മഴമുകിൽ, Part: 3

Valappottukal
⛈️🌈 മഴമുകിൽ  ഭാഗം : 3 🌈⛈️

     തനു  കൂൾ ആയി അകത്തേക്ക് കയറി പോകുന്നതും നോക്കി റിഷി തറഞ്ഞു നിന്നു പോയി….  ഒരു നിമിഷത്തെ പകപ്പ് മാറിയതും റിഷി അകത്തേക്ക് പാഞ്ഞു ചെന്നു…
   “ടീ… നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെഴുന്നുള്ളിയത്…എന്താ നിന്റെ ഉദ്ദേശം…. “
          റിഷി തന്റെ തനി സ്വഭാവം പുറത്തു എടുത്തു തുടങ്ങി….

         “അതെന്ത് ചോദ്യമാ റിഷിയേട്ടാ ഞാൻ പിന്നെ എവിടെ പോകാനാ എന്റെ ഭർത്താവിന്റെ വീട്ടിൽ അല്ലാതെ… “

         “ആരാടി നിന്റെ റിഷിയേട്ടൻ… നീ ഏത് നരകിത്തിലോട്ടെങ്കിലും പൊ ഇങ്ങോട്ടെന്തിനാ കെട്ടിയെടുത്തത് ..?
        റിഷി അടിമുടി പെരുത്ത് നിൽക്കുകയാണ് അവളുടെ റിഷിയേട്ടാന്നുള്ള വിളി കേട്ടിട്ട്….
 
        “എന്നാ മോൻ കാത് തുറന്നു വെച്ചു കേട്ടോ ഞാനിനി ഇവിടെയാ താമസിക്കാൻ പോകുന്നത് എന്താ ചെയ്യാൻ പറ്റാന്നു വെച്ചാൽ ഇയാൾ  അങ്ങ് ചെയ്യ്…അല്ലപിന്നെ…. “
   
     അവളതും പറഞ്ഞു ചുറ്റും നോക്കി  അവന്റെ റൂമിലേക്ക് പോയി ബാഗ് ഒക്കെ അവിടെവെച്ചു…
 
       “ടീ…  ടീ… നീ എങ്ങോട്ടാ ഈ ചാടി  തുള്ളി  പോകുന്നത്… ഇറങ്ങടി എന്റെ റൂമിന്ന്…”
     
          അതും പറഞ്ഞു അവൻ അവളുടെ രണ്ടു ബാഗും എടുത്തു പുറത്തേക്കിട്ടു “
     അവൾ അതുകണ്ടു  അവനെ ഒന്ന് കലിപ്പിച്ചു നോക്കി ഒന്നും മിണ്ടാതെ ഫോൺ എടുത്തു ആരെയോ വിളിച്ചു
 
       “ആരെയാടി  വിളിക്കുന്നത് നിന്റമ്മേടെ നായരെയോ “
 
        “എന്റമ്മേടെ നായരെയല്ല സ്ഥലം എസ്  ഐയെ  ആണ് ആയാളും അറിയട്ടെ  കാര്യങ്ങൾ ഒക്കെ… “
     “ഇതെന്തൊരു കുരിശാണ് ദൈവമേ… “
               പണി പാളിയെന്ന് മനസ്സിലായതും  റിഷി തലക്കും കയ്യ് കൊടുത്തു പുറത്തേക്ക് വന്നു തനു പിന്നാലെയും……
    റിഷിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന തനുവിനെ  കണ്ടുകൊണ്ടാണ് ഉറക്കത്തിൽ നിന്നു എഴുന്നേറ്റ മുത്തിയും  ആദിയും ഉണ്ണിയും വരുന്നത്… മൂന്നുപേരും കണ്ടത് സത്യമാണൊന്നു അറിയാൻ ഒന്നും കൂടെ  കണ്ണും തിരുമ്പി  നോക്കി…
       
            “ടാ റിഷി… ആരാടാ ഇത്….. “
     തനുവിനെയും  റിഷിയേയും   മാറി മാറി നോക്കി സംശയത്തോടെ  മുത്തി ചോദിച്ചു
      റിഷി എന്ത് പറയണമെന്ന് അറിയാതെ  ഒരുനിമിഷം പകച്ചുനിന്നു….
     
              “അത്…. പിന്നെ മുത്തി  ഇന്നലെ പറഞ്ഞില്ലാരുന്നോ വീട്ടിലൊരാളെ വേണമെന്ന് സഹായത്തിനു  ഏജൻസിയിൽ വിളിച്ചു പറഞ്ഞപ്പോൾ  രാവിലെ തന്നെ പറഞ്ഞയച്ചു …ആ കുട്ടിയാ….“

         റിഷി വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു..   അതു കേട്ടതും തനു അന്തം വിട്ടു അവനെ നോക്കി അവൻ കനപ്പിച്ചു തിരിച്ചും

       പക്ഷേ  ഉണ്ണിയുടെ  കോഴി കണ്ണുകൾ 1000 വാൾട്ടിന്റെ  മഞ്ഞ ബൾബ് പോലെ മിന്നി  മിന്നിക്കത്തി..വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി എന്ന മന്ത്രം അവന്റെ മനസിൽ ഉന്മേഷത്തിന്റെ ഒരു ലോഡ് അമിട്ട് പൊട്ടിച്ചു…. അവന്റെ  വായും തുറന്നുള്ള നിൽപ്പ് കണ്ട്  റിഷിക്കു  അങ്ങോട്ട് ചൊറിഞ്ഞ് വന്നതാണ്…ഒന്നും പറയാൻ പറ്റില്ലാലോ…..
        “ഈ വെടിമരുന്നുകൾക്കിടയിൽ ആണല്ലോ ദൈവമേ ഈ തീപ്പൊരി കയറി വന്നിരിക്കുന്നത്…”
      റിഷി വരുംവരായ്കകൾ ഓർത്ത് നെഞ്ചിൽ കൈവെച്ചു….
        മുത്തിക്കാണേൽ  പെരുത്തു സന്തോഷമായി സഹായത്തിനൊരാളായല്ലോ.. ഇനി ടിക് ടോക് വീഡിയോസ് മുറയ്ക്ക് ചെയ്യാം… മുത്തി  അവളുടെ അടുത്തേക്ക് വന്നു തലയിൽ തഴുകി
 
          “നല്ല ഐശ്വര്യമുള്ള സുന്ദരി കൊച്ചു… കുഞ്ഞു മോളാണല്ലോ എന്തിനാ ഇത്ര ചെറുപ്പത്തിലേ ഈ പണിക്ക് ഇറങ്ങിയത്… “
   
   അതു കേട്ടതും അവൾ റിഷിയെ ഒന്ന് തറപ്പിച്ചു നോക്കി.. അവൻ അത് മൈൻഡ് ആക്കാതെ വേറെ എങ്ങോട്ടോ നോക്കി  നിന്നു…

        “അത് പിന്നെ അമ്മമ്മേ വീട്ടിൽ കുറച്ചു ബുദ്ധിമുട്ട് ആയതുകൊണ്ട്…. “
     അവൾ പറഞ്ഞു നിർത്തി വീണ്ടും ഒന്ന് റിഷിയെ നോക്കി.. അവനപ്പോളും ഒരു മൈൻഡും ഇല്ല…
       “അമ്മമ അല്ലാട്ടോ മുത്തി ഇവരൊക്കെ എന്നെ അങ്ങനെയാ വിളിക്കാ മോളും അങ്ങനെ തന്നെ വിളിച്ചാൽ മതി…”
 
       “എന്തായാലും കുട്ടി  ഒരു ചായ ഇട്ടിട്ട് ഐശ്വര്യമായി  തുടങ്ങട്ടെ അല്ലേ…മുത്തി.. “
     റിഷി നോക്കുമ്പോൾ ഉണ്ണിയാണ് അവളുടെ മുഖത്ത് തന്നെയാണ് കണ്ണ്… ചോര ഊറ്റി കുടിക്കുവാണ്….
          കള്ള  കാട്ടുകോഴി.. !!
          റിഷി അവന്റെ മുഖത്ത് നോക്കി പിറുപിറുത്തുകൊണ്ട് മുഷ്ടി ചുരുട്ടി… പിന്നെ ഒറ്റപോക്കായിരുന്നു പുറത്തേക്ക്…
      അവരെല്ലാം അവന്റെ ചവിട്ടി കുലുക്കിയുള്ള പോക്കുനോക്കി കാര്യം മനസിലാകാതെ നിന്നു… തനുവിന്റെ ചുണ്ടിൽ മാത്രം അതു കണ്ട് എന്തിനോ  ഒരു ചെറു പുഞ്ചിരി വിരിഞ്ഞു…..
 
        “  ഹലോ ഞാൻ അലൻ.. ഉണ്ണിയെന്നു വിളിക്കും കുട്ടിക്ക്  വേണമെങ്കിൽ ഉണ്ണിയേട്ടാന്നു വിളിക്കാം “
        ഉണ്ണി പതിയെ ഒലിപ്പിച്ചു കൊണ്ട് പരിചയപ്പെടാൻ ചെന്നു.. അവൾ അവനുനേർക്ക് നോക്കി പുഞ്ചിരിച്ചു
   
         “ഞാൻ ആദിത്യ ആദി ന്നു വിളിക്കും….”
         ആദി അവൾക്കു നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു അവളാ കൈകളിൽ പിടിച്ചപ്പോളാണ് ഉണ്ണിക്ക് കൈ കൊടുക്കാത്തതിൽ നഷ്ടബോധം തോന്നിയത്…
       
       “ബൈ ദി ബൈ കുട്ടിയുടെ പേരെന്താണ്..എന്ത് ചെയുന്നു….. “
         ഉണ്ണി വീണ്ടും ഒന്ന് ചൂണ്ടയിട്ടു..
         
            “തൻവി.. തനുന്നു വിളിക്കും…കളമശേരിയിലാ വീട് ഡിഗ്രി കഴിഞ്ഞു.. “
     അവളൊറ്റശ്വാസത്തിൽ പറഞ്ഞു… ഉണ്ണി ഹാപ്പി ആയി അവനേലും ഇളയതാണല്ലോ.. ആദി ആണേൽ ഒരു ചേച്ചിയെകിട്ടിയ സന്തോഷത്തിലും മുത്തു ആണേൽ പുതിയ പാർട്ണറെ കിട്ടിയ സന്തോഷത്തിലും ചുരുക്കി പറഞ്ഞാൽ എല്ലാവരും കട്ട സന്തോഷത്തിലാണ്… ആ പുറത്തു പോയ ആളോഴിച്ചു….വരുമ്പോൾ എന്തൊക്കെ പുകിൽ ആണോ ആവോ ഇനി…..
   
          “പിന്നെ ചേച്ചി…. പരിചയപ്പെടുത്താൻ മറന്നു ഇതാണ് ഈ ഏരിയയിലെ  ക്രോണിക്ക് ബാച്ച്ലർ കേണൽ അങ്കിൾ ഉൾപ്പെടെയുള്ള  കിളവന്മാരുടെ സ്വപ്ന സുന്ദരി…അൽ ഫ്രീക്കി ഞങ്ങളുട പ്രിയപ്പെട്ട മുത്തൂസ്… “
         
          മുത്തിയുടെ തോളിൽ കയ്യിട്ടുക്കൊണ്ട് ആദി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു… കേട്ടതും എന്തോ വല്ലായ്മയോടെ മുത്തു എന്ത് വിചാരിക്കും എന്നു വിചാരിച്ചു നോക്കിയ തനു കണ്ടത് നിലത്തു നാണം കൊണ്ടു പെരുവിരലാൽ കളം വരക്കുന്ന മുത്തുവിനെയാണ്.. പകച്ചുപോയി പെണ്ണ്..
   
            “ശോ.. ഒന്ന് പോടാ അവുടുന്നു  അങ്ങനെയൊന്നുമില്ല മോളെ.. ചെറുക്കൻ ചുമ്മാ തള്ളുവാ …ഈ കോളനിയിൽ  ഒന്നോ രണ്ടോ ചെറിയ ലൈൻ അതിൽ കൂടുതൽ ഒന്നും ദൈവത്തിനാണേ മുത്തി വലിക്കാറില്ല ..ബാക്കിയൊക്കേ തേപ്പാണെന്നേ ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല കള്ളൻമാർ …. “
     
       മുത്തി പറഞ്ഞതും തനു കണ്ണും തള്ളി നിന്നു.. ആദി അവളെ നോക്കി എങ്ങനെയുണ്ട് ഐറ്റം എന്ന്  കണ്ണുകൊണ്ട് ചോദിച്ചു തനുവിന് ഏകദേശം ആളുടെ റേഞ്ച്  പിടികിട്ടിയിട്ടുണ്ട്… ഇതേതോ കൂടിയ മുതൽ ആണെന്ന്..
     
       “ഇന്നെന്തായാലും ആദ്യത്തെ ദിവസം അല്ലേ… ഞാൻ തന്നെ ചായയിടാം മോളു ആ റൂമിൽ പോയി വേഷം ഒക്കെ മാറ്റിയിട്ടു വാ… മുത്തി പറഞ്ഞതും ആദി അവളുടെ  ബാഗ് ഒക്കെ എടുത്തു മുത്തി കാണിച്ചു കൊടുത്ത റൂമിലേക്ക് പോയി പിന്നാലെ തനുവും…
      റൂമിൽ കേറിയതും അവൾക്ക് മനസിലായി അതേതോ പെൺകുട്ടി ഉപയോഗിക്കുന്ന റൂം ആണെന്ന് പക്ഷേ അങ്ങനൊരാളെ കണ്ടതും ഇല്ല.. ഡ്രസിങ് ടേബിളിൽ എല്ലാവിധ മേക്കപ്പ് ഐറ്റംസും ഉണ്ട് നെയിൽ പോളിഷ്    ലിപ്സ്റ്റിക് ഐ ലൈനർ ഐഷാഡോ റൂഷ്  എന്ന് വേണ്ട ഹെയർ സ്ട്രൈറ്റ്നറും ഡ്രൈയറും വരെയുണ്ട്.. അവളുടെ കണ്ണ് അതൊക്കെ കണ്ട്  മിഴിഞ്ഞു… ഇവിടെ ആണേൽ ഒരു പെൺകുട്ടിയെ കണ്ടും ഇല്ല….
           
          “ നോക്കണ്ട ഇതെല്ലാം മുത്തിയുടെ പണി ആയുധങ്ങളാ രാജാവേ..”

           തനുവിന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ടിട്ട് ആദി ചിരിയോടെ പറഞ്ഞു…
       
           “ഇനിയും എന്തൊക്ക കാണാൻ കിടക്കുന്നു ഇതൊക്കെ ചെറുത് ചേച്ചി വേഗം  ഫ്രഷ് ആയിട്ട് പുറത്തേക്ക്  വാ “
   
                 ആദി പോയതും  അവൾ ഡ്രസ്സ്‌ മാറ്റി സാധാ ഒരു കോട്ടൺ ചുരിദാർ എടുത്തിട്ടു വാതിൽ തുറന്നതും മുത്തു ടീയുമായി വന്നു…
             
      പിന്നെ അവളെയും കൂട്ടിക്കൊണ്ട് പോയി രണ്ടു പേരും കൂടെ ബ്രേക്ഫാസ്റ് ഒക്കെ ഉണ്ടാക്കി വന്നപ്പോളേക്കും ആദിയും ഉണ്ണിയും കോളേജിൽ പോകാൻ റെഡി ആയി വന്നിട്ടുണ്ട്….റിഷി ജോഗിങ്ങിനു പോയിട്ട് വരേണ്ട സമയമായിട്ടും ഇതു വരെ വന്നിട്ടില്ല…..
   
             ആദിയും ഉണ്ണിയും  കൂടെ പുട്ടും മുട്ടക്കറിയുംവെട്ടി വിഴുങ്ങുന്നുണ്ട്….
 
        “തനു ചേച്ചി പറയാതിരിക്കാൻ വയ്യ അടിപൊളി… ഈ മുത്തി ഉണ്ടാക്കുന്നതൊക്കെ കഴിച്ചു  ഞങ്ങടെ നാവിന്റെ ഫിലമെന്റ് അടിച്ചു പോയിരിക്കുവാരുന്നു.. “
           ആദി പറഞ്ഞതും ഉണ്ണിയും ചിരിച്ചു കൊണ്ട് അതനുകൂലിച്ചു..
 
       “ആദി കുട്ടാ നീ പുട്ടടിച്ചു     കേറ്റിയാമതി എനിക്കിട്ടടിക്കണ്ട കേട്ടോ… “

  മുത്തി കലിപ്പ് മോഡ് ഓൺ ആക്കി..
 
       “ഇത്രനാളും ഞാനുണ്ടാക്കിയത് വെട്ടി വിഴുങ്ങിയന്മാരാ നിന്റെയിക്കെ ചാട്ടം എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ… “
     മുത്തി ഉണ്ണിയെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു…
       അവർ കോളേജിൽ പോകാൻ ഇറങ്ങിയിട്ടും ജോഗിഗ്ഗിങ്ങിനു പോയ റിഷി തിരിച്ചു വന്നിട്ടുണ്ടായില്ല..
      മുത്തിയും തനുവും ആദിയെയും ഉണ്ണിയേയും  കോളേജിലേക്ക് യാത്ര അയക്കാൻ ഗേറ്റ് വരെ ചെന്നു അപ്പോളാണ് കേണൽ അങ്കിൾ ആ വഴി പാസ്സ് ചെയ്തത്…
       
     “ചേച്ചിയെ… ഇതാണ് നമ്മുടെ മുത്തിടെ ആള്…. കേണലങ്കിൾ.. “
     
             ആദി തനുവിന്റെ അടുത്ത് വന്നു പറഞ്ഞു അവൾ നോക്കുമ്പോൾ മുത്തിയും കേണലാങ്കിലും കണ്ണും കണ്ണും നോക്കി കഥകൾ കൈമാറുന്നുണ്ട്   തനുവിന് അത് കണ്ടു ചിരി പൊട്ടി…….
 
          “അങ്കിളേ.. ഒരു ആന്റിക് പീസ് എടുക്കാനുണ്ട് കേട്ടോ..  ഫ്രീയാ…. വേണോ “
            ഉണ്ണി വിളിച്ചു പറഞ്ഞതും മുത്തി നാണം കൊണ്ടു ഷോ ഈ ചെറുക്കന്റെ കാര്യം എന്ന് പറഞ്ഞു അകത്തേക്ക് പോയി… അവര് മൂന്നാളും അതുനോക്കി ചിരിയോടെ നിന്നു..
     “കട്ട പ്രേമമാ.. ബാക്കിയൊക്കെ വന്നിട്ട് പറഞ്ഞുതരാട്ടോ ചേച്ചി കുട്ടിക്ക് “
    ആദി അവളോട്‌ യാത്ര പറഞ്ഞു..
   
          “ഉണ്ണിയേട്ടൻ പോയിട്ട് വരാട്ടോ തനൂ..മേലനങ്ങിയുള്ള പണിയൊന്നും എടുക്കണ്ട  ആദ്യത്തെ ദിവസമല്ലേ കുട്ടി റസ്റ്റ്‌ എടുത്തോളു…ബൈ ടേക്ക് കെയർ …  “
       ഉണ്ണി പറഞ്ഞതും മുന്നിൽ നിന്നു ആദി കൂകി വിളിച്ചു..
     “ ഉണ്ണിയെട്ടോ… മതി മതി ഇങ്ങോട്ട്  പോരേ… ഇനി കൂകണ്ട നേരം വെളുത്തു…..“
        ഉണ്ണി ഒരു ചമ്മലോടെ അവളെ നോക്കി കണ്ണിറുക്കി യാത്ര പറഞ്ഞു   അവന്റെ അടുത്തേക്ക് പോയി.. തനു അകത്തേക്കും..
             
          കുറച്ചു കഴിഞ്ഞു    റിഷി വന്നു റൂം തുറന്നതും ആരുടെയോ മേൽ ഇടിച്ചു രണ്ടും കൂടെ താഴെ വീണു… ആദ്യം അവനു കാര്യം മനസിലായില്ലെങ്കിലും കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് പേടിച്ച ഭാവത്തോടെ തന്നെ നോക്കുന്ന രണ്ടു മിഴികളെയാണ്.... ഒരു നിമിഷം അവനാ മിഴികളിൽ തറഞ്ഞു നിന്നു… അവളുടെ മുഖം മറച്ചു കിടക്കുന്ന മുടിയിഴകൾ മെല്ലെ ഒതുക്കി വെച്ചു..അവന്റെ മിഴികൾ അവളുടെ വലതു കവിളിൽ തെളിഞ്ഞുകാണുന്ന ചെറിയ നുണക്കുഴിയിൽ ഉടക്കിനിന്നു…. അവൻപോലും അറിയാതെ അവന്റെ ചുണ്ടുകൾ അതിലേക്ക് നീണ്ടതും അവൾ ഒറ്റതള്ളിനു അവനെ തന്റെ മുകളിൽ നിന്നും മാറ്റി ചാടി എഴുനേറ്റു….
      “ടോ… താനെന്താ കാണിക്കാൻ പോയത്…. “
       അവളവന്റെ നേർക്ക് ചീറി…
              റിഷി ഒരുനിമിഷം താൻ ചെയ്യാൻ പോയതോർത്ത് ചമ്മി നിന്നെങ്കിലും അടുത്ത നിമിഷം തിരിച്ചടിച്ചു….
      “നീയെന്താടി ഇവിടെ… ആരോടു ചോദിച്ചിട്ടടി എന്റെ റൂമിൽ കയറിയത്…. “
       അവൻ നോക്കിയപ്പോൾ അവളുടെ ബാഗും സാധനങ്ങളുമൊക്കെ റൂമിൽ അടക്കിവെച്ചിട്ടുണ്ട്…. തന്റെ സാധനങ്ങൾ ഒന്നും കാണുന്നുമില്ല അവൻ ദേഷ്യത്തിൽ അവളെ നോക്കി……
       “താൻ ഉണ്ടക്കണ്ണുരുട്ടി നോക്കി പേടിപ്പിക്കൊന്നും വേണ്ട… മുത്തിയാ എന്നോട് ഇവിടെ കിടന്നോളാൻ പറഞ്ഞത് അല്ലാതെ ഞാൻ വലിഞ്ഞു കേറി വന്നതൊന്നുമല്ല…. “
      മുത്തീ…. !!!!
         അതു കേട്ടതും റിഷി ഒരു അലർച്ച ആയിരുന്നു…..
         ആ ഒരു അലർച്ചയോടുകൂടി വാതിലിനു പിന്നിൽ  ഒളിച്ചു നിന്നിരുന്ന മുത്തി റൂമിനുള്ളിലേക്ക് കടന്നു വന്നു…
         “ഇവളെന്താ ഈ റൂമിൽ “
        “അത് പിന്നെ മോനേ എന്റെ റൂമിൽ രണ്ടു പേർക്ക് കിടക്കാൻ സൗകര്യമില്ലാത്തോണ്ട് ഞാനാ പറഞ്ഞേ ഇവിടെ കിടന്നോളാൻ നിനക്ക്  ആദിടേം ഉണ്ണിടേം കൂടെ അവിടെ കിടക്കാലോ ഈ കൊച്ചു ഇവിടെ കിടന്നോട്ടെ… “
       “എല്ലാം കൂടെ എന്റെ നെഞ്ചത്തൊട്ടാണ്  രാവിലെ തുടങ്ങി…വെച്ചിട്ടുണ്ട് ഞാൻ എല്ലാത്തിനും…”
              റിഷി അവളെയും നോക്കി പേടിപ്പിച്ചു ചവിട്ടു നാടകത്തിന്റെ രണ്ടു സ്റ്റെപ്പും ഇട്ട്   അവിടെ നിന്നും  ആദിയുടെ റൂമിലേക്ക് പോയി…
    “മോളേ കലക്കി അവനു അതുതന്നെ വേണം ഞങ്ങളെ മൂന്നെണ്ണത്തിനെയും അടക്കി ഭരിക്കുന്നവനാ… അവനിതു കിട്ടണം മോള് പൊളിച്ചു… “
        മുത്തി അവൾക്കൊരു ഹൈഫൈ കൊടുത്തു….
               പിന്നെ റിഷി പോകുന്നത് വരെ അവൾ പുറത്തേക്ക് വന്നില്ല.അവൻ ഫുഡ്ഡും കഴിച്ചു നേരെ  ഓഫീസിലേക്ക് പോയി… റിഷി ഒരു പ്രൈവറ്റ് കമ്പനിയിൽ  അക്കൗണ്ടന്റ് ആയി ജോലി നോക്കുകയാണ്… മനുവും കൂടെത്തന്നെയാണ് വർക്ക്‌ ചെയ്യുന്നത്…ഓഫീസിൽ ചെന്നിട്ടും റിഷിക്ക് ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല..ആകെ ഒരു അസ്വസ്ഥത മനു കുറച്ചു നേരമായി അത് നോട്ട് ചെയ്യുന്നുണ്ടായിരുന്നു… ടീ ബ്രേക്ക്‌ ആയപ്പോൾ  അവൻ റിഷിയെയും വിളിച്ചു ക്യാന്റീനിലേക്കു പോയി…
        “എന്താടാ… എന്താ നീ മൂട്ടിൽ തീ പിടിച്ചപോലെ ഇരിക്കുന്നത്  ഇനി അടുത്ത വല്ല  പീഡനവും ഒപ്പിച്ചു വെച്ചോ…. “
   റിഷി അവനെ ഒന്ന് കനപ്പിച്ചു നോക്കി
   “അയ്യോ ഏമാൻ നോക്കി പേടിപ്പിക്കല്ലേ… എനിക്കിപോലും സംശയമുണ്ട് നീയാ പെണ്ണിനേം വിളിച്ചു ലോഡ്ജിൽ പോയതാണോ എന്ന്… “
        “ഇനീം കിടന്നു കുരച്ചാൽ അണ്ണാക്കിൽ ചൂടു ചായ ഒഴിച്ചു തരും പന്നി… ടാ ഇതൊന്നും അല്ല ഇപ്പോളത്തെ പ്രശ്നം അവളില്ലെ ആ തൻവി അവള് പെട്ടീം കിടക്കേം എടുത്തു വീട്ടിൽ വന്നിട്ടുണ്ട്.. “
     “നിന്റെ വീട്ടിലോ… എന്തിനു… “
       മനുവിന്റെ രണ്ടു കണ്ണുകളും തള്ളി പുറത്തേക്ക് വന്നിട്ടുണ്ട്..
    “എനിക്കറിയില്ല.. എന്താ അവളുടെ ഉദ്ദേശം എന്ന്… പക്ഷേ എന്തോ ലക്ഷ്യം വെച്ചാണവൾ വന്നിരിക്കുന്നത് അതെനിക്കുറപ്പാണ് “
          റിഷി  ഉണ്ടായ കാര്യങ്ങൾ എല്ലാം  അവനോട് പറഞ്ഞു
      “അപ്പോ ഇനിയെന്താ നെക്സ്റ്റ് പ്ലാൻ… “
   “അവൾ എവടെ വരെ പോകുന്നു നോക്കട്ടെ..റിഷിയെ അറിയില്ലവൾക്ക് കൊടുക്കുന്നുണ്ട് ഞാൻ…… “
    അവൻ കടപ്പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു…
    “എന്റെ ഒരു ഉദ്ദേശ്യം വെച്ചു അവൾ മിക്കതും നിന്നേം കൊണ്ടേ പോവുള്ളു മോനേ… അതുകൊണ്ടു അവളേം കെട്ടി ഈ മഞ്ഞു കാലത്ത് സുഖമായി കഴിഞ്ഞുടെ നിനക്ക്….അവനോടിക്കാൻ നടക്കുന്നു….അല്ലെങ്കിൽ തന്നെ നിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും വെച്ച് വേറെ  ആര് പെണ്ണ് തരാനാ…“
     “അതിനു നിന്റെ ഉദ്ദേശം ഇവിടെ ആരെങ്കിലും ചോദിച്ചോ… കുടിച്ചു കഴിഞ്ഞാൽ എണീറ്റു പോടാ കള്ള &&&%%$$##.അവൾക്കെന്താ പണി കൊടുക്കേണ്ടതെന്നു എനിക്കറിയാം.. എന്ത് ചെയ്തിട്ടാണേലും ഇന്നത്തോടെ അവളെ ഞാൻ അവിടെന്ന് കെട്ടു കെട്ടിക്കും നീ  നോക്കിക്കോ…. ”
           മനുവിനെ ചെവി പൊട്ടുന്ന ചീത്തയും വിളിച്ചു റിഷി അവിടെ നിന്നു എഴുനേറ്റു  പോയി മനു ചുറ്റും നോക്കി ആരും കേട്ടില്ലെന്നു  ഉറപ്പ് വരുത്തി അവന്റെ പിന്നാലെയും..
        **********
         വൈകുന്നേരം നാലര ആയപ്പൊളേക്കും ആദിയും ഉണ്ണിയും  ക്ലാസ്സ്‌ കഴിഞ്ഞു എത്തി ചായ കുടിച്ചുകിണ്ടിരിക്കുകയാണ്.. തനു രണ്ടാൾക്കും നല്ല ഇലയട ഉണ്ടാക്കി കൊടുത്തിട്ടുണ്ട്..
      “ആരേ വാ ചേച്ചി പൊളിച്ചു ശരിക്കും ഞങ്ങളുടെ മരുപ്പച്ച തന്നെയാ ചേച്ചി എന്നാ  ടേസ്റ്റാ ഉണക്ക കപ്പയും കാപ്പിയും കഴിച്ചിരുന്ന ഞങ്ങളാ അതിനെങ്ങനാ ഇവിടൊരാൾക്കു കേണലങ്കിളിനെ വായി നോക്കി കഴിഞ്ഞു സമയം വേണ്ട… “
     ആദി പറഞ്ഞതും അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു…
      “പിന്നെ നാലുനേരം ഉരുട്ടി  മിണുങ്ങിയിരുന്നത്   നിന്റെ മറ്റവൾ ഇവിടെ കിടന്നു ഉണ്ടാക്കി തന്നിരുന്നതാണല്ലോ..പിന്നെ ഒരു കാര്യം കൂടെ ഇന്നുമുതൽ റിഷി നിങ്ങളുടെ റൂമിലാ കിടക്കുന്നത്
    മുത്തീ….
       അത് കേട്ടതും കോറസ് പോലെ ആദിയും ഉണ്ണിയും ഒരുമിച്ചു വിളിച്ചു…കഴിച്ച ഇലയട ഒരു നിമിഷം കൊണ്ടു ആവിയായി പോയി… അവരുടെ മുഖഭാവത്തിൽ നിന്നു തന്നെ റിഷിയെ അവർക്ക് എത്രമാത്രം പേടിയുണ്ടെന്നു തനുവിന് മനസിലായി….
    “യൂ.. ബ്രൂട്ടസി… എന്തിനാ ഞങ്ങളോടീ ചതി ചെയ്തത്… രാത്രിയെങ്കിലും മനഃസമാധാനത്തിനു കിടക്കുന്നതാ അതും പോയിക്കിട്ടി…..“
      ഉണ്ണി എല്ലാം നഷ്ടപ്പെട്ടവനെ പോലെ കരയുന്നുണ്ട്
        “ഞങ്ങടെ പബ്ജി കളി മുട്ടിച്ചപ്പോ സമാധാനമായല്ലോ തള്ളേ നിങ്ങൾക്ക്..”
                  ആദി ദയനീയമായി മുത്തിയെ നോക്കി….
   
         “അതു പിന്നെ മക്കളേ കേണലങ്കിൾ  രാത്രി വിളിക്കുമ്പോൾ തനുമോൾക് ഒരു ബുദ്ധിമുട്ടാവേണ്ടാന്നു കരുതിയാ ഞാൻ അവളെ റിഷിടെ റൂമിലേക്ക് മാറ്റിയത് “
 
       “ഓ… കള്ള കാമുകി പ്രണയസല്ലാപം കേൾക്കാതിരിക്കാൻ നൈസ് ആയിട്ട് ഞങ്ങൾക്കിട്ടു പണിതല്ലേ…. എന്നാലും ഇത്രേം വേണ്ടാരുന്നു മുത്തീ…ഇതിലും ഭേദം ഞങ്ങളെ ഒറ്റ കുത്തിനു കൊല്ലുന്നതായിരുന്നു “
              ആദി തലക്കും കൈകൊടുത്തു കൊണ്ടു  പറഞ്ഞു… അപ്പോളാണ് എന്തിനാണ് മുത്തി തന്നെ അവിടെന്ന് തട്ടിയെത്തുന്നുള്ള കാര്യം തനുവിന് മനസിലായത്…
        പിന്നീടവിടെ ആദിയുടെയും ഉണ്ണിയുടെയും ബഹളമരുന്നു കൂടെ മുത്തിയും തനു പെട്ടെന്ന് തന്നെ അവരുമായി ഇണങ്ങി…. ഉണ്ണി പരമാവതി കിട്ടിയ ചാൻസെല്ലാം തനുവുമായി അടുക്കാൻ നോക്കുന്നുണ്ട്…. രാത്രി എല്ലാവരും ഭക്ഷണം കഴിഞ്ഞു കിടന്നിട്ടും റിഷി വന്നിട്ടുണ്ടായില്ല… അവൻ വരാൻ ലേറ്റ് ആകും ഡോർ തുറന്നുകൊടുക്കണം എന്ന് ഏല്പിച്ചിട്ടാണ് മുത്തി കിടന്നതും…ആദിയും ഉണ്ണിയും ബെഡ് കണ്ടതേ   ശവമായിട്ടുണ്ട് ….
          തനുവിന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല… അവളുടെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോയി തിരിച്ചു താമസിച്ചിരുന്ന ഹോസ്റ്റലിൽ ചെന്നത് കാര്യങ്ങൾ എല്ലാം അറിഞ്ഞ മെട്രോൺ എല്ലാവരുടെയും മുന്നിൽ വെച്ചു അപമാനിച്ചു ഇറക്കിവിട്ടത് ..വേറൊരു വഴിയും ഇല്ലാതെയാണ് റിഷി തന്ന അഡ്രസ്സും തപ്പി പിടിച്ചു ഇങ്ങോട്ട് രണ്ടും കല്പ്പിച്ചു ഇങ്ങോട്ട്  വന്നത്….. കുറച്ചു കാലം ഇവിടെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം അത്രേയുള്ളൂ മനസ്സിൽ …..ബാക്കിയൊക്കെ വരുന്നതുപോലെ.. അവൾ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ്  ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്… ജനാലയിൽ കൂടി നോക്കിയപ്പോൾ റിഷിയാണ്…. അവൾ വാതിൽ തുറന്നു കൊടുത്തു അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ  റൂമിലേക്ക് പോകാൻ പോയി…
     
       “അതേ തമ്പുരാട്ടി  അവിടെയൊന്നു നിന്നെ… “
             അവൾ എന്താന്നുള്ള ചോദ്യഭാവത്തിൽ അവനെ തിരിഞ്ഞു നോക്കി…..
          അവനൊരു വഷളച്ചിരിയോടെ അവളുടെ നേർക്ക് നടന്നു വരുന്നത് കണ്ടതും  അവൾ രണ്ടടി പിന്നോട്ട് വെച്ചു… ചുമരിൽ മുട്ടി നിന്നപ്പോളാണ് ഇനി പോകാൻ സ്ഥലമില്ലന്നു അവൾക്ക് മനസിലായത്… ഷർട്ട് ഊരി സോഫയിൽ ഇട്ട്   വല്ലാത്തൊരു ഭാവവും ആയി  തന്റെടുത്തേക്കു നീങ്ങി വരുന്ന അവനെ പേടിച്ചരണ്ട മിഴികളോടെ  അവൾ നോക്കി നിന്നു… അവനടുത്തു വന്നതും…അവന്റെ നിശ്വാസം അവളുടെ കവിളിൽ തട്ടിയതും കൈകൾ  ഇടുപ്പിൽ മുറുകിയതും  തനു കണ്ണുകൾ ഇറുക്കിയടച്ചു
          “അപ്പോളെങ്ങനാ…നമുക്ക്  ആദ്യരാത്രി അങ്ങ്  ആഘോഷിക്കല്ലേ ഭാര്യയെ…വന്ന സ്ഥിതിക്കു ചടങ്ങുകൾ ഒന്നും തെറ്റിക്കേണ്ട…. “
             അവളുടെ കാതിൽ അവന്റെ സ്വരം   പതിഞ്ഞതും അതിന്റെ ഞെട്ടലിൽ നിന്ന് മുക്തയാകുന്നതിനു മുന്നേ താൻ വായുവിൽ ഉയർന്നു പൊങ്ങുന്നത് അവളറിഞ്ഞു…അവളെയും പൊക്കി തോളിൽ ഇട്ടു റിഷി റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി…..
                           (തുടരും)

നിങ്ങളുടെ ലൈക്കും കമന്റുകളുമാണ് എഴുതാനുള്ള പ്രചോദനം,... ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: മീനു
To Top