വിശ്വഗാഥ💕
ഭാഗം- 22
"അതെ... മുംബൈ തന്നെ. ദേ നോക്കിയേ... ലാസ്റ്റ് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തത് സെപ്റ്റംബറിലാണ്. കുറേ ഫോട്ടോസ് ഉണ്ടല്ലോ... ഫ്രണ്ട്സിന്റെ ഒപ്പമുള്ളതാ കൂടുതലും. ട്രിപ്പ് പോയത് പോലെയുണ്ട്. ആഹ്... അതെ... ബാംഗ്ലൂർ... ചേച്ചിയോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലേ മുംബൈയിലാണ് താമസിച്ചിരുന്നതെന്ന്??"
"ഇല്ലാ... എന്നോട് ഇടക്ക് എന്തോ പറയാൻ വന്നതായിരുന്നു. പക്ഷേ, പറഞ്ഞില്ല... പിന്നെ ഞാനും മറന്നു പോയി"
"ഹ്മ്മ്... ഫാമിലി മെമ്പർ ഒരാളെ ആഡ് ചെയ്തിട്ടുണ്ട്. വിഷ്ണുദേവ് ശർമ..."
"ആഹ്... ചേട്ടന്റെ പേര് പറഞ്ഞായിരുന്നു. അച്ഛൻ മരിച്ചെന്നും പറഞ്ഞു"
"മ്മ്... ദേ ഈ കവർ പിക് നോക്ക്. ഇതാണ് അച്ഛനും ചേട്ടനും എന്ന് തോന്നുന്നു..."
ഗംഗയും ഗാഥയും കൂടി വിശ്വയുടെ ഫേസ്ബുക്ക് ഐഡിയിലെ ഫോട്ടോസ് നോക്കി കൊണ്ടിരിക്കെ അവരുടെ അമ്മാവന്മാരുടെ മക്കളായ ചിക്കുവും മാലുവും മുറിയിലേക്ക് വന്നു.
"ദീദി... ക്യാ ഹുവാ? വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു. പണ്ടത്തെപോലെ അല്ല. അബ് യഹാം ആനാ പസന്ത് നഹീം ഹെ?"
"അയ്യോ... അങ്ങനെ ഇഷ്ടക്കുറവൊന്നും ഇല്ല ചിക്കു..."
"ഫിർ ക്യാ ഹെ? ബതാവോ... ചിക്കു നേ മുഛെ ബതായാ... നിങ്ങൾ ഇവിടെ വരുമ്പോഴാ കുറച്ചു മലയാളം പറയുന്നെ. ഇപ്പോൾ കോളേജിലെ ഫ്രണ്ട്സിനൊക്കെ ഞാൻ മലയാളം പഠിപ്പിച്ചു..."
"ചേച്ചി... ഇപ്പോൾ ഇവരോട് കാര്യം പറയുന്നതാ നല്ലത്. ഇനി ചിലപ്പോൾ അളിയൻ ഇങ്ങോട്ട് വരികയാണെങ്കിലോ? ഇവിടുന്ന് പുറത്ത് പോകണമെങ്കിൽ ഇവരുടെ ആവശ്യം കൂടിയേ തീരുള്ളു... ഒളിച്ചുവെച്ചിട്ട് കാര്യമില്ല. ഞാൻ പറയട്ടെ... "
ഗംഗ പതിയെ ഗാഥയുടെ ചെവിയിൽ പറഞ്ഞു. ഗാഥ ഒരു നിമിഷം ആലോചിട്ട് അവളോട് പറഞ്ഞോളാൻ തലയാട്ടി.
"ക്യാ ബാത് ഹെ? പ്ലീസ് ടെൽ അസ്..."
"പറയാം... ചിക്കു... നീ പോയി ആ വാതിൽ കുറ്റിയിട്ടിട്ട് വാ..."
ഗംഗ പറഞ്ഞത് കേട്ട് ചിക്കു പോയി വാതിൽ കുറ്റിയിട്ടു. എല്ലാവരും കൂടി കട്ടിലിൽ ഇരുന്നു. ഗംഗ ഗാഥയുടെയും വിശ്വയുടെയും ലവ് സ്റ്റോറി ഷോർട്ട് ആക്കി അവരോട് പറഞ്ഞു.
"ദീദി... ക്യാ... ആപ്കോ പ്യാർ ഹോ ഗയാ ഹെ? കാൻഡ് ബിലീവ് ഇറ്റ്..."
ചിക്കു തന്റെ വാ പൊത്തി..
"അതെന്താ ഗാഥേച്ചിക്ക് പ്രേമിക്കാൻ പാടില്ലേ?"
"അങ്ങനെ പെട്ടന്ന് ആരെയും ഇഷ്ടപ്പെടുന്ന ആളല്ലലോ ദീദി..."
"നിങ്ങൾ ലവ് സ്റ്റോറി കേട്ടില്ലേ..."
"ഹാം... കേട്ടു. ഹി ഈസ് എ ഹീറോ... ഫോട്ടോയുണ്ടോ ദീദി?"
"പിന്നേ... ഇഷ്ടം പോലെയുണ്ട്. ഞാൻ കാണിച്ചു തരാം..."
എന്നും പറഞ്ഞ് ഗംഗ ഫേസ്ബുക്കിൽ വിശ്വയുടെ ഐഡിയിലുള്ള ഫോട്ടോസ് അവർക്ക് കാണിച്ചു കൊടുത്തു.
"വൗ... ഹാൻഡ്‌സോം... ദീദിക്ക് മാച്ച് ചെയ്യുന്നുണ്ട്"
"ഹാ... 100% മാച്ച് ഉണ്ട്. ദീദി... കോയി സെൽഫി നഹീം?"
"ഏയ്... ഇവർ സെൽഫി ഒന്നും എടുത്തില്ല. പിന്നെ, ഈ കാര്യം നാനിക്ക് അറിയാം"
"ക്യാ ദാദിമ്മ കോ പതാ ഹെ?!"
"മ്മ്..."
"ദാദിമ്മ സപ്പോർട്ട് ആണല്ലേ..."
"ഹാ... അതെ..."
"തും കോ കൈസേ പതാ ചലാ?"
"മേം സമച് ഗയാ... ബികോസ് ദാദിമ്മയുടെ ശാദി ഏക് റൊമാന്റിക് ശാദി ഥി..."
"അഛാ... മേം ഇസ്കേ ഭൂൽ ഗയാ... ക്യാ ചാച്ചാ മാൻ ജായേംഗേ??"
"അതറിയില്ല മാലു... അച്ഛനോട് നാനി പറയാമെന്നാ പറഞ്ഞത്"
"ഓഹ്... വിശ്വ ഭായി മുംബൈ മേം കഹാം ഹെ?"
"അത് അറിയില്ല. ചിലപ്പോൾ ഉടനെ ഇങ്ങോട്ട് വരും. അപ്പോൾ പറയുമായിരിക്കും. അല്ലേ ഗാഥേച്ചി?"
"ഏഹ്?! അ..ആയിരിക്കും..."
"ഓക്കേ ദീദി... ശുഭരാത്രി... മോർണിംഗ് ബാത് കർതേ ഹെ..."
"മ്മ്... ഗുഡ് നൈറ്റ്..."
ചിക്കുവും മാലുവും ഗുഡ് നൈറ്റ് പറഞ്ഞു പോയി.
"ഗാഥേച്ചി... ചേച്ചി ഇവിടെ വന്നതുകൊണ്ട് അളിയൻ എങ്ങാനും മുംബൈയിലേക്ക് തിരിച്ചു വരോ?"
"അറിയില്ല. ഞാനൊന്നു വിളിച്ചു നോക്കട്ടെ..."
ഗാഥ വേഗം വിശ്വക്ക് കാൾ ചെയ്തു.
"സ്വിച്ചഡ് ഓഫ് എന്നാ പറയുന്നെ?"
"ആണോ? എന്നാൽ രാവിലെ വിളിച്ചു നോക്കാം... രാത്രി സംസാരിക്കുന്നത് അത്ര സേഫ് അല്ല. തൊട്ടടുത്ത് അമ്മാവന്മാരുടെ റൂമുകളാണ്"
"ഹ്മ്മ്..."
"നമുക്ക് ഉറങ്ങാം. ഗാഥേച്ചി പോയി ഡ്രസ്സ് മാറ്റിക്കേ..."
"മ്മ്..."
അന്ന് രാത്രി മുഴുവനും വിശ്വ എന്താ മുംബൈയിൽ താമസിച്ചിരുന്ന കാര്യം തന്നോട് പറയാത്തെ എന്നതിനെ കുറിച്ച് ആലോചിച്ചു കിടന്നു. എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്.
"ഇതാരാ രാവിലെ...? ഇന്നാ ഗാഥേച്ചി ഫോൺ..."
"ആരാന്ന് നോക്ക്"
"ഹ്മ്മ്... പേരില്ല..."
"മ്മ്... താ..."
ഗംഗ ഫോൺ ഗാഥക്ക് കൈമാറി.
"ഹെലോ... ആരാ?"
"ഞാനാ... വിശ്വ..."
"ഏഹ്?! വിശ്വാ... താൻ? ഇതേത് നമ്പറാ? പിന്നെ... താനെന്താ എന്നോട് മുംബൈയിൽ ആയിരുന്നുവെന്ന കാര്യം പറയാത്തത്?"
"എടോ ഞാൻ ഒരു അഡ്രസ് തന്റെ വാട്ട്‌സ്ആപ്പിൽ അയച്ചിട്ടുണ്ട്. അവിടേക്ക് വേഗം വരണേ... ഒരു 9 മണിക്ക്... ഓക്കേ? സീ യൂ..."
എന്നും പറഞ്ഞ് വിശ്വ കാൾ കട്ട് ചെയ്തു.
"ഹ... ഹലോ... വാട്ട്‌സ്ആപ്പിൽ എവിടെയുള്ള അഡ്രസ്സ് ആണ്? ഹെലോ... ശോ... കട്ട് ആക്കി കളഞ്ഞു"
"എന്താ ചേച്ചി? ആരാ വിളിച്ചേ?"
"വിശ്വ..."
"ഏഹ്?! അളിയനോ? എന്ത് പറഞ്ഞു?"
"വാട്സ്ആപ്പിൽ ഒരു അഡ്രസ്സ് അയച്ചിട്ടുണ്ട്. അവിടേക്ക് ഒരു ഒൻപത് മണിയാകുമ്പോൾ വരാൻ പറഞ്ഞു"
"എങ്കിൽ വേഗം നോക്ക്. എവിടെയുള്ളതാ എന്നറിയാലോ..."
"ഹ്മ്മ്..."
ഗാഥ നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ആക്കി.
"ഇത് മുംബൈയിൽ ഉള്ള അഡ്രസ്സ് ആണല്ലോ..."
"ങേ? അപ്പോൾ അളിയൻ ഇങ്ങ് എത്തിയോ? ആഹാ... കൊള്ളാലോ... പുള്ളി വല്ല ഫ്ലൈറ്റും പിടിച്ച് വന്നാ?! ഗാഥേച്ചി... ഇപ്പോൾ സമയം 7:30 കഴിഞ്ഞു. ചേച്ചി പോയി റെഡി ആകാൻ നോക്ക്. ആ നേരം ഞാൻ മാലുവിനോട് ഈ അഡ്രസ്സ് കാണിക്കാം. അവൾക്ക് അറിയാതെ ഇരിക്കാൻ വഴിയില്ല. നമുക്ക് എല്ലാർക്കും കൂടി പുറത്ത് പോകുന്നു എന്ന് പറയാം. അച്ഛനെ ഞാൻ സോപ്പ് ഇട്ടോളാം"
"മ്മ്... ശെരി"
അങ്ങനെ എല്ലാവരും റെഡി ആയി. അവിടെന്ന് ഫുഡ് കഴിച്ച ശേഷം അവർ പുറത്തേക്ക് ഇറങ്ങി.
"ദീദി... യഹ് SRV കമ്പനി കേ കരീബ് ലഗ്താ ഹെ... നമുക്കൊരു ഓട്ടോറിക്ഷയിൽ പോകാം"
"ഹ്മ്മ്..."
അങ്ങനെ അവർ ഒരു ഓട്ടോറിക്ഷ പിടിച്ച് വിശ്വ അയച്ചു കൊടുത്ത അഡ്രസ്സിലേക്ക് ചെന്നു. അവിടെ അവൻ നിൽക്കുന്നുണ്ടായിരുന്നു. കോട്ടും സൂട്ട്സുമിട്ട് നിൽക്കുന്ന വിശ്വയെ ഗാഥയും ഗംഗയും അതിശയത്തോടെ നോക്കി.
"ഗാഥേച്ചി... അളിയൻ എന്താ ഈ വേഷത്തിൽ?! ചേച്ചി പോയി സംസാരിക്ക്. ഞങ്ങൾ ഇവിടെ നിന്നോളാം"
"ഹ്മ്മ്..."
ഗാഥ വിശ്വയുടെ അടുത്തേക്ക് നടന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ തൊട്ടടുത്ത് വന്ന് നിന്നു.
"എനിക്കറിയാമായിരുന്നു നീ ഇവിടെ വരുമെന്ന്..."
വിശ്വ ഗാഥയുടെ വലതു കരം പിടിച്ചുകൊണ്ട് പറഞ്ഞു.
"ഇത്രയും പേർ വരുമെന്ന് കരുതിയില്ല"
അവൻ അവളുടെ മുഖത്ത് നോക്കാതെ വളകളിൽ തലോടിക്കൊണ്ട് പറഞ്ഞു. ഗാഥ ആണേൽ അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കുവാണ്.
"എനിക്ക് ഇനിയെങ്കിലും തന്നോട് സംസാരിക്കണം. താൻ വാ..."
വിശ്വ ഗാഥയുടെ കയ്യും പിടിച്ച് അവരുടെ അടുത്തേക്ക് നടന്നു.
"ഹൈ..."
"ഹൈ ഭയ്യാ..."
"നമുക്ക് ഒരിടം വരെ പോകണം. ഇവിടെ അടുത്ത് തന്നെയുള്ള പാർക്കിൽ... ഒരു 15 മിനിറ്റ്സ് മതി കാറിൽ അവിടെയെത്താൻ. എന്ത് പറയുന്നു?"
"വി ആർ റെഡി..."
എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു. ഗാഥ മാത്രം ഒന്നും മിണ്ടിയില്ല.
"ഓക്കേ... വൺ മിനിറ്റ്. ഞാൻ കാർ എടുത്തിട്ട് വരാം"
വൈകാതെ തന്നെ വിശ്വ അവരെയും കൊണ്ട് പാർക്കിലേക്ക് പുറപ്പെട്ടു. ഗാഥ ഫ്രന്റ് സീറ്റിൽ ഇരുന്ന് ഒന്നും മനസ്സിലാകാതെ വിശ്വയെ നോക്കി കൊണ്ടിരുന്നു. ഗാഥ ഒന്നും മിണ്ടാത്തതിനാൽ വേറെയാരും ഒന്നും മിണ്ടിയില്ല.
"ആഹ്... സ്ഥലം എത്തി. എല്ലാവരും ഇറങ്ങിക്കോ"
കാറിന്റെ ഡോർ തുറന്ന് ഗംഗയും ചിക്കുവും മാലുവും ഇറങ്ങി. ഗാഥ വിശ്വയെ നോക്കി തന്നെ ഇരുന്നു.
"ഇറങ്ങടോ..."
"വിശ്വാ... താൻ..."
"ആദ്യം ഇറങ്ങ്... ഞാൻ പറയാം"
"മ്മ്..."
വിശ്വ പറഞ്ഞത് കേട്ട് ഗാഥ കാറിൽ നിന്നും ഇറങ്ങി.
"അതേ... നിങ്ങൾ ഇവിടെ സംസാരിച്ചിരിക്ക്... ഞാൻ നിങ്ങളുടെ ദീദിയുമായി സംസാരിച്ചിട്ട് ഇപ്പോൾ വരാം... "
"ഓക്കേ... ചേട്ടൻ പോയിട്ട് വാ..."
ഗംഗ പറഞ്ഞു.
മുന്നോട്ട് നടക്കാൻ ഗാഥയോട് വിശ്വ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവർ നടന്ന് അവിടെയുള്ളൊരു ബെഞ്ചിൽ ഇരുന്നു.
"അതേ..."
"തനിക്ക് എന്നോട് ചിലതൊക്കെ ചോദിക്കാനുണ്ടാകും എന്നറിയാം. പക്ഷേ, അതിന് മുൻപ് എനിക്ക് പറയാനുണ്ട്. പറയാൻ നല്ലൊരു അവസരം കിട്ടിയില്ല എന്നതാണ് സത്യം"
"ഹ്മ്മ്..."
"താൻ ആ കമ്പനി ശ്രദ്ധിച്ചായിരുന്നോ? 'SRV'. അത് ഞങ്ങളുടെ കമ്പനിയാണ്"
"ഏഹ്?! ഇവിടെ നിന്നും എന്തിനാ അങ്ങോട്ട് വന്നത്?"
"ഞാൻ ജനിച്ചത് കൊച്ചിയിൽ ആണ്. ഹൈസ്കൂൾ വരെ അവിടെ ആയിരുന്നു. അത് കഴിഞ്ഞാണ് അച്ഛൻ മുംബൈയിലേക്ക് ഞങ്ങളെയും കൊണ്ടുവന്നത്. അച്ഛൻ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് ഒരു ജോബ് ഓഫർ കിട്ടിയപ്പോൾ വന്നതാ. അന്ന് മുംബൈയിൽ അച്ഛന് അങ്ങനെ വലുതായി ജോബ് ഒന്നും കിട്ടിയിരുന്നില്ല. ഇവിടെ ഒരു ഫാക്ടറി ബേസ്ഡ് ജോബ് എന്നാ അച്ഛൻ പറഞ്ഞ് കേട്ടിട്ടുള്ളത്. പക്ഷേ, അത് കിട്ടിയില്ല. അച്ഛന്റെ ഒറ്റ സുഹൃത്ത് ആ ജോബ് തട്ടിപ്പറിച്ചു. തിരിച്ചു പോകാൻ പോലും കയ്യിൽ പൈസ ഇല്ലാതിരുന്ന സമയത്താണ് അമ്മാവനെ കാണുന്നത്. പിന്നെ, അമ്മാവന്റെ ഒപ്പം ജോലിക്ക് കൂടി. അതിനിടയിൽ അമ്മയുമായി പ്രണയത്തിലായി..."
ഇത്രയും പറഞ്ഞ ശേഷം വിശ്വ ഗാഥയെ നോക്കി.
"ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ഗാഥേ... ഞാൻ അവിടേക്ക് വന്നത് ഒരുത്തനെ അന്വേഷിച്ചാണ്. എന്റെ അച്ഛന്റെ മരണത്തിന് കാരണമായവനെ. ഞങ്ങൾക്ക് രണ്ട് ഫാക്ടറിയുണ്ട്. അതിലൊന്ന് ഇപ്പോൾ ഞങ്ങളുടെ സ്വന്തമല്ല. അച്ഛനും ചേട്ടനും കഠിനാധ്വാനം ചെയ്ത് പണി കഴിയിപ്പിച്ച ആദ്യത്തെ ഫാക്ടറി. ആ ഫാക്ടറി ചേട്ടന്റെ പേരിൽ ആയിരുന്നു. ഞാൻ നേരത്തെ പറഞ്ഞില്ലേ... അച്ഛന്റെ ജോബ് ഒരാൾ തട്ടിപ്പറിച്ചുവെന്ന്...."
"ഹ്മ്മ്..."
"അയാളും മുംബൈയിലേക്ക് വന്നു. അച്ഛൻ ഈ നിലയിൽ എത്തുമെന്ന് അയാൾ ഒരിക്കലും വിചാരിച്ചു കാണില്ല. അയാളെക്കാളും മുകളിൽ ആണെന്ന് അറിഞ്ഞപ്പോൾ അത് സഹിച്ചു കാണില്ല. ചതിയിലൂടെ ആ ഫാക്ടറി അയാളുടെ പേരിലാക്കി"
"അയാൾക്ക് എന്താ അച്ഛനുമായി പ്രോബ്ലം"
"പ്രോബ്ലം എന്നു വെച്ചാൽ... അച്ഛൻ തന്റെ ആത്മാർഥ സുഹൃത്തായി അയാളെ കണ്ടു എന്നതാണ്... പക്ഷേ, ഒരു ചതിയനാണെന്ന് പിന്നെയല്ലേ മനസ്സിലായത്. ഫാക്ടറി അയാളുടെ പേരിൽ ആയെന്ന് അച്ഛൻ അറിഞ്ഞപ്പോൾ അത് താങ്ങാൻ പറ്റിയില്ല. അതിന്റെ കൂടെ ഒരു കാര്യം കൂടി അയാൾ അച്ഛനെ വിളിച്ചു പറഞ്ഞു. കൂടുതൽ ക്യാഷ് കൊടുത്തപ്പോൾ തന്റെ മകൻ തന്നെയാണ് എനിക്ക് ആ ഫാക്ടറി തന്നതെന്ന്. അച്ഛനും ചേട്ടനും നല്ല കൂട്ടുകാരെ പോലെയായിരുന്നു. അവർ തമ്മിൽ ഒന്നും അങ്ങനെ ഒളിച്ചുവെക്കില്ലായിരുന്നു. എന്ത് പ്രോബ്ലം വന്നാലും അതവർ സോൾവ് ചെയ്യുമായിരുന്നു. ആ സമയം ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോയേക്കുവായിരുന്നു. ബിസ്സിനെസ്സ് ആവശ്യങ്ങൾക്കായി ചേട്ടൻ സിങ്കപ്പൂരിലും. നെഞ്ചുവേദനയെ തുടർന്ന് അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തുവെന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോൾ പാഞ്ഞെത്തിയ ഞങ്ങൾ കാണുന്നത് അച്ഛന്റെ മൃതദേഹമായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അച്ഛന്റെ കാലിൽ പിടിച്ച് ചേട്ടൻ നിലവിളിച്ചുകൊണ്ട് കരഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട്. കർമങ്ങളൊക്കെ കഴിഞ്ഞ് വീട് വിട്ട് ഇറങ്ങിയതാണ് ചേട്ടൻ. ഇതുവരെ തിരിച്ചു വന്നിട്ടില്ല. എനിക്ക് ചേട്ടന്റെ അടുത്ത് എത്താനും കഴിഞ്ഞിട്ടില്ല"
"ചേട്ടൻ അല്ലെങ്കിൽ പിന്നെയാരാ ഈ ചതി ചെയ്തത്?"
"അച്ഛന് ചതിയനായ ഒരു കൂട്ടുകാരൻ ഉള്ളതുപോലെ ചേട്ടനും ഉണ്ടായിരുന്നു. അവന്റെ പേര് പറഞ്ഞാൽ താൻ അറിയും. സേതു..."
"സേതു? സേതുവേട്ടനോ?!"
"ഹ്മ്മ്..."
വിശ്വയുടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകുന്നത് ഗാഥ കണ്ടു.
"ഇവിടെ കേസ് കൊടുക്കാൻ അമ്മ സമ്മതിച്ചില്ല. അച്ഛൻ പോയി. അച്ഛനെക്കാൾ വലുതാണോ ആ ഫാക്ടറി എന്ന് എന്നോട് ചോദിച്ചു. എന്നെ കൂടി നഷ്ടപ്പെടുമോ എന്ന് അമ്മ ഭയന്നു. പക്ഷേ, ഞാൻ അമ്മക്ക് ധൈര്യം കൊടുത്തു. അതിനിടയിലാണ് അമ്മാവൻ ഞങ്ങളെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ചേട്ടൻ അമ്മയുടെ ബർത്ത് ഡേ പാർട്ടിക്ക് അവനെ കൊണ്ടുവന്നിട്ടുണ്ട്. ഒരു തവണയേ ഞാൻ കണ്ടിട്ടുള്ളു. ഏട്ടനറിയില്ലായിരുന്നു അവനാണ് ഈ ചതിക്ക് പിന്നിൽ എന്ന്. ഇപ്പോൾ മനസ്സിലാക്കി കാണും. പക്ഷേ, ഞങ്ങളുടെ അടുത്തേക്ക് ചേട്ടൻ തിരിച്ചു വരുന്നില്ല. ആരെയോ ഭയക്കുന്നുണ്ട്. ഞാൻ അന്വേഷിച്ചു അടുത്തേക്ക് ചെല്ലുമ്പോൾ അകന്നു പോകുന്നു. ഷാജഹാനാണ് കണ്ടുപ്പിടിച്ചത് ചതിച്ചത് സേതുവെന്ന്. അവന്റെ വീട്ടുകാരുടെ മുന്നിൽ തന്നെ എല്ലാം തെളിയിക്കണമെന്നും മകൻ ചതിച്ചു സമ്പാദിച്ചു കൊണ്ടുവരുന്ന പണമാണ് നിങ്ങൾക്ക് തരുന്നതെന്ന് അവന്റെ അച്ഛനോട് പറയണമെന്നും എനിക്ക് തോന്നി. പക്ഷേ, അവൻ വന്നാൽ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാറില്ലായിരുന്നു. ഞാൻ അവിടെ വന്ന ശേഷം അവൻ അവിടേക്ക് വന്നത് ആശയുടെ കല്യാണത്തിന് ആയിരുന്നു. അന്ന് ഞാൻ അവിടെയുള്ള SI യോട് കാര്യം പറഞ്ഞിരുന്നു. പക്ഷേ, അവൻ രക്ഷപ്പെട്ടു കളഞ്ഞു. ഞാൻ അവിടെയുണ്ടന്ന് അവൻ മനസ്സിലാക്കി കാണും. ഇവിടെ പെട്ടന്ന് തിരിച്ചു വരാൻ കാരണം താനാണ്. തന്നെ കണ്ടത് മുതൽ ആണ് എന്റെ മനസ്സൊന്നു തണുക്കാൻ തുടങ്ങിയത്. താൻ ഇല്ലാതെ ഞാൻ ഇല്ലാ ഗാഥാ... എനിക്ക് തന്നെ വേണം. ഐ ലവ് യൂ... ഈ വിശ്വയുടെ ഒപ്പം എന്നും ഗാഥ ഉണ്ടാകണം. ഉണ്ടാകില്ലേ?"
വിശ്വ ഗാഥയുടെ കരങ്ങൾ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പുഞ്ചിരിയോടെ അവൾ തലയാട്ടി. അവനും അവളെ നോക്കി പുഞ്ചിരിച്ചു.
"അവനുള്ളത് ഈ മുംബൈയിൽ വെച്ച് തന്നെ കിട്ടും. ഇപ്പോൾ മനസ്സിൽ എത്രയും വേഗം ചേട്ടനെ കണ്ടെത്താൻ കഴിയണമെന്നാ പ്രാർത്ഥന"
"താൻ ഇനി വിഷമിക്കണ്ട. തന്റെയൊപ്പം ഞാനും എന്റെ മഹാദേവനോട് പ്രാർത്ഥിച്ചോളാം"
"എല്ലാ കാര്യങ്ങളും സോൾവ് ആകുമ്പോൾ ഞാനും അമ്മയും ചേട്ടനുമായി വരും തന്റെ അച്ഛന്റെ അടുത്തേക്ക്... അച്ഛന്റെ പാറു എന്ന ഈ ഗാഥയെ എനിക്ക് തരണമെന്ന് പറയാൻ. അച്ഛനെക്കാളും ഒരുപാട് സന്തോഷം കൊടുത്ത് ഞാൻ നോക്കിക്കോളാം എന്ന് പറയും"
"ഓഹോ... പക്ഷേ, അച്ഛൻ എനിക്ക് ആളെ കണ്ടെത്തിയോ എന്നൊരു ഡൌട്ട് ഉണ്ട്. ഇന്നലെ അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകന്റെ വെഡിങ് റിസപ്ഷനിൽ പോയപ്പോൾ ഒരാളെ പരിചയപ്പെടുത്തി തന്നു. അതും അച്ഛന്റെ ക്ലോസ് ഫ്രണ്ട് ആയ ഒരാളുടെ മകൻ. പേര് എന്തോ മാധേ..."
ഗാഥ അവന്റെ പേര് പറയാൻ തുടങ്ങിയതും വിശ്വക്കൊരു കാൾ വന്നു.
"ഹെലോ... ആഹ് പറയൂ മാധേഷ്... ആണോ? ഞാൻ ഇപ്പോൾ വരാം. ഒരു 30 മിനിറ്റ്സിനുള്ളിൽ ഞാൻ എത്തും. ഓക്കേ..."
"ആരാ?"
"ഞങ്ങളുടെ ഫാക്ടറിയിൽ വർക്ക് ചെയ്യുന്ന പയ്യനാ... മാധേഷ്. മലയാളിയാ. എന്നോട് ഫാക്ടറിയിലേക്ക് ഒന്നു ചെല്ലാൻ പറഞ്ഞു"
"ആൾടെ പേരെന്തെന്നാ പറഞ്ഞെ? മാധേഷോ?"
"ആഹ് അതെ. മാധേഷ്"
"കോഴിക്കോട് ആണോ നാട്ടിൽ സ്ഥലം പറഞ്ഞേക്കുന്നത്"
"കോഴിക്കോട്... ഹ്മ്മ്... ആണെന്ന് തോന്നുന്നു"
"ആഹാ... എങ്കിൽ ഇത് ആ പുള്ളി തന്നെയാണ്. അച്ഛന്റെ പരിചയപ്പെടുത്തി തരലും ആൾടെ സംസാരവും കേട്ടപ്പോൾ എനിക്ക് ഡൌട്ട് അടിച്ചതാ"
"ഓഹ്... ഇറ്റ്സ് ഓക്കേ... തന്നെ ഈ വിശ്വ അല്ലാതെ ആരും കൊണ്ടു പോകില്ല"
"അതെന്താ ഉറപ്പ്?"
"തനിക്ക് ഇനിയും ഞാൻ ഉറപ്പ് തരണോ? ഏഹ്?! അന്ന് പാതി രാത്രി വീട്ടിൽ വന്നത് ഓർമയുണ്ടല്ലോ അല്ലേ? അത്രക്ക് നിർബന്ധമാണെങ്കിൽ ഇവിടെ വെച്ച് വേറെയൊരു ഉറപ്പ് തരട്ടെ?"
എന്നും പറഞ്ഞ് വിശ്വ മെല്ലെ തല കുനിച്ചു. ഗാഥ അവനെ തള്ളിമാറ്റി. ഒരു കുസൃതി ചിരിയോടെ അവൻ അവളെ നോക്കി ചിരിച്ചു.
"അതേ... അവരൊക്കെ അവിടെ ഇരിക്കുവല്ലേ... നമുക്ക് അങ്ങോട്ട് ചെന്നാലോ..."
"ഓക്കേ..."
"അല്ലാ... താൻ കമ്പനി ആയത് പോലെയാണല്ലോ അവരോടൊക്കെ സംസാരിച്ചത്?!"
"താൻ അവരെ പറ്റി എന്നോട് എല്ലാം പറഞ്ഞിട്ടില്ലേ... അവരോട് എന്നെ പറ്റിയും പറഞ്ഞു കാണുമെന്നും അറിയാം"
വിശ്വ ഗാഥയെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചിട്ട് എണീറ്റു. അവളും ഒപ്പം എണീറ്റ് അവരുടെ അടുത്തേക്ക് നടന്നു.
"എല്ലാവർക്കും ഇവിടെയിരുന്ന് ബോറടിച്ചോ?"
"ഏയ്... ഇല്ലാ... ഇവിടെ കാണാനൊക്കെ നല്ല രസമാണ്. നല്ല കാറ്റുമുണ്ട്. അല്ലേ ഗാഥേച്ചി?"
ഗാഥ ഗംഗയെ നോക്കി ചിരിച്ചു.
"നിങ്ങളെ ഞാൻ കമ്പനിയുടെ അടുത്തായി തന്നെ ഡ്രോപ്പ് ചെയ്യാം. അവിടേക്ക് എങ്ങനെയാ വന്നത്? ഓട്ടോറിക്ഷയിലാണോ? തിരിച്ചും അങ്ങനെ തന്നെ പൊയ്ക്കോ. ഞാൻ നിങ്ങളുടെ വീടിന്റെ അവിടെ ഇറക്കുന്നത് ചിലപ്പോൾ ശെരിയാകില്ല. ചിക്കുവും മാലുവും എന്ത് പറയുന്നു?"
"ഓക്കേ ഭയ്യാ..."
"മ്മ്... ഓക്കേ... അതിന് മുൻപ് നമുക്കൊന്ന് ജസ്റ്റ് കൂൾ ബാർ വരെ പോകാം. അവിടെയുള്ളത് എന്താന്ന് വെച്ചാൽ മേടിച്ചു കഴിച്ചോ... അല്ലാ എന്നെ നിങ്ങളുടെ ഒപ്പം ആരേലും കണ്ടാൽ എന്ത് പറയും?
"അത് എന്റെ ഫ്രണ്ട് ആണെന്ന് ഞാൻ പറഞ്ഞോളാം..."
മാലു പറഞ്ഞു.
"അപ്പോൾ ഓക്കേ..."
"അയ്യോ... തണുപ്പുള്ളതൊന്നും വേണ്ടാ. ഗംഗക്ക് വയ്യാതാകും"
"ആകുന്നേൽ ആകട്ടെ. ഇപ്പോൾ വെക്കേഷൻ ടൈം അല്ലേ..."
"അങ്ങനെ പറയ് അളിയാ..."
എന്ന് പറഞ്ഞിട്ട് ഗംഗ നാവ് കടിച്ചു. വിശ്വ അത് കണ്ട് ചിരിച്ചു.
"സാരല്ല. അങ്ങനെ വിളിച്ചോ..."
അവൻ ഗാഥയെ നോക്കിക്കൊണ്ട് പറഞ്ഞു.
അങ്ങനെ വിശ്വ എല്ലാവരെയും അടുത്തുള്ള ഒരു കൂൾ ബാറിലേക്ക് കൊണ്ടുപോയി അവർക്ക് ആവശ്യമുള്ളത് മേടിച്ചു കൊടുത്തു. ഗാഥ ആകെ ഒരു ഐസ് ക്രീം മാത്രമാണ് കഴിച്ചത്. അവിടെ നിന്നും നേരെ കമ്പനിയുടെ അടുത്തായി വിശ്വ കാർ ഒതുക്കി നിർത്തി. നേരത്തെപോലെ ഗാഥ മാത്രം ഇറങ്ങിയില്ല.
"ദീദി... വരുന്നില്ലേ? ഇപ്പോഴേ അങ്ങ് കൂടെ പോവുകയാണോ? ഏഹ്?"
ചിക്കു കളിയാക്കി ചോദിച്ചു. ഇത് കേട്ട് ബാക്കിയുള്ളവരും കളിയാക്കാൻ തുടങ്ങി.
"നിങ്ങൾ പൊയ്ക്കോ... എനിക്ക് വിശ്വയോട് ഒരു കാര്യം പറയണം. നേരത്തെ പറയാൻ മറന്നു പോയി"
"ഓഹ് ശെരി ശെരി... വേഗം പറഞ്ഞിട്ട് വാ... ഞങ്ങൾ ആ ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ അവിടെ വെയിറ്റ് ചെയ്യാം"
ശെരിയെന്ന് ഗാഥ തലയാട്ടി.
"എന്താണ് താൻ എന്നോട് പറയാൻ മറന്നുവെന്ന് പറഞ്ഞത്? വേഗം പറയ്. എനിക്ക് ഫാക്ടറിയിൽ പോകാനുള്ളതാ..."
ഗാഥ ഒന്നും മിണ്ടാതെ വിശ്വയെ നോക്കി ചിരിച്ചു.
"താൻ ഇങ്ങനെ എന്നെ നോക്കിക്കൊണ്ടിരിക്കാതെ കാര്യം പറയെടോ..."
ഇത് കേട്ടതും ഗാഥ മെല്ലെ കുനിഞ്ഞ് വിശ്വയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
"ഇതാ മറന്നു പോയത്..."
"ഓഹോ..."
അവൻ തിരിച്ച് അവളെ ചുംബിക്കാൻ പോയതും ഗാഥ അവനെ തള്ളി മാറ്റിക്കൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി. എന്നിട്ട് അവനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അവരുടെ അടുത്തേക്ക് നടന്നു. ചുണ്ടിലൂറിയ പുഞ്ചിരിയുമായി വിശ്വ കാർ മുന്നോട്ട് ഓടിച്ച് പോയി.
(തുടരും)
©ഗ്രീഷ്മ. എസ്