വിശ്വഗാഥ💕
ഭാഗം- 19
"ഗാഥേ..."
"മ്മ്... "
പെട്ടന്ന് വിശ്വ എന്തോ ഓർത്തപോലെ തല പിന്നോട്ട് വലിച്ചു. ഗാഥ അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പെട്ടന്ന് ബസ്സ് നിന്നു. കറുത്ത റെയ്‌ൻ കോട്ട് ഇട്ട ഒരാൾ അവിടെന്നും കയറി. അവളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. റെയ്‌ൻ കോട്ടിന്റെ തലഭാഗം പുറകിലോട്ട് മാറ്റിയപ്പോൾ ഗാഥ അയാളുടെ മുഖം കണ്ടു.
"അശോകേട്ടൻ..."
"ഏഹ്? അശോകോ?"
"ഹാ... എന്റെ ഫ്രണ്ട് ഇല്ലേ ആശ... അവളുടെ ഏട്ടനാ..."
എന്നും പറഞ്ഞ് ഗാഥ തല താഴ്ത്തി ഇരുന്നു. അശോക് അടുത്ത സ്റ്റോപ്പ് ആയപ്പോൾ ഇറങ്ങി പോവുകയും ചെയ്തു. അപ്പോഴാണ് അവൾക്ക് സമാധാനമായത്. ഗാഥയുടെ മുഖം കണ്ടിട്ട് വിശ്വക്ക് ചിരി വന്നു.
പിന്നീടങ്ങോട്ട് ബസ്സിൽ ആളുകൾ കുറഞ്ഞു വന്നു. ഇപ്പോൾ വിശ്വയും ഗാഥയും കണ്ടക്ടറും പിന്നെ വയസ്സായ ഒരാളും മാത്രമാണ് ഉള്ളത്. കണ്ടക്ടർ ആണേൽ ഉറക്കം തൂങ്ങുവാണ്.
"തന്റെ കയ്യിൽ കുടയൊന്നും എടുത്തിട്ടില്ലല്ലോ അല്ലേ?"
ഗാഥ ഇല്ലെന്ന് തലയാട്ടി.
"മ്മ്... അവിടെയെത്തുമ്പോൾ മഴ കുറയുമായിരിക്കും"
"ഹാ... കുറഞ്ഞാൽ മതിയാർന്നു. ഇല്ലേൽ നനഞ്ഞു പോകേണ്ടി വരും"
"മ്മ്..."
വിശ്വ ഗാഥയുടെ വലതു കൈയ്യിലെ വിരലുകളെ കോർത്ത് പിടിച്ചിരുന്നു. പിന്നീടവർ ഒന്നിനെ കുറിച്ചും സംസാരിച്ചില്ല. അവൾ പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയപ്പോൾ അവൻ അവളെ തട്ടി വിളിച്ചു.
"എടോ... തന്റെ സ്റ്റോപ്പ് എത്താറായി. ഉറങ്ങല്ലേ..."
ഇത് കേട്ട് ഗാഥ വിശ്വയെ നോക്കി പുഞ്ചിരിച്ചു. അവൻ അവളുടെ കൈകളെ സ്വതന്ത്രമാക്കി. അവ... ഇറങ്ങാൻ നേരം മഴ കുറഞ്ഞിരുന്നു. അന്ന് വിശ്വ ഗാഥയുടെ ഒപ്പം ഇറങ്ങി. വീടിന്റെ പകുതി ദൂരം വരെ അവൻ അവളുടെ ഒപ്പം നടന്നു. പിന്നെ, അവളോട് ഒരു പുഞ്ചിരിയിൽ യാത്ര പറഞ്ഞ് അവൻ തിരിച്ചു നടന്നു. പ്രണയത്തിൽ ഒരു നോട്ടത്തിനും ഒരു ചിരിക്കുമൊക്കെ എത്രമാത്രം മനോഹാരിത ഉണ്ടെന്ന് ഗാഥ ഓർത്തു.
വീട്ടിൽ കേറും മുന്നേ ഗാഥ ലവ് ബേർഡ്സിന്റെ അടുത്ത് പോയി. രണ്ടും കൂടി തൊട്ടുരുമ്മി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് താൻ വിശ്വയുടെ അടുത്ത് ചേർന്ന് ഇരുന്ന നിമിഷം ഓർമ വന്നു. അവരെ നോക്കി ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി. ഗംഗയെ കണ്ടപ്പോൾ ബസ്സിൽ വെച്ച് ആശയുടെ ചേട്ടനെ കണ്ട കാര്യം ഗാഥ അവളോട് പറഞ്ഞു.
"അയ്യോ... എന്നിട്ട് നിങ്ങളെ കണ്ടോ?"
"ഇല്ല..."
"ഗാഥേച്ചി എന്താ ആശ ചേച്ചിയോടും ശ്വേത ചേച്ചിയോടും ഈ കാര്യം പറയാത്തെ?"
"ഏയ്... ഇപ്പോൾ പറഞ്ഞാൽ ശെരിയാകില്ല"
"മ്മ്..."
"എന്താ ഇപ്പോൾ പറഞ്ഞാൽ ശെരിയാകില്ല എന്ന് പറഞ്ഞെ?"
"അത് നാനി... അച്ഛനോട് ഈ കാര്യം പറയുന്നതിനെ കുറിച്ചാ..."
"ഓഹ്... അതോ... മ്മ്... ബേട്ടാ വേഗം പോയി കുളിക്ക്. മഴ ചെറുതായി പെയ്യുണ്ടായിരുന്നല്ലോ..."
"ശെരി നാനി..."
അന്ന് രാത്രി വിശ്വയോട് സംസാരിക്കാൻ വേണ്ടി ഗാഥ അവർ ആദ്യം കിടന്നിരുന്ന മുറിയിലേക്ക് പോയി.
"ഹെലോ..."
"മ്മ്..."
"ഇതെവിടെയാ നിന്ന് സംസാരിക്കുന്നെ?"
"റൂമിൽ തന്നെ. പക്ഷേ, ഇപ്പോൾ ഞങ്ങൾ കിടക്കുന്നത് വേറെ റൂമിലാ..."
"ഓഹ്... തന്റെ അച്ഛൻ പറഞ്ഞായിരിക്കും ഇനി ഈ റൂമിൽ കിടക്കണ്ട എന്ന്. അല്ലേ?"
"അതെ... ഇതും ഊഹിച്ചല്ലേ..."
"മ്മ്... പിന്നെ... മറ്റന്നാൾ അമ്മയുടെ പിറന്നാളാ..."
"ആഹാ... അന്ന് എന്താ പരിപാടി?"
"എന്ത് പരിപാടി? ഒന്നുമില്ല. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് 4 മാസം കഴിയുന്നു..."
"ഓ സോറി..."
"മ്മ്... താൻ മറ്റന്നാൾ രാവിലെ ശിവക്ഷേത്രത്തിൽ വരുമോ? അമ്മക്ക് തന്നെ കാണണമെന്നുണ്ട്"
"ആണോ വരാം..."
"മ്മ്... ശെരി... താൻ പോയി കിടന്നുറങ്ങിക്കോ..."
"ഓക്കേ... പിന്നെ, ഞാൻ നാളെ വൈകിട്ട് കടയിൽ വരാട്ടോ..."
"ശെരി... ആയിക്കോട്ടെ..."
കാൾ കട്ട് ചെയ്ത് ഗാഥ മറ്റേ മുറിയിലേക്ക് പോയി.
"ഗംഗേ... മറ്റന്നാൾ നിനക്ക് ക്ഷേത്രത്തിൽ പോകാൻ പറ്റുമോ?"
"ആഹ്... പറ്റുമല്ലോ. എന്താ ചേച്ചി?"
"മറ്റന്നാൾ വിശ്വയുടെ അമ്മയുടെ പിറന്നാളാ... എന്നോട് രാവിലെ ക്ഷേത്രത്തിൽ വരുമോ എന്ന് ചോദിച്ചു"
"ആണോ? മ്മ്... മറ്റന്നാൾ ഒരു കല്യാണമില്ലേ... രാവിലെ തന്നെ അച്ഛനും അമ്മയും അങ്ങോട്ട് പോകും. നമുക്ക് നാനിയെയും കൊണ്ട് പോകാം"
"മ്മ്... ഉറങ്ങിക്കോ... ഗുഡ് നൈറ്റ്..."
പിറ്റേന്ന് വൈകിട്ട് ആശയെയും ശ്വേതയെയും പറഞ്ഞു വിട്ട ശേഷം ഗാഥ വിശ്വയുടെ കടയിൽ കയറി. അവൻ അവിടെ മൊബൈലിൽ എന്തോ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.
"എന്താ വേണ്ടത്?"
"കോട്ടൺ സാരീസ് ഒന്നു കാണിക്കാമോ?"
"അതിനെന്താ കാണിക്കാലോ..."
"ഇക്കാ... ഞാൻ എടുക്കാം..."
"ശെരി മോനെ..."
വിശ്വ തന്നെ ഗാഥക്ക് സാരി കാണിച്ചുകൊടുത്തു. അവൾ അതിൽ നിന്നും ഒരു ലൈറ്റ് ബ്ലൂ കളർ സാരി സെലക്ട് ചെയ്തു. സാരി വാങ്ങി ഇറങ്ങും നേരും മാളവിക അവിടെ വന്നു.
"ഗാഥ എന്താ ഒറ്റക്കാണോ? അവരൊക്കെ പോയോ?"
"മ്മ്... പോയി. ഇവിടെന്നൊരു സാരി വാങ്ങിക്കണമെന്ന് തോന്നി. ലേറ്റ് ആകുമെന്ന് വിചാരിച്ച് ഞാൻ അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു"
"ആണോ? മ്മ്..."
"അല്ലാ... മാളു ഏത് ഡ്രസ്സ് എടുക്കാനാ വന്നേ?"
"ഏയ്... ഞാൻ ഇപ്പോൾ ഡ്രസ്സ് എടുക്കാൻ കയറിയതല്ല. എന്റെ നാത്തൂനെ കാണാൻ വന്നതാ"
"നാത്തൂനോ?!"
"ഹാ... ദാ ഇതാ എന്റെ നാത്തൂൻ... ഹരിയേട്ടന്റെ പെങ്ങളാ..."
മാളവിക അവിടെ നിൽക്കുന്ന ഹരിതയെ നോക്കി പറഞ്ഞു. ഹരിത രണ്ടുപേരെയും നോക്കി ചിരിച്ചു.
ഓഹ്... അപ്പോൾ വിശ്വ അന്ന് ഹോസ്പിറ്റലിൽ നിന്നത് ഇവളുടെ ചേട്ടനെ കാണാൻ ആയിരുന്നോ... മ്മ്...
"എന്താ ഗാഥേ ആലോചിക്കുന്നെ?"
"ഏയ്.... ഒന്നുമില്ല. ഇത്ര ദിവസമായിട്ടും നീ പറഞ്ഞില്ലാലോ..."
"അതിന് ഇവൾ ഇന്നല്ലേ വീണ്ടും ഇവിടെ ജോലിക്ക് കയറിയത്. പിന്നെ, നിങ്ങളോടൊക്കെ പരിചയപ്പെടുത്താമെന്ന് വിചാരിച്ചു"
"മ്മ്... എങ്കിൽ ശെരി. പൊയ്ക്കോട്ടേ... ഇനി നിന്നാൽ ലേറ്റ് ആകും"
"ഓക്കേ... ബൈ..."
അപ്പോൾ മാളവികയുടെ കല്യാണത്തിന് വിശ്വയും കാണും. ഗാഥക്ക് അതോർത്തപ്പോൾ ഒരുപാട് സന്തോഷമായി.
**********--------------*********
"പാറു... ഞങ്ങൾ പോകുവാണേ... കല്യാണത്തിന് അവിടെ നേരത്തെ എത്തണം"
"മ്മ്... ശെരി അച്ഛാ..."
"ഗാഥേ... ക്ഷേത്രത്തിൽ പോയി വന്നിട്ട് വല്ലതും കഴിച്ചിട്ട് വേണം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാൻ. കേട്ടോ?"
ഗാഥ തലകുലുക്കി സമ്മതിച്ചു. കൈലാസിന്റെ കാർ അവിടെന്ന് പോയതും ഗാഥ ഓടി മുറിയിൽ പോയി വിശ്വയുടെ അമ്മക്ക് വേണ്ടി വാങ്ങിയ സാരി എടുത്തുകൊണ്ട് വന്നു.
"എന്താ ബേട്ടാ ഇത്?"
"നാനി... ഇത് ആ ചേട്ടന്റെ അമ്മക്ക് വേണ്ടി വാങ്ങിയതാ. ഇന്ന് പിറന്നാളാ ആന്റിയുടെ..."
"ആഹാ...നോക്കട്ടെ... പാക്കറ്റ് തുറക്കണ്ട"
ഗാഥ നാനിക്ക് ആ സാരി കാണിച്ചു കൊടുത്തു.
"മ്മ്... കൊള്ളാം... എനിക്കും ഇതുപോലൊന്ന് എടുത്ത് വരണേ..."
"വരാലോ..."
"ഗാഥേച്ചി വാ... നേരത്തെ പോകണ്ടേ?"
"മ്മ്... പോണം"
അവർ മൂന്നു പേരും ക്ഷേത്രത്തിൽ ചെന്നപ്പോൾ വിശ്വയും രാഗിണിയും അവിടെ ഉണ്ടായിരുന്നു. പ്രാർത്ഥിച്ചു കഴിഞ്ഞ ശേഷം ക്ഷേത്രത്തിനു പുറത്ത് ഇറങ്ങിയപ്പോൾ ഗാഥ രാഗിണിക്ക് സാരി കൊടുത്തു.
"എന്താ മോളെ ഇത്?"
"ഒരു സാരിയാ ആന്റി... ഇന്ന് പിറന്നാൾ ആണെന്ന് വിശ്വ പറഞ്ഞിരുന്നു"
"അയ്യോ മോളെ... ഇതൊന്നും വേണ്ടായിരുന്നു. അങ്ങനെ ആഘോഷങ്ങളൊന്നും ഇല്ലാ"
"എന്റെ ഒരു സന്തോഷത്തിന് ഇരിക്കട്ടെ..."
രാഗിണി പുഞ്ചിരിയോടെ ഗാഥയുടെ തലയിൽ തടവി. പിന്നെ, നാനിയും ഗംഗയും അവരെ പരിചയപ്പെട്ടു. നാനിക്ക് വിശ്വയെ ഒരുപാട് ഇഷ്ടമായി. പോകാൻ നേരം ഗാഥ വിശ്വയോട് കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു. അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അവനൊരു പുഞ്ചിരി സമ്മാനിച്ചിട്ട് ഗാഥ വീട്ടിലേക്ക് നടന്നു.
പിന്നീടുള്ള ദിനങ്ങളിൽ അവരുടെ പ്രണയം നിമിഷം പ്രതി വർദ്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, വിശ്വക്ക് ഗാഥയോട് ഒന്നും തുറന്ന് പറയാനുള്ള അവസരം ലഭിച്ചിരുന്നില്ല.
അങ്ങനെ ഫെബ്രുവരി കഴിഞ്ഞ് മാർച്ച് ആയി. മാളവികയുടെ കല്യാണത്തിന് പോയിട്ട് വിശ്വ ഗാഥയെ കുന്നിന്റെ അവിടേക്ക് കൊണ്ടുപോയി.
"അന്ന് തന്റെ ആഗ്രഹം നടന്നില്ലാലോ... ഇപ്പോൾ അത് സാധിച്ചു തന്നേക്കാം..."
"ഏഹ്?! ശെരിക്കും?!"
"അതെ..."
അവർ രണ്ടുപേരും പാറക്കെട്ടിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അപ്പോഴേക്കും മഴ പെയ്തു.
"അയ്യോ മഴ..."
"വാ... അങ്ങോട്ട് മാറി നിൽക്കാം..."
വിശ്വയും ഗാഥയും കൂടി അവിടെയുള്ള ഒരു മരത്തിന്റെ കീഴിൽ നിന്നു.
"അതേ... നമുക്ക് ഇനി ഇന്ന് കേറണ്ട. അവിടെ കേറുമ്പോൾ തെന്നി വീഴാൻ ചാൻസ് ഉണ്ട്"
ഇത് പറഞ്ഞപ്പോൾ ഗാഥയുടെ മുഖം മങ്ങി.
"നമുക്ക് വേറൊരു ദിവസം വരാമെന്നേ..."
"ഇന്നെങ്കിലും അവിടെയൊക്കെ കാണാമെന്ന് വിചാരിച്ചതാ... ഞാൻ എന്തായാലും കേറാൻ തന്നെ തീരുമാനിച്ചു"
എന്നും പറഞ്ഞ് ഗാഥ പാറക്കെട്ടിന്റെ അടുത്തേക്ക് നടന്നു.
"എടോ... തന്നോടാ ഇവിടെ വേറൊരു ദിവസം വരാമെന്ന് പറഞ്ഞെ"
ഗാഥ അതൊന്നും ചെവി കൊള്ളാതെ നടന്ന് പാറക്കെട്ടിന്റെ അടുത്ത് നിന്നു. എന്നിട്ട് വിശ്വയെ തിരിഞ്ഞു നോക്കി. അവൻ അവിടെ തന്നെ നിൽക്കുവാണ്.
"താൻ വരുന്നുണ്ടോ ഇല്ലയോ?"
ഗാഥയുടെ ചോദ്യത്തിന് വിശ്വ മറുപടി ഒന്നും പറഞ്ഞില്ല. അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് അവൾക്ക് വിഷമം തോന്നി. അവൾ കേറാൻ തുടങ്ങിയപ്പോൾ വിശ്വ ഒന്നും കൂടി പറഞ്ഞു നോക്കി. അവൾ മൈൻഡ് ചെയ്തതേ ഇല്ലാ. അവനും അവളുടെ പിന്നാലെ കേറാൻ തുടങ്ങി. അങ്ങ് മുകളിൽ എത്താറായപ്പോഴേക്കും ഗാഥയുടെ കാലൊന്നു വഴുതി. വിശ്വ ഉടനെ അവളെ താങ്ങിപ്പിടിച്ചു. അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് മുകളിൽ നിർത്തി. അപ്പോൾ മഴ വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. മഴ അവരെ മൊത്തത്തിൽ നനയിപ്പിച്ചു.
"താൻ എന്താ പറഞ്ഞാൽ കേൾക്കാത്തെ? ഇപ്പോൾ താഴെ വീണിരുന്നെങ്കിലോ??"
വിശ്വ ഗാഥയോട് ദേഷ്യപ്പെട്ടു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിന്നു.
"തന്നെ ഈ ദേഷ്യത്തിലും കാണാൻ നല്ല രസമാ..."
ഇത് കേട്ട് വിശ്വ അവളെ തറപ്പിച്ചു നോക്കി.
ഗാഥയുടെ മുഖത്തിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടിരുന്നു. അവൾ പതിയെ അവന്റെ തൊട്ടടുത്ത് വന്ന് നിന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി. അതിൽ തന്നോടുള്ള പ്രണയമല്ലാതെ വേറൊന്നും അവൾ കണ്ടില്ല. ഗാഥ വിശ്വയുടെ അധരങ്ങളിൽ ഒന്നു ചുംബിച്ച ശേഷം അവനെ നോക്കി ചിരിച്ചു. വിശ്വ ഒരു ഞെട്ടലോടെ നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[തിരുത്തിയിട്ടില്ല. 🙂👍. വളരെ തിരക്കായി പോയി. ക്ഷമിക്കണോട്ടോ😐]