്കലും ഉപേക്ഷിക്കില്ലെന്നു അമ്മക്ക് വാക്ക് തരണം...
അത്രയും പറഞ്ഞവർ പൊട്ടിക്കരഞ്ഞു..
അവളും കരഞ്ഞു പോയി...
"എനിക്ക് നിന്നെയും മനസിലാക്കാൻ പറ്റും മോളേ, സാവകാശം മതി.. വേറൊരാളുടെ കൂടെ കഴിഞ്ഞ നിനക്ക് പെട്ടന്ന് ഒരു മാറ്റം ഉൾക്കൊള്ളാൻ ആവില്ലെന്ന് എനിക്ക് അറിയാം മോളേ,...
ഒരമ്മ മനസിന്റെ ആശങ്കയായി കണ്ടാൽ മതി...
"പിന്നെ മോളേ, അന്നമോൾക്ക് മാസംതികയാവാനായില്ലേ,, കുറച്ചു നാളു അവളുടെ അടുത്തു പോയിനിൽക്കണം, അവളും എന്റെ കുഞ്ഞല്ലേ"
... ഇവന് ഇവിടെ തനിയെ ആണെല്ലോ എന്നോര്ത്താ എങ്ങും പോകാഞ്ഞേ, ഇനിയിപ്പോൾ ആ പേടി വേണ്ടല്ലോ.. നിങ്ങളിവിടെ ഉണ്ടല്ലോ...
പോകാനുള്ളടത്തെല്ലാം പോയി വാ നിങ്ങള്.. എന്നിട്ട് വേണം എനിക്ക് അന്നമോളുടെ അടുത്തു പോകാൻ..
ഞാൻ ഇത്തിരി നേരം കിടക്കട്ടെ.. അവർ പറഞ്ഞു..
"അമ്മേ, ഞാൻ പിടിക്കാം,
വേണ്ട മോളേ, ഞാൻ തന്നെ പൊയ്ക്കോളാം..
പിന്നെയവർ വേച്ചു വേച്ചു റൂമിലേക്ക് പോയി.. പോകുന്ന വഴി, പ്രിയതമന്റെ ഫോട്ടോയിലേക്കും നോക്കി ഒന്നു നെടുവീർപ്പിട്ടു..
അവർ പോകുന്നതും നോക്കി അവൾ അവിടെ തറഞ്ഞിരുന്നു..
" എന്റെ കർത്താവെ, എല്ലാം സഹിക്കാനുള്ള ശക്തി തരണേ "...ഞാൻ എന്താ വേണ്ടതെന്നു
പറഞ്ഞു തരണേ "..അവൾ മനമുരുകി പ്രാർത്ഥിച്ചു...
രാധേച്ചി മുറ്റം അടിച്ചുവാരി കഴിഞ്ഞു അകത്തോട്ടു വന്നപ്പോൾ ഡൈനിങ്ങ് റൂമിൽ തനിച്ചിരിക്കുന്ന പ്രിയയോട് കണ്ടു ചോദിച്ചു..
ഇതെന്താ കൊച്ചിവിടെ തന്നെയിരിക്കുന്നെ?? ബാക്കി ഉള്ളവർ എന്തിയെ??
ആർക്കും ബ്രേക്ക്‌ഫാസ്റ്റൊന്നും വേണ്ടേ??
അതു ചേച്ചി.. അമ്മ കുറച്ചൂടെ കിടന്നേച്ചും വരാന്നു പറഞ്ഞു.. ആൽഫി പിള്ളേരുടെ കൂടെ കാണും..
ഇനിയിപ്പോൾ എല്ലാരും വരട്ടെ, എന്നിട്ട് കഴിക്കാം...
"ഞാനെന്നാ, ഉച്ചക്കുള്ളത് അരിഞ്ഞൊക്കെ വക്കാം.. രാധേച്ചിയാണ്..
ചേച്ചി ഞാനുടെ കൂടാം..
അവളും അവടൊടൊപ്പം ചേർന്നു പണിചെയ്യാൻ തുടങ്ങി,..
വെറുതെ ഇരിക്കുമ്പോൾ തൻ വല്ലാതെ അസ്വസ്ഥയാകുന്നു,, ഓർമ്മകൾ വേദനിപ്പിക്കുന്നു...
വയ്യ ഇനി വയ്യ, ശക്തിയില്ല ഒന്നിനും..
കുറെ കഴിഞ്ഞു, ഡാവുമോന് ഓടിവന്നു,
"അമ്മേ, അമ്മേ ഇന്നലെ ഞാൻ അച്ഛെടെ കൂടെയാ കിടന്നേ...ആന്നേ...
കുഞ്ഞു വളരെ സന്തോഷത്തോടെ പറഞ്ഞു.. അവനറിയില്ലല്ലോ രാവിലെയാ ആൽഫി അവിടെകിടന്നതെന്നു, അവളോർത്തു,
അവൻ സന്തൊഷിക്കട്ടെ... ഒരു അപ്പന്റെ സാമീപ്യം ആഗ്രഹിക്കുണ്ടാവും...
( ആൽഫിയുമായുള്ള വിവാഹത്തിന് പ്രിയ സമ്മതിച്ചതിനുശേഷം ഇടക്കിടെ കുഞ്ഞുങ്ങളെ കാണാൻ വീട്ടിൽ വരുമായിരുന്നു..അന്നേ പറയുമായിരുന്നു, തന്നെ അച്ചേ എന്ന് വിളിച്ചാൽ മതിയെന്ന്,,, പിന്നെ പിന്നെ കുഞ്ഞുങ്ങൾക്ക് ആൽഫി സുപരിചിതനായി.. അതുകൊണ്ടാണ് അവനോടു അത്രക്ക് അടുപ്പം )
പതുക്കെ അവർ അവരുടെ ഡാഡയെ മറന്നു തുടങ്ങും,,, കുഞ്ഞുങ്ങൾ എല്ലാ സാഹചര്യങ്ങളുമായ് പെട്ടെന്ന് ഇണങ്ങും,അവർക്കു ഒരു പിതാവിന്റെ ലാളന ആവശ്യമാണ് ഇപ്പോൾ, അവർക്കു തമ്മിൽ തമ്മിൽ വലിയ ഇഷ്ടമാണെന്നു പ്രിയ ഓർത്തു അതൊരു വിധത്തിൽ നന്നായി എന്നു പ്രിയക്കു തോന്നി..
പലതും ഒര്തോണ്ടിരിക്കുന്നതിനിടയിൽ ആൽഫി മോളെയും കൊണ്ടു അങ്ങോട്ട് വന്നു,,
"അമ്മേ..അവൾ പ്രിയേടെ കയ്യിലേക്ക് ചാടി... അവൾ കുഞ്ഞിനൊരു ഉമ്മ കൊടുത്തു അവളുടെ മുടിയിൽ തലോടി നിന്നു, മോനും അവളോട് ഒട്ടിനിന്നു..
"താനെന്താടോ എപ്പോഴും ചിന്തിക്കുന്നേ...ഒന്നു ചിരിക്കേടോ..
അവൾ ഒരു വിളറിയ പുഞ്ചിരി അവനു സമ്മാനിച്ചു..
"വാ മക്കളെ പല്ലൊക്കെ തേച്ചു ഫ്രഷ് ആയി വരാം..എന്നിട്ട് നമുക്ക് കാപ്പികുടിക്കാം..
അവനും അവരോടൊപ്പം കൂടി..
പ്രിയ: രാധേച്ചി, കഴിക്കാൻ എടുത്തോ, ഞാൻ അമ്മയെ നോക്കിട്ടു വരാം..
ആൽഫി : അമ്മക്കെന്തു പറ്റി??
പ്രിയ: " കുറച്ചു നേരം കൂടെ കിടന്നിട്ടു വരാം ന്നു പറഞ്ഞു പോയതാ.എന്തോ ക്ഷീണം പോലെ..
ആൽഫി : "ഞാൻ നോക്കിക്കോളാം, പ്രിയ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ കൊടുക്ക്..
I തന്നെയാ, പരസ്പരം നല്ല സ്നേഹത്തോടെ തന്നെയാണവർ, ആൽഫിയുടെ കസിന്സിൽ രണ്ടു പേര് മാത്രേ ഇവിടുള്ളൂ, ബാക്കിയെല്ലാരും ജോലി ഒക്കെയായി ദൂരെ സ്ഥലങ്ങളിൽ ആണ്..)
( ഒരു ജംഗ്ഷനിൽ നിന്നും രണ്ടുവശത്തേക്ക് പോകുന്ന റോഡുകളിലായാണ് പ്രിയേടേം ആല്ഫിടേം വീടുകൾ, എല്ലാരേയും പള്ളിയിലും മറ്റും കണ്ടിട്ടു ഉണ്ടെന്നെല്ലാതെ വലിയ അടുത്ത പരിചയമില്ല പ്രിയക്ക്, വീടുകൾ തമ്മിൽ കുറച്ചു ദൂരമുണ്ട് )
ആൽഫി പറഞ്ഞത് കേട്ടു പ്രിയ കുഞ്ഞുങ്ങളെ നോക്കി.
ആ നോട്ടത്തിന്റെ അർഥം അവനു മനസിലായി..
അവൻ പറഞ്ഞു. " നമ്മൾ എവിടെ പോയാലും കുഞ്ഞുങ്ങളെയും കൊണ്ടുപോകും, അവരെ മാറ്റിനിർത്തികൊണ്ടു ഒന്നിനുമില്ല, "
അതു കേട്ടു അവളുടെ കണ്ണും മനസും നിറഞ്ഞു..
അവൻ തിരിച്ചു കണ്ണ് രണ്ടും അടച്ചുകാണിച്ചു..
ആദ്യം മൂത്ത ആന്റിടെ വീട്ടിലോട്ടാ പോയെ..
അവിടെ ചെന്നപ്പോഴേ അവർ ഒത്തിരി സ്നേഹത്തോടെ ഓടിവന്നു.. അവളെ കെട്ടിപിടിച്ചു.
അവരെ നന്നായി സൽക്കരിച്ചു,.
ആന്റിയും അങ്കിളും നന്നായി തമാശ ഒക്കെ പറഞ്ഞു, ഇടക്കവൾ പൊട്ടിച്ചിരിച്ചു..
കൗതുകത്തോടെ ആൽഫി അതു നോക്കിനിന്നു,,,,
ചിരിച്ചു കഴിഞ്ഞാണ് അവൾക്കു ബോധോദയം വന്നേ..
ഞാനെത്ര നാളായി മനസു തുറന്നൊന്നു ഇതുപോലെ ചിരിച്ചിട്ട്...
എന്തോ ഒരു സന്തോഷം തോന്നി.. അതു മുഖത്തും പ്രതിഫലിച്ചു..
അതുകണ്ടപ്പോൾ ആൽഫിക്കും തോന്നി, അവളെ ഇങ്ങനെ പുറത്തൊക്കെ കൊണ്ടു വന്നട് നന്നായെന്ന്..
രണ്ടാമത്തെ ആന്റിടെ വീട്ടിലും കയറി, വിരുന്നുസൽകാരം കഴിഞ്ഞു,അവിടെയും ആന്റിയും അങ്കിളും മാത്രം.. മക്കൾ പുറത്താണ്..
അപ്പന്റെ അനിയന്റെ വീട്ടിലാണ് ഇപ്പോൾ, അവിടെയും അപ്പാപ്പനും ആന്റിയും മാത്രം, രണ്ടു ആൺമക്കൾ ആണ്, രണ്ടാളും നാട്ടിൽ തന്നെ വർക്ക് ചെയ്യുന്നു, ഒരാൾ ബാങ്കിലും വേറൊരാൾ സ്കൂൾ അധ്യാപകനും, കല്യാണമായിട്ടില്ല.. അവര് രണ്ടാളു0 ജോലിക്ക് പോയിരിക്കുവാ.
"എനിക്ക് സന്തോഷമയടാ മക്കളെ " ആന്റി പറഞ്ഞു, അവർ പ്രിയേയേം മക്കളേം വലിയ കാര്യമായി സ്വീകരിച്ചു,
അപ്പാപ്പനും ഒരുപാട് സംസാരിച്ചു..
കുഞ്ഞുങ്ങൾ ഓടി കളിചോണ്ടിരുന്നു..
ആൻറി പതുക്കെ പ്രിയയുടെ അടുത്തുവന്നിരുന്നു..
"മോളേ, നീ ഭാഗ്യം ചെയ്തവളാ, ആൽഫി മോൻ നിന്നെ പൊന്നുപോലെ നോക്കും, നല്ല കൊച്ചനാ..
അവനെ മനസു കൊണ്ടു അംഗീകരിക്കുകേം സ്നേഹിക്കുകയും ചെയ്യണം..
"മോൾക്കറിയുമോ, ഇവിടുത്തെ അപ്പാപ്പനെന്നെ കെട്ടുന്നേനു മുമ്പ് എന്റെ വിവാഹം ഒരു വട്ടം കഴിഞ്ഞതായിരുന്നു, ഒട്ടും മനസൊരുക്കമില്ലാതെയാണ് ഞാനിങ്ങോട് വന്നേ, അദ്ദേഹം ഒരിക്കൽ പോലും ഒരു കാര്യത്തിനുപോലും എന്നെ വേദനിപ്പിച്ചിട്ടോ വിഷമിപ്പിച്ചിട്ടോ ഇല്ല. എന്നും കരുതിയിട്ടേയുള്ളൂ..
ഇവിടുള്ളവർ എന്നെ ചേർത്തു പിടിച്ചു, മോൾക്ക് ഇവിടെ ഒരു കുഴപ്പവും ഉണ്ടാവില്ല..നീ പഴയതെല്ലാം മറക്കണം.. എന്നിട്ട് സന്തോഷത്തോടെ ജീവിക്കണം..
മിടുക്കിയായിരിക്കണം...
അവർ യാത്ര പറഞ്ഞിറങ്ങി..
പോകുമ്പോൾ ആൽഫി പറഞ്ഞു നമുക്ക് നാളെ അന്നമോൾടെ അടുത്തു ഒന്നുപോയിട്ടു വരാം, അവൾ വിളിയോട് വിളിയാ,
നേരത്തെയായിരുന്നേൽ നാത്തൂൻ പോരെടുക്കാമായിരുന്നു എന്നു പറഞ്ഞവൾ ചിരിയാണ്..
എന്നിട്ട് നാളെ വൈകിട്ട് തന്റെ വീട്ടിലും പോകാം.. എന്താ...??
എല്ലാത്തിനും അവൾ വെറുതെ തലയാട്ടിയതേയുള്ളൂ...
ഈ പോക്കും വരവും എവിടെച്ചെന്നവസാനിക്കും..ഓരോന്നോർത്തു അവൾ വീടെത്തിയതറിഞ്ഞില്ല...
********
രാവിലത്തെ ബ്രേക്ഫാസ്റ് പെട്ടന്ന് കഴിച്ചു, കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്തു വച്ചു പ്രിയ...
കുഞ്ഞുങ്ങളെയും റെഡി ആക്കി, അവളും തയ്യാറായി..ഇന്നു അന്നമോളുടെ വീട്ടിൽ പോകണം....
ടീച്ചറമ്മയും ആൽഫിയും റെഡി ആയി വന്നു...
" മോളേ, നിങ്ങൾ വിരുന്നിനു പോകുവാന്നെന്ന് എനിക്കറിയാം,,.. പക്ഷേ പോകുന്നത് അന്നെടെ വീട്ടിലേക്കല്ലേ,അവളെ എനിക്കൊന്നു കാണണം, അവൾക്ക് ഇപ്പോൾ എട്ടാം മാസമാണ്, ആകെ ഒരു വട്ടമേ ഞാനവളെ കണ്ടിട്ടുള്ളൂ,,,, അതു കൊണ്ടാ ഞാനും....
അവർ പൂർത്തിയാക്കിയില്ല, അവർക്കു പറയാനൊരു ചമ്മലുള്ളത് പോലെ...
അതു മനസിലാക്കി പ്രിയ ഉടനെ പറഞ്ഞു..
"അതിനെന്താ ടീച്ചറമ്മേ, ഇതിനൊക്കെ എന്തിനാ അനുവാദം ചോതിക്കുനെ..
നമ്മൾക്ക് എല്ലാർക്കും കൂടെ പോയി കണ്ടേച്ചും വരാം"...
അങ്ങനെ അവർ പുറപ്പെട്ടു...
ആല്ഫിയും അമ്മയും മുമ്പിലും, പ്രിയേം കുട്ടികളും പുറകിലുമായിരുന്നു, മോളും മോനും ഉത്സാഹതിമിർത്തിലാണ്, അതു കണ്ടു പ്രിയക്കും സന്തോഷമായി...
എത്ര നാളുകൾക്കുശേഷമാണ്...രണ്ടു മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്...
ഡേവിഡ് മോൻ ഒന്നാം ക്ലാസ്സിലാണ്, തന്റെ വിവാഹം പ്രമാണിച്ചു അവനു ഒരാഴ്ചത്തെ അവധി എടുത്തതാണ്.. , അടുത്താഴ്ച തൊട്ടു സ്കൂളിൽ വിടണം,, അവളോർത്തു...
അവന്റെ കൂട്ടുകാരുടെ ചോദ്യങ്ങൾക്കെല്ലാം അവനു മറുപടി പറയാൻ പറ്റുമോ.. അവനെ ആരും വേദനിപ്പിക്കാൻ ഇടവരുത്തല്ലേ കർത്താവെ, അവൾ മനസ്സിൽ പ്രാർത്ഥിച്ചു..
ആൽഫിയുമായ് അവനു നല്ല അടുപ്പമുണ്ട്.. പതുക്കെ പതുക്കെ എല്ലാം ശരിയാവും, ശരിയാക്കണം..
പോകുന്ന വഴിക്കു അവർക്കു ആവശ്യമായ സ്നാക്ക്സ്, ജ്യൂസ് ഒക്കെ ആൽഫി വാങ്ങിച്ചു കൊടുത്തു, പാട്ടൊക്കെ പാടി അവർ തകർത്തു...
ചുരുക്കിപ്പറഞ്ഞാൽ കുഞ്ഞുങ്ങൾ നല്ല ഹാപ്പിയാണ്...
കുറച്ചു നേരത്തെ യാത്ര കഴിഞ്ഞു അവർ അന്നയുടെ വീട്ടിലെത്തി,...
ദൂരെ നിന്നെ അന്ന കണ്ടു, തന്റെ ആൽഫിച്ചായന്റെ വണ്ടി...
അവളോടി ചെന്നു, പുറകെ ചെന്ന അഭി അതു കണ്ടവളെ ശാസിച്ചു..
"എന്നതാ എന്റെ അന്നക്കൊച്ചേ, നിറവയറും വച്ചോണ്ടി ഓടുന്നെ??
അവർ ഇങ്ങോട്ടു തന്നെയല്ലേ വരുന്നേ....
വന്നവർ കാറിൽ നിന്നും ഇറങ്ങുന്നത് നോക്കികൊണ്ട് അവൾ ആകാംഷയോടെ നിന്നു...
ആദ്യം ആൽഫി ഇറങ്ങി..അവളെ ആലിംഗനം ചെയ്തു,, അവര് തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ട്,,, അമ്മ വന്നില്ലേലും അവനവിടെ വന്നു കാര്യങ്ങൾ അന്വേഷിക്കാറുണ്ട്...
പിന്നെ ഇറങ്ങിയ ടീച്ചറമ്മയെ ഇറുക്കി കെട്ടിപിടിച്ചു കുറെ കരഞ്ഞു..
"എന്റെ പൊന്നുമോളെ "...അവർ വിളിച്ചു, പതിയെ അവളുടെ വയറിൽ തഴുകി ഉമ്മ വച്ചു..
ഇതെല്ലാം കണ്ടോണ്ടു കാറിൽ തന്നെയിരിക്കുവായിരുന്നു പ്രിയേം പിള്ളേരും,,
"വാ മക്കളെ,... അഭി വിളിച്ചു, അവർ ചാടിയിറങ്ങി അഭിയെ കെട്ടിപിടിച്ചു..
അന്നമോൾ അവരെ വാത്സല്യത്തോടെ നോക്കി, രണ്ടു പേർക്കും ഉമ്മ കൊടുത്തു...
പ്രിയ ഇറങ്ങിയപ്പോൾ, കണ്ണിമയ്ക്കാതെ അന്ന അവളെ തന്നെ നോക്കിനിന്നു...
തന്റെ ആൽഫിച്ചായന്റെ പെണ്ണ്...
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ....
എത്ര നാളുകളായി ആഗ്രഹിച്ച കാര്യമാണ് ആൽഫിച്ചായന്റെ വിവാഹം..
"അവൾ പ്രിയയെ കെട്ടിപിടിച്ചു... രണ്ടു പേരുടെയും കണ്ണു നിറഞ്ഞിരുന്നു...
പ്രിയയോർത്തു എത്ര വർഷങ്ങൾക്കുശേഷമാണ് അന്നമോളെ കാണുന്നെ....
"നിങ്ങളെന്താ കണ്ണിൽ കണ്ണിൽ നോക്കിനിൽക്കുന്നെ "...
ഇങ്ങോട്ടു കയറി വാ,,
അഭിയുടെ പപ്പയാണ്......
എല്ലാരും അകത്തു കയറി,,
(അഭിയ്ക്കു ഒരു പെങ്ങളാണ്..കെട്ടിച്ചയച്ചെക്കുന്നട് തൊടുപുഴയാണ്, ഇടക്കൊക്കെ വരും )
ഡേവുട്ടനും ദിയ മോളും കൂടെ അഭിയെ ചുറ്റി പറ്റി നിന്നു,,, അവനും അവരോടൊപ്പം കളിക്കാൻ കൂടി..
(ആരുടെ അടുത്തും പൊയ്ക്കോളും, പ്രിയ തന്നെ വേണമെന്നില്ല അവർക്കു, കുറച്ചു നാളുകളായി അങ്ങനെയാണ് അവളോർത്തു... )
അന്ന പ്രിയയെടെ കൂടെത്തന്നെ നിന്നു, അവൾക്കു എത്ര കണ്ടിട്ടും മതിയാകുന്നില്ല..
അമ്മേം പ്രിയയും കൂടെ അവൾക്കു കുറെ സ്റ്റഡി ക്ലാസ്സ് എടുത്തു..
പ്രസവത്തെക്കുറിച്ചും അതിന് ശേഷമുള്ള കാര്യത്തിനെക്കുറിച്ചും.. ഒക്കെ..
അവിടുള്ളവർ അന്നയെ പൊന്നുപോലെ നോക്കുന്നുണ്ട്, ഒരു പണിയും ചെയ്യിക്കൂല...
അഭിയുടെ അപ്പനും അമ്മയും അവരെ സൽക്കരിച്ചു..
ഉച്ചഭക്ഷണം കഴിഞ്ഞശേഷം, ടീച്ചറമ്മ കുറച്ചു നേരം കിടക്കാൻ പോയി.. കുട്ടികളും ആകെ ക്ഷീണിച്ചിരുന്നു.. അവരും അക്കൂടെ പോയി..
അഭിയും ആൽഫിയും ഒരു മുറ്റത്തിരുന്നു വർത്തമാനം പറഞ്ഞിരുന്നു..
അന്ന പ്രിയയുടെ അടുത്തു പോയിരുന്നു..
"ചേച്ചി, പ്രിയേച്ചി...
ഹ്മ്മ്, എന്താ അന്നേ...
ചേച്ചിയോട് ഒരു കാര്യം പറഞ്ഞാ ചേച്ചിക്ക് എന്നോട് ദേഷ്യം തോന്നരുത്...
"ഇല്ല, എന്റെ അന്നകൊച്ചിനോട് ഞാനെന്തിനാ ദേഷ്യപെടുന്നേ???
അവൾ പറഞ്ഞു.
"എന്റെ ആൽഫിചായൻ ഒരു പാവമാണ്...
ആരെയും ഇന്നുവരെ ഒരു കാര്യത്തിനും വേദനിപ്പിച്ചിട്ടില്ല,.. ചേച്ചിയെ ജീവനാണ്..
ചേച്ചി വേറൊരാളുടെതായപ്പോൾ ആകെ തകർന്നു പോയതാണ് ഒരിക്കൽ...
പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കുറെ നാളെടുത്തു...
അതു കൊണ്ടു ഇനി എന്റെ ഇച്ചായനെ ചേച്ചിയെ ഏൽപ്പിക്കുവാ... പൊന്നുപോലെ നോക്കണേ... വെറുക്കല്ലേ,....വേദനിപ്പിക്കല്ലേ...
അത്രയും പറഞ്ഞോണ്ട് അന്ന പ്രിയയുടെ നേർക്കു കൈകൾ കൂപ്പി, അവളുടെ ആ പ്രവർത്തിയിൽ പ്രിയ വല്ലാതായി...
അവളാ കൈകൾ തന്റെ കൈകളോട് ചേർത്തുപിടിച്ചു ഉമ്മവച്ചു...
പിന്നെ അവളുടെ നിറവയറിലും ചുംബിച്ചു..
അവളൊന്നും പറഞ്ഞില്ല, അന്ന പതിയെ അവളുടെ തോളത്തു ചാഞ്ഞു, പ്രിയ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു...
കുറെ കഴിഞ്ഞു ആൽഫി വന്നു എല്ലാരോടും തിരിച്ചു പോകാൻ റെഡി ആകാൻ പറഞ്ഞു..
"അമ്മേ.. അമ്മ , ഇന്ന് പോകണ്ട, രണ്ടു ദിവസം എന്റെ കൂടെ നിൽക്കമ്മേ.. അന്ന പറഞ്ഞു..
എല്ലാവരും നിർബന്ധിച്ചപ്പോൾ ടീച്ചറമ്മ സമ്മതിച്ചു..
"അമ്മയിവിടെ രണ്ടു ദിവസം നിൽക്കട്ടെ... നമ്മളെന്തായാലും പ്രിയേടെ വീട്ടിലോട്ടു പോകുവല്ലേ... ആൽഫി പറഞ്ഞു..
അങ്ങനെ ആൽഫിയും പ്രിയയും കുഞ്ഞുങ്ങളും യാത്ര പറഞ്ഞിറങ്ങി... ഇനി പ്രിയേടെ വീട്ടിലേക്കു..
തിരിച്ചുള്ള യാത്രയിൽ പ്രിയ മൗനിയായിരുന്നു,,, എന്തോ ഒരു മൂഡില്ല,...
കുട്ടികളും ആൽഫിയും കളിചിരി സന്തോഷമായിരുന്നു...
ആൽഫിയുടെ വീട്ടിലെത്തി, കുറച്ചു സാധനങ്ങളും കൂടെ എടുത്തിട്ടു അവർ പ്രിയയുടെ വീട്ടിലേക്കു തിരിച്ചു,
വഴിക്കുഉള്ള കടയിൽ നിന്നും ഫ്രൂട്ട്സ്, ബേക്കറി ഐറ്റംസ് ഒക്കെ വാങ്ങിച്ചു,
വിരുന്നു പോയ വീടുകളിലും ഇതു പോലെ വാങ്ങിച്ചഇരുന്ന്...
പ്രിയയുടെ വീട്ടിൽ ചെന്നു കാളിങ് ബെൽ അടിച്ചു അവർ വാതിൽ തുറക്കാൻ കാത്തു നിന്നു...
പെട്ടെന്ന് പ്രിയയുടെ അപ്പച്ചൻ വാതിൽ തുറന്നു..
"അപ്പച്ചാ, അമ്മച്ചി... മക്കൾ വിളിച്ചുകൂവി...
ദാവൂട്ടനും ദിയാകുട്ടിം ചാടിത്തുള്ളി അകത്തോട്ടു കയറി.. അപ്പച്ചന്റെ കയ്യേൽ തൂങ്ങി...
അതു കണ്ടു പ്രിയ അവരെ ശാസിച്ചു..
"അപ്പച്ചന് വയ്യാത്തതല്ലേ, മോനെ താഴെ നിൽക്....
അപ്പച്ചൻ : പോട്ടെടി മോളേ, അവര് കുഞ്ഞുങ്ങളല്ലേ..
ആൽഫി, കയറി വാ മോനെ...
പ്രിയ : അമ്മച്ചി എന്തിയെ അപ്പച്ചാ???
അവള് കുളിക്കുവാ...
പ്രിയ ബാഗ് ഒക്കെ എടുത്തോണ്ട് പോയി, അവളുടെ റൂമിൽ വച്ചിട്ട്, അമ്മച്ചിയെ അന്വേഷിച്ചു ചെന്നു..
അമ്മച്ചി അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു, പ്രിയ നോക്കിയപ്പോൾ മക്കളെയെടുത്തോണ്ടു നിൽക്കുന്നതാണ്..
"അമ്മ വലിയ സന്തോഷത്തിലാണല്ലോ, എന്നാ കാര്യം??
ഞാനെന്റെ മക്കളെ കണ്ടതിന്റെ സന്തോഷത്തിലാ...
ഓ, ഞാൻ ഇപ്പോൾ പുറത്തായല്ലോ അല്ലേ....
അവളുടെ ഒരു കുശുമ്പ് കണ്ടില്ലേ?? ഒന്നു പോയെടി.... നീ എന്നും എന്റെ കടിഞ്ഞൂൽ കുട്ടിയല്ലേ...
പ്രിയ അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...
അവൾ രാവിലെ അന്നയുടെ അടുത്തു പോയ കാര്യമൊക്കെ അവരെ പറഞ്ഞു കേൾപ്പിച്ചു..
"മോളേ,,... അവർ അരുമയോട് വിളിച്ചു അവളുടെ മുടിയിൽ തഴുകി.. എന്തൊക്കെയോ ആലോചിച്ചു കുറച്ചു നേരം നിന്നു, പിന്നെ പെട്ടന്ന് എന്തോ ഓർത്തു പറഞ്ഞു..
"മോളു ചെന്നു, ആൽഫിക്കു റൂം കാണിച്ചു കൊടുക്ക്,..
അവനോടു ഫ്രഷ് ആയി വരാൻ പറ...
ഞാൻ കഴിക്കാനുള്ളതൊക്ക ഉണ്ടാക്കി വച്ചേക്കുവാ, എല്ലാം എടുത്തു വക്കാം...
അവൾ ആൽഫിക്കു റൂം കാണിച്ചു കൊടുത്തിട്ട് ഫ്രഷ് ആകാൻ പറഞ്ഞിട്ട്, അമ്മയുടെ റൂമിലോട്ടു poyi,
കുഞ്ഞുങ്ങളും അവളും കുളിച്ചു ഫ്രഷ് ആയിവന്നപ്പോൾ ആല്ഫിയും അപ്പച്ചനും അമ്മയും കൂടെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നത് കണ്ടു...
"വാ മക്കളെ വിശക്കുന്നില്ലേ, അമ്മ കുഞ്ഞുങ്ങളോട് ചോദിച്ചു..
അമ്മച്ചി വാരി തരാം.. കേട്ടോ..
പ്രിയ ആൽഫിക്കു എല്ലാം എടുത്തു കൊടുത്തു,
എല്ലാരും കൂടെ അത്താഴം കഴിച്ചു,
അത്താഴം കഴിഞ്ഞു പ്രിയ മക്കളെ ഉറക്കാനായി കൊണ്ടു പോയി..
കുഞ്ഞുങ്ങൾ ഉറങ്ങിക്കഴിഞ്ഞു വന്നപ്പോൾ ആൽഫിയും അപ്പച്ചനും കൂടെ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നു..
പ്രിയ അടുക്കളയിൽ പോയി, അമ്മയെ സഹായിച്ചു..
അത്താഴതിനുശേഷം, അമ്മ പ്രിയയോട് ചോദിച്ചു,
" നിങ്ങള് നാലുപേർക്ക് കിടക്കാനുള്ള സ്ഥലമുണ്ടാവില്ലല്ലോ നിന്റെ കട്ടിലിൽ, പിള്ളേർ ഞങ്ങടെ കൂടെ കിടക്കട്ടെ...
അല്ലെങ്കിൽ പ്രീതിയുടെ റൂമിലെ കട്ടിൽ വലുതല്ലേ അവിടെല്ലാർക്കും കൂടെ കിടക്കാം "..
"അതു വേണ്ടമ്മേ, അവർ ആൽഫിയുടെ കൂടെ എന്റെ റൂമിൽ കിടന്നോട്ടെ..അവർക്കു അവരുടെ പുതിയ അച്ചയെ ഒരുപാടിഷ്ടമാ...
അപ്പോ നിനക്കോ..... അവർ മുഴുമിച്ചില്ല..
"അമ്മേ.... എന്തമ്മേ ഇങ്ങനെ...
എനിക്കല്പം സാവകാശം വേണം... പ്ലീസ്...
ഞാൻ ഞങ്ങടെ പഴയ സ്റ്റഡി റൂമിൽ കിടന്നോളാം, അതിൽ ഒരു ചെറിയ കട്ടിലുണ്ടല്ലോ.... ഞാൻ അങ്ങോട്ട് പോകുന്നതിനു മുമ്പ് എല്ലാം വൃത്തിയാക്കി ഇട്ടിട്ടല്ലേ പോയത്... അവിടെ മതി..
അപ്പച്ചാ, മരുന്നൊക്കെ കഴിച്ചോ?? അപ്പച്ചനോട് അവൾ ചോദിച്ചു,..
ഹ്മ്മ് കഴിച്ചു മോളേ..
എന്നാ അപ്പച്ചൻ പോയി കിടന്നോളു... ഗുഡ് നൈറ്റ്...
ആൽഫി കിടക്കുന്നില്ലേ?? വാ.. അവൾ വിളിച്ചു..
ആൽഫി അവളെ അനുഗമിച്ചു..
"ആൽഫി ഇവിടെ കുഞ്ഞുങ്ങടെ കൂടെ കിടന്നോളു...
അപ്പൊ താനോ????
"ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം..
Ok, ഞാൻ ഒന്നും നിർബന്ധിക്കുന്നില്ല... അവൻ ഗുഡ്‌നെറ്റ് പറഞ്ഞു..
അവൾ പതിയെ സ്റ്റഡി റൂമിലെത്തി, ഒരു കൊച്ചു റൂമാണത്,, അവളും പ്രീതിയും വര്ഷങ്ങളായി ഉപയോഗിച്ച മുറി.. തങ്ങൾ പഠിച്ചതും, കളി പറഞ്ഞതും, കളിയാക്കലും, രഹസ്യം പറച്ചിലുമെല്ലാം ഇവിടെയിരുന്നായിരുന്നു.. ഒരു നീളൻ ടേബിളും രണ്ടു കസേരയും, ഒരു ബുക്‌ഷെൽഫും ഒരു കൊച്ചു കട്ടിലും, പുറത്തെ കാറ്റു അകത്തു കയറാൻ പാകത്തിന് ഒരു ചെറിയ ജനലും ആ റൂമിനിണ്ടു..
തങ്ങളുടെ കിടപ്പും ഒന്നിച്ചായിരുന്നു, ഒരു റൂമിൽ.. തന്റെ വിവാഹം വരെ, അതിനുശേഷമാണ് രണ്ടുപേരും മാറിക്കിടന്നതു തന്നെ...
അവൾ കുറച്ചു നേരം പ്രാർത്ഥിച്ചു, പിന്നെ മൊബൈലിൽ നോക്കിയിരുന്നു.. പിന്നെ അവൾ വെറുതെ ഷെൽഫിൽ ഇരുന്ന ബൂക്കിലൂടെ കൈകൾ ഓടിച്ചു.. ഒരു ബുക്കിൽ കണ്ണുടക്കി,.. തന്റെ നഴ്സിംഗ് പാഠപുസ്തകം.. കുറച്ചു ബുക്സ് പഠനശേഷം വീട്ടിൽ കൊണ്ടു വച്ചിരുന്നു..
അവളാ പുസ്തകത്തിൽ തലോടി...
സന്തോഷവും വേദനയും നിറഞ്ഞ ഓർമ്മകൾ അവളെ വന്നു പൊതിഞ്ഞു...
വായിക്കുന്ന കൂട്ടുകാർ ദയവായി ഇഷ്ടമാകുന്നുവെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ചെയ്യണേ...
(തുടരും )
രചന : ആശ