പ്രിയമാനസം, Part: 4

Valappottukal
പ്രിയമാനസം, Part 4
💕💕💕💕💕💕💕

എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടുകൊണ്ടാണു പ്രിയ നോക്കിയത്, തന്റെ ഓർമകളിൽ നിന്നും ഉണർന്നത്,,

അവൾ റൂമിനു വെളിയിലേക്കിറങ്ങി നോക്കി,,

  മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടുന്ന ആൽഫിയും, സഹായിക്കാൻ അഭി എന്നു വിളിക്കുന്ന അഭിലാഷും,(അന്നമോൾടെ ഹസ്ബൻഡ്,)  അടുത്തായി കൈകൊട്ടിച്ചിരിക്കുന്ന ഡാവുട്ടനും, മോളും..
 
അവളുടെ കണ്ണു നിറഞ്ഞൊഴുകി..
ഒരിക്കൽ നാട്ടിൽ വരുമ്പോൾ ഇതുപോലൊരെണ്ണം കളിക്കാൻ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുക്കാമെന്നു പറഞ്ഞ തൻറെ പ്രിയപ്പെട്ട ഫ്രഡ്‌ഡിയെ ഓർത്തു..അവൾക്കു സങ്കടം സഹിക്കാനായില്ല..

അവർ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടവൾ പെട്ടന്ന് കണ്ണും മുഖവും തുടച്ചു..

"എന്തിയെ, എന്റെ അളിയന്റെ പ്രിയപത്നി??  കാണട്ടെ...
"ആഹാ, ഇവിടെ നിക്കുവായിരുന്നോ.??

പ്രിയ ചെറുതായ് ഒന്നു മന്ദഹസിച്ചു..

" കുറെ നേരമായോ വന്നിട്ട് "?? പ്രിയ ചോദിച്ചു..

" ഇല്ല, ഒരു അരമണിക്കൂർ ആയിക്കാണും,  ഞാൻ ചോദിച്ചപ്പോൾ അളിയൻ പറഞ്ഞു,
മുറിയിൽ എന്തെങ്കിലും പണിയിലായിരിക്കും, എന്നു..

"അന്നമോൾക്കു എങ്ങനെയുണ്ട് "??.. പ്രിയ ചോദിച്ചു..

"ഇതുവരെ കുഴപ്പമില്ല, എന്റെ കൂടെ പോരാൻ വാശിപിടിച്ചു കരച്ചിലായിരുന്നു, ഒരു വിധം സമാധാനിപ്പിച്ചാ ഞാനിറങ്ങിയത്, പെട്ടന്ന് തിരിച്ചു ചെല്ലണം, "..

"കുറച്ചു ദൂരയാത്രയില്ലേ ഇങ്ങോട്ടു, ഇങ്ങനൊരു അവസ്ഥയിൽ ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട് സൂക്ഷിക്കണമെന്ന്, 
" കുഞ്ഞിന്റെ കാര്യം പറഞാ പിന്നെ എന്തും അനുസരിച്ചോളും, "
" പാവം, എത്ര നാളത്തെ കാത്തിരുപ്പാണ്, 

(അന്നമോളുടെ വിവാഹം കഴിഞ്ഞു, കുറെ നാളിന് ശേഷമായിരുന്നു ആദ്യത്തെ ഗർഭധാരണം, പക്ഷേ മൂന്നാം മാസം അബോർട് ആയിപോയി, പിന്നെയും മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോഴത്തെ കുഞ്ഞു.. )

അഭി : "നിങ്ങളെയും കൊണ്ടു ചെല്ലണമെന്ന് പറഞ്ഞ വിട്ടേക്കുന്നെ"..
"ഞങ്ങൾ രണ്ടുപേരും അളിയനെയും, ചേച്ചിയേം കുഞ്ഞുങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നു, അങ്ങ് വന്നേക്കണം, ഇല്ലേൽ അവളെന്നെ പൊരിച്ചു തിന്നും" ഹഹഹ എന്നു പറഞ്ഞു അഭി പൊട്ടിച്ചിരിച്ചു,

അതു കേട്ടു ടീച്ചറമ്മയും ആൽഫിയും ചിരിച്ചു,
കുഞ്ഞുങ്ങൾ രണ്ടാളും ഓടിവന്നു അവളെ കെട്ടിപിടിച്ചു, എന്നിട്ട് പറഞ്ഞു..

" കണ്ടോമ്മേ, ഇതു, എല്ലാം അച്ഛ  വാങ്ങിച്ചു തന്നതാ"...

അവള് കണ്ടു കുറെയധികം കളിപ്പാട്ടങ്ങൾ..കുഞ്ഞുങ്ങൾ നല്ല സന്തോഷത്തിലാണ്..കുറെ നാളുകൾക്കുശേഷമാണെന്ന് അവളോർത്തു..

അവൾ മനസിലുരുവിട്ടു,  "അച്ഛ",  എന്നിട്ട് ആൽഫിയെ നോക്കി, അവൻ ചിരിച്ചോണ്ട് കണ്ണുരണ്ടും അടച്ചുകാണിച്ചു,  അവളെ കടന്നുപോയി.

തന്റെ മക്കൾ എത്ര പെട്ടന്നാണ് ഇവിടുള്ളവരുമായി അടുത്തത്..
തനിക്കതിനു എന്നു കഴിയും..??

"വാ മക്കളെ, ഊണ് കഴിക്കാം", ടീച്ചറമ്മ എല്ലാരേയും വിളിച്ചു..

"ഞാൻ കുഞ്ഞുങ്ങൾക്ക് കൊടുത്തിട്ടു കഴിച്ചോളാം, പ്രിയ പറഞ്ഞു,

" അതു ശരിയാവില്ല, നീ അവരുടെ കൂടെയിരി മോളേ, ഞാനിവർക്കു കൊടുത്തോളം
രാധയാണ്, "ഞാനവർക്ക്, പുറത്തൂടെ ഒക്കെ നടന്നു, കോഴിയേയും, പശുവിനെയുമൊക്കെ കാണിച്ചു വാരിക്കൊടുത്തോളാം..മോളവരുടെ കൂടെ പോയിരിക്ക്"..

അവർ കുട്ടികളെയും കൂട്ടി ഭക്ഷണവും എടുത്ത്  പുറത്തേക്കു പോയി..

വേറെ നിവർത്തിയില്ലാതെ, അവൾ  ടീച്ചറമ്മയുടെ അടുത്തു പോയിനിന്നു, അവരവളെ പിടിച്ചു ആൽഫിയുടെ അടുത്തിരുത്തി,

അവരെ രണ്ടുപേരെയും കണ്ണിമയ്ക്കാതെ നോക്കിനിന്നു ടീച്ചറമ്മയും അഭിയും...
ഒരു നിമിഷം ആ അമ്മയുടെ കണ്ണ് നിറഞ്ഞു, താനും പപ്പയും എത്ര ആഗ്രഹിച്ച കാര്യമാണിത്..

അഭിയും മനസ്സിലോർത്തു, എന്തൊരു ചേർച്ചയാണിവർ,...

"ഞാൻ പെട്ടന്ന് കഴിച്ചിട്ട് ഇറങ്ങട്ടെ, അല്ലേൽ വീട്ടിലെത്തുമ്പോൾ ഒരുപാടു വൈകും, ചെറിയ  മഴക്കോളും കാണുന്നണ്ട് " അഭി പറഞ്ഞു.

പലതരത്തിലുള്ള കറികളും, ചോറും മേശയിൽ നിരന്നു, പ്രിയ വെറുത ചോറിൽ കയ്യിട്ടു ഇളക്കികൊണ്ടിരുന്നു, വിശപ്പു തോന്നുന്നില്ല..
അതു കണ്ടു ആൽഫി പറഞ്ഞു, "
" മതിയെങ്കിൽ നിർത്തിയിട്ട് എണീറ്റോ, " ഞങ്ങൾ കുറച്ചു പതുക്കെ കഴിച്ചു വർത്താനം ഒക്കെ പറഞ്ഞിട്ട് എണീറ്റോളാം. "

 പ്രിയ എണീറ്റു, നന്ദി സൂചകമായി ആൽഫിയെ നോക്കി പുഞ്ചിരിച്ചു, പുറത്തു മക്കടെ അടുത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞു അഭിയും, ആൽഫിയും, റ്റീച്ചറേമ്മേം കൂടെ അവിടേക്കു വന്നു..
കുഞ്ഞുങ്ങൾ കഴിപ്പ് നിർത്തി,  ഊഞ്ഞാലാട്ടം തുടങ്ങിരുന്നു, 

മോളു പറഞ്ഞു, "ച്ച ച്ച, നല്ല ഊഞ്ചആല് ആന്നേ.. നല്ല അച്ഛ.. എന്നിട്ട് ഓടിപോയി ആൽഫിക്കു ഒരു ഉമ്മകൊടുത്തു, ആൽഫിയുടെ കണ്ണുനിറഞ്ഞു, സന്തോഷം കൊണ്ടു...

"എനിക്കില്ലെടാ മക്കളെ ഉമ്മ,  എനിക്കും തന്നേ രണ്ടെണ്ണം, ഒന്നു നിങ്ങടെ അന്ന ആന്റിക്കാ.. "
അഭിയാണ്.

കുഞ്ഞുങ്ങൾ അഭിയ്ക്കും ഉമ്മ കൊടുത്തു..
"നിങ്ങൾ അധികം വൈകാതെ അങ്ങോട്ടേക്ക് ഇറങ്ങണം"...
അഭി യാത്ര പറഞ്ഞിറങ്ങി..

ആൽഫി കുഞ്ഞുങ്ങളുടെ കൂടെ കളിക്കാൻ കൂടി,.. പ്രിയേടെ മൊബൈൽ അടിക്കുന്നത് കേട്ടോണ്ട് അവൾ റൂമിലേക്ക്‌ നടന്നു, 

"ഹലോ, എടി പ്രിയകുട്ടി, ഇതു ഞാനാ"
ആതിരയുടെ ശബ്ദം കാതുകളിൽ മുഴങ്ങി,,

"പറയടാ, നിനക്ക് സുഖമല്ലേ?

ഹ്മ്മ്,.. മക്കളെന്തിയെ??

"ഇവിടുണ്ട് "

"നിങ്ങളെല്ലാരും കൂടെ ഇങ്ങോട്ടേക്കു വരണം, അതു പറയാനാ ഇപ്പോൾ വിളിച്ചേ...

വിറയാർന്ന സ്വരത്തിൽ പ്രിയ ചോദിച്ചു
"ആതി, അതു അതു വേണോ??
എന്തിനാ വീണ്ടും??
എനിക്കിനി ആ സ്ഥലവും വീടും ഒന്നും കാണാനോ ഓർക്കാനോ ആഗ്രഹമില്ല, ഞാൻ തകർന്നു പോകും"..

അവളുടെ വാക്കുകൾ കേട്ടു ആതിക്കു വിഷമമായി..
"ഞാൻ നിന്നെ സങ്കടപെടുത്തുന്നില്ല, വിവേകിനോട് ഞാൻ പറഞ്ഞോളാം,,
(ആതിയുടെ ഭർത്താവാണ് വിവേക് )
ഞാൻ പിന്നെ വിളിക്കാം, പ്രിയ കാൾ കട്ട്‌ ചെയ്തു..

മൊബൈലിൽ തോണ്ടിക്കൊണ്ടിരിന്നതിനിടക്ക് 
ഫോട്ടോസ് ഫോൾഡർ അറിയാതെ തുറന്നു,, കണ്ടപ്പോൾ തന്റെ നഴ്സിങ്   കോളേജിലെ ഫോട്ടോ, കുറച്ചു നാൾ മുമ്പ് ഫേസ്ബുകിൽ നിന്നും ഡൌൺലോഡ് ചെയ്തതാ..

പിന്നെയും പ്രിയ ഓർമകളിലേക്ക് ഊളിയിട്ടു..

*******

പ്രിയയും, നിഷയും ആതിരയും എല്ലാരും അവരുടെ വീട്ടുകാരുമൊത് ആഘോഷമായി ബാംഗ്ലൂർക്കു യാത്ര തിരിച്ചു..

ഒരു മിനി ട്രാവെല്ലെറിൽ  ആണ് അവർ പോയത്..

പിറ്റേ ദിവസം നിഷയുടെ ആന്റിടെ വീട്ടിലെത്തി, അത്യാവശ്യം വലിയ രണ്ടുനില വീടായിരുന്നു..

ആന്റിയൊക്കെ അവരെ സ്വീകരിച്ചു, കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു, കോളേജിലേക്ക് പോയി,

അവിടെ ചെന്നു, റിപ്പോർട്ട്‌ ചെയ്ത്, ഹോസ്റ്റൽ റൂമിലേക്ക്‌ പോയി,

മൂന്നുപേർക്കും വേറെ വേറെ റൂം ആണ് അല്ലോട്ടു ചെയ്തതെ, അപ്പോഴേ അവർ കാറ്റുപോയ ബലൂൺ പോലെയായി,

പിന്നെ വാർഡൻ സിസ്റ്ററുടെ കയ്യും കാലും, അവരും മാതാപിതാക്കന്മാരും പിടിച്ചു, ചെറുപ്പം മുതൽ ഒന്നിച്ചാ, ഞങ്ങളേ പിരിക്കല്ലേ എന്നൊക്കെ പറഞ്ഞു , വാർഡന്റെ മനസ് മാറ്റി, ഒടുവിൽ മൂന്നുപേരെയും ഒരു റൂമിലാക്കി,

പിന്നെ കരച്ചിൽ മാമാങ്കമായിരുന്നു, ആദ്യമായാണ് അവർ മൂവരും വിട്ടിൽ നിന്നു അകന്നു നിൽക്കുന്നെ..

"ടീ, ചേച്ചിയെ നീയില്ലാതെ എനിക്കാകെ ബോറടിക്കുമെടി, നമുക്ക് തിരിച്ചു പോകാം, പ്രിയയോട് പ്രീതി പറഞ്ഞു..
പ്രിയക്കു സങ്കടം വന്നു..

പക്ഷെ പപ്പാ  പറഞ്ഞു,
" അതിനു ബാംഗ്ലൂർ അധികം ദൂരത്തല്ലല്ലോ, നമുക്കിങ്ങോട്ടു വന്നു കാണാലോ, മാത്രവുമല്ല, ഇവർക്ക് ലീവ് ഉള്ളപ്പോൾ അങ്ങോട്ട്‌ വരുകേം ചെയ്യാല്ലോ, "

(നിഷയ്ക്ക് ഒരു അനിയനാണ്, അവൻ വന്നില്ലായിരുന്നു, അതുപോലെ ആതിയുട ചേട്ടൻ ചെന്നൈയിൽ MBA ചെയ്യുവാന്..)

ആതിയുടെ അച്ഛൻറെ പെറ്റ് ആണവൾ..അച്ഛനു ഭയങ്കര സങ്കടം ആയിരുന്നു..

നിഷയുടെയും പ്രിയടെയും പേരെന്റ്സ് കുറച്ചു റീലാക്സഡ് ആയിരുന്നു..അവസാനം കരച്ചിലും പിഴിച്ചിലും കഴിഞ്ഞു,

അവരെല്ലാം അവിടെ നിന്നും ഇറങ്ങി,... നാളെയെ തിരിച്ചു പോകു, നിഷേടെ അമ്മയുടെ അനിയത്തിയുടെ വീടുണ്ടല്ലോ അവിടെയാണ് ഇന്ന് സ്റ്റേ..

ക്ലാസ്സ്‌ നാളെ മുതലേ തുടങ്ങൂ.. മൂവr  സംഘം ഹോസ്റ്റലിൽ തന്നേ തങ്ങാൻ തീരുമാനിച്ചു..

എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ആകെ ശോകമൂകമൂകമായി മൂവരും, എല്ലാത്തിന്റെയും എനർജി നഷ്ടപെട്ടപോലെ..

പ്രിയ പറഞ്ഞു, " വാ നമുക്ക് പുറത്തിറങ്ങി നോക്കാം, പുതിയ ഫ്രണ്ട്സ് നെ വല്ലോം കിട്ടോ ന്നു നോക്കാം.. "

പുറത്തിറങ്ങിയതും കുറെ സീനിയർ ചേച്ചിമാർ, അവരുടേ ചുറ്റും നിരന്നു,, അവരൊന്നു പതറി..
" ടീ നിക്കടി അവിടെ !""...
എങ്ങോട്ടാ മൂന്നും കൂടെ കെട്ടിയെഴുന്നള്ളുന്നെ?  ഞങ്ങള് കുറച്ചുപേര് ഇവിടെ നിക്കുന്നത് കണ്ണു  കാണുന്നില്ലേ???
നിങ്ങക്കെന്താ സീനിയർസ് നോട് ഒരു ബഹുമാനം ഒന്നുമില്ലാത്തെ???  ങേഹ്??

അവരൊന്നും മിണ്ടിയില്ല...ഇനിയിപ്പോൾ എന്തേലും പറഞ്ഞ ഇവളുമാർ അതേ പിടിച്ചു തൂങ്ങും.. എന്താ ചെയ്യേണ്ട എന്നറിയാതെ അവര് നിന്നു..., പോരെങ്കിൽ മലയാളികളും
എവിടെ പോയാലും മലയാളികളാണല്ലോ എന്നോർത്ത് പ്രിയ നിന്നു.

"എന്താടി, നിന്റെയൊക്കെ നാവിറങ്ങിപോയോ??
ചോതിച്ചതുകേട്ടില്ലേ? അതിലൊരുത്തി..
നിഷ തുടങ്ങി, "അതു പിന്നെ ചേച്ചി,.. ആദ്യമയിട്ടല്ലേ, ഞങ്ങക്ക് ഞങ്ങക്ക്.. അവള് നിന്നു വിക്കാൻ തുടങ്ങി..

റാഗിങ് നെ കുറിച്ച് കേട്ടിട്ടേയുളളയുരുന്നു, ഇതിപ്പോൾ എന്തൊക്കെയായിത്തീരും എന്റെ ഭഗവതി,,,, ആതിരയോർത്തു..

പെട്ടെന്ന് ഒരു ശബ്ദം കേട്ടു, എല്ലാരും തിരിഞ്ഞു നോക്കി,..
ആരോ അങ്ങോട്ട്‌ വരുന്നുണ്ട്,.. വാർഡൻ സിസ്റ്റർ ആണ്,

(ആരേലും റാഗിങ് ചെയ്യുന്നുണ്ടെന്നറിഞ്ഞാ അവര് റിപ്പോർട്ട്‌ കൊടുക്കും കോളേജ് ഡയറക്ടർക്കും പ്രിൻസിപ്പലിനും, പിന്നെ കോളേജിന് പുറത്തായിരിക്കും..മുമ്പ് സീനിയർസ് ന്റെ റാഗിങ് കൂടി കുറെ പ്രശ്നങ്ങളും, ആത്മഹത്യ ശ്രമങ്ങളും ഒക്കെ നടന്നിട്ടുള്ള കോളേജ് ആണ്, കൂടാതെ രണ്ടുപേര് മരിച്ചിട്ടും ഉണ്ട്, റാഗിങ് മൂത്തു കൊന്നതാണെന്ന് കേട്ടുകേഴ്‌വി..
അതു കാരണം റാഗിങ് കർശനമായി നിയന്ത്രിച്ചേക്കുവാണ് )

"ഓഹ് കെട്ടിലമ്മക്ക് വരാൻ കണ്ട സമയം"സീനിയർ ചേച്ചി മൊഴിഞ്ഞു..

ടീ പിള്ളേരേ, നീയൊന്നും രക്ഷപെട്ടന്നു വിചാരിക്കണ്ടാ, പിന്നെ പിടിച്ചോളാം നിന്നെയൊക്കെ...

"വാട്സ് ഗോയിങ് ഓൺ ഹിയർ "???
വൈ ആർ യു പീപ്പിൾ സ്റ്റാന്റിംഗ് ഹിയർ? വാർഡൻ സിസ്റ്ററാണ്..
"നതിങ് സിസ്റ്റർ "...
തൻ ഗോ ടു യുവർ റൂംസ്..വാർഡൻ അപ്പറഞ്ഞതു കേട്ട് എല്ലാരും സ്കൂട്ടായി, ജൂനിയർസും സീനിയോഴ്സും, പല വഴി ഓടി..

ഓടികിതച്ചു അവരുടെ റൂമിലെത്തി,
"ടീ പ്രിയേ, ഞാൻ കുളിച്ചിട്ടു വരാം, നിങ്ങൾ അപ്പോഴേക്കും ഈ സാധനങ്ങളൊക്കെ  അടുക്കിവക്ക്.." എന്നു നിഷ്

"ഉവ്വ് തമ്പ്രാട്ടി!!!...അടിയങ്ങൾ...എല്ലാം ഞങ്ങൾ ചെയ്തോളാമെ..
എല്ലാം കൂടെ ചിരിച്ചുമറിഞ്ഞു..

അവരിരുവരും കൂടെ, വീട്ടിൽ നിന്നും കൊണ്ടു വന്ന ബാഗെല്ലാം തുറന്നു, ഇൻബിൽട് കപ്ബോര്ഡില് എടുത്തു വച്ചു..
ഓരോരുത്തരായി  കുളിച്ചു വന്നു,,

കുറെ നേരം സൊറ പറഞ്ഞിരുന്നു, ജനൽ വഴി പുറത്തെ റോഡിലോട്ടു വായിനോക്കി കൊണ്ടു നിന്നു കുറച്ചു ദൂരം..

(മെൻസിന്റെ ഹോസ്റ്റൽ, ഹോസ്പിറ്റൽ  കോംപൗണ്ടിന് പുറത്താണ്, ലേഡീസ് ഹോസ്റ്റൽ കോൻപൗണ്ടിന് അകത്തും, ഹോസ്റ്റൽ ബിഎൽഡിങ്ങിൽ നിന്നും കുറെ മാറിയാണ്  ഹോസ്പ്പിറ്റലുള്ളത്.)

പിന്നെ മെസ്സ് ഹാളിലേക്ക് പോയി, രാത്രി ഭക്ഷണം കഴിക്കണമല്ലോ..

അവിടെ ചെന്നപ്പോൾ പല ഇയറിൽ ഉള്ള സീനിയർസ് അവിടിരിപ്പുണ്ട്,..

നേരത്തെ കണ്ട സീനിയർസ് അവരെ തുറിച്ചു നോക്കുന്നട് കണ്ടു,പ്രിയ പറഞ്ഞു,,
"നമ്മൾ അവരെ ശ്രെദ്ധിക്കേണ്ട,, നമ്മളായിട്ട് അവരെ റാഗ് ചെയ്യാൻ പ്രേരിപ്പിക്കണ്ട"..

പിന്നെയവർ അവരുടെകൂടെ ജോയിൻ ചെയ്ത കുറച്ചു പിള്ളേരെ കണ്ടു, മലയാളികൾ...
കോട്ടയം, എറണാകുളം, ട്രിവാൻഡ്രം അങ്ങനെ പല സ്ഥലത്തു നിന്നുമുള്ള കുട്ടികൾ ഉണ്ടായിരുന്നു..ആകെ 10 പേരെ കന്നഡിഗർ ഉള്ളൂ..മൊത്തം മുപ്പതു പേരാണ് ബാച്ചിൽ, ഏഴു ബോയ്സ് ഉണ്ട്‌, അവർ ഏഴും മലയാളിപ്പയ്യന്മാരാണ്..

ചപ്പാത്തിയും വെജ് കുറുമയും ആയിരുന്നു ഡിന്നർനു..

"ഇനിയിപ്പോൾ ഹോസ്റ്റൽ ഫുഡ് ഒന്നു പിടിച്ചു വരണം, ഇവിടുത്തെതു കേരളത്തിലേ സ്റ്റൈൽ അല്ലല്ലോ, ചമ്മന്തി പൊടിം, മാങ്ങാച്ചാറുമൊക്കെ കൊണ്ടുവന്നത് നന്നായി..അല്ലേടി..
ഹ്മ്മ് ശരിയാ...

പതുക്കെ റൂമിലേക്ക് പോയി, ഒരു മൊബൈൽ നിഷേടെ പപ്പാ സംഘടിപ്പിച്ചു കൊടുത്തിരുന്നു, അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിക്കാൻ വേണ്ടി, കാരണം മൈബൈൽ അവിടെ അലോഡ് അല്ല.. കതകു കുറ്റിയിട്ടു മൂവരും അതിൽ തോണ്ടിക്കൊണ്ടിരുന്നു,

മൊബൈൽ ഹോസ്റ്റലിൽ യൂസ് ചെയ്താൽ ഫൈൻ കിട്ടും..

ആരും അറിയാതെയാണ് ഉപയോഗിക്കുന്നെ, അതുപോലെ വേറെ ചിലരും ചെയ്യുന്നുണ്ട്..

നാളത്തെ പുതിയ കലാലയജീവിതം സ്വപ്നം കണ്ടു മൂവരും മൂടിപ്പുതച്ചു കിടന്നു...

(തുടരും )

(നഴ്സിംഗ് കോളേജ് ആൻഡ് ഹോസ്റ്റൽ ലൈഫ്, നഴ്സിംഗ് ജോലി, കുറച്ചൊക്കെ സെൽഫ് എക്സ്പീരിയൻസ് ഇൽ നിന്നുള്ളതാണ്..     എല്ലാമൊന്നും അല്ലാട്ടോ....

അഭിപ്രായങ്ങൾ അറിയിക്കുക )

രചന : ആശാ ജോൺ
To Top