വിശ്വഗാഥ💕
ഭാഗം- 27
തന്നെ ആദ്യമായാണ് അച്ഛൻ ഗാഥേ എന്ന് വിളിക്കുന്നത്. പാറു എന്നല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല. എന്റെ മഹാദേവാ അച്ഛൻ നല്ല ദേഷ്യത്തിലാണല്ലോ. വിശ്വയെ ഒന്നും ചെയ്യരുതേ...
കൈലാസ് വേഗം അവരുടെ അടുത്തെത്തി.
"ഇവൻ...?! ഇവൻ നാട്ടിൽ തുണിക്കട ഇട്ടേക്കുന്നവൻ അല്ലേ? ഇവൻ എങ്ങനെ ഇവിടെയെത്തി? ഇവനുമായി നീ ഇഷ്ടത്തിലാണോ? അതുകൊണ്ടാണോ നീ മാധേഷിനെ ഇഷ്ടമല്ല എന്ന് പറഞ്ഞത്??
കൈലാസ് വിശ്വയെ രൂക്ഷമായി നോക്കി.
"അച്ഛാ ഞാൻ..."
അപ്പോഴേക്കും കൈലാസിന്റെ കൈ ഗാഥയുടെ കരണത്ത് വീണു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
"നിന്നിൽ നിന്നും ഞാനിതു പോലെ ഒരിക്കലും പ്രതീക്ഷിച്ചില്ല പാറു... നീ വീട്ടിലേക്ക് വാ..."
എന്നും പറഞ്ഞുകൊണ്ട് കൈലാസ് ഗാഥയുടെ കൈ പിടിച്ചു.
"അച്ഛാ... ഞാൻ പറയുന്നതൊന്ന് കേൾക്ക്..."
"എനിക്കൊന്നും കേൾക്കണ്ട. നീ ഇങ്ങോട്ട് നടക്കുന്നുണ്ടോ?"
കൈലാസ് അവളോട് ദേഷ്യപ്പെട്ടു.
അവിടെന്ന് മറയും വരെ ഗാഥ വിശ്വയെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. അവൻ ആണേൽ എന്താ ചെയ്യേണ്ടേ എന്ന അവസ്ഥയിൽ നിൽക്കുവാണ്. കൈലാസ് അവളെയും കൊണ്ട് നേരെ പ്രോഗ്രാം നടക്കുന്ന അവിടേക്ക് കൊണ്ടുപോയി.
"നീ ഇവിടെ പ്രോഗ്രാം കണ്ട് രസിച്ചിരുന്നോ... മക്കളുടെ കാര്യമൊന്നും ശ്രദ്ധിക്കണ്ട"
ഇത് കേട്ടയുടനെ രാധിക എണീറ്റു.
"അങ്ങ് എന്താ ഈ പറയുന്നെ? എന്തിനാ ഇപ്പോൾ ദേഷ്യപ്പെടുന്നേ?"
രാധിക കൈലാസിന്റെയും ഗാഥയുടെയും മുഖത്ത് മാറി മാറി നോക്കി.
"ചിക്കു... അച്ഛൻ അവരെ കണ്ടെന്നാ തോന്നുന്നെ... ഗാഥേച്ചി നിന്ന് കരയുവാണല്ലോ... എന്റെ ഈശ്വരാ... ഇനി എന്ത് ചെയ്യും? ഓർത്തിട്ട് പേടിയാകുന്നു"
"ഹാ... എനിക്കും പേടിയാകുന്നു... ചാച്ചാ ദീദിയെ അടിക്കുമോ..."
"നീ ഒന്നു മിണ്ടാതിരുന്നേ... ശേ... ഈ നാനി എവിടെ പോയി കിടക്കുവാ?"
അപ്പോഴേക്കും നാനി അവിടെയെത്തി.
"എന്താടാ പ്രശ്നം?"
"ഇവിടെ വെച്ചൊന്നും ഞാൻ പറയുന്നില്ല. ആളുകൾ ശ്രദ്ധിക്കുന്നു"
എന്നും പറഞ്ഞ് കൈലാസ് ഗാഥയുമായി വേഗം അവിടെന്ന് വീട്ടിലേക്ക് നടന്നു.
രാധികയും നാനിയും കാര്യമെന്തറിയാതെ പരസ്പരം നോക്കി. ചിത്രയും ശാലിനിയും രാധികയുടെ അടുത്തല്ലായിരുന്നു ഇരുന്നത്. അവർ പ്രോഗ്രാമിൽ മുഴുകിയിരുന്നു.
"വാ അമ്മേ... നമുക്ക് വേഗം വീട്ടിൽ പോകാം. അദ്ദേഹം ദേഷ്യപ്പെട്ടതിന്റെ കാര്യം എന്താന്ന് അറിയണമല്ലോ..."
"ഹ്മ്മ്..."
രാധികയും നാനിയും വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും ഗംഗ ഓടി വന്ന് നാനിയെ തൊട്ട് വിളിച്ചു. നാനി ഉടനെ തിരിഞ്ഞു നോക്കി.
"എന്താ?"
"ഒന്നു നിന്നേ... ഒരു കാര്യം പറയാൻ ഉണ്ട്"
ഗംഗ ശബ്ദം താഴ്ത്തി പറഞ്ഞു.
"അമ്മ എന്താ പെട്ടന്ന് നിന്നേ? വരുന്നില്ലേ?"
"തൂ ജാവോ ബേട്ടാ... ഞാനിപ്പോൾ വരാം"
"ഹ്മ്മ്..."
രാധിക അവിടെന്ന് പോയതും ചിക്കുവും മാലുവും കൂടി നാനിയുടെ അടുത്തേക്ക് വന്നു.
"എന്താ ഗംഗേ? നീ കാര്യം പറയ്..."
"അത് നാനി... അച്ഛൻ ചേട്ടനെ കണ്ടെന്നാ തോന്നുന്നേ... ഇവിടെ പ്രോഗ്രാം കാണാൻ വന്നിട്ടുണ്ടായിരുന്നു. ഗാഥേച്ചി കുറച്ചുമുൻപ് ചേട്ടന്റെ അടുത്ത് സംസാരിക്കാൻ പോയതാ..."
"ഭഗവാനേ... എവിടെ പോയി നിന്നാ സംസാരിച്ചത്?"
"അതെനിക്ക് അറിയില്ല നാനി..."
"മുഛെ പതാ ഹെ. ആ വയലിന്റെ അവിടെ ചെല്ലാൻ ഭയ്യാ പറഞ്ഞിട്ട് ഗാഥേച്ചിയോട് ഞാനാ പോകാൻ പറഞ്ഞത്"
ചിക്കു പറഞ്ഞത് കേട്ട് നാനി തലയിൽ കൈ വെച്ചു.
"മഹാദേവാ എന്റെ മോളെ കാത്തോണേ... കൈലാസ് ഇനി എന്തു ചെയ്യുമോ ആവോ... വേഗം നടക്ക് എല്ലാവരും..."
അവർ മൂന്നുപേരും ഒരുമിച്ച് പോകുന്നത് ചന്ദ്രുവും മനുവും കണ്ടു. ചന്ദ്രു ചിത്രയുടെ അടുത്ത് പോയി ചോദിച്ചു.
"വേ ആപ്‌കോ ബതായേ ബിനാ കഹാം ജാ രഹേ ഹെ?
(നിങ്ങളോട് പറയാതെ അവർ എവിടെ പോകുന്നു?)"
"ക്യാ വേ ചലേ ഗയേ?"
ചിത്രയും ശാലിനിയും ഉടനെ എണീറ്റു.
"വീട്ടിലേക്കായിരിക്കും ചിത്രാ... ചലോ..."
അവരും കൂടി വീട്ടിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. കൈലാസ് എന്തൊക്കെയോ പറഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. ഗാഥ ആണേൽ കരഞ്ഞുകൊണ്ട് നിൽക്കുന്നു.
"നിങ്ങൾ എന്താ ഞങ്ങളോട് പറയാതെ പോയത്? അരേ ബേട്ടി... ക്യാ ഹുവാ? എന്തിനാ കരയുന്നത്?"
മാലിനി ഗാഥയുടെ അടുത്തേക്ക് ചെന്നു.
അവൾ മറുപടി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു.
"കൈലാസേ... ഞാൻ പറയുന്നതൊന്ന് കേൾക്ക്. അവൻ നല്ലൊരു പയ്യനാണ്. നീ കരുതുന്നത് പോലെയല്ല..."
"ഓഹോ... അപ്പോൾ ദേവുമ്മക്ക് ഇതെല്ലാം അറിയാമായിരുന്നല്ലേ... ഇവൾക്ക് എപ്പോഴെങ്കിലും അവനെ ഇഷ്ടമാണ് എന്നൊരു വാക്ക് എന്നോട് പറയാൻ തോന്നിയോ..."
"അച്ഛാ ഞാൻ..."
"നീ ഇനി മിണ്ടരുത്. മിണ്ടിയാൽ നിന്റെ കരണത്ത് വീണ്ടും എന്റെ കൈ വീഴും. അത് വേണ്ടെങ്കിൽ അവിടെ മിണ്ടാതെ നിന്നോ... അവന്റെയൊപ്പം ഒളിച്ചോടാൻ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ നിനക്ക്? കാണുമായിരിക്കും അല്ലേ?"
ഗാഥ ഒന്നും പറയാതെ കരഞ്ഞു...
"ഡാ... നീ എന്തൊക്കെയാ ഈ പറയുന്നെ? ഞാനാ ഇവളോട് പറഞ്ഞത് നിന്നോട് ഒന്നും ഇപ്പോൾ പറയണ്ടെന്ന്..."
"ദേവുമ്മ ഇനി ഇവളെ സപ്പോർട്ട് ചെയ്ത് സംസാരിക്കണ്ട. ഞാൻ തീരുമാനിക്കുന്ന പയ്യൻ ആയിരിക്കും ഇവളെ വിവാഹം ചെയ്യാൻ പോകുന്നത്. അതിനൊരു മാറ്റവുമില്ല"
ഇതൊക്കെ കേട്ട് രാധിക ഗാഥയെ തല്ലാൻ പോയി. നാനിയും ഗംഗയും കൂടി രാധികയെ പിടിച്ചു മാറ്റി.
"ഇദ്ദേഹം പറയുന്നതൊക്കെ ശെരിയാണോ? ഏതാ അവൻ? ചോദിച്ചത് കേട്ടില്ലേ?"
"രാധികേ... വേണ്ട... നീ മാറി നിൽക്ക്. ഇവിടെ നിന്ന് കരയാതെ മുറിയിലേക്ക് പോ... ഇനി ഈ വീട് വിട്ട് നീ എങ്ങോട്ടും പോകില്ല"
ഗാഥ പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി. പുറകേ ഗംഗയും ചിക്കുവും മാലുവും ചെന്നു. അവരൊക്കെ സമാധാനിപ്പിച്ചിട്ടും ഗാഥ കരച്ചിൽ നിർത്തിയില്ല. അന്ന് രാത്രി കരഞ്ഞു തളർന്ന് അവൾ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ വിശ്വയെ നേരിൽ കണ്ട് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
"ഗാഥേച്ചി ഇതെവിടെ പോകുന്നു? അതും രാവിലെ തന്നെ?"
"വിശ്വയെ കാണാൻ..."
"അയ്യോ ചേച്ചി... പോകല്ലേ... അച്ഛന്റെ കാര്യം മറന്നോ?"
"എനിക്ക് വിശ്വയെ കണ്ടേ പറ്റുള്ളു"
"എനിക്ക് പേടിയാകുന്നു. എവിടേക്കാ പോകുന്നതെന്ന് പറയ്?"
"അന്ന് നമ്മൾ പോയ പാർക്കിൽ. ഞാൻ വിശ്വയെ കാൾ ചെയ്ത് വരാൻ പറഞ്ഞിട്ടുണ്ട്"
"അച്ഛൻ ചേച്ചിയെ അന്വേഷിക്കില്ലേ?"
"ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു. സംസാരിച്ചു കഴിഞ്ഞ ശേഷം തല്ലുന്നെങ്കിൽ തല്ലട്ടെ..."
എന്നും പറഞ്ഞ് ഗാഥ വേറെയാരും കാണാതെ വീട്ടിൽ നിന്നും പുറത്തിറങ്ങി.
*********--------********
"മോനെ വിശ്വാ... നീ എവിടെ പോകുന്നു?"
"ഗാഥയെ കാണാൻ?"
"അയ്യോ... അവളുടെ വീട്ടിലേക്കോ? ഇപ്പോൾ അവിടെ ആകെ പ്രശ്നമായി കാണില്ലേ... നീ അങ്ങോട്ട് പോകണ്ട"
"വീട്ടിലേക്ക് അല്ല. അവിടെ അടുത്തുള്ള ഒരു പാർക്കിൽ വരാൻ ഗാഥ ഇപ്പോൾ വിളിച്ചു പറഞ്ഞു"
"ഡാ വിശ്വാ... ആ പെൻഡ്രൈവ് എവിടെ? നീ അവിടെ കളഞ്ഞിട്ട് വന്നോ?"
ഷാജഹാൻ ചോദിച്ചു.
"മ്മ്..."
"ശേ... ഇനി എന്ത് ചെയ്യും?"
"ഞാനത് എന്റെ ലാപ്ടോപ്പിൽ കോപ്പി ചെയ്തിട്ടുണ്ട്"
"മ്മ്... ശെരി. നീ സൂക്ഷിച്ചു പോണേ... അവരുടെ ആളുകൾ പുറത്തു കാണും"
"വിശ്വാ...ഞാനും കൂടി വരട്ടെ ഗാഥയെ കാണാൻ??"
"വേണ്ട ഭയ്യാ... ഞാനിപ്പോൾ തന്നെ വരും"
എന്നും പറഞ്ഞ് വിശ്വ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അവൻ അവിടെ എത്തുന്നതിന് തൊട്ടു മുൻപായി ഗാഥ എത്തിയിരുന്നു.
വിശ്വയെ കണ്ടതും ഗാഥ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
"ഗാഥേ... ദേ ഇവിടെ കുറേ ആളുകൾ ഉണ്ട്. താൻ ഇങ്ങ് വന്നേ..."
അവൻ അവളെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടു പോയി. ഗാഥയുടെ കണ്ണുകൾ തോരാതെ കണ്ണുനീർ പൊഴിച്ചുകൊണ്ടിരുന്നു.
"ഗാഥേ... നീ ഇങ്ങനെ എന്റെ മുന്നിൽ നിന്ന് കരയല്ലേ... കണ്ണു തുടച്ചേ..."
അവൾ കണ്ണു തുടച്ചിട്ടും കണ്ണുനീർ വരുന്നത് നിന്നില്ല. വിശ്വയോട് ഗാഥ വീട്ടിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.
"തന്റെ അച്ഛൻ ഒരുപാട് തല്ലിയോ?"
അവൻ അവളുടെ കവിളിൽ തലോടി.
"വിശ്വാ... എനിക്ക് താൻ ഇല്ലാതെ എന്റെ ജീവിതം ചിന്തിക്കാൻ പോലും കഴിയില്ല. അച്ഛനോട് എത്ര പറഞ്ഞിട്ടും ഒന്നും തന്നെ കേൾക്കുന്നില്ല. അച്ഛന്റെ അനുഗ്രഹത്തോടെ നമ്മുടെ കല്യാണം നടക്കാനായിരുന്നു എന്റെ ആഗ്രഹം. ഇനി എന്താ ചെയ്യേണ്ടത് എന്നെനിക്കറിയില്ല. ഇന്ന് വീട്ടിൽ വന്ന് സംസാരിക്കാൻ ഇരുന്നതല്ലേ... പക്ഷേ, അതിന് മുൻപ്..."
"സോറി ഗാഥാ... ഇന്നലെ തിരിച്ചു പോകാനൊരുങ്ങിയ തന്നെ ഞാനാ പിടിച്ചു നിർത്തിയേ... അല്ലായിരുന്നെങ്കിൽ തന്റെ അച്ഛൻ ഒരു പക്ഷേ, നമ്മളെ കാണില്ലായിരുന്നു..."
"അച്ഛനെ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിക്കും. മഹാദേവൻ എന്തേലും വഴി കാണിച്ചു തരും എന്നാ എന്റെ വിശ്വാസം. താൻ എന്നെ വിട്ട് ഒരിക്കലും പോകരുത്. ആർക്കു വേണ്ടിയും തന്നെ മറക്കാൻ എനിക്ക് പറ്റില്ലാ..."
"ഞാനിതാ തനിക്ക് ഉറപ്പ് തരുന്നു... മരണം വരെ നമ്മൾ ഒന്നിച്ചു ജീവിക്കും. തന്റെയൊപ്പം തനിക്കായി എന്നും ഈ വിശ്വ കൂടെ കാണും..."
ഗാഥയുടെ തലയിൽ തൊട്ട് വിശ്വ സത്യം ചെയ്തു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ചെറുതായി പുഞ്ചിരി വിടരാൻ തുടങ്ങി. പെട്ടന്ന് അവളുടെ മുഖഭാവം മാറി. അവനത് ശ്രദ്ധിച്ചു. വിശ്വ ഉടനെ തിരിഞ്ഞു നോക്കിയതും കൈലാസ് വരുന്നതാണ് കണ്ടത്.
"താൻ പേടിക്കണ്ട. ഇനി തന്റെ അച്ഛനോട് ഞാൻ സംസാരിച്ചോളാം"
അപ്പോഴേക്കും കൈലാസ് അവരുടെ അടുത്തെത്തി.
"പാറു... ഇവിടെ വാ... വരാൻ അല്ലേ പറഞ്ഞെ..."
ഗാഥ വിശ്വയെ നോക്കിക്കൊണ്ട് കൈലാസിന്റെ അടുത്തേക്ക് ചെന്നു.
"എനിക്ക്..."
"നീയും എന്നോട് ഒന്നും പറയാൻ വരണ്ട"
കൈലാസ് ദേഷ്യത്തോടെ ഉച്ചത്തിൽ വിശ്വയോട് പറഞ്ഞു.
"നടക്ക് അങ്ങോട്ട്... ഇനി എന്റെ കണ്ണു വെട്ടിച്ച് എങ്ങോട്ടും പോകാമെന്ന് നീ കരുതണ്ട"
കൈലാസ് ഗാഥയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് നടന്നു. വിശ്വക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.
"കൈ വിട് അച്ഛാ... അച്ഛൻ ഉദ്ദേശിക്കുന്നത് പോലെ ആളല്ല വിശ്വ. ഇനിയെങ്കിലും ഞാൻ പറയുന്നത് ഒന്നു കേൾക്ക് അച്ഛാ... പ്ലീസ്..."
"നീ മിണ്ടാതെ നടക്കുന്നുണ്ടോ?"
പെട്ടെന്നാണ് വിശ്വയെ ആരോ പിന്നിൽ നിന്ന് കുത്തിയത്. അവൻ തിരിഞ്ഞു നോക്കുന്നതിനിടയിൽ വീണ്ടും കുത്തി. സേതുവായിരുന്നു അത്...
"ഡാ... നീ..."
"അതേടാ ഞാൻ തന്നെ..."
എന്നും പറഞ്ഞ് സേതു വീണ്ടും ആഞ്ഞു കുത്തി. എന്നിട്ട് വിശ്വയെ തള്ളിയിട്ട ശേഷം അവിടെ നിന്ന് വേഗം ഓടിപ്പോയി.
"വിശ്വാ............."
കൈലാസിന്റെ കൈ വിടുവിച്ച് ഗാഥ കരഞ്ഞുകൊണ്ട് ഓടി വിശ്വയുടെ അടുത്തേക്ക് വന്ന് തറയിൽ മുട്ടുകുത്തി ഇരുന്നു. അവൻ അവളെ നോക്കി തന്റെ കൈ നീട്ടി....
അവന്റെ കയ്യിൽ ചുറ്റിയേക്കുന്ന രുദ്രാക്ഷമാലയിലൊക്കെ ചോര പുരണ്ടിട്ടുണ്ടായിരുന്നു. വിശ്വ ഗാഥയുടെ കവിളിൽ തലോടി. അവളവന്റെ കൈ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.
"താൻ കരയല്ലേടോ... ഞാൻ തന്നെ ഒറ്റക്കാക്കിയിട്ട് പോകില്ല ഒരിടത്തേക്കും..."
എന്നും പറഞ്ഞ് വിശ്വ അവളെ നോക്കി ചിരിച്ചു. പതിയെ അവന്റെ കണ്ണുകളടഞ്ഞ് വന്നു...
ഇത് കണ്ട് ഗാഥക്ക് ഭയമായി. അവളുടെ നെഞ്ച് തകരുന്നത് പോലെ അവൾക്ക് തോന്നി. അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി.
"വിശ്വാ... കണ്ണു തുറന്നേ... എന്നെ തനിച്ചാക്കി പോകില്ലെന്ന് പറഞ്ഞിട്ട്... വിശ്വാ... പ്ലീസ്... കണ്ണ് തുറക്ക്... ഗാഥയാ പറയുന്നെ..."
ഗാഥ ആ രുദ്രാക്ഷത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.
"മഹാദേവാ... അങ്ങ് തന്നെയല്ലേ വിശ്വയെ എന്റെ അരികിൽ എത്തിച്ചത്... എന്റെയുള്ളിൽ ഇഷ്ടം തോന്നിപ്പിച്ചത്... എന്നിട്ട് എന്തിനാ എന്നെയിങ്ങനെ വേദനിപ്പിക്കുന്നേ?
അവൾ ഓരോന്നും പറഞ്ഞ് കരയാൻ തുടങ്ങി. ഇത് കണ്ട് കൈലാസ് ഗാഥയുടെ അടുത്ത് വന്നു. അവളുടെ തോളിൽ കൈ വെച്ചു.
"മോളെ പാറു... എണീക്ക്..."
"അച്ഛാ... ദേ വിശ്വ കണ്ണു തുറക്കുന്നില്ല"
"നമുക്ക് ഇവനെ എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകണം. മോള് എഴുന്നേൽക്ക്"
ഗാഥ ഉടനെ നിലത്ത് നിന്നും എണീറ്റു. അപ്പോൾ വിഷ്ണുവും ഷാജഹാനും ഓടിക്കിതച്ചുകൊണ്ട് വന്നു.
"വിച്ചൂ... ദേ വിശ്വ ഇവിടെ നിലത്ത് വീണു കിടക്കുന്നു. അള്ളാഹ്... നമ്മൾ വിചാരിച്ചപോലെ ഇവന് എന്തോ പറ്റിയിട്ടുണ്ട്"
"വിശ്വാ... ടാ... എണീക്ക്. അയ്യോ ഷാജു ഇവന്റെ ഷർട്ടിലൊക്കെ ചോര പുരണ്ടിരിക്കുന്നു. എന്താ ഇവന് പറ്റിയത്? ക്യാ ഹുവാ ഗാഥാ...?"
"അത്... ഇവനെ ആരോ പിന്നിൽ നിന്ന് കുത്തിയതാ..."
കൈലാസ് വിഷ്ണുവിന് മറുപടി കൊടുത്തു.
"എന്നിട്ട് ഇങ്ങനെ നോക്കി നിൽക്കുവാണോ? അതോ മോളെ സ്നേഹിച്ചു പോയതിന്റെ പേരിൽ നിങ്ങൾ ആരെയെങ്കിലും ഏർപ്പാട് ആക്കിയോ വിശ്വയെ ഇല്ലാതാക്കാൻ..."
വിഷ്ണു ദേഷ്യപ്പെട്ടു.
"താൻ എന്താ ഈ പറയുന്നെ? ഞാൻ അങ്ങനെയൊന്നും മനസ്സിൽ വിചാരിച്ചിട്ട് കൂടിയില്ല. ഞാൻ വേഗം കാറെടുത്തുകൊണ്ട് ഈ വഴിയിൽ വരാം. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണം"
എന്ന് പറഞ്ഞിട്ട് കൈലാസ് പോയി വേഗം കാർ എടുത്തുകൊണ്ട് വന്നു. അധികം വൈകാതെ അവർ വിശ്വയുമായി ഹോസ്പിറ്റലിൽ എത്തി.
ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെ ബെഞ്ചിൽ ഗാഥ ഇരുന്നു. അവളുടെ അടുത്ത് തന്നെ കൈലാസും ഇരുന്നു. അവൾ പതിയെ കൈലാസിന്റെ തോളിൽ തല വെച്ചു.
"ഞാൻ വിശ്വയെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി അച്ഛാ... എന്റെ ജീവൻ രക്ഷപ്പെടുത്തിയ ആളാണ്. ഞാൻ അപകടത്തിൽ പെട്ടപ്പോഴൊക്കെ എന്നെ രക്ഷിക്കാൻ വിശ്വ മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛനോട് പറയണമെന്ന് പലവട്ടം തോന്നിയതാ. പിന്നെ, വിശ്വ തന്നെ വീട്ടുകാരുമായി വന്ന് അച്ഛനോട് സംസാരിക്കാമെന്ന് പറഞ്ഞു. അച്ഛന്റെ സമ്മതമില്ലാതെ അച്ഛന്റെ പാറു വിവാഹം കഴിക്കുമെന്ന് തോന്നുന്നുണ്ടോ? എന്നോട് ക്ഷമിക്ക് അച്ഛാ..."
ഗാഥ പറഞ്ഞതിനോടെല്ലാം കൈലാസ് മൂളുക മാത്രം ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ വിവരം അറിഞ്ഞ് രാഗിണിയും വിവേകും വന്നു. ഗാഥ രാഗിണിയെ കണ്ടതും കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു. രാഗിണി അവളെ സമാധാനിപ്പിച്ചു.
"വിച്ചൂ... നീ മഹാദേവനങ്കിളിനെ വിളിച്ചോ?"
"മ്മ്... വിളിച്ചു. ഇപ്പോൾ വരുമെന്ന് പറഞ്ഞു"
വിഷ്ണു പറഞ്ഞു കഴിഞ്ഞതും മഹാദേവൻ അവിടെയെത്തി. അയാളെ കണ്ടതും കൈലാസ് എണീറ്റു.
"ദേവാ..."
"കൈലാസ്... താൻ ഇവിടെ?"
"ഇവിടെ എന്റെ മോളുടെ ഫ്രണ്ടിനൊരു ആക്‌സിഡന്റ്. അങ്ങനെ വന്നതാ. താൻ മുംബൈയിലേക്ക് വന്ന ശേഷം ഒരു വിവരവും ഇല്ലാലോ. പിന്നെ, നാട്ടിലേക്ക് വന്നില്ലേ?"
"ഇല്ല. ഞാൻ അന്ന് ഫാമിലിയുമായി ഇങ്ങോട്ട് വന്നതാ. പിന്നെ, നാട്ടിൽ പോകേണ്ട അത്യാവശ്യമൊന്നും വന്നില്ല"
"പാറു... ഇതാരെന്ന് മനസ്സിലായോ? ഗംഗ പഠിക്കുന്ന സ്കൂളിന്റെ അടുത്ത് നമ്മുടെ ഹോട്ടൽ നോക്കിയിരുന്ന ആളാ. ദേവാ നീ ഇവിടെ ആരെ കാണാൻ വന്നതാ?"
"എന്റെ ബോസ്സിന്റെ മകനെയാണ് ഇപ്പോൾ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടു പോയേക്കുന്നത്. വിശ്വ... മോളുടെ ഫ്രണ്ട് എന്ന് പറഞ്ഞത് വിശ്വയെയാണോ?"
കൈലാസ് അതെയെന്ന് തലയാട്ടി.
"ബോസ്സ് എന്ന് പറയുമ്പോൾ... ആരാ?"
"അന്ന് ഞാൻ ഒരു ഫാമിലിയോടൊപ്പം പോകുന്നുവെന്ന് പറഞ്ഞില്ലേ... അദ്ദേഹമാണ് എന്റെ ബോസ്സ്. ഇവിടെത്തെ SRV കമ്പനിയുടെ മുതലാളി. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. താൻ വാ... നമുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം. വിച്ചൂ... ഡോക്ടർ പുറത്ത് വരുമ്പോൾ എന്നെ കാൾ ചെയ്യണം. ഓക്കേ?"
"ഹാ അങ്കിൾ..."
കൈലാസും മഹാദേവനും അവിടെന്ന് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞതും ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ പുറത്തിറങ്ങി. എല്ലാവരും അങ്ങോട്ടേക്ക് ചെന്നു.
"ഡോക്ടർ... എന്റെ മോന് കുഴപ്പമൊന്നും ഇല്ലാലോ അല്ലേ?"
"അത്..."
ഡോക്ടർ എന്താ പറയുന്നതെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
(ഇനി ഒരു രണ്ട് പാർട്ട്‌സ് കൂടി ഉള്ളു. ഇന്ന് തന്നെ സ്റ്റോറി കഴിയും കേട്ടോ🙂. എന്റെ അവസ്ഥ മനസ്സിലാക്കി സപ്പോർട്ട് ചെയ്തവർക്ക് നന്ദി😊🙏]