പ്രിയമാനസം, Part: 2

Valappottukal
പ്രിയമാനസം

പാർട്ട്‌    2

ഇടയ്ക്കു ഡാവുമോന്റെ  ഒച്ചകേട്ട് പ്രിയ ഞെട്ടി എണീറ്റു   " ഡാഡ, ഡാഡ",എന്നു പറഞ്ഞു അവൻ  ഒന്ന് എണീറ്റിരുന്നു,   പിന്നെ തിരിഞ്ഞു കിടന്നുറങ്ങി, അവന്റെ  പ്രിയപ്പെട്ട അപ്പയെ സ്വപ്നം കണ്ടു കാണും, പാവം എന്ത് ചെയ്യാനാ...

 പ്രിയ നെടുവീർപ്പെട്ടു,  എന്താ ഞാൻ ചെയ്യാ എന്റെ കർത്താവെ, മക്കളെ കാത്തോളണേ, അവർക്കു വേണ്ടിയാ ഞാനിപ്പോ ഈ പരീക്ഷണത്തിന് മുതിർന്നേ, അറിയാല്ലോ, എല്ലാം അങ്ങേൽപിക്കുവാ, എന്നെ സ്നേഹിക്കുന്നപോലെ എന്റെ കുഞ്ഞുങ്ങളെയും സ്നേഹിക്കാൻ  ആൽഫിക്ക് കഴിയണേ എന്റെ കർത്താവെ "!!

അങ്ങനെ ഇരുന്നു എപ്പോഴോ ഒന്ന് മയങ്ങി അവൾ..

കുട്ടികളുടെ ഒച്ചയും ബഹളയും കേട്ടുകൊണ്ടാണ് പിറ്റേന്ന് പ്രിയ  ഉണർന്നത്..

വാതിൽപ്പടിയിൽനിന്നു  നോക്കുമ്പോൾ  അവളുടെ അപ്പച്ചനെയും  അമ്മയെയും പിന്നെ ടീച്ചറമ്മയുടെ  കയ്യിൽ  തൂങ്ങിവരുന്ന  ദിയമോളെയും,  ആൽഫിയുടെ കൂടെ  നിൽക്കുന്ന ഡാവുനെയും ആണ് കണ്ടത്,

ഇവനിത്ര പെട്ടെന്ന് ആൽഫിയുമായ് കൂട്ടായോ??  കുഞ്ഞുങ്ങളല്ലേ അവർക്ക് എല്ലാം വേഗന്ന് സാധിക്കൂലോ...

 ഒരു നിമിഷം ആൽഫിയുടെ കണ്ണുകളുമായി ഇടഞ്ഞു, എന്തോ ഒരു വല്ലായ്മ തോന്നി, പ്രിയ പെട്ടന്ന് നോട്ടം മാറ്റി, അത് പക്ഷേ അവന്റെ  മനസിനെ വേദനിപ്പിച്ചു.

എന്നെ എപ്പോഴാണാവോ ഒന്ന് മനസ്സിലാക്കാനോ സ്നേഹിക്കാനോ അവൾക്കു സാധിക്കുക,

അവളുടെ  ഇരുപ്പു കണ്ടിട്ടു അവളുടെ അമ്മ അടുത്ത് വന്നവളോട് പറഞ്ഞു,
" നീ എന്താ ആലോചിചോണ്ടിരിക്കുന്നെ??  എണീറ്റു പോയി ഫ്രഷ്‌ ആയിട്ട് വാ, ടീച്ചറമ്മയെന്ത് വിചാരിക്കും"?

, "ഞാൻ പിള്ളേർക്ക് എന്തേലും കൊടുക്കാൻ നോക്കട്ടെ"..അമ്മ എണീറ്റു പോയി..
ടീച്ചറമ്മയും എന്റെമ്മേം നേരത്തെ മുതലേ നല്ല കൂട്ടാണ്, അവർക്കു ഞങ്ങളെ ത്തമ്മില് നേരത്തെ ഒന്നിപ്പിക്കണമെന്നുണ്ടായിരുന്നു..പക്ഷേ നടന്നില്ല....

അവൾ വേഗം പോയി കുളിച്ചു റെഡി ആയിവന്നു,

അവൾ വരുമ്പോളേക്കും ആൽഫി ഭക്ഷണം കഴിച്ചു എങ്ങോട്ടോ പോകാനായിറങ്ങി, അപ്പച്ചനോടും അമ്മയോടും എന്തോ പറഞ്ഞോണ്ട് തിരിഞ്ഞതു എന്റെ   മുഖത്തോട്ടും, ഒന്നു പുഞ്ചിരിച്ചു, അവനെ അഭിമുഖികരിക്കാൻ  ബുദ്ധിമുട്ടു തോന്നി, എനിക്കെന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വരണോ എന്നു ചോദിച്ചു, ഒന്നും വേണ്ടായെന്നു ചുമൽ കുലുക്കികാണിച്ചു.

എനിക്ക് ശ്വാസംമുട്ടുന്ന പോലെ തോന്നി, എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നുന്നു..പക്ഷെ കാലുകൾ ഉറച്ചു പോയ പോലെ....

അമ്മ പിള്ളേർക്കു ഫുഡ് കൊടുത്തു കഴിഞ്ഞു, അവരെ കളിക്കാൻ വിട്ടു, അവരോടൊപ്പം ടീച്ചറമ്മയും കൂടി..

" മോളെ, നീ ഇങ്ങനെ വിഷമിച്ചാൽ ഞങ്ങൾ എങ്ങനെ തിരിച്ചു വീട്ടിലോട്ട് പോകും, എന്തു മനസമാധാനം ഉണ്ടാകും, ഒന്നും മറക്കാൻ എളുപ്പമല്ല എന്നു അമ്മക്ക് അറിയാം, എങ്കിലും നിന്നെയും മക്കളെയും പൊന്നു പോലെ നോക്കുന്നവരല്ലേ ഇവിടുള്ള ആളുകൾ, എനിക്ക് ഉറപ്പുണ്ട് നീ ഞങ്ങടെ പഴയ പ്രിയപ്പെട്ട കുഞ്ഞായി മാറും,  അധികം താമസിയാതെ തന്നെ," അമ്മയുടെ കണ്ണു നിറഞ്ഞു..

അപ്പച്ചനും അമ്മയും പോകാനായി ഇറങ്ങി,

" നീയും ആൽഫിയും പിള്ളേരും കൂടെ അങ്ങോട്ടേക്ക് ഇറങ്ങു , ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാണ്ട്, കേട്ടോ, മിടുക്കിയാകണം"..
"ഈ മാസാവസാനം പ്രീതിയൊക്കെ വരുന്നുണ്ട്"
അവളൊരു മാസത്തെ ലീവുണ്ടന്ന് പറഞ്ഞു,

" എന്നെയും വിളിച്ചിരുന്നു അമ്മേ,  അധികം സംസാരിച്ചില്ല, കല്യാണത്തിന് വരാത്തതിന് ക്ഷമ ചോദിച്ചു,  ലീവ് ന്റെ പ്രശ്നമാണ് എന്ന് പറഞ്ഞു",..അതിനു ഇതൊരു ആഘോഷമാക്കാനും അർമതിക്കാനും ഇതെന്റെ ആദ്യത്തെ... അവൾക്കു മുഴുമിപ്പിക്കാൻ സാധിച്ചില്ല, എന്തോ ഒരു തിക്കുമുട്ടൽ..കരഞ്ഞു പോയി,  അതു കണ്ടു അമ്മയും ചാച്ചനും കരഞ്ഞു,,

" എന്റെ കുഞ്ഞേ നീയിങ്ങനെ കരഞ്ഞു വിഷമിക്കല്ലേ, എല്ലാം ശരിയാകും, ജീവിതത്തെ അതിന്റെ രീതിയിൽ തന്നെ കാണണം, ഒന്നും നമ്മുടെ കയ്യിലല്ലോ, നമുക്ക് പ്രാർത്ഥിക്കാം".
അങ്ങനെ അവരും പോയി..

(പറയാൻ മറന്നു, എന്റെ അനിയത്തി പ്രീതി ന്യൂസിലാൻഡിൽ ആണ്, രണ്ടു കുട്ടികളും ഹസ്ബൻടുമായ് അവിടെ സെറ്റൽ ആയി കുറച്ചു വർഷമായി ) ഞങ്ങളൊന്നിച്ചുള്ള നാളുകൾ ഓർമയിൽ ഓടി കളിച്ചു.. പെട്ടന്ന് അവളെയൊന്നു കാണണമെന്ന് തോന്നി..

പുറകിൽ നിന്നും എന്റെ മുടിയിൽ തലോടിക്കൊണ്ട് ടീച്ചറമ്മ പറഞ്ഞു, " മോളെ എത്ര നാളായി ഞാൻ മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹമാണ് ഇന്നലെ സാധിച്ചത്..ശരിക്കും പറഞ്ഞാൽ നിങ്ങൾ പ്ലസ്ടു വിനു പഠിക്കുമ്പോൾ തൊട്ടു, പക്ഷേ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ ഇങ്ങനൊന്നുമല്ലായിരുന്നു ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും"

"ഇവിടുത്തെ അപ്പക്ക് അതൊരു തീരാദുഃഖമായിരുന്നു..ഇപ്പോഴെങ്കിലും നിങ്ങൾ ഒന്നിച്ചത് കണ്ടു സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും"..

"ടീച്ചരമ്മേ ടീച്ചരമ്മേ, എനിക്ക് അപ്പച്ചവീട്ടി പൊനം, ഇപ്പൊ പോനം,  അല്ലേല് എവിടേലും പാര്ക്കില് പോനം, ഇവിടപ്പിടി മടുത്തു",
അടിച്ചു പിടിചോടോടിവന്നു ടീചരമ്മയെ കെട്ടിപിടിച്ചോണ്ട്  ഡാവുട്ടൻ പറഞ്ഞു..
അതു കണ്ടവൾ കുട്ടികളെ ശാസിച്ചു,,

"കന്റോ ടീച്ചരമ്മേ, ഈ അമ്മ ഇങ്ങനെ, എപ്പോലും വയ്ക്കുപറയും, എവിടേം കൊണ്ടോവില്ല"..അവൻ നിന്നു ചിണുങ്ങി,, ഇവന്റെ കൊഞ്ചല് കണ്ടില്ലേ, അഞ്ചു വയസായി, എന്നിട്ടും..എന്നവളോർത്തു..

"അമ്മച്ചിടെ പൊന്നുമോനെ അമ്മച്ചി കൊണ്ടാവോലോ,  ഇനി മക്കൾ എന്നെ അമ്മച്ചീന്ന് വിളിച്ചാ മതിട്ടോ, അമ്മച്ചിക്ക് അതാ ഇഷ്ടം"...

"ആഹ് ശരി അമ്മച്ചി, ന്നാ വാ വേഗം പോകാം, അല്ലെങ്കിൽ ഇപ്പ  പാർക്ക്‌ അടക്കും, വാടി മോളേ, ദിയ മോളേ", മോളുട്ടി പ്രിയേടെ ഉടുപ്പേൽ പിടിച്ചുവലിച്ചു കളിക്കുവായിരുന്നു..         

" അമ്മേ ഒന്നഹ് വേഗം റെഡി ആക്‌.."
അവൾ അവരെ രണ്ടിനെയും വേഗം റെഡി ആക്കി,

ഇനിയെന്തു എന്നരീതിയിൽ ടീച്ചരെ നോക്കി,
"ഞാൻ ഇവരേം കൊണ്ടു പോയിട്ട് പെട്ടെന്ന് വരാം, രാധ ഇവിടുണ്ടല്ലോ, അതും പറഞ്ഞു അവരിറങ്ങി,

( വീട്ടിലെ എല്ലാകാര്യത്തിനു0 രാധയുണ്ട്  ഒത്തിരി നാളുകളായി അവിടെ സഹായത്തിനുണ്ട്, എല്ലാ പണിയും ചെയ്തോളും..)

കുറച്ചു നേരം അവരെ ചുറ്റിപറ്റി നിന്നു അവൾ റൂമിലേക്ക്‌ പോയി...

ഫ്രഡി പോയേപ്പിന്നെ അവൾ രണ്ടുവർഷമായി അവളുടെ വീട്ടിലായിരുന്നു..
അവളാലോചിച്ചു ഇതിപ്പോ ആൽഫിയുടെ റൂമിൽ എങ്ങനാ തന്നെ ഇരിക്കുന്നെ, ആകെ ഒരു തിക്കുമുട്ടൽ..

ഇന്നലെ വൈകുന്നേരം ഇതിനകത്തോട്ട് ഒന്ന്  കേറിയതേയുള്ളൂ, അന്നേരം മുതൽ പിള്ളേരുടെ കൂടെയായിരുന്നു, ഒന്നും ശ്രദ്ധിച്ചില്ല. നല്ല വൃത്തിയുള്ള അത്യാവശ്യം വലുപ്പമുള്ള മുറിയായിരുന്നു..

അവിടെ എല്ലാം അടുക്കും ചിട്ടയോടും കൂടെ വച്ചിട്ടുണ്ട്, കുറച്ചു ബുക്സ് ഒരു ചെറിയ ഷെൽഫിൽ അടുക്കിവച്ചിരുന്നു..
അപ്പോളാണ് അവളതു കണ്ടത്...

അവളതു എടുത്തുപിടിച്ചു, കുറച്ചൂടെ അടുത്തു വച്ചു നോക്കി, പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോൾ പള്ളിപെരുന്നാളിന്‌ നാടകം കളിച്ചപ്പോഴെടുത്ത യൗസേഫ്ഉം മാതാവും!!
ഞാനും ആൽഫിയും🙃🙃,,, !!!
ഫ്രെയിം ചെയ്തു വച്ചേക്കുന്നു..എന്റമ്മോ...ഇവനിത്രക്കും  വട്ടായിരുന്നോ.😇

കഴിഞ്ഞു പോയ  കൗമാരയൗവന കാലത്തേക്ക് പ്രിയ  മനസിനെ ഒന്നോടിച്ചു....

------------------------------------------------------------------

എടി പ്രിയേ, നീ ഇതു എന്തു ഭാവിച്ചാ??  "നന്നായിട്ടൊന്നു ആലോചിച്ചു നോക്കിയേ, പിന്നീട് ദുഃഖിക്കേണ്ടിവരും"...നിഷയാണ്,

"ആ ശരിയാടി, നമുക്ക് മൂന്നു പേർക്കും നന്നായി എൻജോയ് ചെയ്യാൻ പറ്റുന്ന കോഴ്സ് മതിയെടാ,  ഈ നഴ്സിംഗ് ഒക്കെ അറുബോറാടി " ആതിരയുടെ വക,,

"നിർത്തുന്നുണ്ടോ രണ്ടാളും, നിങ്ങൾക് വേണ്ടെങ്കിൽ വരണ്ട, ഞാൻ തന്നെ പൊയ്ക്കോളാം"..എന്നു ഞാൻ..

പ്ലസ്ടു റിസൾട്ട്‌ വെയിറ്റ് ചെയ്യുവാ നമ്മുടെ തരുണീമണികൾ,  അതു കഴിഞ്ഞു എന്തു പഠിക്കണം എവിടെ ജോയിൻ ചെയ്യണം, ഈ കാര്യങ്ങളെക്കുറിച്ചു ഡിസ്കഷൻ ആണിവിടെ നടക്കുന്നെ....

പ്രിയക്ക് കുറച്ചായി ഒരു നേഴ്സ് ആവനാണിഷ്ടം, പക്ഷേ അവളുമാർക്ക് എഞ്ചിനീയർമാരാകണം..എന്നാലോ പ്രിയ ഇല്ലാതെ എങ്ങോട്ടും പോകില്ല, കാരണം അവളാണല്ലോ ഗാങ് ലീഡര്..

എന്തോ നഴ്സിംഗിനോട് വല്ലാത്തൊരു താല്പര്യം.ഞാനതിന് തന്നെയെ പോകുന്നുള്ളൂ എന്നു വാശി പിടിച്ചു നിന്നു,  അതുകാരണം അവരുടെ രണ്ടു പേരുടെയും വീട്ടുകാരും  അവരെ എന്റെകൂടെ തന്നെ നഴ്സിങ്നു ചേർക്കാൻ തീരുമാനിച്ചു..

അന്നേരം  ദാ,  അടുത്ത കൺഫ്യൂഷൻ!! ബാംഗ്ലൂർ വേണോ ചെന്നൈ വേണോ, അവസാനം കോഴിക്കോട് നിന്നും ബാംഗ്ലൂർ ആണ് അടുത്തു, അതു കൊണ്ട് ബാംഗ്ലൂർ തന്നെ  ഉറപ്പിച്ചു..

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ റിസൾട്ട്‌ വന്നു, എല്ലാർക്കും നല്ല മാർക്കുണ്ട്, പിന്നെയും  നിഷും ആതിയും കൂടെ പ്രിയയെ എരിവുകേറ്റാൻ തുടങ്ങി, പക്ഷേ അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു..

പ്രിയയും, നിഷയും, ആതിയും കൂടെ നിഷയുടെ  പപ്പേടേം മമ്മേടേം കൂടെ ബാംഗ്ലൂർക്കു തിരിച്ചു,,
അവിടെ അവരുടെ കസിൻസ് ഉണ്ട്, അവർ ഞങ്ങളെ അഡ്മിഷനും മറ്റും സഹായിക്കുമെന്നേറ്റു, 

ബസിനാണു പോയത്, വായിനോക്കി,  വഴിനോക്കി, പ്രകൃതിഭംഗി ആസ്വദിച്ചും ഞങ്ങൾ ബാംഗ്ലൂരിൽ എത്തി, നിഷയുടെ അങ്കിളും ആന്റിയും കൂടെ ഞങ്ങളെ സ്വീകരിച്ചു...

അതൊരു വെള്ളിയാഴ്ച ആയിരുന്നു, അഡ്മിഷൻ എടുക്കാൻ തിങ്കളാഴ്ചയെ ഇനി പറ്റൂ, അതുകൊണ്ട് രണ്ടു ദിവസം അവിടെ നിന്നും അടിച്ചുപൊളിക്കാൻ തീരുമാനിച്ചു, 

ശനിയും ഞായറും ആന്റിയും അങ്കിളും ഫ്രീ ആയിരുന്നതുകൊണ്ട് ബാംഗ്ലൂർ മുഴുവൻ ചുറ്റിയടിച്ചു, ആസ്വദിച്ചു,, എല്ലായിടവും കണ്ടു മതിയായില്ല..

നിഷ പറഞ്ഞു "എത്ര പെട്ടന്നാ രണ്ടു ദിവസം പോയതു, ഞാൻ പപ്പയോടു ചോദിച്ചു നോക്കട്ടെ, അഡ്മിഷൻ എടുത്തു കഴിഞ്ഞു, ക്ലാസ്സ്‌ തുടങ്ങുന്നതു വരെ ഇവിടെ നിക്കട്ടെയെന്നു, ചിലപ്പോൾ സമ്മതിക്കുയ്ക്കുമായിരിക്കും"..

"എന്നാ നീ പോയി ചോദിച്ചുനോക്ക്, ഓക്കേ പറയുവാണെങ്കിൽ  ഞങ്ങൾ വീട്ടിൽ വിളിച്ചു പറഞ്ഞു പെർമിഷൻ മേടിച്ചോളാം", ആതിയാണ്‌.

 "എന്താ പ്രിയേ, അതു പോരെ "??

 "ഹ്മ്മ്, രണ്ടും കൂടെ എന്താന്ന് വച്ചാൽ ചെയ് "
 "എന്തിനും ഞാൻ റെഡ്യാ "..

 നിഷ് ചാടിത്തുള്ളി പോയി, "അവൾക്കങ്ങനെ തുള്ളാല്ലോ, അവളുടെ കൂടെ വീടല്ലേ ഇതു, നമുക്കതു പറ്റുലല്ലോ അല്ലേടി"??  ആതിയുടെ പരിഭവം,,,😳😐😐

 "നിനക്കെന്തിന്റെ കേടാ??,  തുള്ളണമെങ്കില് അങ്ങോട്ട് മാറി നിന്നു തുള്ളു, ആരും കെട്ടിയിട്ടില്ലല്ലോ, 😡😠😠

 ഇവക്കിതു എന്തു പറ്റി..🙄🙄 ആതിയുടെ മുഖം വാടി, വിഷമിച്ചു,

 അതു കണ്ടു പ്രിയ പറഞ്ഞു,  " ടീ എനിക്ക് ഭയങ്കര തലവേദന ആടി, അതാ അങ്ങനെ പെട്ടെന്ന് പറഞ്ഞേ, സോറിടീ, ""

 "ഇത്തവണ ക്ഷമിച്ചു, പോട്ടെ വേദനിച്ചിട്ടല്ലേ..ഞാൻ ബാം പുരട്ടിത്തരാം"
 ആതി ബാം പുരട്ടിത്തന്നു, പുതപ്പെടുത്തു പുതപ്പിച്ചു,

 "നീ കുറച്ചു നേരം കിടന്നോ, ഞങ്ങൾ പിന്നെ വരാം," അവൾ വാതിലടച്ചു പോയി..

  രാത്രി ഫുഡ് കഴിക്കാൻ വിളിച്ചിട്ടും അവൾ എണീറ്റില്ല, വയ്യാന്നു പറഞ്ഞു കിടന്നു, അവൾക്കു മൈഗ്രൈൻ തലവേദന ഇടക്ക് വരാറുണ്ട്, അപ്പോഴെല്ലാം ഇങ്ങനെയാണവൾ, അതുകൊണ്ടാരും അവളെ ഒന്നിനും നിർബന്ധിച്ചില്ല..

രാവിലെ എല്ലാരും ഫുഡ് കഴിച്ചു റെഡി ആയി,  നിഷയുടെ പപ്പാ പറഞ്ഞു, "നമുക്ക് അഡ്മിഷൻ എടുത്തു കഴിഞ്ഞു, ക്ലാസ്സ്‌ എന്നത്തേക്ക് തുടങ്ങുമെന്ന് ചോദിക്കാം, കുറച്ചു ദിവസത്തെ താമസമേ ഉള്ളെങ്കിൽ നിങ്ങളെ ഇവിടാക്കാം..അഥവാ ക്ലാസ്സ്‌ തുടങ്ങാൻ വൈകുമെങ്കിൽ നാട്ടിൽ പോയിട്ട്, പിന്നെ വരാം, എന്താ അതുപോരെ പിള്ളേരെ ?? "

മൂവരും തലയാട്ടി,, ഒരു ഉഷാറില്ലാത്തതു പോലെ..
നിഷ് കുശുകുശുത്തു, "ഇവിടെത്തന്നെ നിക്കാൻ പറ്റിയാ മതിയായിരുന്നു,, ഇവിടെല്ലാം കറങ്ങിമരിക്കണം "..😬😬😬

പ്രിയയും ആതിയും ഇവക്കെന്താ വട്ടായോ എന്ന തരത്തിലൊരു നോട്ടം നോക്കി,,
രാവിലെ പ്രിയ ഫ്രഷ്‌ ആയിരുന്നു, തലവേദനയൊക്കെ പമ്പ കടന്നു.

അങ്ങനെ അവരെല്ലാം കൂടെ ബാംഗ്ലൂറിലെ പ്രശസ്തമായ പ്രൈവറ്റ് മെഡിക്കൽ കോളേജിലേക്ക് വിട്ടു,,  അവിടെച്ചെന്നു കേറിയപ്പോൾ തന്നെ കണ്ടു, നീളൻ ക്യു,
പല വിഭാഗത്തിലേക്കുള്ള എൻട്രൻസ് നടക്കുന്നു, അവർ നഴ്സങ്ങിന്റെ അഡ്മിഷൻ നടക്കുന്നിടത്തേക്ക് ചെന്നു, പേപ്പേഴ്സ് ഒക്കെ സബ്‌മിറ്റ് ചെയ്തു,  ഹാളിലേക്ക് കയറി, 
ഈ പരീക്ഷ പാസായാൽ മാത്രമേ അവിടെ എടുക്കു, റെക്കമണ്ടേഷനോ, കാശു കൊടുത്തു കേറലോ ഇവിടെ നടക്കില്ല, കന്യാസ്ത്രീകളുടെ നടത്തിപ്പിലാണ്..

അതുകൊണ്ടാണ് മൂന്നിന്റേയും മാതാപിതാക്കൾ ഈ കോളേജ് തന്നെ സെലക്ട്‌ ചെയ്തേ...

മൂന്നു പേരും തംസ് അപ്പ് ഒക്കെ കാണിച്ചു, അവനവന്റെ സീറ്റിലേക്ക് പോയിരുന്നു....

(തുടരും)

രചന :    ആശ ജോൺ

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ....
To Top