💕ഹൃദയത്തിൽ സൂക്ഷിക്കാൻ💕
💞പാർട്ട് 21💞
പെട്ടന്നുള്ള വിഷ്ണു വാർദ്ധന്റെ രൂപ മാറ്റാം കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ് സ്റ്റേഡിയം മുഴുവൻ....
അവൻ പോയതിനു തോട്ടു പിറകെ വലിയ ഒരു മാധ്യമ പട തന്നെ ദേവനെയും ഗീതുവിനെയും പൊതിഞ്ഞു... ചോദ്യശരങ്ങൾ കൊണ്ട് അവരെ ശ്വാസം മുട്ടിച്ചു... എല്ലാം കൊണ്ടും ആകെ തളർന്നു പോയിരിന്നു ഗീതുവും.....
ഒരു കൈകൊണ്ടു അവളെ ചേർത്തു പിടിച്ചു മറു കൈകൊണ്ടു തങ്ങൾക്ക് തടസമായി നിന്നവരെ വകഞ്ഞു മാറ്റി ദേവൻ കാറിനടുത്തെത്തി.... തിരിച്ചു വീട്ടിലേക്ക്... ഡ്രൈവിങ്ങിൽ ഉടനീളം അവന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു... ഒരു ആശ്വാസവാക്കുപോലും മനസ്സിൽ വരാതെ ഗീതുവും സീറ്റിൽ ചാരി ഇരുന്നു മിഴികൾ അടച്ചു....
അപ്പോളത്തെ ദേഷ്യത്തിൽ വണ്ടിയും എടുത്തു പോന്നതാണ് വിഷ്ണു വർദ്ധൻ... എങ്ങോട്ടാണെന്ന് അറിയാതെ..... ഒരു ലക്ഷ്യബോധമില്ലാതെ ഇപ്പോളും വണ്ടി മുന്നോട്ടു ഓടി കൊണ്ടിരിക്കുന്നു... ആരോടൊക്കെയോ ഉള്ള ദേഷ്യം ആക്‌സിലേറ്ററിൽ ചവിട്ടി തീർക്കുകയാണവൻ.... മിനിറ്റുകൾ കഴിയും തോറും കാറിന്റെ വേഗത കൂടി കൂടി വന്നു... ഒരു വേള വണ്ടിയുടെ നിയന്ത്രണം അവന്റെ കൈകളിൽ നിന്നും നഷ്ടമാകും പോലെ തോന്നി.... വീടുമുഴുവൻ തൂക്കിയിട്ട ബലൂണുകളും, വർണ്ണ കടലസുകളും, ബർത്ഡേയ് ഗ്രീറ്റിൽ കാർഡ്‌സും., വാടിപോയ വെള്ള റോസാ പൂക്കളും, ഉറുമ്പരിച്ച റെഡ് വെൽവെറ്റ് കേക്കും ഒരിക്കൽ കൂടി കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ അവൻ കണ്ണുകൾ ഇറുക്കി അടച്ചു....
""""" വിച്ചുണ്ണി.... !!!!!!!!!"""""
ഒരിക്കൽ കൂടി ആ വിളി കാതുകളിൽ മുഴങ്ങി കേട്ടു.... അവൻ കണ്ണുകൾ വലിച്ചു തുറന്നു... അവന്റെ കാർ ലക്ഷ്യമാക്കി പാഞ്ഞടുക്കുകാണ് ഒരു കണ്ടൈനർ ലോറി... ആ ലോറിയുടെ വരവ് കണ്ടു വിഷ്ണു വർദ്ധൻ ഒന്ന് പതറി എങ്കിലും, മനഃസാന്നിധ്യം വീണ്ടെടുത്തു.... തലച്ചോറ് പ്രവർത്തിക്കും വേഗത്തിൽ അവന്റെ കയ്യുകൾ പ്രവർത്തിച്ചു... സ്റ്റിയറിങ്ങിൽ കയ്യുകൾ വട്ടം കറങ്ങി... ഒപ്പം കാലുകൾ ബ്രേക്കിൽ അമർന്നു.... കാർ റോഡിൽ നിന്നും അകന്നു മാറി വഴിയരികിലെ മരത്തിൽ നിന്നും ഒരു നൂലിഴപിന്നിൽ വന്നു നിന്നു..... അവന്റെ ശരീരം വെട്ടി വിയർത്തു... വല്ലാത്ത ഒരു കിതപ്പ്... ശരീരം ആകെ വിറക്കുകയാണ്...
എന്റെ അശ്രദ്ധ... ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ... എല്ലാം... എല്ലാം ഇവിടം കൊണ്ട് തീർന്നിരുന്നേനെ.... ഇന്ന്..... ഇന്നത്തെ ഈ ദിവസം... ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒന്ന്.... അത് എന്റെ മരണം തന്നെയാണ്.... എന്നെങ്കിലും ഒരിക്കൽ എന്റെ മരണം എന്നെ തിരഞ്ഞു വരുമ്പോൾ അത് ഈ ദിവസം ആകണം എന്ന് മാത്രം ഓരോ നിശ്വാസത്തിലും പ്രാത്ഥിക്കുന്നവൻ ആണ് ഞാൻ.... പക്ഷേ ഇപ്പോൾ അതിനു സമയം ആയിട്ടില്ല.... ചിലതൊക്കെ ഇനിയും എനിക്ക് ചെയ്തു തീർക്കാൻ ബാക്കി കിടക്കുന്നു... വണ്ടിയുടെ സ്റ്റിറിങ്ങിൽ തലവച്ചു അവൻ കിടന്നു... ഇന്ന് പക്ഷേ ആ കണ്ണുകളിൽ കണ്ണുനീരിനു പകരം കോപം അതിന്റെ കൊടുമുടിയിൽ എത്തി നിൽക്കുകയായിരുന്നു...
നേരത്തെ സംഭവിച്ചത് തന്റെ അശ്രദ്ധ എന്ന് പറഞ്ഞു വിഷ്ണു തള്ളി കളയുമ്പോൾ,, ഏറ്റെടുത്ത കർമം പൂർത്തിയാക്കാൻ കഴിയാത്ത നിരാശയിൽ ലോറിയുടെ സ്റ്റിയറിങ്ങിൽ ആഞ്ഞു തല്ലുകയായിരുന്നു ചോരക്കണ്ണുകൾ ഉള്ള ആ മനുഷ്യൻ...
💎💎💎💎💎💎💎💎💎💎💎💎💎💎💎
ഏതാണ്ട് ഉച്ചയോടെ നീലിമയെ ഡിസ്ചാർജ് ചെയ്തു ഫ്ലാറ്റിൽ എത്തിച്ചു... ആർച്ചയുടെ മുഖത്ത് ഇപ്പോളും ആ തെളിച്ചമില്ലായ്മ അങ്ങനെ തന്നെ നിലകൊണ്ടു..... കാർത്തി അത് ശ്രെദ്ധിക്കുന്നു എന്ന് തോന്നിതുടങ്ങിയപ്പോൾ അവൾ കഷ്ടപ്പെട്ട് മുഖത്തു ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ടിരുന്നു... നീലിമയെ റൂമിൽ ആക്കി അടുക്കളയിൽ എല്ലാവർക്കും ഉള്ള ചായ ഉണ്ടാക്കുന്ന തിരക്കിൽ ആണ് ആർച്ച..... ചായയുടെ വെള്ളം തിളച്ചു മറിയുന്നത് അറിയാതെ ദൂരേക്ക് ദൃഷ്ടി പായിച്ചു എന്തോ ഗഗനമായാ ചിന്തയിൽ ആണവൾ... പതിയെ അവളുടെ തോളിലൂടെ ഒരു കൈ മുന്നോട്ടു വന്നു രണ്ടു സ്പൂൺ ചായപ്പൊടി തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് തൂവി... ഗ്യാസ് ഓഫ് ആക്കി ആ കൈകൾ അവളെ തിരിച്ചു നിർത്തി..... തോട്ടു മുന്നിൽ കാർത്തിയെ കണ്ടപ്പോൾ അവൾ വീണ്ടും ആ ചിരി മുഖത്തു കൊണ്ട് വരാൻ ശ്രെമം നടത്തി നോക്കി...
" നീ ഇങ്ങനെ കഷ്ടപ്പെട്ട് ചിരിവരുത്തേണ്ട അച്ചൂ..... എനിക്ക് ഇങ്ങനെ ജീവൻ ഇല്ലാത്ത ചിരി കാണുകയും വേണ്ടാ... എന്നെ കാണുമ്പോൾ, ഞാൻ ഇങ്ങനെ നിന്നോട് ചേർന്നു നിൽക്കുമ്പോൾ നിന്റെ ഈ കണ്ണുകൾ തിളങ്ങും, ആ തിളക്കം ഈ കവിളുകളിൽ ചുവപ്പായി പരക്കും, ആ ചുവപ്പ് പതിയേ ദേ ഈ മൂക്കിന് തുമ്പിലേക്ക് എത്തും അവിടന്നു നേരെ ദേ ഇവിടെ ഈ ചുണ്ടിൽ വന്നു തെളിഞ്ഞു നിൽക്കും.... ആ ചിരിയാണ് എനിക്ക് കാണേണ്ടത്... എനിക്ക് വേണ്ടി മാത്രം പിറക്കുന്ന ചിരി.... " പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകളെയും കവിളിലും മൂക്കിന് തുമ്പിലും ഒടുവിൽ ആയി ചുവന്ന ആ ചോടികളിലും കാർത്തിയുടെ കൈകൾ തൂവൽ സ്പർശം പോലെ തഴുകി....
നാണയത്തിന്റെ അകമ്പടിയോടെ ആർച്ചയുടെ ചുണ്ടിൽ കാർത്തിക്ക് വേണ്ടി മാത്രം പിറക്കുന്ന ആ ചിരി ജന്മം കൊണ്ടു...
അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സിൽ ഒരു വടം വലി നടന്നു കൊണ്ടിരിക്കുകയായിരുന്നു... അറിഞ്ഞ കാര്യങ്ങൾ അവനോടു പറയണമോ വേണ്ടയോ എന്ന രണ്ടു ചോദ്യങ്ങൾക്ക് മുന്നിൽ അവൾ ആകെ കുരുങ്ങി നിന്നു... അവളുടെ മനഃസംഘർഷം ആ കണ്ണുകളിൽ നിന്നും തിരിചരിഞ്ഞ കാർത്തി ഒന്ന് ചിരിച്ചു.... ഒരു കൈകൊണ്ടു അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി... ആ നെഞ്ചിൽ തലചായ്ച്ചു, ഹൃദയമിടിപ്പുകൾതൻ സംഗീതത്തിൽ ലയിച്ചു അവൾ നിന്നു...
" അച്ചൂട്ടിയേ..... " കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളെ ചേർത്ത് നിർത്തിയ കയ്യുകൾ വിട്ടുകൊണ്ടവൻ വിളിച്ചു...
അവനിൽ നിന്നും അടർന്നു മാറി അവളും അവന് അഭിമുഖമായി നിന്നു...
"ഞാൻ ഒന്നും തന്നോട് ചോദിക്കില്ല കേട്ടോ... അതേക്കുറിച്ചു നീ ടെൻഷൻ ആകണ്ട... നിന്റെ എല്ലാ കാര്യങ്ങളും എന്നോട് പറയണം, എന്നോട് ആലോചിച്ചിട്ട് വേണം നീ തീരുമാനങ്ങൾ എടുക്കാൻ അങ്ങനെ ഉള്ള വാശികൾ ഒന്നും എനിക്ക് ഇല്ല..... ഇന്ന് വരെ നീ എങ്ങിനെ ആയിരുന്നോ അങ്ങനെ തന്നെ മതി ഇനി അങ്ങോട്ടും.... നിനക്ക് എന്നോട് പറയണം എന്ന് തോന്നുന്നതു എപ്പോളാണോ അപ്പോൾ മാത്രം എന്നോട് പറയാം... പക്ഷേ നീ എന്നും എപ്പോളും ഒന്നുമാത്രം ഓർക്കണം.... നിന്നെ കേൾക്കാൻ തയ്യാറായി ഒരു ഹൃദയം എന്നും നിന്നോടൊപ്പം ഉണ്ട് എന്നത്... "
അവൾ ഒന്ന് ചിരിച്ചു... ആ ചിരി അവനിലേക്കും പടർന്നു...
" നാളെ നീ എനിക്ക് സ്വന്തം മാകുകയല്ലേ... അതോണ്ട് ടെൻഷൻ ഒക്കെ കളഞ്ഞു... ഇന്ന് ഒരു രാത്രി സുഖമായി ഉറങ്ങിക്കോ... നാളെ രാത്രി ചെലപ്പോൾ ഉറങ്ങാൻ പറ്റി എന്ന് വരില്ല... " ഒരു കള്ളച്ചിരിയോടെ കാർത്തി പറഞ്ഞു... ആർച്ച അത് കേട്ടു അവനെ തല്ലാൻ കൈ ഓങ്ങി... അവന് നേരെ ഉയർന്ന കൈകൾ തടഞ്ഞു കൊണ്ട് അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു... അവന്റെ നെഞ്ചിൽ തലചായ്ച്ചു അവളും... ആ കൈക്കുള്ളിൽ തന്റെ മനസിനെ മഥിക്കുന്ന ചിന്തകൾ മുഴുവൻ അലിഞ്ഞു തീരുന്നതു അവൾ തിരിച്ചറിഞ്ഞു... അതേ കാർത്തി പറഞ്ഞതു തന്നെയാണ് ശെരി... പറയാൻ തോന്നുന്ന സമയത്ത് സ്വയം പറയട്ടെ... ഞാനും ഒന്നും ചോദിക്കാൻ പോകുന്നില്ല.... മനസ്സിൽ ഒരു ദൃഢ നിശ്ചയം എടുത്തു അവൾ അവനിൽ നിന്നും അടർന്നു മാറി..... രണ്ടു കപ്പിലേക്ക് ചായ പകർന്നു..... ഒരു കപ്പ് കാർത്തിക്ക് നേരെ നീട്ടി അടുത്ത കപ്പുമായി സഞ്ജുവിനടുത്തെത്തി അവൾ... കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു... നാളെ അമ്പലത്തിൽ താലികെട്ടിനു കൊണ്ട് പോകാൻ സഞ്ജു വരും എന്ന് പറഞ്ഞാണ് അവർ തിരികെ പോയത്......
അവർ പോയതിന് പിറകെ ആർച്ച ചോദ്യങ്ങളുമായി തന്റെ മുന്നിൽ വരും എന്ന് പ്രതീക്ഷിച്ച നീലിമക്ക് പക്ഷേ തെറ്റി പോയി...
ആർച്ച ഒരു വാക്ക് പോലും അവളോട് ചോദിച്ചില്ല... പതിവിലും കൂടുതൽ സ്നേഹത്തോടെ ആർച്ച നീലിമയോട് പെരുമാറി... നീലിമക്ക് ആദ്യം അത് ഒരു അത്ഭുതമായി തോന്നിയെങ്കിലും പിന്നീട്ട് അത് ഒരു ആശ്വാസമായി മാറി... നാളെ നേരത്തെ എഴുന്നേൽക്കേണ്ടത് കൊണ്ട് അന്ന് രാത്രി അവർ നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു... കാർത്തിയും ഒത്തുള്ള നല്ല ഒരു ജീവിതം സ്വപ്‍നം കണ്ടു കൊണ്ട് ആർച്ച ഉറക്കത്തിലേക്ക് വഴുതി വീണു... ഇന്നത്തെ ഒരു രാത്രി കൂടി അല്ലെ തന്റെ അച്ചുവിനോട് ചേർന്നു കിടക്കാൻ സാധിക്കു എന്ന ചിന്തയിൽ അവളെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് നീലിമയും എപ്പോളോ ഉറങ്ങി....
💎💎💎💎💎💎💎💎💎💎💎💎💎💎💎
മല്ലൂർ ശിവപാർവതി ക്ഷേത്രം.... നിള തീരത്തു തല ഉയർത്തി നിൽക്കുന്ന ശിവ പാർവ്വതി സംഗമത്തിന്റെ പുണ്ണ്യ ഭൂമി... നിള നദിയിലേക്ക് ആയി ഇറങ്ങി കിടക്കുന്ന 22 പടികൾ... ആ പടികളുടെ അവസാനത്തിൽ സർവ്വദേവതമാരാലും സ്തുതിക്കപ്പെട്ടു സദാശിവ ഫലകത്തിൽ പരബ്രഹ്മമൂർത്തിയായ മഹാദേവന്റെയും അദ്ദേഹത്തിന്റെ മടിത്തട്ടിൽ ഇരിക്കുന്ന പരമേശ്വര പത്നിയുടെയും കൂറ്റൻ പ്രതിമ... അവർക്ക് തണലേകി തൊട്ട് പിറകിലായി നിൽക്കുന്ന വലിയ ആൽ വൃക്ഷം... കാറ്റിൽ ആടുന്ന ആലിലകൾക്ക് അവരുടെ പ്രണയത്തിന്റെ, സംഗമത്തിന്റെ ആയിരം കഥകൾ പറയാനുണ്ടാകാം...
ഈ പർവ്വതീപരമേശ്വരന് മുന്നിൽ വച്ചു തന്റെ ഇണയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയാൽ പിന്നെ ഏഴേഴു ജന്മങ്ങളിലും അവരെ ആ മഹാദേവൻ ചേർത്തു വയ്ക്കും എന്ന് വിശ്വാസം...
തഴുകി തലോടി പോകുന്ന കാറ്റിന് പോലും പ്രണയത്തിന്റെ ഗന്ധമുള്ള ഭൂമിയിൽ തന്റെ പ്രണയത്തെ സ്വന്തമാക്കാൻ അക്ഷമനായി കാത്തു നിൽക്കുകയാണ് നമ്മുടെ കാർത്തിയും.... സഞ്ജു നീലിമയേയും ആർച്ചയെയും കൂട്ടികൊണ്ട് വരാൻ പോയിരിക്കുകയാണ്.... 10.30ക്കും 11നും ഇടയിൽ ആണ് മുഹൂർത്തം...
അവളെ കാണാത്ത ഓരോ നിമിഷവും കാർത്തിക്ക് യുഗങ്ങൾ പോലെ അനുഭവപെട്ടു... അവന്റെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് സഞ്ജുവിന്റെ ഗോൾഡൻ കളർ ഡസ്റ്റർ അങ്ങോട്ട് കടന്നു വന്നു... പാസ്സന്ജർ സീറ്റിന്റെ ഇരുവശത്തേയും ഡോർ തുറന്നു ആർച്ചയും നീലിമയും വെളിയിലേക്ക് ഇറങ്ങി... ആർച്ചയെ കണ്ണെടുക്കാതെ നോക്കി നിന്നു കാർത്തി... ഏതൊരു പെൺകുട്ടിയും മനോഹരി ആകുന്നതു വിവാഹവേഷത്തിൽ ആണെന്ന് പറയുന്നത് എത്ര ശെരിയാണെന്നു തോന്നി അവന്... അവൻ സെലക്ട് ചെയ്തു നൽകിയ പുടവ അവൾക്ക് നന്നായി ചേരുന്നുണ്ടു... ആഭരണങ്ങൾ എന്ന് പറയാൻ അതികം ആയി ഒന്നും തന്നെ ഇല്ലായിരുന്നു... കഴുത്തിൽ ചെറിയ ഒരു ലക്ഷ്മി മാലയും മുല്ലമൊട്ടു മാലയും മാത്രം... ഇരുകൈകളിലും കൂടി നാലുവളകൾ... കാതിൽ ചെറിയ ഒരു ജിമിക്കി കമ്മൽ ... അത്രയും മതിയായിരുന്നു അവൾ ഒരു ദേവിയെ പോലെ തോന്നിക്കാൻ... പൊന്നിനേക്കാൾ എത്രയോ മാറ്റ് കൂടുതൽ ആണ് ശുദ്ധമനസുള്ള പെണ്ണിന്.....
നീലിമയുടെ കൈകൾ കോർത്തു പിടിച്ചവൾ കാർത്തികരികിലേക്കെത്തി... അവന് മാത്രം സ്വന്തമായ ആ ചിരി ഇന്നത്തെ ദിവസത്തിന്റെ സമ്മാനമായി അവന് നൽകുവാനും അവൾ മറന്നില്ല... തൊട്ടു പിറകിലായി സഞ്ജുവും എത്തിയപ്പോൾ അവർ നാലുപേരും കൂടി പടികൾ ഇറങ്ങി പ്രതിമക്ക് മുന്നിലേക്ക് നടന്നു... അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി ആയിരുന്നു... കാർത്തിയോട് ചേർന്നു ആർച്ച നിന്നപ്പോൾ അവർക്ക് പുറകിൽ സഹോദരിയിൽ നിക്ഷിപ്തമായ കർമം നിർവഹിക്കാൻ എന്നോണം നീലിമയും സ്ഥാനം പിടിച്ചു...
സമയം ഏകദേശം പതിന്നൊന്നിനോടടുക്കുന്നു...
വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച , 70 നോടടുത്തു പ്രായം തോന്നിക്കുന്ന ഒരാൾ കാർത്തിക്ക് മുന്നിലെത്തി പൂജിച്ചു വച്ച താലി മാല എടുത്തു നൽകി.... അയാളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ ആ താലി വാങ്ങി ആർച്ചയെ അണിയിച്ചു...
"ഇനി ഏഴുജന്മത്തിൽ തങ്ങളെ ഇണപിരിയാതെ ചേർത്തു നിർത്തേണമേ പാർവ്വതി പതെ..." എന്ന് പ്രാർത്ഥന മാത്രം രണ്ടാൾക്കുള്ളിലും ഒരേപോലെ മുഴങ്ങി കൊണ്ടിരുന്നു... ഇലച്ചീന്തിൽ നിന്നു മോതിര വിരൽ കൊണ്ട് ചന്ദനം തോണ്ടിയെടുത്തു പരസ്പരം തൊട്ടുകൊടുത്തു .. ഒപ്പം കാർത്തിയുടെ വിരലുകൾ അവളുടെ മൂർദ്ധാവിൽ ചുവപ്പ് പടർത്തി... പൂജാരി നൽകിയ തുളസി മാല പരസ്പരം അണിയിച്ചു... അവന്റെ വലതു കാരത്തോട് തന്റെ വലതു കരം ചേർത്തു വയ്ക്കുമ്പോൾ ആർച്ചയുടെ നെഞ്ഞോന്നു പിടഞ്ഞു... ആ പിടച്ചിൽ അവളുടെ കരങ്ങളിൽ വിറയലായി രൂപാന്തരപെട്ടു... കണ്ണുകൾ തെല്ലിടനേരത്തേക്ക് ഒന്ന് നിറഞ്ഞു...
ഏതൊരു പെണ്കുട്ടിയുടെയും ആഗ്രഹം, തന്റെ നല്ലപാതി ആയി ഇനിയുള്ള കാലം കൂടെ ഉണ്ടകേണ്ട പുരുഷനിൽ തന്നെ ഏല്പിക്കേണ്ടത് സ്വന്തം അച്ഛന്റെ കരങ്ങൾ വേണമെന്നത്...... പക്ഷേ തനിക്ക് അതിനുള്ള ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്ന് ചിന്തയിൽ നിന്നും ഉടലെടുത്തതായിരുന്നു ആ പിടച്ചിൽ...
അവളുടെ കൈകളുടെ വിറയൽ തിരിച്ചറിഞ്ഞപ്പോൾ കാർത്തി ആ കൈകൾ ഒന്നുകൂടി മുറുകെ പിടിച്ചു... പാർവ്വതി സമേതനായ പരമേശ്വരനെ വലം വയ്ക്കുമ്പോൾ അവൻ മനസാലെ അവൾക്ക് വാക്ക് നൽകുകയായിരുന്നു അച്ഛനായും, അനിയനായും , കാമുകനായും, നല്ലരു ഭർത്താവായും ഇനിയെന്നും നിന്നെ എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ഉണ്ട് എന്ന്...... അത് തിരിച്ചറിഞ്ഞപോലെ അവളും പുഞ്ചിരിക്കുന്നുണ്ടായിരുന്നു...
"എന്താടോ ഇത്ര വലിയ ആലോചന...?? " പിന്നിൽ നിന്നും സഞ്ജുവിന്റെ ശബ്ദം കേട്ടപ്പോൾ നീലിമ തിരിഞ്ഞു നോക്കി...
എന്തോ വലിയ ചിന്തയിൽ നീള നദിയിലേക്കും നോക്കി നിൽക്കുകയായിരുന്നു അവൾ ഇത്രയും നേരം.... കാർത്തിക്ക് താലി എടുത്തു നൽകിയ ആളെ കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ... എത്ര ചിന്തിച്ചിട്ടും അത് ആരാ എന്ന് അവൾക്ക് മനസ്സിലായതും ഇല്ലാ...
കയ്യിൽ ഒരു ഇലച്ചീന്തുമായി അതിനോടകം സഞ്ജു അവൾക്കടുത്തേക്ക് എത്തിയിരുന്നു..... ഡാർക്ക് ഗ്രീൻ ഷർട്ടും അതിനൊത്ത കര മുണ്ടും അവന് നന്നായി ഇണങ്ങുണ്ട്... നെറ്റിയിൽ തോട്ടിരിക്കുന്ന ചെറിയ ചന്ദനകുറി ആ മുഖത്തിനു ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്... അടുത്തെത്തി ഇലച്ചീന്ത് അവൻ അവൾക്കു നേരെ നീട്ടി... ഒരു ചെറു ചിരി പകരം നൽകി അവൾ ആ ഇലച്ചീന്തിൽ നിന്നും ചന്ദനവും കുങ്കുമവും ഒരു പോലെ തൊട്ടേടുത്തു നെറ്റിയിൽ ചാർത്തി... കൂവളത്തിലയും തുളസിപൂവും എടുത്തു മുടിക്കുള്ളിൽത്തിരുകി... ഇത്രയും നേരം സഞ്ജുവും അവളെ നോക്കുകയായിരുന്നു... ആ മാമ്പഴമഞ്ഞ സാരിയിൽ അവൾ സുന്ദരി ആയിരുന്നു... കഴുത്തിൽ ഒരു കുഞ്ഞു കാശി മാല ആ സാരിക്ക് നന്നായി ചേരുന്നുണ്ട്... കൈകൾ സാധാരണ പോലെ ഒരു കൈയിൽ കൈചെയിനും മറുകൈയ്യിൽ വാച്ചും... കാതിലെ കൊട്ടകമ്മൽ എന്തോ രഹസ്യം പറയുകയാണ് അവളോട്... നെറ്റിയിൽ ആ ചന്ദനതിനോടൊപ്പം കുങ്കുമകുറി കൂടി ചേർന്നു വന്നപ്പോൾ മുഖത്തിനു ഇത്തിരി തിളക്കം കൂടിയ പോലെ.....
" ഇനി പറ എന്താ ആലോചന... "
"അത് സഞ്ജു... " അവൾ ഒന്ന് വിക്കി...
"ഹാ പറയെടോ.... "
"അത് ആരാ....??? കാർത്തിയുമായുമായുള്ള ബന്ധം എന്താ...,??? " കാർത്തിയോടും ആർച്ചയോടും സംസാരിച്ചു നിൽക്കുന്ന ആളെ ചൂണ്ടി അവൾ ചോദിച്ചു... ചോദ്യം കേട്ടു ആദ്യം അവൻ ഒന്ന് അമ്പരന്നു എങ്കിലും പിന്നെ അത് ഒരു പൊട്ടിച്ചിരിക്ക് വഴിമാറി...
"അത്.... അത് ആരാ എന്ന് നിനക്ക് അറിയില്ലേ....? " പൊട്ടിച്ചിരിക്കിടയിൽ അവൻ തിരക്കി... അവന്റെ ചിരി കണ്ടു അവൾക്ക് ദേഷ്യം വന്നെങ്കിലും അത് പുറത്തു കാട്ടാതെ ഇല്ല എന്നവൾ തലയാട്ടി... അത് കണ്ടു അവൻ പിന്നെയും ചിരിച്ചു... ഇത്തവണ പക്ഷേ അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി...
" ഇതിനുമാത്രം എന്താ ചിരിക്കാൻ ഉള്ളത്... അറിയാമെങ്കിൽ പറഞ്ഞു താ... അല്ലേങ്കിൽ ഞാൻ പോകുകയാ... " പിണക്കം നടിച്ചവൾ തിരിഞ്ഞു നടന്നു...
"ഹേയ് പിണങ്ങാതെടോ... താൻ വാ നമ്മക്ക് അയാളോട് തന്നെ ചോദിക്കാം.. താൻ ആരാ... എന്ന് " സഞ്ജു ചിരി കടിച്ചു പിടിച്ചു അവലെ പിടിച്ചു നിർത്തി..
"അയ്യോ അതൊന്നും വേണ്ടാ... " അവൾ അവന്റെ പിടി വിടുവിക്കാൻ കണിഞ്ഞു പരിശ്രമിച്ചു... പക്ഷേ എന്തു ഫലം സഞ്ജു അവളെ വലിച്ചു അവർക്കു മുന്നിൽ എത്തിയിരുന്നു അപ്പോളേക്കും...
"ദേ മാഷേ... ഇവിടെ ഒരാൾക്ക് മാഷും ഇവനും തമ്മിൽ എന്താ ബന്ധം എന്ന് അറിയണം എന്ന്... " അവൾക്ക് അടുത്തെത്തിയ ഉണ്ടെനെ സഞ്ജു വിളിച്ചു കൂവി... നീലിമ ആകെ ചമ്മി നാശമായി... എല്ലാരുടെയും മുഖത്തു നോക്കാൻ തന്നെ അവൾക്ക് മടി തോന്നി... അവൾ തലതാഴ്ത്തി നിന്നു... ചുറ്റും ചിരികൾ ഉയർന്നു കേൾക്കുമ്പോളും തലപൊക്കി നോക്കുന്നതിൽ നിന്നും എന്തോ ഒന്ന് അവളെ തടഞ്ഞു... ഏതോ ഒരു കരസ്പർശം തിരിച്ചറിഞ്ഞപ്പോൾ ആണ് അവൾ തലഉയർത്തിയത്... അവളുടെ തലയിൽ പതിയെ തലോടുകയാണ് ആ മനുഷ്യൻ...
"മോൾക്ക് എന്നെ മനസിലായില്ല അല്ലെ...? " അയാൾ ലോലമായി തിരക്കി... ഇല്ല എന്നവൾ തലയാട്ടി
" ഞാൻ വിശ്വനാഥൻ .. അറിയുന്നവർ വിശ്വൻ മാഷ് എന്ന് വിളിക്കും... ഒരു സ്കൂൾ അധ്യാപകൻ ആയിരുന്നു... റിട്ടേർഡ്ഡ് ആയിട്ട് 5 വർഷം ആയി...
പിന്നെ കാർത്തിയുമായുള്ള ബന്ധം ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ഇവൻ എന്റെ മകൻ ആണ്... " അയാൾ കാർത്തിയെ ചേർത്തു പിടിച്ചു...
"സോറി എനിക്ക് അറിയില്ലായിരുന്നു.... " നീലിമ പറഞ്ഞു... അയാൾ അവൾക്കരുകിലേക്ക് എത്തി തടിയിൽ പിടിച്ചു
" അതിനെന്തിനാ മോള് ക്ഷമ ചോദിക്കുന്നത് അറിയാത്തത് കൊണ്ടല്ലേ... അറിയാത്ത കാര്യങ്ങൾ എന്തായാലും ചോദിച്ചു തന്നെ അറിയണം... " അയാളുടെ വാക്കുകൾ അവൾക്ക് വല്ലാത്ത ആശ്വാസം നൽകി...
" എനിക്ക് മകനായി വന്നു പിറന്നത് ഒരു കടുവ ആയി പോയി.... അതിനു പകരമായി എനിക്ക് കിട്ടിയതാണ് ഇവനെ..... "അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു അത് കേട്ടു കാർത്തിയും ആർച്ചയും ചിരിച്ചു...
" മാഷേ... ദേ ദേ പുതിയതായി ഒരാളെ കണ്ടപ്പോൾ വല്ലാതെ കിടന്നു അങ്ങ് വിളയണ്ട... വന്നവർ ഒക്കെ അങ്ങ് പോകും പിന്നെ നേരത്തെ പറഞ്ഞ ആ കടുവ മാത്രമേ ഉണ്ടാകൂ... " അത്രയും പറഞ്ഞു സഞ്ജു വെട്ടിത്തിരിഞ്ഞു പോയി... അവന്റെ പോക്ക് കണ്ടു വീണ്ടും അവിടെ കൂട്ടച്ചിരി ഉയർന്നു... നീലിമ ഇപ്പോളും ഒന്നും മനസിലാകാതെ നിൽക്കുകയാണ്...
" മോൾക്ക് മനസിലായില്ല അല്ലെ... ദേ ആ പോയ കടുവയുടെ അച്ഛൻ ആണ് ഞാൻ... " സഞ്ജു പോയ വഴി നോക്കി അയാൾ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ അയാളെ നോക്കി...
നീട്ടിയുള്ള കാറിന്റെ ഹോൺ കേട്ടപ്പോള് എല്ലാവരും ചേർന്നു കാറിനടുത്തേക്ക് നടന്നു... ഡ്രൈവിംഗ് സീറ്റിൽ ഗൗരവത്തിൽ തന്നെ ഇരിപ്പുണ്ട് കടുവ... മുഖം വീർപ്പിച്ചുള്ള ആ ഇരിപ്പ് കണ്ടപ്പോൾ നീലിമക്ക് ചിരിവന്നു... കൂർപ്പിച്ചുള്ള ഒരു നോട്ടം കിട്ടിയപ്പോൾ അവൾ ആ ചിരി അടക്കി പിടിച്ചു.. കോ ഡ്രൈവർ സീറ്റിൽ മാഷും പുറകിൽ ബാക്കി ഉള്ളവരും കൂടി കയറി... സഞ്ജു വണ്ടി മുന്നിലോട്ടു എടുത്തു...
💎💎💎💎💎💎💎💎💎💎💎💎💎💎💎
വിഷ്ണു വർദ്ധൻ വിളിപ്പിച്ചതിനെ തുടർന്നു എത്തിയതാണ് അവരുടെ ലോയേർ പ്രസാദ് വർമ്മ... മഹാരാജന്റെ കാലം മുതൽ തന്നെ വർമ്മയാണ് മഹാരാജാസിന്റെ ലീഗൽ അഡ്വൈസർ... പല കേസിൽ നിന്നും പുഷ്പം പോലെ ഊരികൊണ്ടു വന്നിട്ടുണ്ട് അയാൾ മഹാരാജാസിലെ... അത് കൂടാതെ മൂർത്തിയെ പോലെതന്നെ വിഷ്ണു വിന്റെ അച്ഛന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടി ആയിരുന്നു വർമ്മ... ഭാര്യയോട് പറയാത്ത കാര്യങ്ങൾ കൂടി അവർ പരസ്പരം തുറന്നു പറയുമായിരുന്നു.. വിഷ്ണു വാർദ്ധന്റെ പി. എ പ്രിയ പ്രസാദ് വർമ്മയുടെ ഏകമകൾ ആണ്.....
എവിടെയോ പുറത്തു പോയി തിരിച്ചു വിഷ്ണു വീട്ടിൽ എത്തുമ്പോൾ ആണ് വർമ്മ ഹാളിൽ ഇരിക്കുന്നത് അവൻ കാണുന്നത്...
" ഹാ അങ്കിൾ എപ്പോൾ വന്നു..... "
" വിഷ്ണു.... ഞാൻ കുറച്ചു നേരം ആയി... "
" മം "
"നീ എവിടെ പോയതാ വിഷ്ണു...? "
"ഒരു ഫ്രണ്ടിനെ കാണാൻ... "
"നീ ഇരിക്കു.... ഇത്തിരി സീരിയസ് ആയി തന്നെ സംസാരിക്കാൻ ഉണ്ട്... "
"എന്താ അങ്കിൾ... any problm??? "
" അത് വിഷ്ണു... ഞാൻ ഇന്നലെ നീ പറഞ്ഞപ്പോൾ ആണ് ഡോക്യുമെന്റ് എല്ലാം എടുത്തു നോക്കിയത്... പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് അതിൽ... "
" അത് എന്താ അങ്കിൾ... അച്ഛൻ മരിക്കുന്നത്തിനു മുന്നേ എഴുതി വച്ച വിൽപത്രത്തിന്റെ കാര്യം തന്നെ അല്ലെ ഈ പറയുന്നത്.... ?? "
"അതേ വിഷ്ണു... രാജൻ ഇങ്ങനെ ഒരു വിൽപത്രം എഴുതിയിട്ടുണ്ട് എന്നത് ഞാൻ അറിയുന്നത് തന്നെ അവന്റെ മരണത്തിന്റെ രണ്ടു ദിവസം മുന്നേ മാത്രം ആണ്... ബാങ്ക് ലോക്കറിൽ ആണെന്നും അതിന്റെ കീ നീ സൂക്ഷിക്കണം എന്നും എന്നോട് പറഞ്ഞിരുന്നു... അന്ന് അവൻ പറഞ്ഞതു അനുസരിച്ചു എന്നല്ലാതെ അതിൽ എന്താ എന്ന് ഞാൻ ചോദിച്ചതും ഇല്ല... "
"അതിനിപ്പോ എന്താ ഉണ്ടായത് അങ്കിൾ..."
" അച്ഛന്റെ വിൽ പ്രകാരം സ്വത്തിന്റെ 50% മാത്രമേ നിനക്കും ദേവനും ഉള്ളൂ.... ബാക്കി 50% മറ്റൊരു വെക്തിയുടെ പേരിൽ ആണ്.... "
"What..............!!!"
(തുടരും)
(കാർത്തിയുടെയും ആർച്ചയുടെയും കല്യാണതിന് കൊണ്ട് പോയില്ല എന്ന് പറഞ്ഞു ആരും സങ്കടപെടേണ്ടട്ടോ... നമ്മക്ക് നാളെ റിസപ്ഷനു പോകാന്നേ... അപ്പോ നാളെ ക്ക് എല്ലാരും പുതിയ ഡ്രസ്സ് ഒക്കെ ഇട്ടു റെഡി ആയി ഇരുന്നോളു കേട്ടോ.... )