ദിവസങ്ങളും, ആഴ്ചകളും കടന്നു പോയി..
ഇതിനിടയിൽ പ്രിയയോട് ആതിയും നിഷയും അരുണിന്റേയും വിവേകിന്റെയും കാര്യങ്ങൾ പറഞ്ഞു,, അവൾക്കു സന്തോഷമായി...
സമയമാകുമ്പോൾ വീട്ടിൽ പറയാനും ഉപദേശിച്ചു...
ഇടയ്ക്കു ഒരു നാൾ അവൾ ആ വെള്ളാരംകണ്ണുകളെ സ്വപ്നം കണ്ടു...
ഡ്യൂട്ടികൾ പലതു കഴിഞ്ഞു....
ഫ്രഡിയും പ്രിയയും തമ്മിൽ കണ്ടതേയില്ല..
ഒരു ദിവസം നിഷയും ആതിയും പ്രിയയോട് പറഞ്ഞു.
" ഡാ നമുക്ക് പുറത്തൊന്നു പോകാം,,, കുറച്ചു സാധനം വാങ്ങിക്കണം...
അവർ റെഡിയായി പുറത്തേക്കു പോയി,,,
ഇക്കുറി ദെയ്റ സെന്ററിൽ ആണ് കയറിയത്...
അല്ലറ ചില്ലറ ഷോപ്പിംഗ് കഴിഞ്ഞപ്പോൾ നിഷയ്ക്ക് വിശക്കുന്നെന്നു പറഞ്ഞതുകൊണ്ട് റെസ്റ്റാറന്റിലേക്കു പോയി...
ഒരു ടേബിളിൽ പോയിരുന്നു, ഫുഡ് ഓർഡർ കൊടുത്തിട്ടു വെയിറ്റ് ചെയ്തു, ഇതിനിടെ നിഷ അരുണിന് മെസ്സേജ ചെയ്തു...
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ, ആതി പറഞ്ഞു
....ഞാൻ വാഷ്റൂമിൽ പോയിവരാം...
നിഷ : " ഫുഡ് ആയോന്ന് നോക്കട്ടെ "..
അവൾ എണീറ്റുപോയുടനെ തിരിച്ചു വന്നു..
" പ്രിയേ,,, ഡാ,, ആയിട്ടില്ല.. ഇന്നാ ടോക്കൺ,, വിളിക്കുന്നൊന്നു നോക്കിക്കോ.. ഞാനുടെ വാഷ്റൂമിൽ പോയിട്ട് വരാം...
പ്രിയ തലയാട്ടി...
പിന്നെ കുനിഞ്ഞിരുന്നു മൊബൈലും നോക്കി, ഇടയ്ക്കു ഫുഡ് ആയോ എന്നും നോക്കിയിരുന്നു...
" ഹലോ "....
മുഴക്കമുള്ള ആ സ്വരം... അവൾ ചാടിയെഴുന്നേറ്റു..
മുന്നോട്ടു നോക്കിയവൾ ഒന്നു ഞെട്ടി...
തന്റെ നുണകുഴിക്കാരൻ, ആ വെള്ളാരംകണ്ണുകൾ...
" ഫ്രഡി.... അവളറിയാതെ ഉരുവിട്ട്...
അപ്പൊ അതാണോ ഇതു, ഇതാണോ അതു...
ഒന്നും മനസിലാവുന്നില്ലല്ലോ... ആകെ കൺഫ്യൂഷൻ ആയല്ലോ കർത്താവെ...
" ഞാനുടെ ഇവിടിരുന്നോട്ടെ.... വീണ്ടും ആ സ്വരം...
അവളാ കണ്ണുകളിലേക്കു തന്നെ നോക്കി,, ഏതോ മായാവലയത്തിൽ അകപെട്ടപോലെ,,,
കണ്ണുകളുടെ കാന്തശക്തിയിൽ വലിയുന്നപോലെ അവളെങ്ങനെ നിന്നു...
" ഹലോ... ഫ്രഡി അവളുടെ കണ്ണിന്റെ അടുത്ത് ഞൊടുക്കി വിളിച്ചു...
അവൾ ഒന്നു ഞെട്ടി... ബോധത്തിലേക്ക് വന്നു...
" ഇരിക്കടോ...
മ്മ്... അവളിരുന്നു..
" ഫോണിൽ കൂടി വലിയ രോഷമായിരുന്നല്ലോ,,, ഇപ്പോ ദേഷ്യമൊക്കെ പോയോ "...
എന്നാലും ഈ ജാഡക്കാരൻ തന്നെയായിരുന്നോ ആ റോങ്ങ് നമ്പറുകാരൻ...
എല്ലാരും കൂടി എന്നെ പറ്റിച്ചു... അവളാലോചിച്ചു....
എന്റെ ചങ്കുകള് പോലും....
" ആലോചന കഴിഞ്ഞോ "......
ഹ്മ്മ്..... അവൾക്കൊന്നും ആ കണ്ണുകളിൽ നോക്കി പറയാൻ സാധിക്കുന്നില്ല.. ശേ..
പ്രിയേ.... അവൻ ആർദ്രമായി വിളിച്ചു...
അവനും അവളെ തന്നെ നോക്കിയിരുന്നു..
ഹ്മ്മ്,,,,
ഫ്രഡി : "നമ്മൾ തമ്മിൽ ചക്ക അലുവയുടെ പേരിലല്ലേ ഉടക്കിയത്,,, അപ്പൊ അതുതന്നെ കഴിച്ചു,,, സന്ധിസംഭാഷണം തുടങ്ങാം അല്ലേ...
ഇന്നാ കഴിച്ചോ...
അവൻ കുസൃതി ചിരിയോടു പറഞ്ഞു...
അവൻ കൊണ്ടു വന്ന ചെറിയ പേപ്പർ ബാഗിൽ നിന്നും അലുവയുടെ ബോക്സ് തുറന്നു അവളുടെ മുമ്പിൽ വച്ചു...
പ്രിയക്ക് അതു കണ്ടു കൊതിയേറി... പക്ഷെ
അവൾ സ്വയം പറഞ്ഞു..
കണ്ട്രോൾ പ്രിയ, കണ്ട്രോൾ....
ഹൂം... എന്തിനാ കണ്ട്രോൾ ചെയ്യുന്നേ... ഞാൻ തനിക്കു കഴിക്കാനായിട്ടു തന്നാ കൊണ്ടു വന്നേ...
പ്രിയ പിന്നൊന്നും ചിന്തിച്ചില്ല,,, മുഴുവൻ എടുത്തു കഴിച്ചു..
ഇതെല്ലാം കണ്ടുകൊണ്ട് നാലു പേർ മാറി നിന്നു ചിരിക്കുന്നുണ്ട്....
കഴിച്ചു കഴിഞ്ഞവൾക്കു ആകെ ഒരു ചമ്മലോ ജാള്യതയോ തോന്നി...
" വിഷമിക്കണ്ടടൊ ഞാനാരോടും പറയില്ല...
പിന്നെ അന്ന് മുതൽ സംഭവിച്ച കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു..
അവൾക്കു എല്ലാം മനസിലായി
സോറി ഫ്രഡി.......
ഫ്രഡിയും തിരിച്ചു സോറി പറഞ്ഞു...
ഫ്രെണ്ട്സ്... അവൻ കൈ കാണിച്ചു... അവളും ആ കൈയിൽ അടിച്ചിട്ട് പറഞ്ഞു,,, ഫ്രെണ്ട്സ്...
അരുൺ : " അപ്പൊ സന്ധി സംഭാഷണം സമാധാനമായി പിരിഞ്ഞ സ്ഥിതിക്ക് ഇന്നു നിങ്ങടെ വക ട്രീറ്റ്... എന്തെ...
ആയിക്കോട്ടെ,,,,
അങ്ങനെ സന്തോഷത്തോടെ അവർ അവിടുന്ന് പിരിഞ്ഞു...
അരുൺ ഫ്രഡിയോടു ചോദിച്ചു..
നീ എന്താ പ്രൊപ്പോസ് ചെയ്യാഞ്ഞ??
അതു ചാടിക്കയറി ചെയ്യണ്ട ഒന്നല്ലല്ലോ അതു,,,
അതിനു സമയമാകുമ്പോൾ ചെയ്യാം...
പിറ്റേന്ന് ഫ്രഡി മമ്മിയെ വിളിച്ചനേരം പ്രിയയെ കണ്ട കാര്യം പറഞ്ഞു....
മമ്മി : " എനിക്കെന്റെ മോളേ കാണാൻ കൊതിയാവുന്നു... നീ അവളോട് ഇഷ്ടമാണെന്നു പറഞ്ഞോടാ മോനെ...
ഫ്രഡി : " ആദ്യം അവൾക്കുണ്ടായ തെറ്റിദ്ധാരണ മാറ്റണമായിരുന്നു,,, അതു വിജയിച്ചു...
ഇനി എന്റെ ഇഷ്ടം എപ്പോൾ വേണമെങ്കിലും പറയാമല്ലോ...
💢💢💢💢💢💢💢💢💢💢💢💢💢💢💢
ഫ്രഡിയും പ്രിയയും തമ്മിൽ ഫ്രണ്ട്ഷിപ് ആയിട്ട് രണ്ടു മാസമായി... പക്ഷെ ഇതുവരെ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല...
ഒരു മാസം കൂടി കഴിഞ്ഞാൽ പ്രിയയൊക്കെ വെക്കേഷന് നാട്ടിൽ പോകുവാ.. അവര് ദുബായിൽ വന്നിട്ട് ഒരു വർഷം തികയാനാകുന്നു...
ഈ രണ്ടു മാസം കൊണ്ടു പ്രിയയും ഫ്രഡിയും കൂടുതലെടുത്തു,,,, ഇരുവർക്കും പരസ്പരം ഇഷ്ടമാണ്... എന്നാലും ആരാദ്യം പറയുമെന്ന രീതിയിൽ നിന്നു...
ഇനിയും പറഞ്ഞില്ലേൽ ശരിയാകില്ല,,, എന്നു ഫ്രഡി മനസ്സിൽ ഓർത്തു...
പിറ്റേ ഫ്രൈഡേ, പള്ളി പിരിഞ്ഞു കഴിഞ്ഞു,,, കൂട്ടുകാരെല്ലാം ഒന്നിച്ചു നിൽക്കുന്ന സമയം,,,
അരുണും നിഷയും, ആതിയും വിവേകും പരിസരം മറന്നു സംസാരത്തിൽ മുഴുകിയിരുന്നു..
പ്രിയ വെള്ളാരംകണ്ണുകളിലേക്കു നോക്കി നിന്നു...
പെട്ടന്നായിരുന്നു ആ ചോദ്യം..
" ജീവിതകാലം മുഴുവനും എന്റെ കൂടെയിരുന്നു ചക്ക അലുവ കഴിക്കാൻ ഞാൻ ക്ഷണിക്കുന്നു പ്രിയേ നിന്നെ ഞാൻ "....
വരുമോ നീയെൻ കൂടെ "...
ഫ്രഡിയുടെ പ്രൊപോസൽ കേട്ടവൾക്കു ചിരി വന്നു,,, അവളവനെ തന്നെ നോക്കി നിന്നു, പിന്നെ പതിയെ.....
ഫ്രഡി നീട്ടിപ്പിടിച്ച കയ്യിലേക്ക് അവൾ അവളുടെ കൈകൾ ചേർത്തു വച്ചു....
അവനാ കയ്യിൽ ചുംബിച്ചു....
എന്തോ പ്രിയക്ക് സന്തോഷം കൊണ്ടു കണ്ണീരു വന്നു....
അവൾ ഫ്രഡിയോടു പറഞ്ഞു...
, " അവിടിരുന്നു കുറച്ചു നേരം പ്രാര്ഥിച്ചിട്ടു പോകാം ".....
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.... ഒരിക്കലും വിട്ടു കളയാതെ...
പിന്നെയും കുറെ കഴിഞ്ഞാണ് അവരെല്ലാം തിരിച്ചു താമസസ്ഥലത്തേക്ക് പോയത്...
ഇക്കുറി പ്രിയയുടെ മനസ് അസ്വസ്ഥമായിരുന്നു.... ഫ്രഡിയൊക്കെ പോയപ്പോൾ വല്ലാത്ത വിഷമം തോന്നി...
അന്ന് തുടങ്ങി സന്തോഷത്തിന്റെ നാളുകളായിരുന്നു ,,,,, എന്തിനും ഏതിനും അവർക്ക് തുണയായി പ്രിയന്മാരുണ്ടായിരുന്നു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആതിയും പ്രിയയും നിഷയും ഒരു മാസത്തെ അവധിക്കു ആദ്യമായി നാട്ടിലേക്കു തിരിച്ചു...
അവരെ എയർപോർട്ടിൽ വിട്ടു കഴിഞ്ഞപ്പോൾ രണ്ടു കൂട്ടർക്കും മനഃപ്രയാസമായിരുന്നു.
നാട്ടിൽ ചെന്നു കഴിഞ്ഞപ്പോൾ പിന്നെ ആ വിഷമം കുറച്ചു മാറി... എങ്കിലും ഇടയ്ക്കു ഫോൺ വിളികളും മെസ്സേജ് അയക്കലും തുടർന്നു...
സഹോദരങ്ങളെല്ലാം സന്നിഹിതരായിരുന്നു...
ഒരു ദിവസം പ്രിയയുടെ വീട്ടിൽ എല്ലാരും കൂടെ ഒരു വൈകുന്നേരം ഒത്തു കൂടി...
പ്രിയയുടെ അപ്പച്ചൻ, ആതിയുടെ അച്ഛൻ, നിഷയുടെ പപ്പായും, ആതിയുടെയും നിഷയുടെയും ആങ്ങളമാരും എല്ലാരുമുണ്ട്...
മമ്മിമാർ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്...
അപ്പന്മാർ അന്താരാഷ്ട്ര ചർച്ചകളിലാണ്.
നിതിനും, അവിനാഷും അവിനാഷിന്റെ ഭാര്യ ലക്ഷ്മി എന്നു വിളിക്കുന്ന ലച്ചുവും പ്രീതിയും പിന്നെ മൂവർ സംഘവും പല പല കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നു, വെറുപ്പിക്കുന്നു,,,
ഇടയ്ക്കു അന്താക്ഷരി കളിക്കുന്നു....
അങ്ങനെ ആകെ സന്തോഷത്തിന്റെ മൂഡ്...
ഇതിനിടയിൽ പ്രിയന്മാർ പലവട്ടം ഇവരെ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല... എല്ലാരുടെയും മൊബൈൽ റൂമിലായിരുന്നു...
ഭക്ഷണത്തിനു ശേഷം, എല്ലാരും കൂടി മുറ്റത്തും സിറ്റ് ഔട്ടിലുമായിരുന്നു....
...തോമാച്ചാ.... പ്രിയേടെ പപ്പാ തുടങ്ങി...
നമ്മുടെ പിള്ളേരേ ഇങ്ങനെ നിർത്തിയാൽ മതിയോ....
പോരാ പോരാ... വേഗം കെട്ടിച്ചു വിടണം...
നിഷയുടെ പപ്പാ പറഞ്ഞു...
പ്രീതിക്കു മൂവർ സംഘത്തിന്റെ കാര്യങ്ങളെല്ലാം അറിയാം... അവൾ മൂവരെയും നോക്കി,,, കയ്യും കാലും കാണിച്ചു...
പ്രിയയുടെ മമ്മി ':: "" നീയെന്താടി പെണ്ണെ നിന്നു കോക്രി കാണിക്കുന്നേ,,, എന്തായാലും ചേച്ചിടെ കഴിഞ്ഞേ ഉള്ളൂ നിന്റേതു...
പ്രീതി : "ഒന്നു പോയെമ്മ...
നിഷ : " അതെന്തിനാ പപ്പാ ഇത്ര പെട്ടന്ന്.. ഞങ്ങക്ക് കുറച്ചു നാളുടെ ഇങ്ങനെ നടക്കണം..
നിതിൻ : " അവളുടെ കുട്ടിക്കളി മാറിയിട്ടില്ല,,, ഒരു കുട്ടിയാകാൻ പ്രായമായി..
നിഷ : " നീ പോടാ മുതുക്കാ...
ഒന്നു ചിലക്കാതെ പിള്ളേരേ,,, അവിനാശേട്ടൻ പറഞ്ഞു...
എന്താ പ്രിയേടേം ആതിടേം അഭിപ്രായം???
പ്രിയ : " ഒരു വർഷം കൂടി കഴിഞ്ഞു മതി...
ആതി : " എനിക്കും...
നിഷ : ""എനിക്കും..
നിതിൻ : " ഇതിനെയൊക്കെ കെട്ടുന്നോന്മാരുടെ കഷ്ടകാലം..
അവനെ മൂന്നും കൂടി ഓടിച്ചിട്ട് പിടിക്കാനോടിച്ചു...
പിന്നെ നാലു പെണ്പടകളും കൂടി റൂമിലേക്ക് പോയി .. അന്ന് രാത്രി അവിടെ തന്നെ കിടന്നോളാമെന്നു പറഞ്ഞു... ബാക്കിയെല്ലാരും വീടുകളിലേക്ക് തിരിച്ചു പോയി..
അവർ മിസ്സ്ഡ് കാൾ കണ്ടു തിരിച്ചു വിളിച്ചു...
കുറച്ചു നേരം സംസാരിച്ച സമയത്തു ഇന്നത്തെ കുടുംബസംഗമത്തിൽ ചർച്ച ചെയ്ത തങ്ങളുടെ കല്യാണകാര്യത്തെകുറിച്ചു പറഞ്ഞു..
പ്രിയ : " ഫ്രഡി....
ഫ്രഡി :"....ഹ്മ്മ്,,, എന്താ ഒരു വ്യാകുലത???
വിഷമിക്കണ്ടടൊ,, എല്ലാം ശരിയാക്കാം... താനിങ് വന്നേ,,, ഇയാളെ കാണാൻ കൊതിയാവുന്നു....
പ്രിയ : " അയ്യടാ എന്തൊരു ഒലിപ്പീര് ആണെന്റെ റോങ്ങ് നമ്പരെ...
ഫ്രഡി : " അതു നിന്റെ......
അത്രയും പറഞ്ഞവർ പൊട്ടിച്ചിരിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫
പ്രിയയും, ആതിയും, നിഷയും തിരിച്ചെത്തി,,, അവരുടെ ഡ്യൂട്ടിയും കാര്യങ്ങളും തുടങ്ങി..
ഇതിനിടയിൽ മുറ പോലെ പ്രണയസല്ലാപങ്ങളും തുടർന്നു...
ഫ്രഡിയോ, അരുണോ, വിവേകോ ആരും തന്നെ തങ്ങളുടെ ബന്ധങ്ങൾ വഴി തെറ്റിയോ വഴിവിട്ടോ പെരുമാറാൻ ഇടയാക്കിയില്ല,, അതിനുള്ള അവസരങ്ങൾ ഏറെയുണ്ടായിട്ടും...
ഫ്രഡിയുടെ മമ്മിക്ക് പ്രിയയെ ഒരുപാട് ഇഷ്ടമായി.. ഫോൺ വിളിച്ചപ്പോൾ അവർ പറഞ്ഞു...
....മോളേ എത്രയും വേഗം ഇങ്ങു പോരെ...
മറുപടിയായി അവൾ ഒന്നു മൂളി...
എല്ലാ കാര്യങ്ങളും പ്രിയയും, നിഷയും ആതിയും അവരവരുടെ വീടുകളിൽ പറഞ്ഞു...
ചെറുക്കൻ വീട്ടുകാരോട് ആലോചനയുമായി വന്നോളാൻ ഉള്ള ഗ്രീൻ സിഗ്നൽ കിട്ടി...
പെൺകൊടിയുടെ വീടുകളിൽ പ്രൊപോസൽ ആയിട്ട് ചെന്നു,,, എല്ലാരും കൂടി ഇക്കുറി നിഷയുടെ വീട്ടിലാണ് കൂടിയത്...
വീട്ടുകാർക്ക് വലിയ സന്തോഷമായിരുന്നു...
ചെറുപ്പം മുതലുള്ള സൗഹൃദം ഇനിയിം മൂന്നു കൂട്ടർക്കും തുടരാമല്ലോ... വീട്ടുകാർ തമ്മിലും ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിതമായി....
തങ്ങളുടെ മക്കൾക്ക് നല്ല ബന്ധം കിട്ടിയതിൽ എല്ലാവർക്കും സമാധാനമായി.....
അങ്ങോട്ടുമിങ്ങോട്ടും ബന്ധുക്കൾ വീട് കാണൽ ചടങ്ങ് കഴിഞ്ഞു... വാക്കാൽ ഉറപ്പിച്ചു..
ആർക്കും എതിർപ്പുണ്ടായിരുന്നില്ല..
മക്കൾ അടുത്ത ലീവിന് വരുമ്പോൾ എൻഗേജ്മെൻറും കല്യാണവും നടത്താൻ തീരുമാനമായി....
ഇതറിഞ്ഞ കപിൾസ് നു സന്തോഷമടക്കാൻ കഴിഞ്ഞില്ല... തങ്ങളുടെ പാതിയെ വേഗം തങ്ങളോട് ചേർക്കാൻ അവരാറു പേരുടെയും ഉള്ളം വെമ്പൽ കൊണ്ടു അടുത്ത ലീവിനായി അവർ കാത്തിരിന്നു.....
കാത്തു കാത്തിരുന്ന അവധി ദിനങ്ങൾ അടുത്തു...
ഈ നാളുകൾക്കുള്ളിൽ ഇവർ തമ്മിലുള്ള സൗഹൃദം ദൃഢമായിരുന്നു....
കമിതാക്കളും തങ്ങളുടെ ബന്ധം തീവ്രതയോടും പരിശുദ്ധിയോടും കാത്തു പോന്നു......
ഒന്നിച്ചു പള്ളിയിലും ഷോപ്പിംഗിനു പോവുകയും ചെയ്തു അവർ....
എല്ലാവരും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം സ്ഥാപിച്ചെടുത്തു....
വിവാഹത്തിനും എൻഗേജ്മെന്റിനും ഉള്ള കുറെ സാധങ്ങൾ ഇവിടെ നിന്നും പർച്ചസ് ചെയ്തു,, എല്ലാവരും ഒന്നിച്ചു പോയി മേടിച്ചു,,
വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും നാട്ടിൽ പേരെന്റ്സനൊപ്പം വാങ്ങിക്കാൻ തീരുമാനിച്ചു....
മൊത്തം ഒന്നര മാസത്തെ ലീവു ഉള്ളൂ... അതിനുള്ളിൽ എല്ലാം കഴിഞ്ഞു തിരിച്ചെത്തണം...
കൂട്ടുകാരെയൊക്കെ ക്ഷണിച്ചു...
എൻഗേജ്മെന്റ് ഒരു ദിവസം തന്നെ പ്ലാൻ ചെയ്തു,,, കോഴിക്കോട് വച്ചു.
നിഷയുടെയും പ്രിയയുടെയും ഒരുമിച്ചു പള്ളിയിൽ വച്ചും,, ആതിയുടേത് അമ്പലത്തിൽ
വച്ചും, അതിനു കാരണം, വിവേകിന്റെ മുത്തശ്ശിയാണ്, ഒന്നിച്ചു സമൂഹ വിവാഹം പോലെ വക്കണ്ട,,, ആചാരപ്രകാരം നടത്തിയാൽ മതിയെന്ന്...
പ്രായമായ ആളുടെ ഒരാഗ്രഹമല്ലേ,, ആരും എതിർക്കാൻ നിന്നില്ല,, എല്ലാം ഒരു മുറ്റത്തു തന്നെയല്ലേ...
അങ്ങനെ ആയിക്കോട്ടെ,,.... പക്ഷെ ചടങ്ങുകൾ കഴിഞ്ഞു, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്ന നിബന്ധനക്കു മുത്തശ്ശി സമ്മതം മൂളി...
ഫുഡ് ഒക്കെ ആരാധനാലയങ്ങൾക്കു പൊതുവായുള്ള ഓഡിറ്റോറിയത്തിൽ വച്ചാണ്..
പെൺവീട്ടുകാർ എല്ലാം സെറ്റാക്കി..
എല്ലാവരും കൂടെ കോഴിക്കോടിനു പോയി,പ്രിയതമകളെ അവിടാക്കിയിട്ട് പിന്നെയവിടെ നിന്നും ഫ്രഡിയൊക്കെ ആലുവയിലുള്ള തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു...
🔶🔶🔶🔶🔶🔶🔶🔷🔷🔶🔷🔷🔷🔷🔷🔷
എൻഗേജ്മെന്റ് ദിവസം, പ്രിയയുടെയും, നിഷയുടെയും ആതിയുടേം ബന്ധുക്കൾ എല്ലാവരും ഒത്തു കൂടി...
ആ പ്രദേശം മുഴുവൻ വിളിയുണ്ടായിരുന്നു...
വരന്മാരും കൂട്ടരും എത്തിച്ചേർന്നു..
കസവു മുണ്ടാണ് വേഷം, സിൽക്ക് മെറ്റീരിയലിന്റെ ഡാർക്ക് ബ്ലൂ ഷർട്ടിൽ നല്ല എടുപ്പും ഭംഗിയുമുണ്ടായിരുന്നു...
വിവേകിന് ഒരു അനിയനാണ്,, ഡിസൈനർ ആണ്... അരുണിന് ഒരു ചേച്ചിയാണ്,,, വിവാഹം കഴിഞ്ഞു ട്രിവാൻത് ആണ് കുടുംബസമേതം..
എല്ലാവരും പെൺകുട്ടികളെ പരിചയപെട്ടു...
ആദ്യം ആതിയും വിവേകും മുതിർന്നവരുടെ കാൽക്കൽ തൊട്ടു വന്ദിച്ചു,, അമ്പലത്തിൽ കയറി തൊഴുതു വന്നു...
പരസ്പരം മോതിരങ്ങൾ കൈമാറി...
നിഷയുടെയും അരുണിന്റെയും പ്രിയയുടേം ഫ്രഡിടേം മനസമ്മതം പള്ളിയിൽ വച്ചും നടന്നു..
ആതിയിടെയും വിവേകിന്റെയും വിവാഹം അടുത്താഴ്ച വിവേകിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ വച്ചും, രണ്ടു ദിവസത്തിന് ശേഷം നിഷയുടെയും അരുണിന്റെയും കല്യാണം അവരുടെ പള്ളിയിൽ വച്ചും തീരുമാനിക്കപ്പെട്ടു..
ഫ്രഡിയുടെ അങ്കിളിനു വിവാഹത്തിന് കൂടാൻ വേണ്ടി അവരുടെതു പിന്നെയും രണ്ടു ദിവസം കൂടെ നീട്ടേണ്ടി വന്നു...
പിന്നെ ഫോട്ടോ ഷൂട്ട്, ഫുഡ് ഒക്കെ കഴിഞ്ഞു ചെറുക്കൻവീട്ടുകാർ പിരിയാൻ നേരം ആകെ വിഷമമായി...
നിതിൻ : " എല്ലാരും അടുത്താഴ്ച അങ്ങോട്ടേക്കല്ലേ പോകുന്നെ,, പിന്നെന്തിനാ ഇത്ര വിഷമം....
അവനവരെ കളിയാക്കി..
🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸
വിവാഹദിനം അടുക്കുംതോറും ആതിക്കും, നിഷക്കും, പ്രിയക്കും ടെൻഷൻ ആയി...
എത്രയൊക്കെ പ്രേമമാണ് അടുത്തറിയാവുന്നവരാണെങ്കിലും എന്തോ എന്നാലും, ഒരു,,, ആ ഒരു വികാരം....
വിവേകിന്റെയും ആതിയുടെയും കല്യാണമാണിന്ന്....
ആതിയാകട്ടെ ആധി മൂത്തു മൂത്തു വല്ലാതായിരിക്കുവാ...
തലേ ദിവസം വൈകിട്ടെ അവരെല്ലാം കോഴിക്കോട് നിന്നും എത്തിയിരിന്നു... പ്രിയയും, നിഷയും, ആതിയും പേരെന്റ്സും എല്ലാം നിഷയുടെ അങ്കിളിന്റെ വീട്ടിലാണ്...
ബാക്കി എല്ലാവർക്കും അടുത്തുള്ള ടൗണിൽ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു... വണ്ടി സൗകര്യവും ഏർപ്പെടുത്തിയിരുന്നു...
എല്ലാ കാര്യങ്ങളും ചെറുക്കന്മാരും, അവരുടെ കസിൻസ് ആൻഡ് ഫ്രണ്ട്സ് ആണ് അറേഞ്ച് ചെയ്യുന്നത്... എല്ലാരും കൂടെ അടിച്ചു പൊളിച്ചു ആഘോഷമാക്കാൻ തീരുമാനിച്ചു...
അതിരാവിലെ കുളിച്ചു വന്നപ്പോഴേക്കും ബുട്ടീഷ്യൻ വന്നിരുന്നു,,, അവളെ റെഡിയാക്കാൻ അവരോടൊപ്പം കൂട്ടുകാരും കൂടി... പീകോക്ക് ബ്ലു കളർ സാരിയിൽ അവൾ സുന്ദരിയായിരുന്നു...
അവർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...
പേടി കാരണം അവൾ കൂട്ടുകാരുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു...
പിന്നെ വിവേകിനടുത്തു കൊണ്ടു പോയിരുത്തി
മുഹൂർത്തസമയമായപ്പോൾ നാദസ്വരങ്ങളുടെ അകമ്പടിയോടു കൂടി വിവേക് മന്ത്രിച്ച താലിചരട് അവളുടെ കഴുത്തിൽ മൂന്നു മുറുക്കി കെട്ടി... അവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു..
വിവേക് സിന്ദൂരമെടുത്തു നെറുകയിൽ ചാർത്തി...
പരസ്പരം പൂമാല അണിയിച്ചു..
ആതിയുടെ അച്ഛൻ അവളെ അവന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു... അപ്പോഴവൾക്കു വല്ലാത്ത സങ്കടമായി...
പിന്നെ ഫോട്ടോഷൂട്ടായിരുന്നു.. വിവേക് അവളെ ചേർത്തു പിടിച്ചു... പല പല പോസുകളിൽ നിന്നു ഫോട്ടോയെടുത്തു കഴിഞ്ഞപ്പോൾ ക്ഷീണമായി...
പിന്നെ ഫുഡ് കഴിക്കാൻ പോയി... എന്തോ കഴിച്ചെന്നു വരുത്തി... ഒന്നും ഇറങ്ങുന്നില്ല...
വൈകുന്നേരം ചെറിയ രീതിയിൽ ഉള്ള ഒരു റിസെപ്ഷനെ ഉള്ളൂ... എല്ലാരുടേം കല്യാണം കഴിഞ്ഞശേഷം ഗ്രാൻഡ് ആയൊരു ഫങ്ക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്...
റിസപ്ഷൻ കഴിഞ്ഞതും ആതിയുടെ പേരെന്റ്സും ബ്രദറും മറ്റു ബന്ധുക്കൾ എല്ലാരും പോകാനായിറങ്ങി, അക്കൂട്ടത്തിൽ പ്രിയയും നിഷയും,,, അവരെല്ലാം കെട്ടിപിടിച്ചു കരച്ചിലാണ്....
വിവേകിന്റെ അമ്മയെ മകളെ ഏല്പിച്ചപ്പോൾ ആതിയുടെ അമ്മക്ക് സങ്കടം സഹിച്ചില്ല...
അപ്പോഴും നിതിൻ അവരെ കളിയാക്കി...
ആതി ആദ്യമായി അന്യസ്ഥലത്തു തനിച്ചു...അവൾക്കു പേടിയായി...
കൂട്ടുകാർ അവൾക്കു ധൈര്യം പകർന്നു...
വിവേകവളെ ചേർത്തു പിടിച്ചു.... സ്നേഹത്തോടെ നെറുകയിൽ ചുംബിച്ചു...
തന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്തി..
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
രണ്ടു ദിവസം പെട്ടന്ന് കഴിഞ്ഞു പോയി...
ഇന്നു നിഷയും അരുണും തമ്മിലുള്ള വിവാഹമാണ്....
നിഷയ്ക്ക് വലിയ ടെൻഷൻ ഒന്നുമില്ല,,, അരുൺ രാവിലെ അവളെ ഒന്ന് വിളിച്ചു...
....നിഷേ... നിനക്കു പേടിയൊന്നുമില്ലല്ലോ അല്ലെ...
എന്തിനു..... ഞാൻ കടുവയെയൊ പുലിയെയോ ഒന്നുമല്ലല്ലോ കെട്ടുന്നേ.... ഇയാളെ തന്നെ അല്ലെ... പിന്നെന്തിനാ ഒരു പേടി....
ഓ.... നിന്നോട് എന്തേലും പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ....
അവൻ ഫോൺ വച്ചു...
വിവേകും ആതിയും പ്രിയയും അരുണിന്റെയും നിഷയുടെയും കൂടെയുണ്ടായിരുന്നു.... ആതി വളരെ സന്തോഷവതിയായിരുന്നു....രണ്ടു ദിവസം കൊണ്ടവൾ പുതിയ വീടുമായി നല്ല അഡ്ജസ്റ്റ് ആയി..
ഫ്രഡി അല്പം മാറിയാണ് നിന്നത്... കണ്ണുകൾ കൊണ്ട് പ്രിയയോട് സംസാരിക്കാൻ ശ്രമിച്ചു കൊണ്ട്,,, മിലിറ്ററിയിലുള്ള അങ്കിളിനു ലീവ് പ്രശ്നം വന്നതുകൊണ്ടല,,,, ഇല്ലെങ്കിൽ പ്രിയ ഇപ്പോൾ എന്റെ സ്വന്തമായേനെ.... ഇനിയും രണ്ടു നാൾ കൂടെ കാത്തിരിക്കണമല്ലോ.... അവൻ നെടുപേർപ്പിട്ടു...
അരുൺ നിഷയുടെ കഴുത്തിൽ മിന്നു ചാർത്തി.. മന്ത്രകോടി പുതപ്പിച്ചു... പിന്നെ ഫോട്ടോ ഷൂട്ടും ഫുഡ് കഴിക്കലും ഒക്കെയായി ആകെ ബഹളമയം....
കെട്ടുകഴിഞ്ഞു അരുണിന്റെ വീട്ടിലേക്കു വലതു കാൽ വച്ചു , പുതിയ ജീവിതത്തിലേക്ക് പടി കയറി...
കൂട്ടുകാർ മംഗളാശംസകൾ നേർന്നു...
നിഷയും അരുണും മാറി മാറി ചിരിപ്പിച്ചും വെറുപ്പിച്ചും അവരുടെ നിമിഷങ്ങൾ സന്തോഷകരമാക്കി....
🍗🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎
....പ്രിയേ പ്രിയേ.... എഴുനേറ്റു വേഗം ഫ്രഷ് ആയി വായോ,,,, ഇപ്പൊ ബ്യൂട്ടീഷ്യൻ ഇങ്ങെത്തും..... അമ്മയാണ്...
പ്രിയ വേഗം എണീറ്റു ബാത്റൂമിലേക്ക് ഓടി...
ഫ്രഷ് ആയിവന്നപ്പോഴേക്കും റൂമിൽ ആതിയും, നിഷയും ബ്യൂട്ടീഷ്യൻ എല്ലാരും ഉണ്ട്...
ഓഫ്വൈറ്റ് സാരി ധരിപ്പിച്ചു , മുടി കെട്ടി ബീഡ്സ് ഒക്കെ വച്ചു,, എല്ലാം മിതമായ രീതിയിൽ, വളരെ കുറച്ചു ആഭരണം മാത്രം...
ഒരുങ്ങിയിറങ്ങിയപ്പോൾ അതിസുന്ദരിയായിരുന്നു പ്രിയ...
ഫ്രഡിയും തന്റെ ഇളംചാര നിറത്തിലുള്ള വെഡിങ് സ്യൂട്ടിൽ സുന്ദരനായിരുന്നു...
പരസ്പരം കണ്ടപ്പോൾ പുഞ്ചിരിച്ചു...
ഫ്രഡി തന്റെ കഴുത്തിൽ ആശിർവദിച്ച മിന്നു കെട്ടിയപ്പോൾ പ്രിയ മൗനമായി പ്രാർത്ഥിച്ചു ദൈവത്തോട് നന്ദി പറഞ്ഞു...
ഫുഡും, ഫോട്ടോഷൂട് ഒക്കെ കഴിഞ്ഞു ക്ഷീണമായി..
ഫ്രഡിയുടെ മമ്മി കുരിശു വരച്ചു, രണ്ടു പേരെയും കൊന്തയിട്ടു സ്വീകരിച്ചു... കയ്യിൽ നിലവിളക്കുമായി ആ തറവാട്ടിലേക്കു വലതു കാൽ വച്ചു കയറി...
മധുരം വിളംബലും എല്ലാം കഴിഞ്ഞു, പ്രിയയുടെ അമ്മ അവളെ ഫ്രഡിയുടെ മമ്മിയുടെ കൈയിൽ ഏൽപ്പിച്ചു,,,, പിന്നെ കെട്ടിപിടുത്തവും, കരച്ചിലുമായിരുന്നു.... എല്ലാവരും തിരികെ നിഷയുടെ അങ്കിളിന്റെ വീട്ടിലേക്കു പോയി...
വൈകിട്ട് ഗ്രാൻഡ് റിസപ്ഷൻ ഉണ്ട്,, മൂന്നു കൂട്ടരുടെയും ഒന്നിച്ചു,,, ആ നാട് മുഴുവൻ അത് കൂടാൻ വരും ..
എല്ലാരും പോയിക്കഴിഞ്ഞപ്പോൾ മമ്മി പറഞ്ഞതനുസരിച്ചു
ഫ്രേനി, ഫ്രഡിയുടെ ഇളയ സഹോദരൻ (പ്ലസ്ടു വിനു പഠിക്കുന്നു ) അവളെ ഫ്രഡിയുടെ റൂമിലേക്ക് കൊണ്ടു പോയി...
.....ചേച്ചി, കുളിച്ചു ഫ്രഷ് ആയി വാ....
അങ്ങനെ പറഞ്ഞവൻ താഴേക്കു പോയി...
അവൾ റൂമാകെ ഒന്ന് നോക്കി,,, എല്ലാം വൃത്തിയായി വച്ചേക്കുന്നു,, അത്യാവശ്യം വലുപ്പമുള്ള മുറിയാണ്.... ഫോട്ടോഷൂട്ടിനു വേണ്ടി മജെന്ത കളറിലുള്ള മന്ത്രകോടി സാരിയായിരുന്നു ഉടുത്തിരുന്നേ...
എല്ലാം ഊറിപറിച്ചു കളയാൻ തോന്നുന്നു...
കുളിച്ചു ഫ്രഷ് ആവാനുള്ള ടൈം ഉള്ളൂ.. അപ്പോഴേക്കും റിസപ്ഷനു സമയമാകും...
അവൾ വേഗം കുളിച്ചു റെഡിയായി...മെറൂൺ കളറിലുള്ള ലാച്ച ഇട്ടു റെഡി ആയപ്പോഴാണ് ഫ്രഡി റൂമിലേക്ക് വന്നത്.... അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു... പെട്ടന്ന് അവളെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു... എന്നിട്ട് ഒരു കള്ളചിരിയോടെ ബാത്റൂമിലേക്ക് കയറുന്നതിനിടയിൽ
...ഇപ്പൊ ഇത്രയും..... ബാക്കി രാത്രിക്കു....
ചുംബനം കിട്ടിയ കവിളിൽ പിടിച്ചോണ്ട് അവൾ
.....അത് വേണോ...
മ്മ്... വേണം... വേണം....
രണ്ടാളും ഒരുങ്ങി ഫങ്ക്ഷൻ നടക്കുന്നിടത്തേക്കു ചെന്നു...
അവിടെയപ്പോൾ അരുണും നിഷയും, വിവേകും ആദിയും എത്തിയിരുന്നു....
പിന്നെ ഒരു മൂന്നു മണിക്കൂറോളം അവിടെ ആഘോഷരാവായിരുന്നു...
ഗാനമേളയും, മറ്റു കലാപരിപാടികളുമായി ആഘോഷമായ റിസപ്ഷൻ....
കുറച്ചേറെ കഴിഞ്ഞു,,, പെൺവീട്ടുകാർ എല്ലാരും പോകാനായിറങ്ങി,,, ഇപ്പോൾ പോയാൽ രാവിലെ അവിടെയെത്തും...
അമ്മമാരും അപ്പന്മാരുമെല്ലാം തങ്ങളുടെ മക്കളെയും മരുമക്കളെയും ആശ്ലേഷിച്ചു, അനുഗ്രഹിച്ചു അവിടെ നിന്നും ഇറങ്ങി...
നിതിനും അവിനാശേട്ടനും എല്ലാം ആകെ വിഷമമായിരുന്നു തിരിച്ചു പോയപ്പോൾ...
ഫ്രഡിയുടെ കസിൻസ് എല്ലാവരും തന്നെ ആ ചുറ്റുവട്ടത്തു തന്നെയാണ്....
വന്നവരെല്ലാം തിരിച്ചു പോയപ്പോൾ,,
പ്രിയ : " എനിക്കാകെ തലവേദനിക്കുന്നു...ഫ്രഡി... ഞാൻ പൊയ്ക്കോട്ടേ...
ഫ്രഡി മമ്മിയെ വിളിച്, അവളുടെ കൂടെ വീട്ടിലേക്കു വിട്ടു..
അവൾ കൂട്ടുകാരോട് പറഞ്ഞിട്ട് വീട്ടിലേക്കു പോയി...
ഞാനങ്ങെത്തിയേക്കാം..... ഫ്രഡി പറഞ്ഞു.
മമ്മി : " മോളു പോയി ഫ്രഷ് ആയിക്കോ,,എന്നിട്ട് കിടന്നോ... അവനിപ്പോ എത്തും...
മോൾക്ക് ബാം വല്ലോം വേണോ...
നല്ല ബെസ്റ്റ് അമ്മായിഅമ്മ,,, വേറെവിടെലും ആയിരുന്നേൽ കല്യാണരാത്രി പാലും പഴോം ഒക്കെ തന്നു വിട്ടു,,,, രംഗം വഷളക്കിയേനെ...
നല്ല മമ്മി.... ഉമ്മ,,,,
അവൾ ചിരിച്ചോണ്ട് മമ്മിയെ കെട്ടിപിടിച്ചു..
ഉം ഉം.... എന്നും ഇത് പതിവാക്കണ്ട കേട്ടോ... അവനെന്നെ പൊരിക്കും...
അവൾ ചമ്മിയ ചിരി പാസ്സാക്കി സ്കൂട്ടായി...
അവൾ പോയി കയ്യും, മുഖവുമൊക്കെ കഴുകി ഫ്രഷ് ആയി,,, അമ്മയൊക്കെ എവിടെത്തി എന്നൊക്ക ഫോൺ ചെയ്തു...
അവൾ പുറം തിരിഞ്ഞു നിൽക്കുവായിരുന്നു..
പെട്ടെന്ന് പുറകിൽ നിന്നും അവളെ ഇറുക്കിപുണർന്നു ഫ്രഡി...
അവൾ തിരിഞ്ഞു അവനഭിമുഖമായി നിന്നു...
....തലവേദന മാറിയോ.... ഇല്ലെങ്കിൽ ഞാൻ മാറ്റിത്തരാം....
ഹോ... എന്തൊരു നാറ്റം... അവൾ മൂക്കിന്റെ അടുത്ത് കയ്യാട്ടി കൊണ്ടു പറഞ്ഞു....
ഡാ, അത് പിന്നെ,,,, ഫ്രെണ്ട്സും കസിൻസും നിർബന്ധിപ്പിച്ചപ്പോൾ ഇച്ചിരി.... ഒരിച്ചിരി...
അവൻ വളിച്ച ചിരി ചിരിച്ചു....
ഹൂം.... കൂടുതലൊന്നും പറയണ്ട... പോയി വായും മുഖവുമൊക്കെ കഴുകി, വേഗം കിടന്നുറങ്ങാൻ നോക്ക്....
അവൻ തിരിച്ചിറങ്ങി വന്നപ്പോൾ അവൾ കിടക്കാനായി ഒരുങ്ങുന്നു....
അവൻ പതിയെ അവളെ അവനു നേർക്കായി തിരിച്ചു നിർത്തി... എന്നിട്ടവളുടെ മുഖം അവന്റെ കൈകളിൽ കോരിയെടുത്തു,,,കാത്തുകാത്തിരുന്ന ദിനം,, തന്റെ സ്വന്തം... കുറച്ചു നേരം അവളുടെ മുഖത്തേക്കു നോക്കി നിന്നു, പിന്നെ പതിയെ ചുംബിക്കാനാഞ്ഞതും.....
, " അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ... ഗുലുമാൽ.....
എന്നലറിക്കൊണ്ട് മൊബൈൽ വലിയ ഉച്ചത്തിൽ ചിലച്ചു.... രണ്ടാളും ഞെട്ടിതിരിഞ്ഞു.
.....ശേ.... ഇതാരാ... ഇങ്ങനെ..... അതും ഈ പാട്ടു.... ഈ രാത്രിയിൽ.....
ഫ്രഡി ദേഷ്യത്തോടെ മൊബൈൽ എടുത്തു...
."....നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബേർ പരിധിക്കു പുറത്തു ".....
അവൻ ഫോൺ വലിച്ചൊരേറു കട്ടിലിലേക്ക്.... മനുഷ്യന്റെ മൂഡു കളയാനായിട്ടു....
പ്രിയ കട്ടിലിലിരുന്നു അവനെതന്നെ നോക്കിയിരുന്നു.... അത് കണ്ടപ്പോൾ അവനു പിന്നെയും എന്തൊക്കെയോ ഒരു പൂതി തോന്നി...
അവനവളുടെ അടുത്ത് പോയിരുന്നു, കൈകളിൽ കൈകൾ കോർത്തു,,,,, മെല്ലെ അവളുടെ ചുണ്ടുകളോട് ചുണ്ട് ചേർക്കാനാഞ്ഞതും
"... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ... ഗുലുമാൽ...
ഇത്തവണ പ്രിയയുടെ മൊബൈലാണ് അലറി വിളിച്ചത്,,, കുറച്ചധികം ഉച്ചത്തിലായി....
ഹലോ.... ഫ്രഡി ഫോൺ എടുത്തിട്ട് പറഞ്ഞു....
" നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബേർ നിലവിലില്ല....
എന്തോന്നടെ ഇത്,,,, ആരാ ഇങ്ങനൊക്കെ....
ഈ ഫോൺ ഇന്ന് ഞാൻ തല്ലിപ്പൊട്ടിക്കും....
......ഹ ഹ ഹ.... പ്രിയ നിർത്താതെ ചിരിക്കുവാ...
അവൾ വാ പൊത്തിയും വയറു പൊത്തിയും ചിരിച്ചു,,,,, ചിരി അടക്കാൻ പാടുപെട്ടു....
പ്രിയയുടെ ചിരി കണ്ടപ്പോൾ ഫ്രഡിക്കു ഹാലിളകി....
നിന്നു കിണിക്കുന്നോ.... നിന്നെ ഇന്ന് ഞാൻ....
ഫ്രഡി അവളുടെ നേരെ പാഞ്ഞടുത്തു... അവളെ ഉടുമ്പടക്കം കെട്ടി പിടിച്ചു...
ടപ്പോ ടപ്പോ.... കതകും തല്ലിപ്പൊളിച്ചു വാനരസംഘം അകത്തേക്ക് ചാടി....
വായും പൊളിച്ചു നിന്നു നോക്കുന്ന ഫ്രഡിയെ കണ്ടപ്പോൾ പ്രിയക്ക് വീണ്ടും ചിരി പൊട്ടി...
ഒന്നും മനസിലാകാതെ നിന്ന ഫ്രഡിയുടെ മുമ്പിൽ വച്ചു അങ്ങോട്ടുമിങ്ങോട്ടും കൈയിൽ അടിച്ചു കൂട്ടുകാർ, കൂടെ പ്രിയയും...
ഓഹോ.. അപ്പൊ കരുതിക്കൂട്ടി ഇറങ്ങിയതാണല്ലേ കുളവിക്കൂട്ടങ്ങൾ..... എന്തിനാടേ.....
.....നീയും കൂട്ട് നിന്നല്ലേ പ്രിയേ....
സ്വന്തം ഫസ്റ്റ് നൈറ്റ് കുളമാക്കാൻ കൊട്ടെഷൻ കൊടുക്കുന്ന ലോകത്തെ ആദ്യത്തെ പെണ്ണ് നീയാടി..... എന്തായാലും കൊള്ളാം... അസ്സലായി....
നിന്നെയെന്തായാലും എന്റെ കയ്യിൽ കിട്ടും....
പരിഭവിച്ചു ഫ്രഡി പുലമ്പി...
ഫ്രഡിയിങ്ങനെ പറയുമ്പോളും കൂട്ടുകാർക്കു ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല...
വിവേക് : " ഇതൊക്കെ ഒരു രസമല്ലെടാ....
അരുൺ : " പിന്നീട് ഓർത്തു ചിരിക്കാൻ.....
.ഫ്രഡി : ...എന്തായാലും എല്ലാം കൊളമാക്കി കഴിഞ്ഞില്ലേ.... എല്ലാരും ഇറങ്ങിക്കെ.... എനിക്കൊന്നു കിടക്കണം... നിങ്ങൾക്കുള്ളത് ഞാൻ പിന്നെ തന്നോളാം....
അത്രയും പറഞ്ഞിട്ടു ഫ്രഡി തലയിണയും ഷീറ്റും എടുത്തു പ്രിയയെ ഒന്നു നോക്കി...
ആ നോട്ടം കണ്ടപ്പോൾ പാവം തോന്നിപോയി അവൾക്കു....
അവൻ കട്ടിലിന്റെ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നു...
നാളെ കാണാം എന്ന് കൂട്ടുകാരോട് പറഞ്ഞിട്ട് അവരെ പറഞ്ഞു വിട്ടുകൊണ്ട് പ്രിയ ഡോർ അടച്ചു,,, ചെരിഞ്ഞു കിടക്കുന്ന ഫ്രഡിയുടെ അടുത്ത് പോയി കെട്ടിപിടിച്ചിട്ടു ചോദിച്ചു...
.....പിണങ്ങിയോ...
ഫ്രഡി ഒന്നും പറഞ്ഞില്ല...
കുട്ടുസേ.... പിണങ്ങിയൊന്നു....
....എന്നാലും നീ.... ഇങ്ങനെ... എന്നോട് മിണ്ടണ്ട....
.....പിണങ്ങല്ലേ.... എന്റെ പൊന്നല്ലേ.... എന്റെ ചക്കരയല്ലേ....
അവൾ അവനെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും ചുണ്ടിലും ചുംബിച്ചു... പക്ഷെ ഫ്രഡി പിണക്കം നടിച്ചു കിടന്നു...
....ദേ.. നോക്കിയേ... കൂടുതൽ കളിച്ചാൽ ഞാനും മിണ്ടൂല,,, കേട്ടല്ലോ....
അത് കേൾക്കണ്ട താമസം.... അവൻ അവളെ കെട്ടിപിടിച്ചു കവിളത്തു ഉമ്മ വച്ചു....
ന്റെ മൂഡും പോയി... ക്ഷീണവും ഉറക്കവും വരുന്നു... നമുക്കിങ്ങനെ കെട്ടിപിടിച്ചു കിടന്നുറങ്ങാം....
തന്റെ മനസിലുള്ളത് തന്നെ പ്രിയതമൻ പറഞ്ഞത് കേട്ടു,, അവൾക്കു സന്തോഷമായി... അവന്റെ നെഞ്ചോരം ചേർന്ന് അവൾ കിടന്നു...
പിറ്റേന്ന് തനിക്കു കിട്ടാൻ പോകുന്ന പണിയറിയാതെ.....
ബാക്കി വായിക്കൂ. Click Here
രചന : ആശ
ലൈക്സ് ആൻഡ് കമന്റ്സ് pls....