വിശ്വഗാഥ💕
ഭാഗം- 28
മഹാദേവാ... എന്റെ വിശ്വാ...
ഗാഥ മനം നൊന്ത് ഭഗവാനെ പ്രാർത്ഥിച്ചു.
"എന്താ ഡോക്ടർ? എന്തായാലും പറയൂ..."
"അത്... ബോധം തെളിഞ്ഞിട്ടില്ല. ടോട്ടൽ മൂന്നു കുത്തേറ്റിട്ടുണ്ട്. സെയിം ഭാഗത്ത് തന്നെയാണ് രണ്ടു മുറിവും. പിന്നെ, ഒന്ന് വയറിന്റെ സൈഡിലായാണ്. അത് കുറച്ച് ആഴത്തിലായാണ്. നല്ല ബ്ലഡ് പോയിട്ടുണ്ട്. അതിന്റേതായ മയക്കം കാണും. ഡോണ്ട് വറി. ഹി വിൽ കം ബാക്ക്... പഴയതുപോലെ തന്നെ"
ഡോക്ടർ അത്രയും പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസമായി.
"മേഡത്തിന് എന്നെ ഓർമ്മയുണ്ടോ? ശർമ സാറിന് ഇവിടെ ഹാർട്ട് അറ്റാക്ക് ആയി കൊണ്ടുവന്നപ്പോൾ അറ്റൻഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ അല്ലേ ഇത്. നിങ്ങൾ കൊച്ചിയിൽ ആയിരുന്നില്ലേ... ഞാനും കൊച്ചിക്കാരനാ"
രാഗിണി അതെയെന്ന് തലയാട്ടി.
"വൈകാതെ തന്നെ വിശ്വയെ തിയേറ്ററിൽ നിന്നും മാറ്റും. ഡോണ്ട് വറി. ഓക്കേ?"
ഡോക്ടർ അവിടെ നിന്നും പോയി കഴിഞ്ഞപ്പോഴാണ് മഹാദേവനും കൈലാസും തിരിച്ചു വന്നത്.
"വിച്ചൂ... ഡോക്ടർ വന്നുവോ? എന്ത് പറഞ്ഞു?"
"പേടിക്കാനൊന്നുമില്ല അങ്കിൾ. ഹി ഇസ് ഓക്കേ..."
"ഹൊ... ഭഗവാൻ രക്ഷിച്ചു. ഗാഥ മോളേ... ആർ യൂ ഓക്കേ?"
ഗാഥ മഹാദേവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
"ഷാജു... നീ ഇങ്ങ് വന്നേ... വീട് വരെ പോകണം"
"വിച്ചൂ... മോനെ നീ എവിടെ പോവുകയാ? "
"ഒരു അത്യാവശ്യ കാര്യം ചെയ്തു തീർക്കാൻ ഉണ്ടമ്മേ... വിവേക്... എന്തുണ്ടായാലും എന്നെ കാൾ ചെയ്യണം. ഓക്കേ?"
"ഓക്കേ ഭയ്യാ..."
വിഷ്ണു ഗാഥയെ നോക്കിയൊന്നു ചിരിച്ചിട്ട് അവിടെന്നും പോയി.
"വിച്ചൂ... ഇപ്പോൾ നമ്മൾ എന്തിനാ വീട്ടിലേക്ക് പോകുന്നേ?"
"ആ പെൻഡ്രൈവിൽ ഉള്ളത് ലാപ്ടോപ്പിൽ കോപ്പി ചെയ്‌തെന്നല്ലേ വിശ്വ പറഞ്ഞെ. അത് വേറൊരു പെൻഡ്രൈവിൽ ആക്കിയിട്ട് എത്രയും വേഗം പോലീസ് സ്റ്റേഷനിൽ എത്തിക്കണം. അവരുടെ കമ്പനിക്ക് എതിരായ തെളിവുകൾ അല്ലേ അതിലുള്ളത്. RK കമ്പനി പൂട്ടിക്കണം എന്നന്നേക്കുമായി. പിന്നെ, സേതു.... അവനിട്ടും കൊടുക്കണം"
"ഹ്മ്മ്... അത് വേണം"
വിഷ്ണുവും ഷാജഹാനും ഹോസ്പിറ്റലിൽ നിന്ന് നേരെ വീട്ടിലേക്ക് പോയി.
**********-----------*********
"എന്തായി പോയ കാര്യം? അവൻ മരിക്കുമെന്ന് ഉറപ്പാണോ? ബോൽ... "
കയ്യിലുണ്ടായിരുന്ന കത്തി എടുത്ത് സേതു രാംകുമാറിനെ കാണിച്ചു. എന്നിട്ട് അത് അവിടെ മേശപ്പുറത്ത് വെച്ചു.
"ഒരു മൂന്നു തവണ കുത്തിയിട്ടുണ്ട് നല്ല ആഴത്തിൽ..."
"ഓ ഗ്രേറ്റ്... മെയ് ബി അവൻ രക്ഷപ്പെട്ടാൽ ആ കേസ് നിന്റെ തലയിൽ തന്നെ വരുമെന്ന് ഉറപ്പാണ്. അതിൽ നിന്നും ഞാൻ നിന്നെ പുറത്തെടുത്തോളം. ദെൻ ആ ഫാക്ടറി അവർ എങ്ങനെയെങ്കിലും തിരിച്ചെടുക്കുമായിരിക്കും. അതിന്റെ പിന്നിലും നീയല്ലേ..."
"സർ എന്താ പറഞ്ഞു വരുന്നേ?"
"ഇതിൽ നിന്നൊക്കെ നിന്നെ പ്രൊട്ടക്റ്റ് ചെയ്താൽ എനിക്ക് എന്താ കിട്ടുന്നേ?"
"സർ..."
"യെസ്... ടെൽ മി..."
"അത്..."
"ഞാൻ പറയാം. ഡീൽ ആണോ എന്ന് മാത്രം നീ പറഞ്ഞാൽ മതി. ഓക്കേ?"
"ഹ്മ്മ്... ഓക്കേ"
"മ്മ്... നിനക്കൊരു സഹോദരി ഇല്ലേ. ഐ തിങ്ക് ഷി ഇസ് 23 ഓർ 24. ഇസ് ഇറ്റ് കറക്റ്റ്?"
"ഹാ... 23. എന്തിനാ ശ്വേതയുടെ കാര്യം ഇവിടെ പറയുന്നേ?"
"പറയാം. ഞാൻ പറയാൻ പോകുന്ന ഡീൽ ഇവളെ കുറിച്ചാണ്. അവളെ എനിക്ക് തന്നേക്ക്. ദെൻ ഐ വിൽ ഹെൽപ് യൂ..."
"സർ... വാട്ട് യൂ സേയിങ്? ശ്വേതയെ..."
"യാ... ഐ വാണ്ട് ഹെർ. നിന്നെ പ്രൊട്ടക്റ്റ് ചെയ്യുക മാത്രമല്ല കൂടെ ക്യാഷും നീ ആവശ്യപ്പെട്ടാൽ തരുന്നതാണ്"
"മിസ്റ്റർ രാംകുമാർ..."
"ഓഹ്... നൗ അയാം രാംകുമാർ. ഇട്സ് ഓക്കേ... നിന്റെ ആത്മാർത്ഥ സുഹൃത്തിനെ ചീറ്റ് ചെയ്ത് അവരുടെ ഫാക്ടറി എന്റെ പേരിൽ ആക്കി തന്നവൻ അല്ലേ നീ? നിന്നെ കണ്ടപ്പോഴേ എനിക്ക് തോന്നിയാർന്നു. നീ എന്റെ കൂട്ടത്തിൽ ഉള്ളതാണെന്ന്. അന്ന് തന്നതിനേക്കാൾ ഡബിൾ ക്യാഷ് ഞാൻ തരാം. ശ്വേതയെ ലൈഫ് ലോങ്ങ് ഞാൻ നോക്കിക്കോളാം... ഈ രാം കുമാറിന്റെ പത്നി ആയിട്ട്... ഹ... ഹാ...ഹ..ഹാ..."
എന്നും പറഞ്ഞ് രാംകുമാർ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"നീ എന്ത് പറഞ്ഞെടാ.... എന്റെ പെങ്ങളെ നീ ഭാര്യ ആയിട്ട് നോക്കിക്കോളാമെന്നോ? അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല"
"ഓക്കേ. എന്നാൽ നീ ജീവിക്കണ്ട"
എന്നും പറഞ്ഞ് രാം കുമാർ തന്റെ കയ്യിലുള്ള തോക്ക് സേതുവിന്റെ നേരെ നീട്ടി. അവൻ അത് തട്ടിപ്പറിക്കാൻ ശ്രമിച്ചു. പിന്നെ, അവർ തമ്മിൽ അടിയായി. രാംകുമാർ സേതുവിന്റെ കഴുത്തിൽ പിടി മുറുക്കിയപ്പോൾ മേശപ്പുറത്തിരുന്ന കത്തിയെടുത്ത് സേതു രാം കുമാറിന്റെ വയറ്റിൽ കുത്തി. അതോടെ അയാൾ പിടി വിട്ടു. വീണ്ടും വീണ്ടും സേതു അയാളുടെ വയറ്റിൽ ആഞ്ഞു കുത്തി. വൈകാതെ രാം കുമാർ നിലം പതിച്ചു. അപ്പോഴേക്കും വിഷ്ണുവും ഷാജഹാനും പോലീസുമായി അവിടെ എത്തിയിരുന്നു.
കയ്യിൽ ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന സേതുവിനെയും താഴെ മരിച്ചു കിടക്കുന്ന രാം കുമാറിനെയും കണ്ടപ്പോൾ എല്ലാർക്കും കാര്യം മനസ്സിലായി.
"കോൺസ്റ്റബിൾ... അറസ്റ്റ് ഹിം..."
കോൺസ്റ്റബിൾ വിലങ്ങുമായി സേതുവിനെ അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ വിഷ്ണു തടഞ്ഞു.
"സർ... ഏക് മിനിറ്റ്..."
"ഓക്കേ..."
തൊട്ടടുത്ത നിമിഷം സേതുവിന്റെ കരണം നോക്കി വിഷ്ണു ശക്തമായി തന്നെ ഒരെണ്ണം പൊട്ടിച്ചു. അവൻ മുഖം തിരിച്ചു നിന്നു.
"ഇപ്പോൾ ഇവിടെ ചത്തു മലർന്ന് കിടക്കുന്നവൻ നിന്നോടെന്നും സ്നേഹം കാണിക്കുമെന്ന് കരുതിയോ? എപ്പോഴായാലും ചതിക്കുന്നവർ അവരുടെ തനിനിറം കാണിക്കുക തന്നെ ചെയ്യും. കേട്ടോടാ... പിന്നെ, ശ്വേതയുടെ കാര്യം. അവളുടെ ഏട്ടൻ ആയ നീ തന്നെയാണ് ഞങ്ങളെ പരസ്പരം സ്നേഹിപ്പിച്ചത്. ഇനി അങ്ങോട്ട് ഈ വിഷ്ണുവിന്റെ ലൈഫിൽ ശ്വേത കൂടെ കാണും"
ഇത്രയും പറഞ്ഞ ശേഷം വിഷ്ണു മാറി നിന്നു. കോൺസ്റ്റബിൾ വന്ന് ആദ്യം സേതുവിന്റെ കയ്യിലെ കത്തി ഒരു കെർചീഫിൽ പൊതിഞ്ഞു മാറ്റിയ ശേഷം അവനെ വിലങ്ങണിയിച്ചു. അവിടെന്ന് ജീപ്പിലേക്ക് കേറാൻ നേരം സേതു വിഷ്ണുവിനെ നോക്കി ചെറുതായൊന്നു മന്ദഹസിച്ചു. അത് ശ്വേതയെ കുറിച്ചോർത്തിട്ടായിരുന്നു.
**********------------**********
"ആരാ ഗാഥ? പേഷ്യന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്"
ഒരു സിസ്റ്റർ വന്ന് പറഞ്ഞു. ഇത് കേട്ട് ഗാഥ മുന്നോട്ട് വന്നു.
"ഇയാളാണോ? കയറി കണ്ടോളൂ..."
ഗാഥ കൈലാസിന്റെ മുഖത്തേക്ക് നോക്കി. കൈലാസ് തലയാട്ടികൊണ്ട് അനുവാദം കൊടുത്തു. അവൾ പിന്നെ രാഗിണിയേയും നോക്കി.
"മോള് ചെന്ന് കണ്ടോ... അത് കഴിഞ്ഞ് ഞാൻ അവനെ കണ്ടോളാം..."
"മ്മ്മ്..."
ഗാഥ ഡോർ തുറന്ന് അകത്തേക്ക് കയറി. അവളെ കണ്ടതും വിശ്വ പുഞ്ചിരിച്ചു. അവൾ ബെഡിനു അടുത്തുള്ള കസേരയിൽ ചെന്നിരുന്ന് അവന്റെ വലതു കൈ ചേർത്ത് പിടിച്ചു.
"താൻ പേടിച്ചു പോയോ? ഞാൻ പറഞ്ഞില്ലേ... തന്നെ ഒറ്റക്കാക്കി പോകില്ലെന്ന്"
"അത് പിന്നെ... ആരായാലും പേടിക്കില്ലേ... ഇപ്പോൾ ഈ അവസ്ഥയിൽ ഞാൻ ആണെങ്കിൽ താൻ പേടിക്കില്ലേ?"
"മ്മ്... ആരൊക്കെയുണ്ട് പുറത്ത്?"
"എല്ലാവരും ഉണ്ട്. ആഹ്... വിച്ചു ചേട്ടനും ഷാജഹാനും പുറത്ത് പോയി. ഇതുവരെ തിരിച്ചു വന്നില്ല"
"ഹ്മ്മ്..."
ഗാഥ വിശ്വയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അവൻ ചിരിച്ചുകൊണ്ടിരുന്നു.
"എന്താടോ... താൻ വീട്ടിലേക്ക് പൊയ്ക്കേ... പോയി ഒന്നു ഫ്രഷ് ആകാൻ നോക്ക്. മുഖമാകെ വാടി തളർന്ന് ഇരിക്കുന്നു. ഇന്നലെ മുതൽ തുടങ്ങിയ കരച്ചിൽ അല്ലേ..."
"ഞാൻ പോണില്ല..."
"പോകാതെ പിന്നെ?"
"താൻ പോയിട്ട് വാ... ഞാനല്ലേ പറയുന്നേ... എന്നെ ഇനി ആരും ഒന്നും ചെയ്യില്ല. അവരെ ഭയ്യാ ഡീൽ ആക്കി കാണും"
"മ്മ്മ്..."
പോകാൻ നേരം വിശ്വയുടെ കവിളിൽ ഒന്നു മുത്തിയിട്ട് ഗാഥ പുറത്തിറങ്ങി. കൈലാസ് അവളുടെ മുഖം ശ്രദ്ധിച്ചു. വാടി തളർന്ന മുഖം പ്രകാശിക്കുന്നതിന്റെ കാരണം വിശ്വ ആണെന്ന് അയാൾക്ക് മനസ്സിലായി.
മൂന്നു മാസങ്ങൾക്ക് ശേഷം:
"ഗാഥേച്ചി... ഇന്നല്ലേ ആശ ചേച്ചിയും ശ്വേത ചേച്ചിയും വരുന്നേ...."
"അതെ. റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് ഇപ്പോൾ വിളിച്ചു പറഞ്ഞതേയുള്ളു"
"ആണോ? മ്മ്മ്..."
"ദീദി... അവരെത്തി..."
"ഏഹ്? അപ്പോഴേക്കും എത്തിയോ?"
ഗാഥയും ഗംഗയും താഴേക്ക് ചെന്നു. അവിടെ ആശയും രതീഷും അശോകും പിന്നെ ശ്വേതയുടെ ഫാമിലിയും ഉണ്ടായിരുന്നു.
"ഹായ് ഛോട്ടു. കൈസാ ഹെ?"
"മേം ഠിക്ക് ഹൂം..."
"ഇപ്പോഴായിട്ട് വിളിച്ചതല്ലേ ഉള്ളു. അതിനിടക്ക് പെട്ടെന്ന് ഇങ്ങ് വന്നോ?"
"ഞങ്ങൾ ടാക്സിയിൽ കേറിയപ്പോഴാ നിന്നെ വിളിച്ചേ... പിന്നെ, മാളു ഇന്നലെയാ പ്രെഗ്നന്റ് ആണെന്ന് കൺഫേം ചെയ്തേ... ഇല്ലായിരുന്നുവെങ്കിൽ അവളും ഞങ്ങൾക്കൊപ്പം കാണുമായിരുന്നു. ഇങ്ങോട്ട് വരാൻ കഴിയാത്തതിനാൽ നല്ല വിഷമം ഉണ്ട് അവൾക്ക് "
"മ്മ്... ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു..."
"ആണോ? ഓക്കേ..."
"ഡി ശ്വേതേ... നീ എന്താ ഒന്നും മിണ്ടാത്തെ?"
"ഒന്നുല്ലാടി..."
"രണ്ടുപേരും ഒന്നിങ്ങു വന്നേ... ഗംഗേ... ഇവർക്കുള്ള റൂം കാണിച്ചു കൊടുക്ക്... രതീഷേട്ടാ... ആശയെ ഇപ്പോൾ പറഞ്ഞു വിടാട്ടൊ..."
"ഏയ്... നിങ്ങൾ സംസാരിച്ചോ... അത് സാരമില്ല"
"വാ ഗാഥേ... നമുക്ക് നിന്റെ റൂമിൽ പോകാം"
"മ്മ്... ശെരി. അതിന് മുൻപ് ഇവിടെയുള്ള എല്ലാവരെയും പരിചയപ്പെടാം"
"ഓക്കേ..."
ഗാഥ അവർക്ക് എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം മുറിയിലേക്ക് ചെന്നു.
"ഡി ശ്വേതേ... ഇനിയെങ്കിലും നിന്റെ ഈ മുഖമൊന്ന് മാറ്റ്. ട്രെയിനിൽ കയറിയപ്പോൾ തൊട്ടു മുഖം ഇങ്ങനെ ഒരുമാതിരിയാ..."
"എന്താ ശ്വേതാ നിനക്ക് പറ്റിയേ?"
"അത്... സേതുവേട്ടൻ..."
"ഓഹ്... ആ കാര്യം അന്ന് നമ്മൾ സംസാരിച്ചു കഴിഞ്ഞതല്ലേ... നീ അത് വിട്ടേ..."
"മ്മ്... എന്നാലും ഇത്ര ചതിയൻ എന്ന് ഞാൻ കരുതിയില്ല ഗാഥേ... എനിക്കിപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല.ഞങ്ങൾ അന്ന് ജയിലിൽ കാണാൻ പോയതാ. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ പിന്നെ പോകണ്ടന്ന് അച്ഛനും അമ്മയും പറഞ്ഞു"
"മ്മ്... ഏതായാലും നിന്റെ ഏട്ടൻ കാരണം നല്ലൊരു ആളെ നിനക്ക് കിട്ടിയില്ലേ? ഞങ്ങളുടെ കല്യാണം കഴിഞ്ഞാൽ അടുത്തത് നിങ്ങളുടേത് അല്ലേ..."
"ആഹ്... ഇപ്പോഴാ ഓർത്തത്..."
എന്നും പറഞ്ഞ് ആശ ഗാഥയുടെ തോളിലൊരു ഇടി കൊടുത്തു.
"എന്തിനാ ഛോട്ടു നീ എന്നെ ഇപ്പോൾ ഇടിച്ചേ?"
"അന്ന് നീ വിശ്വയുടെ കാര്യം പറഞ്ഞില്ലാലോ... അതിന്..."
"ശോ... അത് അച്ഛനോട് പറഞ്ഞ് ഓക്കേ ആക്കിയിട്ട് നിങ്ങളോട് പറയാമെന്ന് വെച്ചു.
"മ്മ്... ശെരി"
"ആശ ചേച്ചി..."
"ആഹ് ഗംഗേ... സുഖമല്ലേ..."
"പിന്നേ... ചേച്ചിയുടെ ബിഗ് ബി ആള് എങ്ങനെയാ? പാവമാണോ?"
"ഹാ... പാവമൊക്കെ തന്നെയാ..."
"മ്മ്... ശ്വേത ചേച്ചി... ഒന്നു ചിരിച്ചേ... ഇല്ലേൽ ഞാൻ കമ്പനി ഇല്ല"
"ഓക്കേ, അയാം ഫൈൻ..."
അപ്പോഴാണ് ഗാഥയുടെ ഫോണിലേക്ക് കാൾ വന്നത്.
"ഞാനിപ്പോ വരാമേ..."
"വിശ്വ ആണല്ലേ... ഞങ്ങൾക്ക് മനസ്സിലായി... മ്മ്...മ്മ്..."
ഗാഥ ചിരിച്ചുകൊണ്ട് അവിടെ നിന്നും മാറി നിന്നു.
"ഹെലോ..."
"അതേ... നാളെ ഹൽദിക്ക് കല്യാണചെക്കൻ വരാൻ പാടില്ല എന്നുണ്ടോ?"
"അതറിയില്ല. എന്താ?"
"ഞാൻ നാളെ വരും തന്നെ കാണാൻ..."
"ഏഹ്?! അത് വേണ്ടാട്ടോ..."
"അങ്ങനെ പറയല്ലേ... ജസ്റ്റ് ഒന്നു കണ്ടിട്ട് പൊയ്ക്കോളാം..."
"മ്മ്... ഓക്കേ..."
**********-----------*********
പിറ്റേന്ന് രാവിലെ തന്നെ ഹൽദിക്കുള്ള ഒരുക്കങ്ങളൊക്കെ പൂർത്തി ആയി.
"ആഹാ... എന്റെ പാറു മോള് ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ..."
"നിന്റെ പാറുവിനെ ഞങ്ങൾ ഇന്ന് ഒന്നും കൂടി സുന്ദരിയാക്കാൻ പോവുകയാ..."
"അമ്മേ... നമുക്ക് ഇനി ചടങ്ങ് തുടങ്ങിയാലോ?"
"മ്മ്... തുടങ്ങാം... ആദ്യം നീ തന്നെ മഞ്ഞൾ തേച്ച് കൊടുക്ക്"
രാധിക കുഴച്ചുവെച്ചിരിക്കുന്ന മഞ്ഞളെടുത്ത് ആദ്യം ഗാഥയുടെ പാദങ്ങളിൽ തേച്ചു. രണ്ടാമത് രണ്ട് കൈയുടെ ഇരുവശത്തുമായി. മൂന്നാമത് കഴുത്തിൽ...പിന്നെ രണ്ടു കവിളുകളിലും തേച്ചു. പിന്നെ ഗാഥയ്ക്ക് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.
" എന്റെ മോൾക്ക് മഞ്ഞൾ തേക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചല്ലേ ഇരിക്കുന്നേ... അല്ലേ ബേട്ടാ?"
നാനി പറഞ്ഞത് കേട്ട് ഗാഥ നാണത്തോടെ ചിരിച്ചു.
" എന്നാലും തേക്ക് നാനി. ഗാഥേച്ചി കുറച്ചു കൂടി ഒന്ന് സുന്ദരി ആകട്ടെ..."
"മ്മ്... ശെരിയാ..."
നാനി ഗാഥക്ക് മഞ്ഞൾ തേച്ചു.
"ഗംഗേ... എണീക്ക്... നിന്റെ ഗാഥേച്ചിക്ക് മഞ്ഞൾ തേച്ച് കൊടുക്ക്"
"ശെരി നാനി..."
ഗംഗയുടെ ഊഴം കഴിഞ്ഞ ശേഷം ബന്ധുക്കൾ എല്ലാവരും മഞ്ഞൾ തേച്ചു കൊടുത്തു.
"എല്ലാവരും കഴിഞ്ഞില്ലേ... ഇനി നമുക്ക് ഒരു ഡാൻസ് ആയാലോ... ആശ ചേച്ചി... ശ്വേത ചേച്ചി... നിങ്ങളും വാ..."
ഗംഗ അവരെയൊക്കെ എണീപ്പിച്ചു.
"ബേട്ടാ... നീ വേണമെങ്കിൽ ഇതൊക്കെ കഴുകി കളഞ്ഞിട്ട് വന്നിരുന്നോ..."
"മ്മ്..."
ഗാഥ വീടിന്റെ പുറകിലുള്ള പൈപ്പിന്റെ അടുത്തേക്ക് നടന്നു. അവിടെയെത്തിയതും വിശ്വ അവളുടെ കയ്യിൽ പിടിച്ചു.
"വിശ്വാ... ഇതെപ്പോൾ വന്നു?"
"ഇപ്പോഴായിട്ട് വന്നേ ഉള്ളു. താൻ വാ... ടെറസ്സിലേക്ക് പോകാം"
അവർ രണ്ടുപേരും ടെറസ്സിലേക്ക് ചെന്നു.
വിശ്വ അവളുടെ ഇടുപ്പിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു. അവന്റെ കണ്ണുകളുടെ തിളക്കം കണ്ടപ്പോൾ ഗാഥ നാണത്താൽ തലകുനിച്ചു.
"ആഹാ... തനിക്ക് നാണം വന്നല്ലോ..."
"ഏയ്... അത്ര നാണമൊന്നുമില്ല"
എന്നും പറഞ്ഞ് ഗാഥ വിശ്വയുടെ കഴുത്തിൽ കൂടി കയ്യിട്ടു നിന്നു. അവരുടെ കണ്ണുകളിൽ പ്രണയം ജ്വലിച്ചു. ഗാഥ അവളുടെ കവിളുകളാൽ അവന്റെ രണ്ടു കവിളിലും ഉരസി. വിശ്വ കണ്ണടച്ചു നിന്നു. അവന്റെ കൈകൾ ഗാഥയുടെ ഇടുപ്പിൽ മുറുകിയപ്പോൾ അവൾ മുഖം മാറ്റി. അപ്പോൾ അവൻ കണ്ണു തുറന്നു. ഒരു നിമിഷം അവർ പരസ്പരം നോക്കിക്കൊണ്ടു നിന്നു. ഗാഥ വിശ്വയുടെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു. അവൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ടവൻ ഗാഥയുടെ മൂക്കിലൊന്നു ഉരസി. വിശ്വ തന്റെ വലതു കൈ കൊണ്ട് തന്റെ കവിളിൽ തൊട്ടുനോക്കി. അപ്പോൾ കയ്യിൽ മഞ്ഞൾ പുരണ്ടിരിക്കുന്നു. അവനത് അവളുടെ കവിളിൽ തേച്ചു.
"കല്യാണം അടുക്കുംതോറും തന്നെ ഒരു നിമിഷം പോലും കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണടോ..."
എന്നും പറഞ്ഞവൻ ഗാഥയെ പൊക്കി എടുത്തു. അവളത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അവൾ ചിരിച്ചുകൊണ്ട് തല കുനിഞ്ഞ് അവന്റെ തലയിൽ മുട്ടിച്ചു.
(തുടരും)
©ഗ്രീഷ്മ. എസ്
[ക്ലൈമാക്സ് പാർട്ട് കുറച്ചു ലോങ്ങ് ആണ്😇. ടൈപ്പ് ചെയ്തിട്ട് തീരുന്നില്ല😑. നാളെ രാവിലെ ഇടാട്ടോ😊👍]