വിശ്വഗാഥ💕
ഭാഗം- 26
സേതുവിന്റെ പൊട്ടിച്ചിരി കേട്ട് വിശ്വ ഉടനെ തിരിഞ്ഞു നോക്കി. കയ്യിൽ തോക്ക് പിടിച്ച് നിൽക്കുന്നതാണ് അവൻ കണ്ടത്.
"നിനക്കൊക്കെ പെൻഡ്രൈവ് എവിടെയാ വെച്ചിരിക്കുന്നെ എന്നല്ലേ കണ്ടുപ്പിടിക്കാൻ പറ്റിയുള്ളൂ. പക്ഷേ, ഈ ഗൺ കണ്ടുപ്പിടിക്കാൻ കഴിഞ്ഞില്ലാലോ... പുവർ ഗയ്‌സ്..."
എന്ന് പറഞ്ഞു കൊണ്ട് സേതു വിശ്വക്ക് നേരെ തോക്ക് ചൂണ്ടി.
"ഇങ്ങോട്ട് അകത്തേക്ക് മാറി നിൽക്ക്"
വേറെ നിവൃത്തിയില്ലാതിനാൽ വിശ്വ അകത്തോട്ട് മാറി നിന്നു.
"പെൻഡ്രൈവ് എവിടെ? മര്യാദക്ക് തന്നിട്ട് പൊയ്ക്കോ... തരുമോ അതോ...?"
സേതു ഉടനെ ഗൺ ലോഡ് ചെയ്തു.
"ഞാൻ തരാം..."
"ആഹ്... വെരി ഗുഡ്... എങ്കിൽ താ വേഗം..."
"ഹ്മ്മ്..."
വിശ്വ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പെൻഡ്രൈവ് എടുത്തു.
"ദാ പെൻഡ്രൈവ്..."
എന്നും പറഞ്ഞ് വിശ്വ സേതുവിന്റെ പുറകിൽ എറിഞ്ഞു. അവന്റെ ശ്രദ്ധ പുറകിലേക്ക് തിരിഞ്ഞതും വിശ്വ ഉടനെ അടുത്ത് വന്ന് അവിടെ കിടന്ന കസേര എടുത്ത് അവന്റെ തലക്കിട്ട് അടിച്ചു. അവനത് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ കയ്യിൽ നിന്നും തോക്ക് താഴെ വീണു. അടിയുടെ ശബ്ദം കേട്ടയുടനെ ഷാജഹാൻ ഓടി വന്നു. വിശ്വ അന്നേരം സേതുവിന്റെ കഴുത്തിനു പിടിച്ച് അവിടെയുള്ള ഭിത്തിയിൽ മുട്ടിച്ച് നിർത്തി. എന്നിട്ട് അവന്റെ അടിവയറ്റിൽ മുട്ടുകാല് കയറ്റി മൂന്നു തവണ തൊഴിച്ചു. സേതു തന്റെ അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് താഴേക്ക് ഊർന്ന് ഇരുന്നു.
"ഷാജു... ആ ഗൺ എടുക്ക്..."
"അള്ളാഹ്... തോക്കോ..."
ഷാജഹാൻ വേഗം തറയിൽ നിന്നും തോക്ക് എടുത്തു.
വിശ്വ സേതുവിന്റെ ഷർട്ടിന്മേൽ പിടിച്ച് അവനെ എണീപ്പിച്ചു. എന്നിട്ട് അവന്റെ തല ഭിത്തിയിൽ ഇടിപ്പിച്ച ശേഷം തറയിലേക്ക് തള്ളിയിട്ടു. വിശ്വ അവന്റെ പുറത്ത് ആഞ്ഞു ചവിട്ടി. സേതുവിന്റെ തലയിൽ നിന്നും വായിൽ നിന്നും ചോര വരാൻ തുടങ്ങി.
"വിശ്വാ... മതി..."
ഷാജഹാൻ വിശ്വയെ പിടിച്ച് മാറ്റി.
"ഞാൻ പറഞ്ഞത് എനിക്ക് കിട്ടിയില്ലെങ്കിൽ നിന്നെ പച്ചക്ക് കത്തിക്കും ഈ വിശ്വ... ഓർത്ത് വെച്ചോ..."
ഷാജഹാൻ തോക്ക് വിശ്വക്ക് കൈ മാറി. അവന് ഒരു ചവിട്ടും കൂടി കൊടുത്തിട്ട് വിശ്വ ക്യാബിന്റെ പുറത്തിറങ്ങി. പോകാൻ നേരം ഷാജഹാനും കൊടുത്തു സേതുവിന് ഒരു ചവിട്ട്. കുറേ നേരമായി സേതുവിനെ കാണാത്തതിനാൽ രാം കുമാർ ക്യാബിനിൽ എത്തിയപ്പോഴേക്കും വിശ്വയും ഷാജഹാനും കമ്പനിക്ക് പുറത്ത് തന്നെ കടന്നിരുന്നു.
*******--------*******
റസിഡൻസ് അസ്സോസിയേഷന്റെ വാർഷികത്തിന്റെ അന്നേ ദിവസം രാവിലെ ഡാൻസ് കളിക്കാനായി വാങ്ങിയ ലാച്ച ഇട്ടു നോക്കുവായിരുന്നു ഗാഥ. ഒരു റെഡ് കളർ ലാച്ച ആയിരുന്നു അത്"
"ഇത് നന്നായി ചേരുന്നുണ്ട് കേട്ടോ... ഞങ്ങൾക്കും റെഡ് തന്നെ എടുത്താൽ മതിയാർന്നു. പിന്നെ, ഗാഥേച്ചി... ഞാനൊരു കാര്യം ഇപ്പോഴാ ഓർത്തത്"
"എന്താ ഗംഗേ?"
"ചേച്ചി അലാറം വെച്ചേക്കുന്ന ശിവാഷ്ടകത്തിൽ ഫസ്റ്റ് ലൈൻ ശ്രദ്ധിച്ചിട്ടുണ്ടോ?"
"ഫസ്റ്റ് ലൈനോ?"
"ആ... അതെ. പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം എന്നല്ലേ..."
"ഹാ..."
"അതിൽ നിന്ന് രണ്ടു വേർഡ്‌സ് എടുത്തേ... 'പ്രാണനാഥം വിശ്വനാഥം'. ഗാഥേച്ചിയുടെ പ്രാണനാഥൻ വിശ്വനാഥ്... എങ്ങനെയുണ്ട്?"
ഗംഗ പറഞ്ഞപ്പോഴാണ് ഗാഥ ആ വരികൾ ശ്രദ്ധിച്ചത്.
"മ്മ്... നീ ആള് കൊള്ളാലോ..."
"അതാണ് ഈ ഗംഗ... ചന്ദ്രുവും മനുവും ഇന്ന് ഹോസ്റ്റലിൽ നിന്ന് വരില്ലേ... ചെറിയച്ഛനും പിള്ളേരും കൂടി വന്നിരുന്നെകിൽ മൊത്തത്തിൽ ഒന്നും കൂടി കളർ ആയേനെ. അല്ലേ ഗാഥേച്ചി?"
"മമ്മ്മ്... അതെ"
"ദീദി... ചന്ദ്രു ഓർ മനു ഭായിയോം ആ ഗയാ ഹെ"
"ങേ?! അവർ വന്നോ ചിക്കു? ഞാൻ ഇപ്പോൾ പറഞ്ഞതേ ഉള്ളു. ഗാഥേച്ചി ഡ്രസ്സ് അവിടെ വെച്ചിട്ട് വേഗം താഴേക്ക് പോകാം"
അവർ എല്ലാവരും താഴേക്ക് ചെന്നു. ചന്ദ്രുവും മനുവും നാനിയോട് സംസാരിച്ചു കൊണ്ട് നിൽക്കുവായിരുന്നു.
"ഡാ മനു.... നീ വന്നപ്പോൾ തന്നെ നാനിയോട് കത്തി വെക്കാൻ തുടങ്ങിയോ?"
"കത്തി? മീനിംഗ് ക്യാ ഹെ ഗംഗാ?"
"ഓഹ്... ഒന്നുല്ല..."
"ഹായ് ദീദി... ഹൌ ആർ യൂ?"
"അയാം ഫൈൻ ചന്ദ്രു. ആപ്‍ക്കി സ്റ്റഡി കൈസി ചൽ റഹി ഹെ?"
"അഛാ ചൽ രഹാ ഹെ ദീദി... ഞങ്ങൾ പോയി ഒന്നു ഫ്രഷ് ആയിട്ട് വരാം"
"ഓഹ് അപ്പോൾ നീയൊക്കെ കുളിക്കാതെയാണോ ഇങ്ങോട്ട് വന്നത്? ഡാ മനു... നീ കുളിച്ചോ? ഇല്ലാലേ... ചുമ്മാതെ അല്ല ഇവിടെയൊരു സ്മെൽ..."
ഗംഗ മൂക്ക് ചുളുക്കി കൊണ്ട് പറഞ്ഞു. ഇത് കേട്ട് മനു അവളെ തല്ലാനായി ചെന്നു. അവൾ വേഗം മുകളിലേക്ക് പടികൾ ഓടി കയറി.
"വന്ന് കയറിയതേ ഉള്ളു. അപ്പോഴേക്കും തുടങ്ങി രണ്ടാളും"
"ഇതൊക്കെ ഒരു രസമല്ലേ ദീദി... ഹൌ ആർ യൂ ചാച്ചാ?"
"മേം ഠിക്ക് ഹൂം... ഞാനൊരാളെ കാണാൻ വേണ്ടി ഇറങ്ങിയതാ... രവീഷ്... കാറിന്റെ കീ തന്നേ..."
രവീഷ് കാറിന്റെ കീ കൈലാസിന് കൊടുത്തു. പോകും നേരം കൈലാസ് ഗാഥയെ ഒന്നു നോക്കി.
"ചന്ദ്രു... നിങ്ങൾ റൂമിലേക്ക് പോകൂ..."
"ഹാ ദാദി..."
ചന്ദ്രുവും മനുവും അവരവരുടെ ബാഗുമായി മുകളിലെ മുറിയിലേക്ക് പോയി. അവരുടെ പുറകെ ചിക്കുവും മാലുവും നടന്നു. രാധികയും ചിത്രയും മാലിനിയും അടുക്കളയിലേക്ക് തിരിഞ്ഞതും നാനി ഗാഥയുടെ കൈ പിടിച്ചുകൊണ്ട് അവിടെ നിന്നും കുറച്ചു മാറി നിന്നു.
"ബേട്ടാ... കൈലാസ് ആ പയ്യൻ ഇല്ലേ... മാധേഷ്... അവന്റെ അടുത്ത് പോയതാണെന്നാ തോന്നുന്നെ..."
"ങേ?! ആണോ? അതെന്താ നാനിക്ക് അങ്ങനെ തോന്നിയേ?"
"ഇന്നലെ വൈകുന്നേരം കൈലാസ് രാധികയോട് പറയുന്നത് കേട്ടു. ആ പയ്യന് ഈ ബന്ധത്തിൽ താല്പര്യമില്ലെന്ന് പറഞ്ഞത്രേ... എന്താ കാരണമെന്ന് അവനോട് നേരിട്ട് സംസാരിക്കണമെന്ന് പറയുന്നുണ്ടായിരുന്നു..."
"ഹ്മ്മ്... ഞാൻ മാധേഷിന്റെ കാര്യം വിശ്വയോട് പറഞ്ഞപ്പോൾ ഇനി ആ കാര്യം അച്ഛൻ എന്നോട് പറയില്ലെന്നാ പറഞ്ഞത്"
"അപ്പോൾ നിങ്ങളുടെ കാര്യം വിശ്വ അവനോട് പറഞ്ഞുകാണുമായിരിക്കും"
"ഹ്മ്മ്... ഞാനൊന്നു വിളിച്ചു നോക്കട്ടെ നാനി..."
"ഹാ ബേട്ടാ..."
ഗാഥ വേഗം മുറിയിലേക്ക് ചെന്ന് വിശ്വയെ കാൾ ചെയ്തു.
"ഹെലോ... തിരക്കാണോ?"
"ഇപ്പോൾ ഇല്ല. എന്താ ഗാഥാ?"
"അത്... താൻ മാധേഷിനോട് എന്താ പറഞ്ഞെ? അച്ഛൻ ഇപ്പോൾ അയാളുടെ അടുത്ത് പോയിട്ടുണ്ട്"
"ആഹ്... അവർ തമ്മിൽ സംസാരിക്കട്ടെന്നേ... താൻ ടെൻഷൻ അടിക്കണ്ട"
"ശേ... എന്താ പറഞ്ഞതെന്ന് പറയ്..."
"പറയണോ? മ്മ്... ഇന്ന് നേരിൽ കാണുമ്പോൾ പറയാം. പ്രോഗ്രാം എപ്പോഴാ സ്റ്റാർട്ട് ചെയ്യുന്നേ? അഞ്ചു മണിക്ക് അല്ലേ ഇനാഗുറേഷൻ?"
"മ്മ്... അതെ..."
"അപ്പോൾ ഞാനൊരു 6 മണി കഴിഞ്ഞിട്ട് വരാം. ഓക്കേ?"
"മ്മ്... ശെരി"
**********-----------*********
പ്രോഗ്രാം തുടങ്ങിയപ്പോൾ തന്നെ സമയം 6 കഴിഞ്ഞിരുന്നു...
"ഗാഥേച്ചി ഇതെവിടെ നോക്കി നിൽക്കുവാ... നെക്സ്റ്റ് നമ്മുടെ ഡാൻസ് ആണ്"
"മ്മ്മ്..."
"ഇങ്ങ് വന്നേ..."
അവർ നാലുപേരും ഉടനെ സ്റ്റേജിലേക്ക് കേറി. വൈകാതെ തന്നെ സോങ്ങ് പ്ലേ ചെയ്തു. വിശ്വ അപ്പോഴേക്കും അവിടെയെത്തി.
🎶ചം ചം ചം
ചം ചം ചം...
സുൽഫോം സേ ബാന്ദ് ലിയാ ദിൽ
സീനേ പെ സേ ഉട്നേ ലഗാ ആഞ്ചൽ
മുജ്സേ നേയ്നാ മിലാ കേ
മോസം ഹോനേ ലഗേ പാഗൽ
സബ്സേ ഹോ കേ ബേഫികർ
മേം നാചൂ ആജ്...
ചം ചം ചം
ചം ചം ചം
ചം ചം ചം...🎶
പാട്ടിനനുസരിച്ച് പുഞ്ചിരിയോടെ ഗാഥ ചുവടു വെക്കുന്നത് ഒരു കൗതുകത്തോടെ വിശ്വ നോക്കി നിന്നു. അവളുടെ ഒപ്പം ചുവട് വെക്കാൻ അവനും ഉള്ളിൽ മോഹം തോന്നി. അവിടെയുള്ള എല്ലാവർക്കും അവരുടെ ഡാൻസ് ഇഷ്ടമായി. ഡാൻസ് അവസാനിച്ചപ്പോൾ അവിടെയാകെ നിറകയ്യടികൾ ആയിരുന്നു. അവർ അവിടെയിട്ടിരിക്കുന്ന കസേരകളിൽ ചെന്ന് ഇരുന്നു
"ദീദി... ഭയ്യയോട് ഡാൻസ് കളിക്കുന്ന കാര്യം പറഞ്ഞിരുന്നോ?"
"ഹാ... പറഞ്ഞു ചിക്കു..."
"ഫിർ ഭയ്യാ കഹാ ഹെ?"
"അറിയില്ല. വരാമെന്ന് പറഞ്ഞിരുന്നു. ഇതുവരെയും ഞാൻ കണ്ടില്ല. ഈ തിരക്കിനിടയിൽ ഇനി കണ്ടുപ്പിടിക്കണം. എവിടെയാണാവോ നിൽക്കുന്നെ?"
"ദീദി... ലതാന്റിയുടെ മോളുടെ ഡാൻസിന്റെ സോങ്ങ് സി.ഡി. മാറി പോയി. അവർ തിരിച്ചു വീട്ടിലേക്ക് പോയേക്കുവാ... അത്രയും സമയം വേസ്റ്റ് ആകും. ഒരു സോങ്ങ് പോയി പാടിക്കൂടെ..."
"അയ്യോ... ഞാനെങ്ങും ഇല്ല..."
"അങ്ങനെ പറയല്ലേ ഗാഥേച്ചി... ചേച്ചിക്ക് പാട്ടു പാടാൻ അറിയാവുന്നത് അല്ലേ... പോയി പാട്... വേറെ ആരും ഇല്ലാത്തോണ്ടാ..."
"പ്ലീസ് ദീദി... പ്രോഗ്രാം ലാഗ് ആകില്ല അപ്പോൾ"
"ഹ്മ്മ്... ശെരി... ഞാൻ പാടാം..."
ഗാഥ ഉടനെ എണീറ്റ് സ്റ്റേജിലേക്ക് കയറി... വിശ്വയെ മനസ്സിൽ വിചാരിച്ചു കൊണ്ട് ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അവൾ പാടാൻ തുടങ്ങി.
"മൻസിലേ രുസ്വാ ഹെ
ഖോയാ ഹെ രാസ്താ
ആയേ ലേ ജായെ ഇത്നി സി ഇൽത്ജാ
യേ മേരി സമാനത് ഹെ
തൂ മേരി അമാനത് ഹെ
ആ...ആ...
മുജ്കോ ഇരാദേ ദേ, കസ്‌മേം ദേ, വാദേ ദേ
മേരി ദുവാവോം കേ ഇശാരോം കോ സഹാരേ ദേ
ദിൽ കോ ഠികാനേ ദേ, നയി ബഹാനേ ദേ
ഖാബോം കി ബാരിഷോം കോ മോസം കെ പൈമാനേ ദേ
അപ്നേ കരം കി കർ അ ദായേം
കർ ദേ ഇതർ ഭി തൂ നി ഗായേം
സുൻ രഹാ ഹെ നാ തൂ..."
ഇത്രയും പാടി കഴിഞ്ഞപ്പോൾ ഗാഥയുടെ കണ്ണുകൾ വിശ്വയെ കണ്ടുപ്പിടിച്ചു. അവൾ ഉടനെ താങ്ക് യൂ പറഞ്ഞ് സ്റ്റേജിൽ നിന്നും ഇറങ്ങി.
"ഗാഥേച്ചി എന്തിനാ അവിടെ വെച്ച് നിർത്തിയേ? ഈ പാട്ടിന്റെ ഫുൾ ലൈൻസ് അറിയാവുന്നതല്ലേ..."
"വിശ്വ വന്നിട്ടുണ്ട്. ഞാൻ വിശ്വയുടെ അടുത്തേക്ക് പോവുകയാ. എല്ലാവരും ഇവിടേക്ക് അല്ലേ ശ്രദ്ധ. ഞാൻ പോയി പെട്ടന്ന് സംസാരിച്ചിട്ട് വരാം. ഓക്കേ?"
"മ്മ്മ്... ശെരി. സൂക്ഷിച്ചു പോണേ ചേച്ചി..."
"കഹാ ജാ രഹേ ഹോ ദീദി?"
മാലുവിന്റെ ചോദ്യത്തിന് മറുപടി ആയി അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഗാഥ വിശ്വയെ തിരഞ്ഞ് നടന്നു.
ശേ... ഇതെവിടെ പോയി. ഇവിടെ നിൽക്കുന്നത് കണ്ടായിരുന്നല്ലോ...
"ദീദി... ഭയ്യാ ദേ അങ്ങോട്ട് വരാൻ പറഞ്ഞു"
വയലിലേക്കുള്ള റോഡിലേക്ക് ചൂണ്ടി ചിക്കു പറഞ്ഞു.
"ഏഹ്? നീ കണ്ടായിരുന്നോ?"
"ഹാ... ദീദി പാടാൻ പോയ സമയത്ത് ഞാൻ ഭയ്യയെ കണ്ടു. അപ്പോൾ ഞാൻ ഭയ്യയുടെ അടുത്ത് പോയി"
"ഹ്മ്മ്... ഓക്കേ"
ചിക്കു പറഞ്ഞത് കേട്ട് പാവാടയും പൊക്കിപ്പിടിച്ചു കൊണ്ട് ഗാഥ അങ്ങോട്ടേക്ക് ഓടി. വിശ്വ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവിടെയെങ്ങും വേറെ ആരും തന്നെ ഇല്ലായിരുന്നു. അവൾ ഓടി പുറകിലൂടെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു. അവൻ ഉടനെ തിരിഞ്ഞ് ഗാഥയെ നോക്കി ചിരിച്ചു.
"ഇത്ര വേഗം വന്നോ... നമുക്ക് ഈ റോഡിന്റെ സൈഡിൽ നിന്നും മാറി നിൽക്കാം. ഇപ്പോൾ ഇങ്ങോട്ട് ആളുകൾ വരാൻ ചാൻസ് കുറവാണ്. എങ്കിലും മാറി നിൽക്കുന്നതാ നല്ലത്. അവിടെ നല്ല കാറ്റുണ്ട്"
"മ്മ്..."
അവർ രണ്ടുപേരും അവിടെ നിന്നും ഒരു മരത്തിന്റെ അരികിലേക്ക് നീങ്ങി നിന്നു.
"താൻ മനോഹരമായി ഡാൻസ് കളിച്ചു കേട്ടോ..."
"അപ്പോൾ അവരോ?"
"അവരും കൊള്ളാം... എന്തോ തനിക്കൊപ്പം കൂടാൻ എനിക്കും തോന്നി... പിന്നെ, പാട്ടും സൂപ്പർബ്... എനിക്കൊത്തിരി ഇഷ്ടായി. ബഹുത് അഛാ ലഗാ..."
"സത്യം?"
"അതെ... സത്യമായും തോന്നി. പൗർണമി അല്ലെങ്കിലും ഇന്ന് നല്ല നിലാവുണ്ടല്ലേ..."
ഗാഥയെ തന്റെ കര വലയത്തിനുള്ളിൽ ആക്കിയ ശേഷം വിശ്വ പറഞ്ഞു.
"മ്മ്... പിന്നേ... മാധേഷിന്റെ കാര്യം ഇന്ന് കാണുമ്പോൾ പറയാമെന്ന് പറഞ്ഞല്ലോ... പറയ്..."
"ആഹ് പറയാം... അവനോട് നമ്മുടെ കാര്യം പറഞ്ഞു. അതറിഞ്ഞപ്പോൾ അവൻ എന്നോട് സോറി പറഞ്ഞു"
"സോറി പറഞ്ഞോ?"
"മ്മ്... സോറി പറഞ്ഞു. അവന്റെ അച്ഛൻ പറഞ്ഞപ്പോൾ സമ്മതിച്ചതാണത്രെ. പിന്നെ, തന്നെ കണ്ടപ്പോൾ ഇഷ്ടമായെന്ന്. അവന് സന്തോഷമേ ഉള്ളു. ഇതിന് താല്പര്യമില്ലെന്ന് മാധേഷ് തന്നെ പറഞ്ഞോളാം എന്നും പറഞ്ഞു..."
"അത്രക്കും കൂട്ടാണോ നിങ്ങൾ തമ്മിൽ??"
"ആഹ് അതെ. അവൻ ഇവിടെ ഞങ്ങളുടെ ഫാക്ടറിയിൽ വന്നിട്ട് രണ്ടുവർഷം കഴിഞ്ഞു. വിഷ്ണു കൂടുതലും ഇവനെയാ എല്ലായിടത്തും കൊണ്ടുപോകുന്നെ"
"ആണോ? മ്മ്മ്..."
"പിന്നെ... ഞാൻ എന്തോ പറയാൻ മറന്നു"
"പറയാൻ മറന്നെന്നോ? എന്താ?"
"പറയാൻ അല്ല തരാനാ മറന്നേ..."
എന്നും പറഞ്ഞ് വിശ്വ ഗാഥയുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് അവളുടെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.
"ഇപ്പോൾ ഓക്കേ..."
ഒരു കള്ളച്ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു.
ഗാഥ വിശ്വയുടെ വയറിൽ ഒന്നു ചെറുതായി ഇടിച്ചു. എന്നിട്ട് തിരിച്ച് ഓടി പോകാനൊരുങ്ങി. പക്ഷേ, പെട്ടെന്നവൻ അവളുടെ കയ്യിൽ കേറി പിടിച്ച് തന്നോട് അടുപ്പിച്ച് നിർത്തി. പതിയെ അവൻ അവളെ തിരിച്ചു നിർത്തി. ഗാഥയുടെ കഴുത്തിൽ കിടക്കുന്ന മുടിയിഴകളെ അവൻ ഒരു വശത്തേക്ക് മാറ്റി. അവളുടെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി. ഒപ്പം ശ്വാസത്തിന്റെ അലകളും....
വിശ്വ അവിടെ തന്റെ മുഖം അമർത്തി ചുംബിച്ചു. തന്റെ ദേഹമാകെ ഒരു തരിപ്പ് അനുഭവപ്പെടുന്നത് ഗാഥ അറിഞ്ഞു. അവൻ പതിയെ തന്റെ ചുണ്ടുകൾ അവളുടെ കാതുകളിൽ ഉരസി. അന്നേരം ഒരു ഇളംകാറ്റ് അവരെ തലോടി കടന്നു പോയി. അവൾ കണ്ണുകൾ അടച്ചു നിന്നു. തനിക്ക് അഭിമുഖമായി അവൻ അവളെ പിടിച്ചു നിർത്തി. അപ്പോഴും ഗാഥ തന്റെ മിഴികൾ തുറന്നിരുന്നില്ല. അവളെ നോക്കി ചിരിച്ചുകൊണ്ട് നെറ്റിയിൽ ചുംബിച്ചതും അവൾ മെല്ലെ കണ്ണു തുറന്നു. അവന്റെ പുഞ്ചിരിതൂകി നിൽക്കുന്ന മുഖം കണ്ടപ്പോൾ അവൾ നാണത്താൽ തല കുനിച്ചു. വിശ്വ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി. ഒരു ദീർഘചുംബനത്തിനായി അവന്റെ ചുണ്ടുകൾ കൊതിച്ചു. അവൻ മെല്ലെ തല കുനിച്ച് അവളുടെ അധരങ്ങളെ തന്റെ അധരങ്ങളാൽ തൊട്ടുരുമ്മികൊണ്ടിരുന്നു ഒരു സമ്മതത്തിനായി എന്ന പോലെ...
ഗാഥ തന്റെ ചുണ്ടുകൾ മെല്ലെ തുറന്ന് അവളുടെ സമ്മതം അറിയിച്ചു. ആ നിമിഷം തന്നെ വിശ്വ അവയെ തന്റേതാക്കി. ചുംബനത്തിന്റെ തീവ്രത കൂടി തുടങ്ങിയപ്പോൾ അവളുടെ കൈകൾ അവന്റെ തലമുടിയിഴകളിൽ മുറുകി. ഇളംകാറ്റും നിലാവും ആ രാത്രിയെ കൂടുതൽ സുന്ദരമാക്കിയപ്പോൾ അവരുടെ പ്രണയചുംബനവും അതിസുന്ദരമായി മാറിക്കൊണ്ടിരുന്നു...
അവരുടെ ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടപ്പോൾ അവർ നന്നായി കിതച്ചു. ഗാഥ ഉടനെ അവനെ കെട്ടിപ്പിടിച്ചു.
"ഐ ലവ് യൂ വിശ്വാ... ലവ് യൂ സോ മച്ച്..."
അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിപ്പിച്ചുകൊണ്ട് പറഞ്ഞു. വിശ്വ അവളെ ഇറുകി പുണർന്നു. പിന്നെ പതിയെ അവളെ കൈകൾ അയച്ചു.
"ഞങ്ങൾ വന്ന് സംസാരിക്കുമ്പോൾ തന്റെ അച്ഛന് ഇഷ്ടമാകുമോ? തന്നെ എനിക്ക് വിവാഹം ചെയ്ത് തരാൻ കഴിയില്ലെന്ന് എങ്ങാനും പറഞ്ഞാൽ..."
അത് പറയുമ്പോൾ വിശ്വയുടെ ശബ്ദം ഇടറി.
"അങ്ങനെയൊന്നും ഉണ്ടാകില്ല. മഹാദേവൻ നമ്മളെ കൈവിടില്ല"
ഗാഥ വിശ്വയുടെ തോളിന്മേൽ കൈ വെച്ചു. അവൻ മെല്ലെ കുനിഞ്ഞ് അവന്റെ നെറ്റി അവളുടെ നെറ്റിയുമായി മുട്ടിച്ചു. അവർ അങ്ങനെ കണ്ണുകളടച്ച് നിന്നു.
"ഗാഥേ......"
ഉറക്കെ ആരോ തന്റെ പേര് വിളിച്ചപ്പോൾ അവൾ പൊടുന്നനെ അവനിൽ നിന്നും അകന്നു മാറി. ഗാഥ വേഗം തിരിഞ്ഞു നോക്കിയപ്പോൾ കൈലാസ് അതാ അവിടെ നിൽക്കുന്നു.
"അച്ഛൻ..."
അവൾ ഞെട്ടി വിറച്ചുകൊണ്ട് വിശ്വയുടെ മുഖത്തേക്ക് നോക്കി.
(തുടരും)
©ഗ്രീഷ്മ. എസ്
അഭിപ്രായങ്ങൾ അറിയിക്കണേ....