വിശ്വഗാഥ💕
ഭാഗം- 21
വിശ്വഗാഥ💕
ഭാഗം- 21
"മോളെ പാറു... എണീറ്റെ... എന്തൊരു ഉറക്കമാ ഇത്? ദേ സ്റ്റേഷൻ എത്താറായി..."
കൈലാസ് വിളിക്കുന്നത് കേട്ട് ഗാഥ തന്റെ കണ്ണുകൾ തുറന്നു.
"ആഹ്... അവിടെ പോയി ഒന്നു മുഖം കഴുകിയിട്ട് വന്നേ..."
അവൾ പതിയെ എണീറ്റ് വാഷ് ബേസിനിൽ ചെന്ന് മുഖം കഴുകിയിട്ട് തിരികെ സീറ്റിൽ വന്നിരുന്നു.
"രാധികേ... നമ്മുടെ പാറുവിന് എന്ത് പറ്റി? സാധാരണ മുംബൈ എത്താറാകുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവളാ..."
"അത് അവൾ കുറേ നേരം ഉറങ്ങിയതുകൊണ്ടാ അങ്ങനെ തോന്നുന്നെ... അവരെ കാണുമ്പോൾ ശെരി ആയിക്കോളും..."
"ഹ്മ്മ്..."
ഇവരുടെ സംസാരം കേട്ട് ഗംഗ ഗാഥയുടെ അടുത്ത് പോയിരുന്നു.
"ഗാഥേച്ചി..."
"ഹ്മ്മ്..."
"ചേച്ചിക്ക് അളിയനെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ടല്ലേ..."
ഗംഗ ചോദിക്കുന്നത് കേട്ട് ഗാഥ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. ആ കണ്ണുകളിൽ നിന്നും ആ ചോദ്യത്തിന്റെ മറുപടി ഗംഗ വായിച്ചെടുത്തു.
"ദേ ചേച്ചി... കണ്ണു തുടച്ചേ... അപ്പുറത്ത് ചേച്ചിയെ പറ്റിയാ സംസാരം... ഞാൻ ഒരു കാര്യം പറയട്ടെ... നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ എത്ര ദൂരത്തിലായാലും അവരെ മിസ്സ് ചെയ്യില്ല എന്നാ പറയുന്നെ. കാരണം, അവർ നമ്മുടെ ഹൃദയത്തിനുള്ളിൽ തന്നെ ഉണ്ടല്ലോ. ഗാഥേച്ചിയുടെ ഉള്ളിൽ ചേട്ടൻ ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം. അപ്പോൾ പിന്നെ ചേച്ചിക്ക് എങ്ങനെ മിസ്സ് ചെയ്യാനാ? ഇനി പറയ് അളിയനെ മിസ്സ് ചെയ്യുന്നുണ്ടോ?"
ഗാഥ തന്റെ കണ്ണുകൾ തുടച്ചു. എന്നിട്ട് ഗംഗയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി.
"ആഹ്... ഇപ്പോൾ ഓക്കേ. ഇതേ... ഞാൻ പണ്ടൊരു ബുക്കിൽ നിന്നും വായിച്ചതാ. പത്താം ക്ലാസ്സിൽ ഓട്ടോഗ്രാഫിൽ എഴുതാൻ ഫ്രിണ്ട്ഷിപ്പ് എഴുതാൻ വേണ്ടി ഞാനൊരു ബുക്ക് വാങ്ങിയാർന്നു. അതിൽ ഫ്രണ്ട്ഷിപ്പ് കോട്ട്സ് മാത്രമല്ല ലവ് കോട്ട്സും ഉണ്ടായിരുന്നു. അന്ന് ശംഭു അവളുടെ ഓട്ടോഗ്രാഫിൽ എന്നെക്കൊണ്ടാ എഴുതിപ്പിച്ചേ... അത് ഇന്നും എനിക്ക് ഓർമയുണ്ട്. അതിപ്പോൾ പറയണമെന്ന് തോന്നി. ചേച്ചിക്ക് കാണണമെന്ന് പറഞ്ഞാൽ അളിയൻ എങ്ങനെയാലും എത്ര ദൂരത്തിൽ വേണമെങ്കിലും വരും. സോ, ബി ഹാപ്പി..."
"ബേട്ടാ... ചിന്താ മത് കരോ..."
"ഓഹ്... മുംബൈയിൽ എത്തുന്നതിനു മുൻപ് നാനിയുടെ ഹിന്ദി വന്നെത്തി. ചലോ.. ഹമ് ആയേംഗാ..."
നാനി അവരെ നോക്കി ചിരിച്ചുകൊണ്ട് ബാഗുകൾ എടുത്തു. വൈകാതെ തന്നെ ട്രെയിൻ മുംബൈ റെയിൽവേ സ്റ്റേഷനിൽ എത്തി. അവർ അഞ്ചുപേരും ട്രെയിനിൽ നിന്നും ഇറങ്ങി.
"ഹൈ... ദീദി... ഹൌ ആർ യൂ?"
"ആഹാ... നിങ്ങൾ ഇവിടെ നില്പുണ്ടായിരുന്നോ?"
"അരേ ഗംഗാ..."
"ഹായ് ചിക്കു..."
ഗംഗ ചിക്കുവിനെ കെട്ടിപ്പിടിച്ചു.
"മാലു കഹാം ഹെ?"
"അവൾ വീട്ടിൽ ഉണ്ട്. വാ പോകാം... ബാഗൊക്കെ അച്ഛൻ എടുത്തോളും... ദീദി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?"
"അത്... ഗാഥേച്ചിക്ക് ഒരു തലവേദന. ഉറക്കം ശെരിയായില്ല...
"ഓഹ്... ഓക്കേ..."
അവർ എല്ലാവരും അവിടെന്ന് ടാക്സി കാറിൽ കയറി നാനിയുടെ വീട്ടിലേക്ക് പോയി. ഗാഥ എല്ലാവരോടും ഒന്നു ചിരിക്കുക മാത്രം ചെയ്തു. മുറിയിൽ ചെന്നയുടനെ അവൾ വിശ്വയെ വിളിച്ച് അവിടെ എത്തിയ കാര്യം പറഞ്ഞു. അധികനേരം അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. അതിന് മുൻപ് കൈലാസ് മുറിയിലേക്ക് വന്നു. ഗാഥ ഉടനെ കാൾ കട്ട് ചെയ്തു.
"മോളെ... കിടന്ന് ഉറങ്ങിക്കളയല്ലേ... വൈകുന്നേരം റിസപ്ഷന് പോകണം... പോയി ഫ്രഷ് ആയിക്കേ..."
ഗാഥ കൈലാസിനെ നോക്കി തലയാട്ടി. വിശ്വയെ ഓർത്ത്കൊണ്ട് അവൾ അവിടെ കട്ടിലിൽ കിടന്നു.
*********-----------**********
"ഡാ വിശ്വാ... നീ ഇവിടെ ഇങ്ങനെ വിഷമിച്ച് ഇരിക്കാതെ കടയിൽ പോയിരിക്ക്. താഴെ വാ... എന്തേലും കഴിക്ക്... എന്നിട്ട് പോയാൽ മതി"
"നമുക്ക് ഇവിടുന്ന് തിരിച്ചു പോയാലോ അമ്മേ?"
"മ്മ്... എനിക്കും തോന്നുന്നുണ്ട്"
"ഹ്മ്മ്... അമ്മ നടക്ക്... ഞാൻ വരാം"
വിശ്വയും രാഗിണിയും താഴേക്ക് ചെന്നു. അവൻ അവിടെ ഡൈനിങ്ങ് ടേബിളിന്റെ മുന്നിലായി ഇരുന്നു. രാഗിണി അവന് കഴിക്കാനായി ഭക്ഷണം എടുക്കാൻ അടുക്കളയിൽ പോയി.
"രാഗിണി... നിനക്ക് ഈ പാത്രങ്ങൾ കഴുകി കഴിഞ്ഞ ശേഷം ദോശ ഉണ്ടാക്കിയാൽ പോരായിരുന്നോ?"
"ഏട്ടത്തിക്കും കഴുകി വെക്കാലോ..."
"ഇവിടെ നീയല്ലേ എല്ലാം കഴുകി വെക്കുന്നെ"
"എന്നും ഞാൻ തന്നെ കഴുകി വെക്കണമെന്നുണ്ടോ? ഏട്ടത്തിക്ക് ഇതൊന്നു കഴുകി വെച്ചൂടെ?"
"ഓഹ്... ഭർത്താവ് മരിച്ചിട്ട് നാലഞ്ചു മാസം കഴിഞ്ഞേ ഉള്ളു. അപ്പോഴേക്കും നാക്ക് പൊങ്ങാൻ തുടങ്ങിയോ?"
ഇത് കേട്ടതും രാഗിണിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. കോമളം വീണ്ടും ഓരോന്നും പറഞ്ഞ് രാഗിണിയെ വേദനിപ്പിക്കാൻ തുടങ്ങി. രാഗിണിയെ കാണാത്തതിനാൽ വിശ്വ നേരെ അടുക്കളയിലേക്ക് ചെന്നു. തന്റെ അമ്മ സാരിത്തുമ്പ് കൊണ്ട് കണ്ണു തുടക്കുന്നത് കണ്ടപ്പോൾ കോമളം എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചു കാണുമെന്ന് അവന് മനസ്സിലായി.
"നീ എന്തിനാടി കരയുന്നെ? ആളുകൾ ആയാൽ മരിക്കും. നിന്റെ ഭർത്താവ് കുറച്ച് നേരത്തെ പോയെന്നെ ഉള്ളു. ഭർത്താവ് മരിച്ച സ്ത്രീകൾ ഇങ്ങനെ..."
കോമളം അത് പറഞ്ഞ് മുഴുവനാക്കും മുന്നേ വിശ്വ വന്ന് നിൽക്കുന്നത് കണ്ടു. അവന്റെ കണ്ണുകളിലെ ദേഷ്യം കണ്ടിട്ട് കോമളം ഒന്നു ഭയന്നു.
"നിങ്ങൾ ഇപ്പോൾ എന്തൊക്കെയാ എന്റെ അമ്മയോട് പറഞ്ഞേ?"
"അ..അത് ഒന്നുല്ല വിശ്വാ..."
"ഞാനെല്ലാം കേട്ടു. നിങ്ങൾ ഇനി ഒരക്ഷരം മിണ്ടരുത്. ഇവിടെ വന്ന അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുവാ നിങ്ങൾക്ക് അമ്മയോടുള്ള പെരുമാറ്റം. ഇവിടെയുള്ള സകല ജോലിയും ചെയ്യുന്നത് അമ്മ തന്നെയാ. നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്? ഒന്നു സഹായിക്കുക പോലും ചെയ്യില്ലല്ലോ. അവിടെ വന്നാലും ഇത് തന്നെയാണല്ലോ. ഹാളിൽ ടി.വി.യും കണ്ട് സോഫയിൽ ഇരിക്കുമല്ലോ. ഞങ്ങൾ നിങ്ങളുടെ ചെലവിൽ അല്ല കഴിയുന്നത്. പിന്നെ, ഇത് ഞങ്ങളുടെ വീട് ആണ്. എന്റെ വീട്. അച്ഛൻ എന്റെ പേരിൽ എഴുതി തന്നതാണ്. ഇവിടുന്ന് പോയപ്പോൾ നിങ്ങൾക്ക് താമസിക്കാൻ അനുവാദം തന്നു. അത്ര മാത്രം. കൂടുതൽ കേറി അങ്ങ് ഭരിക്കാൻ വരരുത്. ഇനി നിങ്ങൾ ഇവിടെ താമസിക്കുന്നതിൽ എനിക്ക് യോജിപ്പില്ല. എത്രയും വേഗം ഇവിടുന്ന് മാറിക്കോണം..."
"മോനെ വിശ്വാ..."
"ഡാ... ഞങ്ങൾ എവിടെ പോകാനാ പറയുന്നെ?"
"അതെനിക്ക് അറിയണ്ട..."
"ഇനി ഇങ്ങനെയൊന്നും ഞാൻ രാഗിണിയോട് പറയില്ല. ഞങ്ങളുടെ മോള്... അവളെയും കൊണ്ട് പഴയ വീട്ടിലേക്ക് പോകാനും പറ്റില്ല. എല്ലാം ഇടിഞ്ഞു പൊളിഞ്ഞിരിക്കുവാ... "
"ഈ വീട്ടിൽ ഇനി താമസിക്കുവാണേൽ അതിന് വാടക തന്നിട്ട് മതി. അപ്പോൾ ഈ വീട് സ്വന്തമെന്ന തോന്നൽ അങ്ങ് മാറിക്കോളും. എന്തേ?"
"വിശ്വാ... അത്..."
"ഞാൻ വാടക തന്നോളാം..."
"ഏട്ടാ... ഇവൻ ദേഷ്യത്തിൽ എന്തോ പറഞ്ഞെന്ന് കരുതി..."
"ഹ്മ്മ്..."
"ഗിരിയേട്ടാ..."
" വായിൽ തോന്നിയ എന്തും വിളിച്ചു പറയുന്ന സ്വഭാവം നിനക്ക് ഇതുവരെ നിർത്താറായില്ലലേ..."
കോമളം ഒന്നും മിണ്ടാതെ നിന്നു.
"അമ്മാവാ... ഞങ്ങൾ ഇന്ന് വൈകുന്നേരം തിരിച്ചു പോവുകയാ..."
"ഇന്നോ?"
"ഹാ... ഇന്ന് തന്നെ... ഇവിടെത്തെ മറ്റു കാര്യങ്ങൾ നോക്കാൻ ഞാൻ വേറെ ആളെ ഏർപ്പാട് ആക്കിക്കോളാം... അമ്മാവൻ ബുദ്ധിമുട്ടണ്ട..."
"ഡാ... എനിക്കത്...."
"ചേട്ടൻ തിരിച്ചു പോകുവാണോ?"
"ആഹ് അതേ... ചെക്കന്മാരുടെ ഒപ്പം കറങ്ങി നടക്കാതെ ഇനിയെങ്കിലും മര്യാദക്ക് പഠിക്കാൻ നോക്ക്"
ഇത് കേട്ട് സൗമ്യ ഞെട്ടി നിന്നു. കോമളം ഒന്നും മനസ്സിലാകാതെ നിന്നു.
"വിശ്വാ... നീ എന്താ പറയുന്നെ?"
"കഴിഞ്ഞ മാസം ഒരു ഞായറാഴ്ച മോളോട് എവിടെയാ പോയതെന്ന് ചോദിക്ക്. ഞാൻ കണ്ടായിരുന്നു നീ ഒരുത്തന്റെ ബൈക്കിൽ ഇരുന്ന് ആ കുന്നിന്റെ അങ്ങോട്ട് പോകുന്നത്... ഡിഗ്രി ഫൈനൽ ഇയർ ആണെന്ന വല്ല ചിന്തയുമുണ്ടോ..."
"ഡി... ഇവൻ പറഞ്ഞത് നേരാണോ?"
സൗമ്യ ഒന്നും മിണ്ടിയില്ല. തൊട്ടടുത്ത നിമിഷം തന്നെ കോമളത്തിന്റെ കൈ അവളുടെ കരണത്തിൽ ശക്തമായി പതിഞ്ഞു. ഗിരിയും രാഗിണിയും ഇത് കണ്ട് ഒന്നും പറയാനാകാതെ നിന്നു.
"അമ്മേ... ഞാൻ പോണു... ഡ്രസ്സൊക്കെ പാക്ക് ചെയ്ത് വെച്ചോ..."
എന്നും പറഞ്ഞ് വിശ്വ പുറത്തേക്ക് പോയി.
**********---------------*********
"നിങ്ങൾ റെഡി ആയോ? വേഗം ഇറങ്ങ്... അവിടെ 5 മണിക്ക് റിസപ്ഷൻ തുടങ്ങും"
"ഞങ്ങൾ റെഡി ആയി അച്ഛാ..."
"പാറു എവിടെ?"
"ഗാഥേച്ചി... അമ്മയുടെ ഒപ്പം വരുന്നുണ്ട്..."
"മ്മ്... ദേവുമ്മ വരുന്നില്ലേ?"
"ഏയ്... ഇല്ലെന്ന് പറഞ്ഞു. അവിടെ ചിക്കുവിന്റെയും മാലുവിന്റെയും കൂടെ വർത്തമാനം പറഞ്ഞ് ഇരിക്കുവാ..."
"ആഹ്... അല്ലേലും ഇവിടെ വന്നാൽ പിന്നെ അങ്ങനെ പുറത്ത് ഇറങ്ങാറില്ലലോ... പാറു... നമുക്ക് പോകാം..."
ഗാഥ ശെരിയെന്ന് കൈലാസിനെ നോക്കി തലയാട്ടി.
"ഇതാ അച്ഛാ കാറിന്റെ കീ തരാൻ മറന്നു.
ഗംഗ കൈലാസിന്റെ കയ്യിൽ താക്കോൽ കൊടുത്തു.
ഒരു വലിയ ഹോട്ടലിൽ വെച്ചായിരുന്നു വെഡിങ് റിസപ്ഷൻ. അവിടെ വെച്ച് കൈലാസ് ഒരാളെ ഗാഥക്ക് പരിചയപ്പെടുത്തി.
"മോളെ പാറു... ഇത് മാധേഷ്... മുരളി ഇല്ലേ... അവന്റെ ഇളയ മകനാ..."
"ഹായ് ഗാഥ... അങ്കിൾ ഞങ്ങളോടൊക്കെ ഗാഥയെ പറ്റി പറഞ്ഞിട്ടുണ്ട്"
ഗാഥ അവനെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. അവനോട് സംസാരിക്കാൻ അധിക താല്പര്യമൊന്നും അവൾ കാണിച്ചില്ല.അത് അവന് മനസ്സിലായതിനാൽ അവൾക്ക് ബൈ പറഞ്ഞ് മാധേഷ് പോയി. ഗാഥക്ക് എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതി എന്നായി. അവൾക്ക് അവിടെ നന്നേ ബോറടിച്ചു. പക്ഷേ, ഗംഗ നല്ല ഹാപ്പി ആയിരുന്നു.
"ചേച്ചി... ഒരു സെൽഫി എടുക്കാൻ ഫോൺ തരുമോ..."
"സെൽഫി ഒന്നും ഇവിടെ വെച്ച് എടുക്കണ്ട"
"മ്മ്... എങ്കിൽ FB യിൽ കേറാൻ എങ്കിലും താ..."
"വീട്ടിൽ ചെല്ലട്ടെ... തരാം..."
"ശേ... ഈ ചേച്ചിയോട് ഹാപ്പി ആയിരിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ലലോ..."
അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ തിരികെ വീട്ടിലേക്ക് തിരിച്ചു. കൈലാസ് മാധേഷിനെ തനിക്ക് പരിചയപ്പെടുത്തി തന്നതിൽ എന്തോ പന്തിക്കേട് ഉള്ളതുപോലെ ഗാഥക്ക് തോന്നി.
"ഗാഥേച്ചി... ഇനിയെങ്കിലും ഫോൺ താ..."
"മ്മ്... ഇന്നാ..."
"താങ്ക് യൂ... ഹൊ കുറേ നോട്ടിഫിക്കേഷൻ കാണും. ചേച്ചി മായയുടെ ഫോൺ നമ്പർ സേവ് ചെയ്തായിരുന്നോ?".
"ഇല്ലെന്ന് തോന്നുന്നു. വാട്സ്ആപ്പിൽ ഫോട്ടോസ് അയച്ചത് കാണും. നീ സേവ് ചെയ്തോ.. "
"മ്മ്.. ഓക്കേ...."
"എക്സാം കഴിഞ്ഞാൽ അവൾ ഫേസ്ബുക്കിൽ ഐഡി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. കോൺടാക്ട്സ് ഇമ്പോർട്ട് ചെയ്തേക്കാം..."
ഗംഗ ഫേസ്ബുക്കിൽ നോക്കിക്കൊണ്ടിരുന്ന സമയം ഗാഥ വിശ്വയെ ഓർത്തിരുന്നു...
"ദേ ഗാഥേച്ചി ഇങ്ങോട്ട് നോക്കിയേ... അളിയന്റെ ഫോട്ടോ"
"ഏഹ്?! എവിടെ?!"
"ഫേസ്ബുക്കിൽ ഐഡി ഉണ്ട്. വിശ്വനാഥ് ശർമ... MBA കാരനാ... MBA in Textile Management... ചേച്ചി... Lives In Mumbai..!"
"മുംബൈ?!"
(തുടരും)
©ഗ്രീഷ്മ. എസ്
[തിരക്ക് കാരണം ഷോർട്ട് ആയി പോയി. നന്നായോ എന്നറിയില്ല. നാളെ ലെങ്ത് കൂട്ടാം🙏]