രാവിലെ ഉറക്കം പോയപ്പോൾ കണ്ണടച്ച് തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന കൈകൾ തട്ടിമാറ്റാൻ ശ്രമിച്ച പ്രിയ ..
.... ഒന്നു മാറികിടക്കടി നിഷേ.... മനുഷ്യന്റെ മണ്ടക്ക് വന്നാണോ കിടക്കുന്നെ...
തന്നെ ഒന്നുടെ വലിച്ചു മുറുക്കുന്നത് മനസിലായ പ്രിയ,,,
.... ഈ പെണ്ണ്... ഒന്നു മാറിക്കെ...
പതുക്കെ കണ്ണ് വലിച്ചു തുറന്നു...
ആദ്യം ഒന്നു ഞെട്ടി.... പിന്നെയൊരു പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു....
അവളാ മുഖത്തേക്കും കട്ടിമീശയിലേക്കും നോക്കികുറച്ചു നേരം കിടന്നു,,, അവന്റെ നെറ്റിയിലെ മുടിമാടിയൊതുക്കി അവിടെ ചുംബിച്ചു....
പതുക്കെ ഫ്രഡിയുടെ കൈകൾ എടുത്തു മാറ്റി, എണീറ്റു മുടി കെട്ടിവച്ചു,,, കട്ടിലിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു...
അടിവയറ്റിൽ നിന്നും വല്ലാത്തൊരു വേദന,,, അവൾ വയർ പൊത്തിപിടിച്ചു...
ഇതിപ്പോ എന്താ ഇങ്ങനെ??
അവൾ മെല്ലെ വയറും താങ്ങി ബാത്റൂമിലേക്കു പോയി..
ഉടനെ തന്നെ തിരിചിറങ്ങി...
അവൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ബാഗുകൾ എല്ലാം വലിച്ചു വാരിയിട്ടു നോക്കാൻ തുടങ്ങി... അവളുദ്ദേശിച്ച സാധനം കാണാഞ്ഞപ്പോൾ അരിശം പൂണ്ടു പ്രീതിയെ വിളിച്ചു...
" ഡീ പ്രീതി.... നിങ്ങൾ വീട്ടിലെത്തിയോ??
ഹ്മ്മ്,,, ഒരു മണിക്കൂർ മുമ്പ് എത്തി... കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കാം എന്ന് വച്ചേ...
എന്റെ ഒരു ചെറിയ ബാഗില്ലായിരുന്നോ... അതെന്തിയെ?? നിന്നോട് ഞാൻ പറഞ്ഞതല്ലേ മറക്കാതെ എടുത്തു വക്കാൻ.... എന്നിട്ട് നീ എന്താടി വക്കാഞ്ഞേ??
അതിനിപ്പോ എന്ത് പറ്റി.... നിങ്ങള് വിരുന്നിനു വരുമ്പോൾ എടുത്തോണ്ട് പോ... ഞാൻ എടുക്കാൻ മറന്നു പോയതാ..
ഓഹ്.... പണ്ടാരമടങ്ങാൻ,,, എന്റലാണേൽ സാമ്പിളിന് പോലും ഒരെണ്ണം ഇല്ല...ആഹ്... എനിക്കാണേൽ വയറും വേദനിക്കുന്നു...
എന്തേയ്.... ഇപ്പ്രാവശ്യം നേരത്തേയായോ....
നീ പോയി മമ്മിയോട് ചോദിക്കു..
അപ്പോഴാണ് പ്രിയ മമ്മിയുടെ കാര്യം ഓർക്കുന്നെ....
അവൾ വയർ പൊത്തി പിടിച്ചോണ്ട് ഓടി താഴെയിറങ്ങി... മമ്മിയെ അടുക്കളയിൽ അന്വേഷിച്ചു... കണ്ടില്ല.. അവരുടെ റൂമിലേക്ക് പോയി... അവിടെ പപ്പാ ഇരിപ്പുണ്ട്,,, പേപ്പറും വായിച്ചോണ്ടു..
അവളെ കണ്ട പപ്പാ..
ഹാ,,, മോളെണീറ്റോ...???
ഹ്മ്മ്... പപ്പാ., മമ്മി എന്തിയെ??
അവള് കുർബാന കൂടാൻ പോയി... എന്താ മോളെ...
ഏയ്.. ഒന്നുമില്ല പപ്പാ.... ഞാൻ.... ഞാൻ പിന്നെ വരാം...
അവൾ തിരിച്ചോടി റൂമിലെത്തി... ഒരെത്തും പിടിയും കിട്ടുന്നില്ല... അതികഠിനമായ വയറു വേദനയാൽ അവൾ പിടഞ്ഞു... വീണ്ടും ബാത്റൂമിൽ പോയി... തിരിച്ചിറങ്ങി..
മൊബൈൽ കയ്യിൽ എടുത്തു, നിഷയെ വിളിക്കാനോങ്ങി,,, പക്ഷെ,, വേണ്ട,, ഡിസ്റ്റർബ് ചെയ്യണ്ട....
കൊണ്ടു വന്ന ഡ്രെസ്സുകളെല്ലാം നല്ലതും കുറച്ചു വിലകൂടിയതുമാണ്...
വാർഡ് റോബ് ലോക്ക് ആയിരുന്നു.. കീ കാണുന്നുമില്ല... കുറച്ചു പഴയ തുണിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു...
അവൾക്കു പ്രാന്ത് പിടിച്ച പോലെയായി... നല്ല വേദനയും..
അവൾ ദേഷ്യം പിടിച്ചു,, വീണ്ടും ബാഗുകൾ തിരഞ്ഞു,,, പ്രീതിയെ വിളിച്ചു ചൂടായികൊണ്ടിരിന്നു.... കണ്ണ് തുറന്നു നോക്കിയ ഫ്രഡി,, പ്രിയ താഴെ കൂനിപിടിച്ചിരിക്കുന്ന കണ്ടു വല്ലാതായി.. അതിന്റെ കൂടെ അവൾ കൊണ്ടു വന്ന പെട്ടിയിലെ തുണികളെല്ലാം വലിച്ചു വാരിയിട്ടിരുന്നു...
അവനവളുടെ അടുത്ത് പോയിരുന്നു...
....എന്താ പൊന്നു... എന്താ പറ്റിയെ...
അവളൊന്നും മിണ്ടിയില്ല... വയറു പൊത്തി പിടിച്ചിരിക്കുവാ...
അവൻ നിലവിളിച്ചു..
മമ്മി... മമ്മി... ഒന്നിങ്ങു വേഗം വാ....
ഒന്നന്നര അലർച്ചയായിരുന്നു..
ഫ്രഡി ഒന്ന് പതുക്കെ.... എന്തിനാ നിലവിളിക്കുന്നെ... പ്രിയ അവനെ ശാസിച്ചു..
എനിക്ക് പീരിയഡ്സ് ആയി... ഇവിടടുത്തു കടയുണ്ടെങ്കിൽ ഒരു കവർ പാഡ്സ് വാങ്ങിട്ടു വാ...
പറഞ്ഞേച്ചു അവൾ വീണ്ടും ബാത്റൂമിലേക്കു പോയി...
അവന്റെ നിലവിളി കേട്ടതും ഫ്രാങ്കോയും ഫ്രേനിയും പപ്പയും കൂടെ റൂമിലേക്ക് വന്നു...
അവരുടെ പുറകെ വീട്ടിൽ ജോലിക്ക് വരുന്ന ചേട്ടനും ചേച്ചിയും വന്നു,,,
ഫ്രാങ്കോ... നീ വേഗം പോയി ചേച്ചിക്ക് ഒരു പാക്കറ്റ് സാനിറ്ററി പാഡ് വാങ്ങിക്കൊണ്ടു വാ...
അത് കേട്ടതും അവൻ തിരിഞ്ഞോടി...
പ്രിയ ബാത്റൂമിൽ നിന്നിറങ്ങിയപ്പോൾ റൂമിലെ ആളുകളെ കണ്ടപ്പോൾ ഒന്ന് പകച്ചു.. ഫ്രഡിക്കു വല്ലോം പറ്റിയോ...
ഇല്ലാലോ...
ഇതെന്താ ഇവരെല്ലാം എന്നെ തുറിച്ചു നോക്കുന്നെ.... അവൾ ഫ്രഡിയെ പാളി നോക്കി...
അയ്യേ ,,,, ശേ... നാണക്കേട്... ഇതിപ്പോ എല്ലാരും അറിഞ്ഞോ.... മാസമുറ ആയേനേക്കാട്ടിൽ മാനക്കേടായല്ലോ...
അവൾ തലയിൽ കൈവച്ചു,, ചെരിഞ്ഞു ഫ്രഡിയെ നോക്കി.... പതിയെ ചോദിച്ചു...
ഇനിയി നാട്ടിലിക്കാര്യം അറിയാൻ ആരേലുമുണ്ടോ???..... മനുഷ്യനെ നാറ്റിക്കാൻ...
എന്താ മോളെ.... പപ്പയാ...
ഏയ്.... ഒന്നൂല്യ.... ഒരു ചെറിയ വയറു വേദന... അത്രേയുള്ളൂ...
...അതിനാണോ ഇവൻ കറിക്കൂവിയത്,,, എന്റെ നല്ല ജീവൻ പോയി....
പ്രിയ ഫ്രഡിയെ രൂക്ഷമായി തുറിച്ചു നോക്കി....
അവൾക്കാകെ ചമ്മലായി...
ലില്ലി ചേച്ചിയും ചേച്ചിയുടെ ഭർത്താവ് യൗസേപ് ചേട്ടനും പോകാൻ തുനിഞ്ഞപ്പോൾ ഫ്രഡി അവരോടു കുറച്ചു ചൂട് വെള്ളം കൊണ്ടു തരാൻ പറഞ്ഞു...
അല്പം കഴിഞ്,,, ഫ്രാങ്കോ പാഡുമായി വന്നു...
....ഇന്നാ ചേച്ചി....
പ്രിയക്ക് ആകെ കൂടി ചമ്മി ചമ്മന്തി പരുവമായി... എന്തൊരു നാണക്കേട്...
ചേച്ചി.,, നാണിക്കുകേം ചമ്മുകയോന്നും വേണ്ട,,, ഞാൻ എന്റെ ഗേൾ ഫ്രണ്ട്സനൊക്കെ വാങ്ങിച്ചു കൊടുക്കാറുണ്ട്... ഇതിലെന്തിനാ നാണിക്കുന്നേ... ചേച്ചി റസ്റ്റ് എടുത്തോ..
അനിയന്മാർ റൂം വിട്ടിറങ്ങി...
....ഫ്രഡി... എനിക്ക് വയറു വേദനിച്ചിട്ടു വയ്യ...
സാരമില്ലടാ... ഞാൻ തിരുമ്മി തരാം...
പോയി കുളിച്ചു ഫ്രഷ് ആയി വാ...
പ്രിയ കുളിച്ചു വന്നപ്പോഴേക്കും, ഒരു പാത്രത്തിൽ ചൂട് വെള്ളവുമായി ഫ്രഡിയും വന്നു... അവനവൾക്കു നടുവിനും വയറിനും ചൂട് പിടിച്ചു കൊടുത്തു,, അവന്റെ മടിയിൽ തല വച്ചു അവൾ കിടന്നു,, കുറച്ചു കഴിഞ്ഞു മയങ്ങിപ്പോയി....
അവളെ ശരിക്ക് കിടത്തിയിട്ട് അവൻ പോയി ബ്രഷ് ചെയ്തു മുഖവും കഴുകിയിറങ്ങി...
ഫ്രഡി അരുണിനെ വിളിച്ചു
അരുണേ.... നമ്മടെ പ്ലാൻ ഒന്ന് മാറ്റാം... ഇന്ന് പറ്റില്ലടാ...
മൂന്നാല് ദിവസം കഴിഞ്ഞു ട്രിപ്പ് പോകാം... പ്രിയക്ക് വയ്യടാ.. ട്രാവൽ ചെയ്യാനാകില്ല...
അവൾക്കു വയറു വേദനയാടാ...
( എല്ലാരുടെയും കല്യാണം കഴിഞ്ഞ ഉടനെ,, ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു.,, അത് കഴിഞ്ഞു വിരുന്നിനു പോകാമെന്നായിരുന്നു പ്ലാൻ )
ഫ്രഡി പറഞ്ഞതൊന്നും അരുണിന് മനസിലായില്ല..
ടാ,, ഫ്രഡി.. മരുന്ന് മേടിച്ചു കൊടുക്ക്... വേദനയൊക്കെ മാറിക്കോളും...
നീ നിഷയ്ക്ക് ഫോൺ കൊടുക്ക്.. ഞാനവളോട് പറഞ്ഞോളാം...
ഫ്രഡി നിഷയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി...
....നീ നിന്റെ കെട്ടിയവനെ സമയം പോലെ പറഞ്ഞു മനസിലാക്കു,, ഒരു നാല് ദിവസം കഴിഞ്ഞക്കാം... അതുവരെ വിരുന്നു പോയി തീർക്കാം...
.. ഞാൻ വെക്കട്ടെ... പിന്നെ വിളിക്കാം....
ഫ്രഡി ഫോൺ വച്ചപ്പോഴേക്കും മമ്മി തിരിച്ചെത്തിയിരുന്നു...
മമ്മി വന്നപ്പോൾ പ്രിയ കണ്ണ് തുറന്നു കിടക്കുവായിരുന്നു..
പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്കു ആദ്യമായ് വന്ന പെൺകൊടിയാണ് പ്രിയ...
കസിൻസിൽ കൂടുതലും ആണ്പിള്ളേര് ആണ്...
മമ്മി അവളെ തലോടി... ഉമ്മ വച്ചു...
എന്താവശ്യമുണ്ടെങ്കിലും മമ്മിയെ വിളിച്ചാൽ മതി... കേട്ടോ...
ഫ്രഡി അവളുടെ അടുത്ത് പോയിരുന്നു... അവൾക്ക് എല്ലാ രീതിയിലും സഹായം ചെയ്തു കൊടുത്തു....
അവൾക്കു സന്തോഷമായി...
::::::::::::::::::::::: :::::::::++++++
ആ വീട്ടിലുള്ളവർ അവളെ അകമഴിഞ്ഞു സ്നേഹിച്ചു,,, എല്ലാവരും മത്സരിച്ചു സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തു... അവൾക്കവരോടും അങ്ങനെ തന്നെ.....
അനിയന്മാർ ആകട്ടെ ചേച്ചികുട്ടിയെ സ്നേഹിച്ചു കൊല്ലുന്നു....മമ്മിക്കും പപ്പക്കും അവളെ ജീവനാണ്....
ആ വീടിന്റെ അവിവാച്യ ഘടകമായി മാറുകയുമായിരുന്നു പ്രിയ...
രണ്ടു മൂന്നു ദിവസം കഴിഞ്ഞു അടുത്തുള്ള കസിൻസിന്റെ വീട്ടിലൊക്കെ വിരുന്നിനു പോയി,,, വിവേകിന്റെയും അരുണിന്റേയും വീടുകളിലും അവരിങ്ങോട്ടും വിരുന്നു വരുകയും ചെയ്തു....
തങ്ങളെ എല്ലാ രീതിയിലും പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരേയും വീട്ടുകാരെയും കിട്ടിയതിൽ പ്രിയയും, നിഷയും, ആതിയും സന്തോഷിച്ചു...
പ്രിയയുടെയും ഫ്രഡിയുടെയും കല്യാണം കഴിഞ്ഞ ഉടനെ പ്ലാൻ ചെയ്ത മൂന്നാർ ട്രിപ്പ് മാറ്റിവച്ചപ്പോൾ പെണ്കൊടികളുടെ വീട്ടിൽ വിരുന്നു പോക്ക് പിന്നെയും താമസിച്ചു...
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
രാവിലെ ഇറങ്ങിയതാണ്,,,, തലേന്ന് രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു,,
വൈകിട്ട് ആകുമ്പോഴെക്കെങ്കിലും അവിടെത്തണം... ഹിൽടോപ് വ്യൂ കിട്ടുന്നതരത്തിൽ ഒരു റിസോർട് ബുക്ക് ചെയ്തിരുന്നു...
ഫ്രന്റില് അരുണും നിഷയും, മിഡ്ഡിലിൽ വിവേകും ബാക്കിൽ ഫ്രഡിയും പ്രിയയുമിരുന്നു...
ആട്ടവും പാട്ടുമൊക്കെയായി ഒരു ഉല്ലാസയാത്ര തന്നെ ആയിരുന്നു അത്... ആണുങ്ങൾ മാറി മാറി ഡ്രൈവ് ചെയ്തു...
പലയിടത്തും നിർത്തി കണ്ണില്കണ്ടതെല്ലാം വാങ്ങിക്കുകയും, കഴിക്കുകയും, ഇടയ്ക്കു ഷോപ്പിങ്ങും ഒക്കെയായി അവരുടെ യാത്ര...
ഇടയ്ക്കു അരുണിനെ ബാക്സീറ്റിലേക്കു തള്ളി, പെൺപടകൾ നടുക്കിരുന്നു... ഫ്രഡി ഡ്രൈവറും, കോ ഡ്രൈവർ സീറ്റിൽ വിവേകും...
...അയ്യോ,,, വണ്ടി നിർത്തിക്കെ.... എനക്ക് പള്ള ബെയ്ക്കന്.... ഒന്ന് വേഗം, വല്ലോം....
നിഷ കാറി...
ഫ്രഡി പെട്ടന്ന് ഓരോരം ചേർത്ത് വണ്ടി നിർത്തി... ബാക്കിൽ ഉറങ്ങുകയായിരുന്ന അരുൺ ചാടിയെഴുന്നേറ്റു...
....എന്താ മോളു.... എന്താ പറ്റിയെ???
അരുൺ ചോദിച്ചയുടനെ
ഫ്രഡിയും വിവേകും ആ ചോദ്യം ആവർത്തിച്ച്...
എന്താ നിഷ.... എന്ത് പറ്റി.????
അവർക്കൊന്നും മനസിലായില്ല...
മൂന്ന് പേരുടെ ചിരി മുഴങ്ങി.....അവർ പൊട്ടിച്ചിരിച്ചു....
പ്രിയ :" ഇവളിപ്പറഞ്ഞതു മനസിലായില്ലേ???
അരുൺ :" മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്ന് പറ....
അവക്ക് വിശക്കുന്നുന്നു...... പ്രിയയും ആതിയും കോറസായി പറഞ്ഞു...
അരുൺ നിഷയ്ക്ക് നേരെ കൈവീശി..
"ഒരൊറ്റ വീക് തന്നാലുണ്ടല്ലോ ".....പേടിപ്പിച്ചുകളഞ്ഞല്ലോ
അവളാ കയ്യെക്കേറിപിടിച്ചൊരുമ്മ വച്ചു കൊടുത്തു....
....അല്ല.. പിന്നെ..... നിക്ക് ശരിക്കും വിശന്നിട്ടാന്നെ.....
വിവേക് :.." പോട്ടെടാ.,,,
പ്രിയ :" ങ്ങള് കണ്ടിക്കാ, കണ്ടിക്കാ....ങ്ങള് കണ്ടിക്ക... കോഴിക്കോട്ടെ പെണ്ണിങ്ങളെ കണ്ടിക്കാ....
ആതിയും നിഷയും ഏറ്റു പാടി....
ഇവളുമാരെകൊണ്ട് തോറ്റു..... പുരുഷപ്രജകൾ തലയിൽ വച്ചു...
പിന്നെ അടുത്തുള്ള ഹോട്ടലിൽ കയറി, അവർക്കു ഇഷ്ടപെട്ട ഭക്ഷണം വാങ്ങിച്ചു കൊടുത്തു..
പിന്നെയും യാത്ര തുടർന്ന്...
വൈകിട്ടായപ്പോൾ അവർ മൂന്നാറിൽ എത്തിച്ചേർന്നു... മൂന്നു കപ്പിൾസും അവർക്കു ബുക്ക് ചെയ്ത റൂമുകളിലേക്ക് പോയി...
സമയം മൂന്നു മണിയായേയുള്ളൂ....
അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു ഒന്ന് പോകാമെന്നു തീരുമാനിച്ചിരുന്നു... അതനുസരിച്ചു എല്ലാവരും വേഗം ഫ്രഷ് ആയി വന്നു.... ലഞ്ച് വരുന്ന വഴി കഴിച്ചതിനാൽ ക്ഷീണവും വിശപ്പും ആർക്കും തോന്നിയില്ല...
റിസോർട്ടിന്റെ പുറകു വശത്തെ നല്ല വ്യൂ ആയിരുന്നു.... കണ്ണെത്താദൂരത്തായി പരന്നു കിടക്കുന്ന തേയിലത്തോട്ടവും അതിനിടയിൽ ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും മനോഹരദൃശ്യങ്ങളായിരുന്നു.....
നവംബർ മാസമായതിനാൽ ചെറിയ തണുപ്പും ഉണ്ടായിരുന്നു,,,
ദൂരത്തെവിടെലും പോയി വരാൻ ലേറ്റ് ആകുമെന്നതിനാൽ ഫ്രഡി പറഞ്ഞു..
....നമുക്ക് ഇവിടൊക്കെ ഒന്നു നടന്നിട്ട് വരാം...... നല്ല തണുപ്പാകുന്നതിനു മുമ്പ് തിരിച്ചു കേറാം....
പ്രിയ ഫ്രഡിയുടെ കയ്യേൽ തൂങ്ങി നടന്നു തുടങ്ങി.. അങ്ങനെ ഓരോരുത്തരും അവരവരുടെ പതിയുമായി നടന്നു...
തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഗ്രൂപ്പ് സെൽഫിയും, കപിൾ ഫോട്ടോസും എടുത്തും,, ചെറിയ പാറക്കൂട്ടങ്ങളുടെ മേലെ കേറിയിറങ്ങിയും അവർ നേരം പോക്കി...
കുറച്ചു കഴിഞ്ഞു തണുപ്പിന്റെ വ്യാപ്തി കൂടിയപ്പോൾ പ്രിയ പറഞ്ഞു
" നമുക്ക് തിരിച്ചു പോകാം.... തണുത്തിട്ടു ബ്വായ്യേ....
ആതിയും നിഷയും
....ഞങ്ങക്കും തണുക്കുന്നേ.... തിരിച്ചു പോകാമെ....
വിവേക് : "നിങ്ങൾക്കെല്ലാം കോറസ് പാടിയെ ശീലമുള്ളോ???
അവനു മറുപടിയായി മൂന്നും നല്ല വെളുക്കെ ചിരിച്ചു കൊടുത്തു...
തിരിച്ചു റിസോർട്ടിൽ ചെന്ന്,, ഡൈനിങ്ങ് ഏരിയയിൽ കുറച്ചു നേരമിരുന്നു ചൂട് ചായയും കുടിച്ചു, ലൈറ്റ് ആയ ഡിന്നറും കഴിച്ചവർ അവരവരുടെ റൂമിലേക്ക് പോയി...
റൂമിൽ ചെന്നയുടനെ ഫ്രഡി ബെഡിലേക്ക് വീണു....
.....നല്ല ക്ഷീണം,,,, ഞാനൊന്നു കിടക്കട്ടെ പൊന്നു....
ഹ്മ്മ്.... പ്രിയ മൂളി....
ഫ്രഡി നല്ല കട്ടിയുള്ള ബ്ലാങ്കെറ്റ് തലവഴി മൂടി കിടന്നു....
പ്രിയ കുറച്ചു നേരം ടീവി കണ്ടു...ഉറക്കം വരുന്നില്ല... ബോറടിച്ചപ്പോൾ മെല്ലെ,,, റൂമിന്റെ ഡോർ സ്ലൈഡ് ചെയ്തു ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു...
അമ്മേ.... എന്തൊരു തണുപ്പ്....
അവൾ ജാക്കറ്റിന്റെ കൈ വലിച്ചു നീട്ടി, കഴുത്തിൽ കിടന്ന വൂളൻ ഷാൾ എടുത്തു തലയിലുടെയിട്ടു....
ദൂരേക്ക് നോക്കിയപ്പോൾ ആ മനോഹരകാഴ്ച കണ്ടവൾ പുളകം കൊണ്ടു....
വൗ.... സൂപ്പർ....
തേയിലത്തോട്ടത്തെ പ്രകാശപൂരിതമാക്കി മിന്നാമിനുങ് വെട്ടം....
അലങ്കാരദീപങ്ങളെ വെല്ലുന്ന വിധം.....
അവൾക്കത് കണ്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി... മിന്നാമിനുങ്ങിനെ കയ്യിലേന്താൻ തോന്നി...
....ഈ മണ്ടൂസിനു ഉറങ്ങാൻ കണ്ട സമയം....
ഇത്ര മനോഹരമായൊരു കാര്യം വേറെയുണ്ടോ...
അവളെങ്ങനെ നിൽക്കുമ്പോൾ,,,,, പുറകിലൂടെ ഒരു കയ്യ് അവളുടെ ഇടുപ്പിലൂടെ വന്നവളെ ഇറുക്കി പിടിച്ചു... അവൾ പുഞ്ചിരിച്ചു..
....എന്തെ... ഉറക്കം മതിയാക്കിയോ....
ഏയ്... നീയിങ്ങനെ നിക്കുമ്പോഴോ....
അവനവളുടെ പുറംകഴുത്തിൽ മുഖമമർത്തി ഇക്കിളിയാക്കി...
അവൾ കയ്യെത്തി അവന്റെ മുഖം നേരെയാക്കി ദൂരേക്ക് കൈ ചൂണ്ടി...
അങ്ങോട്ട് നോക്കിയ ഫ്രഡിക്കും ആ കാഴ്ച്ച കണ്ടപ്പോൾ മനസ്സിൽ സന്തോഷം തോന്നി...
അവന്റെ കയ്യിലിരുന്ന ബ്ലാങ്കറ്റ് അവൾക്കും കൂടി പുതപ്പിച്ചു പുറകിൽ നിന്നും കെട്ടിപിടിച്ചു നിന്നു....
അവനവളെ ഇക്കിളിയിട്ടു കളിപ്പിച്ചു കൊണ്ടിരുന്നു... പതിയെ വികാരങ്ങൾക്ക് തിരി കൊളുത്തി....
അവൾ തിരിഞ്ഞു അവനഭിമുഖമായി നിന്നു...
ആ വെള്ളാരംകണ്ണുകളിലേക്കുറ്റു നോക്കി....
ആ കണ്ണുകൾ തന്നെ ആഴങ്ങളിലേക്ക് ഒരു ചുഴിയിലെന്ന വണ്ണം വലിച്ചോണ്ടു പോകുന്നപോലെയവൾക്കു തോന്നിപോയി....
മന്ദമാരുതൻ അവരെ തഴുകി പുണർന്നു....
പിന്നെ അവിടൊരു മത്സരമായിരുന്നു ആരാരെ കൂടുതൽ സ്നേഹിക്കുന്നുവെന്ന്....
പരസ്പരം വികാരങ്ങൾക്ക് തിരി കൊടുത്തും വികാരം കൊണ്ടും ആ ഇരുമെയ്യ് ഒന്നായി...
വികാരങ്ങളുടെ വേലിയേറ്റത്തിനൊടുവിൽ അവരിരുവരും ഇരുവർക്കും സ്വന്തമായി....
ആ രാത്രിയോടെ ആ വസന്തമിഥുനങ്ങൾ തങ്ങളുടെ സന്തോഷപൂർവ്വമായ ദാമ്പത്യത്തിനു തുടക്കം കുറിച്ചു...
തന്നെ ചുറ്റിവരിഞ്ഞിരുന്ന കൈകള്കുള്ളിൽ അവന്റെ നെഞ്ചോരം ചേർന്ന് കിടക്കുമ്പോൾ താനാഗ്രഹിച്ച സ്നേഹവും, കരുതലും സുരക്ഷയും പ്രിയ അനുഭവിച്ചറിഞ്ഞു.....
എന്നും ഈ കരങ്ങൾ ഇങ്ങനെ തന്നെ ചുറ്റി വരിഞ്ഞു തന്നെയിരിക്കാനായ് അവൾ ആഗ്രഹിച്ചു... പ്രാർത്ഥിച്ചു....
*************
മുന്നാറിലെ പ്രകൃതി ഭംഗി മതിവരുവോളം ആസ്വദിച്ചു......മൂന്നു ദിവസം അവിടെ മുഴുവൻ ചുറ്റിയടിച്ചു, നാലാം നാൾ യുവമിഥുനങ്ങൾ അവിടെ നിന്നും നേരിട്ടു കോഴിക്കോടിന് തിരിച്ചു,,,
മാറി മാറി വണ്ടിയോടിച്ചു,,,
ഇടയ്ക്കു ഫുഡ് കഴിക്കാനൊക്കെ നിർത്തിയത് ഒക്കെ കാരണം രാത്രി എട്ടു മണി കഴിഞ്ഞാണ് വീടുകളിൽ എത്തിയത്....
രാവിലെ കാണാമെന്നു പറഞ്ഞു അവരവരുടെ വീടുകളിൽ ഇറക്കി, ഫ്രഡിയും പ്രിയയും വീട്ടിൽ ചെന്നപ്പോൾ പ്രിയയുടെ അപ്പച്ചനും അമ്മച്ചിയും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു...
പൂമുഖ വാതിൽ ചെറുതായ് ചാരിയിട്ടേ ഉള്ളൂ
പുറം തിരിഞ്ഞിരുന്ന കാരണം ഇവരകത്തേക്കു വന്നതറിഞ്ഞില്ല...
ഫ്രഡി ചുണ്ടത്തു വിരൽ വച്ചു ഉച്ചയുണ്ടാക്കരുതെന്നു പ്രിയയോട് ആക്ഷൻ കാണിച്ചു...
കുരിശു വര കഴിഞ്ഞു എണീറ്റ അപ്പനും അമ്മയും പുറകിലിരിക്കുന്ന മോളെയും മോനെയും കണ്ടു വാ പൊളിച്ചു...
അവരുടെ അമ്പരപ്പ് മാറിയില്ല..
ഇവരെപ്പോ വന്നു...
ഒന്നുമറിഞ്ഞില്ലല്ലോ...
" നിങ്ങൾ എപ്പോ എത്തി???
അവരുടെ മട്ടും ഭാവോം നിപ്പും കണ്ടു പ്രിയയും ഫ്രഡിയും പൊട്ടിച്ചിരിച്ചു...
" ഇക്കണക്കിനു കള്ളൻ കേറിയാൽ പോലും നിങ്ങളറിയില്ലല്ലോ.... ഫ്രഡി പ്രിയയെ തന്നോട് ചേർത്തി നിർത്തി...
....ന്റെ അപ്പച്ചാ... ഞങ്ങള് വന്നിട്ട് കുറച്ചു നേരമായി...
നല്ല പ്രാർത്ഥന ആയിരുന്നു.... അതുകൊണ്ട് ഞങ്ങളും പങ്കുചേർന്നു....
കുറച്ചു നേരം അവിടെ തന്നെ ഇരുന്നു.. പ്രീതിയെ വിളിച്ചു... അവളിപ്പോൾ കണ്ണൂരാണ്... ജോലിക്ക് കയറിയേക്കുന്നെ, അവിടെ ഒരു ഫാമിലി ഫ്രണ്ടിന്റെ വീട്ടിലാണ്...
നാളെ തന്നെ എത്തിയേക്കാം എന്ന് പറഞ്ഞു വച്ചു...
...മോളെ.. മോനു റൂം കാണിച്ചു കൊടുക്ക്,,, നിങ്ങള് ഫ്രഷ് ആയി വാ..
വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നേൽ എന്തേലും ഉണ്ടാക്കാമായിരുന്നു...
അമ്മക്ക് ടെൻഷൻ...
....എന്റെ അമ്മേ... ഇവിടേ എന്തുണ്ടോ... അത് മതി ഞങ്ങൾക്ക്... ഞാൻ മാത്രമല്ലെ വിടെ പുതിയത്...
( ഫ്രഡി ആദ്യമായാണ് പ്രിയയുടെ വീട്ടിൽ തങ്ങുന്നേ,, ഇതിനു മുമ്പ് പ്രിയയെ കൊണ്ടു വിടാനും, പിന്നെ എൻഗേജ്മെന്റ്നും ആണ് ഫ്രഡി വന്നിട്ടുള്ളതു )
കുളിച്ചു ഫ്രഷ് ആയിവന്നു, ഫുഡും കഴിച്ചു, വീണ്ടും നാട്ടു വർത്തമാനവും ഒക്കെ കഴിഞ്ഞു വൈകിയാണ് കിടന്നതു...
രാവിലെ എല്ലാവരും കൂടെ നാടും പരിസരവും തടാകവും എല്ലാം ചുറ്റി കണ്ടു... പലരെയും കണ്ടും കുശലം പറഞ്ഞും, നടന്നു..
.
അക്കൂട്ടത്തിൽ ടീച്ചറമ്മയെയും കണ്ടു... പ്രിയയെ കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞതു ഫ്രഡി കണ്ടു... പ്രിയയും വല്ലാതായി... പിന്നെ അതേക്കുറിച്ചു ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും മറന്നു പോയി...
ബന്ധു വീടുകളിൽ വിരുന്നിനു പോയും ആ ദിവസം കടന്നു പോയി..
പിറ്റേന്ന്, പ്രീതി എത്തിച്ചേർന്നു.. അന്ന് വൈകിട്ട് ചെന്നൈയിൽ നിന്നും നിതിനും എത്തി,,,
നിതിൻ : " എന്റെ അളിയോ,,, ഇപ്പോഴാ എനിക്ക് സമാധാനമായേ,,,, ഇതുങ്ങളെ കൊണ്ടു ഇരിക്കപ്പൊറുതി ഇല്ലാതിരുന്നപ്പൊഴാ, നിങ്ങള് രക്ഷിച്ചേ....
അല്ല, നിങ്ങള് കെട്ടിയൊമാരെ പേരാണോ വിളിക്കുന്നെ,,കൊള്ളാലോ, ഒരു ബഹുമാനവുമില്ലല്ലോ... ഇവളുമാരെ സൂക്ഷിച്ചോ,,, ഫെമിനിസ്റ്റുകളാ....
നിഷ : " ടാ, പോത്തപ്പ,, നിന്നെയിന്നു ഞാൻ....
നിതിൻ :" എങ്ങനെ ഇവളെയൊക്കെ സഹിക്കുന്നു... സമ്മതിക്കണം...
പ്രിയ : " ടാ,,, നിതിനെ... വേണ്ടാട്ടോ..
അവരവനെ ഓടിച്ചിട്ട് പിടിച്ചു, നിഷ മുതുകിനിട്ടു നല്ല ഇടിയും കൊടുത്തു...
അളിയോ,,, വിളിച്ചോണ്ട് പൊയ്ക്കോ ഈ മൂധേവിയെ....
അത് നിന്റെ അവള്....
ഫ്രഡിക്കും, വിവേകിനും, അരുണിനും അവരുടെ കളിചിരി കണ്ടു സന്തോഷമായി...
അവരും കൂടി ഒപ്പം..
( ഭർത്താക്കന്മാരെ ചേട്ടാ , ഏട്ടാ, ഇച്ചായ, അച്ചായാ എന്നൊന്നും വിളിക്കുന്നത് ഇവർക്കിഷ്ടമല്ല, അങ്ങനെ വിളിക്കുമ്പോൾ ഒരു അടുപ്പക്കുറവ് ഫീൽ ചെയ്യുന്ന പോലെയവർക്കു തോന്നി,, പേരാകുമ്പോൾ മനസ്സടുപ്പം ഇത്തിരി കൂടെ കൂടും എന്നാണിവർ പറയുന്നേ,,, കെട്ടിയാന്മാർക്കും സമ്മതം..
അല്ലാതെ ഫെമിനിസ്റ്റ്കളൊന്നും അല്ലാട്ടോ )
അവിനാശേട്ടൻ ലച്ചു ചേച്ചിടെ കൂടെ അവരുടെ വീട്ടിലാണ്, ഡെലിവറി കഴിഞ്ഞതേയുള്ളൂ,, ഒരാഴ്ച്ച മുമ്പ്,,, പെൺകുഞാണു,,...
പിറ്റേന്ന്, കപ്പിൾസ് വയനാട്ടിലേക്ക് പുറപ്പെട്ടു...
വൈത്തിരി റിസോർട്ടിൽ എല്ലാ അറേഞ്ച് മെന്റ്സും ചെയ്തിരിന്നു...
ട്രീ ഹട്ട് ആയിരുന്നു....
കാനന ഭംഗി നല്ല രീതിയിൽ ആസ്വദിച്ചു....
ഒരു ദിവസം മുഴുവൻ ചിലവിട്ടു...
ആതിയുടെ അങ്കിളിന്റെ വീട്ടിലും പോയി......
വയനാടിന്റെ പല ഭാഗങ്ങളും കറങ്ങി...
തിരിച്ചു മലയിറങ്ങി..
ഒരാഴ്ചത്തെ മലബാർ കറക്കം കഴിഞ്ഞു, അവർ ആലുവയിലേക്കു മടങ്ങി....
🚝🚝🚝🚝🚝🚝🚝🚝🚝🚝🚝🚝🚝🚝🚝🚝
ഇനി കഷ്ടിച്ച് ഒരാഴ്ചത്തെ ലീവു മാത്രം..
ദുബായിക്ക് തിരിച്ചു പോകണമെന്ന് ആലോചിച്ചപ്പോൾ ആകെ സങ്കടമായി...
ഇതിനിടയിൽ ഫ്രാങ്കോ ചെന്നൈയിലേക്ക് തിരിച്ചു പോയി,,, ഫ്രനി സ്കൂളിലും പോയി തുടങ്ങി...
പെൺകൊടികളെ ഭർത്താക്കന്മാരുടെ വീട്ടുകാർക്ക് വലിയ ഇഷ്ടമായിരുന്നു...
പ്രേത്യേകിച്ചു ഫ്രഡിയുടെ വീട്ടില്....
മമ്മിക്ക് പ്രിയ തിരിച്ചു പോകുന്നത് ഭയങ്കര വിഷമമായിരുന്നു...
പ്രിയക്ക് തിരിച്ചും അവരെ വലിയ കാര്യമായിരുന്നു....
....ന്റെ മോളെ, കണ്ണ് നിറച്ചൊന്ന് കണ്ടു കൊതി തീർന്നില്ല,,, അപ്പോഴേക്കും ലീവും തീർന്നു..
മമ്മി പരാതി പറഞ്ഞു...
....ഇനി അടുത്ത ലീവിന് വരുമ്പോൾ എവിടെയും പോകണ്ട... എന്റടുത്തു തന്നെ നിൽക്കണം കേട്ടല്ലോ മോളെ....
ഹ്മ്മ്,, ശരി മമ്മി....
പോകുന്നതിനു നാല് ദിവസം മുമ്പ്, മമ്മിയും പപ്പയും പുറത്തു പോയേക്കുവായിരുന്നു...
പ്രിയ കുളി കഴിഞ്ഞു റൂമില് നോക്കിയപ്പോൾ ഫ്രഡിയെ കണ്ടില്ല...
ഇതെവിടെപോയി.....
അവൾ താഴെ ചെന്ന് നോക്കി,,, ഹാളിലും കണ്ടില്ല....
എങ്ങോട്ട് പോയോ ആവോ....
ആ വരുമ്പോൾ വരട്ടെ..
എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു...
പുറം തിരിഞ്ഞു നിൽക്കുന്ന ഫ്രഡി....
അവൾ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചേച്ചു എത്തി നോക്കി...
"....അമ്പട,, കള്ളാ,,,, അലുവകള്ളാ.... തന്നെയിരുന്നു തിന്നുവാ അല്ലേ???
അവനവളെ വളിച്ച നോട്ടം നോക്കി...
,,,, ഞാൻ നോക്കിയപ്പോൾ,,, പൊന്നൂസ് കുളിക്കുവായിരുന്നു,,, വരുന്നതു വരെ ക്ഷമിക്കാൻ പറ്റിയില്ല..... പറ്റിപ്പോയി...
അവന്റെ പറച്ചില് കേട്ടവൾക്കു ചിരി വന്നുപോയി...
അടുക്കളയിൽ തന്നെയുള്ള കൊച്ചു ഡൈനിങ്ങ് ടേബിളിൽ അവർ രണ്ടുമിരുന്നു,,, കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു പ്രേമിച്ചു പതിയെ ഉണ്ടും ഊട്ടിയും ആ പാത്രത്തിലെ ചക്കയലുവ തീർത്തു...
പാത്രത്തിലെ സാധനം തീർന്നത് കാണാതെ,,, അവർ വീണ്ടും സ്പൂൺ ഇട്ടു തോണ്ടിക്കൊണ്ടിരുന്നു...
വെള്ളാരംകണ്ണുകളെ നോക്കി പ്രിയയും അവളുടെ കണ്ണുകളിൽ നോക്കിയവനും ഇരുന്നു....
ഇതു കണ്ടുകൊണ്ടു വന്ന പപ്പയും മമ്മിയും
...." മോനെ,,,, ഇച്ചിരുടെ അലുവ തരട്ടെ.... മമ്മി ചോദിച്ചു....
അന്നേരമാണ്,, സ്വബോധം വന്നത് രണ്ടിനും..
കള്ളത്തരം പിടിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖഭാവത്തോടെ നിന്ന മോനെയും മോളെയും കണ്ട അവർ ചിരിക്കാൻ തുടങ്ങി...
പപ്പ:"ഈ ചക്ക അലുവയുടെ ഒരു കാര്യമേ...
ഫ്രഡി : " ഒന്നും പോ പപ്പാ കളിയാക്കാതെ....
മമ്മി : "ഈ ചക്ക അലുവയല്ലേ നിങ്ങളെ തമ്മിൽ ഒന്നിപ്പിച്ചേ,,, അത് കൊണ്ടു ഇപ്രാവശ്യം ഞാൻ കുറച്ചധികം ഉണ്ടാക്കി... തിരിച്ചു പോകുമ്പോൾ മറക്കാതെ എടുത്തോണ്ട് പോണം...
ജീവിത കാലം മുഴുവൻ തിന്നാനുള്ള അലുവയുടെ റെസിപ്പി രണ്ടാളും പഠിച്ചു വച്ചോ...
എന്നിട്ട് ഉണ്ടാക്കുവോ തിന്നുകയോ ഒക്കെ ചെയ്തോ...
പ്രിയ പാളി ഫ്രഡിയെ നോക്കി,, അവൻ ചുമ്മാ എന്ന് ചുണ്ടനക്കി കാണിച്ചിട്ട്, ഉമ്മ കൊടുക്കുന്ന ആക്ഷൻ കാണിച്ചു കൊണ്ടിരുന്നു...
അവന്റെ കോപ്രായങ്ങൾ കണ്ടു മമ്മിയും, പപ്പയും അവിടുന്ന് വലിഞ്ഞു..
പ്രിയ :" എന്തോന്നാ ഫ്രഡി ഇതു,,, ഒരു ലൈസൻസും ഇല്ലാലോ..
ഫ്രഡി : " ഇതൊക്ക കാണിക്കാൻ എന്തിനാ ഇപ്പൊ ലൈസൻസ്,,, മാത്രവുമല്ല ഞാൻ എന്റെ പേരിലാക്കിയിട്ടല്ലേ ഈ സാഹസമൊക്കെ കാണിക്കുന്നത്...
പ്രിയ : ""ഒന്നു പോക്കേ,, എന്റെ ഫ്രഡി...
ഫ്രഡി : " ഒന്നു റൊമാന്റിക്കാനും സമ്മതിക്കൂല ഈ മൂരാച്ചി...
മൂരാച്ചി നിങ്ങടെ പെണ്ണുംപിള്ള....
പറഞ്ഞു കഴിഞ്ഞാ അവൾ പറഞ്ഞതിലെ പിശക് മനസിലായെ...
രണ്ടും കൂടെ ചിരിച്ചു കുത്തി മറിഞ്ഞു...
അവനാകട്ടെ ഓരോന്ന് പറഞ്ഞും കളിയാക്കിയും അവളെ എരിവ് കേറ്റി കൊണ്ടിരുന്നു, അവളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ...
അങ്ങനെ പോകണ്ട ദിവസമായി, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഇക്കുറി പോകുന്നത്,,
തലേദിവസം തന്നെ പ്രിയയുടെയും നിഷയുടെയും ആതിയുടെയും മാതാപിതാക്കൾ എത്തിയിരുന്നു മക്കളെ യാത്ര അയക്കാൻ...
ആരും എയർപോർട്ടിലേക്ക് വരണ്ടായെന്നു മക്കളും മരുമക്കളും പറഞ്ഞു, കാരണം ഈ പെണ്ണുങ്ങളും മാതാപിതാക്കളും കൂടെ കരഞ്ഞു ഒരു സീനാക്കും എന്ന് പറഞ്ഞു തന്നെ,,, അത് കൊണ്ടു വീട്ടിൽ നിന്നുമിറങ്ങുന്നതിനു മുമ്പ് കുറെയേറെ നീണ്ട കരച്ചിൽ രംഗം മാറ്റാനായി അരുൺ കയ്യിലുള്ള കോമഡികൾ എടുത്തു കാച്ചി....
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ, പ്രിയ തന്റെ പ്രിയതമന്റെ തോളോട് ഒട്ടിചാരി കിടന്നു,, അവളോർത്തു
...ഇങ്ങോട്ട് വരുമ്പോൾ,, തങ്ങൾ വെറും കാമുകികാമുകൻമാരായിരുന്നു... ഇപ്പോൾ തന്റെ എല്ലാമെല്ലാമായ തന്റെ പാതിയാണിവൻ...
ഓരോന്ന് ഓർത്തു അവന്റെ തോളിൽ ചാരിക്കിടന്നവൾ ഉറങ്ങിപ്പോയി.... ഫ്രഡി അവളെ ഒരു കൈ കൊണ്ടു തലയിൽ തഴുകി കൊണ്ടിരുന്നു....
ആതിയും വിവേകും,, ഒത്തിരി മച്ചുവെർഡ് ആയപോലെ അധികം ചിലക്കാതെ കണ്ണുകളുടെ ഭാഷയിൽ സംസാരിച്ചു.. ...
അരുണും നിഷയും കൊച്ചുപിള്ളേരെ പോലെ അടിപിടി കൂടി സ്നേഹിച്ചു...
ദുബായിൽ തിരിച്ചു ചെന്നപ്പോൾ പ്രിയയെയും, നിഷയും ആതിയും അവരുടെ ഹോസ്റ്റലിലേക്ക് കൊണ്ടു വിട്ടു,, ഫ്രഡിയൊക്കെ അവരുടെ ഫ്ളാറ്റിലേക്കും പോയി...
പോകുന്നതിനു മുമ്പ് ഒരു ത്രീ ബെഡ്റൂം ഫ്ലാറ്റിനു അറേഞ്ച് ചെയ്തിരുന്നു,, വരുമ്പോഴേക്കും റെഡിയാകുമെന്നു പറഞ്ഞിരുന്നത് ശരിയായില്ല..
ഇനി ഒരാഴ്ച സമയമെടുക്കും,,, മാര്യേജ് സർട്ടിഫിക്കറ്റ് ഒക്കെ വേണമായിരുന്നു...
തങ്ങളുടെ പങ്കാളികളെ പിരിഞ്ഞിരിക്കുന്നത് ആലോചിച്ചപ്പോൾ ഇരുകൂട്ടർക്കും സങ്കടമായി...
പുതിയ പ്രൊജക്റ്റ് സ്വന്തം ബിസിനസിന്റെ ലൗഞ്ചിങ് ഉടനെ ഉണ്ടാകും, അതിനു മുമ്പ് വീട് റെഡിയാക്കണം..
പ്രിയക്കും, നിഷക്കും, ആതിക്കും ഒരു ദിവസത്തെ ലീവു കൂടിയുണ്ട്.. വന്നു ഒന്നു അഡ്ജസ്റ്റ് ചെയ്യാനായി ഒരു ദിവസം മുമ്പ് വന്നതാണവർ....
പ്രിയയും, നിഷയും, ആതിയും വേഗം ഫ്രഷ് ആയി വന്നു, അതുപോലെ തന്നെ ആൺപ്രജകളും... പിന്നെ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും ഫോൺ വിളിച്ചും കൊണ്ടിരിന്നു...
പ്രിയയും ആതിയും നിഷയും സംസാരിച്ചു സംസാരിച്ചു ഉറങ്ങിപ്പോയി... അവർ പരസ്പരം കെട്ടിപിടിച്ചു പണ്ടത്തെ പോലെ തന്നെ കിടന്നു...
ഫ്രഡിക്കാകട്ടെ ഉറക്കം വന്നേയില്ല,,, ഇത്രയും ദിവസം തന്റെ ചൂട് പറ്റിയും തനിക്കു ചൂട് പകർന്നും പ്രിയയുണ്ടായിരുന്നു,,, ഇനിയി ഒരാഴ്ച ഈ തലയണ തന്നെ ശരണം... അവനാ തലയിണ കെട്ടിപിടിച്ചു കിടന്നുറങ്ങി...
അടുത്ത ദിവസം കണ്ടപ്പോൾ മൂന്നു കപ്പിൾസും പരസ്പരം പുണർന്നു... സങ്കടം പറഞ്ഞു തീർത്തു....
💮🌹💮🌹💮🌹💮🌹💮🌹💮🌹💮🌹💮🌹
വീണ്ടും ഡ്യൂട്ടിക്ക് പോയിത്തുടങ്ങി... പതിവുകൾ തുടർന്നു...
ഇതിനിടയിൽ ത്രീ ബെഡ്റൂം വില്ലയിലേക്കു മാറി...
ആറു പേരും കൂടുമ്പോൾ അലമ്പും, ബഹളവും, പാട്ടും മേളവും അങ്ങനെ ആഘോഷമായിരുന്നു...
പ്രിയ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങുമ്പോൾ അവരാരും ശല്യപെടുത്തിയില്ല...
ഒന്നിച്ചു കുക്കിംഗ്, ഷോപ്പിങ്, മറ്റും ചെയ്തു ആ യുവമിഥുനങ്ങൾ പല സ്ഥലങ്ങളിൽ കറങ്ങാൻ പോയും മധുവിധു ആഘോഷം തുടർന്നു....
ഇതിനിടയിൽ അവരുടെ സെൽഫ് ബിസിനസ്സിന്റെ ലൗഞ്ചിങ് ഉണ്ടായിരുന്നു...
പ്രിയയും കൂട്ടുകാരും തമ്മിലുള്ള സൗഹൃദവും, ഫ്രഡിയും കൂട്ടുകാരും തമ്മിലുള്ള സൗഹൃദവു അതിന്റെതായ രീതിയിൽ കാണുവാനും ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകാനും ഇരു കൂട്ടരും പ്രേത്യേകം ശ്രദ്ധിച്ചിരുന്നു....
ഫ്രഡിയുടെ മമ്മി എന്നും വിളിക്കാറുണ്ട്... ഫ്രാങ്കോയും ഫ്രനിയും ചേച്ചിയമ്മേന്നും, ചേച്ചിപെണ്ണെന്നുന്നുമൊക്കെ പ്രിയയെ വിളിക്കും...
ആഴ്ചകൾ, മാസങ്ങൾ കടന്നു പോയി...
ഓരോ മാസത്തെ ഇടവേളയിൽ ആദ്യം ആതിയും പിന്നെ നിഷയും ഗർഭിണികളായി...
അവരെ എല്ലാരീതിയിലും പരിചരിച്ചും പരിഗണിച്ചും ഭർത്താക്കന്മാരും, ഫ്രഡിയും പ്രിയയും കൂടെ നിന്നു...
എല്ലാവരും പുതിയ ജനറേഷനെ വരവേൽക്കാൻ കാത്തിരുന്നു... വീട്ടുകാർക്കെല്ലാം വലിയ സന്തോഷമായിരുന്നു.....
ഒന്നിച്ചു വിവാഹം കഴിഞ്ഞവരുടെ കുഞ്ഞുങ്ങളെ ഒന്നിച്ചു കാണാൻ എല്ലാവരും തിടുക്കം കൂട്ടി....
ബാക്കി വായിക്കൂ... Click Here
രചന : ആശ...
ലൈക്ക് ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ....