രാവിലെ ഒച്ചയും ബഹളവും കെട്ടുകൊണ്ടാണു പെൺകൊടികൾ ഉണർന്നത്,
" എന്താപ്പോ ഇവിടെ?? ഒന്നു ഉറങ്ങാനും സമ്മതിക്കൂല...നിഷ പറഞ്ഞു.
പ്രിയ: ടീ, മതിയെടി ഉറക്കം, ഇന്ന് കോളേജിൽ പോവേണ്ടേ?? വേഗം കുളിച്ചു റെഡി ആകാം..
(റൂമിനു പുറത്തു കോമൺ ആയിട്ടാണ് ടോയ്ലറ്റും ബാത്റൂമും..
ഒന്നു പല്ലുതേച്ചു, പ്രഭാതകൃത്യങ്ങൾ എല്ലാം സമയത്തു കഴിയണമെങ്കിൽ നേരത്തെ എണീൽക്കണം )
ചാടിപിടിഞ്ഞെഴുനേറ്റ് ബാത്രൂം ലക്ഷ്യമാക്കി നിഷയോടി, ഞാൻ ആദ്യം റെഡി ആകാം എന്നു പറഞ്ഞോണ്ട്...
ചെന്നപ്പോൾ അവിടെ തിക്കും തിരക്കും...
"എന്റെ കർത്താവെ, ഇന്ന് എപ്പോൾ കുളിച്ചു റെഡി ആവാനാ??.
ടീ, ആരേലും എങ്ങനേലും ഒരു ബാത്‌റൂ0 ഒപ്പിക്കടീ, ഇന്ന് ഫസ്റ്റ് ഡേ അല്ലേ??
കുളിക്കാതെ പോയാൽ നാണക്കേടല്ലേ??
നിഷ പുലമ്പിക്കൊണ്ടിരിന്നു,
അന്നേരം ഒരു ബാത്‌റൂമിന്റെ ഡോർ തുറന്ന് ആളിറങ്ങുന്ന കണ്ട് ആതി ചാടിക്കേറി, പുറകീന് ഒരു കയ്യ് അവളുടെ ടീഷർട്ടിൽ കേറി പിടിച്ചു, അവളൊന്ന് ഉലഞ്ഞു വീഴാൻ പോയി..
പെട്ടന്ന് പ്രിയ അവളെ താങ്ങി.
നോക്കിയപ്പോൾ തങ്ങളെ തലേദിവസം റാഗ് ചെയ്യാൻ വന്ന ചേച്ചിമാർ..
"ഞങ്ങളൊക്കെ കഴിഞ്ഞിട്ട് കേറിയാൽ മതി.. വന്നേക്കുന്നു ചാടിക്കേറി.. മാറിനിന്നേ എല്ലാരും"..ബിനിത ചേച്ചി പറഞ്ഞു..
(സെക്കന്റ് യർസ് കാരാണ് )
"പോട്ടെടി, പിള്ളേരുടെ ഫസ്റ്റ് ഡേ അല്ലെയിന്നു, കുളിച്ചൊരുങ്ങി പോകട്ടെ, നമുക്ക് ഇന്നു ക്ലിനിക്കൽ പോസ്റ്റിങ്ങ് അല്ലേ, ഒൻപതു മണി വരെ സമയമുണ്ടല്ലോ, അതുങ്ങള് പോട്ടെ, നമ്മുക്ക് അവരെ വിശദമായി വൈകിട്ട് കാണാം.." കൂട്ടത്തിൽ ഒരു സുന്ദരി ചേച്ചി പറഞ്ഞു..
"നല്ല ചേച്ചി, എന്നു മൂവർ സംഘ0 മനസ്സിലോർത്തു..
അവർ ആ ചേചിക്കു നന്ദി പറഞ്ഞോണ്ട് ബാത്റൂം യൂസ് ചെയ്തു. ഓരോരുത്തരായി റെഡി ആയി.
മെസ്സ് ഹാളിൽ പോയി ബ്രേക്ഫാസ്റ് എടുത്തോണ്ട് ഒരു ടേബിളിൽ പോയിരുന്നു..
" പെട്ടന്ന് കഴിക്കു, ലേറ്റ് ആവുന്നു.. ആതിയാണ്..
പ്രാതൽ കഴിഞ്ഞു അവർ എണീറ്റു, കോളേജിലേക്ക് വിട്ടു..
( നഴ്സിംഗ് കോളേജ്ഉം ഹോസ്റ്റലും അടുത്താണ്, ബട്ട് ഹോസ്പിറ്റൽ കുറച്ചു മാറി, കുറച്ചു ബ്ലോക്‌സ് കഴിഞ്ഞാണ്, വലിയ ഒരു കോമ്പൗണ്ടിൽ അതാതു സെക്ഷൻ സെപറേറ്റ ചെയ്തേക്കുവാ, ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണ് മോർചറി, മെഡിക്കൽ കോളജായതുകൊണ്ടു എപ്പോഴും ആളും ബഹളവും ഉണ്ട് ക്യാമ്പസ്സിൽ )
കോളേജിനടുത്തായിട്ടു ഒരു ചാപ്പൽ ഉണ്ട്, അവിടെ എല്ലാരും കേറുന്നത് കണ്ടു ഇവരും അങ്ങോട്ട് കേറി, കുറച്ചു നേരം പ്രാർത്ഥിച്ചു,
പ്രിയ നന്നായിട്ടു മനസുരുകി പ്രാർത്ഥിച്ചു, നന്നായിട്ടു പഠിക്കാനും ഒരു നല്ല നേഴ്സ് ആകാനും സഹായിക്കണേ കർത്താവേയെന്നു..
നിഷ : "എന്റെ കർത്താവെ, എങ്ങനേലും നാല് വർഷം ഒന്നുപോയികിട്ടണേ."..അവൾക്കിപ്പഴേ മടുത്തു..
ആതിയും കൈക്കൂപ്പി എന്തോ മൗനമായി പ്രാർഥിച്ചിറങ്ങി..
നേരെ കോളേജിലെത്തി, അവിടെ പുതിയതായി ജോയിൻ ചെയ്തോരെല്ലാം നിൽക്കുന്നുണ്ടയിരുന്നു, ക്ലാസ്സിൽ ഉള്ള 7 ബോയ്സും മലയാളികളാ, അവര് നമ്മുടെ പ്രിയയെയും കൂട്ടരെയും വായിനോക്കി നിൽപ്പുണ്ട്,
അവരുടെ ക്ലാസ്സ് മിസ്സ് വന്നു അവർക്കു ക്ലാസ്റൂമിലെക്കു വഴികാട്ടി..
പോകുന്ന വഴിയേ സീനിയർസ് ഇവരെ ശ്രദ്ധിച്ചോണ്ടു കോറിഡോറിൽ നിന്നിരുന്നു..
ജൂനിയർസ് അവരുടെ ക്ലാസ്സിലേക്ക് കയറിയിരുന്നു.
എല്ലാരും ഓരോരോ സീറ്റ് തിരഞ്ഞെടുത്തു, രണ്ടു പേർക്കിരിക്കാൻ പറ്റുന്ന തരത്തിലുള്ള ചെറിയ ഡെസ്കും ബെഞ്ചുമായിരുന്നു,
പ്രിയേം നിഷേം ജോളി, ഹാപ്പി മിൻഗ്ലിങ് ടൈപ് ആണ്...ആതിയാകട്ടെ ഒരിത്തിരി റിസേർവ്ഡ് ടൈപ് ആണ്..
പ്രിയ : ടീ, നിഷേ ഞാനിന്നു ആതിടെ കൂടെയിരിക്കാം, നീ തല്ക്കാലം ദാണ്ടെ അവിടെ ഒരു സീറ്റ് ഒഴിവില്ലേ അവിടിരി, നമുക്ക് മാറി മാറി ഇരിക്കാം.. എന്താ??
നിഷ: ഓക്കേ ടീ...
നിഷ തൊട്ടടുത്ത്തുള്ള സീറ്റിൽ പോയിരുന്നു..
കന്നഡിഗരെലാം ഒരു സെറ്റായിരുന്നു, അവർ ഈരണ്ടു പേരുവച്ചു ഓരോ സീറ്റും ഫുൾ ആയി,
അപ്പോൾ ആൺപിള്ളേരിൽ ഒരാൾ തന്നെയായി, അവരേഴു പേരാണല്ലോ, അവൻ ചുറ്റും നോക്കി , നിഷയുടെ സീറ്റിൽ സ്ഥലമുണ്ട്, അവൾ മെലിഞ്ഞിരിക്കുന്നതുകൊണ്ടു അവിടേ അഡ്ജസ്റ്റ് ചെയ്യാം..
പിന്നെയുള്ളതു ഒരു മലയാളിക്കൊച്ചാണ്, അവൾക്കു നല്ല വണ്ണമാണ്, അവൾ ഒറ്റയ്ക്ക് ഒരു സീറ്റ് അടിച്ചു മാറ്റി..
" എസ്ക്യൂസ് മി, ഞാനുടെ ഇവിടിരുന്നോട്ടെ കൊച്ചേ "...അവൻ നിഷയോടു ചോദിച്ചു..
അവൾ അവനെ തറപ്പിച്ചൊന്നു നോക്കി..
" ആരാടോ തന്റെ കൊച്ചു "??. എന്റെ അപ്പനാകാൻ പ്രായമുള്ളോന്റെ ഒക്കെ കൂടെയാണല്ലോ കർത്താവെ എന്റെ പഠനം??
അവനാകെ ഐസ് ആയി.. ചുറ്റും നോക്കി.. ബോയ്സ് എല്ലാം അവനെ കളിയാക്കി..
"നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ടടാ മക്കളെ, ക്ലാസ്സ് ഒന്നു കഴിഞ്ഞൊട്ടേ,... അവൻ വിളിച്ചു കൂവി..
"നിന്നു ചിലക്കണ്ട് വന്നിരിയെന്റെ അപ്പാ
നിഷയാണ്..
അവൻ കൈകൂപ്പി കൊണ്ടു പറഞ്ഞു,
"ഒരു അബ്ബധം പറ്റിപ്പോയി, സോറി ചേച്ചി.. "..
നിഷ: "തനിക്കിതു എന്തിന്റെ കേടാ, മോളെന്നും, കൊച്ചേന്നും ചേച്ചീന്നും ഒന്നും വിളിക്കണ്ട, എനിക്കൊരു നല്ല പേരുണ്ട്, അതങ്ങു വിളിച്ചാ മതി.. "...
"ആം നിഷ തോമസ്, " ആൻഡ് യു..
ആം എബിൻ ജോർജ് ഫ്രം പാലാ "..
ഫ്രണ്ട്‌സ്... എന്നും പറഞ്ഞു അവൻ കൈനീട്ടി,
ഓക്കേ ഫ്രണ്ട്‌സ് അവളും അവന്റെ കയ്യിൽ അടിച്ചു..അവൻ സീറ്റിലിരുന്നു
(ഡസ്ക് മാത്രമേ ഒറ്റത്തടിയിൽ ഉള്ളൂ, ചെയർ സെപറേറ് ആണ് )
ക്ലാസ്സിൽ ഒച്ചയും ബഹളവുമായി.. അന്നേരം മാം അങ്ങോട്ട് വന്നു, സീറ്റിങ് ഒന്നു വീക്ഷിച്ചു..
എന്നിട്ട് തുടങ്ങി..
"ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്..ആം ലക്ഷ്മി, ഐ വിൽ ബി യുവർ ക്ലാസ് ഓർഡിനേറ്റർ, ഐ വിൽ മാനേജ് യുവർ അക്കാഡമിക് ആൻഡ് ക്ലിനിക്കൽസ്..
യു ക്യാൻ കോൺടാക്ട് മി ഫോർ എനി തിങ്, ഐ വിൽ ഹെല്പ് യു..
നൗ ഇൻട്രൊഡ്യൂസ് യൗർസെൽഫ്..
അങ്ങനെ ക്ലാസ്സിലുള്ള എല്ലാരും പരസ്പര0 പരിചയപെട്ടു..
നാളെ മുതൽ ആക്ച്വൽ ക്ളാസ്സ് തുടങു, ഇന്നു ഫുൾ ഫാക്കൽറ്റി പരിചയപ്പെടുത്തൽ ആണ്, പിന്നെ കോളേജ് ആൻഡ് നഴ്സിംഗ് ലാബ് ഓറിയന്റഷന് ആണെന്ന് ലക്ഷ്മി മാം പറഞ്ഞു..
ഓരോരോ സബ്ജെക്ട് എടുക്കുന്ന സർമാരും മാഡംസ് ഒക്കെ വന്നു, നാലു വർഷത്തേക്കുള്ള
സബ്ജെക്ട്സ് പറഞ്ഞു, ഫസ്റ്റ് ഇയറിൽ ഉള്ളത് പ്രേത്യേകം പറഞ്ഞു..
രണ്ടു ദിവസം കഴിഞ്ഞേ ഫ്രഷേഴ്‌സ് ഡേ ഉള്ളൂ, ഫസ്റ്റ് ഇയർസ് കുട്ടികളെ വെൽക്കം ചെയ്യുന്ന ദിവസം...
പ്രിൻസിപ്പൽ ഏതോ കോൺഫറൻസ് നു പോയേക്കുവാ, പുള്ളിക്കാരൻ വന്നിട്ടേ ഇനി ഫ്രഷേഴ്‌സ് ഡേ വയ്ക്കു..
( ആ ദിവസം പരസ്യമായി ചെറിയ ചെറിയ റാഗിംഗ് ഉണ്ടാവും, അതും എല്ലാ ബാച്ച് കുട്ടികളുടെയും മുമ്പിൽ വച്ചു )
എല്ലാം കഴിഞ്ഞു ഒരു മണിയായപ്പോൾ ലക്ഷ്മി മാം പറഞ്ഞു,
" ഫ്രം ടുമോരോ യു ഹാവ് ടു ചേഞ്ച് യുവർ സീറ്റ്, യു ഹാവ് ടു മിംഗിൽ വിത്ത് ഈച് അദർ,,
( അങ്ങനെ ആ കാര്യം തീരുമാനിക്കപ്പെട്ടു, ത്രീ ഡേയ്‌സ് കൂടുമ്പോൾ സീറ്റ് മാറി മാറി ഇരിക്കണം.)
ഒരു മാസത്തേക്ക് അടുപ്പിച്ചു ക്ളാസ്സ് ആണ്, പിന്നെയെ ക്ലിനിക്കൽ പോസ്റ്റിങ്ങ് ഉള്ളൂ.. ക്ലാസ്സിൽ കാഷ്വൽ ഡ്രസ്സ് ഇടാം, ക്ലിനിക്കൽ പോസ്റ്റിംഗിന് ഗേൾസ് നു പിങ്ക് സാരിയും ബോയ്‌സിന് ഡാർക്ക് ബ്ലൂ പാന്റ്സ് ആൻഡ് ലൈറ്റ് ബ്ലൂ ഷർട്ട് ആണ്..
അന്നത്തെ ഇന്ട്രോഡിക്ഷന് ഡേ കഴിഞ്ഞു, ലഞ്ച് ബ്രേക്കിന് പിരിഞ്ഞു, ഇനി നാളെയെ ക്ലാസ്സിൽ പോകേണ്ടൂ..
ആശ്വാസത്തോടെ മൂവർസംഗം റൂമിലേക്ക് പോയി,
" ഇവിടിത്തെ ഉച്ച ഭക്ഷണം എങ്ങനെയാണോ എന്തോ " നിഷയ്ക്ക് ആവലാതി..
"നമുക്ക് കുറച്ചു ചമ്മന്തി പൊടിയും, അച്ചാറും കൊണ്ടോവാ,
അവർ ലഞ്ച് കഴിക്കാൻ മെസ്സ് ഹാളിലെത്തി,,
ഹാൾ ഫുൾ ആണ്,,
ക്ലാസ്സ് ഉള്ള ബാച്ച്ചും, ക്ലിനിക്കൽസ് കഴിഞ്ഞോരും അവിടുണ്ട്,
അവർ ഒരു വിധത്തിൽ ഫുഡ് എടുത്തു, ഒരു ടേബിളിൽ പോയിരുന്നു, ചോറും, വെള്ളം പോലെത്തെ സാമ്പാറും, കാബ്ബജ് തോരനും പിന്നെ തൈരും ഉണ്ടായിരുന്നു..
ആതി : " കണ്ടിട്ട് വലിയ കുഴപ്പമില്ല അല്ലേടി, നമുക്ക് അച്ചാറും ചമ്മന്തി പൊടിയും വച്ചു അഡ്ജസ്റ്റ് ചെയ്യാം "..
ഹ്മ്മ്...
അങ്ങനെ ലഞ്ചു കഴിഞ്ഞു മൂന്നെണോം കൂടി കട്ടിലിലേക്ക് മറിഞ്ഞു,
എന്താ ഒരു ക്ഷീണം... കുറച്ചു നേരം കിടന്നു ഉറങ്ങാം...
--------+++++++-------------+++++++
"അമ്മേ അമ്മേ, എണീക്കമ്മേ,,,
പ്രിയ ഞെട്ടി എണീറ്റു, തന്നെ തന്നെ നോക്കി നിക്കുന്ന ആൽഫിയും മക്കളും, അവൾക്കു ജാള്യത തോന്നി, വല്ലാതെ ഉറങ്ങിപ്പോയി, അല്ല ഓർമ്മകളിലൂടെ ഉറങ്ങിപ്പോയി.. അതാണ് വാസ്തവം..
" ഞാൻ ഞാൻ, അവൾ വിക്കി..
" ഞാനിവരോട് പറഞ്ഞതാ താൻ കിടക്കുവായിരിക്കുമെന്നു, അപ്പോളവർക്കു അമ്മയെ ഇപ്പൊ കാണണമെന്ന് വാശി, അതോണ്ടാ ഞാൻ ഇങ്ങോട്ട് വന്നേ..
"അമ്മ ഇപ്പോൾ വരാം, എന്റെ മക്കലങ്ങോട്ടു ചെല്ലൂ"..
"ടീച്ചറമ്മ തന്നെ ചായ കുടിക്കാൻ വിളിക്കുന്നുണ്ട്, ഒന്നു ഫ്രഷ് ആയിവായോ..
അതും പറഞ്ഞു ആൽഫി കുഞ്ഞുങ്ങളേയും കൂട്ടി ഹാളിലേക്ക് പോയ്..
അവർ പോകുന്നത് നോക്കിയവൾ കുറച്ചു നേരം നിന്നു,.. ഒന്ന് നെടുവീർപ്പിട്ടു.
തനിക്കു ആൽഫിയെ അഭിമുഖരിക്കാൻ സാധിക്കുന്നില്ല.. തന്നോട് യാതൊരു വിരോധമോ വിദ്വേഷമോ കാട്ടിയിട്ടില്ല.. അന്നും ഇന്നും സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ..
പക്ഷേ തനിക്കു പണ്ടത്തെ ഒരു സൗഹൃദം പോലും അവനോട് കാണിക്കുവാൻ സാധിക്കുന്നില്ല, സാരമില്ല എല്ലാം ശരിയാകും..
അവൾ ഫ്രഷ് ആയി ഹാളിലേക്ക് ചെന്നു, അവിടിരിക്കുന്നവരെ കണ്ടു അവൾ വല്ലാതായി..
ഹാളിലേക്ക് വന്ന പ്രിയ ഒന്നു ഞെട്ടി, പിന്നെ പെട്ടന്ന് പുഞ്ചിരിച്ചു..
"ഇച്ചാച്ച, നിങ്ങൾ എപ്പോഴാ വന്നേ?? അവളോടി അവരുടെയടുത്തെത്തി, ഡാവും ദിയയും നേരത്തെ അവരുടെ മടിയിൽ കയറി ഇരുന്നു..
"ഞങ്ങൾ ഇപ്പോൾ വന്നേയുള്ളു..ഇന്നലെ വരാൻ പറ്റിയില്ല" ഇച്ചാച്ച പറഞ്ഞു..
"ഞങ്ങളതിന് ശ്രമിച്ചില്ല എന്നു പറയുന്നതാ ശരി..ഞങ്ങളിതു നേരത്തേ ആഗ്രഹിച്ചതാണ്,ഫ്രഡ്‌ഡി പോയപ്പോൾ തൊട്ടു.. പക്ഷേ നീ സമ്മതിക്കില്ലന്ന് അറിയാമായിരുന്നു..
ഇപ്പോളും പൂർണ മനസോടെയല്ലന്നും നിന്റെ അപ്പച്ചന്റെ വയ്യായ്ക കാരണമാണ് നിന്റെ
മനസുമാറിയതെന്നും ഞങ്ങക്കറിയാം മോളേ.
"എന്റെ ഫ്രഡ്‌ഡിടെ പെണ്ണ് വേറൊരാളുടെ ആകുന്നതു കാണാൻ കരുത്തില്ലായിരുന്നു,ആവശ്യത്തിലേറെ ഞാൻ സഹിച്ചിട്ടുണ്ട് അവനും അവരും കാരണം.. ഇനി കൂടുതൽ കരുത്തു ഈ ഹൃദയത്തിനു ഇല്ല മോളേ... അതുകൊണ്ടാണ് ഇന്നു ഇങ്ങനെ വന്നത്..
ഏതായാലും നന്നായി മോളേ, ഇവിടുത്തെ മോനും അമ്മയു നിന്നെയും. മക്കളെയും പൊന്നുപോലെ നോക്കും എനിക്കുറപ്പുണ്ട്...
ഇത്രയും പറഞ്ഞു അയാൾ ഒന്നു തേങ്ങിക്കരഞ്ഞു...
അതു കണ്ടു പ്രിയക്കും സങ്കടം വന്നു..
ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ആൽഫി പറഞ്ഞു,,
" ഇച്ചാച്ച വന്നേ, നമുക്ക് ചായ കുടിക്കാം, എന്നിട്ട് ഇവിടൊക്കെ ഒന്നു ചുറ്റികാണാം.
എന്റെ ഫാർമൊക്കെ കാണാൻ പോകാം.
കോഴി ഫാം പിന്നെ കുറെ വെറൈറ്റി പശുക്കളെയും ഒക്കെ കാണാം, കരഞ്ഞോണ്ടിരിക്കാതെ എണീറ്റു വായോ..
( ആൽഫിയുടെ പപ്പക്ക് ടൗണിൽ ഒരു ധനകാര്യസ്ഥാപനമുണ്ട്, ആദ്ദേഹം മരിച്ചപ്പോൾ ആൽഫി അതിന്റെ ചുമതല ഏറ്റെടുത്തു..
കൂടാതെ കുറെ ഫാമുകൾ, റബ്ബർ തോട്ടങ്ങൾ അങ്ങനെ പലതും, ഇതെല്ലാം ഇപ്പോൾ ആൽഫിയുടെ മേൽനോട്ടത്തിലാണ്.. )
ടീച്ചറമ്മയും രാധേച്ചിയും കൂടെ ചായയും പലഹാരങ്ങളും ടേബിളിൽ നിരത്തി..
പ്രിയ അതെടുത്തു എല്ലാവർക്കും കൊടുത്തു..
(വന്നവർ മറ്റാരുമല്ല, ഫ്രഡ്‌ഡിയുടെ ചിറ്റപ്പനും ഭാര്യയും, അവരുടെ രണ്ടാണ്മക്കളും,മൂത്തവൻ ജോലി ചെയ്യുന്നു, കല്യാണപ്രായമായി പെണ്ണന്വേഷണം തുടങ്ങി, രണ്ടാമത്തവൻ ഇപ്പോൾ പഠിച്ചിറങ്ങി ജോലി തപ്പിക്കൊണ്ടിരിക്കുന്നു, അവർ എറണാകുളത്തുനിന്നും വന്നതാ,, ഇവർക്ക് പ്രിയയെ വലിയ കാര്യമായിരുന്നു, ഇഷ്ടമാണ് ഒത്തിരി, കുടുംബത്തിൽ പെണ്മക്കൾ കുറവായിരുന്നു, പ്രത്യേക താല്പര്യമാണ് പ്രിയയോട്,..
അതു കൊണ്ടാണ് ഇന്നലെ വരാൻ പറ്റാത്തതിന് ഇന്നു വന്നു കണ്ടത്, അവർക്ക് ആൽഫിയെ ഒത്തിരി ഇഷ്ടമായി, നല്ല പെരുമാറ്റം.., ഇച്ചാച്ചക്കും ആന്റിക്കും മക്കൾക്കും മനസ് നിറഞ്ഞു)
കാപ്പികുടിയെല്ലാം കഴിഞ്ഞു കുറെ നേരം കഴിഞ്ഞു, ഫാമും വിസിറ്റ് ചെയ്തിട്ട് അവർ പോകാനായിറങ്ങി..
"മോളുടെ വീട്ടിലോട്ടും ഒന്നു കേറണം, അപ്പച്ചനും വയ്യാതിരിക്കുവല്ലേ "..
ഞങ്ങൾ വിളിക്കാം "..
അങ്ങനെ വന്നവർ യാത്ര പറഞ്ഞിറങ്ങി, ഇന്നു അവർ രാത്രി യാത്ര ഒഴിവാക്കി പ്രിയേടെ വീട്ടിൽ കൂടുവാന്, രാവിലെ തിരിച്ചുപോകും..
ഇനിയെന്ത് എന്നുള്ള രീതിയിൽ അവൾ നിന്നു.. പിന്നെ പതുക്കെ ആൽഫിയുടെ റൂമിലേക്ക് പോയി.. കുഞ്ഞുങ്ങൾ ടീച്ചറമ്മയുടെ കൂടെ കഥ പറഞ്ഞിരിക്കുന്നുണ്ടു,,
പ്രിയ ചെന്നപ്പോൾ ആൽഫി കുളിച്ചു ഒരു ടവൽ ദേഹത്തു ഇട്ടോണ്ട് പുറത്തേക്കിറങ്ങി, രണ്ട് പേർക്കും ചമ്മൽ ആയി, പ്രിയ പെട്ടന്ന് തിരിഞ്ഞു ഡോറിനു പുറത്തേക്കു പോയി,
ആൽഫി റൂമിലുള്ളപ്പോൾ പ്രിയ കഴിവതും അങ്ങോട്ട് ചെല്ലതെ നോക്കും, എന്തെന്നറിയില്ല, അവനെ ഫേസ് ചെയ്യാൻ അവൾക്കു സാധിക്കുന്നില്ല..
ആൽഫി പെട്ടെന്ന് റെഡി ആയി, പ്രിയയെ അകത്തോട്ട് വിളിച്ചു, അവന്റെടുത്തു ഇരിക്കാൻ പറഞ്ഞു..
"എന്താടോ, എന്നോട് ഇപ്പോഴും അകൽച്ചയാണോ?? എത്ര സമയം വേണമെങ്കിലും എടുത്തോളൂ, പക്ഷേ ഇനിയും എന്നെ വേദനിപ്പിക്കരുത്, അതെനിക്ക് താങ്ങാനാവില്ല, ഞാനാ പഴയ ആൽഫി തന്നെയാ, ഒരു മാറ്റവുമില്ല..മാറിയത് താനാണ്..
"തന്നെ ഞാനെന്നും മനസു തുറന്നു സ്നേഹിച്ചിട്ടേയുള്ളൂ, അന്നും, ഇന്നും ഇനിയെന്നും" അത്രക്കിഷ്ട്ടാഡോ തന്നെ..
തന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ടു ആൽഫി പ്രണയാദ്രമായ് പറഞ്ഞപ്പോൾ പൊള്ളി പിടഞ്ഞുപോയി പ്രിയ.. അവൾ പെട്ടന്ന് അവനിൽ നിന്നുദൃഷ്ടി മാറ്റി..
അവനവിടെ നിന്നും കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി.
"പ്രിയ മോളേ, വാ നമുക്ക് കുരിശു വരച്ചു പ്രാർത്ഥിക്കാം " ടീച്ചറമ്മ വിളിച്ചു..
കുരിശുവരയും, പ്രാർഥനയെല്ലാം കഴിഞ്ഞു, അവരെല്ലാം ഫുഡും കഴിച്ചപ്പോൾ പണിതീർത്തു രാധചേച്ചി പോകാനായിറങ്ങി.
(തൊട്ടടുത്തു തന്നെയാ വീടും, വീട്ടിൽ ഭർത്താവ് മാത്രേ ഉള്ളൂ, രണ്ടു പെൺമക്കളെയും കെട്ടിച്ചു വിട്ടു ) ടീച്ചറമ്മക്കും രാധേച്ചിക്കും പരസ്പരം വലിയ കാര്യമാണ്..
ആൽഫിയുടെ അപ്പൻ മരിച്ചപ്പോൾ തൊട്ടു രാവിലെ വന്നാൽ രാത്രിയെ പോകൂ, സാധാരണ ഭർത്താവും കൂടെയുണ്ടാകും, പക്ഷേ ഇന്നലത്തെ കല്യാണത്തിരക്കും, പിന്നെ വീട്ടിലെ പുതു അഥിതികളൊക്ക ഉള്ളടുകൊണ്ടു പുള്ളി നേരത്തേ പോയി )
"ടീച്ചറമ്മേ, ഞാൻ കുട്ടികളെ ഉറക്കട്ടെ, രണ്ടും ഇരുന്നു തൂങ്ങുവാ,, എന്നും പറഞ്ഞു പ്രിയ എണീറ്റു,..
ഇങ്ങു താ ഞാനുറക്കാം ദിയ കുഞ്ഞിനെ എന്നുപറഞ്ഞു ആൽഫി മോളെയും എടുത്തോണ്ട് പോയി..
"ഞാനും അച്ഛെടെ കൂടെ കിടന്നോളാം എന്നു ഡാവുട്ടൻ "..
മോനും അവന്റെ കൂടെ പോയി..
"പ്രിയ പോയികിടന്നോ, അവർ ഉറങ്ങുമ്പോൾ അങ്ങുകൊണ്ടു കിടത്തിയേക്കാം"..
അമ്മ അമ്മയുടെ റൂമിലേക്കും ആൽഫി കുഞ്ഞുങ്ങളെയും കൊണ്ടു അന്നയുടെ റൂമിലേക്കും പോയി...
അവളവിടെ കുറച്ചു നേരം തനിച്ചിരുന്നു പ്രാർത്ഥിച്ചു, പിന്നെ മെല്ലെ റൂമിലേക്ക് ചെന്നു.
ആൽഫി കുഞ്ഞുങ്ങൾ ഓരോരുത്തരെയായി കൊണ്ടു കിടത്തിയിട്ട് തിരിഞ്ഞപ്പോൾ പ്രിയയെ കണ്ടു ഒന്നു മന്ദഹസിച്ചു..
"കിടന്നോട്ടോ, സമയം കുറെയായില്ലേ... ഒന്നും ഓർത്തു ഭാരപ്പെടരുത് കേട്ടോ. ഞാനുണ്ട് തന്റെ കൂടെ എപ്പോഴും...
ഗുഡ് നൈറ്റ്..
തിരിച്ചവളും ഗുഡ്നൈറ്റ് പറഞ്ഞു, ആൽഫി പോയി.
അവൾക്കു കിടന്നിട്ട് ഉറക്കം വരുന്നില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു..
ഫോൺ എടുത്തു മെസ്സേജ് ഒക്കെ നോക്കി, കുറച്ചു നേരം ഫേസ്ബുക്കും നോക്കി പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു..
അടുത്ത ഭാഗം വായിക്കൂ... CLICK HERE