വിശ്വഗാഥ💕
ഭാഗം- 17
"നാനി... ഞാൻ..."
"ആഹ് നീ വന്നോ? ഗംഗ എവിടെ? അവളെയും കൂടി വിളിക്ക്. സമോസ ഉണ്ടാക്കിയിട്ടുണ്ട്. അമ്മേ... ഇവർക്കൊന്നു എടുത്ത് കൊടുക്ക്. ഞാൻ പോയി കുളിച്ചിട്ട് വരാം"
"മ്മ്... ശെരി രാധു... "
രാധിക കുളിക്കാൻ പോയതും ഗംഗ താഴേക്ക് വന്നു.
"ഗാഥേച്ചി... അമ്മ സമോസ ഉണ്ടാക്കുവാ. ഞാൻ എടുത്ത് കഴിക്കാനൊന്നും പോയില്ല. ചേച്ചി വന്നിട്ട് കഴിക്കാമെന്നു കരുതി. അമ്മേ.... "
"രാധുവിനെ വിളിക്കണ്ട. അവൾ കുളിക്കാൻ പോയി. ഞാൻ എടുത്ത് തരാം"
നാനി അടുക്കളയിലേക്ക് പോയി.
"ഹലോ... ഗാഥേച്ചി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ? മുഖം ഒരുമാതിരി വിളറിയ പോലെ തോന്നുന്നു..."
"അത്... എനിക്ക് ഒരു അബദ്ധം പറ്റി... "
"അബദ്ധമോ? എന്ത് അബദ്ധം?"
നാനിയോട് അറിയാതെ വിശ്വയുടെ കാര്യം പറഞ്ഞുപോയത് ഗാഥ ഗംഗയോട് പറഞ്ഞു.
"ഏഹ്?! ചേച്ചി എന്ത് പണിയാ കാണിച്ചേ? ഞാൻ വിചാരിച്ചു എന്റെ നാവിൽ നിന്ന് എന്തേലും വീഴുമെന്ന്. ശേ... ഇനി എന്ത് പറയും? അളിയന്റെ കാര്യം നാനിയോട് പറയേണ്ടി വരുമോ?"
"ആഹ്... പറയേണ്ടി വരും... "
എന്നും പറഞ്ഞ് നാനി ചായയും പലഹാരവുമായി വന്നു.
"ഇവിടെ ഇരിക്ക് രണ്ടാളും. ആദ്യം ഇത് എടുത്ത് കഴിക്ക്..."
ഗാഥയും ഗംഗയും പരസ്പരം നോക്കിയിട്ട് അവിടെ ഇരുന്നു.
"ബതാവോ ബേട്ടാ... ആ പയ്യനുമായി എങ്ങനെയാ പരിചയം?"
"അത്..."
"ഗാഥേച്ചി പറയണ്ട... ഞാൻ പറയാം നാനി..."
"ഗാഥ മോള് പറയട്ടെ... "
"അത് ശെരിയാകില്ല"
"ആഹാ...എന്നാൽ നീ പറയ്"
ഗാഥയെ തട്ടിക്കൊണ്ട് പോയതും രമേശന്റെ കാര്യവുമെല്ലാം ഗംഗ നാനിയോട് പറഞ്ഞു. ഇതൊക്കെ കേട്ട് നാനി ഞെട്ടി ഇരുന്നു.
"ഹൊ... മഹാദേവാ... അങ്ങ് എന്റെ മോളെ രക്ഷിച്ചു. അതേതാ ആ ദുഷ്ടന്മാർ? അവന്മാരെ എങ്ങനെയെങ്കിലും പോലീസിൽ ഏൽപ്പിക്കണം"
"അതൊക്കെ ആ ചേട്ടൻ പോലീസിൽ ഏല്പിച്ചു കഴിഞ്ഞു"
"ആണോ? പക്ഷേ, ബേട്ടാ... നിനക്ക് രമേശന്റെ കാര്യമെങ്കിലും എന്നോട് പറയാമായിരുന്നു. ഇവിടുന്ന് പോകും മുൻപ് അവന് എന്റെ കയ്യിൽ നിന്നും കിട്ടുമായിരുന്നു. അവനെ ഞാൻ ഇനി കാണട്ടെ..."
"ഹ്മ്മ്... നാനി ഇപ്പോൾ പറഞ്ഞില്ലേi... മഹാദേവൻ ഗാഥേച്ചിയെ രക്ഷിച്ചു എന്ന്... മഹാദേവൻ തന്നെയാ ആ ചേട്ടനെ അവിടെ കറക്റ്റ് സമയത്ത് കൊണ്ടെത്തിച്ചത്. ഇല്ലായിരുന്നുവെങ്കിലോ... ഇതൊക്കെ പോരേ ഒരാൾക്ക് മനസ്സിൽ ഇഷ്ടമുണ്ടാകാൻ. ഈ നാനിയുടെ മനസ്സിലും നാന കയറിക്കൂടിയത് ഇതുപോലൊരു ഇൻസിഡന്റ് അല്ലേ?"
ഗംഗ അങ്ങനെ പറഞ്ഞപ്പോൾ നാനിയുടെ മുഖം പ്രകാശിച്ചു.
"ഹാ... കേട്ടിടത്തോളം അവൻ നല്ല പയ്യൻ തന്നെയാണ്. എനിക്ക് ആ മോനെ കാണാണമെന്നുണ്ട്"
"നാനി ചേട്ടനെ കണ്ടിട്ടൊക്കെയുണ്ട്"
"ങേ? കഹാം ഹെ?"
"കഴിഞ്ഞ ഞായറാഴ്ച നമ്മൾ എല്ലാവരും കൂടി ഡ്രസ്സ് എടുക്കാൻ പോയില്ലേ... അത് ഈ ചേട്ടന്റെ കടയാ. അല്ലേ ഗാഥേച്ചി?"
ഗംഗ ഗാഥയെ നോക്കി കണ്ണിറുക്കി.
"ഓഹ്... ഓർമ വരുന്നുണ്ട്. മ്മ്മ്... കാണാനൊക്കെ കൊള്ളാം. മുഖത്ത് ഗൗരവമാ ആദ്യം കണ്ടേ... പിന്നെ, സംസാരിക്കുന്നത് കേട്ടപ്പോൾ നല്ല വിനയം ഉള്ളത് പോലെ തോന്നി"
"നാനയെ ആദ്യമായി കണ്ടപ്പോഴും ഇങ്ങനെ മുഖത്ത് ഗൗരവം ആയിരുന്നില്ലേ?"
"മ്മ്... അതെ..."
"അല്ലാ... ആരോട് സംസാരിക്കുന്നതാ നാനി കേട്ടേ?"
"കൈലാസിനോട്..."
"ഏഹ്? അച്ഛനോടോ?"
"മ്മ്... അവിടെയുള്ള തുണികളൊക്കെ എവിടെയാണ് പോയി എടുക്കുന്നതിനെ കുറിച്ച് മറ്റും..."
"ഓഹ്..."
"ഗാഥ മോളെ... സ്നേഹിക്കുന്നത് തെറ്റാണെന്നോ പാടില്ലെന്നോ ഈ നാനി പറയില്ല. ഞാൻ പറഞ്ഞല്ലോ... സ്നേഹം ആർക്കും ആരോട് വേണമെങ്കിലും തോന്നാം. വിശ്വ നല്ലൊരു ചെറുപ്പക്കാരനാണെന്ന് തന്നെ നാനിയും വിശ്വസിക്കുന്നു. സമയം ആകട്ടെ... ഞാൻ തന്നെ കൈലാസിനോട് പറയാം. അവൻ എന്ത് പറയുമെന്നോ എങ്ങനെ പ്രതികരിക്കുമെന്നോ നാനിക്ക് അറിയില്ല. മഹാദേവൻ മോളുടെ ഇഷ്ടം കാണാതിരിക്കില്ല. പിന്നെ, എപ്പോഴും ഇങ്ങനെ കാണാനൊന്നും പോകണ്ട. ഇവിടെ മിക്കവർക്കും കൈലാസിനെ അറിയാം. ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ബേട്ടാ?"
ഗാഥ അതെയെന്ന് തലയാട്ടി.
"നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഈശ്വരൻ നിങ്ങളെ ഒന്നിപ്പിക്കും"
"ഇവർ ഒന്നാകും എന്ന് തന്നെയാ എന്റെ മനസ്സും പറയുന്നത് നാനി..."
"മ്മ്... എന്നാലും രമേശന് പണി കൊടുക്കാൻ പോയപ്പോൾ എന്നെയെങ്കിലും വിളിക്കാമായിരുന്നു"
"ആഹ്... നാനി അത് വിട്ടില്ലേ... പോട്ടെ... അങ്ങേര് ഇനിയെങ്കിലും നന്നാകട്ടെ..."
"ഹ്മ്മ്... ദേ കഴിക്ക്... ചായ തണുക്കും..."
"മ്മ്... ദേ കാർ വരുന്നതിന്റെ ശബ്ദംഅല്ലേ? ആഹ്... അച്ഛൻ ആണോ? എങ്കിൽ എന്റെ അലുവ എത്തി..."
ചായ ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചിട്ട് ഗംഗ മുറ്റത്തേക്ക് ചെന്നു.
"അച്ഛാ..."
"ഹാ... ചോദിക്കണ്ട. കൊണ്ടുവന്നിട്ടുണ്ട്"
കാറിൽ നിന്നും ഒരു കവർ എടുത്ത് ഗംഗക്ക് കൊടുത്തു.
"എനിക്കറിയാം അച്ഛൻ മറക്കില്ലെന്ന്. ഞാൻ ചോദിക്കാൻ വന്നത് അച്ഛൻ എന്താ ഇന്ന് വന്നേ? നാളെ വരുമെന്നല്ലേ പറഞ്ഞത്..."
"ഹാ... കല്യാണം കഴിഞ്ഞല്ലോ... നിങ്ങളെ ഓർത്തപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഇന്ന് തന്നെ വന്നേക്കാമെന്ന് തോന്നി. ഞാൻ പാറുവിനെ വിളിച്ച് പറഞ്ഞിരുന്നല്ലോ... വാ..."
കൈലാസും ഗംഗയും അകത്തേക്ക് കയറി. ഗാഥ ഉടനെ എണീറ്റു.
"മോളെ പാറു... ഞാൻ വിളിച്ചത് ഇവരോട് പറഞ്ഞില്ലായിരുന്നോ?"
"അ.. അത് അച്ഛാ... ഞാൻ ശ്വേതയുടെ വീട്ടിൽ പോയിരുന്നു. അവിടെ ഇരുന്നപ്പോഴാ അച്ഛൻ വിളിച്ചത്. ഇപ്പോഴായിട്ട് ഞാൻ എത്തിയതേ ഉള്ളു. പിന്നെ, അച്ഛൻ വിളിച്ചിട്ട് അധിക സമയം ആയില്ലല്ലോ... ഞാൻ കരുതി ഇനിയും വൈകുമെന്ന്"
"ഇങ്ങോട്ട് വന്നോണ്ടിരിക്കയാ ഞാൻ മോളെ വിളിച്ചത്. രാധിക എവിടെ?"
"അമ്മ കുളിക്കാൻ പോയി"
"ഇതെന്താ അച്ഛാ? അലുവ കുറേ കളറിൽ ഉണ്ടല്ലോ..."
"ആഹ്... നീ ഇത് തുറന്ന് നോക്കിയോ? ഏത് അലുവയാ വേണ്ടതെന്ന് ഞാൻ ചോദിച്ചില്ലലോ. അപ്പോൾ പിന്നെ എല്ലാം കൂടി ചെറിയ കട്ട് പീസ് ആക്കി വാങ്ങിച്ചു"
"മ്മ്... അത് നന്നായി. തേൻ മിട്ടായി എടുക്കട്ടെ ഗാഥേച്ചി?"
"ഇപ്പോൾ വേണ്ട. സമോസ കഴിച്ചല്ലോ..."
"ഇത് രാധിക ഉണ്ടാക്കിയതാണോ?"
"അതെ... അച്ഛന് എങ്ങനെ മനസ്സിലായി?"
"എനിക്ക് അങ്ങനെ തോന്നി"
"ദാ... അമ്മ വന്നല്ലോ... ഇത്ര പെട്ടന്ന് കുളി കഴിഞ്ഞോ?"
"അത് ആരോ വീട്ടിൽ വന്നുവെന്ന് എനിക്ക് തോന്നി. അപ്പോൾ പിന്നെ പെട്ടന്ന് കുളിച്ചു കയറി"
"ആരോ എന്ന് പറയണ്ട. അച്ഛൻ എന്ന് പറയ്..."
ഗംഗ രാധികയെ കളിക്കാൻ തുടങ്ങി.
"ഗംഗേ... നീ കഴിച്ചെങ്കിൽ പോയേ... നിനക്ക് നാളെ എക്സാം എന്നല്ലേ പറഞ്ഞെ..."
നാനി പറഞ്ഞത് കേട്ട് ഗംഗ ഗാഥയെ നോക്കി.
"എക്സാം ആണോ? പോയിരുന്ന് പഠിച്ചേ ഗംഗേ... അങ്ങേക്ക് ചായ എടുക്കട്ടെ..."
"ആഹ്... ഞാനൊന്നു കുളിച്ചിട്ട് വരാം"
"വാ ഗംഗേ... നമുക്ക് മുറിയിലേക്ക് പോകാം"
ഗാഥ ഗംഗയെ വിളിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് പോയി.
**********--------------**********
"കോമളം... സൗമ്യ മോള് എവിടെ പോയതാ?"
"അവൾ ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയതാ. എന്തോ നോട്ട്സ് എഴുതാൻ ഉണ്ടെന്ന് പറഞ്ഞു"
"ഹ്മ്മ്... ആഹ്... വിശ്വ ഇങ്ങ് പോന്നോ?"
ഗിരിയെ നോക്കി ഒന്നു ചിരിച്ചിട്ട് വിശ്വ അടുക്കളയിലേക്ക് പോയി. അവിടെ രാഗിണിയെ കാണാത്തതിനാൽ അവൻ മുകളിലോട്ട് പോയി. രാഗിണി അവരുടെ മുറിയിൽ തുണി അടുക്കി വെക്കുകയായിരുന്നു.
"നീ വന്നോ? എന്ത് പറ്റി? ഇന്നും കടയിൽ ഇരിക്കാൻ തോന്നിയില്ലേ?"
"അമ്മ കളിയാക്കിയതാണോ?"
"അല്ലടാ... നിന്റെ ഇരുപ്പ് കണ്ട് ചോദിച്ചതാ..."
"ഹ്മ്മ്... ഗാഥയെ കണ്ടു അമ്മേ..."
"ഉവ്വോ? എവിടെ വെച്ച്?"
"അതൊക്കെ കണ്ടു. സംസാരിക്കുകയും ചെയ്തു. പക്ഷേ, എനിക്കൊന്നും അവളോട് പറയാൻ കഴിഞ്ഞില്ല"
"ഓഹ്... സാരമില്ല. എപ്പോഴായാലും പറയാലോ മോനെ... നീ വിഷമിക്കാതെ ഇരിക്ക്"
"ഹ്മ്മ്... ഞാൻ ഇനി കടയിൽ പോണില്ല"
"മ്മ്... നിനക്ക് വിശക്കുന്നുണ്ടോ?"
"ഇല്ലമ്മേ..."
എന്നും പറഞ്ഞ് വിശ്വ അവന്റെ മുറിയിലേക്ക് പോയി. നേരെ കട്ടിലിൽ ചെന്ന് കിടന്നു. ഗാഥയെ വീണ്ടും കാണണമെന്ന് അവന് തോന്നി. ഉടൻ തന്നെ ഗാഥയെ കാൾ ചെയ്തു.
"ഗംഗേ... നാനിക്ക് എങ്ങനെയാ ഞങ്ങളുടെ കാര്യം പിടി കിട്ടിയേ?"
"അത്... ദേ... ഗാഥേച്ചിയെ ആരോ വിളിക്കുന്നു"
"ആഹ്... വിശ്വ ആണല്ലോ. എന്താ ഇപ്പോൾ ഈ സമയത്ത് വിളിക്കാൻ?"
"എടുത്ത് നോക്ക്. എന്നാൽ അല്ലേ അറിയുള്ളു"
"മ്മ്മ്... ഹെലോ..."
"ഹെലോ..."
"ആഹ് പറയ്... എന്താ ഇപ്പോൾ വിളിച്ചേ?"
"അത് വെറുതെ വിളിച്ചതാടോ... ആഹ്... തന്റെ അച്ഛൻ എത്തിയോ?"
മ്മ്... എത്തി. പിന്നേ..."
"മ്മ്..?"
"നാനി നമ്മുടെ കാര്യം എങ്ങനെയോ അറിഞ്ഞു"
"ഏഹ്? എങ്ങനെ?"
"അതറിയില്ല. തന്റെ പേര് ചോദിച്ചപ്പോൾ അറിയാതെ എന്റെ നാവിൽ നിന്നും വീണു പോയി"
"മ്മ്... സാരമില്ല. തന്റെ നാനിയല്ലേ... പ്രശ്നമൊന്നും ഉണ്ടാക്കാൻ പോണില്ല"
"ഏഹ്? അതെങ്ങനെ അറിയാം?"
"കടയിൽ വെച്ച് കണ്ടപ്പോൾ തന്നോട് വല്യ കാര്യമായി തോന്നി. പിന്നെ, മുത്തശ്ശിന്മാര് എപ്പോഴും പേരക്കുട്ടികളുടെ കൂടെയല്ലേ..."
"ഓഹോ... അതേ... ഞാൻ പിന്നെ വിളിക്കാം"
"മ്മ്... ശെരി"
ഗാഥ കാൾ കട്ട് ചെയ്ത ശേഷം ഗംഗയെ നോക്കി.
"നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ?"
"ഏയ്... ഒന്നുല്ല. എത്ര പെട്ടെന്നാണ് നിങ്ങളുടെ മനസ്സുകൾ തമ്മിൽ അടുത്തത് എന്നാലോചിച്ചതാ. പിന്നേ, ഞാൻ മുൻപ് പറഞ്ഞില്ലേ... നാനി ഗാഥേച്ചിയെ ശ്രദ്ധിക്കുന്നുണ്ട് എന്ന്. ഇന്ന് വാലെന്റൈൻസ് ഡേ ആണോ എന്ന് ടി.വി.യിൽ ഏതോ പ്രോഗ്രാം കണ്ടപ്പോൾ എന്നോട് ചോദിച്ചു. വാലെന്റൈൻസ് ഡേയെ കുറിച്ച് നമ്മൾ പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ. അല്ലെങ്കിലും എല്ലാം ടി.വി.യിൽ കണ്ട് മനസ്സിലാക്കും. ഗാഥേച്ചിയുടെ പതിവില്ലാത്ത സന്തോഷം കൊണ്ട് നാനി ചിലപ്പോൾ ഗസ്സ് ചെയ്തതായിരിക്കും"
"ഹാ... ഏതായാലും നാനി അറിഞ്ഞു. ഇൻ അച്ഛൻ അറിയുമ്പോൾ..."
"അച്ഛൻ ഇപ്പോൾ തല്ക്കാലം അറിയല്ലേ എന്ന് ഗാഥേച്ചിയുടെ മഹാദേവനോട് പ്രാർത്ഥിക്ക്. മുംബൈയിൽ ചെന്നിട്ട് നമുക്ക് സാവധാനം പറയാം... അപ്പോഴേക്കും ചേട്ടന് നല്ല വരുമാനം ആകും"
"മ്മ്..."
അന്ന് രാത്രി വിശ്വയോട് സംസാരിക്കാൻ പതിവുപോലെ ഗാഥ ടെറസ്സിലേക്ക് ചെന്നു.
"ഹെലോ..."
"അതേ... ഒരു കാര്യം ചോദിക്കട്ടെ..."
"ചോദിച്ചോ..."
"ഞങ്ങൾ ഇനി മുംബൈയിലേക്ക് സെറ്റിൽഡ് ആകുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞില്ലേ..."
"ആഹ്... പറഞ്ഞു. അതിനെന്താ?"
"അല്ലാ... അപ്പോഴേക്കും തനിക്ക് നല്ല വരുമാനം ആകില്ലേ?"
ഗാഥയുടെ ചോദ്യത്തിന് വിശ്വ ആദ്യമൊന്ന് ചിരിക്കുകയാണ് ചെയ്തത്.
"താൻ ചിരിക്കാതെ പറയ്..."
"എന്താ ഇപ്പോൾ അച്ഛനോട് എന്നെ പറ്റി പറയാൻ പോകുന്നുണ്ടോ?"
"ഇല്ലാ... എന്നെങ്കിലും പറയണമല്ലോ... എന്താ ഞാൻ പറയേണ്ടേ?"
"മ്മ്... പറയണം. ഇപ്പോൾ ഇട്ടേക്കുന്ന കടയിൽ ഇപ്പോൾ നല്ല വരുമാനമാണ്. ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്. അതാണ് എന്റെ ഡ്രീം..."
"ആഹാ... കൊള്ളാലോ... തന്റെ ആഗ്രഹം നടക്കട്ടെ. ഞാൻ പ്രാർത്ഥിക്കാം. അല്ലാ... അതിന് ഒരുപാട് വർഷം വേണ്ടി വരില്ലേ? താൻ അതുവരെ എന്റെയൊപ്പം ഉണ്ടാകുമോ?"
"എന്താ സംശയമുണ്ടോ?"
"സംശയം അല്ല ഭയമാ... താൻ എന്നെ വിട്ട് പോകുമോ എന്നോർത്തുള്ള ഭയം"
"ഭയം അത്ര നല്ലതല്ല. ഭയം അവസാനം കണ്ണുനീരിൽ കൊണ്ടെത്തിക്കും"
"ഹ്മ്മ്... തനിക്ക് എന്നോട് ഉറപ്പ് പറയാൻ പറ്റുമോ?"
"ഏഹ്?"
"എന്തേ? പറ്റില്ലേ?"
"തനിക്ക് എന്ത് പറ്റി ഗാഥേ? പെട്ടന്ന് ഇങ്ങനെ? നാനി അറിഞ്ഞത്കൊണ്ടാണോ?"
"അത് എന്തെങ്കിലും ആയിക്കോട്ടെ... പറയാൻ പറ്റുമോ?"
"ഹ്മ്മ്..."
"എങ്കിൽ ഇപ്പോൾ എനിക്ക് തന്നെ കാണണം. എന്റെ അടുത്ത് വന്ന് പറയണം"
"ങേ? ഹെലോ... തനിക്ക് ബോധം പോയോ? "
"ഇത് രാത്രിയാ എന്നൊക്കെ ബോധമുണ്ട്. വരാൻ പറ്റുമോ ഇല്ലയോ?"
"എടോ... ഞാൻ എങ്ങനെ അവിടെ...? അതും ഈ സമയത്ത്? സമയം ആണേൽ 11 ആയി"
"ആഹ്... ഇപ്പോൾ ഇത്ര അടുത്തായിട്ട് ഞാൻ പറഞ്ഞപ്പോൾ വരാൻ വയ്യ. അപ്പോൾ ഇനി ഞാൻ മുംബൈയിൽ പോകുമ്പോഴോ...?"
"ശ്ശെടാ... താൻ എവിടെ ആയാലും ഞാൻ വന്നോളാം"
"എനിക്ക് വിശ്വസമില്ല..."
"ഓഹ്... താൻ ഫോൺ വെച്ചേ... ഒരു 15 മിനുട്ടിനുള്ളിൽ ഞാൻ അവിടെ എത്തും. അപ്പോൾ എന്നോട് പെട്ടെന്ന് എങ്ങാനും പോകാൻ പറഞ്ഞാൽ...?"
എന്നും പറഞ്ഞ് വിശ്വ കാൾ കട്ട് ചെയ്തു. പറഞ്ഞത് കുഴപ്പമായോ എന്നാലോചിച്ചുകൊണ്ട് ഗാഥ നേരെ ഗംഗയുടെ അടുത്ത് പോയിരുന്നു.
"ആഹ്... കഴിഞ്ഞാ? മ്മ്... കിടക്ക്..."
"ഗംഗേ..."
"മ്മ്... എന്താ?"
"വിശ്വ ഇപ്പോൾ ഇവിടെ വരും"
"അയ്യോ... ഇപ്പോഴോ? എന്ത് പറ്റി?"
ഗാഥ വിശ്വയോട് സംസാരിച്ചതെല്ലാം ഗംഗയോട് പറഞ്ഞു.
"ശോ... ഗാഥേച്ചിക്ക് വട്ടായോ? ഇങ്ങനെ പറഞ്ഞതുകൊണ്ടല്ലേ ചേട്ടൻ ഇപ്പോൾ വരാൻ പോകുന്നത്. എനിക്കറിഞ്ഞൂടാ... ഇവിടെ ആരേലും കണ്ടാൽ തീർന്നു. ഈ കാര്യം മോള് തന്നെ ഡീൽ ചെയ്യ്. ഞാൻ ഉറങ്ങാൻ പോണു..."
ഗംഗ പുതപ്പ് അവളുടെ മുഖത്തേക്ക് വലിച്ചിട്ടു. ഗാഥ അവളെ നോക്കി അവിടെ ബെഡിൽ തന്നെ ഇരുന്നു. ഒരു പത്തു മിനിറ്റ് കഴിഞ്ഞതും ഗാഥയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. വിശ്വയുടെ കോൾ ആണ്.
"ഹെലോ... സോറി... ഞാൻ അപ്പോഴത്തെ ഇതിൽ പറഞ്ഞു പോയതാ..."
"അതെന്തെങ്കിലും ആയിക്കോട്ടെ... നീ ടെറസ്സിലേക്ക് വാ..."
"ഏഹ്? എന്ത്?"
"ഞാൻ പറഞ്ഞത് കേട്ടില്ലേ? അതോ ഞാൻ അങ്ങ് റൂമിലേക്ക് വരണോ?"
"അയ്യോ ഞാൻ വരാം..."
കാൾ കട്ട് ചെയ്ത് ഫോൺ മേശപ്പുറത്ത് വെച്ചിട്ട് ഗാഥ ടെറസ്സിലേക്ക് ചെന്നു. അവിടെ വിശ്വ രണ്ടും കയ്യും കെട്ടി നിൽപ്പാണ്. അവനെ കണ്ടതും ഗാഥയുടെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി. അവളാകെ ചെറുതായി വിറക്കാൻ തുടങ്ങി. വിശ്വ അടുത്ത് വന്ന് അവളെ തറപ്പിച്ചൊന്നു നോക്കി. ഗാഥ എന്താ പറയേണ്ട എന്നറിയാതെ അവന്റെ മുഖത്തേക്കും നോക്കി.
"നിനക്ക് എന്ത് ഉറപ്പാ ഞാൻ തരേണ്ടത്? എന്നെ സംശയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നിന്നെ ഞാൻ എന്റെ...."
വിശ്വ അത് മുഴുവിപ്പിക്കും മുന്പേ ഗാഥ അവനെ കെട്ടിപ്പിടിച്ചു.
"സോറി..."
അവനൊരു ചിരിയോട് കൂടി ഗാഥയുടെ തലമുടിയിൽ തടവി.
"ഇനി എനിക്ക് പോകാലോ അല്ലേ?"
അവൾ പതിയെ അവനിൽ നിന്നും മാറി.
"ഇതെങ്ങനെ വന്നു? ആരേലും..."
വിശ്വ ഉടനെ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിൽ അമർത്തി.
"അത് പറയേണ്ട കാര്യമില്ലലോ... ഇനി എന്നെ വിളിച്ച് വരുത്തിയാൽ ഞാൻ തന്നെയും കൊണ്ടേ പോകുള്ളു"
അവൻ പറഞ്ഞത് കേട്ട് ഗാഥ ഒന്നും മിണ്ടാതെ നിന്നു.
"ഞാൻ പോകട്ടെ..."
വിശ്വ പതിയെ കുനിഞ്ഞ് അവളുടെ കാതിൽ പറഞ്ഞു. അവന്റെ നിശ്വാസം ഗാഥയെ ഒന്നും കൂടി വിറയലുണ്ടാക്കി. അവൻ ഉടനെ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഗാഥ പതിയെ അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് അവൾ സ്വയം അവനിൽ നിന്നും മാറി.
"പോയി കിടന്നുറങ്ങടി..."
വിശ്വ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അവനെ നോക്കി ചിരിച്ച ശേഷം ഗാഥ അവിടെന്നും തന്റെ മുറിയിലേക്ക് പോയി. അവന്റെ ഹൃദയം അപ്പോൾ സന്തോഷത്താൽ പെരുമ്പറ കൊട്ടുകയായിരുന്നു. ടെറസ്സിൽ നിന്നും താഴേക്ക് പടികൾ ഇറങ്ങി കൊണ്ടിരുന്നപ്പോൾ അവിടെത്തെ ലൈറ്റ് എല്ലാം അണഞ്ഞു. വിശ്വയുടെ കാലുകൊണ്ട് അവിടെ വെച്ചിരുന്ന ഒരു ചെടിച്ചെട്ടിയിൽ തട്ടി. അത് ഉടനെ താഴെ വീഴുകയും ചെയ്തു. മുൻവശത്ത് കൈലാസ് നിൽപ്പു ണ്ടായിരുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് അയാൾ ശ്രദ്ധ തിരിച്ചു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഹെലോ കൂട്ടുകാരെ... നാളെ ഞാൻ എന്റെ ഹസ്ബൻഡിന്റെ വീട്ടിലേക്ക് പോവുകയാണ്. ALUVA<>TVM via Car. കാറിൽ യാത്ര ചെയ്യുന്നത് ഓർക്കുമ്പോൾ തന്നെ വയ്യ. കുഞ്ഞിന്റെ സാധനങ്ങളും മറ്റും ഉള്ളതിനാൽ ഇതിലെ പറ്റുള്ളു. മിക്കവാറും നാളെ പാർട്ട് കാണാൻ ചാൻസ് കുറവാണ്. അവസാനത്തെ പാക്കിങ്ങിന്റെ ഇടയിലാണ് ഇത് ടൈപ്പ് ചെയ്തത്. തിരുത്തിയിട്ടില്ല🙏. സപ്പോർട്ട് തരാൻ മടിക്കല്ലേ😐😑...]