⛈️🌈 മഴമുകിൽ ഭാഗം : 4🌈⛈️
റൂമിലെത്തിയതും റിഷി അവളെ താഴെനിർത്തി… അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി… മുഖം പതിയെ അവളുടെ ചുണ്ടിലേക്കു നീങ്ങിയതും സർവശക്തിയും എടുത്തു അവളവനെ ആഞ്ഞുതള്ളി….. പുറത്തേക്ക് ഓടാൻ പോയ അവളെ അവൻ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു…
“അങ്ങനെയങ് പോയാലോ റിഷിയേട്ടന്റെ കുട്ടി… എന്തായാലും എന്റെ ഭാര്യ എന്റെ കൂടെ നിക്കാൻ വന്നതല്ലേ അപ്പൊ ചേട്ടനെ കാണേണ്ടപോലെ ഒന്ന് കണ്ടിട്ട് പൊ “
അവളെ ഇരു കൈകൾകൊണ്ടും മുറുക്കെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു …അവൾക്ക് ശ്വാസം മുട്ടുന്നത്പോലെ തോന്നി.. പിന്നെ ഒന്നും നോക്കിയില്ല അവന്റെ നെഞ്ചിൽ ചോര പൊടിയും വിധത്തിൽ ഒരു ആടാറു കടി വെച്ചുകൊടുത്തു റിഷി വേദനകൊണ്ട് അലറിപോയി.. അവന്റെ പിടി അയഞ്ഞതും അവനെ തള്ളി റൂമിനു പുറത്താക്കി അവൾ റൂമിൽ കയറി വാതിലടച്ചു…
റിഷിയുടെ അലർച്ച കേട്ടു മുത്തിയും ആദിയും ഉണ്ണിയും എല്ലാം പുറത്തെത്തി..
“എന്താ… എന്താ ഇവിടെ പട്ടിക്കു ഏറു കൊണ്ടപോലുള്ളൊരു ഒച്ച കേട്ടത് “
ഓടിക്കൊണ്ട് വന്ന മുത്തി ചോദിച്ചു..
“പട്ടി മോങ്ങിയതല്ല പട്ടി കടിച്ചതാ… “
റിഷി നിന്നു പിറുപിറുത്തു…
“എന്താടാ മോനേ എന്ത് പറ്റി “
മുത്തി വീണ്ടും അടുത്തുവന്നപ്പോൾ ആണ് റിഷി മുത്തിയെ ഒന്ന് അടിമുടി നോക്കിയത് ഫോണും കയ്യിൽ പിടിച്ചു ഹെഡ്സെറ്റും ചെവിയിൽ തിരുകി വെച്ചുനിൽക്കുവാണ്.. അത് കണ്ടപ്പോൾ തന്നെ അവനു പ്രാന്ത് വന്നു അവൻ ആരെയും നോക്കാതെ റൂമിലേക്ക് ചാടി തുള്ളി പോയി….അവർക്കൊന്നും മനസിലായില്ല ഇന്ന് രാവിലെ മുതൽ ചെറുക്കന്റെ പെരുമാറ്റത്തിൽ എന്തോ വശപിശകില്ലേ…..
ആദിയും ഉണ്ണിയും നടക്കട്ടെ നടക്കട്ടെ എന്ന ഭാവത്തോടെ മുത്തിയെ നോക്കി.. ലൈനിൽ കേണലങ്കിൾ ആണെന്നുള്ള കാര്യം അവിടെ പരസ്യമായ രഹസ്യം…ആദിയെയും ഉണ്ണിയേം നോക്കി കണ്ണിറുക്കിയിട്ട് ആണ് മുത്തി അകത്തേക്കോടിപ്പോയി….
തനു അപ്പോളും മുന്ന് നടന്നതിന്റെ ഷോക്കിൽ ആയിരുന്നു…ഈശ്വരാ എന്താ ഉണ്ടായത്…. ഒരു നിമിഷം ചേർത്ത് പിടിച്ചപ്പോൾ തന്റെ മനസും കൈവിട്ടു പോയോ…. ആ അധരങ്ങളിൽ അലിയാൻ ഒരുവേള താനും കൊതിച്ചു പോയോ….മനസ് പൂർണ്ണമായും കൈവിട്ടു പോകും എന്ന അവസ്ഥ ആയപ്പോൾ ആണ് താൻ കടിച്ചത് ഹോ അല്ലാരുന്നെങ്കിൽ ഇപ്പോ ഫ്രഞ്ചിന്റെ ബാല പാഠങ്ങൾ പഠിക്കുമാരുന്നു…. നാളെ മുതൽ എന്തായാലും ആ മുതലിന്റെ കണ്ണിൽ പെടാതെ നടക്കണം അല്ലേൽ തനിക്കു തന്നാ പ്രശ്നം അവൾ എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചു കിടന്നുറങ്ങി..
റിഷി ആണേൽ ആദിയുടെയും ഉണ്ണിയുടെയും ഇടയിൽ പെട്ടു സാൻവിച്ചിലെ ചീസ് പരുവം പോലെ കിടക്കുവാണ് ….ഇന്നലെ വരെ രാജകീയമായി കിടന്നിരുന്നതാ… ഓരോരോ ഗതികേട്…റിഷിക്ക് എങ്ങനെ കിടന്നിട്ടും ഉറക്കം കിട്ടുന്നുണ്ടായില്ല….
അവൾ വന്നപ്പോൾ തൊട്ടുള്ള കഷ്ടകാലം ആണല്ലോ ദൈവമേ ആദ്യം മാനം പോയി… പിന്നെ റൂമും…. ആ ലോഡ്ജിൽ പോകാൻ പോയ നിമിഷത്തെ അവൻ ശപിച്ചു….
എന്നാലും അവളെ ചുമ്മാ ഒന്ന് പേടിപ്പിക്കാൻ വന്ന താൻ ഒരു നിമിഷം പതറി പോയത് എങ്ങനാരുന്നു വെറുതെ ഒന്ന് പേടിപ്പിക്കണം എന്നെ വിചാരിച്ചുള്ളൂ… പക്ഷേ ചേർത്തു പിടിച്ചപ്പോൾ അവളുടെ മുടിയിലെ ചന്ദന സുഗന്ധവും കണ്ണുകളിലെ പിടച്ചിലും തന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചു…. അതാണ് താൻ പോലും അറിയാതെ ആ ചുണ്ടുകൾ തേടി പോയത്…
ഛെ..!!!!!!!
ആകെ നാണക്കേട് ആയല്ലോ…അവളെന്തു വിചാരിച്ചു കാണും.. . അവളെന്തു വിചാരിച്ചാലും തനിക്കു എന്താ എങ്ങനേലും ഇവിടുന്ന് ഓടിക്കണം അത്രേം ഉള്ളു ഇപ്പോൾ മനസ്സിൽ… നാളെ തുടങ്ങി ആവട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ….അവളെ കൂടും കിടക്കയും എടുത്തു ഓടിച്ചിട്ടേ റിഷിക്കിനി വിശ്രമം ഉള്ളു… അങ്ങനെ ശപഥം എടുത്തുകൊണ്ടു അവൻ എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു…
************
രാവിലെ റിഷി ജോഗിങ്നു പോകുമ്പോൾ തനു മുറ്റം അടിച്ചു വാരുന്നുണ്ട്…. പോകുന്ന പോക്കിൽ അവളെ ഒന്ന് വല്ലാത്ത രീതിയിൽ ചിരിച്ചു കാണിച്ചു മീശ പിരിച്ചു താടി തടവിയിട്ടാണ് അവൻ പോയത്… അവൾക്കത് കണ്ടു എന്തോ വശപിശകു അപ്പോളേ തോന്നിയതാണ്…രാവിലെ ബ്രേക്ഫാസ്റ്റിനു ഇരിക്കുമ്പോളും റിഷി അവളെ തന്നെ നോക്കിയിരിക്കുന്നുണ്ട്… അവൾ നോക്കുമ്പോൾ വല്ലാത്ത ചിരിയും സൈറ്റ് അടിയും ഒക്കെ അവൾക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി ഒരുതരം വീർപ്പു മുട്ടൽ… അവൻ ആണെങ്കിൽ സൈറ്റ് അടിച്ചും പിച്ചിയും തോണ്ടിയും എല്ലാം കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട്…റിഷി രണ്ടും കല്പ്പിച്ചു ഇറങ്ങിയിരിക്കുകയാണ് …… അവളെ ഇവിടെ നിന്ന് കെട്ടു കെട്ടിക്കണം എന്ന ഉദ്ദേശത്തോടെ…അവധി ആയതിനാൽ ആദിയും ഉണ്ണിയും വീട്ടിൽ തന്നെയ്യുണ്ട്…റിഷി ഓഫീസിൽ പോയി… അവനു നാളെ ആണ് ലീവ്…
മുത്തിയും തനുവും കൂടെ അടുക്കളയിൽ പാചകത്തിൽ ആണ്… കുറച്ചു കഴിഞ്ഞപ്പോ ആദിയും ഉണ്ണിയും കൂടെ അങ്ങോട്ട് വന്നു…….
“ഹായ് തനു… എന്തേലും ഹെല്പ് വേണോ…. “
ഉണ്ണി വന്നതും കൊക്കരക്കോ കൂകി തുടങ്ങിയിട്ടുണ്ട്….
“അതെന്താ ഉണ്ണിക്കുട്ടാ.. നീ ഞാൻ ഇവിടെ പണിയെടുക്കുന്നത് കണ്ടില്ലാരുന്നോ..?
“അത് കാണേണ്ട ആള് പുറത്തു ഗേറ്റിനു മുന്നിൽ നിന്ന് കഥകളി കളിക്കുന്നുണ്ട് ഐശ്വര്യ റായ് അങ്ങോട്ട് ചെന്നാട്ടെ… “
കേണലങ്കിൾ വന്നെന്നു കേട്ടതും മുത്തി പണി ആയുധങ്ങൾ താഴെ ഇട്ട് പുറത്തേക്ക് ഓടി…
“ബൈ ദി ബൈ തനുവിന്റെ വീട് എവിടെയാണ് വീട്ടിൽ ആരൊക്കെയുണ്ട്.. “?
ഉണ്ണിയുടെ ഉള്ളിലെ കോഴി പതുക്കെ സട കുടഞ്ഞു എഴുനേൽക്കാൻ തുടങ്ങി…
“ഉണ്ണിയെട്ടോ…..കോഴിക്കറി നാളെയാണ് വെക്കുന്നത് ഇന്നല്ല കേട്ടോ …അധികം കൂവിയാൽ ഇന്നുതന്നെ പിടിച്ചു കറി വെച്ചു കളയും “
ആദി ഉണ്ണിക്കൊരു മുന്നറിയിപ്പ് കൊടുത്തു…
“ആരു നിന്റപ്പൂപ്പനോ “
“അല്ല… റിഷിയേട്ടൻ… ഇന്നലെ രാത്രി മുള്ളാൻ എഴുന്നേറ്റ ഞാൻ കണ്ട കാഴ്ച അങ്ങനാരുന്നു മോനേ… “
ആദി അതു പറഞ്ഞതും തനു ഞെട്ടി തിരിഞ്ഞു അവനെ നോക്കി…അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി നിൽക്കുന്നുണ്ട് അവൾ ദയനീയമായി അവനെ നോക്കിയതും അവൻ പറയൂല്ലെന്ന് കണ്ണടച്ച് കാണിച്ചു
“അത് ഉണ്ണിയേട്ടാ…വീട് കളമശേരിയിൽ ആണ്. വീട്ടിൽ…… “
തനു എന്തോ പറയാൻ പോയതും മുത്തി ചാടി തുള്ളി അടുക്കളയിലേക്കു എത്തി…
“എന്താണ് വല്ല്യ സന്തോഷത്തിൽ ആണല്ലോ മുത്തൂസ് “
“ടാ മക്കളേ അവരെല്ലാവരും കൂടെ നാളെ രാത്രി കരോൾ കളിക്കാൻ പോവാണെന്നു നമുക്കും പോകാടാ “
മുത്തി പ്രതീക്ഷയോടെ അവരെ നോക്കി…
“അതിപ്പോ ഞങ്ങൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ… ആ മുരടൻ സമ്മതിക്കണ്ടേ…. “
ഉണ്ണി പറഞ്ഞു
“ചിലരൊക്കെ പറഞ്ഞാൽ കേൾക്കും മുത്തൂസ് നമ്മൾ പറഞ്ഞാലേ സമ്മതിക്കാത്തതുള്ളൂ… “
ആദി തനുവിനെ ഒന്ന് പാളി നോക്കിക്കൊണ്ട് പറഞ്ഞു….. അവളാണേൽ വിളറി വെളുത്തു നിൽക്കുന്നുണ്ട്…. അവൻ തെറ്റിദ്ധരിച്ചിരിക്കാണെന്നു അവൾക്ക് ഏകദേശം ഉറപ്പായി….അവൾ ദയനീയമായ ഒരു നോട്ടം അവനു നേർക്ക് കൊടുത്തു…
ഈ സമയം ഓഫീസിൽ വൻ ഡിസ്ക്കഷനിലായിരുന്നു റിഷിയും മനുവും….
“എന്തായി മോനേ കാര്യ പരിപാടികൾ ലവൾ ഓടുമോ അതോ നീ വീഴുമോ “
മനു ചൊറിയാൻ തുടങ്ങിയിട്ടുണ്ട്..
“”എന്റെ പട്ടി വീഴും…. എന്ത് തറ വേല കാണിച്ചിട്ടാണെങ്കിലും അവളെ ഞാൻ അവിടെനിന്നും കെട്ടു കെട്ടിക്കും നീ കണ്ടോ.. “
“അത് കണ്ടാ മതി…. ടാ അറിഞ്ഞിടത്തോളം അവൾ നല്ല കുട്ടിയാ കാണാനും കൊള്ളാം നീ എന്തായാലും കെട്ടുകയും ചെയ്തു എന്നാ പിന്നെ ധൈര്യമായി കൂടെ പൊറുപ്പിച്ചുകൂടെ “
“അതിനുള്ള മറുപടി മനുവിന്റെ ചെവിയിൽ ആണ് കിട്ടിയത്….**&%%$##$%@@@$$$
“വേണ്ടാരുന്നു.. “
കേട്ടതും ചെവി രണ്ടും അടിച്ചുപോയ മനു പറഞ്ഞു..
“ബാക്കിയുള്ളവർ എങ്ങനെയോ തല ഊരാൻ നോക്കുമ്പോളാ അവന്റെ ചൊറിയുന്ന ഓരോ വർത്താനം നിനക്ക് ഇന്നലെ കിട്ടിയതൊന്നും പോരായോ… “
റിഷി അവനെ നന്നായിക്കൂടെ എന്ന ഭാവത്തിൽ നോക്കി….
“അപ്പോ പിന്നെ എന്താ മോന്റെ പരിപാടി…. “
അത് നീ കണ്ടോ ഇന്നത്തെ ഒരു രാത്രി അത് അവളുടെ കാളരാത്രി ആയിരിക്കും ആ വീട്ടിലെ അവസാനത്തെ രാത്രിയും ഇന്നത്തോടെ കെട്ടു കെട്ടിക്കും ഞാൻ… “
“എന്താകുമോ എന്തോ “
മനു നെഞ്ചിൽ കൈ വെച്ചു ദൈവത്തിനെ വിളിച്ചു…..
ഇന്ന് പതിവിനു വിപരീതമായി ക്ലബ്ബിൽ പോകാതെ ചില കളികൾ കാണാനും കാണിക്കാനുമായി നേരെ റിഷി ഓഫീസ് കഴിഞ്ഞു നേരെ വീട്ടിലേക്ക് ചെന്നു…… ചെന്നപ്പോൾ കണ്ട കാഴ്ച… വരണ്ടായിരുന്നുന്നു ഒരു നിമിഷം തോന്നിപോയി അവനു….
“ഈശ്വരാ.. പിടിച്ചതിലും വലുതാണല്ലോ അളയിൽ.. “
അവൻ തലക്കും കൈകൊടുത്തു നിന്നു..
വാതിൽ തുറന്നപ്പോൾ തന്നെ കണ്ടത് ആദിയും ഉണ്ണിയും കൂടെ തകർത്ത് ഡാൻസ് ആണ്…ടിക് ടോക് വീഡിയോ എടുക്കുവാണ് … വീഡിയോ പിടിക്കുന്നത് തനു അവളും ചിരിച്ചു മറിയുന്നുണ്ട്….കൂടെ മുട്ടു വരെയുള്ള മിഡിയും കൈ ഇല്ലാത്ത ടോപ്പും ഇട്ടു മുടിയൊക്കെ അഴിച്ചിട്ടു ഒരു പെൺകൊച്ചു അങ്ങോട്ട് തിരിഞ്ഞു നിൽപ്പുണ്ട്…യുദ്ധ ഭൂമിയിൽ ഏതാ ഒരു പുതിയ ഭടൻ എന്നറിയാൻ റിഷി ഒന്നുകൂടെ മുന്നോട്ട് നീങ്ങിയതും പാട്ടിന്റെ താളം മാറിയതും അതനുസരിച്ചു സ്റ്റെപ് ഇട്ട് ആ പെൺകുട്ടി മുന്നോട്ടു തിരിഞ്ഞതും ഒരുമിച്ചായിരുന്നു…..
“ദേവ്യേ…….മുത്തി.. !!!!!!!!!
റിഷി നെഞ്ചത്തും കൈ വെച്ച് രണ്ടടി പിന്നോട്ട് നിന്നു…തനുവിന്റെ കുട്ടി മിഡിയും ഇട്ട് മുടിയും അഴിച്ചിട്ടു മുഖം മുഴുവൻ പുട്ടിയും അടിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിക്കുന്ന മുത്തിയെ റിഷി പകച്ചു നോക്കി…
“അല്ലെങ്കിലേ കിളവിക്ക് അരവട്ടാ ഇവളിതു മുഴുവട്ടാകും..ഇന്നത്തോടെ തീർത്തു കൊടുക്കുന്നുണ്ട് ഞാൻ എല്ലാത്തിന്റേം പ്രാന്ത് “
റിഷി നിന്ന് പല്ലു ഞെരിച്ചു….
ടീ…. !!!!!!
ഒരൊറ്റ അലർച്ച… അതോടുകൂടി ഡാൻസുകാര് മൂന്നാളും മൂന്നിടത്തേക്ക് ചിതറി തെറിച്ചു…പാവം തനു ഓടാൻ പോലും മറന്നു നിന്നു പോയി….
അവരെല്ലാം പോയെന്ന് ഉറപ്പായപ്പോൾ റിഷി ഒരു വഷള ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു… അവൻ വരുംതോറും അവൾ പിന്നിലേക്ക് പോയിക്കൊണ്ടേ ഇരുന്നു..
“ഈശ്വരാ സിനിമയിലെ സീൻ പോലെ ഉണ്ടല്ലോ…. ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ...”
പിറുപിറുത്തു കൊണ്ടു പിന്നോട്ട് നീങ്ങിയ അവൾ ചുമരിലിടിച്ചു നിന്നതും റിഷി രണ്ടു കൈകൊണ്ടും അവളെ ഇരുവശത്തു നിന്നും ലോക്ക് ആക്കി…
“എങ്ങോട്ടാ ഓടുന്നത്… അടങ്ങി നിക്ക് റിഷിയേട്ടൻ ഒന്ന് കാണട്ടെന്നു കുട്ടിനെ……. “
അവളവന്റെ കൈകൾക്കുള്ളിൽ കിടന്നു പുളഞ്ഞു എങ്ങനെയെങ്ങിലും പുറത്തു കടക്കാൻ ഒരു വഴി ഉണ്ടോന്ന് തനു ചുറ്റും നോക്കി ….
“നോക്കണ്ട ലോക്കാ…അടങ്ങി ഒതുങ്ങി നിന്നാൽ മോൾക്ക് കൊള്ളാം അല്ലേൽ… “
അതും പറഞ്ഞു ഒന്നുടെ അവൻ മുഖം അവളോട് അടുപ്പിച്ചും… അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടിയതും തളരുന്നപോലെ തോന്നിയവൾക്ക്.. ഇതുവരെ സംഭരിച്ച ധൈര്യമെല്ലാം ഒലിച്ചു പോകുന്നത് പോലെ… റിഷിയുടെ കണ്ണുകൾ അവളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തു…. പരിഭ്രമിച്ചുള്ള അവളുടെ നിൽപ്പും പിടച്ചിലും മേല്ചുണ്ടിലെ വിയർപ്പു തുള്ളികളും അവനിലും ഒരു പുഞ്ചിരി വിരിയിച്ചു…..
അവൻ മുഖം പതിയെ അവളുടെ കഴുത്തിനോടടുപ്പിച്ചു ചെവിയോരം ചേർത്തു വെച്ചു….
“അതേ എല്ലാവരും ഉറങ്ങിയിട്ട് ഇന്ന് ഞാൻ വരാം..മുടങ്ങി കിടന്ന ഫസ്റ്റ് നൈറ്റ് നമുക്കൊന്നാഘോഷിക്കണ്ടേ… … അപ്പോൾ രാത്രി കാണവേ ഒരുങ്ങി ഇരുന്നോ “
അതും പറഞ്ഞു അവളുടെ കഴുത്തിൽ മുഖമൊന്നു ചെറുതായി ഉരസി അവൻ നടന്നു പോയി… തനു ഇപ്പോളും നടന്നതിന്റെ ഷോക്കിലാണ്… അവന്റെ ഓരോ സ്പർശനവും തന്നിൽ വല്ലാത്ത മാറ്റം ഉണ്ടാക്കുന്നത് പോലെ… കഴുത്തിൽ അവന്റെ ചുണ്ടുകൾ ചെറുതായി പതിഞ്ഞ ഭാഗത്തു അവളുടെ കൈകൾ അറിയാതെ നീങ്ങി…. ശ്വാസം പോലും എടുക്കാൻ മറന്നുകൊണ്ട് അവളാ നിൽപ്പ് നിന്നു…..
റിഷി പോയി എന്ന് കണ്ടപ്പോൾ പല ഭാഗത്തായി ഒളിച്ചവർ തലയും പൊക്കി മുന്നോട്ട് വന്നു..
“എന്താ എന്താ ഉണ്ടായേ കൊന്നോ ആ കാട്ടാളൻ “
ഉണ്ണിക്ക് അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി…
“കൊന്നു കാണില്ല വേറെന്തെങ്കിലും കാര്യമായി കൊടുത്തുകാണും.. “
ആദി ഒരു കള്ള ചിരിയോടെ അവളെനോക്കി പറയുമ്പോളേക്കും അവൾ വേറേതോ ലോകത്തിലെന്നപോലെ യാന്ത്രികമായി അടുക്കളയിലേക്കു നീങ്ങിയിരുന്നു….
“ഇവൾക്കിത് എന്താ പറ്റിയെ.. നിലാവത്തഴിച്ചിട്ട കോഴിയെപോലെ പോകുന്നു “
ഉണ്ണിക്ക് അവളുടെ പോക്ക് കണ്ട് എന്തോ പന്തികേട് മണത്തു…
“അവൾക്കു പലതും പറ്റിക്കോട്ടേ പക്ഷേ മോൻ അങ്ങോട്ട് ലൈൻ അധികം വലിക്കണ്ട “
“അതെന്താ വലിച്ചാൽ ഷോക്കടിക്കുമോ “
“ചിലപ്പോൾ അടിച്ചെന്നും വരും…ഷോക്കല്ല റിഷിയേട്ടൻ നിന്റെ ചെവിക്കല്ലിനിട്ടു….”
“അതു ഞാനങ്ങു സഹിച്ചു ആദികുട്ടാ.. വേലക്കാരി ആയിരുന്താലും അവളെൻ മോഹവല്ലി ആണ് മോനേ… “
അതും പറഞ്ഞു ചാടി തുള്ളി ഉണ്ണി അടുക്കളയിലേക്കു പോയിട്ടുണ്ട്…
“എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. “
അവന്റെ അന്ത്യം മിക്കവാറും റിഷിയെട്ടന്റെ കൈകൊണ്ട് ആണെന്ന് ആദിക്കു ഏകദേശം ഉറപ്പായിരുന്നു…
രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളും റിഷിയുടെ കണ്ണുകൾ തനുവിൽ തറഞ്ഞു നിന്നു…അവളുടെ പേടിച്ചരണ്ട ഭാവം അവനിൽ ഒരു ചെറു ചിരി വിരിയിച്ചു…. ആദിയുടെ കണ്ണുകൾ റിഷിയിലും തനുവിലും മാറി മാറി നടന്നു അവനു എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് തോന്നി… ഇതൊന്നും അറിയാതെ തനുവിനെ സ്വപ്നം കണ്ട് ഉണ്ണി വെട്ടി വിഴുങ്ങുകയായിരുന്നു……
രാത്രി എല്ലാ പണിയും തീർത്തു മേല് കഴുകി റൂമിൽ വന്നു വാതിലടച്ചു സീറോ ബൾബ് ഇട്ടതും തൊട്ട് മുന്നിൽ റിഷിയെ കണ്ട് അവൾ ഒച്ചയിട്ടു….അലറി വിളിച്ചിട്ടും ഒരു ചെറിയ ശബ്ദം പോലും പുറത്തു വന്നില്ല…. നോക്കിയപ്പോൾ റിഷി ഒരു കൈകൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി മറ്റേ കൈകൊണ്ട് വാ അടച്ചു പിടിച്ചിരിക്കുകയാണ്……
അവനവളെ ചുമരിനോട് ചേർത്ത് നിർത്തി….
“ഇനിയും ഒച്ചയിട്ടാൽ ആ ചുണ്ട് ഞാനിങ്ങു കടിച്ചെടുക്കും “
ആ ഒരു ഒറ്റ ഭീഷണിയിൽ അവളൊന്നു അടങ്ങി… റിഷി മെല്ലെ കൈകൾ മാറ്റി…. തന്നെ പേടിയോടെ നോക്കുന്ന ആ മിഴികളിൽ അവന്റെ നോട്ടം പതിഞ്ഞു അതു നേരിടാനാവാതെ അവൾ തല താഴ്ത്തി….
ഒരു നിമിഷം താൻ എന്തിനാണ് വന്നതെന്ന് പോലും മറന്നു അവനും നിന്നു…. തന്റെ ഹൃദയതാളം മുറുകുന്നത് പോലെ… ചേർത്തൊന്ന് പിടിക്കാൻ ഉള്ളം തുടികൊട്ടി…. അവന്റെ കൈകൾ ദാവണി വിടവിലൂടെ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി….അവന്റെ ചുണ്ടുകൾ അവളുടെ തുടുത്ത അധരങ്ങളിലേക്കു നീങ്ങിയതും തനു സർവ്വ ശക്തിയും എടുത്തു അവനെ ആഞ്ഞു തള്ളി റിഷി നേരെ ചെന്നു കട്ടിലിൽ പോയി വീണു കട്ടിലിന്റെ കാലിൽ തല ഇടിച്ചു ചെറുതായി മുറിയുകയും ചെയ്തു …
തനു ഇടുപ്പിൽ ഒളിപ്പിച്ച ചെറിയ കത്തിയുമായി അവനടുത്തേക്ക് വന്നു നേരെ കഴുത്തിൽ ചേർത്ത് വെച്ചു…..
“വരുമെന്ന് എനിക്കറിയാമായിരുന്നു കരുതി തന്നെയാ വന്നത്…ഇനി മേലാൽ അനുവാദമില്ലാതെ എന്റെ ശരീരത്തിലെങ്ങാനും തൊട്ടാൽ കുത്തി കേറ്റും ഞാൻ പള്ളക്ക്… ഓർത്തോ… റിഷബ് മഹേന്ദ്രാ… തനുവിനെ ശരിക്കും അറിയില്ല തനിക്കു… അവൻ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നിരിക്കുന്നു…. “
അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ അവനൊന്നു പതറിപോയിരുന്നു …. ഒന്നും മിണ്ടാൻ നിന്നില്ല വല്ലതും പറഞ്ഞാൽ ബോധമില്ലാത്ത കൊച്ചാ കഴുത്തിൽ വരഞ്ഞാൽ കഴിഞ്ഞില്ലേ….. റിഷി ഇരുന്നു വിയർത്തു…..
“നിന്നെ ഞാൻ പിന്നെ എടുത്തോളാമെടി അഹങ്കാരി … “
“ആയിക്കോട്ടെ.. “
അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി….
റൂമിൽ ചെന്നപ്പോൾ ആദിയും ഉണ്ണിയും ഉറങ്ങിയിട്ടില്ല….ആദിയുടെ മുഖത്തെന്തോ കള്ള ലക്ഷണം…
“എന്താടാ ഉറങ്ങുന്നില്ലേ “
റിഷി അങ്ങോട്ട് ചീറി…
“നാളെ അവധി അല്ലേ ഏട്ടാ …ഞങ്ങൾ ഇരുന്നു വിജയുടെ കത്തി ഫിലിം കാണുവാരുന്നു “
“എന്തോന്ന്…?
“അല്ല കത്തിയേ കത്തി.. !!
“എവിടെയോ.. എന്തോ….ചീഞ്ഞു നാറിയോ “
റിഷിക്ക് എന്തോ കല്ലു കടിച്ചെങ്കിലും പിന്നെ ഒന്നും ചോദിക്കാതെ പോയി കിടന്നുറങ്ങി…..
പിറ്റേ ദിവസം ഒഴിവ് ആയതു കൊണ്ടു ബ്രേക്ഫാസ്റ്റിനു എല്ലാവരും ഒരുമിച്ചു ഉണ്ടായിരുന്നു..
“എന്താ റിഷിക്കുട്ടാ നെറ്റിയിലൊരു തിലകക്കുറി “
അവന്റെ നെറ്റിയിലെ മുറിപ്പാട് കണ്ടതും മുത്തി ചോദിച്ചു…. റിഷി കഴിച്ചുകൊണ്ടിരുന്നത് നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി… ആദി ചിരിയോടെ തനുവിനെ നോക്കി അവളതൊന്നും മൈൻഡ് ആക്കാതെ നിൽക്കുകയാണ്..
“അത്.. മുത്തീ… ഒന്ന് വീണതാ “
റിഷി പല്ലു കടിച്ചു പിടിച്ചു അവളെ നോക്കിക്കൊണ്ട് പറഞ്ഞു…..
“വീണതായാലുംകൊള്ളാം വീഴ്ത്താൻ പോയതാണേലും കൊള്ളാം…. “
മുത്തി പറഞ്ഞതും വീണ്ടും റിഷിക്കെന്തോ ചീഞ്ഞു നാറി.. അവൻ സംശയത്തോടെ ചുറ്റും നോക്കിയതും എല്ലാവരും കഴുപ്പിൽ മുഴുകിയിരിക്കുകയാണ്…. അവനെ ശ്രദ്ധിക്കുന്നതെ ഇല്ല..
“എവിടെയോ എന്തോ….. “
അവനു വീണ്ടും എന്തോ കല്ലുകടി ഫീൽ ചെയ്തു..
“ നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി കരുതിയിരുന്നോ…. “
അവൻ നെറ്റിയിലെ മുറിപ്പാടിൽ തഴുകിക്കൊണ്ട് അവളെ രൂക്ഷമായി നോക്കി മനസ്സിൽ പറഞ്ഞു …..
ഭക്ഷണം കഴിഞ്ഞതും റിഷി പുറത്തേക്ക് പോയി പിന്നെ രാത്രി ആണ് വന്നത്…… വന്നപ്പോൾ കണ്ടത് നാളെ ക്രിസ്തുമസ് ആയതു കാരണം പുൽക്കൂട് ഒരുക്കുന്ന ആദിയെയും ഉണ്ണിയേയും തനുവിനെയും ആണ്….. വീട് മൊത്തം മാല ബൾബ് ഇട്ടിട്ടുണ്ട് ക്രിസ്മസ് ട്രീ ഒരുക്കി ഒരു സൈഡിൽ വെച്ചിട്ടുണ്ട്….ഇപ്പോൾ പുൽക്കൂട്ടിൽ വെക്കുന്ന ആൾക്കാർ ഏതൊക്കെയാണെന്നുള്ള തർക്കത്തിൽ ആണ് മൂന്നാളും…
“ഇതുവരെ ഇല്ലാത്തതാണല്ലോ ഇതൊക്കെ… !!”?
റിഷി താടി ചൊറിഞ്ഞു കൊണ്ടു കളിച്ചും ചിരിച്ചും പരസ്പരം തല്ലിട്ടും പുൽക്കൂടൊരുക്കുന്ന അവരെ നോക്കി അന്തം വിട്ടു നിൽപ്പുണ്ട്….ഒരു പെൺകുട്ടി വീട്ടിൽ ഉണ്ടാകുമ്പോൾ ഉള്ള മാറ്റങ്ങൾ അവൻ നോക്കി കാണുകയായിരുന്നു…. “
“വേർ ഈസ് ദി കിങ്… ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ….???
റിഷി സ്വയം ചോദിച്ചുകൊണ്ട് മുത്തിക്കായി ചുറ്റും തിരഞ്ഞതും മാലപ്പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കരോൾ പാർട്ടി ആടിയും പാടിയും അവരുടെ വീട്ടിലേക്ക് വരുന്നുണ്ട്……സാന്താ അപ്പൂപ്പൻ നടുക്ക് നിന്ന് ഹൌസിങ് കോളനിയിലെ പിള്ളേരുടെ ഒപ്പം പുതിയ ഡിസ്കോ സ്റ്റെപ് ഒക്കെ ഇട്ട് അടിത്തകർത്തുക്കൊണ്ട് വരുന്നുണ്ട്….
🎅🎅🎄🎄🎆🎼🎼 കണ്ണും കണ്ണും കാത്തിരുന്നു 🎶🎵🎁
🎵🎼മണ്ണിലൊരു പൈതലിനായി.. 🎵🎼🎶
🎼🎶കാതോട് കാതോരം കേട്ടിരുന്നു 🎵🎼
🎼🎵മണ്ണിൽ ദൈവപുത്രൻ പിറക്കുമെന്നു….കണ്ണും കണ്ണും കാത്തിരുന്നു…. 🎼🎵🎅🎅🧚🎄🎄🎆🧨🎁
കരോൾ സംഘം ഗാനവും പാടിക്കൊണ്ട് ആടി തകർത്ത് പടക്കം പൊട്ടിച്ചു മുറ്റത്തേക്ക് കേറിയതും ആദിയും ഉണ്ണിയും ഓടി വന്നു അവരുടെ കൂടെ ചേർന്നു പാട്ടനുസരിച്ചു തകർത്ത് ഡാൻസ് കളിക്കുന്നുണ്ട്….തനുവും അവരെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്…റിഷി മാത്രം എയർ പിടിച്ചു സൈഡിൽ അവരെ നോക്കി നിൽക്കുന്നു അവന്റെ കണ്ണുകൾ അപ്പോളും മുത്തിക്കുവേണ്ടി തിരഞ്ഞു കൊണ്ടേ ഇരുന്നു….എവിടെ പോയി ഇനി കേണലങ്കിളിന്റെ കൂടെ ഒളിച്ചോടി പോയോ പറയാൻ പറ്റില്ല അമ്മാതിരി മുതലാണ്….
അപ്പോളേക്കും സാന്താ അപ്പൂപ്പൻ ഓടി വന്നു റിഷിയെ പിടിച്ചു വലിച്ചു ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിൽ കൊണ്ടു വന്നിരുന്നു പിന്നെ അന്റെ കൈ പിടിച്ചു ഡാൻസ് കളപ്പിക്കാനും എല്ലാം തുടങ്ങി….ഇടക്ക് കാലിനിട്ടു അറിയാത്ത പോലെ നല്ല ചവിട്ടും കൊടുക്കുന്നുണ്ട്….റിഷി വിടീക്കാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും സാന്താ അവനെയും കൊണ്ടു ഡാൻസ് കളിച്ചു പൊളിച്ചടുക്കി….ആദിയും ഉണ്ണിയും തനുവുമെല്ലാം റിഷി റോബോട്ടിനെ പോലെ ഡാൻസ് കളിക്കുന്നത് കണ്ടു ചിരി കടിച്ചമർത്തി നിൽക്കുന്നുണ്ട്….. കരോൾ സംഘം ആഘോഷമെല്ലാം കഴിഞ്ഞു തിരിച്ചു പോകാൻ ഇറങ്ങിയതും ഗേറ്റിന് അടുത്തെത്തിയപ്പോൾ സാന്താ അപ്പൂപ്പൻ മുഖം മൂടി പൊക്കി റിഷിയെ നോക്കി ഒന്ന് കണ്ണിറുക്കിയതും അവൻ വീണ്ടും നെഞ്ചിൽ കൈവെച്ചു
മുത്തി….. !!!!!!
“കള്ള കിളവി…മനുഷ്യനെ നാണം കെടുത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്….വരട്ടെ ഇന്നിങ്ങോട്ട്….”
റിഷി നിന്ന് പിറു പിറുത്തു..ടിക് ടോക് ചെയ്യിക്കാത്തതിലുള്ള ദേഷ്യം തീർത്തതാണെന്ന് അവനു മനസ്സിലായിരുന്നു…
റിഷി പിറുപിറുത്തുകൊണ്ടു വീണ്ടും ചവിട്ടു നാടകത്തിന്റെ രണ്ടു സ്റ്റെപ് ഇട്ട് അകത്തോട്ടു കേറിപ്പോയി അതെല്ലാം കണ്ട് മൂവർ സംഘം തലതല്ലി ചിരിക്കുന്നുണ്ട്…
പിറ്റേന്ന് രാവിലെ അവധി ആയതു കൊണ്ടു എല്ലാം പുതച്ചു മൂടി കിടന്നു ഉറങ്ങുകയാണ്… റിഷി രാവിലെ തന്നെ ജോഗ്ഗിങ്ങിനു പോയി തിരിച്ചു വന്നു ഒരു കട്ടൻ കാപ്പിയും ഇട്ട് പത്ര പാരായണത്തിന് ഉമ്മറത്ത് വന്നിരുന്നു….ഒരു കയ്യിൽ ചൂട് ചായയും ഊതി കുടിച്ചുകൊണ്ടാവൻ പത്ര വായന തുടങ്ങിയതും ചരമകോളത്തിൽ അവന്റെ കണ്ണുകളുടക്കി….കുടിച്ചിരുന്ന ചൂട് ചായ തെറിച്ചു പത്രത്തിൽ വീണു.. അവൻ അവിശ്വസനീയതയോടെ വീണ്ടും വീണ്ടും അതിലേക്ക് കണ്ണുകളോടിച്ചു….
“സ്വർഗത്തിൽ ഒന്നാം പിറന്നാൾ
തൻവി ആനന്ദ് !!!!!!!
കൂടെ അവളുടെ ഫോട്ടോയും……
തന്റെ നേർക്ക് നടന്നു വരുന്ന തനുവിലേക്കും തന്റെ കയ്യിരിലുന്നു വിറകൊള്ളുന്ന പത്രത്താളുകളിലേക്കും റിഷി മാറി മാറി നോക്കി ഒരു തരം മരവിപ്പോടെ….! ! ! !
(തുടരും )
ശാന്തിയുടെയും സ്നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങൾ വാനിൽ വിരിയുന്ന ഈ ക്രിസ്തുമസ് വേളയിൽ എല്ലാ കൂട്ടുകാർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ…… ലൈക്ക് ചെയ്ത്, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ....
രചന: മീനു