പ്രിയമാനസം,Part 16 & 17

Valappottukal
പ്രിയമാനസം,Part  16

ഒരു ദിവസം ഓഫീസിൽ നിന്നും വന്ന ഫ്രഡി,  അരുനിനെയും  നിഷയെയും കണ്ടു,,
വിവേകും ആതിയും ഡോക്ടറെ കാണാൻ പോയിരുന്നു... പ്രിയയെ കാണാഞ്ഞു അവൻ ബെഡ്റൂമിലേക്ക് ചെന്നു..

അവിടെ കട്ടിലിൽ ഓരം ചേർന്നിരുന്ന പ്രിയയുടെ സങ്കടഭാവം കണ്ട ഫ്രഡി വല്ലാതായി.... അവനവളുടെ അടുത്തേക്ക് ചെന്നു.....

പ്രിയയുടെ അടുത്ത് ചെന്നിരുന്നു അവളുടെ കൈകളെ തലോടി,,, പതിയെ ആ മുഖം തന്റെ കൈകളിൽ കോരിയെടുത്തു, ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ഫ്രഡ്‌ഡി...

....എന്തിനാ എന്റെ പൊന്നൂസ് വിഷമിക്കുന്നെ.... ഇയാൾക്ക് ഞാനില്ലേ...
എനിക്ക് താനും മതിയെടോ.... ഈ ചെറിയ കാര്യത്തിനാണോ ഇത്രയും സങ്കടപെടുന്നത്....

അവളൊരു ഏങ്ങലടിയോടെ അവന്റെ നെഞ്ചിലേക്ക് മുഖമർത്തി കരഞ്ഞു...

ഫ്രഡി അവളുടെ മുടിയിഴകളെ തലോടി കൊണ്ടു തുടർന്ന്...

....എല്ലാം ദൈവഹിതമല്ലേ,,, സമയമാകുമ്പോൾ ദൈവം തരും... അഥവാ ഇല്ലെങ്കിലും നമുക്ക് നമ്മൾ മാത്രം മതി.... എന്റെ മോളു വിഷമിക്കരുത്... എപ്പോഴും സന്തോഷമായിരിക്കണം....

പ്രിയ ഫ്രഡിയെ കെട്ടിപിടിച്ചു കുറച്ചു നേരം അങ്ങനെ കിടന്നു....
സങ്കടം ഒന്നടങ്ങിയപ്പോൾ അവൾ എണീറ്റു പോയി,,, ഫ്രഡിക് ചായ ഉണ്ടാക്കി കൊടുത്തു..

ഡോക്ടറെ കണ്ടു തിരിച്ചു വന്ന ആതിയും വിവേകും വിശേഷങ്ങൾ പറയുമ്പോൾ മ്ലാനമായ  മുഖവുമായി ഇരിക്കുന്ന പ്രിയയെ ഫ്രഡി ശ്രദ്ധിച്ചു....
താനായിട്ട് അവളോട്‌ ഒന്നും പറയുന്നില്ല....

എല്ലാവരും കൂടിയിരുന്നു കളികൾ പറഞ്ഞു ഫുഡ്‌ കഴിച്ചു ഉറങ്ങാൻ കിടന്നു,

പ്രിയ അവന്റെ നെഞ്ചിൽ തല വച്ചു കിടന്നു,,, നിശ്വാസങ്ങളിൽ കൂടിയും , തലോടലിൽ കൂടിയും പരസ്പരം സങ്കടം പങ്കു വച്ചു....

ഫ്രഡി അവളുടെ കാതോരം ചേർന്ന് പറഞ്ഞു...
നമുക്ക് കാത്തിരിക്കാം...

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

അടുത്താഴ്ച അവരുടെ എല്ലാം ഒന്നാം വിവാഹ വാർഷികമാണ്..
ഒരേ ആഴ്ചയിൽ തന്നെ നടന്നത് കൊണ്ടു, എല്ലാവർക്കും പങ്കെടുക്കാനായി ഫ്രൈഡേ നിശ്ചയിച്ചു,,, അന്നു തന്നെയാണ് ഫ്രഡിയുടെയും പ്രിയയുടെയും വിവാഹ ദിനവും...
ഈ സെലിബ്രേഷന്റെ കൂടെ തന്നെ അരുണിന്റെ ഒരു കസിന്റെ കല്യാണം കഴിഞ്ഞതിന്റെ പാർട്ടിയും നടക്കുന്നുണ്ട്....

വൈകിട്ട്, എല്ലാവരും റെഡി ആയി...
പ്രിയയും, നിഷയും ആതിയും സാരിയാണ് ഉടുത്തത്.... സിംപിൾ സ്റ്റോൺ വർക്ക്‌ ഉള്ളത്...
ആതിയും നിഷയും ഗർഭത്തിന്റെ ആലസ്യത്തിലാണ്... നല്ല ക്ഷീണമുണ്ട്..
അത് കൊണ്ടു തന്നെ ചെറിയ ഒരുങ്ങലെ ഉള്ളൂ...

ഫ്രഡിയും, അരുണും, വിവേകും ബ്ലൂ ജീൻസും ക്രീം കുർത്തയുമാണ് ധരിച്ചത്...
ആ ഫങ്ക്ഷനിൽ ഫ്രഡിയുടെയും പ്രിയയുടെയും ഗാനാലാപനവും ഉണ്ടായിരുന്നു, ഫ്രഡിയും നല്ലൊരു ഗായകനാണ്...

അവർ മനസ് തുറന്നു പാടി..... ഫ്രഡിയാണ് പാടിത്തുടങ്ങിയത്..
മിക്സ്‌ ഓഫ് മലയാളം, ഹിന്ദി, തമിഴ് മെലഡീസ് ഡ്യൂയറ്റ് സോങ്ങും, കൂടെ പ്രിയയും, അവർ തകർത്തു പാടി,,
പാടികഴിഞ്ഞു പ്രിയക്ക് നല്ല ക്ഷീണം തോന്നി...

സഹപ്രവർത്തകരും, ഫ്രെണ്ട്സ്, അങ്ങനെ കുറച്ചു പേരുണ്ടായിരുന്നു, കപ്പിൾസ് ചേർന്ന് കേക്ക് മുറിച്ചു, പരസ്പരം കൊടുത്തു, പിന്നീട് ഫുഡ് കഴിക്കാനിരുന്നു,
പ്രിയ കൂട്ടുകാരുടെ കൂടെയിരുന്നു, ഫ്രഡിയും ഫ്രെണ്ട്സും തൊട്ടടുത്ത സീറ്റിലും ഇരുന്നു...

പ്രിയക്ക് എന്തോ ഒരു വല്ലായ്മ തോന്നി, തല പൊട്ടിപൊളിയുന്നു വേദന, തലകറങ്ങുന്ന പോലെ,, അവളുടെ മുഖഭാവം ശ്രദ്ധിച്ച ഫ്രഡി അവൽക്കരികിലേക്കു വന്നു, അവന്റെ വയറിൽ ചുറ്റി പിടിച്ചു അവൾ പറഞ്ഞു.

....എനിക്കൊന്നു കിടക്കണം,, വല്ലാത്ത ക്ഷീണം,, തലകറങ്ങുന്നു..

ഡീ, എന്താടി പെണ്ണെ... നിഷയാണ്....
ഇനി വിശേഷം വല്ലതുമാണോ???

തന്റെ വയറിലുടെ  ചുറ്റിയ കൈകൾ അയയുന്നത് കണ്ട ഫ്രഡി അവൾക്കരുകിലായി ഇരുന്നു, അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
അവനവളെ ചേർത്ത് പിടിച്ചു..

ന്താ മോളു.... വയ്യേ.... നമുക്ക് ഒന്നു ഡോക്ടറെ പോയി കണ്ടിട്ട് വരാം....

....ഞാൻ പ്രിയയെ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചേച്ചു വരാം....

പ്രിയയെയും കൂട്ടി അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ പോയി.. 
അവിടെ ചെന്നിറങ്ങിയതും അവൾ ഛർദിച്ചു...
ഫ്രഡി അവളെ കോരിഎടുത്തു. ബെഡിൽ കിടത്തി...

ഡോക്ടർ പരിശോധിച്ച ശേഷം ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാമെന്ന് പറഞ്ഞു... പിന്നെ
വാടി തളർന്നിരുന്ന അവൾക്കു ഐ വി ഡ്രിപ് കൊടുത്തു, ഫ്രഡിയവളെ കൈകൾ തഴുകി കൂടിയിരുന്നു... അവളൊന്നു മയങ്ങി....

കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു... ഫ്രഡിയോടു...
"കോൺഗ്രാറ്റ്ലഷൻസ് mr. ഫ്രഡി.... പ്രിയ ഈസ്‌ പ്രെഗ്നന്റ് "...ടേക്ക് കെയർ ഓഫ് ഹേർ...
ആൻഡ് ഷോ ടു എ ഗൈനക് ഡോക്ടർ ടൂ...
 അവന്റെ തോളിൽ തട്ടി പറഞ്ഞിട്ട് അയാൾ പോയി..

അവനു ഡോക്ടർ പറഞ്ഞതു കേട്ടു തുള്ളിച്ചാടാൻ തോന്നി...

തന്റെ ജീവനായവൾ തനിക്കൊരു ജീവനെ തരാനായി തയ്യാറെടുക്കുന്നു.... അവനു സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു..

പ്രിയയുടെ നെറുകയിൽ ചുംബിച്ചു, പതിയെ വയറിലും ഉമ്മ വച്ചു,, അപ്പോൾ പ്രിയ കണ്ണുതുറന്നു... ഫ്രഡി അവളെ തന്നെ നോക്കിയിരുന്നു.. പിന്നെ കെട്ടിപിടിച്ചു, അവളുടെ വയറിൽ കൈവച്ചവൻ പറഞ്ഞു...

" ദിസ്‌ ഈസ്‌ ദി ബെസ്റ്റ് ഗിഫ്റ്റ് എവർ ഇൻ മൈ ലൈഫ്.... താങ്ക്യൂ മോളു.... ലവ് യു....

....ശരിക്കും.... അവൾക്കു പെട്ടന്ന് വിശ്വസിക്കാനായില്ല...
പരസ്പരം കെട്ടിപിടിച്ചു, ചുംബിച്ചു....

തിരിച്ചു വീട്ടിൽ ചെന്നപ്പോൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു ഇവരെ..

അരുൺ : " എന്ത് പറ്റി, പ്രിയേ??.....

ഫ്രഡി :" എടാ, അരുണേ...  ഞങ്ങടെ കൂടെയിരുന്നു ചക്കയലുവാ കഴിക്കാൻ ഒരാളും കൂടി വരുന്നെടാ....

എല്ലാവരും പൊട്ടിച്ചിരിച്ചു, അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു...

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

പിന്നെയുള്ള ദിവസങ്ങളിൽ ഫ്രഡിയുടെ കരുതലും ശുശ്രുഷയും  അനുഭവിച്ചറിയുകയായിരുന്നു പ്രിയ...

ഇടയ്ക്കു മമ്മിമാരെ കൊണ്ടു വന്നു, ഭാര്യമാരെ ശുശ്രുഷിക്കാൻ...
ഫ്രഡിയും, അരുണും, വിവേകും മാറി മാറി പ്രിയതമമാർക്കിഷ്ടപെട്ട പലഹാരങ്ങളും ഭക്ഷണവും ഉണ്ടാക്കി കൊടുത്തു ഭാര്യമാരെ പരിപോഷിപ്പിച്ചു...

ഫ്രഡിയുടെ മമ്മിക്ക് പ്രിയയെ എത്ര നോക്കിയിട്ടും തൃപ്തിയാവുന്നില്ല... അവരത് ഫ്രഡിയോടു  പറയുകയും ചെയ്തു...
പ്രസവ സമയമാകുമ്പോഴേക്കും എത്താമെന്ന് പറഞ്ഞു ഫ്രഡിയുടെ മമ്മി തിരിച്ചു പോയി, അവിടെ ഫ്രനിയും പപ്പയും തനിച്ചായതു കൊണ്ടു,,,,

അങ്ങനെ കാത്തു കാത്തിരുന്ന ഡേറ്റ് അടുത്ത്, ആതിയുടെ കുട്ടികളിയും, പേടിയുമൊക്കെ കുറേശെ മാറിയിരുന്നു, വിവേക് മാറ്റിയിരുന്നു...

പ്രിയക്ക് ഡ്യൂട്ടി ആയിരുന്നു, നിഷ ഡ്യൂട്ടി കഴിഞ്ഞു വന്നു,,,,
പെട്ടന്ന് ആതിക്കു ഒരു വയറു വേദന, അവൾ വേദന കൊണ്ടു പുളഞ്ഞു, ആതിയുടെ അമ്മ വിവേകിനോട് പറഞ്ഞു..

...മോനെ, എളുപ്പം ഹോസ്പിറ്റലിൽ കൊണ്ടു പോ, അവൾക്കു പ്രസവ വേദനയാ...

വിവേകും , അമ്മയുo, ഫ്രഡിയും കൂടി ആതിയെ കൊണ്ടു പോയി...

അധികം താമസിയാതെ, ആതിയുടെയും വിവേകിന്റെയും ആദ്യത്തെ കണ്മണി പിറന്നു...
അഭിനവ്....
വിവേക്, കുഞ്ഞിനു നെറുകയിൽ ഉമ്മ വച്ചു... ആതിയെയും കെട്ടിപിടിച്ചു ചുംബിച്ചു...

കൂട്ടുകാർക്കു അതിയായ സന്തോഷമായി....
മാറി മാറി കുഞ്ഞിനേയും അമ്മയെയും പരിചരിച്ചു....

⚡️⚡️⚡️⚡️⚡️❄️⚡️❄️⚡️❄️⚡️

നിഷയുടെ ഡേറ്റ് അടുത്തപ്പോൾ, അവളുടെ മമ്മിയെ കൊണ്ടു വന്നു,
ഇപ്പോളവിടെ ആതിയുടേം നിഷയുടെയും മമ്മിമാർ ഉണ്ട്...
അതുകൊണ്ട് ഭക്ഷണ കാര്യത്തിൽ പ്രിയക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല...
ഫ്രഡി അവളെ യാതൊരു പണിയും ചെയ്യിപ്പിച്ചില്ല,,,
ഹോസ്പിറ്റലിൽ ആവശ്യത്തിന് പണിയെടുക്കുന്നുണ്ടല്ലോ എന്നാണ് ഫ്രഡിയുടെ ഭാഷ്യം...

പ്രിയ, പണ്ട് നഴ്സിങ്ങിന് പഠിച്ചപ്പോൾ ഡെലിവറി എടുക്കാനും കാണാനും പോയ കാര്യം പറഞ്ഞു നിഷയെ കളിയാക്കി...

അങ്ങനെ അരുണിനും നിഷക്കും അബ്രാം ജനിച്ചു....
വീട്ടിലിപ്പോൾ രണ്ടു കുഞ്ഞുങ്ങൾ ആണ്, കരച്ചിലും ബഹളവും ഒക്കെ ആയി തകർക്കുവാന്...

പ്രിയക്ക് ആദ്യമുണ്ടായിരുന്ന ശർദിലും വയ്യായ്മകളൊക്കെ മാറിയിരിക്കുന്നു... ഉഷാറാണ്, ആതിയുടെയും നിഷയുടെയും കുഞ്ഞുങ്ങളെ എടുക്കുകയും കൊഞ്ചിക്കുകയും ചെയ്തു...

പ്രിയയുടെ അമ്മയും ഫ്രഡിയുടെ മമ്മിയും വന്നിട്ടുണ്ട്,,, അമ്മമാരുടെ ബഹളമാണ്‌ അവിടെ....
കാലൊക്കെ നീരുവന്ന് വീർത്തിരുന് പ്രിയക്ക്...
രണ്ടു വശത്തു നിന്നും അമ്മമാർ നിന്നു പരിചരിക്കുന്നത് കൊണ്ടു, ഫ്രഡിക്കു പ്രിയയുടെ കൂടെ കൂടുതൽ സമയം ഇരിക്കാൻ സാധിച്ചില്ല...

ഒരു വൈകുന്നേരം, ഫ്രഡിയുടെ നെഞ്ചിൽ തല ചേർത്ത് വച്ചിരുന്ന പ്രിയ പെട്ടന്ന് കുറെ ഛർദിച്ചു...
ഫ്രഡി അവളെ താങ്ങിക്കൊണ്ടു അമ്മമാരേ വിളിച്ചു, വേഗം തന്നെ ഹോസ്പിറ്റലിൽ ആക്കി...
പ്രിയയുടെ കൂടെ അകത്തു കയറിക്കൊള്ളാൻ ഡോക്ടർ പറഞ്ഞെങ്കിലും ഫ്രഡിക്കു പേടിയായിരുന്നു... പ്രിയ പ്രസവവേദനയാൽ പുളയുന്നതു കാണാൻ വയ്യ...
ഫ്രഡിയുടെ മമ്മി അവനെ നിർബന്ധിച്ചു അകത്തു വിട്ടു..
ഫ്രഡിയെ കണ്ടപ്പോൾ അവൾക്കാശ്വാസമായ്..
അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു...

വേദന കൂടുംതോറും പിടിയും മുറുക്കി പ്രിയ...
ഒടുവിൽ വേദനയുടെ പാരമ്യത്തിൽ അവൻ പുറത്തേക്കു വന്നു,,, അവന്റെ കരച്ചിൽ കേട്ട ഫ്രഡിക് സന്തോഷം കൊണ്ടു കരച്ചിൽ വന്നു പോയി...
തളർന്നവശയായ് കിടക്കുന്ന പ്രിയയുടെ നെറുകയിൽ ചുംബിച്ചു,,, ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത തരത്തിലൊരു വികാരമായിരുന്നു ഫ്രഡിക്കു....

അങ്ങനെ ഡേവിഡ്‌മോനും കൂടെ ആ കൂട്ടത്തിൽ ചേർന്നു... നിലത്തും താഴെയും വയ്ക്കാതെ എല്ലാരും മാറിമാറി എടുത്തു കൊണ്ടു നടന്നു...

വീട്ടുകാരും ഉത്സാഹത്തിലാണ്, കുടുംബത്തിലെ ആദ്യത്തെ കൊച്ചുമക്കളെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്...
ഫ്രനിയും ഫ്രാങ്കോയും ചിറ്റപ്പന്മാരായതു വലിയ ഒരു സംഭവമായി കൂട്ടുകാർക്കിടയിൽ അവതരിപ്പിച്ചു....

അമ്മമാരൊക്കെ വളരെ സങ്കടത്തോടെയാണ് നാട്ടിലേക്കു തിരിച്ചു പോയത്..
എങ്കിലും തങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ അവരേറെ സ്നേഹിക്കുകയും അവരെയേറെ  കരുതുകയും  കാക്കുകയും ചെയ്യുന്നവരുടെ അടുത്താണല്ലോ എന്ന സമാധാനത്തോടെ...
*****
ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നുപോയി... കുഞ്ഞുങ്ങൾക്ക് മൂന്നു മാസമായപ്പോൾ തൊട്ടു പ്രിയയും, നിഷയും, ആതിയും ജോലിക്ക് പോയിത്തുടങ്ങി...

വീട്ടിലുള്ളവർ കുഞ്ഞുങ്ങളെ നോക്കുകയും, കുളിപ്പിക്കുകയും, ഉറക്കുകയും,  ഭക്ഷണം ഉണ്ടാക്കുകയും ഒക്കെ സഹകരിച്ചു ചെയ്തിരുന്നു...

ഫ്രഡിക്കു ഡാവുമോനോട് വലിയ ഇഷ്ടമായിരുന്നു....

മൂവർ സ്വന്തമായി തുടങ്ങിയ ബിസിനെസ്സിൽ നല്ല പുരോഗതിയുണ്ടായിരുന്നു... വേറെ ജോലിക്കാരെയും നിയമിച്ചു... പുതിയ ഓഫീസും തുറന്നു.. എല്ലാവരും ബിസി ആയിത്തുടങ്ങി...
എങ്കിലും കുഞ്ഞുങ്ങളുടെ ഒരു കാര്യത്തിനും മുടക്കം വരാതെ അവരുടെ അപ്പന്മാരാണ് കൂടുതൽ ശ്രദ്ധിച്ചത്...

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

ഡാവുമോനും, അബ്രാമും, അഭിനവും പിച്ച വച്ചു തുടങ്ങി, ചെറിയ ചെറിയ വാക്കുകളൊക്കെ പറഞ്ഞു തുടങ്ങി...
സന്തോഷത്തിന്റെ നാളുകളായിരുന്നു..
അമ്മമാരേക്കാൾ അടുപ്പം മക്കൾക്ക്‌ അപ്പന്മാരോടായിരുന്നു....

കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആർഭാടമായി ആഘോഷിച്ചു...

ഡാവുമോന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു അധികം താമസിയാതെ തന്നെ പ്രിയ വീണ്ടും ഗർഭിണിയായി....
അതിനവൾ കുറച്ചു ദിവസം ഫ്രഡിയോടു പിണങ്ങി നടന്നു...
അവനത് വലിയ വിഷമമായിരുന്നു...

... എന്താ മോളു... ഇങ്ങനെ???  എന്തിനാ മിണ്ടാതെ പിണങ്ങി നടക്കുന്നെ??

... പിന്നെ എല്ലാം ഒപ്പിച്ചു വച്ചേച്, ചോദിക്കുന്ന കേട്ടില്ലേ???  ഒന്ന് പെറ്റെന്റെ ക്ഷീണം മാറിയിട്ടില്ല, അപ്പോഴാ....

അവനവളെ ചേർത്ത് പിടിച്ചു... കണ്ണുകളിൽ നോക്കി,, അവന്റെ വെള്ളാരംകണ്ണുകളിലേക്കു നോക്കുമ്പോൾ താൻ അലിഞ്ഞില്ലാതാവുന്ന പോലെ തോന്നി അവൾക്ക്....
ഒരു കുസൃതി ചിരിയോടവൻ പറഞ്ഞു...

... നമുക്ക് ദൈവം തരുന്നതല്ലേ,,, വേണ്ടാന്ന് പറയാൻ പറ്റുമോ...
നമുക്ക് രണ്ടു കയ്യും നീട്ടി സ്വീകരിക്കാം...
ഒരഞ്ചാറു പേരെങ്കിലും വേണമെന്നുണ്ടെനിക്ക്,,, പറ്റുവോടെ....
കള്ളചിരിയോടവൻ ചോദിച്ചു......

" ഒന്ന് പൊയ്‌ക്കെ എന്റെ ഫ്രഡി ".....
അവൾ അവന്റെ വയറിനു ഒന്ന് കുത്തി...

പിന്നെ ദിയമോളുണ്ടാവുന്ന വരെ ഫ്രഡി എല്ലാ രീതിയിലും പ്രിയയെ സഹായിച്ചു...
എല്ലാം കണ്ടറിഞ്ഞും മനസ്സറിഞ്ഞും ചെയ്യാൻ മിടുക്കനായിരുന്നു ഫ്രഡി...
അത് കൊണ്ടു പ്രിയക്ക് എല്ലാം കൊണ്ടും ആശ്വാസമായിരുന്നു...
കുഞ്ഞുങ്ങൾക്ക് അസുഖം വന്നാലൊക്കെ ഉറക്കമിളച്ചിരുന്നു നോക്കാറുണ്ട് ഫ്രഡി....

ദിയമോളുണ്ടായി, രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ആതിക്കും രണ്ടാമത്തെ കുഞ്ഞുണ്ടായി.. ആരവ്...

ദിയമോൾക്കു ആറുമാസമായപ്പോളാണ് പ്രീതിയുടെ കല്യാണം, ന്യൂസിലൻഡിൽ ഡെന്റിസ്റ് ആയ കിരണുമായിട്ടു,,
ഒരു ആങ്ങളയുടെ സ്ഥാനത്തു നിന്നു എല്ലാം ക്രമീകരിച്ചതും, നടത്തിയതുമെല്ലാം ഫ്രഡിയായിരുന്നു....

നിതിന്റെയും വിവാഹം കഴിഞ്ഞു, ചെന്നൈയിൽ സെറ്റിൽ ആയി..

ഫ്രനി ഇപ്പോൾ ബയോടെക്നോളജി പഠിക്കാൻ ചേർന്നു, ഫ്രാങ്കോ പഠിത്തം കഴിഞ്ഞു, ജോലിക്ക് കയറി, എറണാകുളത്തു തന്നെ....

🎫🎫🎫🎫🎫🎫🎫🎫🎫🎫🎫🎫🎫🎫🎫

ദിയ മോളുടെയും, ആരവിന്റെയും ഒന്നാം പിറന്നാൾ ഗ്രാൻഡ് ആയിത്തന്നെ ആഘോഷിച്ചു...

എല്ലാവരെയും ഒന്നിച്ചു നോക്കാനും, ഭാര്യമാരുടെ  ഡ്യൂട്ടിയും, ഓഫീസിലെ തിരക്കും എല്ലാം കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായപ്പോൾ ഫ്രഡിയും, അരുണും, വിവേകും കൂടെ കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ ആയയെ നിയമിച്ചു...

കുഞ്ഞുങ്ങൾക്ക് അപ്പന്മാരോട് ഇത്തിരി അടുപ്പക്കൂടുതൽ ആണ്, ഫ്രീ ടൈമിൽ അവരുടെ കൂടെകളിക്കാനും, പാർക്കിൽ കൊണ്ടു പോകാനും ഒക്കെ കൂടുമവർ..

വിവേകിനെ എല്ലാരും അച്ചെന്നു വിളിക്കും, ഫ്രഡിയെ ഡാഡയെന്നും, അരുണിനെ പപ്പയെന്നും കുട്ടികൾ വിളിക്കാറ്...

🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉

ഒരു ദിവസം ഫ്രാങ്കോയുടെ കാൾ പ്രിയയെ തേടിയെത്തി..
....ചേച്ചിപ്പെണ്ണേ,,,, സുഗാണോ... എന്തിയെ ഇചെം പിള്ളേരും??

സുഖം തന്നെടാ ചെക്കാ,,, എല്ലാർക്കും സുഖം...

ചേച്ചി,, അതെ,, എനിക്കൊരു... അവൻ പറയാനൊന്നു മടിച്ചു...

എന്താടാ,,, ഒരു,, കള്ളലക്ഷണം??? ഇച്ചേ വിളിക്കാതെ നേരിട്ട് എന്നെ വിളിച്ചപ്പോഴേ എനിക്ക് എന്തോ കരിഞ്ഞ മണം വന്നതാ,,, നീ തന്നെ പറയെട്ടെ എന്ന് വിചാരിച്ചു...
ഊം,, പരുങ്ങാതെ കാര്യം പറ...

( ഫ്രഡിയും ഫ്രാങ്കോയും  തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെങ്കിലും കൂട്ടുകാരെ പോലെയാ,, എല്ലാം തുറന്നു പറയും,, ഫ്രേനിക്ക് ഫ്രഡി അപ്പനെപോലെയാ, പത്തു വയസിന്റെ മൂപ്പാണ് ഫ്രഡിക്കു, അതുകൊണ്ട് ഒരിത്തിരി പേടിയൊക്കെയുണ്ട് )

ചേച്ചി.... എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാ, അവൾക്കെന്നെയും,,,,  ഒന്നിച്ചു വർക്ക്‌ ചെയ്യുന്നു,,, അതൊന്നു പ്രോസിഡ് ചെയ്യണം... മമ്മിക്ക് ചേച്ചിയെ ഇഷ്ടപെട്ടപോലെ അവളെയങ്ങോട്ടു പിടിച്ചില്ല... ഒന്ന് നിങ്ങൾ രണ്ടു പേരുടെ ശരിയാക്കി താ... പൊന്നുചേച്ചിയല്ലേ....

ഇത്രേയുള്ളൂ... അതിനാണോ ഇത്ര മുഖവുര..
നമുക്ക് ശരിയാക്കാം... .

പ്രിയ, ഫ്രഡിയുമായി സംസാരിച്ചു, മമ്മിയെകൊണ്ടു സമ്മതിപ്പിച്ചു...
പെണ്ണുകാണാൻ പോകാൻ തീരുമാനിച്ചു, ഫ്രാങ്കോക് ഒരേ നിർബന്ധം, ഫ്രഡിചെം, ചേച്ചിയും കൂടെ വരണമെന്ന്...

പ്രിയക്ക് ലീവു ശരിയായില്ല... അതുകൊണ്ട് ഫ്രഡി പോയിവരാമെന്നു തീരുമാനിച്ചു...
എൻഗേജ്മെന്റും കല്യാണോം അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു  പ്രിയ ഫ്രാങ്കോയെ ആശ്വസിപ്പിച്ചു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബുധനാഴ്ച വൈകിട്ട് പോയി, ശനിയാഴ്ച തിരിച്ചു വരാനായി ഫ്രഡി ടിക്കറ്റ് ബുക്ക്‌ ചെയ്തു...
തൊടുപുഴയാണ് ഫ്രാങ്കോയുടെ പെണ്ണായ ജൂലിയറ്റിന്റെ വീട്,,
വ്യാഴാഴ്ച രാവിലെ വീട്ടിൽ ചെന്നു,
ഒരു കൂട്ടുകാരന്റെ കല്യാണവും കൂടി കഴിഞ്ഞപ്പോൾ വൈകിട്ടായി.. അതിനാൽ പിറ്റേന്ന് പെണ്ണുകാണാൻ പോകാമെന്നു വച്ചു...

പ്രിയക്ക് വെള്ളിയാഴ്ച്ച നൈറ്റ്‌ കഴിഞ്ഞുള്ള ഓഫ്‌ ആണ്, അവൾ ഡ്യൂട്ടിക്ക് പോയപ്പോൾ തലേന്ന് രാത്രി കൂട്ടുകാർ അവളുടെ കുഞ്ഞുങ്ങളെ നോക്കി, ഫ്രഡിയും അവിടെയില്ലായിരുന്നല്ലോ....

തൊടുപുഴക്കു പോകുന്നതിനു മുമ്പ് ഫ്രഡി പ്രിയയെ വിളിച്ചു, തലേന്നും വിളിച്ചിരുന്നു,,,വിവാഹം കഴിഞ്ഞ ശേഷം ആദ്യമായാണ് പ്രിയയില്ലാതെ ഫ്രഡി തന്നെ നാട്ടിലേക്കു പോയത്... രണ്ടു പേർക്കും വലിയ മനഃപ്രയാസമായിരുന്നു...

....ഫ്രഡി... ഇയാളില്ലാതെ ഇവിടാകെ ഒരു വീർപ്പുമുട്ടൽ... പെട്ടെന്ന് തിരിച്ചു വാ...

...എനിക്കും അങ്ങനെ തന്നെ... നിന്നെയും പിള്ളേരെയും കാണാഞ്ഞിട്ട് എന്റെയും മനസിനു ഒരു സുഖവുമില്ല... എന്തായാലും ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അങ്ങെത്തുമല്ലോ.... നൈറ്റ്‌ കഴിഞ്ഞു വന്നതല്ലേ പോയി കിടന്നുറങ്ങു...

ബാക്കിയെല്ലാവർക്കും ഇന്ന് ഓഫാണ്... അവരെല്ലാം കൂടെ കുഞ്ഞുങ്ങളെ കഴിപ്പിക്കുന്ന, നോക്കുന്ന തിരക്കിലാണ്...
ഫ്രഡിയും പ്രിയയും ഇല്ലാത്ത വിഷമമൊന്നും ദിയമോൾക്കോ, ഡാവുട്ടനോ ഇല്ല, കൂടെ ബാക്കി അമ്മമാരും അപ്പന്മാരും ഉണ്ടല്ലോ..

പ്രിയ വീട്ടിലേ എല്ലാവരോടും സംസാരിച്ചു, മമ്മിയോടും, പപ്പയോടും, ഫ്രേനിയോടും ഫ്രാങ്കോയോടും, അവനു പ്രേത്യേകo വിഷ് ചെയ്യാനും മറന്നില്ല...
അവർ കാലത്തെ ഒരു പതിനൊന്നു മണി കഴിഞ്ഞേ ഇറങ്ങു എന്ന് പറഞ്ഞു, ഉച്ച ഭക്ഷണം പെണ്ണിന്റെ വീട്ടിലാണെന്നു ഫ്രാങ്കോ പറഞ്ഞു...

ഉറങ്ങി എന്നീട്ടിട്ടു  വിളിക്കാമെന്ന്  ഫ്രഡിയോടു പറഞ്ഞു,,, ഉമ്മയും കൊടുത്തു അവൾ കിടന്നു...

കിടന്നു  കുറെയേറെ നേരം കഴിഞ്ഞാണ് പ്രിയ ഉറക്കം പിടിച്ചത്,,, കഷ്ടിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അവൾക്കു വല്ലാത്തൊരു പരവേശം തോന്നി, ദാഹിക്കുന്ന പോലെ,, ഒരു വല്ലായ്ക പോലെ...
അവളെഴുന്നേറ്റു, അടുത്തിരുന്ന ചെറിയ ടേബിളിൽ വെള്ളകുപ്പി തപ്പി...
അപ്പോഴാണ് അവളോർത്ത്, ഇന്ന് ഫ്രഡിയോട് സംസാരിച്ചു സംസാരിച്ചു, വെള്ളം എടുത്തു വക്കാൻ മറന്നു പോയത്....

അവൾ ബെഡ്‌റൂമിൽ നിന്നും കിച്ചണിലേക്കു നടന്നു,, അവളുടെ ഉറക്കം ശല്യപെടുത്തണ്ട എന്ന് കരുതി, പിള്ളേരെയും കൊണ്ടു വിവേകും, അരുണും നിഷയും, ആതിയും ഹാളിൽ ഇരിക്കുന്നുണ്ടെന്നു അവൾക്കറിയാം, എങ്കിലും ആരുടേയും സൗണ്ട് കേൾക്കുന്നില്ല,

 അവൾ വെള്ളം കുടിച്ചു കൊണ്ടിരുന്ന സമയം
അരുണിന് ഒരു കാൾ വന്നു, ആ കാൾ അറ്റൻഡ് ചെയ്തതും, അവൻ  ഒരു തളർച്ചയോടെ     സോഫയിലേക്ക്  ചാഞ്ഞു...

പേടിച്ചു പോയ നിഷയും, വിവേകും കൂടെ അവനെ പിടിച്ചുകുലുക്കി ചോദിച്ചു...

...എന്നതാ എന്താ അരുണേ,,, എന്ത് പറ്റി...???

അവൻ ഫോൺ വന്ന കാര്യം അവരോടു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രിയ,  മുഴുവൻ അടക്കാത്ത ഹാളിന്റെ ഡോറിനു പുറത്തു നിൽക്കുകയായിരുന്നു... ആ വാക്കുകൾ കേട്ടവൾ തറഞ്ഞു നിന്നു, ഒരു നിമിഷം കണ്ണുകൾ പാളി അടുത്തുള്ള ടി വി സ്ക്രീനിലേക്ക് നോക്കി...

അടുത്ത സെക്കന്റ്‌ തന്നെ വെട്ടിയിട്ട തടി പോലെയവൾ താഴേക്കു വീണു....

പ്രിയമാനസം, Part 17


ശബ്ദം കേട്ടു, വിവേകും, അരുണും, നിഷയും ആതിയും ഓടിയെത്തി....
നിഷ പ്രിയയുടെ തല എടുത്തു മടിയിൽ വച്ചു...
പ്രിയയിൽ നിന്ന് നേർത്തൊരു ശബ്ദം പുറത്തേക്കു വന്നു....
....ഫ്രഡി,,,....
പിന്നെയവൾ കണ്ണ് തുറന്നതേയില്ല...

അരുണിനും വിവേകിനും വല്ലാത്ത തളർച്ച തോന്നി.... അവർക്കു അനങ്ങാൻ പോലും  സാധിക്കുന്നില്ല.... നിഷയും ആതിയും കൂടെ വലിയ വായിൽ നിലവിളിച്ചു....

ഈ രംഗം കണ്ടു കൊണ്ടു നിന്ന കുഞ്ഞുങ്ങളും അവരുടെ കൂടെ കരയാൻ തുടങ്ങി...
അപ്പോഴും ടി വി യിൽ ആ വാർത്ത നിറഞ്ഞു നിന്നു....

" തൊടുപുഴയിൽ നിന്നും ആലുവയിലേക്കു വന്ന കാറിലേക്ക് ലോറി ഇടിച്ചു കയറി, അഞ്ചoഗ കുടുംബം മരണപെട്ടു....
ഫെർണാണ്ടസ് ( 60 വയസ്സ് ) ഭാര്യ, മോളി ( 56വയസ്സ് ) മക്കളായ ഫ്രെഡറിക് (31വയസ്സ് )
ഫ്രാങ്ക്‌ളിൻ (26വയസ്സ് ) ഫ്രേനിസ്റ്റിൻ ( 21വയസ്സ് )......

ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം... അയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.."... . വാർത്ത തുടർന്നുകൊണ്ടേയിരുന്നു...

ഏതോ ഒരു നിമിഷത്തിൽ, ആതിക്കു ഒരുൾവിളി തോന്നി, അവളോടി അടുത്ത് താമസിക്കുന്ന കമ്പനി സ്റ്റാഫിനെയും, ഫാമിലി ഫ്രണ്ടിനെയും വിളിച്ചു....

എല്ലാവരും ഓടി വന്നു, ആദ്യം പ്രിയയെ ഹോസ്പിറ്റലിൽ ആക്കി.. നിഷ കൂടെ നിന്നു,, അടക്കാനാകാത്ത സങ്കടം കടിച്ചമർത്തിയവൾ നിന്നു...

അരുണിനെയും, വിവേകിനേയും നാട്ടിൽ നിന്നു മാറി മാറി വിളിക്കുന്നുണ്ട്,,, മക്കളുടെ കാര്യം നോക്കാൻ അവരുടെ ആയയെ വിളിക്കേണ്ടി വന്നു,,, ആതിക്കു ഒന്നും ചെയ്യാൻ സാധിക്കുന്നില്ല...

അന്ന് തന്നെ പോകാനായുള്ള ടിക്കറ് കിട്ടിയില്ല... പിറ്റേന്ന് അതിരാവിലെ ഉള്ള ഫ്ലൈറ്റിനു ടിക്കറ്റ് ബുക്ക്‌ ചെയ്തു...
അരുണും വിവേകും ഓരോന്ന് എണ്ണിപറഞ്ഞു, പതംപറഞ്ഞു കരഞ്ഞു...
ഇനിയൊരിക്കലും തങ്ങളുടെ പ്രിയ തോഴനെ കേൾക്കാൻ സാധിക്കില്ലല്ലോ,, കുറച്ചു മുമ്പും തങ്ങളെ വിളിച്ചു കുറെ നേരം വർത്താനം പറഞ്ഞതാണല്ലോ...

ഹോസ്പിറ്റലിൽ ആക്കിയ പ്രിയക്ക് വൈകിയാണ് ബോധം തെളിഞ്ഞത്,, അവൾ നിഷയെ നോക്കി...

ന്റെ ഫ്രഡി.... എന്നാർത്തലച്ചു കരഞ്ഞു, നിഷയുടെ നെഞ്ചിലേക്ക് വീണു... അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ നിഷ പതറി,,, നിഷ അവളെ കെട്ടിപിടിച്ചു കുറെ നേരമിരുന്നു...

നിഷയുടെ അടുത്ത് നിന്നും മാറിയിരുന്ന പ്രിയ, പിന്നൊരക്ഷരം സംസാരിച്ചില്ല, വിദൂരതയിൽ കണ്ണുംനട്ട് നിർവികാരയായി ഇരുന്നു...
നിഷ അവളെ കുലുക്കി വിളിച്ചു, അവൾ വിളി കേട്ടില്ല...

പിറ്റേന്ന് രാവിലെ എല്ലാവരും ആലുവയിലെത്തി... വൻ ജനാവലി ആയിരുന്നു അവിടെ,, നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ട    ഫെർണാണ്ടസും കുടുംബവും ഇനി ഓർമകളിൽ മാത്രം....
ആ കുടുംബത്തിലിനി ആകെ അവശേഷിക്കുന്നത് പ്രിയയും, ഫ്രഡിയുടെ മക്കളായ ഡേവിഡും, ദിയയും...

പ്രിയയുടെ അമ്മയു0, അപ്പനും മറ്റു കസിൻസ് എല്ലാവരും വന്നിരുന്നു,, ഫ്രഡിയുടെ ഇച്ചാച്ച, അപ്പന്റെ അനിയനും മറ്റു ബന്ധുക്കളും കൂട്ടനിലവിളി ആണവിടെ..

ഫ്രാങ്കോയുടെ പെണ്ണ് ജൂലിയറ്റും കണ്ണീർ പൊഴിച്ച് കൊണ്ടു മാറി നിന്നു, അവളുടെ അമ്മയോടൊപ്പം...

പ്രിയ യാന്ത്രികമായി ഓരോന്നു ചെയ്തു, അവളെ ആരൊക്കൊയോ പിടിച്ചിരുത്തുന്നു... വെള്ളം കുടിപ്പിക്കുന്നു,,, ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാതെ നിർവികാരയായിരുന്ന അവളെ കണ്ടു അമ്മ പൊട്ടിക്കരഞ്ഞു...

...നിഷേ... അവളോടൊന്നു കരയാൻ പറ... ഇങ്ങനെ ഇരുന്നു അവളുടെ ചങ്കു പൊട്ടും... സങ്കടം കരഞ്ഞു തീർക്കാൻ പറ.... എനിക്ക് പേടിയാവുന്നു മോളെ.....

നിഷക്കും ആതിക്കും പ്രിയയെക്കുറിച്ചോർത്തു ആധിയായി... അവളൊന്നു കരഞ്ഞിരുന്നെങ്കിലെന്നു അവർക്കും തോന്നി..
ഒരേയിരുപ്പാണവൾ...

കുഞ്ഞുങ്ങളെ ആതിയുടെയും നിഷയുടെയും അമ്മമാരാണ് നോക്കുന്നത്...

പോസ്റ്റ്‌മോർട്ട0 കഴിഞ്ഞു,, അവരഞ്ചു പേരെയും ആംബുലൻസുകളിൽ കൊണ്ടു വന്നു...
നാടിന്റെ തേങ്ങൽ ഉയർന്നു.... ഫ്രഡിയുടെയും, ഫ്രാങ്കോയുടെയും, ഫ്രേനിയുടെയും കൂട്ടുകാരെല്ലാം അവിടുണ്ടായിരുന്നു....

അവസാനമായി ഒരു നോക്ക് കാണാൻ കൂടിയവർക്കെല്ലാം പറയാൻ പ്രിയയെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും മാത്രം...
അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...
ഒരിക്കൽ പോലും അവളാ പെട്ടികളിലേക്കു നോക്കിയില്ല....

അഞ്ചു പേരെയും അടുത്തടുത്ത് കിടത്താനായി പെട്ടിയിറക്കി,,, കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനായി...

ദിയമോൾ, എല്ലാവരെയും നോക്കികൊണ്ടിരുന്നു,,, അവൾക്കു ഒന്നും തിരിച്ചറിയാനായ പ്രായമില്ലല്ലോ,
ഡേവിഡ്‌മോൻ, ഫ്രഡിയുടെ മേലേക്ക് വീണു കരഞ്ഞു,,
....ഡാഡ, എണീൽക്കു ഡാഡ.... എന്തിനാ ഉറങ്ങുന്നേ.... വാ ഡാഡ....
കണ്ടു നിന്നവർ എങ്ങികരഞ്ഞു....

വീട്ടിലേ പൊതുദർശനം കഴിഞ്ഞു,
പള്ളിയിലേക്ക് ശുശ്രൂഷക്കായ് കൊണ്ടു പോകാൻ അവരെ മഞ്ചലിൽ കയറ്റി...

അലങ്കരിച്ച മഞ്ചലിൽ ഓരോരുത്തരെയായി വഹിച്ചു കൊണ്ടു പള്ളിയിലേക്ക് പോകുന്ന വിലാപയാത്ര അവിടെ കൂടി നിന്നവരുടെയെല്ലാം നെഞ്ച്‌ പൊള്ളിച്ചു....

"ഒടുവിലെ യാത്രക്കായിന്നു...
പ്രിയജനമേ ഞാൻ പോകുന്നു...
മെഴുതിരിയെന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി"......

എന്ന ഗാനം കേട്ടവരെല്ലാം പൊട്ടിക്കരഞ്ഞു...

അരുണും വിവേകും എല്ലാം അലമുറയിട്ടു കരഞ്ഞു...
പള്ളിയിലെ അന്ത്യശുശ്രുഷ കഴിഞ്ഞ്,
അവരഞ്ചു പേരെയും ഒന്നിച്ചു കുടുംബകല്ലറയിൽ അടക്കി, ആരെക്കൊയോ താങ്ങി പിടിച്ചു പ്രിയയെ ഒരു നോക്ക് കാണിക്കാനായി, പക്ഷെ അവളിവിടെ ഒന്നുമില്ലായിരുന്നു...

പ്രിയയെ  അറിയാവുന്നർക്കെല്ലാം അറിയുന്ന ഒരു കാര്യമാണ്, ഫ്രഡിയുടെ ജീവനാണ് പ്രിയ, ആ ജീവൻ ഇനി വെറും ആത്മാവില്ലാത്ത ശരീരമാണെന്നു.....

ഫ്രഡിയുടെ വിയോഗത്തോടെ പ്രിയയുടെ മാനസം നൂലില്ലാപ്പട്ടം പോലെ പാറി നടന്നു, അവിടെയും ഇവിടെയും ഇടിച്ചു നിന്നു, ഫ്രഡി പ്രിയയായിരുന്നു, പ്രിയ ഫ്രഡിയായിരുന്ന, അവന്റെ വിയോഗം അവളുടേതുമാണ്....

പ്രിയ, ഇടയ്ക്കിടെ ഫ്രഡിയോടു സംസാരിക്കുന്നതുപോലെ സംസാരിച്ചു, സന്തോഷിച്ചു, തന്നെ താനെ പുലമ്പി,,, അവളുടെ ചുറ്റും നടക്കുന്നതൊന്നുമറിഞ്ഞില്ല... കുഞ്ഞുങ്ങളെ അപ്പച്ചനും അമ്മയും നോക്കി...
എപ്പോഴും വിദൂരതയിൽ കണ്ണും നട്ട്, നിര്വികാരയായിരുന്നു, ഇടക്കിക്കിടെ അവൾ
ഉല്ലാസവതിയായി കാണപ്പെട്ടു,,, അന്നേരം ഫ്രഡിയരുകിൽ ഉള്ളതുപോലെ പെരുമാറും....

പ്രിയ പിന്നൊരിക്കലും ദുബായിലേക്ക് പോയില്ല,,, അരുണും വിവേകും ആതിയും നിഷയും മാറി മാറി വന്നു നിന്നു അവളെ പരിചരിച്ചു....
കുറെ നാളുകൾക്കു ശേഷമാണവർ ദുബായിലേക്ക് പോയത്....

ഫ്രഡിയുടെ കുടുംബത്തിന്റെ മരണശേഷം, ആ
വീട്ടിലേക്കു പ്രിയയോ, കൂട്ടുകാരോ പോയില്ല...
വിവേകും, അരുണും അവിടെ നിന്നും സ്ഥലവും വീടും മാറി അങ്കമാലിയിലേക്ക് പോയി....
അവന്റെ അങ്കിൾ ആ വീടും പരിസരവും പരിപാലിച്ചു പോന്നു....

പ്രിയയെ നല്ലൊരു സായ്‌ക്കിയാട്രിസ്റ് നെ കാണിച്ചു, ട്രീറ്റ്മെന്റ് തുടങ്ങി...
കൂട്ടുകാർ അവളെ താങ്ങി നിർത്തി....
കുറെ മാസങ്ങളുടെ ചികിത്സക്കുശേഷം അവൾ പതിയെ പതിയെ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു... എങ്കിലും പണ്ടത്തെ പ്രിയയാകാൻ അവൾക്കു സാധിച്ചില്ല...
വിഷാദമുഖിയാണെപ്പിഴും...

ഇനി അവൾക്കു പെട്ടന്നുള്ള ഷോക്ക് കൊടുക്കരുതെന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിരുന്നു.... അഥവാ ഉണ്ടാകുവാണെങ്കിൽ ഒരു മുഴുഭ്രാന്തിയായി മാറുമെന്നും മുന്നറിയിപ്പ് കൊടുത്തു...

എല്ലാ രീതിയിലുള്ള കരുതലും, സ്നേഹവും നൽകി അവളെ, അവളുടെ കൂട്ടുകാരും, വീട്ടുകാരും,ബന്ധുക്കളും,  ഫ്രഡിയുടെ മറ്റു കസിൻസും സഹായിച്ചു....

ഫ്രഡിയുടെ മരണശേഷം ഏകദേശം ഒരു വർഷം വരെ പ്രിയ അങ്ങനെയായിരുന്നു....
പ്രാർത്ഥനയും ധ്യാനങ്ങളും കൂട്ടുകാരുടെയും സാമീപ്യം  ഒക്കെ കൊണ്ടു,,, സാധാരണ ജീവിതത്തിലേക്ക് വന്നത്....

↕️↕️↕️↕️↕️↕️↕️↕️↕️↕️↕️↕️↕️↕️↕️↕️

തലേ രാത്രി, നിഷയുടെ വീട്ടിൽ പോയി വന്നതിനുശേഷം റൂമിനകത്തു കേറിയതാണ് പ്രിയ...
ആൽഫിക്കു രാത്രി ഒരു പോള കണ്ണടക്കാൻ സാധിച്ചില്ല... പ്രിയയെക്കുറിച്ചോർത്തു വിഷമിച്ചു കിടന്നു..
പ്രിയയെ ആ ഫോട്ടോ അത്രക്കും വിഷമിപ്പിച്ചിരുന്നു എന്ന് തോന്നുന്നു...

ഫ്രഡിയെ പ്രിയ അത്രക്കും സ്നേഹിച്ചിരുന്നു, തിരിച്ചും അങ്ങനെയായിരിന്നിരിക്കണം..
ഞാൻ പ്രിയയെ സ്നേഹിച്ചതിനെക്കാളും പ്രിയ ഫ്രഡിയെ സ്നേഹിച്ചിരുന്നു...

അവളെ ആ പഴയ, ദുബായിലേക്ക് പോകുന്നതിനു മുമ്പുള്ള പ്രിയയാക്കി മാറ്റണം...
എന്നാലേ അവൾ മനസു തുറന്നു സന്തോഷിക്കൂ...
ഞാനെത്രെയൊക്കെ അവളെ സ്നേഹിച്ചാലും, അതൊരിക്കലും അവളുടെ ആദ്യപുരുഷനോളം വരൂല്ലല്ലോ....
ആൽഫി ഓരോന്നോർത്തു വെറുതെ കിടന്നു...

രാവിലെ, പ്രിയയുടെ അമ്മ, ആൽഫിയെ വിളിച്ചു,,
.....മോനെ... ആൽഫി മോനെ.... ഒന്നിങ്ങു വന്നേ...

അവരുടെ വിളികേട്ടവിടെക്കു ചെന്ന ആൽഫി, പ്രിയയുടെ റൂമിലേക്ക്‌ ചെന്നു.... അവിടുത്തെ  കാഴ്ച  കണ്ട് അവന്റെ ഉള്ളം കലങ്ങി....

ആൽഫിയ്ക്ക് വല്ലാത്ത നൊമ്പരം തോന്നി,,, അലങ്കോലമായിട്ടിരിക്കുന്ന മുറി,,,, പാറിപറന്നിരിക്കുന്ന മുടി...
ഫ്രഡിയുടെയും പ്രിയയുടെയും വിവാഹ ആൽബം കയ്യിലിരിക്കുന്നു...

അമ്മ വായപൊത്തി കരഞ്ഞു... ആൽഫിയുടെയും കണ്ണ് നിറഞ്ഞു... വീണ്ടും പ്രിയ പഴയതുപോലെ ആകുവാനോ??

അവൾ തല ചെരിച്ചു ആൽഫിയെ നോക്കി...
ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് അൽഫിയോടു.

...ആൽഫി, ആല്ഫിയിതു കണ്ടോ, എന്റെ ഫ്രഡിയെ കണ്ടോ,,,, ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ... ഞാനും ഫ്രഡിയും കൂടെ വയനാട്ടിൽ പോയപ്പോൾ എടുത്ത ഫോട്ടോ,,,

വീണ്ടും എന്തൊക്കെയോ സാധനങ്ങളോ, ഫോട്ടോയൊക്കെ എടുത്തു പിടിച്ചത് ഫ്രഡിയുടേതെന്നു പറഞ്ഞു...
മണിച്ചിത്രത്താഴിൽ  ശോഭന നാഗവല്ലിയുടെ സാധങ്ങൾ കാണിക്കുമ്പോലെ,,, ആ കണ്ണുകൾക്കു വല്ലാത്ത തിളക്കം...

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു, ചേർത്തു പിടിച്ചു, പക്ഷെ ഒരന്യപുരുഷൻ തന്നെ കയറിപിടിച്ചതു പോലെ അവൾ ഞെളിപിരി കൊണ്ടു...

....അമ്മേ അമ്മേ....എന്നെ.... എന്നെ...

അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു, വീഴാൻ പോയ പ്രിയയെ അമ്മയും ആല്ഫിയും കൂടി താങ്ങി. കട്ടിലിൽ കിടത്തി...

 പ്രിയയുടെ അമ്മക്ക് ദുഃഖം താങ്ങാൻ ആയില്ല.. അവർ ആൽഫിയുടെ കൈകളിൽ പിടിച്ചു കരയാൻ തുടങ്ങി..

....മോനെ അവളെ വേഗം ഡോക്ടറെ കാണിക്കാൻ കൊണ്ടു പോവാം... അവൾക്കു നേരത്തേത് പോലെ ആകുമൊന്നു എനിക്കു പേടിയാകുന്നു...

ആൽഫി, അമ്മയോട് വേഗം റെഡിയാകാൻ പറഞ്ഞു..

ടൗണിൽ തന്നെയുള്ള ആ ഹോസ്പിറ്റലിലേക്ക് അവളെ കൊണ്ടു പോയി...
മയങ്ങുവാനുള്ള ഇൻജെക്ഷൻ കൊടുത്തു.
ഡോക്ടർ ആൽഫിയോട് എന്താണ് സംഭവിച്ചതെന്നു ചോദിച്ചു....

ആൽഫി കാര്യങ്ങൾ വിശദീകരിച്ചു...
ഡോക്ടർ തന്നെയാണ് നേരത്തെയും പ്രിയയെ നോക്കിയിരുന്നത്... പക്ഷെ ഫ്രഡി മരിച്ചത് വരെയുള്ള കാര്യങ്ങളെ ഡോക്ടർക്കു അറിയൂ...
ആൽഫിയെകുറിച്ചറിയില്ല...

....താങ്കൾ?? അയാൾ ഫ്രഡിയോടു ചോദിച്ചു..

ഭർത്താവാണ്......

... എനിക്കു മനസിലായില്ല...

പ്രിയയുടെ അമ്മ, നേരത്തെ മുതൽ പ്രിയയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ചുരുക്കി പറഞ്ഞു...

പ്രിയയും ആല്ഫിയും കൂട്ടുകാരായിരുന്നതും, ആൽഫിക്കു പ്രിയയോട് ഇഷ്ടമുണ്ടായിരുന്നതും, പ്രിയ നിരസിച്ചതും, ദുബായിൽ പോയതും തൊട്ട് ഫ്രഡി മരിച്ചത് വരെ പറഞ്ഞു...

അമ്മ തുടർന്നു...
...എന്റെ ഡോക്ടറെ, ഇവളുടെ കാര്യം ആലോചിക്കുമ്പോഴെല്ലാം എനിക്കും ചാച്ചനും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു...
ഇവൾ ഒരു വിധം നോർമൽ ആയി വന്നപ്പോഴാണ്, ആൽഫിയുടെ പപ്പക്ക് ആദ്യം സ്ട്രോക്ക് വന്നത്,  അന്ന് ആൽഫി ഓസ്ട്രേലിയയിൽ നിന്നും വന്നത്, പ്രിയയുടെ കാര്യങ്ങൾ അറിഞ്ഞ അവനു അത് താങ്ങാനാവുമായിരുന്നില്ല,, ഞങ്ങളോടൊപ്പം എല്ലാ കാര്യത്തിനും ആൽഫി വന്നിരുന്നു...  രണ്ടു മാസം കഴിഞു, ആൽഫിയുടെ പപ്പാ ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചു പോയി...

തിരികെ ഓസ്‌ട്രേലിയിലേക്കു അവനു പോകാമായിരുന്നു, പക്ഷെ അവൻ പ്രിയയുടെ ഈ അവസ്ഥയിൽ അവളെ തനിച്ചാക്കി പോകുന്നില്ലെന്ന് പറഞ്ഞു... മാത്രവുമല്ല, പപ്പയുടെ മരണശേഷം ടീച്ചറമ്മ ഒറ്റപെട്ടു,,, ഇക്കാരഞങ്ങളെല്ലാം കൊണ്ടു, പപ്പയുടെ ബിസിനെസ്സ് ഏറ്റെടുത്തു് നടത്തിക്കൊണ്ടു ഇവിടെ തന്നെ കൂടി...

ഫ്രഡി മരിച്ചതിനു ഒന്നര വർഷത്തിന് ശേഷം, ഇവളുടെ കാര്യങ്ങൾ എന്നും ഓർത്തു വിഷമിച്ച ഞങ്ങൾക്ക് എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലായിരുന്നു... ചെറുപ്പമല്ലേ അവൾ, കുഞ്ഞുങ്ങളും തീരെ ചെറുത്...
ആ നേരത്താണ്, അപ്പച്ചന് നെഞ്ചു വേദന വന്നു അഡ്മിറ്റ്‌ ആയതു,
ആ സമയത്തു ഒരു മകനെ പോലെ നിന്നു അപ്പച്ചനെ നോക്കിയതെല്ലാം ആൽഫിയായിരുന്നു...
ആൽഫിയോടു അപ്പച്ചൻ ചോദിച്ചു...

...മോനെ ആൽഫി,, എന്റെ മോളോട് ഇപ്പോഴും ഇഷ്ടമാണോ...

...അതെന്ത് ചോദ്യമാ അപ്പച്ചാ... അവളെ മറക്കണമെങ്കിൽ ഞാനില്ലാതാവണം..

..അപ്പച്ചൻ ഒരു കാര്യം ചോദിച്ചോട്ടെ... മോൻ തെറ്റിദ്ധരിക്കരുത്...

എന്താണെന്ന് രീതിയിൽ പുരികം പൊക്കി നോക്കി ആൽഫി...

.....എന്റെ, അല്ല, ഞങ്ങടെ കാലശേഷം,, പ്രിയക്ക് ആരുമില്ല,,, അതോർക്കുമ്പോൾ നെഞ്ചു വിങ്ങുന്നു മോനെ....

അപ്പച്ചൻ വെറുതെ ഓരോന്നു ആലോചിച്ചു, അസുഖം കൂട്ടേണ്ട...

മോനെ.,,, ഞാൻ മോളോട് പറയാം,,, അവൾക്കു മനസിലാകും,, അവളെ ഇപ്പോൾ അംഗീകരിക്കാനും, മനസിലാക്കാനും, സ്നേഹിക്കാനും മോനു മാത്രമേ സാധിക്കൂ...
സ്വീകരിച്ചുടെ മോനെ നിനക്കവളെ... അദ്ദേഹം അവനു നേരെ കൈകൂപ്പി...

അവനാ കൈകൾ കൂട്ടിപ്പിടിച്ചു,,
എന്റെ പ്രിയേടെ നന്മ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ,, എന്നെ വേണ്ടായെന്ന് പറഞ്ഞു പോയപ്പോഴും എനിക്കവളെ വെറുക്കാൻ തോന്നിയില്ല.. എവിടെയായിരുന്നാലും പ്രിയ സന്തോഷമായിരിക്കണേ എന്നേ  ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ....

ഫ്രഡിയുടെ സ്ഥാനത്തു എന്നെ കാണാൻ അവൾക്കു സാധിക്കില്ല... എങ്കിലും പ്രിയയെ പഴയ പ്രിയയാക്കി കാണാൻ ഞാനും ആഗ്രഹിക്കുന്നു, അതിനു വേണ്ടി എന്ത് ചെയ്യാനും ഞാനൊരുക്കമാ....

....മതി മോനെ... ഇത്രയും കേട്ടാൽ മതിയെനിക്ക്....
അദ്ദേഹം കണ്ണു തുടച്ചു....

ഡിസ്ചാർജ് ആയി വീട്ടിൽ ചെന്നപ്പോൾ,, ഒരു ദിവസം, അപ്പച്ചൻ പ്രിയയെ അടുത്ത് വിളിച്ചു,, വിഷാദമുഖിയായ അവളെ കണ്ടപ്പോൾ അദ്ദേഹത്തിന് സങ്കടം വന്നു...

....മോളെ.. ഞാനൊരു കൂട്ടം പറഞ്ഞാൽ മോളനുസരിക്കുമോ??  ഇന്നു വരെ മക്കളുടെ ഒരാഗ്രഹത്തിനും എതിര് പറഞ്ഞിട്ടില്ല ഞാൻ... എന്റെ മോള് അപ്പച്ചന്റെ ഈ ആഗ്രഹം സാധിച്ചു തരണം... മോളു ആൽഫിയെ വിവാഹം കഴിക്കണം.. എല്ലാം അവനറിയാം... പഴയതെല്ലാം മറക്കാൻ സാധിക്കില്ലെങ്കിലും, മക്കൾക്ക്‌ വേണ്ടി, ഞങ്ങൾക്ക് വേണ്ടി മോളു സമ്മതിക്കണം.... ആല്ഫിമോൻ നിങ്ങളെ പൊന്നു പോലെ നോക്കിക്കോളും എനിക്കുറപ്പുണ്ട്....

....എങ്ങനെ അപ്പച്ചന് എന്നോട് ഇതൊക്കെ പറയാൻ തോന്നി,,, ഈ ജന്മം വേറൊരു ബന്ധം എനിക്കാവില്ല അപ്പച്ചാ.....

...മോളെ,,, ഇനിയൊരു നെഞ്ചു വേദന താങ്ങാനുള്ള കെൽപു ഈ ഹൃദയത്തിനില്ല മോളെ.... ഉടനെ മറുപടി പറയണ്ട... ആലോചിച്ചു തീരുമാനിക്ക്,,, പക്ഷെ അധികം താമസിക്കരുത്...
അവനിപ്പോഴും നിന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവുമില്ല,,, നിന്നെ ജീവനാണിപ്പോഴും... അവനു പുറമെ നിന്നു സഹായിക്കുന്നതിന് ഒരു പരിധിയില്ലേ....

ഞാൻ ആലോചിച്ചു പറയാം... അവൾ പറഞ്ഞു...

പിന്നെയും കുറച്ചു മാസങ്ങൾക്കു ശേഷം, അപ്പച്ചൻ ആ കാര്യത്തെക്കുറിച്ചു വീണ്ടും അവളോട്‌ ചോദിച്ചു...

പ്രിയക്കു അങ്ങനൊന്നു ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.. പക്ഷേ തന്നെയോർത്തു സങ്കടപെടുന്ന മാതാപിതാക്കളെ ഓർത്തപ്പോൾ അവൾക്കു വേറെ മറുത്തൊന്നും പറയാനായില്ല...

....അപ്പച്ചാ,,, എനിക്കു സമ്മതമാണ്,, പക്ഷെ എനിക്ക് എല്ലാം അഡ്ജസ്റ്റ് ചെയ്യാനും, മനസിനെ പാകപ്പെടുത്താനും കുറച്ചു സമയം വേണം...
ഉടനെ തന്നെ ആൽഫിയെ സ്നേഹിക്കാൻ എനിക്കു സാധിച്ചേക്കില്ല...

അങ്ങനെ ഫ്രഡിയുടെ രണ്ടാം ചരമവാർഷികം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു, ആൽഫിയും പ്രിയയും വിവാഹിതരായി,, ആര്ഭാടങ്ങളൊന്നുമില്ലാത്ത ഒരു കല്യാണം ആയിരുന്നു,,, ഇന്ന് ഒരാഴ്ച തികഞ്ഞില്ല....
വിരുന്നിനു പോയപ്പോൾ ഫ്രഡിയും പ്രിയയുടെയും ഏറ്റവും സുന്ദരമായ നിമിഷങ്ങളുടെ ഒരു ഫോട്ടോ കണ്ടതിൽ പിന്നെയാണ് ഇവൾ വീണ്ടും ഇങ്ങനെ ആയതു...

അമ്മ പറഞ്ഞു നിർത്തി...

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു....
....എല്ലാം കൊണ്ടും നന്നായി,,, പ്രിയയെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളുടെ സാമീപ്യം തന്നെ അവളുടെ മനസിന്‌ സമാധാനം ഉണ്ടാക്കും....
എന്തായാലും ഒന്നു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ,,, എന്നിട്ട് ഡിസ്ചാർജ് ചെയ്യാം....

ആൽഫി: " അമ്മ പോയിക്കോ, അവിടെ അപ്പച്ചൻ പിള്ളേരെയും കൊണ്ടു തന്നെയല്ലേ.... ഞാൻ... ഞാൻ നോക്കിക്കോളാം എന്റെ പ്രിയയെ.....

നിറഞ്ഞ കണ്ണുകൾ തുടച്ചു, അമ്മ അവനെ നന്ദിപൂർവം, സ്നേഹപൂർവ്വം നോക്കി.... പിന്നെ നടന്നകന്നു....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

മരുന്ന്  കൊടുത്തു, മയങ്ങി കിടന്ന പ്രിയയുടെ അടുത്ത് പോയിരുന്ന ആൽഫി, അവളെ തന്നെ നോക്കിയിരുന്നു..
അവൻ  കഴിഞ്ഞ കാലങ്ങളിലേക്കു സഞ്ചരിച്ചു....
പക്ഷെ ചിന്തകളെ മുറിച്ചു കൊണ്ടു പ്രിയ കണ്ണ് തുറന്നു...
തന്നെയും നോക്കിയിരിക്കുന്ന ആൽഫിയെ കണ്ടതും അവൾ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു....

....പ്രിയേ... പതുക്കെ... എന്തിനാണിത്ര ദൃതി???

അവളൊന്നും മിണ്ടിയില്ല....
ആൽഫിക്കു അവളോട്‌ എന്ത് പറയണമെന്ന് അറിയില്ല...

പ്രിയ ആൽഫിയോടു,,,,
.....ഞാൻ... ഞാൻ... കാരണം ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് അല്ലേ... ഞാൻ എല്ലാവരോടും പറഞ്ഞതാ,,, എങ്ങനെയെങ്കിലും ഞാൻ ജീവിച്ചോളാം... ആൽഫിയെ കൂടെ ഇതിലേക്ക് വലിച്ചിഴക്കേണ്ടയെന്നു.... ആരും കേട്ടില്ല....

എനിക്കറിയില്ല ആൽഫി.... എനിക്കൊന്നുമറിയില്ല,,, എന്നെ കൊണ്ടു ഈ വേഷം ആടിത്തീർക്കാനാകുമെന്നു തോന്നുന്നില്ല....

അവൾ ഏങ്ങിയേങ്ങി കരഞ്ഞു.... അത് കണ്ട ആൽഫിയുടെ നെഞ്ചു വിങ്ങി.... പ്രിയയുടെ കരച്ചിൽ ശബ്ദം അവന്റെ കാതുകളിൽ തുളച്ചു കയറി....

....പ്രിയേ.... കരയാതെടാ..... ഇങ്ങനെ കരയുമ്പോൾ എന്റെ  ചങ്ക് തകരുന്ന വേദനയാണെനിക്ക്. എന്നെ സ്നേഹിച്ചില്ലേലും കുഴപ്പമില്ല, നീ ഇങ്ങനെ ഉരുകുന്നത് കാണാനുള്ള ശക്തി എനിക്കില്ല....

പ്രിയക്ക് അവന്റെ വാക്കുകൾ കേട്ടപ്പോൾ, എന്ത് പറയാണെമെന്നറിയാതെ നിന്നു... എന്തിനിങ്ങനെ എന്നെ സ്നേഹിച്ചു കൊല്ലുന്നു.... ഫ്രഡിയും ഇങ്ങനെ തന്നെ ആയിരുന്നു..... ഫ്രഡിയെ കുറിച്ചാലോചിച്ചപ്പോൾ അവളുടെ തേങ്ങൽ ശക്തമായി.....

അവളെ കുറച്ചു നേരം നോക്കിയിരുന്നു... അവൻ പുറത്തേക്കു ഇറങ്ങി പോയി...
കുറച്ചു നേരം അവൾ തനിച്ചിരിക്കിട്ടെ,,, ഇത്തിരി നേരം....

ആൽഫി പുറത്തേക്കിറങ്ങി,, നിഷയെ വിളിച്ചു..

നിഷയാകട്ടെ, തലേന്ന് പ്രിയ ഇറങ്ങിപോയപ്പോൾ മുതൽ ടെൻഷൻ അടിച്ചിരിക്കുവാ,,, ആരെയെങ്കിലും വിളിക്കാനാണെങ്കിൽ പേടിയായിരുന്നു, പ്രിയ എങ്ങനെയാണു റിയാക്ട ചെയ്യമെന്നറിയാതെ..അരുണിനെ വിളിച്ചപ്പോൾ വിഷമിക്കണ്ട എന്ന് മാത്രം പറഞ്ഞു വച്ചു..

നിഷ ആൽഫിയുടെ കാൾ കണ്ടപ്പോൾ പെട്ടെന്ന് ചാടിയെടുത്തു..

ഹലോ....

ഡീ നിഷേ... നിന്റെ അമ്മക്ക് പ്രിയയോടിത്രക്കു വൈരാഗ്യമെന്താ???  അവൾ ഒന്നു നേരെയായി വന്നതല്ലേ... ഇന്നലെ ആ ഫോട്ടോ കണ്ടപ്പോൾ മുറിക്കകത്തു കയറിയതാ,, ഇപ്പോൾ st. ജോൺസ് ഹോസ്പിറ്റലിൽ ആണ്, സെഡേഷൻ കൊടുത്തു കിടത്തിയേക്കുവാ,,, വീണ്ടും പഴയ പോലെ.....

ആൽഫി... നീ എന്തൊക്കെയാ ഈ  പറയുന്നേ... എനിക്കു വയ്യ... എന്റെ കർത്താവെ എന്റെ പ്രിയ.....
അവൾ പൊട്ടിക്കരഞ്ഞു...

നിഷ ഉടനെ തന്നെ അരുണിനെയും, ആതിയെയും, വിവേകിനേയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു...
അവരെല്ലാം രണ്ടു ദിവസത്തിനകം  അവിടുന്ന് പുറപ്പെട്ടുവരാം എന്ന് പറഞ്ഞു....

🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧿🧿🧿🧿🎱🎱🎱🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩🧩

വൈകിട്ട് ടീച്ചറമ്മ ഫുഡുമായി വന്നു... കുറച്ചു നേരം പ്രിയയുടെ അടുത്തിരുന്നു അവളെ തലോടി....
എന്നിട്ട് പറഞ്ഞു...

മോളെ....എനിക്കറിയാവുന്ന പ്രിയ ഇത്ര തൊട്ടാവാടിയല്ലായിരുന്നു... നല്ല ബോൾഡായ, നല്ല മനക്കരുത്തുള്ള ഒരു പെൺകുട്ടിയായിരുന്നു.... ഇനിയും വൈകിയിട്ടില്ല.... ജീവിതം തുടങ്ങിയിട്ടേയുള്ളൂ..
ഇങ്ങനെ വിഷമിച്ചും സങ്കടപ്പെട്ടിരിക്കുകയും ചെയ്താൽ നിന്റെ ഫ്രഡിക് ഇഷ്ടമാകുമോ..
നിന്റെ സന്തോഷത്തോടെയുള്ള മുഖമല്ലേ അവന കാണാൻ ആഗ്രഹം....
നീ പഴയതിലും നല്ല സ്മാർട്ടായ കുട്ടിയാവുന്നതു എനിക്ക് കാണണം.... നീ എന്റെ വാത്സല്യ ശിഷ്യ മാത്രമല്ല, എന്റെ പ്രിയപ്പെട്ട മകളും കൂടെയാണ്....

പ്രിയക്ക് ടീച്ചറമ്മ കഞ്ഞി വാരിക്കൊടുത്ത് അവൾ കുടിച്... എല്ലാം നോക്കികൊണ്ട്‌ ആ മുറിയിൽ ആൽഫിയും ഉണ്ടായിരുന്നു...
അവൻ ഡോക്ടറെ കണ്ടിട്ട് വരാമെന്നു പറഞ്ഞു പുറത്തേക്കു പോയപ്പോൾ ടീച്ചറമ്മ പ്രിയയോട്....

....മോളെ... മോൾക്കറിയുമോ.... നീ ദുബായിലേക്ക് പോകുന്നതിനു മുമ്പ് ആൽഫി നിന്നെ കാണാൻ വന്നില്ലേ.... അതിനു ശേഷം അവൻ ആകെ മനഃപ്രയാസത്തിലായിരുന്നു... ഒരു മനോരോഗിയെ പോലെ, ആരോടും മിണ്ടാതെ, ജോലിക്കും പോകാതെ,, നീ അവനെ തിരസ്കരിച്ചതു താങ്ങാൻ അവനായില്ല.... എന്തിനും ഏതിനും നോബിയുണ്ടായിരുന്നു, ഇവന് വേണ്ടി വിവാഹം നീട്ടി വച്ചു...

കുറെയേറെ നാളുകൾ ആൽഫി ഒരു ധ്യാനഗുരുവിന്റെ അടുത്തയിരുന്നു... നമ്മൾ സ്നേഹിക്കുന്നവരുടെ നന്മ നമ്മൾ ആഗ്രഹിക്കണം,, അവരെ വെറുക്കരുത് എന്നൊക്കെ മനസിലാക്കി,,,, അവൻ നിന്നോട് ക്ഷമിച്ചു... എവിടെയായിരുന്നാലും നിനക്ക് നല്ലത് മാത്രം വരണം എന്നുമവൻ പ്രാർത്ഥിച്ചു...
അവൻ ജീവൻ വെടിയനോ, വേറെ സന്യാസത്തിനോ  ഒന്നും പോയില്ല,

നോബിൾ അവനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയി,,, അവിടെ ജോലി ചെയ്തു കൊണ്ടു, എം ബി എ ചെയ്തു,, ഫിനാൻസ് സ്പെഷ്യൽ എടുത്തു... അവിടെ ജീവിതരീതിയുമായി അഡ്ജസ്റ്റ് ചെയ്തു വരുകയായിരുന്നു ,
ഫോൺ വിളിക്കുമ്പോൾ ആദ്യമൊക്കെ നിന്നെക്കുറിച്ചു ചോദിക്കുമായിരുന്നു,, പിന്നെ പിന്നെ ഞാനൊന്നും പറയതായി...

നോബിയുടെ  ഭാര്യ അനുവിന്റെ കസിൻ കൊച്ചിനെ നോബി ഇവന് വേണ്ടി ആലോചിച്ചു, അന്നും അവൻ പറഞ്ഞത്, എല്ലാം ഒന്നു മറക്കാൻ സമയം വേണമെന്ന്, കാരണം ഏഴട്ടു വർഷം മനസ്സിൽ കൊണ്ടു നടന്ന ഒരാളെ പെട്ടെന്ന് മാറ്റാൻ പറ്റില്ല എന്നു,
പപ്പക്ക് വയ്യാതായപ്പോൾ അത് നടത്തണം എന്നു വിചാരിച്ചതാ, പിന്നെ സംഭവിച്ചതെല്ലാം  മോൾക്കറിയാമല്ലോ.. ...

അന്ന് നീ ബാംഗ്ലൂരിൽ നിന്നും പോയതിൽ പിന്നെ അവനിങ്ങോട്ടു ആകെ വന്നത് അന്നമോളുടെ കല്യാണത്തിനാണ്... ഉടനെ തിരിച്ചു പോവുകയും ചെയ്തു...

നിൻറെ വിവാഹം കഴിഞ്ഞത് അവനറിഞ്ഞത് അന്നമോളുടെ കല്യാണം കൂടാൻ വന്നപ്പോഴാണ്......
അന്ന് അവൻ പറഞ്ഞത്.,,,, നീ എവിടെയായാലും സന്തോഷമായിരുന്നു കണ്ടാൽ മതിയെന്നാണ്...

അങ്ങനെ  അവിടെ നിൽക്കുമ്പോഴാണ് പപ്പയ്ക്ക് വയ്യാതായതും ഇങ്ങോട്ട് വന്നതും....
ഇവിടെ വന്നു കഴിഞ്ഞാണ് ഫ്രഡിയുടെ മരണവും, നിന്റെ അവസ്ഥയും അറിഞ്ഞത്, പിന്നെ അവനു തിരിച്ചു പോകാൻ തോന്നിയില്ല,,, നിന്നെ തനിച്ചാക്കി പോകുന്നില്ലെന്ന് പറഞ്ഞു...

മോളോട്, അമ്മക്ക് ഒരപേക്ഷയെ ഉള്ളൂ.... അവനെ സ്നേഹിച്ചില്ലേലും വേണ്ടില്ല,, ഉപേക്ഷിക്കരുത്... തള്ളി പറയരുത്....
നിറകണ്ണുകളോടാവർ യാചിച്ചു...

പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.....

ടീച്ചറമ്മ തിരിച്ചു പോയപ്പോൾ, ആൽഫി പ്രിയയുടെ അടുത്ത് വന്നിരുന്നു... എന്നിട്ട് പതിയെ ചോദിച്ചു...

"ഇപ്പോൾ എങ്ങനുണ്ട് പ്രിയേ.... ഡോക്ടർ നാളെ  വീട്ടിലേക് പോകാമെന്നു പറഞ്ഞു....

മറ്റന്നാൾ രാവിലെ നമുക്കൊരിടം വരെ പോകാനുണ്ട്.... വരില്ലേ താൻ എന്റെ കൂടെ....

പ്രതീക്ഷയോടെ ആൽഫി പറഞ്ഞിട്ട്,, അവളുടെ മറുപടിക്കായി കാത്തു നിന്നു....

ബാക്കി വായിക്കൂ ക്ലിക്ക് Here

രചന :  ആശ....
അഭിപ്രായങ്ങൾ അറിയിക്കണേ...
To Top