പ്രിയമാനസം, Part: 3

Valappottukal


പ്രിയമാനസം
     Part 3

രണ്ടു മണിക്കൂർ നീണ്ടു നിന്ന പരീക്ഷ തീർന്ന് മൂവരും പുറത്തേക്കു വന്നു, നിഷയുടെ പപ്പയുടെയും  മമ്മിയുടേം അടുത്തേക്ക് വന്നു..
" എങ്ങനെയുണ്ടായിരുന്നു??  പപ്പാ ചോദിച്ചു..
 "കുഴപ്പമില്ലായിരുന്നു" നിഷ പറഞ്ഞു, 

 സെലക്ട്‌ ആവുന്നോർക്കു പിന്നെയും ഒരു കടമ്പ കൂടിയുണ്ട്, ഒരു എക്സാമിനറുമായി നേർക്കുനേർ അഭിമുഖ പരീക്ഷയുമുണ്ടു..
 അതും കഴിഞ്ഞാലേ സീറ്റ്‌ കൺഫേം ആകു..
റിട്ടേൺ എക്സാമിന്റെ റിസൾട്ട്‌ വരാൻ കുറച്ചു കാത്തിരിക്കണം.

ഈ കാര്യങ്ങളെല്ലാം അപ്പപ്പോൾ മറ്റു രണ്ടു വീടുകളിലും അറിയുന്നുണ്ടായിരുന്നു..

"ടീ, റിസൾട്ട്‌ അറിയുവാൻ ലേറ്റ് ആകുലോ, നമ്മിക്കിവിടെ മുഴുവൻ   ചുറ്റിയടിച്ചു, വായിനോക്കി ഒക്കെ നടന്നു വരാം, നീ ഒന്നു എന്റെ പപ്പയോടു ചോദിക്ക്, "..
"നീ ചോദിച്ചാൽ അപ്പൊ സമ്മതിക്കും"..
നിഷ പ്രിയയോട് പറഞ്ഞു.

"നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ??,
വായിനോക്കാൻ നടക്കുന്നു😠👹..

അപ്പനും അമ്മയും കൂടെ ഉള്ളപ്പോഴേ ഇങ്ങനെയാണെങ്കിൽ,, ഇവിടുത്തെ പഠിത്തം തുടങ്ങികഴിമ്പോള് എങ്ങനെയാവുമോ എന്റെ കർത്താവെ"....

.പ്രിയ രണ്ടുപേരെയും രൂക്ഷമായി ഒന്നു നോക്കിയിട്ട് തിരിഞ്ഞിരുന്നു..

"ഓ വായിനോക്കാത്ത ഒരാള് വന്നേക്കുന്നു,,, 😲🙄🙄🤔🤔
നീ ഒന്നു പോടീ, നിന്നെ ഞങ്ങക്കറിഞ്ഞുടെ,   അവരിരുവരും ചേർന്ന് അവളെ കളിയാക്കി, ഒരു നല്ല പിള്ള വന്നേക്കുന്നു,,,

🤐🤐🤐. മിണ്ടാതിരിക്കടി രണ്ടും, അങ്കിളും ആന്റിയും കേൾക്കും,, നമുക്ക് പിന്നെ വായിനോക്കാം കേട്ടോ..

കുറച്ചു കഴിഞ്ഞു, ആദ്യം പ്രിയേടെ പേര് വിളിച്ചു, അവൾ അവരെ ഒന്നു നോക്കിയിട്ട് ഹാളിലേക്ക് കയറി, പിന്നെ വേറെ കുറച്ചു ചെറുക്കന്മാരുടെ പേര് വിളിച്ചു, അതു കഴിഞ്ഞു, ആതിയെ വിളിച്ചു, അവളും പ്രിയേടെ ഒപ്പം പോയിരുന്നു,,

" നീ വല്ലോം എഴുതിയായിരുന്നോ??. നിന്നെ വിളിക്കുന്നില്ലലോ " എന്താ പെണ്ണെ ചെയ്യുക,
നിഷേടെ മമ്മി അവളോട്‌ ചൂടായി..

"ഇവിടെ കിട്ടിയില്ലേൽ നാട്ടിൽ പോയി വല്ല ഡിഗ്രിക്കും ചേരാം, നിനക്ക് അതാ നല്ലതു"..
അവൾക്കു മമ്മി പറഞ്ഞത് അങ്ങ് നന്നേ ബോധിച്ചു, പക്ഷേ അവളുമാരില്ലാത്ത ജീവിതം അവൾക്കു ആലോചിക്കാനേ വയ്യ..

ഏറ്റവും ഒടുവിലാണ് അവളുടെ പേര് വിളിച്ചേ, സ്ഥലകാല ബോധമില്ലാതെ അവളൊന്ന് തുള്ളിച്ചാടി, അവളുടെ പപ്പയും മമ്മയും അവളെ ശാസിച്ചു, അപ്പോൾ നല്ലകുട്ടിയായി അവരുടെ കൂടെ പോയിരുന്നു..

പിന്നെ അവർക്ക് അവിടെ പാലിക്കേണ്ട നിർദ്ദേശങ്ങളും നിബന്ധനകളുടെയും ഒരുപാട് വലിയ ഒരു ലിസ്റ്റ് കിട്ടി, നാല് വർഷത്തെ ബാച്‌ലർ നഴ്സിംഗ് കോഴ്സിനാണ് അവർ ചേർന്നതു...

മൂന്നു പേരുടെയും ആദ്യവര്ഷത്തെ കോളേജ് ഫീസും, ഹോസ്റ്റൽ ഫീസും അവർ അടച്ചു...
കോളേജിനോട് ചേർന്ന് തന്നെ ഹോസ്റ്റൽ ഉണ്ട്,  അവിടെ ഭയങ്കര സ്ട്രിക്ട് ആണ് കാര്യങ്ങളെല്ലാം എന്നറിഞ്ഞു, അതോർത്തപ്പോൾ അവർക്കു രണ്ടുപേർക്കും പ്രിയയോട് ദേഷ്യം തോന്നി, കോളേജ് ലൈഫ് അടിച്ചുപൊളിക്കാമെന്നു വിചാരിച്ചേ, അതും ബാംഗ്ലൂർ പോലെ ഒരു സ്ഥലത്തെ,,, ബട്ട്‌ ബട്ട്‌
പ്ലാനെല്ലാം വെള്ളത്തിലായല്ലോ,,,

പക്ഷേ ഒരു മാസം കഴിഞ്ഞേ ക്ലാസ്സ്‌ തുടങു,  അതറിഞ്ഞപ്പോൾ നിഷയ്ക്ക് സങ്കടമായി. അതും കുളമായി, ക്ലാസ്സ്‌ തുടങ്ങുന്നടുവരെ ആന്റിടെ അടുത്ത് നിക്കാമെന്ന വച്ചേ, ആ പ്ലാനും സ്വാഹാ🙄🙄
ഇനിയിപ്പോ അപ്പാ പറയുന്നട് കേട്ടല്ലെ പറ്റൂ..

"ഏതായാലും ഇത്രയും ദിവസം ഇവിടെ നിങ്ങൾ  നിൽക്കണ്ട ,ലിസ്സിആന്റിക്കൊക്കെ ഒരു ബുദ്ധിമുട്ട് ആകും,   നമുക്ക് എന്നാ നാട്ടിപ്പോയിട്ട് തിരിച് വരാം മക്കളെ "....
അങ്ങനെ അവരെല്ലാം തിരിച്ചു ലിസ്സിആന്റിടെ വീട്ടിൽ ചെന്നു, ഉച്ചഭക്ഷണം കഴിഞ്ഞു, കോഴിക്കോടിനു തിരിച്ചു..

അവർ മൂന്നും യാത്രയെല്ലാം ആസ്വദിച്ചു നാട്ടിൽ തിരിച്ചെത്തി, അവരവരുടെ വീടുകളികളിലേക്കു പോയി..

"എടിയേ പ്രിയമോൾ എത്തി കേട്ടോ, നല്ല ക്ഷീണം കാണും, വേഗം വല്ലതുമുണ്ടാക്കി കൊടുക്ക്‌ " പ്രിയേടെ അപ്പച്ചൻ അമ്മയോട് പറഞ്ഞു,,

"ഓ അതൊക്കെ എപ്പോളേ റെഡിയാ, ഞാൻ എന്റെ കൊച്ചിനെയൊന്നു കാണട്ടെ, കുറച്ചു ദിവസമായില്ലേ പോയിട്ട്, ""

"നീ പോയ വിശേഷങ്ങളൊക്കെ പറയെടി മോളേ", കോളേജൊക്കെ ഇഷ്ടായല്ലോ അല്ലേ??

"അമ്മേ ഞാൻ ആകെ ടയേർഡ്ആമ്മേ..ഞാനൊന്നു കിടന്നുറങ്ങീട് എല്ലാം പറയാം... ""

നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നടുകൊന്ടു കുളിയും  ഭക്ഷണം കഴിപ്പും  കഴിഞ്ഞു നന്നായി കിടന്നുറങ്ങി,

എണീറ്റപ്പോൾ വൈകുന്നേരം ആയി..
അപ്പോൾ പ്രീതി സ്കൂൾ വിട്ട് വന്നു... അവളിപ്പോൾ പത്തിൽ ആണ്,  ഒരു ചലപില വർത്തനക്കാരിയാണ്..

കണ്ടപ്പോൾ ഓടി പാഞ്ഞു വന്നു.
"എടീ ചേച്ചി പെണ്ണെ,നീ എപ്പോഴാ വന്നേ??  നീയില്ലാണ്ട് ഒരു രസവുമില്ലായിരുന്നു...
നീ ഇവിടെങ്ങാനും പഠിച്ചാൽ പോരെ??

"അച്ചോടാ, അവിടെയൊരു ആശകണ്ടില്ലേ??
ഹ്മ്മ് നമ്മുക്ക് ആലോചിക്കാം, വാ നമുക്ക് ചായ കുടിക്കാം"...

കാപ്പികുടി കഴിഞ്ഞു, ബാംഗ്ലൂർ വിശേഷങ്ങളെല്ലാം അനിയത്തിയെ പറഞ്ഞു കേൾപ്പിച്ചു പ്രിയ...

ഇതേസമയം ആൽഫിയുടെ വീട്ടിൽ, അവനും നോബിളും കൂടെ കൂലംകഷമായ ചർച്ചയാണ്..
"ടാ,  നീയറിഞ്ഞോ,  നിന്റെ പെണ്ണ് ബാംഗ്ലൂരിൽ നഴ്സിങ്ന് ചേരാൻ പോകുവാന്നു, അവളും ഫ്രണ്ട്‌സും അഡ്മിഷൻ ഒക്കെ എടുത്തെടാ " എന്ന് നോബിൾ..

"ങേ, അതെപ്പോ??  എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ?? എന്നോട് ഒരു വാക്ക് പറഞ്ഞില്ലാലോ.. ശോ..

"നീ ഇങ്ങനെ കുന്തം  വിഴുങ്ങി ഇരുന്നോ.. അവൾ അവിടെ പോയി, അവളെ വേറെയാരെലും അടിച്ചോണ്ടു പോകും.നീ അവളോട്‌ കാര്യം പറയടാ..

"അതൊന്നും ശരിയാവില്ല, എനിക്ക് എന്തോ ഒരു ചമ്മലാ, മാത്രവുമല്ല എന്നെക്കുറിചുള്ള നല്ല ഇമേജ് പോയികിട്ടുകേം ചെയ്യും, 
"എനിക്ക് പ്രേമിച്ചു നടക്കാനൊന്നു0 താല്പര്യമില്ല, സമയമാകുമ്പോൾ വീട്ടുകാർ വഴി ആലോചിക്കാം"

ഞാനപ്പറഞ്ഞതു നോബിളിന് തീരെ ഇഷ്ടമായില്ല, "  നീ എന്നാന്നു വച്ചാൽ ചെയ്യ്, പിന്നെ കരഞ്ഞോണ്ട് വന്നേക്കല്ലു, ആട്ടെ, റിസൾട്ട്‌ വന്നല്ലോ, എന്താ നിന്റെ പരിപാടി"

എന്റെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു
"ഞാനും  അതെ കോളേജിൽ നഴ്സിങ്ന് പോകുവാ, എന്റെ പ്രിയയെ എന്നും കാണാമല്ലോ, ഇവിടുന്നവൾ പോയാൽ പിന്നെ കാണാൻ പറ്റൂലല്ലോ, വല്ലപ്പോഴെങ്കിലും കണ്ടില്ലെങ്കിൽ എനിക്ക് വയ്യാതാകും, "
ചിലപ്പോൾ കെട്ടാൻ പോകുന്ന ആളും നേഴ്സ് ആവുന്നത് അവൾക്കിഷ്ടമായിരിക്കും..

"നിനക്കെന്താടാ കിറുക്കാണോ?? പൊട്ടത്തരം പറയാതെ എണീറ്റുപോടാ "....നോബിൾ അലച്ചു..ഞാനെങ്ങും വരുന്നില്ല, നീ തന്നെ പോയി ചേർന്നാൽ മതി, അവനു എൻജിനീയർ ആയാൽ മതി, ഞാൻ ഡാഡിയോടും മമ്മിയോടും പറഞ്ഞിട്ടുണ്ട്, അവർ സമ്മതിച്ചിട്ടും ഉണ്ട്..

(നോബിളിന്റെ ഡാഡ്‌ഡിയും മമ്മയും ഗൾഫിൽ ആണ്, ഇവിടെ അവന്റെ അപ്പച്ചന്റെയും അമ്മച്ചീടേം കൂടെയാണ് അവൻ നിൽക്കുന്നട്,  അതു കൊണ്ട് മിക്കപ്പോഴും ആൽഫിയുടെ വീട്ടിലാണ്)

ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, വീട്ടുകാർ ആദ്യമാധ്യം സമ്മതിച്ചില്ല, പിന്നെ ത്രേസ്യമ്മ ടീചെരെ സോപ്പ്പിട്ടു സമ്മതിപ്പിച്ചു..

പിറ്റേ ദിവസം തന്നെ അവർ ബാംഗ്ലൂർക്കു വച്ചു പിടിച്ചു, ആ സെയിം കോളേജിൽ സീറ്റ്‌ ഫുൾ ബൂക്ഡ് ആയി പോയി, വേറെ നിവർത്തിയില്ലാത്തതു കൊണ്ടു  അതിനു കുറച്ചു അടുത്തായിട്ടു, വേറൊരു കോളേജിൽ ചേർന്നു,അവിടേം കുറച്ചു നാളു കഴിഞ്ഞേ ക്ലാസ്സ്‌ തുടങ്ങൂ,

പിന്നെ നോബിക്കു അതിനടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ശരിയാക്കി..

രണ്ടു പേരുടെയും അഡ്മിഷൻ എല്ലാം കഴിഞ്ഞു, മാത്യൂസ് സാറും ത്രേസ്സ്യമ്മ ടീച്ചറും, നോബിളും, ആൽഫിയും കോഴിക്കോട് നു തിരിച്ചു, ഒരു മാസം കഴിഞ്ഞു, തങ്ങളുടെ ജീവിതഗതി മാറുന്ന ബാംഗ്ലൂർ എന്നാ ഉദ്യാനനഗരിയയിലെ ജീവിതവും സ്വപ്നം കണ്ടു, അവർ നാട്ടിലേക്കു തിരിച്ചു...
********

ബാംഗ്ലൂരിൽ നിന്നും തിരിച്ചു വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ചയായിരുന്നു,( അവർ ബാംഗ്ലൂരിൽ  കറങ്ങാനൊന്നും നിന്നില്ല, കാരണം പെങ്ങളായ അന്നയെ അമ്മാച്ചന്റെ വീട്ടിലാക്കിയിട്ടാണ് അവർ പോയതു)

 രാവിലത്തെ കുർബാന കൂടാൻ ആൽഫിയും പപ്പയും മമ്മയും അന്നയും റെഡി ആയി..
അവൻ മനസ്സിലോർത്തു,  "ഇന്ന് പള്ളിയിൽ ചെല്ലുമ്പോൾ പ്രിയയെ കാണണം, താനും ബാംഗ്ലൂറിലേക്കു വരുവാണെന്നു പറയണം,.. അവളുടെ റീയാക്ഷൻ അറിയാം...

പ്രിയേം , പ്രീതിയും നിഷയും നേരത്തെ എത്തിയിരുന്നു, ആൾക്കാർ വരുന്നേയുള്ളൂ, അവർ പാടാനുള്ള പാട്ടൊക്കെ പ്രാക്റ്റീസ് ചെയ്യുന്നുണ്ട്, ആൽഫിയും പ്രിയയും ആണ് മുഖ്യ ഗായകർ, നല്ല സ്വരമാണ് രണ്ടുപേരുടെയും...
ആൽഫിയും അവരുടൊപ്പം ചേർന്നു..

"ആൽഫി, കഴിഞ്ഞ ദിവസം നിങ്ങളെ പ്രാക്ടീസ് നു കണ്ടില്ലല്ലോ, ഇവിടെങ്ങും ഇല്ലായിരുന്നോ??? ഓർക്കസ്ട്ര ചേട്ടൻ ചോദിച്ചു,

"ഞാനും നോബിളും എല്ലാരും കൂടെ, ബാംഗ്ലൂർ വരെ ഒന്നു പോയിരുന്നു, "

"അതെന്തിനാടാ,??  ചുമ്മാ കറങ്ങാൻ പോയതാണോ?

അല്ല  ചേട്ടാ, "ഞാനവിടെ നഴ്സിങ്ന് അഡ്മിഷൻ എടുക്കാൻ പോയതാ, "

"ങേ,  നീയല്ലേ കുറച്ചു നാളു മുൻപ്, കേരളം വിട്ടു വേറെവിടെയും പോണില്ല, ഇവിടുത്തെ കോളേജിൽ ഡിഗ്രിക്ക് ചേരാൻ പോകുവാന്നു, എന്നിട്ടിപ്പോ എന്തു പറ്റി??

"ഓ, അതു ചേട്ടാ ഞാനും കുറെ ആലോചിച്ചു, പഠിച്ചിട്ടു പെട്ടന്ന് ജോലി കിട്ടുന്ന കോഴ്സ് ഏതേലും ചെയ്യാമെന്ന്, അങ്ങനെ നഴ്സിങ്ന് പോകാമെന്നു വച്ചേ, അവിടെ നല്ല കോളേജ് ഒക്കെ ഉണ്ടല്ലോ, പിന്നെ അവിടെ തന്നെ ജോലിക് കേറാം..

അതു കേട്ടോണ്ട് നിന്ന നോബിൾ ആൽഫിയുടെ ചെവിയിൽ മന്ത്രിച്ചു, "ഉവ്വ ഉവ്വേ, പള്ളിയിലാണെന്നുള്ള ബോധം വല്ലോ ഉണ്ടോ" ഇങ്ങനെ നുണ പറയാൻ..

അയ്യേ, ആൽഫിക്കു വേറെ കോഴ്സ് ഒന്നും കിട്ടീലെ ചേരാൻ??  നിഷേടെ വക..
"നിങ്ങളും അവിടെ പോയകാര്യമോ, കോഴ്സിന് ചേർന്നതോ ഞങ്ങളോടും പറഞ്ഞില്ലല്ലോ, ആ എനിക്കിഷ്ടമാണ് നഴ്സിംഗ്, അതിനെന്താ ഒരു കുഴപ്പം??

നിഷ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല..

പ്രിയ പിന്നെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലാത്തതുപോലെ പാട്ടിൽ ശ്രദ്ധിച്ചിരുന്നു..

ഈ സമയമെല്ലാം ആൽഫി പ്രിയയെ അവളറിയാതെ നോക്കിക്കൊണ്ടിരുന്നു,  അവളുടെ നോട്ടം അവന്റെ നേരെ വരുമ്പോൾ അവന്റെ ദൃഷ്ടി അവളിൽ നിന്നും മാറ്റിക്കൊണ്ടിരിന്നു,

നിഷയ്ക്ക് ഇടയ്ക്കു ചെറിയ സംശയം തോന്നി,
പള്ളിയിൽ ആയതുകൊണ്ട് പ്രിയയോട് ഒന്നും പറയാനും പറ്റുന്നില്ല,
ഇവന് എന്തൊക്കെയോ ഒരു മാറ്റം ഉള്ളപോലെ ഉണ്ടല്ലോന്ന് അവളോർത്തു..

നല്ല അസ്സല് പാട്ടു കുർബാന ആയിരുന്നു, ആൽഫിയും, നോബിളും, നിഷയും പ്രീതിം, പ്രിയേം എല്ലാരും നല്ല സന്തോഷത്തിലായിരുന്നു, 

നല്ലതു പോലെ പാടി.. സ്വരമാധുര്യമോടെയുള്ള ഗാനാലാപനം കേട്ടു അവിടെ കൂടിയവരുടെ മനസും ഹൃദയവും നിറഞ്ഞു...

പള്ളി കഴിഞ്ഞു, പിരിയാൻ നേരം പ്രിയയോട് ആൽഫി, "പ്രിയേ,  ഇന്നെന്തു പറ്റി, സുഖമില്ലേ?? 
താനൊന്നും മിണ്ടുന്നില്ല, അതു കൊണ്ടു ചോദിച്ചതാ, "
"ഏയ്, ഒന്നുമില്ല,,
നീ എന്നാ ബാംഗ്ലൂർക്കു പോകുന്നെ??

അടുത്ത മാസാദ്യം, എന്റെ ഉപ്പാപ്പന്റെ വീട് അവിടെയുണ്ടല്ലോ, അവിടെ പോയിട്ട്, അവിടെ നിന്നും കോളേജിലേക്ക് കേറും, ചിലപ്പോൾ അവിടെത്തന്നെ തുടരും, കോളേജിന്‌അടുത്തല്ലേ, ഹോസ്റ്റൽ റൂം എടുക്കില്ല, മിക്കവാറും...

"ഓക്കേ എന്നൽ പിന്നെ കാണാം, അതും പറഞ്ഞു പ്രിയ തിരിഞ്ഞു നടന്നു, പ്രീതി അവളുടെ ഫ്രണ്ട് ന്റെ ഒപ്പം വീട്ടിലേക്കു നടന്നു..
" ചേച്ചി ഞാനങ്ങു നടക്കുവാ, നീ വന്നേക്കു "..
ശരിയെടി,.. നിഷയാണ്..

പോകുന്ന വഴി, നിഷ പ്രിയയോട്,
"ടീ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്??
എന്താടി??
"അവനില്ലേ, ആ ആൽഫി, അവൻ നിന്നെ ലൈൻ വലിക്കുവാന് തോന്നുന്നു, പാട്ടു പാടുമ്പോഴെല്ലാം അവൻ നിന്നെ തന്നെ നോക്കിയിരുന്നു, വേറെ ആരേലും അവനെ നോക്കുമ്പോൾ അവൻ നോട്ടം മാറ്റും..

പ്രിയ.. "നിനക്ക് വെറുത തോന്നുന്നതാ, ഞാൻ പാടുന്നത് ശ്രദ്ധിച്ചതായിരിക്കും" എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല..

"ആ, അങ്ങനെ ആയാൽ അവനു കൊള്ളാം, പൊടിമീശക്കാരന്റെ ഒരു ആഗ്രഹമേ ""..എന്നു നിഷ്..

ഇക്കാര്യം തന്നെയാണ് നോബിളും ആൽഫിയോടു ചോദിച്ചത്,

"ടാ നി ശ്രദ്ധിച്ചോ, അവളു നിന്നെ മൈൻഡ് ചെയ്യാതെ നിന്നതു, എനിക്കെന്തോ അവൾക്കു നിന്നോട് താല്പര്യമില്ലാതുപോലെ,..

" ഒന്നു പോടാ,  അവള് നല്ല കുട്ടിയാ, ചിലപ്പോ എന്നെപോലെ മനസിലുണ്ടാവും, സമയമാകുമ്പോൾ കാർനൊമാരെകൊണ്ട് ചോദിക്കാനും പറയാനുമായിരിക്കും അവളുടെയും ഇഷ്ടo..

എന്റെ മറുപടി അവനു ദഹിച്ചില്ല..

വേഗം പോകാം, വിശക്കുന്നു.. അവൻ പറഞ്ഞു..
" ടീച്ചറമ്മ യുടെ കൈപുണ്യത്തിൽ ഉണ്ടാക്കിയ വല്ലോം കഴിക്കാം,

നോബിളിന്റെ അപ്പച്ചനും അമ്മച്ചിയും പതുക്കെ നടന്നു വരുന്നുണ്ടായിരുന്നു
"ടാ, നീ വീട്ടിലൊട്ടല്ലേ,??
ഇല്ലപ്പച്ച, ഞാൻ പിന്നെ വരാം..
" ഇവനെ ആണ്ടിലും സംക്രാതിക്കുമേ വീട്ടി കാണു,, എപ്പോഴും കറക്കം തന്നെ,,, പ്രായം അതല്ലേ.. " ഇപ്പോഴത്തെ പിള്ളേരല്ലേ..

ആൽഫി നിന്നു ചിരിച്ചു..
"നീ, എന്താ ഇളിച്ചോണ്ട് നിക്കുന്നെ??
വാ ഇങ്ങോട്ടു വേഗം,  നോബിൾ ആൽഫിയെ ഉന്തിത്തള്ളി നടത്തി,  വീട്ടിലെത്തി...

"വിശന്നു കണ്ണ് കാണാൻ വയ്യ ടീച്ചരമ്മേ, എന്തേലും തായോ "..
"ടീ, അന്നേ, ഒന്നു പതുക്കെ തിന്നടി,
"ഒന്നു പോ നോബിച്ചായ.തിന്നാനും  സമ്മതിക്കൂല്ല..അന്നമോൾ, (അവള് ഇപ്പോൾ എട്ടാം തരത്തിലാണ്..)

"ഇന്നാടാ നോബിളെ, പുട്ടും കടല കറിയും, ആവശ്യത്തിന് എടുത്തു തിന്ന്, "
ടീച്ചറമ്മ പാത്രo എടുത്തു വച്ചു..

"അമ്മേ ഞാൻ ഇത്തിരി കഴിഞ്ഞു കഴിച്ചോളാം, ആൽഫി പറഞ്ഞു,
"അതെന്നാടാ, എനിക്ക് ഒരു കമ്പനി താടാ.. ഞാൻ  തന്നെയിരിക്കുവല്ലേ..
"എന്നാ ശരി, നീ കരയണ്ട, ഞാനും കഴിച്ചേക്കാം.."..

എല്ലാരും കൂടെ ബ്രെക്ഫാസ്റ് ഒക്കെ കഴിച്ചു, പല കാര്യങ്ങൾക്കായി പിരിഞ്ഞു..

പ്രിയയും വീട്ടുകാരും, പ്രഭാതഭക്ഷണം കഴിഞ്ഞു, സൊറ പറഞ്ഞിരുന്നു .

"അമ്മേ, ഞാനിറങ്ങുന്നു, ആതിയുടെ വീട്ടിലുടെ ഒന്നു കേറണം..നിഷയാണ്..

ഞാനും പൊയിട്ട് വരാമെന്നു പറഞ്ഞു പ്രിയയും ഇറങ്ങി..

അങ്ങനെ അവർക്കെല്ലാം ബാംഗ്ലൂർ പോകേണ്ട സമയമായി..

എല്ലാരും സാധനങ്ങൾ എല്ലാo പാക്കിങ് തുടങ്ങി..അച്ചാറും, ചമ്മന്തിപൊടി അങ്ങനെ പലതും, വീട്ടിൽ നിന്നു മാറി നിക്കുന്നത് കൊണ്ടു, അമ്മമാർക്ക് ആധിയാണ്..അവർക്കു കെട്ടിപൊതിയുന്നതൊന്നും തൃപ്തി ആകുന്നില്ല..

പ്രിയേടെ പപ്പാ പറഞ്ഞു.
"എല്ലാം അവിടെ വാങ്ങിക്കാൻ കിട്ടും, ആവശ്യര്യത്തിനു കെട്ടിപൊതിഞ്ഞാൽ മതി ".
അതു കേട്ടു മമ്മീടെ മുഖം വാടി..
"സാരമില്ലടീ, നീ വിഷമിക്കണ്ട, ഞാൻ ചുമ്മാ പറഞ്ഞതാ.." നീ എടുത്തു വച്ചോ..നമ്മുടെ മക്കൾക്കല്ലേ..

രണ്ടു ദിവസം കഴിഞ്ഞ്, എല്ലാരും കുടുംബസമേതം ബാംഗ്ലൂർക്കു മക്കളെ വിടാൻ റെഡി ആയി..

(തുടരും )
രചന : ആശ

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ....
To Top