വിശ്വഗാഥ💕
ഭാഗം- 23
"എന്തായിരുന്നു മറന്നു പോയ കാര്യം?"
"അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്"
"അഛാ... വാ നമുക്ക് ഈ ഓട്ടോയിൽ കയറാം..."
അവർ അപ്പോൾ തന്നെ ഓട്ടോയിൽ കയറി തിരികെ വീട്ടിലേക്ക് പോയി. കൈലാസ് വീടിന്റെ മുൻവശത്ത് നിൽക്കുന്നുണ്ടായിരുന്നു.
"നിങ്ങൾ എവിടെയാ കറങ്ങാൻ പോയത്?"
"അത് മാലുവിന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് വിളിച്ചു. ജോബ് കിട്ടി. അതിന്റെ ചെലവ് ആയിരുന്നു. അല്ലേ ഗാഥേച്ചി?"
"ഹാ..."
"ആഹ് വന്നോ? നിന്റെ സൗണ്ട് എന്താ ഒരുമാതിരി ഇരിക്കുന്നേ? തണുപ്പുള്ളത് വല്ലതും കഴിച്ചോ?"
"ഇല്ലമ്മേ..."
"കഴിച്ചോ ഇല്ലയോ എന്ന് നിന്റെ മുഖം പറയുന്നുണ്ട്"
"അതിനിപ്പോൾ എന്താ രാധികേ?"
"ഇവൾക്ക് തണുപ്പ് അടുത്ത് കൂടി പോകണ്ട എന്നറിയില്ലേ അങ്ങേക്ക്?"
"മ്മ്..."
"ഒരേ ഒരു ഐസ് ക്രീം കഴിച്ചു അമ്മേ..."
"ആഹ് മനസ്സിലായി... കയറി വാ...നല്ല ചൂടുള്ള ജീരകവെള്ളം കുടിക്കാൻ തരാം..."
"ഓക്കേ..."
ഗാഥ നേരെ നാനിയുടെ അടുത്ത് പോയി അവരെ കെട്ടിപ്പിടിച്ചു.
"നാനി..."
"ബേട്ടാ.... എന്താണ് കാര്യം? വളരെ സന്തോഷത്തിൽ ആണല്ലോ..."
"ഹാം... മേം ബഹുത് ഖുശ് ഹൂം..."
"ക്യാ ഹുവാ?"
"കുച്ച് കുച്ച് ഹോത്താ ഹെ... അല്ലേ ദീദി..."
"ആഹാ... നീ ഇവരോടൊക്കെ അവനെ പറ്റി പറഞ്ഞോ?"
"ഹ്മ്മ്... പറയേണ്ടി വന്നു. പിന്നെ, നാനി... എനിക്കൊരു കാര്യം പറയാൻ ഉണ്ട്"
"പറഞ്ഞോ..."
"റൂമിലേക്ക് വാ... പറയാം..."
ഗാഥ നാനിയുടെ കൈ പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി. ബാക്കി എല്ലാവരും പുറകേ വന്നു. വിശ്വ തന്നോട് പറഞ്ഞതെല്ലാം അവൾ അവരോട് പറഞ്ഞു.
"ഏഹ്?! വിശ്വ മുംബൈയിൽ ആയിരുന്നോ താമസം?"
"അതെ നാനി..."
"എനിക്കിപ്പോൾ സമാധാനമായി. ഇനി ഈ ബന്ധം കൈലാസ് അറിഞ്ഞാലും പ്രശ്നമില്ല. ഞാൻ അവനോട് പറയെട്ടെ..."
"അയ്യോ... ഇപ്പോൾ വേണ്ട. പ്രോബ്ലംസൊക്കെ സോൾവ് ആയിട്ട് വിശ്വ തന്നെ ഇങ്ങോട്ട് വരാമെന്നാ പറഞ്ഞേക്കുന്നെ..."
"ഹ്മ്മ്..."
"ഗാഥേച്ചി... എന്നാലും സേതുവേട്ടൻ ഇങ്ങനെയൊരു ചതിയൻ ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. അന്ന് ഒരു ദിവസം നമ്മൾ ശ്വേത ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ പറഞ്ഞത് ഓർമ്മയുണ്ടോ? അക്കൗണ്ടിൽ കുറച്ചു പൈസ ഇട്ടു തന്നുവെന്നൊക്കെ... അതൊക്കെ ഇങ്ങനെ ചതിച്ചു ഉണ്ടാക്കിയത് ആയിരിക്കും. ശ്വേത ചേച്ചിയോട് പറയണ്ടേ ഇതിനെക്കുറിച്ച്?"
"ഞാൻ ഇപ്പോൾ ഇതിനെ പറ്റി അവളോട് പറയുന്നില്ല. സമയം ആകട്ടെ ഞാൻ പറഞ്ഞോളാം..."
"ഹ്മ്മ്..."
"ഗാഥേ... വാതിൽ തുറന്നേ..."
"അയ്യോ അമ്മാ... ചിക്കു പോയി വാതിൽ തുറക്ക്"
ചിക്കു വേഗം പോയി വാതിൽ തുറന്നു കൊടുത്തു.
"ഏഹ്?! എല്ലാവരും ഈ മുറിയിൽ ഉണ്ടോ? അമ്മ എന്താ ഇവിടെ?"
"കുച്ച് നഹീം ബേട്ടി. ഇവരുടെ കൂടെ ചുമ്മാ വന്നിരുന്നതാ..."
"വാതിലൊക്കെ കുറ്റിയിട്ടിട്ട് ഇവിടെ എന്താ നിങ്ങൾ ചെയ്യുന്നേ?"
"ഒന്നുമില്ലമ്മേ... ഇവിടെ റെസിഡൻസ് അസ്സോസിയേഷന്റെ വാർഷികം വരാൻ പോവുകയല്ലേ... അന്ന് ഡാൻസ് കളിക്കാൻ വേണ്ടി സോങ്ങ് നോക്കുവായിരുന്നു"
"ഓഹ്... അതിന്റെ പ്രാക്ടീസ് ഇപ്പോഴേ തുടങ്ങിയോ? ആണോ മാലു?"
"ഹാം ചാച്ചി... ഇപ്പോഴേ സ്റ്റാർട്ട് ചെയ്താൽ അല്ലേ അന്ന് നല്ലതുപോലെ പെർഫോം ചെയ്യാൻ പറ്റുള്ളു"
"അഛാ... ഗാഥേ... നീ താഴേക്ക് വന്നേ..."
"എന്തിനാമ്മേ?"
"അദ്ദേഹം പറഞ്ഞു നിന്നോട് താഴേക്ക് വരാൻ..."
"ആണോ... ഞാൻ ഇപ്പോൾ വരാം..."
ഗാഥ വേഗം രാധികയുടെ ഒപ്പം കൈലാസിന്റെ അടുത്തേക്ക് ചെന്നു.
"എന്താ അച്ഛാ?"
"ആഹ്... പാറു വന്നോ... അതേ... അച്ഛന് ഒരു കാര്യം പറയാൻ ഉണ്ട്. അന്ന് വെഡിങ് റിസപ്ഷനിൽ വെച്ച് മുരളിയുടെ മകനെ പരിചയപ്പെടുത്തി തന്നില്ലേ... ആ പയ്യൻ എങ്ങനെയുണ്ട്?"
"എങ്ങനെയുണ്ടെന്നോ? അച്ഛൻ എന്താ ഉദ്ദേശിക്കുന്നെ?"
"എനിക്ക് അവനെ ഇഷ്ടപ്പെട്ടു. അവനെ മോൾക്ക് ആലോചിച്ചാലോ എന്നുണ്ട്. രാധികേ... നിനക്കോ?
"അങ്ങ് പറഞ്ഞതുപോലെ അവന് വിനയമൊക്കെ ഉണ്ട്. പക്ഷേ, ഗാഥക്ക് കുറച്ചും കൂടി നല്ല പയ്യനെ നോക്കിയാൽ കൊള്ളാമായിരുന്നു. അവൻ ഗാഥക്ക് ചേരില്ല..."
"അതെന്താ നിനക്ക് അങ്ങനെ തോന്നിയേ? പാറു മോളെ... എന്താ നിന്റെ അഭിപ്രായം?"
"എനിക്ക് അയാളെ ഇഷ്ടമായില്ല അച്ഛാ..."
"മോളെ..."
"എനിക്കിപ്പോൾ വേറെയൊന്നും പറയാൻ ഇല്ലാ..."
എന്നും പറഞ്ഞ് ഗാഥ തിരികെ റൂമിലേക്ക് പോയി. കൈലാസ് രാധികയുടെ മുഖത്തേക്ക് നോക്കിയിരുന്നു.
"ദീദി... ചാച്ചാ എന്തിനാ വിളിച്ചത്?"
"എനിക്കൊരു പയ്യനെ കണ്ടെത്തി എന്ന് പറയാൻ വേണ്ടി?"
"അയ്യോ... ആരാ ചേച്ചി?"
"ഇന്നലെ റിസപ്ഷനിൽ വെച്ച് അച്ഛൻ ഒരാളെ എനിക്ക് പരിചയപ്പെടുത്തി തന്നില്ലേ... അച്ഛന്റെ ഫ്രണ്ടിന്റെ മകൻ"
"അയ്യേ... എനിക്കിഷ്ടപ്പെട്ടില്ല. അച്ഛന് വേറെയാരും കിട്ടിയില്ലേ?"
"ആഹ്... ഞാൻ പറയാൻ വിട്ടു പോയി. ഇയാൾ ഇല്ലേ... മാധേഷ്. വിശ്വയുടെ ഫാക്ടറിയിൽ വർക്ക് ചെയ്യുന്നതാ..."
"ആഹാ... അത് പൊളിച്ച്..."
"ഞാൻ കൈലാസിന്റെ അടുത്തേക്ക് ഒന്നു പോയിട്ട് വരാം..."
"വിശ്വയുടെ കാര്യം ഇപ്പോൾ പറയല്ലേ നാനി..."
"ഹ്മ്മ്... ഇല്ലാ..."
നാനി കൈലാസിന്റെ അടുത്തേക്ക് ചെന്നു
***********---------------***********
"എന്താ മാധേഷ് അത്യാവശ്യമായി ഇവിടേക്ക് വരാൻ പറഞ്ഞത്?"
"അത്... സർ... നമ്മുടെ വിഷ്ണു സാറിനെ ഞാൻ കണ്ടു. ഇവിടെ അടുത്ത് തന്നെ"
"ഏഹ്?! സത്യമാണോ?"
"അതെ സർ... സത്യമാണ്. ഫാക്ടറിയിലേക്ക് എത്തുന്നതിന് തൊട്ടു മുന്പായി ഒരു ഇടവഴി ഇല്ലേ... അവിടെ ഇരിക്കുന്നത് ഞാൻ കണ്ടായിരുന്നു. അടുത്തേക്ക് ചെന്നാൽ മാറി പോകുമെന്ന് കരുതി ഞാൻ പോയില്ല. ഉടനെ സാറിന് കാൾ ചെയ്തു"
ഇത് കേട്ടയുടനെ വിശ്വ കാറെടുത്തുകൊണ്ട് മാധേഷ് പറഞ്ഞ ആ ഇടവഴിയിലേക്ക് പോയി. അവിടെ എത്തിയതും വിശ്വ കാറിൽ നിന്നും ഇറങ്ങി. ആ ഇടവഴിയിലൂടെ നടക്കാൻ തുടങ്ങി.
"അരേ... വിശ്വാ ഭായി... എന്താ ഈ വഴിക്ക്?"
"ഹാ... വിവേക്... ഭയ്യാ ഇവിടെ ഉണ്ടെന്ന് മാധേഷ് പറഞ്ഞു"
"ആണോ? ഇതർ കഹാം ഹെ?"
"അറിയില്ല. വാ നോക്കാം..."
വിശ്വയും വിവേകും അവിടെയാകെ നോക്കാൻ തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്ക് ഒരാൾ കയറി പോകുന്നത് വിശ്വ കണ്ടു.
"ഭയ്യാ..."
വിശ്വയുടെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി. ആ രൂപം കണ്ട് വിശ്വ ഞെട്ടിപ്പോയി. താടിയും മുടിയുമൊക്ക വളർന്ന് ഒരു പ്രാകൃത രൂപം.
"ഭയ്യാ... അവിടെ നിന്നേ..."
വിഷ്ണു ഓടി പോകും മുന്നേ വിശ്വ അടുത്തേക്ക് ചെന്നു.
"എവിടെയായിരുന്നു ഭയ്യാ ഇത്രയും ദിവസം? ഞാനും അമ്മയും എന്തുമാത്രം വിഷമിച്ചെന്ന് അറിയാമോ?"
"നമ്മുടെ അച്ഛൻ..."
എന്നും പറഞ്ഞ് വിഷ്ണു കരയാൻ തുടങ്ങി.
"ഭയ്യാ... എന്റെയൊപ്പം വന്നേ... നമുക്ക് വീട്ടിൽ പോയി സംസാരിക്കാം..."
"ഞാൻ ഇല്ലാ വിശ്വാ..."
"പറ്റില്ല. ഇനി ഒരിടത്തേക്കും ഞാൻ വിടില്ല"
വിശ്വയും വിവേകും കൂടി വിഷ്ണുവിനെ പിടിച്ച് കൊണ്ടുപോയി കാറിൽ കയറ്റി.
**********-----------*********
"ഗാഥേച്ചി... രാത്രി സമയം ഒരുപാട് ആയി. ഉറങ്ങുന്നില്ലേ..."
"മ്മ്... വിശ്വ ഇതുവരെ വിളിച്ചില്ല"
"അളിയൻ തിരക്കായി കാണും. അവിടെത്തെ പോലെ അല്ലാലോ... ഒരുപാട് തിരക്ക് കാണും. ചേച്ചി കിടന്നുറങ്ങാൻ നോക്ക്"
"മ്മ്..."
വിശ്വയുടെ ഫോട്ടോയും നോക്കിക്കൊണ്ട് ഗാഥ കിടന്നു. വിശ്വ തന്റെ നെറ്റിയിൽ ചുംബിക്കുന്ന സ്വപ്നം കണ്ടാണ് പിറ്റേന്ന് ഗാഥ ഉറക്കത്തിൽ നിന്നും ഉണർന്നത്. സമയം എത്രയാ എന്ന് നോക്കാൻ മൊബൈൽ എടുത്തതും വിശ്വയുടെ കാൾ വന്നു.
"ഹെലോ..."
"ഇന്നലെ പിന്നെ വിളിച്ചതേ ഇല്ലാലോ... എന്ത് പറ്റി?"
"പറയാം... നമുക്ക് ഒരിടം വരെ പോകണം"
"എവിടേക്ക്?"
"താൻ മാത്രം വന്നാൽ മതി കേട്ടോ. ഒരു ക്ഷേത്രത്തിൽ പോകണം"
"അയ്യോ ഞാൻ മാത്രമായി എങ്ങനെ ഇറങ്ങും?"
"അതെ. എങ്ങനെയെങ്കിലും ഓക്കേ ആക്ക്. കമ്പനിയുടെ അടുത്ത് വന്നാൽ മതി"
"ശ്ശെടാ... ങേ! കാൾ കട്ട് ചെയ്തോ?"
"എന്താ ഗാഥേച്ചി? അളിയൻ എവിടെ വരാനാ പറഞ്ഞെ?"
"ഒരു ക്ഷേത്രത്തിൽ പോകാൻ"
"ആഹാ... ഒറ്റക്ക് വരാൻ പറഞ്ഞല്ലേ..."
"മ്മ്... അതെ"
"വഴിയുണ്ട്. മാലു തന്നെ ശരണം. ഞാൻ പോയി മാലുവിനെ വിളിച്ചിട്ട് വരാം"
ഗംഗ പോയി മാലുവിനെ വിളിച്ചുകൊണ്ടു വന്നു.
"ആഹ്... എനിക്കിന്ന് എന്റെയൊരു ഫ്രണ്ടിന്റെ വീട്ടിൽ പോകണം. ദീദിയും വാ... ചാച്ചിയോട് ഞാൻ പറയാം"
"ഓക്കേ. താങ്ക്സ് മാലു..."
അങ്ങനെ മാലു അവളുടെ കൂട്ടുകാരിയുടെ വീട്ടിലും ഗാഥ വിശ്വയുടെ കമ്പനിയിലേക്കും പോയി.
"താൻ ചുറ്റും നോക്കണ്ട. തന്നെ പരിചയമുള്ളവർ ഇവിടെ അങ്ങനെ ആരും കാണാൻ സാധ്യത ഇല്ല. ഉണ്ടെങ്കിലും വളരെ കുറവായിരിക്കും. വേഗം വന്ന് കയറാൻ നോക്ക്"
"ങേ?! ഇതാരുടെ ബുള്ളറ്റ് ആണ്?"
"ഇത് എന്റെ സ്വന്തം ബുള്ളറ്റ് ആണ്. എന്റെ ഒരു ബർത്ത് ഡേക്ക് അച്ഛനും ചേട്ടനും കൂടി എടുത്ത് തന്നതാ..."
"ആഹാ... കൊള്ളാം..."
"മ്മ്... എന്നാൽ പോകാം അല്ലേ?"
വിശ്വയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ബുള്ളറ്റിൽ കയറി.
(തുടരും)
©ഗ്രീഷ്മ. എസ്
[കൂടുതൽ ആഡ് ചെയ്യാൻ കുഞ്ഞ് സമ്മതിച്ചില്ല😑🙏. ലോങ്ങ് പാർട്ട് നാളെ പോസ്റ്റ് ചെയ്യാം👍 ഇതും കൂടി ആഡ് ചെയ്താൽ ഒരുപാട് ലോങ്ങ് ആയി പോകും🙃]